ക്രിസ്തീയ ആത്മീയ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ട് പ്രസിദ്ധീകരിക്കുന്നത്
- Poornnathayilethunna Manushyan
- (Malayalam)
- Author: Keyethomas
- ©Author
- Published by eternallife ministries
- First Impression 2011 April
- Second Impression 2016 Sept
- Type setting,
- Cover design:
- Email: eternallifeministries66@gmail.com
- copies :Online, Books
- Rs: 125.00
പൂര്ണ്ണതയിലെത്തുന്നമനുഷ്യന് (ഒന്നാം ഭാഗം). A
വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കൽ വരുന്നവന് ദൈവം ഉണ്ട് എന്നും തന്നെ അന്വേഷിക്കുന്നവർക്ക് പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ. (പുതിയനിയമം എബ്രായർ 11:6)
താളുകളിലേയ്ക്ക്കടക്കുന്നതിനു മുമ്പ്…
നിങ്ങൾ വായിച്ചിട്ടുള്ളതും കണ്ടെത്തിയിട്ടുള്ളതും ആയ കാര്യങ്ങൾ മാത്രമേ ഈ പുസ്തകവും വെളിപ്പെടുത്തുന്നുള്ളു. എന്നാൽ ആ കാര്യങ്ങൾ ചേർക്കേണ്ടതുപോലെ ചേർത്തു എന്നുള്ളതു മാത്രമാണ് ഈ പുസ്തകത്തിന്റെ പ്രത്യേകത. അതും നിങ്ങൾ ആഗ്രഹിച്ചിട്ടുള്ളതുതന്നെ . മനുഷ്യൻ തിന്മകൾ വിട്ടൊഴിഞ്ഞു പൂർണ്ണതയിൽ ജീവിക്കണമെന്ന് സൃഷ്ടാവ് ആഗ്രഹിക്കുന്നു. അതിനുള്ളതായ മാര്‍ഗ്ഗം കാണിച്ചുതന്ന “ക്രിസ്തുവിന്റെഉപദേശം” എന്നോ,“ഞാന്‍ കണ്ടെത്തിയ ക്രിസ്തു”എന്നോ ഇതിനു മറ്റൊരു വിധത്തിൽ പേര് നല്കാവുന്നതുമാണ്. പൂർണ്ണതയ്ക്കുവേണ്ടി ക്രിസ്തു പഠിപ്പിച്ച ആ കാര്യങ്ങളെല്ലാം ക്രിസ്തു പഠിപ്പിച്ച ഉപദേശരൂപമായി നിങ്ങളുടെ മുമ്പിൽ സമർപ്പിക്കുന്നു.
പൂർണ്ണതയിലെത്തുക എന്നാൽ മനുഷ്യൻ ദൈവത്തെപ്പോലെ ആയിത്തീരുക എന്നുള്ളതല്ല. മറിച്ചു അവൻ തിന്മകൂടാതെ പൂർണ്ണനായി ജീവിക്കുക എന്നുള്ളതാണ്.അതായത് ലോകാരാധ്യനായ,പരമപുരുഷനായ, മാതൃകയായ യേശുവിനെപ്പോലെ!
“കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. അവന്നു ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനൂവേൽ എന്ന് പേർ വിളിക്കും” (പു.നി.മത്തായി 1:22)
എന്നുള്ളതായ തിരുവെഴുത്ത് തന്നിൽത്തന്നെ നിറവേറേണ്ടതിന് വിശ്വാസത്തോടെ കാത്തിരുന്ന അനേകം കന്യകമാർ അക്കാലങ്ങളിൽ യിസ്രായേലിൽ ഉണ്ടായിരുന്നു. കര്‍ത്താവിന്റെ അമ്മയായ മറിയയുടെ അചഞ്ചലവിശ്വാസം അത് നിറവേറ്റിയെടുക്കുന്നതിൽ അവർക്കു സഹായകമായി. ആ ധന്യയുടെ വാക്കുകൾ ഇപ്രകാരമാണ്.
‘അതിന്നു മറിയ: ഇതാ ഞാന്‍ കർത്താവിന്റെ ദാസി; നിന്റെ വാക്കു പോലെ എനിക്ക് ഭവിക്കട്ടെ എന്ന് പറഞ്ഞു’.(പു.നി.ലൂക്കോസ് 1:38)
പഴയനിയമകാലജീവിതത്തിലും, മനുഷ്യര്‍ക്ക് അസാദ്ധ്യമായതു ദൈവത്തിലുള്ള വിശ്വാസത്താൽ നിറവേറുന്നതുപോലെത്തന്നെ പാപം വരുത്തുന്ന ദോഷമായ മോഹം വിട്ടൊഴിഞ്ഞു മനുഷ്യൻ ദിവ്യസ്വഭാവത്തിനു കൂട്ടാളിയായിത്തീരും എന്നുള്ളതായ പുതിയനിയമവചനത്തിന്റെ നിറവേറൽ പുതിയനിയമത്തിലെ വചനം വിശ്വസിച്ചു ആ വിശ്വാസത്തിൽനിന്നു ദിവ്യസ്വഭാവം പുറപ്പെടുവിക്കുന്ന മനുഷ്യനിൽ സംഭവിക്കട്ടെ.
(പു.നി.2 പത്രൊസ് 1:4അവയാൽ അവൻ നമുക്കു വിലയേറിയതും അതിമഹത്തുമായ വാഗ്ദത്തങ്ങളും നല്കിയിരിക്കുന്നു. ഇവയാൽ നിങ്ങൾ ലോകത്തിൽ മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞിട്ടു ദിവ്യസ്വഭാവത്തിന്നു കൂട്ടാളികളായിത്തീരുവാൻ ഇടവരുന്നു. ) സ്നേഹാശംസകളോടെ……………. നിത്യജീവന്റെ ശുശ്രൂഷക്കാർ……കേയേറ്റി.2017.
മാനവും മഹത്ത്വവും സ്തുതിയും സ്തോത്രവും എല്ലാം നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം ദൈവത്തിന്നർപ്പിക്കുന്നു.
ആമുഖം
മനുഷ്യകുലത്തിൽ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന തിന്മകൾക്കുള്ള പരിഹാരം പൂർണ്ണമായി നടപ്പിലാക്കുന്നത് സാദ്ധ്യമാണോ എന്നുള്ളതായ ഒരു അന്വേഷണത്തിന്റെ ഉത്തരം വെളിപ്പെടുത്തുകയാണ് ഈ പുസ്തകത്തിലൂടെ എഴുത്തുകാരൻ മുഖ്യമായും ചെയ്യുന്നത്.
ദൈവത്തെക്കുറിച്ചുള്ള അന്വേഷണം പുരാണകാലം മുതല്ക്കുതന്നെ മനുഷ്യർ നടത്തിയിരുന്നതായി ആയിരത്തിലധികം വർഷങ്ങൾക്കു മുമ്പുതന്നെ മനുഷ്യൻ രചിച്ചിട്ടുള്ള ദൈവവിഷയഗ്രന്ഥങ്ങൾ തെളിവ് തരുന്നുണ്ട്. മനുഷ്യന്റെ അപൂർണ്ണത, പാപം എന്നീ വിഷയങ്ങളുടെ പരിഹാരത്തിനായി മനുഷ്യൻ വിവിധ മതപുസ്തകങ്ങളിൽ ആശ്രയിക്കുന്നതായും അതില്‍നിന്നു വ്യക്തമാക്കപ്പെടുന്നുമുണ്ട്. ബിസി-1400-ൽ യിസ്രായേലിലും ബിസി- 400-നു മുമ്പ് ഭാരതത്തിലും എഡി-600 -ല്‍ അറേബ്യദേശത്തും ഇറക്കപ്പെട്ടത് കൂടാതെ എഡി-100 -ല്‍ യിസ്രായേലിൽ ഇറക്കപ്പെട്ട മറ്റൊരു പുസ്തകമാണ് New Testament അല്ലെങ്കിൽ പുതിയനിയമം. മതഗ്രന്ഥങ്ങൾ എല്ലാം തന്നെയും സത്യാന്വേഷണവും തിന്മക്കുള്ള പ്രായശ്ചിത്തവും നിർദ്ദേശിച്ചു തൃപ്തിയടയുമ്പോൾ തിന്മകൂടാതെ ജീവിക്കുന്ന ഒരു പുതിയമനുഷ്യനെ സൃഷ്ടിക്കുന്നതിലേക്ക് സത്യവേദത്തിലെ (ബൈബിളിലെ) രണ്ടാംപുസ്തകമായ പുതിയനിയമം വിരൽ ചൂണ്ടുന്നു. ആ പുസ്തകം വെളിപ്പെടുത്തുന്ന ‘പുതിയ നിയമ’ത്തിലൂടെ അധർമ്മിയായ മനുഷ്യൻ നല്ലവനാക്കപ്പെട്ടു ജീവിതനിയമം ആവശ്യമില്ലാത്തവനായി ഭൌമജീവിതത്തിൽ മാറ്റപ്പെടുന്നു. സർവ്വമതസ്ഥർക്കും ഈ മാർഗ്ഗം സ്വീകരിക്കാവുന്നതും ക്രിസ്ത്യാനി എന്ന് അഭിമാനിക്കുന്നവർക്ക് തങ്ങളുടെ മതപഠനം ശോധന ചെയ്യുവാനും ഈ പുസ്തകം ഉപകരിക്കും എന്നുള്ള ഉറപ്പോടെ സമർപ്പിക്കട്ടെ. ഏതൊരു പുസ്തകവും വായിക്കുവാനും വിലയിരുത്തി ഉൾക്കാമ്പ് സ്വീരിക്കുവാനും ഉള്ള നല്ലമനസ്സു വായനക്കാരന് ദൈവത്താൽത്തന്നെ ലഭ്യമാകട്ടെ. ഒരു ക്രിസ്തീയഗ്രന്ഥത്തിന്റെ വ്യാഖ്യാനം എന്നുള്ളനിലയിൽ ഈ പുസ്തകത്തെ തള്ളിക്കളയാതിരിക്കുവാൻ ഈശ്വരൻ നിങ്ങളെ സഹായിക്കട്ടെ.
മനുഷ്യകുലത്തിലെ അസാന്മാർഗ്ഗിഗ പ്രർത്തനങ്ങളെ എന്നേക്കുമായി തടയിട്ടുനിറുത്തുവാൻ കഴിയുന്ന സാർവ്വലൗകികമായ ഈ ‘പുതിയനിയമ’ത്തെ വെളിപ്പെടുത്തുന്നതിനോടൊപ്പം സത്യാന്വേഷികളായ മതഭക്തരുടെ വിവിധങ്ങളായ കാഴ്ചപ്പാടുകൾ എന്തൊക്കെയെന്നും ഹൈന്ദവവേദഗ്രന്ഥങ്ങളായ വേദഉപനിഷത്തുകളിലൂടെയും പഞ്ചവേദങ്ങളിലൂടെയും വിശുദ്ധ ഖുർആനിലൂടെയും അന്വേഷണം നടത്തുന്നുണ്ട്. മാത്രവുമല്ല, വിശ്വപ്രസിദ്ധരായ, ദൈവഭക്തരുടെ വിവിധങ്ങളായ അഭിപ്രായങ്ങളും ചേർത്തിരിക്കുന്നു. ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണാൻ കഴിയാത്തവനുമായവന്റെ മുൻപിൽ ഈ പുസ്തകം സമര്‍പ്പിക്കട്ടെ. അവിടുന്നു തക്കസമയത്ത് നമുക്കും ദിവ്യദർശനം നല്കട്ടെ.
ഒരു കാര്യത്തിന്റെആരംഭത്തെക്കാൾ അതിന്റെഅവസാനം നല്ലതു .(പ.നി.സഭാപ്രസംഗി 7:8)
1. മോക്ഷത്തിലേക്കുള്ള വഴി.
സത്യവേദപുസ്തകം മുഖ്യമായും നമുക്ക് കാണിച്ചുതരുന്നത് മനുഷ്യരുടെയും മറ്റു സകലത്തിന്റെയും ഉത്ഭവവും മനുഷ്യരുടെ പാപവും പാപപരിഹാരവും നിത്യജീവനിലേയ്ക്കുള്ള പ്രവേശനവുമാണ്. സകലത്തിലും ക്ഷേമത്തോടുകൂടി ജീവിച്ചിരുന്ന ആദിമമാതാപിതാക്കളായ ആദാമിലൂടെ ദൈവം മനുഷ്യരുടെ നിത്യജീവൻ അവരുടെയുള്ളിൽ ഒരാശയായി നിലനില്ക്കും വിധത്തിൽ ഏദെനിൽവച്ചുതന്നെ സ്ഥാപിച്ചിരുന്നു. മനുഷ്യർ ആരുംതന്നെയും മരണത്തെ ഇഷ്ടപ്പെടുന്നില്ല എന്നുള്ളതാണ് അതിന്റെ മർമ്മം. അതിനാൽ സന്താനസമൃദ്ധിയുള്ളവരായി ഭൂമിയിൽ പെരുകി നിറഞ്ഞു വാഴുവാനുള്ള അവരുടെ അവകാശം പിശാചിന്റെ പ്രേരണയ്ക്ക് വഴങ്ങി പാപം ചെയ്തപ്പോഴും അനന്തരാവകാശമായി നിലനിന്നിരുന്നു.
(പ.നി.ഉല്‍പ്പത്തി1:28 , ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിൻ എന്നു അവരോടു കല്പിച്ചു.
3:24 അങ്ങനെ അവൻ മനുഷ്യനെ ഇറക്കിക്കളഞ്ഞു; ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴികാപ്പാൻ അവൻ ഏദെൻ തോട്ടത്തിന്നു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിർത്തി. ).
പാപം നിമിത്തം ഏദെനിൽനിന്നും പുറത്താക്കപ്പെട്ട ആദാംദമ്പതികൾ അവരുടെ പാപം മൂലം ശാപഗ്രസ്തമാക്കപ്പെട്ട ഭൂമിയിലെ കഷ്ടതകളിലേക്കും ദുഃഖജീവിതത്തിലേയ്ക്കും തള്ളപ്പെടുകയുണ്ടായി. തുടർന്ന് അവരുടെ സന്തതിപരമ്പരകൾ ആദാമിന് പാപത്താല്‍ അവകാശമായി ലഭിച്ച പാപസ്വഭാവങ്ങൾ അനന്തരാവകാശമായി ഏറ്റെടുത്തുകൊണ്ട് പാപസ്വഭാവത്തിൽത്തന്നെ ജീവിച്ചുവരവെ നൂറ്റാണ്ടുകൾ കഴിഞ്ഞ് അബ്രാം എന്ന എബ്രായമനുഷ്യനെ ദൈവം അവിടുത്തെ ഉദ്ദേശ്യനിവർത്തിക്കായി വിളിച്ചതിലൂടെ മനുഷ്യർക്ക് ദൈവസന്നിധിയിലേക്കുള്ള പുനഃപ്രവേശം അബ്രാഹാമിന്റെ മകനായ യേശുക്രിസ്തുവിന്റെ പാപപരിഹാര ശുശ്രൂഷയിലൂടെ ലഭിക്കുന്നതായി പുതിയനിയമം വെളിപ്പെടുത്തുന്നു.
(പു.നി.മത്തായി 1:1-21 അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു)
നശ്വരമായ ഈ പ്രപഞ്ചവും മനുഷ്യജീവിതവും ശാശ്വതവാനായ ദൈവത്തിന്റെ ഒരു മനോഹര പദ്ധതിയാണെന്ന് മനുഷ്യൻ മനസ്സിലാക്കേണ്ടതാണ്. പാപം ചെയ്തു ദൈവതേജസ്സു നഷ്ടപ്പെട്ട മനുഷ്യകുലത്തിന്റെ അന്നുമുതൽ ഇന്നുവരെയുള്ള ഭൂമിയിലെ ജീവിതവും, പാപത്തില്‍നിന്നുള്ള അവരുടെ നീതീകരണവും, ദൈവസന്നിധിയിലേയ്ക്കുള്ള അവരുടെ പുന:പ്രവേശവും സത്യവേദം വിവരിക്കുമ്പോൾ പ്രിയ വായനക്കാരാ,വിശ്വാസത്താൽ നീതീകരിക്കപ്പെട്ടു,ആ വിശ്വാസത്തിൽനിന്നു ജീവിതഫലം പുറപ്പെടുവിച്ചു ദൈവസന്നിധിയിൽ തിരികെചേരുവാൻ താങ്കൾ ഒരുങ്ങുന്നുണ്ടോ?
ഏദെനിൽ വാഗ്ദത്തം ചെയ്യപ്പെട്ടതും എന്നാൽ അവിടെത്തന്നെ ലഭിക്കാതിരുന്നതുമായ നിത്യത എന്ന വാഗ്ദത്തം ആദാമിന്റെ മക്കൾക്ക് യേശുവിലൂടെ ലഭിക്കുക എന്ന ദൈവഉദ്ദേ ശ്യവും അതിനായി ദൈവം മുന്നൊരുക്കിയിരുന്ന പദ്ധതിയും, യേശുവിന്റെ ഭൂമിയിലേയ്ക്കുള്ള വരവും അവിടുത്തെ വ്യക്തിത്വവും ജീവിതവും, അവിടുത്തെ കുരിശുമരണത്തിന്റെ സാക്ഷ്യവും, അതുവഴിയായി ലഭിക്കുന്ന പുതിയജീവിതവും അത് നേടിയെടുക്കുന്നത് എങ്ങനെയെന്നും ഈ പുസ്തകം നിങ്ങൾക്ക് പറഞ്ഞുതരും.
പാഴും ശൂന്യവുമായ ഭൂമിയുടെ അവസ്ഥ വിവരിച്ചുകൊണ്ട് ആരംഭിക്കുന്ന സത്യവേദത്തിലെ ഉല്‍പ്പത്തിപ്പുസ്തകം മുതൽ 66 (73) പുസ്തകങ്ങളിലൂടെ കടന്ന് കർത്താവായ യേശുവേ വരേണമേ എന്ന് പറയുന്ന യോഹന്നാന്റെ വെളിപ്പാടിലാണ് അവസാനിപ്പിക്കുന്നത്.
(പു.നി.വെളിപ്പാട് 22:20 ഇതു സാക്ഷീകരിക്കുന്നവൻ: അതേ, ഞാൻ വേഗം വരുന്നു എന്നു അരുളിച്ചെയ്യുന്നു; ആമേൻ, കർത്താവായ യേശുവേ, വരേണമേ, )
ഈ പുസ്തകം വായിക്കുന്ന നിങ്ങളും ആ എഴുത്തുകാരനോട് ചേർന്ന് അപ്രകാരംതന്നെ അപേക്ഷിച്ചാലും! കർത്താവായ യേശുക്രിസ്തുവിന്റെ കൃപ വായനക്കാരനോടുകൂടെ ഇരിക്കുമാറാകട്ടെ. ആമേൻ….
ഭക്തൻ പറയുന്നതുപോലെ ഒരു സൂക്ഷ്മ ബുദ്ധി തന്നു ദൈവം വായനക്കാരനെ സഹായിക്കട്ടെ.
തിരുവെഴുത്തുകളെ തിരിച്ചറിയേണ്ടതിനു (യേശു) അവരുടെ ബുദ്ധിയെ തുറന്നു. (പു.നി.ലൂക്കോസ് 24:45)
2. വ്യാഖ്യാനം ദൈവത്തിനുള്ളതല്ലയോ?
(ഉല്‍പ്പത്തി 41:25, ദാനിയേൽ 2:28, 2പത്രൊസ്1:21)
കേരളത്തിലെന്നല്ല ലോകത്തിലാകമാനം നാം നോക്കുകയാണെങ്കിലും വിവിധ ഉപദേശരൂപങ്ങളുള്ള ക്രിസ്തീയസഭകളെ ധാരാളമായി കാണാവുന്നതാണ്. ഇവരുടെയെല്ലാം ആരാധനകളിൽ വ്യത്യസ്തരീതികൾ കാണാവുന്നതുമാണ്. ആദിമ അപ്പൊസ്തലന്മാർ വിഭാവനം ചെയ്ത പുതിയനിയമസഭകൾ അവയുടെ പിന്തുടർച്ച അവകാശപ്പെട്ടുകൊണ്ട് ഒന്നുംതന്നെയും ഇന്ന് ഭൂമുഖത്തിലില്ല. ക്രിസ്തുവിനുമുമ്പ് 1500-നും ക്രിസ്തുവർഷം 100-നും ഇടയിൽ രചിക്കപ്പെട്ട സത്യവേദപുസ്തകമാണ് ഈ സഭകളുടെയെല്ലാം വഴികാട്ടിയായ നിയമസംഹിത. അതിൽ പുതിയനിയമമാകട്ടെ ഒന്നാം നൂറ്റാണ്ടിലാണ് രചന നടന്നത്. ആത്മപ്രചോദിതരായ ആട്ടിടയന്മാർ മുതൽ രാജാക്കന്മാർ വരെയുള്ള പുരുഷ എഴുത്തുകാരാണ് വിശുദ്ധവേദം എഴുതിയത്. അതിശയകരമായ ദൈവആലോചന മനുഷ്യഭാഷയിൽ എഴുതപ്പെട്ടു. എന്നാൽ പാപപരിഹാരത്തിന്റെ ഫലമായ പുതിയനിയമസഭയുടെ രൂപീകരണശേഷം ക്രിസ്തുവർഷം നാലാം നൂറ്റാണ്ടിലവസാനിച്ച സഭാപീഠനകാലത്ത് അപ്പൊസ്തലന്മാർ പഠിപ്പിച്ചുവന്ന “വിശ്വാസം” എന്ന ദൈവവ്യവസ്ഥയിൻ കീഴിൽ ജീവിച്ചുവന്നവർ ഉപദ്രവിക്കപ്പെടുകയുണ്ടായി. അക്കാലത്തുതന്നെ പുതിയനിയമ പ്പുസ്തകത്തിൽ പേരെഴുതിക്കാണിക്കുന്ന എല്ലാ സഭകളും ഭൂമിയിൽനിന്നു മാറ്റപ്പെടുകയുമുണ്ടായി. ഇപ്രകാരം ക്രിസ്തീയത അല്പസമയത്തേക്ക് ദൈവആലോചനയനുസരിച്ച് മറഞ്ഞുനിന്ന സമയത്താണ് പ്രവാചകൻ മുഹമ്മദ് എഡി- 500നും 600നും ഇടയ്ക്ക് ഇരുപത്തിമൂന്ന് വർഷംകൊണ്ട് വിശുദ്ധഖുറാൻ രചന നടത്തിയത്. ക്രിസ്തീയതയുടെ മർമ്മം പൂർണ്ണമായി അക്കാലങ്ങളിൽ വെളിപ്പെട്ടു വരാഞ്ഞതുകൊണ്ടും ദൈവജനമായ യിസ്രായേൽ എഡി- 70-ൽ പൂർണ്ണമായിത്തന്നെ അന്യദേശങ്ങളിലേക്ക് പലായനം ചെയ്യേണ്ടിവന്നതുകൊണ്ടും ഏകദൈവത്തിൽ കാഴ്ചപ്പാട് സൂക്ഷിച്ചിരുന്ന മുഹമ്മദിന് ‘ഖുറാനെ’ഴുതുവാൻ പ്രചോദനമായിത്തീർന്നു. ദൈവവാഗ്ദത്തം ലഭിച്ച യിസ്രായേലിന്റെ നാശം എക്കാലത്തേക്കും നിലനില്‍ക്കുന്നതാണെന്ന് അദ്ദേഹം തെറ്റിദ്ധരിക്കുവാൻ ഇടയായിത്തീർന്നു. എഡി- 70-ല്‍ വിവിധ ദേശങ്ങളിലേക്ക് ചിതറപ്പെട്ട യിസ്രായേൽ ഇരുപതാം നൂറ്റാണ്ടിൽ സ്വന്തദേശത്തേക്കു മടങ്ങിവന്ന് ഒരു സ്വന്തംരാജ്യം പണിയും എന്നുള്ളത് പ്രവാചകദൃഷ്ടിയിൽ കണ്ടെത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. എങ്കിലും പ്രവാചകൻ മുഹമ്മദ് അദ്ദേഹത്തിന്റെ രചനകളിൽ പത്ത് അദ്ധ്യായങ്ങളിലായി വിവിധ ആയത്തുകളിൽ (വാക്യങ്ങൾ) പൂർവ്വവേദത്തെ (ബൈബിള്‍, സത്യവേദം) ശരിവെയ്ക്കുന്നതായി കാണാം.
മുൻ പറഞ്ഞ സത്യവേദം ഒരാൾ ഒരിക്കൽ വായിച്ചു എന്നതുകൊണ്ട് അതിലെ ദൈവഉദ്ദേശ്യം വേഗത്തിൽ വെളിപ്പെട്ടുവന്നുകൊള്ളണം എന്നില്ല. അങ്ങനെ ആയിരുന്നു എങ്കിൽ ഈ പുസ്തകത്തിലൂടെ നിങ്ങൾ മനസ്സിലാക്കുന്ന ആ മർമ്മം അദ്ദേഹവും വേദ വായനയിലൂടെ മനസ്സിലാക്കിയേനെ. പിന്നീട് ക്രിസ്തുവർഷം പതിനാറാം നൂറ്റാണ്ട് ആയപ്പോഴേക്കും ദൈവആലോചനപ്രകാരംതന്നെ വിവിധ ഉപദേശരൂപങ്ങളോടെ ക്രിസ്തീയസഭകൾ പുനഃരുപീകരിക്കപ്പെടുകയുണ്ടായി. ക്രിസ്തുവിന്റെ പാപപരിഹാരത്തിന്റെ മർമ്മം പൂർണ്ണമായി മനസ്സിലാക്കിയ സഭകളായിരുന്നില്ല അവയൊന്നും തന്നെയും. എങ്കിലും തങ്ങളാണ് ഏറ്റവും ശരിയെന്നു ഓരോരുത്തരും അവകാശപ്പെടാറുമുണ്ടായിരുന്നു. അതു കൊണ്ടുതന്നെ പാപപരിഹാരം നേടിയവർ എന്തിനു വീണ്ടും പാപം ചെയ്യുന്നു എന്നുള്ളതായ ചോദ്യത്തിന്നുത്തരം നല്കുവാൻ അവർക്ക് കഴിഞ്ഞതുമില്ല. മാത്രവുമല്ല, സത്യവേദപുസ്തകത്തിലെ കൊച്ചുപുസ്തകങ്ങളുടെ എണ്ണത്തിലും അവർ വിവിധനയം സ്വീകരിക്കുകയും ചെയ്യുകയുണ്ടായി.സത്യവേദപുസ്തക പരിഭാഷകളിലും ചില വാക്യങ്ങൾക്കു അർത്ഥ വ്യത്യാസം വന്നതായും കാണാൻ കഴിയും. പാപപരിഹാരത്തിനായി ഭൂമിയിലേക്ക് വന്ന യേശു എന്ന ദൈവപുത്രന്റെ, അതിവിശുദ്ധ അഭിഷിക്തന്റെ, പൂർണ്ണമനുഷ്യനും പൂർണ്ണദൈവവുമായവന്റെ ഉന്നതവ്യക്തിത്വവും, മാനസികഭാവവും, ഭൂമിയിലെ ജീവിതവും, അവിടുത്തെ ഉപദേശരൂപവും വിവരിച്ച ശിഷ്യന്മാരുടെ ദൈവികവീക്ഷണം (ഗ്രീക്ക് ഭാഷയിലുള്ളത്) മറ്റുള്ളവർ പലരായി വിവർത്തനം ചെയ്തപ്പോൾ പൂർണ്ണ അർത്ഥത്തോടെ വിവർത്തനം ചെയ്തത് ഇംഗ്ലീഷ് ഭാഷയിലേത് കിംഗ് ജെയിംസിന്റെത് ആയിരുന്നു. പൂർണ്ണമനുഷ്യത്വവും പൂർണ്ണദൈവത്വവും അതിൽ അർത്ഥശോഷണം സംഭവിക്കാതെ വിവരിക്കപ്പെട്ടു. എഡി-1611-ൽ പുറത്തിറക്കിയ ഈ പരിഭാഷ വേദപുസ്തക വിവർത്തനചരിത്രത്തിൽ സുപ്രധാനസ്ഥാനം അലങ്കരിക്കുന്നുണ്ട്. പൂർണ്ണനായ ആ ഗുരുവിനെക്കുറിച്ച് ഈ ഭക്തനും എഴുതട്ടെ.
“പാപം ഒഴികെ സർവ്വത്തിലും നമുക്ക് തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ നമുക്കുള്ളത്”.(പു.നി.എബ്രായര്‍ 4 :15)
എന്തുകൊണ്ടാണ് യേശുവും അവിടുന്നിൽ വിശ്വസിക്കുന്നവരും പാപം ഒഴികെയുള്ള കാര്യങ്ങളിലാണ് പരീക്ഷിക്കപ്പെടുന്നതെന്ന് എഴുത്തുകാരൻ പറയുന്നതെന്ന് നമുക്ക് പിന്നീട് ചിന്തിക്കാം.
മനുഷ്യർക്ക് സധാരണഗതിയിൽ രണ്ടു വിധത്തിലുള്ള പരീക്ഷകളാണുണ്ടാകുന്നത്. കഷ്ടതകളുടെ പരീക്ഷകളും പാപത്തിന്റെ പരീക്ഷകളുമാണ് അതെന്ന് തുടക്കത്തിലേ നാം അറിയുക.
പരിശുദ്ധനായ യേശു പാപസ്വഭാവമുള്ള മനുഷ്യർക്ക് കാണിച്ചുകൊടുത്തിട്ടുള്ള മാതൃക എന്തെന്നും അവിടുത്തെ മനുഷ്യത്വം എങ്ങനെയുള്ളതായിരുന്നു എന്നും നാം അറിയുന്നില്ല എങ്കിൽ ക്രിസ്തീയജീവിതം എന്തെന്നു നമുക്കും വെളിപ്പെടുകയില്ല. അവിടുന്ന് മരണത്തിലൂടെ (രക്തത്തിലൂടെ) സ്ഥാപിച്ച ‘ജീവന്റെആത്മാവിന്റെപ്രമാണം’ (പുതിയനിയമം) നാം വിശ്വാസത്താൽ അനുസരിക്കുന്നു എങ്കിൽ മാത്രമേ അവിടുന്നു നടന്നതുപോലെ നമുക്ക് പാപം കൂടാതെ നടക്കുന്നതിനു സാധിക്കുകയുള്ളു. ഭൂമിയിൽ അന്ന് ജീവിച്ചിരുന്ന, ഇന്ന് ജീവിക്കുന്ന മനുഷ്യരിൽനിന്നു വ്യത്യസ്തതയുള്ള ക്രിസ്തുവിന്റെ വ്യക്തിത്വം നമുക്ക് ലഭിച്ചാൽ നമ്മുടെ ജീവിതം എത്ര ഉന്നതമായിരിക്കും?
അവിടുന്ന് പാപം അറിയാത്തവനാണ്. (പു.നി. 2 കൊരിന്ത്യർ 5:21)
അവിടുന്നിൽ പാപം ഇല്ല. (പു.നി. 1 യോഹന്നാൻ 3:6)
അവിടുന്ന് പാപം ചെയ്തിട്ടില്ല. (പു.നി. 1 പത്രൊസ് 2:22)
ആദിമസഭയിൽ പ്രസംഗിച്ചതും അപ്പൊസ്തലന്മാർ ക്രിസ്തുവിൽ കണ്ടെത്തിയതുമായ പുതിയ ജീവിതത്തിനുവേണ്ടിയുള്ള ഉപദേശം ഹൃദയത്തിൽ പകർത്തുവാൻ പ്രിയ വായനക്കാരന് കഴിയട്ടെ. അതിനുമുമ്പായി മനുഷ്യൻ ഏതു വിധത്തിലാണ് ഇങ്ങനെ ഒരു പാപപ്രകൃതത്തിൽ ആയിത്തീർന്നതെന്ന് നാം അറിയേണ്ടതാണ്. അതിനായി നമുക്ക് ഏദെൻതോട്ടത്തിലേക്കു പോകാം.
യഹോവ നല്ലവനും നേരുള്ളവനും ആകുന്നു, അതുകൊണ്ട് അവന് പാപികളെ നേര്‍വഴി കാണിക്കുന്നു.(പ.നി. സങ്കീര്‍ത്തനങ്ങൾ 25:8)
3.ആരംഭം.
‘ദൈവം നിലത്തെ പൊടി ഉപയോഗിച്ച് നരനെ ഉണ്ടാക്കിയിട്ട് അവന്റെ മൂക്കിൽ ജീവശ്വാസം ഊതി അവൻ ഒരു ജീവൻ ഉള്ള ദേഹിയായി തീര്‍ന്നു’. (പ.നി.ഉല്‍പ്പത്തി 2:7)
നരനു മുമ്പായി സൃഷ്ടിച്ച സകലജീവികളും അവിടെ ഏദെനിൽ ഉണ്ടായിരുന്നു. അവിടെ സാത്താൻ പാമ്പിന്റെ രൂപത്തിൽ ഉപായത്തിൽ ഹവ്വായുടെ അടുത്ത്ചെന്ന് ദൈവം അവർക്ക് വിലക്കിയിരുന്ന ഫലം തിന്നുവാൻ ഹവ്വായിൽ മോഹം ജനിപ്പിച്ചു.
(പ.നി.ഉല്‍പ്പത്തി 3: 6ആ വൃക്ഷഫലം തിന്മാൻ നല്ലതും കാണ്മാൻ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാൻ കാമ്യവും എന്നു സ്ത്രീ കണ്ടു ഫലം പറിച്ചു തിന്നു ഭർത്താവിന്നും കൊടുത്തു; അവന്നും തിന്നു. )
ആ ഫലം തിന്നതുനിമിത്തം അവർക്ക് നന്മതിന്മകളെക്കുറിച്ചു തിരിച്ചറിവുണ്ടാവുകയും അവർ നഗ്നരാണെന്നു മനസ്സിലാക്കുകയും ചെയ്തു. ഏദെനിൽ ജീവിച്ചിരുന്ന അവർക്ക് പിശാചിന്റെ തിന്മകൾ മനസ്സിലാക്കുവാനുള്ള ആത്മാവ് ഉണ്ടായിരുന്നില്ല. നരന്റെ പൂർണ്ണതയുള്ള ജീവിതം ദൈവം അവിടെ ആഗ്രഹിച്ചിരുന്നതുമില്ല. (ശിശുക്കളിൽ നാം പോലും പൂർണ്ണതയുടെ ജീവിതം ആഗ്രഹിക്കുന്നില്ലല്ലോ.) കാണുന്നതും കാണാത്തവയുമായ എല്ലാംതന്നെയും ഉരുവായിട്ടുള്ളത് ദൈവത്താലാണ്. അതിനാൽത്തന്നെ ദൈവം പിശാചിനു കൊടുത്തിട്ടുള്ള നന്മതിന്മയുടെ അറിവിൽ അവൻ നരനിൽ ഇടപെടുവാൻ ഇടയായിത്തീർന്നു. പിശാചിന്റെ ഇഷ്ടം നരനിൽ നടപ്പിൽ വരുത്തിയതു നിമിത്തമാണ് മനുഷ്യനു നന്മതിന്മകളെക്കുറിച്ചുള്ള അറിവ് ലഭിക്കുവാൻ ഇടയായത്.
(പ.നി.ഉല്‍പ്പത്തി 3:22.യഹോവയായ ദൈവം: മനുഷ്യൻ നന്മതിന്മകളെ അറിവാൻ തക്കവണ്ണം നമ്മിൽ ഒരുത്തനെപ്പോലെ ആയിത്തീർന്നിരിക്കുന്നു; )
അതോടെയാണ് മനുഷ്യന് ജഡമായി മാറ്റപ്പെട്ടതെന്നും ദൈവത്തിന്റെ ആത്മാവ് നഷ്ടപ്പെട്ടവനായതെന്നും വചനം വെളിപ്പെടുത്തുന്നത്.
(പ.നി.ഉല്‍പ്പത്തി 6: 3 അപ്പോൾ യഹോവ: മനുഷ്യനിൽ എന്റെ ആത്മാവു സദാകാലവും വാദിച്ചുകൊണ്ടിരിക്കയില്ല; അവൻ ജഡം തന്നേയല്ലോ; എങ്കിലും അവന്റെ കാലം നൂറ്റിരുപതു സംവത്സരമാകും എന്നു അരുളിച്ചെയ്തു.
നന്മയും തിന്മയും ഇന്നത്തെ നരനും തിരിച്ചറിയുന്നുണ്ട് എങ്കിലും അവനു നന്മയുടെ പൂർണ്ണതയിൽ ജീവിക്കാൻ കഴിയുന്നില്ല എന്നതാണ് നരന്റെ അപൂർണ്ണത. നരനറിയാതെ അവനെ ഭരിക്കുന്ന ശക്തിയെയാണ് പാപം എന്ന് വിശേഷിപ്പിക്കുന്നത്. ദൈവവഴിയിൽ നടന്ന ആദാമിന്റെ ശരീരം നാശത്തിനു വിധേയപ്പെടുന്ന ഒന്ന് ആയിരുന്നില്ല. ദേഹിക്കു നല്കപ്പെട്ട ശരീരം പൂർണ്ണതയുള്ളതായിരുന്നു. എന്നാൽ പിശാചിനാൽ വഞ്ചിക്കപ്പെട്ട് ആദാം പാപം ചെയ്തപ്പോൾ അവരുടെ ദേഹവും ദേഹിയും മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ടു.
‘ഫലം തിന്നുന്ന നാളിൽ നീ മരിക്കും’ എന്ന് ദൈവം ആദാമിനോടു പറഞ്ഞിരുന്നു.
(പ.നി.ഉല്‍പ്പത്തി 2: 17.എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും. )
ഇങ്ങനെ ആദാം പാപം ചെയ്തതിനാൽ അവന്റെ ശരീരത്തിന്റെ നിയന്ത്രണം പിശാചിന്റെ കൈവശത്തിലായതാണ് ഇന്ന് നാം കാണുന്ന സകല തിന്മകളുടെയും കാരണം. നരനും നാരിയും പാപം ചെയ്തതിനുശേഷം അവർ കുട്ടികൾക്ക് ജന്മം നല്‍കിയതായി നമുക്ക് കാണാം.
(പ.നി.ഉല്‍പ്പത്തി 4:1.അനന്തരം മനുഷ്യൻ തന്റെ ഭാര്യയായ ഹവ്വയെ പരിഗ്രഹിച്ചു; അവൾ ഗർഭംധരിച്ചു കയീനെ പ്രസവിച്ചു: യഹോവയാൽ എനിക്കു ഒരു പുരുഷപ്രജ ലഭിച്ചു എന്നു പറഞ്ഞു. ).
സന്താനനിറവിന്റെ വാഗ്ദത്തം അവർക്കവിടെ (ഏദെനിൽ) ലഭിച്ചിരുന്നു എങ്കിലും അവിടെ അവർക്ക് മക്കൾ ജനിച്ചിരുന്നില്ല. തങ്ങളുടെ ശരീരം അവർ പിശാചിനു വിട്ടുകൊടുത്തതിനുശേഷമാണ് ഇന്ന് നാം കാണുന്ന സന്താനഉല്പ്പാദനരീതി നരനു ലഭിക്കുവാൻ ഇടയായത്. അതിനായുള്ള നരന്റെ ശാരീരിക ഇടപെടലുകൾ ദൈവികമല്ല.എങ്കിലും ദൈവം അത് നരനു അനുവദിച്ചിട്ടുള്ളതാണ്. അതിനാൽത്തന്നെ അതുനിമിത്തമുള്ള വിഷമതകൾ സമൂഹം അനുഭവിക്കുന്നതായും നമ്മുടെ നിത്യസംഭവങ്ങളിൽ ചിലത് കാണിച്ചുതരുന്നുമുണ്ട്.
ഇങ്ങനെ നന്മതിന്മകളെക്കുറിച്ച് അറിവുള്ള നരനിൽ മൂന്ന് ഭാഗങ്ങളാണുള്ളത്. ദേഹം, ദേഹി, ആത്മാവ് എന്നിവയാണത്.
മണ്ണിൽ കാണുന്ന പതിനാല് തരത്തിലുള്ള മൂലകങ്ങൾ നരന്റെ ദേഹത്തിൽ ഉണ്ടെന്നു ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്. എന്നാൽ ശരിയായ അളവുകളിൽ ഇവയെല്ലാം കൂട്ടിച്ചേർത്ത് ഒരു നരന്റെ ദേഹം രൂപപ്പെടുത്താൻ ശാസ്ത്രത്തിനു കഴിയുമോ എന്ന് അവർതന്നെ പരീക്ഷിച്ചുനോക്കട്ടെ.
ഇങ്ങനെയുള്ള ഈ ദേഹം(ജഡം) പാപം ചെയ്യുന്നതും, പാപം ചെയ്യിക്കുന്നതും, പാപം ചിന്തിക്കുന്നതും, പാപം സ്വപ്നം കാണുന്നതും നിന്ദിക്കപ്പെടുന്ന ഒന്നുമാണെന്ന് നാം അറിഞ്ഞിരിക്കേണ്ടതാണ്. പൊതുവേ പറഞ്ഞാൽ പാപത്തിനു (പിശാചു) അവന്റെ എല്ലാവിധ മോഹങ്ങളോടുംകൂടി പ്രവർത്തിക്കാൻ കഴിയുന്ന ഒരിടമാണ് മനുഷ്യദേഹമെന്ന് വചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതായി വായിക്കുന്നതിനു കഴിയും.
(പു.നി.റോമർ 6:12. ആകയാൽ പാപം നിങ്ങളുടെ മർത്യശരീരത്തിൽ അതിന്റെമോഹങ്ങളെ അനുസരിക്കുമാറു ഇനി വാഴരുതു, )
നരൻ താൻ ഇഷ്ടപ്പെടാത്ത തിന്മകളിൽപോലും ഇടപെടേണ്ടിവരുന്നത് പാപത്തിനുള്ള പ്രേരണ നല്കുന്ന ഒരു ശരീരത്തിൽ താൻ വസിക്കുന്നതിനാലാണ്.
(പു.നി.റോമർ 7:20. ഞാൻ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ അതിനെ പ്രവർത്തിക്കുന്നതു ഞാനല്ല എന്നിൽ വസിക്കുന്ന പാപമത്രേ. )
(ഖുറാൻ സൂറ 12 യൂസുഫ് 53 “എന്റെ ശരീരം നിരപരാധിയാണെന്ന് ഞാൻ പറയുന്നില്ല. നിശ്ചയമായും ശരീരം തിന്മചെയ്യാൻ കൂടുതൽ പ്രേരിപ്പിക്കുന്നതാണ്; എന്റെ നാഥൻ അനുഗ്രഹിച്ച ശരീരം ഒഴികെ.
തിന്മകൾ ചെയ്യുന്നതോടൊപ്പംതന്നെ നന്മകൾ ചെയ്യുവാനും സാഹിത്യം, കല, വിനോദം, കായികം, ശാസ്ത്രം, ഉപജീവനോപാദികൾ, ദാമ്പത്യം,ശത്രുസംരക്ഷണം, എന്നിവയിലിടപെടുവാനും ഈ ദേഹത്തിനു കഴിയും. ഇപ്രകാരമുള്ള ഈ ദേഹം മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് മരണത്തെ ഒഴിഞ്ഞുപോകുവാൻ ആർക്കും കഴിയുകയുമില്ല.
പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നെ. (പു.നി.റോമർ 6:23)
സ്വപ്നം കാണാത്ത നരൻമാർ ആരുംതന്നെ ഭൂമിയിലുണ്ടായിരിക്കുകയില്ല. എന്താണ് സ്വപ്നത്തിന്റെ അടിസ്ഥാന കാരണം? ശാസ്ത്രം ഇതിനെ കണ്ടെത്തുന്നത് ദൈവികമായ കാഴ്ചപ്പാടുകളോടു കൂടിയല്ല. അവർ നരന്റെ മനസ്സിനെ ബോധമനസ്സെന്നും അബോധമനസ്സെന്നും ഉപബോധമനസ്സെന്നും പറഞ്ഞു പഠിപ്പിച്ചു വരുന്നുണ്ട്. ഇങ്ങനെ മനസ്സിലാക്കിയതുകൊണ്ട് മനുഷ്യമനസ്സിന്റെ സ്വപ്നങ്ങൾ നിയന്ത്രിക്കപ്പെടുമോ? എന്നാൽ ദൈവവചനമിതിനെ- ചിലസ്വപ്നങ്ങളിൽ- കാണുന്നത് മനുഷ്യനിൽ അവനറിയാതെ സംഭവിക്കുന്ന ഒരു കുറ്റമായിട്ടാണ്. (ചില സ്വപ്നങ്ങൾ ദൈവികകാര്യങ്ങളുടെ വെളിപ്പെടുത്തലുകളായും ചിലർ കാണാറുണ്ട്. അതിന്റെ വ്യാഖ്യാനങ്ങൾ ദൈവമനുഷ്യർ നടത്താറുമുണ്ട്.
(പ.നി. ഉല്‍പ്പത്തി 40:8.അവർ അവനോടു: ഞങ്ങൾ സ്വപ്നം കണ്ടു; വ്യാഖ്യാനിച്ചുതരുവാൻ ആരുമില്ല എന്നു പറഞ്ഞു. യോസേഫ് അവരോടു: സ്വപ്നവ്യാഖ്യാനം ദൈവത്തിന്നുള്ളതല്ലയോ? അതു എന്നോടു പറവിൻ എന്നു പറഞ്ഞു.
41:12. അവിടെ അകമ്പടി നായകന്റെ ദാസനായ ഒരു എബ്രായ യൌവനക്കാരൻ ഞങ്ങളോടുകൂടെ ഉണ്ടായിരുന്നു; ഞങ്ങൾ അവനോടു അറിയിച്ചാറെ അവൻ സ്വപ്നങ്ങളെ വ്യാഖ്യാനിച്ചു; ഓരോരുത്തന്നു താന്താന്റെ സ്വപ്നത്തിന്റെ അർത്ഥം പറഞ്ഞുതന്നു. )
അതിനാൽത്തന്നെ സ്രവത്താലുള്ള അശുദ്ധിയിൽനിന്നു മോചനം ലഭിക്കുന്നതിന് യാഗവഴിപാടുകൾ അർപ്പിക്കണമെന്നു സത്യവേദത്തിന്റെ ആദ്യഭാഗമായ പഴയനിയമം വെളിപ്പെടുത്തുന്നു.
(പ.നി.ലേവ്യ 15: 13,16. 13 .സ്രവക്കാരൻ സ്രവം മാറി ശുദ്ധിയുള്ളവൻ ആകുമ്പോൾ ശുദ്ധികരണത്തിന്നായി ഏഴുദിവസം എണ്ണീട്ടു വസ്ത്രം അലക്കി ദേഹം ഒഴുക്കുവെള്ളത്തിൽ കഴുകേണം; എന്നാൽ അവൻ ശുദ്ധിയുള്ളവൻ ആകും.
14. എട്ടാം ദിവസം അവൻ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻ കുഞ്ഞിനെയോ എടുത്തു സമാഗമന കൂടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ സന്നിധിയിൽ വന്നു അവയെ പുരോഹിതന്റെ പക്കൽ കൊടുക്കേണം.
15. പുരോഹിതൻ അവയിൽ ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും അർപ്പിക്കേണം; ഇങ്ങനെ പുരോഹിതൻ അവന്നുവേണ്ടി യഹോവയുടെ സന്നിധിയിൽ അവന്റെ സ്രവത്തിന്നു പ്രായശ്ചിത്തം കഴിക്കേണം.
16. ഒരുത്തന്നു ബീജം പോയാൽ അവൻ തന്റെ ദേഹം മുഴുവനും വെള്ളത്തിൽ കഴുകുകയും സന്ധ്യവരെ അശുദ്ധൻ ആയിരിക്കയും വേണം.
17. ബീജം വീണ സകലവസ്ത്രവും എല്ലാതോലും വെള്ളത്തിൽ കഴുകുകയും അതു സന്ധ്യവരെ അശുദ്ധമായിരിക്കയും വേണം. )
നരൻ നേരിൽ കണ്ടതോ, കേട്ടതോ, ചിന്തിച്ചതോ, ആഗ്രഹിച്ചതോ, താനിഷ്ടപ്പെടാത്തതോ, ചിന്തിക്കാത്തതോ ആയ കാര്യങ്ങൾ തന്റെ അബോധാവസ്ഥയിൽ ശരീരം നിർവ്വഹിക്കുമ്പോൾ മനുഷ്യനിലെ ദേഹിയുടെ (പാപിയായ ആത്മാവ്) സമ്മതം ചോദിക്കാതെ ശരീരം ഒരു ആന്തരീകശക്തിക്ക് (പാപം) അടിമപ്പെട്ടു ആ കാര്യം നടത്തുന്നതായി കാണാൻകഴിയും. കല്‍പ്പന ലംഘിച്ചു മനുഷ്യൻ പാപം ചെയ്തപ്പോൾ പിശാചിന്റെ വാസം മനുഷ്യശരീരത്തിലേക്ക് മാറ്റപ്പെട്ടതിനാലാണ് ഇതു സംഭവിക്കുന്നത്.
‘ജഡത്താൽ (പിശാച് ) ജനിച്ചത് ജഡമാണെന്ന്’ (പിശാച് ) കർത്താവു അരുളിചെയ്തിട്ടുമുണ്ട് .
(പു.നി.യോഹന്നാൻ 3:6. ജഡത്താൽ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചതു ആത്മാവു ആകുന്നു. )
പുതിയനിയമം റോമാലേഖനത്തിൽ അപ്പൊസ്തലനായ പൗലൊസ് പറയുന്നത് മനുഷ്യശരീരത്തിൽ പാപം വസിച്ചുകൊണ്ട് അവന്റെ പ്രമാണമായ ‘പാപം ചെയ്യുക’ എന്നുള്ളത് നടപ്പിൽ വരുത്തുന്നു എന്നാണ്.
ജഡം=മരണത്തിനു അധീനമായ ശരീരം (പിശാച് വസിക്കുന്ന ശരീരം
(പു.നി.റോമർ 7:23 ,24. 23. എങ്കിലും എന്റെ ബുദ്ധിയുടെ പ്രമാണത്തോടു പോരാടുന്ന വേറൊരു പ്രമാണം ഞാൻ എന്റെ അവയവങ്ങളിൽ കാണുന്നു; അതു എന്റെ അവയവങ്ങളിലുള്ള പാപപ്രമാണത്തിന്നു എന്നെ ബദ്ധനാക്കിക്കളയുന്നു.
24. അയ്യോ, ഞാൻ അരിഷ്ടമനുഷ്യൻ! ഈ മരണത്തിന്നു അധീനമായ ശരീരത്തിൽനിന്നു എന്നെ ആർ വിടുവിക്കും? )
ഇപ്രകാരം ഏദെനിൽ വസിച്ചിരുന്ന മനുഷ്യനിൽ ആരംഭിച്ചതായ “പാപംചെയ്യുക” (നിയമംലംഘിക്കുക) എന്നുള്ളത് ഇന്നും മനുഷ്യജീവിതത്തിൽ തുടരുന്നതായി നമുക്ക് കാണാം. ആദ്യന്തികമായി ദേഹം എന്നുള്ളത് ദേഹിയും പിശാചും വസിക്കുന്ന മൺകൂടാരമാണ്.
ദേഹി എന്നുള്ളത് ഒരു വിധത്തിൽ മനുഷ്യനിലെ പ്രാണനും ചേര്‍ന്നതാണ്. ഇതിനെ ജീവൻ എന്നും ആത്മാവ് എന്നും ഇംഗ്ലീഷ് ഭാഷയിൽ Soul എന്നും പറഞ്ഞു വരാറുണ്ട്. മനുഷ്യശരീരത്തിൽ കാണുന്ന പാപം ഒഴിവാക്കിയാൽ കിട്ടുന്ന ശരീരമായിരിക്കും ദേഹിക്കു അവകാശമായ ശരീരം. ആ ശരീരമാകട്ടെ ആദിയിലെ ആദാമിന്റെ ശരീരം പോലെയും പാപം വസിക്കാത്തതുമായിരിക്കും. എന്നാൽ ഇപ്രകാരമുള്ള ഒരു അവസ്ഥയിലേക്ക് മനുഷ്യന്റെ യാതൊരു കണ്ടുപിടുത്തങ്ങളും മുഖേനയോ ശാസ്ത്രം മുഖേനയോ എത്തിച്ചേരുക സാദ്ധ്യമല്ല. അപ്രകാരമുള്ള ഒരു അക്ഷരീയ അവസ്ഥയിൽ മനുഷ്യൻ എത്തിച്ചേർന്നു പാപം കൂടാതെ ജീവിക്കുക എന്നുള്ളത് ദൈവതാല്പ്പര്യവുമല്ല. എന്നാൽ ഇപ്രകാരം പാപത്തിലടയ്ക്കപ്പെട്ട മനുഷ്യനെ അതിൽനിന്നു രക്ഷിക്കുന്ന ദൈവേഷ്ടമാണ് ദൈവം ലോക സ്ഥാപനത്തിനുമുമ്പേ ക്രിസ്തുവിൽ കണ്ടുകൊണ്ടു മനുഷ്യനെ പാപത്തിൽ വീഴുവാൻ ഇടയാക്കിയത്.
ദേഹത്തിലുള്ള (ജഡം) പാപത്തിന്റെ നിയമത്താൽ ബന്ധിതയാക്കപ്പെട്ട ദേഹി (ജീവൻ ) ദേഹത്തിന്റെ (പാപം) അടിമത്തത്തിലാണ് (തടവിൽ) കഴിയുന്നത്.
ദേഹം, ദേഹി എന്നിവ കൂടാതെ മനുഷ്യാത്മാവ് എന്ന മറ്റൊരു ഭാഗവുംകൂടി മനുഷ്യനിലുണ്ട്.
ബുദ്ധി, ചിന്ത, ഇച്ഛാസ്വാതന്ത്ര്യം എന്നിവയാണ് മനുഷ്യആത്മാവിന്റെ മൂന്ന് ഭാഗങ്ങൾ. ബുദ്ധി വിവിധ മനുഷ്യരിൽ വിവിധ തരത്തിലാണെന്നു കാണാം. ബുദ്ധിവൈകല്യം ഉള്ളവരോടൊപ്പംതന്നെ കൂർമ്മബുദ്ധികളേയും നമുക്കിവിടെ കാണാൻകഴിയും. മനുഷ്യന്റെ ബുദ്ധി ചിന്തയിലൂടെ വളർന്നു ചൊവ്വയിലും ചന്ദ്രനിലും എത്തിയിട്ടുള്ളതും ശാസ്ത്രസാങ്കേതിക വിദ്യകളിലൂടെ നമുക്ക് കാണാൻ കഴിയുന്നുണ്ട്. എന്നാൽ മനുഷ്യൻ ബുദ്ധിപരമായും, ശാസ്ത്രസാങ്കേതികത്തങ്ങളിലൂടെയും, ധനപരമായും ഉന്നതി പ്രാപിച്ചിട്ടും അവന്റെ പാപസ്വഭാവങ്ങളിൽ കുറവൊന്നുംതന്നെ വന്നിട്ടില്ലെന്നും നാം ഈ സന്ദർഭത്തിൽ ഓർക്കേണ്ടതാണ്. മനുഷ്യന്റെ മനസ്സിൽ രൂപപ്പെടുന്ന പാപപ്രവർത്തനങ്ങളും അവന്റെ ചിന്തയുടെ ഫലമാണ്.
മനുഷ്യന്റെ ഇച്ഛാസ്വാതന്ത്ര്യം എന്നുള്ളതിൽ അവന് അവന്റെതായ ദൈവത്തെ തിരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യമുണ്ട്. ദൈവം വേണ്ട എന്ന് വെക്കുവാനുള്ള സ്വാതന്ത്ര്യവും അതിലുണ്ട്. സത്യദൈവത്തെ തിരഞ്ഞെടുക്കുന്നവർ സത്യജീവിതമാണ് തിരഞ്ഞെടുക്കുന്നത്. ഇച്ഛാ സ്വാതന്ത്ര്യത്തിലുള്ള തിരഞ്ഞെടുപ്പു ഇതിൽനിന്നു വ്യക്തമാണല്ലോ?
നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്റെഫലം തിന്നപ്പോൾ മനുഷ്യൻ ദൈവത്തെപ്പോലെ ആയിത്തീർന്നു എന്ന് ദൈവം അരുളിച്ചെയ്തിരിക്കുന്നു.
(പ.നി.ഉല്‍പ്പത്തി 3:22.യഹോവയായ ദൈവം: മനുഷ്യൻ നന്മതിന്മകളെ അറിവാൻ തക്കവണ്ണം നമ്മിൽ ഒരുത്തനെപ്പോലെ ആയിത്തീർന്നിരിക്കുന്നു; )
എന്നാൽ ദൈവത്തിലുള്ള സമ്പൂർണ്ണതയോ സമഗ്രതയോ മനുഷ്യജീവിതത്തിൽ കാണുന്നില്ല. അതിനാൽ മനുഷ്യജീവിതത്തിന്റെ പൂർണ്ണതയും സമഗ്രതയും അവന്റെ ജീവിതത്തിൽ നഷ്ടപ്പെട്ട ഊടുപാവുകൾ നേരെയാക്കുന്നതും യേശു എന്നപൂർണ്ണനായ ഗുരുവിലൂടെയാണെന്നു, പുതിയ നിയമത്തിലൂടെയാണെന്നു നമുക്ക് കാണാൻ കഴിയും. പാപമുള്ള മനുഷ്യാത്മാവിന്റെ സ്ഥാനത്തേക്ക് അതിന്റെ ശുദ്ധീകരണത്തിലൂടെ ദൈവാത്മാവ് കടന്നുവന്ന് മനുഷ്യൻ പുതിയ സൃഷ്ടിയായിത്തീരുക എന്നുള്ള ദൈവആലോചന മനുഷ്യന്റെ പാപത്തിലുള്ള ഈ ജീവിതത്തിൽ കാണാവുന്നതാണ്.
വിശ്വസിക്കുന്നവർക്ക് വാഗ്ദത്തം (പരിശുദ്ധാത്മാവ്) യേശുക്രിസ്തുവിലെ വിശ്വാസത്താൽ ലഭിക്കേണ്ടതിനാണ് തിരുവെഴുത്തു എല്ലാവറ്റെയും പാപത്തിൻ കീഴിലേക്ക് അടച്ചു കളഞ്ഞത്.
(പുതിയനിയമം – ഗലാത്യർ 3:22. എങ്കിലും വിശ്വസിക്കുന്നവർക്കു വാഗ്ദത്തം യേശുക്രിസ്തുവിലെ വിശ്വാസത്താൽ ലഭിക്കേണ്ടതിന്നു തിരുവെഴുത്തു എല്ലാവറ്റെയും പാപത്തിൻ കീഴടെച്ചുകളഞ്ഞു. )
മുമ്പ് കണ്ടതുപോലെയുള്ള പാപഅടിമത്തത്തിൽനിന്നു മനുഷ്യൻ വീണ്ടെടുക്കപ്പെട്ടു പുതിയസൃഷ്ടി ആയിത്തീരുന്ന വഴിയാണ് പുതിയനിയമം വെളിപ്പെടുത്തുന്നത്.
‘യേശുവിനെ കർത്താവ് എന്നു വായ്കൊണ്ട് ഏറ്റു പറകയും ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്‍പ്പിച്ചു എന്നു ഹൃദയം കൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും’.(പു.നി. റോമർ 10:9)
മനുഷ്യആത്മാവും മനുഷ്യമനസ്സും (കാണാൻകഴിയാത്തത്) പാപത്താൽ അശുദ്ധമാക്കപ്പെട്ട മനുഷ്യഹൃദയവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. എന്നാൽ ദൈവആത്മാവും ക്രിസ്തുവിന്റെ മനസ്സും ദൈവആത്മാവിനാൽ ശുദ്ധീകരിക്കപ്പെട്ട മനുഷ്യഹൃദയവുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്. മനസ്സ് ശാസ്ത്രത്തിനു കാണാൻ കഴിയാത്ത ഒന്നാണെങ്കിലും അതിനെ അവർ അംഗീകരിക്കുന്നുണ്ടല്ലോ. അതുപോലെത്തന്നെ കാണാൻ കഴിയാത്ത ദൈവത്തെയും ദേഹിയെയും അംഗീകരിക്കുവാൻ അവർക്കു കഴിയട്ടെ.
4. ആദാമും വീണ്ടെടുപ്പും.
‘ദൈവം (യഹോവ) സകലവും തന്റെ ഉദ്ദേശ്യത്തിന്നായി ഉണ്ടാക്കിയിരിക്കുന്നു; അനർത്ഥ ദിവസത്തിന്നായി ദുഷ്ടനെയും കൂടെ’.(പ.നി.സദൃശവാക്യങ്ങള്‍ 16:4)
എന്ന് ശലോമോൻ കാണിച്ചുതരുമ്പോൾ
‘യഹോവ ആലോചനയിൽ അതിശയവും ജ്ഞാനത്തിൽ ഉൽകൃഷ്ടതയുമുള്ള ദൈവമാണെന്ന്’ യെശയ്യാവ് പറയുന്നുണ്ട്. (പ.നി.യെശയ്യാവ് 28:29)
പാപം കർത്തൃത്വം നടത്തുന്ന മനുഷ്യ ചിന്തയിലൂടെ ദൈവത്തെ നിർവ്വചിക്കുക അത്ര എളുപ്പമല്ല. എന്നാൽ ദൈവത്തെ അന്വേഷിക്കുന്ന മനുഷ്യർക്ക് അവിടുന്ന് മനുഷ്യന്റെ അവസ്ഥയെക്കുറിച്ചും, ദൈവത്തെക്കുറിച്ചും, മനുഷ്യനെക്കുറിച്ച് ദൈവത്തിലുള്ളതിനെക്കുറിച്ചും വെളിപ്പെടുത്തിക്കൊടുക്കുന്നു.
ആദാമിൽനിന്നു ഉല്‍ഭവിച്ച മാനവസമൂഹം ദൈവത്തെ കണ്ടെത്തുന്നതിനു അവരുടെതായ ശ്രമം നടത്തിയിരുന്നതായി വിവിധ മതത്തിന്റെ പുസ്തകങ്ങളിലൂടെ നമുക്ക് കണ്ടെത്താൻ കഴിയും. എന്നാൽ പാപത്തിലടയ്ക്കപ്പെട്ട ആദാമിന്റെ മക്കളുടെ ദൈവാന്വേഷണവും കൃത്യമായ ഒരു മനുഷ്യവംശാവലിയും നീതീകരണത്തിനായുള്ള അവരുടെ തിരഞ്ഞെടുപ്പും സത്യവേദപുസ്തകം മാത്രമാണ് നല്‍കുന്നത്.
(പു.നി.ലൂക്കോസ് 3:23-38 23.യേശുവിന്നു താൻ പ്രവൃത്തി ആരംഭിക്കുമ്പോൾ ഏകദേശം മുപ്പതു വയസ്സായിരുന്നു. അവൻ യോസേഫിന്റെ മകൻ എന്നു ജനം വിചാരിച്ചു;………………38. കയിനാൻ എനോശിന്റെ മകൻ, എനോശ് ശേത്തിന്റെ മകൻ, ശേത്ത് ആദാമിന്റെ മകൻ, ആദാം ദൈവത്തിന്റെ മകൻ. )
ലോകത്തിൽ നാം നോക്കുമ്പോൾ പാപികളായ മനുഷ്യരുടെ പാപമോചനത്തിനായി വിവിധ മാർഗ്ഗങ്ങൾ നിർദ്ദേശിച്ചിട്ടുള്ള അനേകം പുസ്തകങ്ങൾ കാണാൻ കഴിയും. ഭാരതത്തിലുള്ളതിനെ ഭാരതീയസംസ്കാരം എന്നുതന്നെ വിശേഷിപ്പിക്കുന്നുണ്ടല്ലോ? നൂറുകണക്കിന് വേദഉപനിഷത്തുകൾ, പഞ്ചവേദങ്ങളായ ഋഗ്വേദം, സാമവേദം, യജുർവേദം,അഥർവ്വവേദം, മഹാഭാരതം മുതലായവയും, ഗീതോപദേശം, രാമായണം, ദേവീ മാഹാത്മ്യങ്ങൾ തുടങ്ങിയവയും അതിൽ ഉൾപ്പെട്ടിരിക്കുന്നു. കൂടാതെ ക്രിസ്തുവിനുശേഷം ഇറക്കപ്പെട്ട ഖുറാനും പാപപരിഹാരം നിർദ്ദേശിക്കുന്ന മറ്റൊരു പുസ്തകമാണ്. പാപപരിഹാരത്തിനായി പ്രവാചകൻ കണ്ടെത്തിയിട്ടുള്ള മാർഗ്ഗങ്ങൾ അതിൽ രേഖപ്പെടുത്തിയിരിക്കുന്നതായി കാണാം. ഇവയെല്ലാം മനുഷ്യാഭിപ്രായങ്ങൾ മാത്രമായതിനാൽ മതം എന്നും പറയാവുന്നതാണ്.
ഏദെൻതോട്ടത്തിൽ വെച്ചു പാപം ചെയ്തതിനുശേഷം ആദാം തങ്ങൾക്കു സ്വന്തവസ്ത്രം (സ്വന്തം പാപപരിഹാരം) കണ്ടെത്തിയതായി പഴയനിയമത്തിലുള്ള ഉല്‍പ്പത്തിപ്പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
(പ.നി.ഉല്‍പ്പത്തി 3 :7. ഉടനെ ഇരുവരുടെയും കണ്ണു തുറന്നു തങ്ങൾ നഗ്നരെന്നു അറിഞ്ഞു, അത്തിയില കൂട്ടിത്തുന്നി തങ്ങൾക്കു അരയാട ഉണ്ടാക്കി. )
എന്നാൽ അവർക്ക് മറ്റൊരു യാഗവസ്ത്രം ഉണ്ടാക്കിക്കൊടുക്കുന്ന ദൈവപ്രവൃത്തി ദൈവം നൽകുന്ന പാപപരിഹാരത്തെയാണ് വെളിപ്പെടുത്തുന്നത്. പാപിയായിത്തീർന്ന് ഏദെനിൽനിന്നു പുറത്താക്കപ്പെടുന്നതിനുമുമ്പ് ഒരു യാഗവസ്ത്രം നല്കപ്പെട്ട് ദൈവമകനായിത്തീർന്ന ആദാമിനെയാണ് പുതിയനിയമം വെളിപ്പെടുത്തിത്തരുന്നത്.
(പുതിയനിയമം. ലൂക്കോസ്3:38. കയിനാൻ എനോശിന്റെ മകൻ, എനോശ് ശേത്തിന്റെ മകൻ, ശേത്ത് ആദാമിന്റെ മകൻ, ആദാം ദൈവത്തിന്റെ മകൻ.)
ലോകത്തിലുള്ള ഏതു മതങ്ങൾ നോക്കിയാലും മനുഷ്യൻ ദൈവസൃഷ്ടിയാണ് എന്ന് പറയുന്നതായി കാണാൻകഴിയും. ഖുറാൻ പറയുന്നത് മനുഷ്യൻ ദൈവത്തിന്റെ അടിമയായ സൃഷ്ടിയാണെന്നാണ്. എന്നാൽ ‘പുതിയനിയമം’ ക്രിസ്തുവിലൂടെ മനുഷ്യരെ ദൈവമക്കളാക്കിത്തീർക്കുന്നു.
(പുതിയനിയമം.യോഹന്നാന് 1:12,13 . 12. അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.
13. അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചതു. )
പാപം ചെയ്തു ദൈവതേജസ്സ് നഷ്ടപ്പെട്ട മനുഷ്യരെ വീണ്ടെടുത്ത് സത്യത്തിൽ ജീവിക്കുവാൻ തക്കവണ്ണം ദൈവആത്മാവിനെ നല്കി ദൈവമക്കളാക്കുന്ന ഈ പ്രത്യേക ആലോചന മറ്റു മതപുസ്തകങ്ങളിൽ കാണാൻ കഴിയുന്ന ഒന്നല്ല.
യേശുവിന്റെ കുരിശുമരണം യഹൂദന് ഇടർച്ചയാണ്. അത് മറ്റു ജാതികൾക്കു ഭോഷത്വമാണ്. എന്നാൽ വിശ്വസിക്കുന്നവർക്ക് അത് പാപത്തിൽനിന്നു രക്ഷിക്കുന്ന ദൈവശക്തിയാണ്.
‘സുവിശേഷത്തെക്കുറിച്ചു എനിക്ക് ലജ്ജയില്ല; വിശ്വസിക്കുന്ന ഏവന്നും ആദ്യം യഹൂദന്നും പിന്നെ യവനന്നും (സകലജാതികൾക്കും) അത് രക്ഷെക്കായി ദൈവശക്തിയാകുന്നുവല്ലോ. അതിൽ ദൈവത്തിന്റെ നീതി വിശ്വാസം ഹേതുവായും വിശ്വാസത്തിന്നായിക്കൊണ്ടും വെളിപ്പെട്ടുവരുന്നു’. (പു.നി.റോമർ 1:16 )
ദൈവയിഷ്ടപ്രകാരം ആദിയിൽ പാപത്തിലടയ്ക്കപ്പെട്ട മനുഷ്യനെ പാപത്തിൽനിന്നു രക്ഷിക്കുന്ന സുവിശേഷം മനുഷ്യൻ വിശ്വസിച്ചു എങ്കിൽ മാത്രമേ മനുഷ്യന് ദൈവം ഇച്ഛിക്കുന്ന വിധത്തിലുള്ള പാപമോചനവും, ദൈവികസ്വഭാവവും, നിത്യജീവനും നേടാൻ കഴിയുകയുള്ളു.
‘ദൈവം സകലവും അതാതിന്റെ സമയത്ത് ഭംഗിയായി ചെയ്തു നിത്യതയും മനുഷ്യഹൃദയത്തിൽ വെച്ചിരിക്കുന്നു. എങ്കിലും (അത് പ്രാപിക്കുവാന്‍) ആദിയോടന്തം ദൈവം എന്ത് ചെയ്തിരിക്കുന്നു എന്ന് മനസ്സിലാക്കുവാൻ അവനു കഴിവില്ല’.(പഴയനിയമം .സഭാപ്രസംഗി 3:11)
ദൈവം ആദിയിൽ, പാപത്തിലടച്ചുകളഞ്ഞ മനുഷ്യനെ അതിൽനിന്നു രക്ഷിക്കുന്നതിനു ക്രിസ്തു (ദൈവം) അന്ത്യനാളുകളിൽ മനുഷ്യരൂപത്തിൽ അവതരിച്ചതായി പുതിയനിയമത്തിലെ നാല് സുവിശേഷ പുസ്തകങ്ങൾ വെളിപ്പെടുത്തുന്നു.
(പ.നി.സങ്കീര്‍ത്തനങ്ങൾ 9:16. യഹോവ തന്നെത്താൻ വെളിപ്പെടുത്തി ന്യായവിധി നടത്തിയിരിക്കുന്നു; ദുഷ്ടൻ സ്വന്തകൈകളുടെ പ്രവൃത്തിയിൽ കുടുങ്ങിയിരിക്കുന്നു.തന്ത്രിനാദം. സേലാ. )
ആദിയിലെ ആദാം ജീവനുള്ള ദേഹി ആയിരുന്നു എങ്കിലും ജീവനും മരണവും തിരിച്ചറിയുന്നതിനുള്ള ആത്മാവ് അവനുണ്ടായിരുന്നില്ല. എന്നാൽ ഒടുക്കത്തെ ആദാമായി കടന്നുവന്നവനായ യേശു മനുഷ്യരെ സത്യത്തിൽ വഴിനടത്താൻ കഴിവുള്ള അത്മാവായിട്ടാണ് (ജീവന്,പരിശുദ്ധാത്മാവ്) വിശ്വസിക്കുന്ന മനുഷ്യരിൽ ഇന്ന് വസിക്കുന്നത്.
(പുതിയനിയമം .1കൊരിന്ത്യർ 15:45. ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീർന്നു എന്നു എഴുതിയുമിരിക്കുന്നുവല്ലോ, ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി. )
(‘കർത്താവു ആത്മാവാകുന്നു. കർത്താവിന്റെ ആത്മാവുള്ളേടത്ത് (പാപത്തിൽനിന്നു) സ്വാതന്ത്ര്യമുണ്ട്’.പുതിയനിയമം. 2കൊരിന്ത്യർ 3:17)
ഇത് ഉള്ളതു തന്നെയോ എന്ന് തുടർഭാഗങ്ങളിലൂടെ നമുക്കൊന്നു പരിശോധിക്കാം.
5.കുരിശിലെ യാഗം.
ലോകമെമ്പാടുമുള്ള ബഹുസഹസ്രം മനുഷ്യർ വായിച്ചുനോക്കിയിട്ടുള്ള ഒരു പുസ്തകമാണ് ബൈബിൾ അല്ലെങ്കിൽ സത്യവേദപുസ്തകം. സത്യവേദപുസ്തകം എന്നുള്ളത് അതിന്റെ പേരിൽ കാണുന്നതുപോലത്തന്നെ ഒരു മഹത്സത്യം വെളിപ്പെടുത്തിത്തരുന്ന പുസ്തകമാണ്. സങ്കടകരമെന്നു പറയട്ടെ അത് വായിക്കുന്ന മഹാഭൂരിപക്ഷത്തിനും മനുഷ്യന്റെ പാപപരിഹാരത്തിനുവേണ്ടി എന്തു സത്യമാണ് അതിൽ രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് വ്യക്തതയുള്ളവരല്ല.
സത്യവേദപുസ്തകത്തിന് രണ്ട് ഭാഗങ്ങളാണുള്ളത്.പഴയനിയമവും പുതിയനിയമവും. രണ്ടു നിയമപുസ്തകങ്ങളും അനേകം കൊച്ചുപുസ്തകങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് മനുഷ്യരുടെ പാപപരിഹാരവും നിത്യജീവനും ലക്ഷ്യമിട്ടുകൊണ്ട് മനുഷ്യവർഗ്ഗത്തിന്റെ സൃഷ്ടിതാവായ ദൈവം (യഹോവ) നല്കിയിട്ടുള്ളതാണ്. പഴയനിയമം എന്നുള്ളത് ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രത്യേക ജനതക്ക് നല്കിയതാണെങ്കിൽ പുതിയനിയമമാകട്ടെ ഭൂമിയിലുള്ള മുഴുമനുഷ്യവർഗ്ഗത്തെയും ഉന്നംവച്ചുകൊണ്ട് അവതരിപ്പിച്ചിട്ടുള്ളതുമാണ്.
‘എന്നാൽ മനുഷ്യൻ പാപത്തിൽനിന്നു രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ നല്കപ്പെട്ട വേറൊരു നാമവുമില്ല’. (പു.നി.അപ്പൊസ്തലന്മാര് 4:12 )
എന്നുള്ള തീർപ്പിൽ ക്രിസ്ത്യാനികൾ എന്ന് പറയുന്ന അനേകരും വ്യക്തതയുള്ളവരല്ല.
സത്യവേദത്തിന്റെ രണ്ടാം ഭാഗമായ “പുതിയനിയമം” എന്ന പുസ്തകം ഒരു ‘പുതിയ നിയമം’ മനുഷ്യരിൽ എന്നേക്കും നിലനില്ക്കേണ്ടുന്നവിധത്തിൽ അവതരിപ്പിച്ചുകൊണ്ടാണ് പാപപരിഹാരം വരുത്തിയിരിക്കുന്നത്.
പുതിയനിയമം ലോകത്തിലെല്ലായിടത്തും സുവിശേഷമായി ഉപദേശിച്ചുവരുന്നുണ്ട്. എന്നാൽ ഈ ‘പുതിയ നിയമത്തെ’ ഉപദേശത്തോടും സാക്ഷ്യത്തോടുംകൂടി അവതരിപ്പിക്കാത്തവരായ സഭാനേതൃത്വം നന്മതിന്മയുടെ അറിവുകൾ തലമുറകൾക്ക് പഠിപ്പിക്കുകയും അത് അനുസരിക്കാൻ കഴിയാത്തവരായ ക്രിസ്തീയസമൂഹം ഭൌതികതയുടെ അതിപ്രസരത്തിൽ മുങ്ങിത്താണ് നരകത്തിലേക്കുള്ള യാത്രക്ക് വേഗം കൂട്ടികൊണ്ടിരിക്കുകയുമാണ്.
(പ.നി.യെശയ്യാവ് 8:20. ഉപദേശത്തിന്നും സാക്ഷ്യത്തിന്നും വരുവിൻ! അവർ ഈ വാക്കുപോലെ പറയുന്നില്ലെങ്കിൽ — അവർക്കു അരുണോദയം ഉണ്ടാകയില്ല. )
മുഴുമനുഷ്യരിലും കണ്ടുവരുന്ന പാപം (അധാർമ്മികത) എന്ന മൂല്യച്യുതിക്ക് പരിഹാരം വരുത്തുന്നതിന് സൃഷ്ടാവായ ദൈവം പ്രാരംഭമായി തിരഞ്ഞെടുത്തത് അബ്രാം എന്നു പേരുള്ള എബ്രായ മനുഷ്യനെയാണ്.
(പ.നി.ഉല്‍പ്പത്തി 12:1-4. 1. യഹോവ അബ്രാമിനോടു അരുളിച്ചെയ്തതെന്തെന്നാൽ: നീ നിന്റെ ദേശത്തെയും ചാർച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ടു ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തെക്കു പോക.
2. ഞാൻ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേർ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും.
3. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും; നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും.
4. യഹോവ തന്നോടു കല്പിച്ചതുപോലെ അബ്രാം പുറപ്പെട്ടു; ലോത്തും അവനോടുകൂടെ പോയി; ഹാരാനിൽനിന്നു പുറപ്പെടുമ്പോൾ അബ്രാമിന്നു എഴുപത്തഞ്ചു വയസ്സായിരുന്നു. )
‘ദൈവം എല്ലാം അവിടുത്തെ ഉദ്ദേശ്യത്തിനായി സൃഷ്ടിച്ചതുകൊണ്ട്
പ.നി.സദൃശവാക്യങ്ങൾ 16:4. യഹോവ സകലത്തെയും തന്റെ ഉദ്ദേശ്യത്തിന്നായി ഉണ്ടാക്കിയിരിക്കുന്നു; അനർത്ഥദിവസത്തിന്നായി ദുഷ്ടനെയും കൂടെ.)
അവിടുന്ന് മനുഷ്യന്റെ യാതൊരു ചോദ്യങ്ങൾക്കും പഴയനിയമപ്പുസ്തകത്തിലെ വിവരണങ്ങളിൽ കാരണം പറയുന്നവനല്ല’.
(പ.നി.ഇയ്യോബ് 33:13 നീ അവനോടു എന്തിന്നു വാദിക്കുന്നു? തന്റെ കാര്യങ്ങളിൽ ഒന്നിന്നും അവൻ കാരണം പറയുന്നില്ലല്ലോ.)
ക്രിസ്തുവിനുമുമ്പ് ഏകദേശം രണ്ടായിരാമാണ്ടിൽ അബ്രാമിനെ തിരഞ്ഞെടുത്ത സമയത്ത് ദൈവആലോചന എന്തെന്നു അദ്ദേഹത്തിന് പൂർണ്ണമായി വെളിപ്പെട്ടുവന്നിരുന്നില്ല. അതിവിദൂരഭാവിയിൽ സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾപോലും തങ്ങൾ അതുവരെയും അനുഭവിച്ചിട്ടുള്ളതിൽ നിന്നും വ്യത്യസ്തമായി, ‘ആശയ്ക്ക് വിരോധമായി, അബ്രാഹാമിനും, ഭാര്യയായ സാറയ്ക്കും തോന്നി എങ്കിലും ദൈവവാഗ്ദത്തത്തിൽ അവിശ്വാസത്താൽ സംശയിക്കാതെ വിശ്വാസത്തിൽ ശക്തിപ്പെട്ടു ദൈവത്തിനു മഹത്വം കൊടുത്തു ജീവിച്ചതായി പുതിയനിയമപ്പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതായി കാണാം’.
(പു.നി.റോമർ 4: 18-21. 18. “നിന്റെ സന്തതി ഇവ്വണ്ണം ആകും എന്നു അരുളിച്ചെയ്തിരിക്കുന്നതുപോലെ താൻ ബഹുജാതികൾക്കു പിതാവാകും എന്നു അവൻ ആശെക്കു വിരോധമായി ആശയോടെ വിശ്വസിച്ചു. 19. അവൻ ഏകദേശം നൂറു വയസ്സുള്ളവനാകയാൽ തന്റെ ശരീരം നിർജ്ജീവമായിപ്പോയതും സാറയുടെ ഗർഭപാത്രത്തിന്റെ നിർജ്ജീവത്വവും ഗ്രഹിച്ചിട്ടും വിശ്വാസത്തിൽ ക്ഷീണിച്ചില്ല.
20. ദൈവത്തിന്റെ വാഗ്ദത്തത്തിങ്കൽ അവിശ്വാസത്താൽ സംശയിക്കാതെ വിശ്വാസത്തിൽ ശക്തിപ്പെട്ടു ദൈവത്തിന്നു മഹത്വം കൊടുത്തു,
21. അവൻ വാഗ്ദത്തം ചെയ്തതു പ്രവർത്തിപ്പാനും ശക്തൻ എന്നു പൂർണ്ണമായി ഉറെച്ചു.)
അദൃശ്യനായ ദൈവത്തിലുള്ള ആശെക്കു വിരോധമായ വിശ്വാസത്താൽ മനുഷ്യർ നേടിയെടുക്കുവാൻ പോകുന്ന കാര്യങ്ങളുടെ ഒരു നിഴൽരൂപമായിരുന്നു ഇത്.
മനുഷ്യനു ലഭിക്കുന്ന പാപപരിഹാരം എന്നുള്ളത് ക്രിസ്തുവിലും അവിടുത്തെ അയച്ച ദൈവത്തിലുമുള്ള വിശ്വാസത്താലാണ് നേടിയെടുക്കുന്നതെന്ന് നാം അറിയേണ്ടതാണ്.
(പു.നി.യോഹന്നാൻ 14:1.നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ. )
ഭൂമിയിലെ സകല ജനവിഭാഗങ്ങളും അബ്രാഹാമിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും എന്നുള്ളതായ സുവിശേഷം-
(പ.നി.ഉല്‍പ്പത്തി 12:3, നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും. പു.നി.അപ്പൊസ്തലന്മാർ 3;25 “ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും.” എന്നു ദൈവം അബ്രാഹാമിനോടു അരുളി നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ. )
-അബ്രാഹാം വിശ്വസിച്ചപ്പോൾ അത് യേശുവിലുള്ള വിശ്വാസത്താൽ മനുഷ്യനു ലഭിക്കുന്ന, പാപത്തിൽനിന്നു രക്ഷനല്‍കുന്ന സന്ദേശത്തിന്റെ (സുവിശേഷം) ഒരു നിഴലായിരുന്നു. റോമൻ ഭരണാധികാരിയായിരുന്ന പീലാത്തൊസിന്റെ ചരിത്രഭരണകാലത്ത് (എഡി-30-38) പീലാത്തൊസ് യേശുവിനോടു ചോദിച്ച ‘രക്ഷയുടെസത്യം’
–(പു.നി.യോഹന്നാൻ 18:38. പീലാത്തൊസ് അവനോടു: സത്യം എന്നാൽ എന്തു എന്നു പറഞ്ഞു പിന്നെയും യെഹൂദന്മാരുടെ അടുക്കൽ പുറത്തു ചെന്നു .
-യേശു കുരിശിൽ മരിച്ചു സ്വർഗ്ഗാരോഹണം ചെയ്തതിനുശേ.ഷം അവിടുത്തെ ശിഷ്യരിൽ ചിലർ അത് ദൈവാത്മാവിനാലുള്ള പ്രസംഗത്തിലൂടെ വെളിപ്പെടുത്തിയപ്പോൾ ആ കുരിശുമരണം പാപപരിഹാരത്തിനുള്ള ഒരു സത്യമായിരുന്നു.‘സത്യം നിങ്ങൾ അറികയും സത്യം നിങ്ങളെ (പാപത്തിൽനിന്നു) സ്വതന്ത്രരാക്കുകയും ചെയ്യും’-
(പു.നി. യോഹന്നാൻ 8:31,32. 31.തന്നിൽ വിശ്വസിച്ച യെഹൂദന്മാരോടു യേശു: “എന്റെ വചനത്തിൽ നിലനില്ക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്റെ ശിഷ്യന്മാരായി,
32. സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും” എന്നു പറഞ്ഞു.) –
എന്ന് യേശു അവ രോടുകൂടെ ആയിരിക്കുമ്പോൾ ഉപദേശിച്ചിരുന്നു. ഈ സത്യമാണ് ഈ അനുഗ്രഹമാണ് മുഴു മനുഷ്യവർഗ്ഗത്തിനും ലഭിച്ച സന്തോഷവാർത്തയാണ് പുതിയനിയമം എന്ന പേരിലുള്ള പുസ്തകത്തിലെ ഉള്ളടക്കമായ ‘പുതിയ നിയമം’. കുരിശുമരണവും പുനരുത്ഥാനവും നടന്നപ്പോൾ അതിലൂടെ പാപപരിഹാരത്തിനുള്ള ഏറ്റവും ഉന്നതവും എന്നേക്കും നിലനിൽക്കേണ്ടുന്നതുമായ ഒരു ‘പുതിയ നിയമം’ രൂപംകൊള്ളുകയായിരുന്നു ചെയ്തത്. അബ്രാഹാം എന്ന പേരിന്റെ അർത്ഥം ബഹുജാതികളുടെ പിതാവ് എന്നാകുന്നു.
സത്യവേദപുസ്തകം (ബൈബിൾ) എന്നതിലെ കൊച്ചുപുസ്തകങ്ങളുടെ എണ്ണത്തിൽ വിവിധ സഭകൾ വിവിധനയം സ്വീകരിച്ചിട്ടുണ്ട്. പഴയനിയമപ്പുസ്തകങ്ങളുടെ എണ്ണത്തിൽ സഭകൾക്കിടയിൽ ഇന്നും തർക്കം നിലനില്ക്കുന്നു എങ്കിലും പുതിയനിയമപ്പുസ്തകങ്ങളുടെ എണ്ണത്തിൽ സഭകൾ ഐക്യത്തിലാണെന്നും പറയാതെ വയ്യ. കാരണം പുതിയനിയമമാണ് മനുഷ്യനിൽ എന്നേക്കും നിലനില്ക്കേണ്ടതായ പാപപരിഹാരനിയമം ഉപദേശിക്കുന്നത്.
സാക്ഷ്യം- കണ്ടതും, കേട്ടതും, അനുഭവിച്ചതും- നല്‍കിക്കൊണ്ടുള്ള ഒരു ഉപദേശരൂപമാണ് കർത്താവിന്റെ ശിഷ്യന്മാർ പാപപരിഹാരത്തിനായി നിർദ്ദേശിക്കുന്നത്. എന്നാൽ പുതിയനിയമപ്പുസ്തകത്തിലുള്ള നാലു സുവിശേഷങ്ങൾ വായിക്കുന്ന ഒരാൾക്ക് ആ നിയമം യേശു സംസാരിച്ചതായി കണ്ടെത്താൻ പെട്ടെന്ന് കഴിയില്ല. എന്നാൽ യേശുക്രിസ്തു നിർവ്വഹിച്ച ആ മരണശുശ്രൂഷയുടെ മർമ്മം വിവരിക്കുന്നത് അവിടുന്നുതന്നെ പതിമൂന്നാമതായി തിരഞ്ഞെടുത്ത അപ്പൊസ്തലന്മാരിൽ പ്രധാനിയായ പൗലൊസ് ആണ്. അദ്ദേഹം നല്‍കുന്നത് കുരിശിലെ സാക്ഷ്യത്തോടുകൂടെയുള്ള ഒരു വിവരണമാണ്. കൂടാതെ ശിഷ്യരായ പത്രൊസ്, യാക്കോബ്, യോഹന്നാൻ, യൂദാ തുടങ്ങിയവരുടെ വിവരണങ്ങളും (ലേഖനങ്ങൾ) നാലു സുവിശേഷങ്ങളുടെ ശരിയായ വ്യാഖ്യാനങ്ങളാണ്.
സത്യവേദത്തിനു രണ്ടു ഭാഗങ്ങളാണുള്ളത്. പഴയനിയമവും പുതിയനിയമവുമാണത്. ദൈവം തന്റെ ഉദ്ദേശ്യത്തിനു തിരഞ്ഞെടുത്ത യിസ്രായേൽജനം പാപം ചെയ്യാതിരിക്കാനുള്ള കല്‍പ്പനകൾ പഴയനിയമത്തിൽ മുഖ്യമായും കാണാൻകഴിയും. ആ കല്‍പ്പനകൾ ലംഘിച്ച് പാപം ചെയ്യുന്ന മനുഷ്യന്റെ പാപപരിഹാരത്തിനായി യാഗവസ്തുക്കൾ ഉപയോഗിച്ചുള്ള യാഗവഴിപാടുകളും അവിടെ നിർദ്ദേശിച്ചിട്ടുണ്ട്.(പ.നി.പുറപ്പാടു , പ.നി.ലേവ്യ)
യാഗമർപ്പിക്കുന്ന പാപികളായ മനുഷ്യർക്ക് അതിലൂടെ നീതീകരണം ലഭിച്ചിരുന്നു. കൂടാതെ ദൈവകല്പ്പന അനുസരിച്ചുള്ള ജീവിതം മനുഷ്യന് സാദ്ധ്യമല്ല എന്ന് കണ്ടെത്തുകയും ആ ബലഹീനത ഏറ്റുപറഞ്ഞു ദൈവശക്തിയിൽ വിശ്വസിച്ചും, ആശ്രയിച്ചും നീതിമാന്മാരായി ജീവിച്ച ഭക്തന്മാരെയും അതിൽ കാണാൻ കഴിയും.
(പ.നി.യിരെമ്യാവ് 10:23. യഹോവേ, മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല എന്നു ഞാൻ അറിയുന്നു)
വിഗ്രഹങ്ങളെ ഉണ്ടാക്കുകയോ ആരാധിക്കുകയോ ചെയ്യരുത് എന്നുള്ളതായ കല്‍പ്പന ലംഘിച്ചവർക്കുള്ള താക്കീതും, അതിനുള്ള ശിക്ഷയും പ്രവാചകരുടെ ശുശ്രൂഷകളും വരുവാനുള്ള രക്ഷകനെക്കുറിച്ചുള്ള മുന്നറിയിപ്പും രാജകീയഭരണസംവിധാനങ്ങളും ഒരു ആലയനിർമ്മാണവും അതിന്റെ നാശവും കൂടാതെ അനേകം ശാസ്ത്രസത്യങ്ങളും ആ പുസ്തകം കാണിച്ചുതരുന്നുണ്ട്. മുഖ്യമായും ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടു കനാനിലെത്തിയ ജനത്തിന്റെ വഴിവിട്ട ജീവിതമാണ് അതിലെ പ്രദിപാദ്യം.
‘പഴയനിയമത്തിലെ’ മുപ്പത്തൊമ്പതാമത്തെ പുസ്തകമായ മലാഖിയുടെ പ്രവചനശേഷം നാനൂറു വർഷങ്ങൾ കഴിഞ്ഞപ്പോൾ സ്നാപകയോഹന്നാന്റെ, യേശുവിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളോടുകൂടി പഴയനിയമകാലം അവസാനിക്കുകയും പുതിയനിയമത്തിന്റെ കാലം ആരംഭിക്കുകയും ചെയ്തു.
(പു.നി.മത്തായി 11:13. സകല പ്രവാചകന്മാരും ന്യായപ്രമാണവും യോഹന്നാൻ വരെ പ്രവചിച്ചു.)
പഴയനിയമം എന്നുള്ളതാകട്ടെ ഒരു മനുഷ്യന് യാതൊരു പാപവും ചെയ്യാൻ പറ്റാത്ത വിധത്തിലും, എല്ലാ നന്മകളും ചെയ്യത്തക്ക വിധത്തിലുമുള്ള സമഗ്രമായ സമ്പൂർണ്ണമായ, നിത്യജീവൻ പ്രാപിക്കാനുതകുന്ന ഒരു നിയമവ്യവസ്ഥയാണ് കാണിച്ചുതരുന്നത്. ഇത്രത്തോളം തികവുള്ള നിയമങ്ങൾ നല്‍കിയിട്ടുള്ള മറ്റൊരു മതപുസ്തകവും ഭൂമിയിലില്ല.പല രാഷ്ട്രങ്ങളുടെയും ഭരണഘടനയിലും നിയമസംവിധാനങ്ങളിലും ബൈബിൾ നിയമങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. കാരണം, ഇന്ന് നാം ലോകത്തിലെല്ലായിടത്തും കാണുന്ന ഭരണഘടനകൾ സ്ഥാപിതമാകുന്നതിനുമുമ്പുതന്നെ ക്രിസ്തുവിനും ഏകദേശം 1500 വർഷങ്ങൾക്കുമുമ്പ് നല്‍കിയിട്ടുള്ള തികവുള്ള നിയമവ്യവസ്ഥയായിരുന്നു അത്.‘യഹോവയുടെ തികവുള്ള ന്യായപ്രമാണം’ എന്ന് ആ വ്യവസ്ഥക്ക് എഴുത്തുകാർ പേര് നല്കിയിരിക്കുന്നു.
(പ.നി.സങ്കീർത്തനങ്ങള്‍ 19:7. യഹോവയുടെ ന്യായപ്രമാണം തികവുള്ളതു; അതു പ്രാണനെ തണുപ്പിക്കുന്നു. യഹോവയുടെ സാക്ഷ്യം വിശ്വാസ്യമാകുന്നു; അതു അല്പബുദ്ധിയെ ജ്ഞാനിയാക്കുന്നു. )
അത് നല്കിയതാകട്ടെ യഹോവയായ ദൈവം വിളിച്ചു വേർതിരിച്ച അബ്രാഹാമിന്റെ മകനായ യിസ്ഹാക്കിന്റെ മകനായ യാക്കോബിന്റെ മക്കളായ 12 യിസ്രായേൽ ഗോത്രങ്ങൾക്കും. ഈ ജനവിഭാഗത്തിന് പൊതുവേ യഹൂദന്മാർ എന്നാണ് പേർ പറഞ്ഞുവരുന്നത്.
പഴയനിയമത്തിലാകട്ടെ പാപം ചെയ്യാതിരിക്കാനുള്ള നിയമം നിലനില്ക്കുമ്പോൾ പാപം ചെയ്യുന്ന വ്യക്തി പാപപരിഹാരശേഷവും ജീവിച്ചിരിക്കുന്നതിനാൽ പാപപ്രവർത്തനങ്ങൾ അവസാനിക്കുന്നില്ല എന്ന് കാണിച്ചുതരുന്നുണ്ട്. എന്നാൽ പുതിയനിയമത്തിലാകട്ടെ പാപംചെയ്യുന്ന വ്യക്തിയെയും പാപപരിഹാരത്തിനുള്ള മറ്റു യാഗവസ്തുക്കൾ ഒഴിവാക്കിക്കൊണ്ടുതന്നെ പാപപരിഹാരത്തിൽ ഉൾപ്പെടുത്തുന്ന ദൈവആലോചന വെളിപ്പെട്ടുവരുന്ന മനുഷ്യർക്ക് പാപപരിഹാരം എന്നേക്കുമായി ലഭിക്കുന്നു. അതിനാൽ “ഇനി” പാപം ചെയ്യാൻ കഴിയാത്ത വിധത്തിൽ-
(പു.നി.റോമര്‍ 6 : 6,7. 6. നാം ഇനി പാപത്തിന്നു അടിമപ്പെടാതവണ്ണം പാപശരീരത്തിന്നു നീക്കം വരേണ്ടതിന്നു നമ്മുടെ പഴയ മനുഷ്യൻ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്നു നാം അറിയുന്നു.
7. അങ്ങനെ മരിച്ചവൻ പാപത്തിൽ നിന്നു മോചനം പ്രാപിച്ചിരിക്കുന്നു. , പു.നി.യോഹന്നാൻ 8:11.ഇല്ല കർത്താവേ, എന്നു അവൾ പറഞ്ഞു. “ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ല: പോക, ഇനി പാപം ചെയ്യരുതു” എന്നു യേശു പറഞ്ഞു. )
-പാപ അടിമത്തത്തിൽനിന്നു ആ മനുഷ്യൻ എന്നേക്കുമായി സ്വതന്ത്രനാകുന്നു. അതിനുള്ള വഴിയാണ് ‘യേശു അവിടുത്തെ ദേഹം എന്ന തിരശ്ശീല ചീന്തുമ്പോൾ കാണിച്ചുതന്നിട്ടുള്ളത്’.
(പു.നി.എബ്രായർ10:19. അതുകൊണ്ടു സഹോദരന്മാരേ, യേശു തന്റെ ദേഹം എന്ന തിരശ്ശീലയിൽകൂടി നമുക്കു പ്രതിഷ്ഠിച്ച ജീവനുള്ള പുതുവഴിയായി, )
ഇത് സർവ്വമനുഷ്യർക്കും വിശ്വാസയോഗ്യവും സര്‍വ്വരും വിശ്വസിക്കേണ്ടതും ആയതിന്റെ ഫലം പുറപ്പെടുവിക്കുവാൻ മതിയായതുമാണ്. ഇങ്ങനെ രണ്ടു നിയമങ്ങളും ലക്ഷ്യമിടുന്നത് പാപപരിഹാരം തന്നെയാണ് എങ്കിലും രണ്ടാമത്തെ നിയമമാകട്ടെ മനുഷ്യനു പാപത്തിൽനിന്നു എന്നേക്കുമുള്ള മോചനം നല്കുന്ന പുതിയ നിയമമാണ്.
നാല്‍പ്പതോളം പുരുഷഎഴുത്തുകാർ രേഖപ്പെടുത്തിയിട്ടുള്ള മുപ്പത്തൊന്പതു പുസ്തകങ്ങളുള്ള ‘പഴയനിയമത്തിലെ’ നിയമങ്ങൾ (ന്യായപ്രമാണം) നല്കിയ ജനതയ്ക്ക് കല്‍പ്പനകൾ നിറവേറ്റുവാൻ കഴിയാത്തതായ ഒരു ബലഹീനത അവരിൽ ഉണ്ടെന്നു കാണിച്ചുകൊടുക്കുകയായിരുന്നു അതിലൂടെ ദൈവം ചെയ്തത്.
(പു.നി.റോമർ 3:20. അതുകൊണ്ടു ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ ഒരു ജഡവും അവന്റെ സന്നിധിയിൽ നീതീകരിക്കപ്പെടുകയില്ല; ന്യായപ്രമാണത്താൽ പാപത്തിന്റെ പരിജ്ഞാനമത്രേ വരുന്നതു.
ഗലാത്യര്‍ 3:24 അങ്ങനെ നാം വിശ്വാസത്താൽ നീതീകരിക്കപ്പെടേണ്ടതിന്നു ന്യായപ്രമാണം ക്രിസ്തുവിന്റെ അടുക്കലേക്കു നടത്തുവാൻ നമുക്കു ശിശുപാലകനായി ഭവിച്ചു. )
എന്നാൽ ദൈവത്തിന്റെ കരങ്ങൾ വെളിപ്പെട്ടിട്ടുള്ള ആളുകൾക്ക് മാത്രമേ ആ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞുള്ളു. അതിനാൽത്തന്നെ ദൈവനിയമം ലംഘിച്ചു മരിച്ച അനേകരെ ‘പഴയനിയമത്തിൽ’ കാണാൻകഴിയും. മനുഷ്യജീവിതത്തിന്നാവശ്യമായ തികവുള്ള നിയമസംഹിത അവർക്ക് ലഭിച്ചു എങ്കിലും “പാപത്തിന്റെ പ്രമാണമനുസരിച്ചു” മനുഷ്യൻ ജീവിതസാഹചര്യങ്ങളിൽ മിക്കപ്പോഴും പാപം ചെയ്യുന്നവനായിരിക്കും എന്നുള്ളത് അവർക്ക് മനസ്സിലാക്കുവാൻ കഴിഞ്ഞില്ല. യാഗവസ്തുക്കൾ ഉപയോഗിച്ച് പാപപരിഹാരം നേടിയവർ സല്‍ഗുണ പൂർണ്ണന്മാർ ആക്കപ്പെട്ടിരുന്നില്ല എന്നും പഴയനിയമം അല്ലെങ്കിൽ ‘ന്യായപ്രമാണം എന്നുള്ളത് വരുവാനുള്ള നന്മകളുടെ നിഴൽ’ ആണെന്നും എഴുത്തുകാരൻ പുതിയനിയമപ്പുസ്തകത്തിൽ രേഖപ്പെടുത്തുന്നു.
(പു.നി.എബ്രായർ 10:1. ന്യായപ്രമാണം വരുവാനുള്ള നന്മകളുടെ നിഴലല്ലാതെ കാര്യങ്ങളുടെ സാക്ഷാൽ സ്വരൂപമല്ലായ്കകൊണ്ടു ആണ്ടുതോറും ഇടവിടാതെ കഴിച്ചുവരുന്ന അതേ യാഗങ്ങളാൽ അടുത്തുവരുന്നവർക്കു സൽഗുണപൂർത്തി വരുത്തുവാൻ ഒരുനാളും കഴിവുള്ളതല്ല. )
ആദിമമാതാപിതാക്കളായ ആദാം പാപത്തിലടയ്ക്കപ്പെട്ടത് പൂർണ്ണമായ ദൈവ ഉദ്ദേശ്യം പൂർത്തീകരിക്കുക എന്നതിന്റെ ആദ്യപടിയായി മനുഷ്യൻ മനസ്സിലാക്കേണ്ടതാണ്. ഇങ്ങനെ പാപത്തിലടയ്ക്കപ്പെട്ട മനുഷ്യന്റെ പാപത്തിനുള്ള ശിക്ഷ ക്രിസ്തു അവിടുത്തെ ശരീരത്തിൽ വഹിച്ചു മരിച്ചതിലൂടെ മനുഷ്യൻ ഇന്ന് പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്ന പാപരോഗലക്ഷണങ്ങളിൽനിന്നു അവൻ പൂർണ്ണമായി സുഖപ്പെട്ടു (രക്ഷിക്കപ്പെട്ടു) എന്നുള്ളതായ വചനം (സുവിശേഷം) പൂർണ്ണവും, മനുഷ്യനു വിശ്വസിക്കാവുന്നതും സര്‍വ്വരും വിശ്വസിക്കേണ്ടതും ആയതിന്റെ പൂർണ്ണഫലം പുറപ്പെടുവിക്കുവാൻ യോഗ്യമായ ശക്തമായ സന്ദേശവുമാണ്. എന്നാൽ ഈ കാലങ്ങളിലെ ക്രിസ്തീയനേതൃത്വമോ വിശ്വാസികളോ മറ്റു ജനവിഭാഗങ്ങളോ മനുഷ്യനു ലഭിക്കുന്ന പാപമോചനം ഭൂമിയിൽ പൂർണ്ണമായ ഒന്നാണന്നു സമ്മതിക്കുന്നില്ല. മനുഷ്യബലഹീനതയായ പാപം അവൻ അറിഞ്ഞും അറിയാതെയും അവനില്‍ കർത്തൃത്വം നടത്തും എന്നാണവർ ഉറപ്പിച്ചു പഠിപ്പിച്ചുവരുന്നത്. എന്നാൽ ഈ അഭിപ്രായം വചനവിരുദ്ധവും പൈശാചികവും ആശിക്കുന്നതിന്റെ വിപരീതഫലം ജീവിതത്തിൽ നല്കുന്നതുമാണ്. പാപം കൂടാതെ മനുഷ്യനു ജീവിക്കുക സാദ്ധ്യമല്ല എങ്കിൽ “ഇനി പാപം ചെയ്യരുത്”-
(പു.നി.യോഹന്നാൻ 8:11. ഇല്ല കർത്താവേ, എന്നു അവൾ പറഞ്ഞു. “ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ല: പോക, ഇനി പാപം ചെയ്യരുതു” എന്നു യേശു പറഞ്ഞു.)
– എന്നുള്ളതായ യേശുവിന്റെ കല്‍പ്പന മനുഷ്യരിൽ ഫലവത്താകുമോ എന്ന് മനുഷ്യനുതന്നെ ചോദ്യം ചെയ്യാവുന്നതുമാണ്.
മിസ്രയീമിൽനിന്നു മോശെയുടെ നേതൃത്വത്തിൽ പുറപ്പെട്ട യിസ്രായേൽജനത്തിന് ചെങ്കടൽ കടക്കാൻ കഴിയാതെവരികയും പുറകെവന്ന മിസ്രയീമ്യരെ കണ്ടു ഭയപ്പെടുകയും നിലവിളിക്കുകയുമുണ്ടായി. അവിടെ ദൈവം മോശെയോട് ഇപ്രകാരം അരുള്‍ചെയ്തു.
‘വടി എടുത്തു നിന്റെ കൈ കടലിന്മേല്‍ നീട്ടി അതിനെ വിഭാഗിക്ക’. (പ.നി.പുറപ്പാടു 14:16)
മനുഷ്യന് അസാദ്ധ്യമായ കാര്യങ്ങൾ ചെയ്യുവാൻ ദൈവത്തെ വിശ്വസിച്ച് അനുസരിക്കുന്നവർക്ക് തങ്ങളിൽത്തന്നെ ശക്തി ഉണ്ടായിരിക്കും എന്ന് ഈ ദൃഷ്ടാന്തത്തിലൂടെ ദൈവം മനുഷ്യനെ പഠിപ്പിക്കുകയാണ് ചെയ്യുന്നത്. പാപത്തിന്റെ മുഴുഉത്തരവാദിത്തവും മനുഷ്യബലഹീനതയിൽനിന്നു മാറ്റപ്പെടാത്തതായി കെട്ടിവെച്ചുകൊണ്ട് “അവിടുന്നു പാപം നീക്കിക്കളഞ്ഞു”-
(പു.നി.യോഹന്നാൻ 1:29. പിറ്റെന്നാൾ യേശു തന്റെ അടുക്കൽ വരുന്നതു അവൻ കണ്ടിട്ടു: ഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു; പു.നി.1യോഹന്നാൻ 3:5. പാപങ്ങളെ നീക്കുവാൻ അവൻ പ്രത്യക്ഷനായി എന്നു നിങ്ങൾ അറിയുന്നു; അവനിൽ പാപം ഇല്ല.)
-എന്നുള്ളതിനെ അവർ പാടെ മറന്നുകളയുന്നു. ഇത്തരം സുവിശേഷകന്മാർ മനുഷ്യൻ യേശുവിൽ സൂക്ഷിക്കുന്ന വിലയേറിയ വിശ്വാസം പുറപ്പെടുവിക്കുന്ന ‘വിശ്വാസത്തിന്റെ പ്രവൃത്തികളെക്കുറിച്ചും സല്‍ഗുണത്തിലുള്ള സകല താല്‍പ്പര്യവും നിറവേറ്റുന്ന ജീവിത്തെക്കുറിച്ചും’-
(പു.നി.2തെസ്സലൊനീക്യര്‍ 1: 11. അതുകൊണ്ടു ഞങ്ങൾ നമ്മുടെ ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും കൃപയാൽ നമ്മുടെ കർത്താവായ യേശുവിന്റെ നാമം നിങ്ങളിലും നിങ്ങൾ അവനിലും മഹത്വപ്പെടേണ്ടതിന്നു
12. നമ്മുടെ ദൈവം നിങ്ങളെ തന്റെ വിളിക്കു യോഗ്യരായി എണ്ണി സൽഗുണത്തിലുള്ള സകലതാല്പര്യവും വിശ്വാസത്തിന്റെ പ്രവൃത്തിയും ശക്തിയോടെ പൂർണ്ണമാക്കിത്തരേണം എന്നു നിങ്ങൾക്കു വേണ്ടി എപ്പോഴും പ്രാർത്ഥിക്കുന്നു.)
-പ്രസംഗിക്കുവാനും ജീവിക്കുവാനും അഭ്യസിക്കേണ്ടവരാണ്. നിങ്ങൾ നിയമത്തിന്നല്ല കൃപക്കത്രേ അധീനരായിരിക്കുന്നതുകൊണ്ട് പാപം നിങ്ങളിൽ കർത്തൃത്വം നടത്തുകയില്ല.-
(പു.നി.റോമർ 6:14 .നിങ്ങൾ ന്യായപ്രമാണത്തിന്നല്ല, കൃപെക്കത്രെ അധീനരാകയാൽ പാപം നിങ്ങളിൽ കർത്തൃത്വം നടത്തുകയില്ലല്ലോ. )
-എന്നുള്ളതായ വിശ്വാസവചനം അവർ പാടെ മറന്നുകളയുന്നു.’ഇനി പാപം ചെയ്യരുത്’ എന്നുള്ളതായ യേശുവിന്റെ കല്‍പ്പന എങ്ങനെ ഫലവത്താക്കാം എന്ന് മനസ്സിലാക്കിയിട്ടില്ലാത്ത ഇക്കൂട്ടർ “പാവം വിശ്വാസി” യുടെ സമ്പത്ത് ഉപയോഗിച്ച് ഒപ്പീസ് ചൊല്ലുന്നതിലൂടെ ദശാംശക്കാഴ്ചകൾ വാങ്ങിക്കുന്നതിലൂടെ അവർക്ക് സ്വർഗ്ഗപ്രവേശം തുറന്നു കൊടുക്കുകയാണു ചെയ്യുന്നത്. മനുഷ്യർക്ക് പുറപ്പെടുവിക്കുവാൻ കഴിയുന്ന ഒരു ജീവിതഫലത്തെക്കുറിച്ചാണ് യേശു അരുളിച്ചെയ്തിട്ടുള്ളത്.മതഅധികാരികൾക്കോ നരന്റെ പാപബലഹീനത ധനസമ്പാദനത്തിനുള്ള മാർഗ്ഗവും ആയിത്തീർന്നു. സഭാസമ്മേളനങ്ങൾ കുമ്പസാരത്തിന്റെയും, വചനഘോഷണത്തിന്റെയും, രോഗസൌഖ്യത്തിന്റെയും, പാപസാക്ഷ്യം നല്കുന്നതിന്റെയും വേദികളാകുകയും പഴയനിയമസംവിധാനത്തിന് തുല്യമായ പുരോഹിതസംവിധാനം ആധുനികസഭകൾ കെട്ടിഉണ്ടാക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. രക്ഷകനായ യേശു പ്രസംഗിച്ചതും അപ്പൊസ്തലന്മാർ വ്യാഖ്യാനിച്ചതുമായ പാപത്തിനു അടിമപ്പെടാത്ത ജീവിതം-
(പു.നി.റോമർ 6:6 നാം ഇനി പാപത്തിന്നു അടിമപ്പെടാതവണ്ണം പാപശരീരത്തിന്നു നീക്കം വരേണ്ടതിന്നു നമ്മുടെ പഴയ മനുഷ്യൻ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്നു നാം അറിയുന്നു. )
–ഇന്നത്തെ ക്രിസ്തീയ പ്രസംഗകരുടെ ഒരു വിഷയമേ അല്ലാതെയായിത്തീർന്നിരിക്കുകയാണ്. തന്നിൽ (ചട്ടപ്രകാരം) വിശ്വസിക്കുന്ന ജനത്തെ തങ്ങൾ വിട്ടിട്ടുപോന്ന പാപത്തിലേക്കു തിരികെപോകാൻ കഴിയാത്തവിധത്തിൽ പൂർണ്ണമായി രക്ഷിക്കാൻ കഴിവുള്ളവനാണ് യേശു! യേശു എന്ന പേരിന്റെ അർത്ഥം പാപങ്ങളിൽനിന്ന് രക്ഷിക്കുന്നവൻ എന്നാകുന്നു.
(പു.നി. മത്തായി 1:21അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു. )
പാപം ചെയ്യുന്ന മനുഷ്യനെ പാപപരിഹാരത്തിൽ ഉൾപ്പെടുത്താതെ പക്ഷിമൃഗാദികളെ പാപപരിഹാരത്തിനായി അർപ്പിക്കുന്ന വ്യവസ്ഥയാണ് ‘പഴയനിയമത്തിൽ’ വായനക്കാരന് കാണാൻ കഴിയുന്നത്. (പ.നി.ലേവ്യപുസ്തകം). ദൈവത്താൽ അഭിഷിക്തരായ, പ്രത്യേക വേഷവിധാനങ്ങളണിഞ്ഞ പുരോഹിതന്മാരാണ് പാപപരിഹാരശുശ്രൂഷ നിർവ്വഹിച്ചിരുന്നത്. എന്നാൽ പാപപരിഹാരശേഷവും പാപപ്രേരണയുള്ള മനുഷ്യൻ ജീവിച്ചിരിക്കുന്നു എന്നുള്ളത് ഈ വ്യവസ്ഥയുടെ ഒരു ന്യൂനതയായി പുതിയനിയമത്തിൽനിന്ന് മനസ്സിലാക്കാം.
(പു.നി.ഗലാത്യർ 3:21.ജീവിപ്പിപ്പാൻ കഴിയുന്നോരു ന്യായപ്രമാണം നല്‍കിയിരുന്നു എങ്കിൽ ന്യായപ്രമാണം വാസ്തവമായി നീതിക്കു ആധാരമാകുമായിരുന്നു.
പു.നി.എബ്രായർ 7:18.മുമ്പിലത്തെ കല്പനെക്കു അതിന്റെ ബലഹീനതയും നിഷ്പ്രയോജനവുംനിമിത്തം).
എന്നാൽ പാപപരിഹാരയാഗത്തിൽ ഉൾപ്പെടുത്തപ്പെട്ട പുതിയനിയമവിശ്വാസി ജീവിച്ചിരുന്നു വീണ്ടും പാപം ചെയ്യുന്നു എങ്കിൽ ക്രസ്തുവിന്റെ സുവിശേഷം വ്യർത്ഥവും ക്രൂശുമരണം വിലയില്ലാത്തതുമാണ്. പാപപരിഹാരത്തിൽ പാപിയായ മനുഷ്യന്റെ പങ്കാളിത്തം സാക്ഷ്യത്തോടുകൂടി പ്രസംഗിക്കാത്ത സുവിശേഷം വ്യാജമാണെന്നും അത് സ്വർഗ്ഗീയമല്ലെന്നും പൗലൊസ് തുറന്നെഴുതുന്നുണ്ട്.
പു.നി.ഗലാത്യർ 1:8എന്നാൽ ഞങ്ങൾ നിങ്ങളോടു അറിയിച്ചിതിന്നു വിപരീതമായി ഞങ്ങൾ ആകട്ടെ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.
യഹോവയുടെ ന്യായപ്രമാണം തികവുള്ളതു; അത് പ്രാണനെ തണുപ്പിക്കുന്നു. ‘യഹോവയുടെ സാക്ഷ്യം” വിശ്വാസ്യമാകുന്നു; അത് അല്പ്പബുദ്ധിയെ ജ്ഞാനിയാക്കുന്നു’. (പ.നി.സങ്കീർത്തനങ്ങൾ 19:7 )
ഈ വർണ്ണനം, ഈ ദൈവികസാക്ഷ്യം പഴയനിയമഭക്തനു നല്‍കുന്നത് ക്രിസ്തുവിന്റെ ക്രൂശിലെ സാക്ഷ്യത്തിന്റെ നിഴലാണ്.
പുതിയനിയമപ്പുസ്തകത്തിൽ കാണുന്ന നന്മതിന്മകളെക്കുറിച്ചുള്ള അറിവുകൾ അതുപോലെത്തന്നെ മനുഷ്യർക്ക് പറഞ്ഞുകൊടുക്കുന്നതിൽ ശ്രദ്ധവയ്ക്കുന്ന ക്രിസ്തീയ പുരോഹിതവർഗ്ഗം മനുഷ്യനിലെ പാപം എന്ന മൂല്യച്യുതി മാറിപ്പോകുന്നതിനുള്ള നിത്യനിയമമാണ് പുതിയനിയമപ്പുസ്തകത്തിൽ കണ്ടെത്തേണ്ടത്. മതപഠനം, സദാചാരജീവിതപഠനം എന്നിവയിലൂടെ “യാതൊന്നും മോഹിക്കരുത്” –
(പ.നി പുറപ്പാടു 20:17കൂട്ടുകാരന്റെ ഭവനത്തെ മോഹിക്കരുതു; കൂട്ടുകാരന്റെ ഭാര്യയെയും അവന്റെ ദാസനെയും ദാസിയെയും അവന്റെ കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുതു.) –
എന്നുള്ളതായ കല്‍പ്പന ബുദ്ധിയിൽ സൂക്ഷിച്ചിട്ടുള്ളവർ നിരവധിയാണ്. മതവിശ്വാസികളിൽപോലും കാണുന്ന പലവിധത്തിലുള്ള പാപങ്ങളും ഈ കല്പ്പനയുടെ ലംഘനമല്ലേ?
മനുഷ്യജഡത്തിൽ വസിക്കുന്ന പാപം (പിശാചു) അല്‍പ്പബുദ്ധിയായ മനുഷ്യന്റെ വിവിധ ജീവിതസാഹചര്യങ്ങളിൽ മുമ്പ് പറഞ്ഞ കല്‍പ്പന ഉള്ളതുകൊണ്ട് അവന്റെ ഹൃദയത്തിൽ മോഹം ജനിപ്പിക്കുകയും, അങ്ങനെ ഉളവാക്കപ്പെട്ട മോഹത്താൽ ആകർഷിച്ചു വശീകരിക്കപ്പെട്ടു ആബാലവൃദ്ധം മനുഷ്യരും ആ മോഹം മുഴുത്തിട്ടു പുറമേ പാപം പ്രവർത്തിക്കുവാനും ഇടയായിത്തീരുന്നു.
(പു.നി.യാക്കോബ് 1:14,15.14. ഓരോരുത്തൻ പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താൽ ആകർഷിച്ചു വശീകരിക്കപ്പെടുകയാൽ ആകുന്നു.
15. മോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം മുഴുത്തിട്ടു മരണത്തെ പെറുന്നു. )
പ്രവാചകൻ മുഹമ്മദിന്റെ “ഭാര്യമാർ” അന്യപുരുഷന്മാരുമായി സംസാരിക്കുമ്പോൾ ഹൃദയത്തിൽ രോഗമുള്ളവന് അവരോടു മോഹം തോന്നിയേക്കും എന്ന് ഖുറാൻ സൂറ 33 അഹ്സാബ് വാക്യം 32 പറയുമ്പോൾ ഹൃദയരോഗമാകുന്ന പാപത്തെ പ്രവാചകൻ മനസ്സിലാക്കിയിരുന്നു. എന്നാൽ “സാക്ഷാൽ രോഗമെന്ന്-
(പ.നി.യെശയ്യാവ് 53:4. സാക്ഷാൽ നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു; നമ്മുടെ വേദനകളെ അവൻ ചുമന്നു; )
-ബൈബിൾ പറയുന്ന പാപമാകുന്ന ഹൃദയരോഗത്തെയാണ് യേശു എന്ന പ്രവാചകൻ നീക്കിയതെന്ന് പ്രവാചകൻ മുഹമ്മദിനോ അദ്ദേഹത്തിന്റെ അനുയായികൾക്കോ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല! ഏതുവിധ പാപപ്രവർത്തനങ്ങളുടെയും ഉറവിടം എന്നുള്ളത് ഹൃദയത്തിലുണ്ടാകുന്ന മോഹം നിമിത്തമാണെന്നു മനുഷ്യവർഗ്ഗം സമ്മതിച്ചേ മതിയാകൂ! പണ്ഡിതപാമര, കുബേരകുചേല ഭേദമന്യേ എല്ലാ മനുഷ്യരും ശൈശവം മുതൽ പാപത്തിന്നടിമയായി പാപപ്രവൃത്തികളിൽ ഇടപെട്ടുവരുന്നു.
‘പാപം ചെയ്യാത്ത മനുഷ്യൻ ഇല്ലല്ലോ.’ (പ.നി.1രാജാക്കന്മാർ 8:46)
എന്ന് പഴയനിയമപ്പുസ്തകം കാണിച്ചുതരുന്നുമുണ്ട്.
പിശാചിന്റെ പ്രേരണയാൽ ഹൃദയത്തിൽ മോഹം ജനിച്ച ഹവ്വാ വഞ്ചിക്കപ്പെട്ട് പാപം ചെയ്യുകയുണ്ടായി. പാപം (പിശാചു) മോഹം ജനിപ്പിക്കുന്ന പ്രക്രിയ ഇന്നും ലോകത്തിലുണ്ട്. ഏദെനിലെ പിശാചു ആദാം ദമ്പതികളുടെ ഹൃദയത്തിനു പുറത്തായിരുന്നു വസിച്ചിരുന്നത്. ദൈവ ഇഷ്ടപ്രകാരംതന്നെ അവനുമായി ഇടപെടുവാൻ അവർക്കു സ്വാതന്ത്ര്യവുമുണ്ടായിരുന്നു. എന്നാൽ പിശാചിന്റെ വഞ്ചനയിൽ അവർ വീണപ്പോൾ അവരുടെ ശരീരത്തിന്റെ ഭരണം അവൻ (പിശാച്) ഏറ്റെടുക്കുകയുണ്ടായി. അതിൽനിന്നുളവാകുന്ന തിന്മയുടെ പ്രവൃത്തികളല്ലേ നാം ഇന്നീ ഭൂമിയിൽ കാണുന്നത്? പാപം മനുഷ്യന്റെ ഉള്ളിൽ മോഹം ജനിപ്പിച്ചു പാപങ്ങൾ ചെയ്യുന്നതിലേക്ക് അവനെ നയിക്കുന്നു. ഇത് ശ്രദ്ധിക്കൂ……പാപം …———>മോഹം————–>പാപം
(പു.നി.റോമർ 7:8-10 8.പാപമോ അവസരം ലഭിച്ചിട്ടു കല്പനയാൽ എന്നിൽ സകലവിധ മോഹത്തെയും ജനിപ്പിച്ചു; ന്യായപ്രമാണം കൂടാതെ പാപം നിർജ്ജീവമാകുന്നു.
9. ഞാൻ ഒരുകാലത്തു ന്യായപ്രമാണം കൂടാതെ ജീവിച്ചിരുന്നു; എന്നാൽ കല്പന വന്നപ്പോൾ പാപംവീണ്ടും ജീവിക്കയും ഞാൻ മരിക്കയും ചെയ്തു.
10. ഇങ്ങനെ ജീവന്നായി ലഭിച്ചിരുന്ന കല്പന എനിക്കു മരണ ഹേതുവായിത്തീർന്നു എന്നു ഞാൻ കണ്ടു. പാപം അവസരം ലഭിച്ചിട്ടു കല്പനയാൽ എന്നെ ചതിക്കയും കൊല്ലുകയും ചെയ്തു.
(പു.നി.യാക്കോബ് 1:14,15 14. ഓരോരുത്തൻ പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താൽ ആകർഷിച്ചു വശീകരിക്കപ്പെടുകയാൽ ആകുന്നു.
15. മോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം മുഴുത്തിട്ടു മരണത്തെ പെറുന്നു. )
‘പാപം ചെയ്യുന്നവൻ എല്ലാം പാപത്തിന്റെ ദാസൻ ആകുന്നു’. (പു.നി.യോഹന്നാൻ 8:34)
ഇത് പുരുഷനിൽനിന്നു ആദ്യം സ്ത്രീ ഉണ്ടായതുപോലെയും ഇന്ന് സ്ത്രീയിൽനിന്നു പുരുഷൻ ഉണ്ടാകുന്നതുപോലെയുമാണ്. പുരുഷൻ……..> സ്ത്രീ………>പുരുഷൻ..
(പ.നി.ഉൽപത്തി 2:22.യഹോവയായ ദൈവം മനുഷ്യനിൽനിന്നു എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി, അവളെ മനുഷ്യന്റെ അടുക്കൽ കൊണ്ടുവന്നു.
പു.നി.1കൊരിന്ത്യര്‍ 11:12.സ്ത്രീ പുരുഷനിൽനിന്നു ഉണ്ടായതുപോലെ പുരുഷനും സ്ത്രീ മുഖാന്തരം ഉളവാകുന്നു; എന്നാൽ സകലത്തിന്നും ദൈവം കാരണഭൂതൻ. )
ഓരോ മനുഷ്യനും സ്വന്തം മോഹത്താൽ ആകർഷിക്കപ്പെട്ടു വശീകരിക്കപ്പെട്ട് പാപത്തിലേക്ക് ചുവടുവെക്കുമ്പോൾ ഭാഷാവ്യത്യാസം തടസ്സമാകാതെ പരീക്ഷയിലുൾപ്പെടുന്നതിന്റെ ദൃശ്യശ്രാവ്യ വിവരണങ്ങൾ നമുക്ക് മാധ്യമങ്ങൾ എത്തിച്ചുതരുന്നുണ്ട്. യാതൊരുവിധ പരിശീലനങ്ങളോ പഠനങ്ങളോ ഇല്ലാതെതന്നെ പ്രായഭേദമില്ലാതെ മനുഷ്യകുലത്തിലെ അല്‍പ്പബുദ്ധികൾക്ക് ദൈവം അനുവദിച്ചിട്ടുള്ളതും ചെയ്യാവുന്നതുമാണ് പാപം എന്ന പ്രവൃത്തി. എന്നാൽ ഇപ്രകാരം മനുഷ്യനെ പാപത്തിൽ വിട്ടുകളഞ്ഞ
‘യഹോവയോടുള്ള ഭക്തി തന്നെ ജ്ഞാനം; ദോഷം വിട്ടകന്നു നടക്കുന്നതുതന്നെ വിവേകം’ (പ.നി.ഇയ്യോബ് 28:28)
എന്നും ദൈവം അരുളിച്ചെയ്തതായി എഴുത്തുകാർ കൂട്ടിച്ചേർക്കുന്നു.
ന്യായപ്രമാണവ്യവസ്ഥയിലൂടെ യഹൂദന് ലഭിച്ചിരുന്ന കല്‍പ്പനകൾ അവനെ പാപം ചെയ്യുന്നതിൽനിന്നു സംരക്ഷിച്ചിരുന്നില്ല. മനുഷ്യനു ജീവൻ പകരാൻ (തിന്മചെയ്യാതിരിക്കാൻ) കഴിയുന്ന ഒരു നിയമവ്യവസ്ഥയല്ല (ന്യായപ്രമാണം) ദൈവം അവർക്ക് നല്‍കിയത്.
(പു.നി.ഗലാത്യർ 3:21 ജീവിപ്പിപ്പാൻ കഴിയുന്നോരു ന്യായപ്രമാണം നല്‍കിയിരുന്നു എങ്കിൽ ന്യായപ്രമാണം വാസ്തവമായി നീതിക്കു ആധാരമാകുമായിരുന്നു., പ.നി.യെഹസ്കേൽ 20:25.ഞാൻ അവർക്കു കൊള്ളരുതാത്ത ചട്ടങ്ങളെയും ജീവരക്ഷ പ്രാപിപ്പാൻ ഉതകാത്ത വിധികളെയും കൊടുത്തു. )
പാപം എന്തെന്നും പാപം അല്ലാത്തത് എന്തെന്നും മനസ്സിലാക്കിക്കൊടുക്കുകയായിരുന്നു ദൈവം അവിടെ ചെയ്തത്.
(പു.നി.റോമർ 3:20. ന്യായപ്രമാണത്താൽ പാപത്തിന്റെ പരിജ്ഞാനമത്രേ വരുന്നതു. )
പാപം ചെയ്യുന്ന മനുഷ്യൻ ജീവിച്ചിരിക്കുന്നതുകൊണ്ട് പാപപ്രവൃത്തികൾ ഇല്ലാതെയാകുന്നില്ല എന്നും പാപി മരിച്ചു എങ്കിൽ മാത്രമേ പാപം ഇല്ലാതെയാകുന്നുള്ളു എന്നും കാണിച്ചു കൊടുക്കുകയാണ് ദൈവം ഇതിലൂടെ ചെയ്യുന്നത്.
‘പാപികൾ ഭൂമിയിൽനിന്നു മുടിഞ്ഞു പോകട്ടെ; ദുഷ്ടന്മാർ ഇല്ലാതെയാകട്ടെ’. (പ.നി.സങ്കീർത്തനങ്ങൾ 104:35)
എന്നുള്ളതായ സങ്കീർത്തനക്കാരന്റെ താല്‍പ്പര്യം ആത്മാവിലുള്ള പുതുജീവിത അന്വേഷണമാണ്. അതുകൊണ്ട് പാപി (അധർമ്മി, ദുഷ്ടൻ) മരിച്ചു പാപപ്രവൃത്തികൾ ഇല്ലാതെയാക്കുക എന്നുള്ളതായ ദൈവ ആലോചനയാണ് പുതിയനിയമത്തിലൂടെ ദൈവം കാണിച്ചുതരുന്നത്. അതിനാൽത്തന്നെ ഈ നിയമത്തെ പുതിയതും, ഉന്നതവും, ശ്രേഷ്ഠവും അവസാനത്തേതുമായ നിയമമായി നമുക്ക് കാണാവുന്നതാണ്.
പുതിയനിയമത്തിനുശേഷം ഇറക്കപ്പെട്ട ഖുറാൻ അത് ലഭിച്ച മനുഷ്യര്‍ക്ക് ഇഷ്ടപ്പെടാത്തതും പിന്നീട് റദ്ദ് ചെയ്യണമെന്നു തോന്നുന്നതുമായ നിയമങ്ങൾ പിന്നീട് കൂട്ടിച്ചേർത്ത് തയ്യാറാക്കിയ പഴയനിയമത്തിന്റെ മറ്റൊരു വികലരൂപമാണ്. (മുത്തലാഖ്,ബഹുഭാര്യത്വം എന്നീ നിയമങ്ങൾ ചില ഉദാഹരണം) എന്നാൽ പഴയനിയമമാകട്ടെ അതിൽത്തന്നെ പൂർണ്ണതയുള്ള ഒന്നായിരുന്നു. അതുകൊണ്ടുതന്നെ ആ പുസ്തകവും (ഖുറാൻ) മനുഷ്യന്റെ അഭിപ്രായങ്ങൾ (മതം) മാത്രമാണ്.
പാപികളായ കുറേ മനുഷ്യരുടെ മരണത്തോടുകൂടി ആ ദേശം പാപവിമുക്തമാക്കപ്പെടുന്നു. പാപപ്രേരണ (പിശാചു) ജീവിച്ചിരിക്കുന്ന മനുഷ്യനിൽ ഇതേതത്വം ദൈവം ഒരു പുതിയനിയമമായി നടപ്പിലാക്കുന്നു. ഇതിനായി ക്രിസ്തു കാണിച്ചുതരുന്നത് രണ്ടു അധര്മ്മികളോടുകൂടെയുള്ള അവിടുത്തെ കുരിശുമരണമാണ്. ദൈവത്തിന്റെ ഈ സാക്ഷ്യമാണ് വിശ്വസിക്കുന്ന അല്പ്പബുദ്ധിക്ക് ജ്ഞാനം (സൂക്ഷ്മബുദ്ധി) പകർന്നുകൊടുക്കുന്നത്. ‘ജീവിച്ചിരുന്നു മരണംകാണുന്ന മനുഷ്യനു മാത്രമേ തന്റെ പ്രാണനെ (Soul, ദേഹി ) നിത്യമരണത്തിൽനിന്നു രക്ഷിക്കാൻ കഴിയുകയുള്ളു’.
(പ.നി.സങ്കീർത്തനങ്ങൾ 89:48. ജീവിച്ചിരുന്നു മരണം കാണാതെയിരിക്കുന്ന മനുഷ്യൻ ആർ? തന്റെ പ്രാണനെ പാതാളത്തിന്റെ കയ്യിൽ നിന്നു വിടുവിക്കുന്നവനും ആരുള്ളു? സേലാ. ).
എന്നുള്ളതായ സങ്കീർത്തനക്കാരന്റെ താല്‍പ്പര്യം യേശു വിവരിക്കുന്നത് ഇപ്രകാരമാണ്.
‘ദൈവരാജ്യം ശക്തിയോടെ വരുന്നതു കാണുവോളം മരണം ആസ്വദിക്കാത്ത ചിലർ ഈ നില്ക്കുന്നവരിൽ ഉണ്ട് എന്ന് ഞാൻ സത്യമായിട്ടു നിങ്ങളോട് പറയുന്നു’ എന്ന് പറഞ്ഞു.(പു.നി.മർക്കൊസ് 9:1, പു.നി. ലൂക്കോസ് 9:27)
മനുഷ്യൻ ജീവിച്ചിരിക്കെത്തന്നെ പാപത്തിന്റെ ശിക്ഷയായ മരണം വിശ്വാസത്താൽ അനുഭവിക്കുന്ന മനുഷ്യൻ ഭാഗ്യവാനാണ്.
(പ.നി.സങ്കീർത്തനങ്ങൾ 89:48 ജീവിച്ചിരുന്നു മരണം കാണാതെയിരിക്കുന്ന മനുഷ്യൻ ആർ? തന്റെ പ്രാണനെ പാതാളത്തിന്റെ കയ്യിൽ നിന്നു വിടുവിക്കുന്നവനും ആരുള്ളു? സേലാ.)
മനുഷ്യൻ എന്ന ബുദ്ധിജീവിയെക്കുറിച്ചു നാം പഠിച്ചാൽ അവൻ ജനനംമുതൽ വളർച്ചയിലൂടെ മരണത്തിലേക്ക് കടന്നുപോകുന്നവനാണെന്ന് കാണാൻകഴിയും. മനുഷ്യൻ ഒരു കുറ്റക്കാരനായിട്ടാണ് (പാപംചുമക്കുന്നവൻ) ഭൂമിയിലേക്ക് വരുന്നത്. പാപസാഹചര്യങ്ങൾ മനുഷ്യജീവിതത്തിനുമുമ്പിൽ വരുന്നതുകൊണ്ടല്ല അവൻ പാപം ചെയ്യുന്നത്. ഒരു വൃക്ഷം ഏതായിരുന്നാലും അതിന്റെതായ ഫലം പുറപ്പെടുവിക്കുന്നതുപോലെ നന്മതിന്മകളെക്കുറിച്ചു വ്യക്തമായ അറിവുള്ള മനുഷ്യൻപോലും ബോധാവസ്ഥയിലും അബോധാവസ്ഥയായ ഉറക്കത്തിലും പാപം (തിന്മ) ചെയ്യുന്നത് അവൻ കുറച്ചു സമയത്തേക്ക്, അതായാത്,സുബോധം വരുവോളം അങ്ങനെ ജീവിക്കേണ്ടതിനാണ്. മുടിയൻപുത്രനുണ്ടായ പാപബോധം നിമിത്തം അവൻ സ്വന്തഭവനത്തിലേക്ക് മടങ്ങിപ്പോകുവാൻ ഇടയായിത്തീർന്നു.(ഘർവാപസ്സി.)
(പു.നി. ലൂക്കോസ് 15:17-21 17.അപ്പോൾ സുബോധം വന്നിട്ടു അവൻ: എന്റെ അപ്പന്റെ എത്ര കൂലിക്കാർ ഭക്ഷണം കഴിച്ചു ശേഷിപ്പിക്കുന്നു; ഞാനോ വിശപ്പുകൊണ്ടു നശിച്ചുപോകുന്നു.
18. ഞാൻ എഴുന്നേറ്റു അപ്പന്റെ അടുക്കൽ ചെന്നു അവനോടു: അപ്പാ, ഞാൻ സ്വർഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു.
19. ഇനി നിന്റെ മകൻ എന്ന പേരിന്നു ഞാൻ യോഗ്യനല്ല; നിന്റെ കൂലിക്കാരിൽ ഒരുത്തനെപ്പോലെ എന്നെ ആക്കേണമേ എന്നു പറയും എന്നു പറഞ്ഞു.
20. അങ്ങനെ അവൻ എഴുന്നേറ്റു അപ്പന്റെ അടുക്കൽ പോയി. ദൂരത്തു നിന്നു തന്നേ അപ്പൻ അവനെ കണ്ടു മനസ്സലിഞ്ഞു ഓടിച്ചെന്നു അവന്റെ കഴുത്തു കെട്ടിപ്പിടിച്ചു അവനെ ചുംബിച്ചു.
21. മകൻ അവനോടു: അപ്പാ, ഞാൻ സ്വർഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു; ഇനി നിന്റെ മകൻ എന്നു വിളിക്കപ്പെടുവാൻ യോഗ്യനല്ല എന്നു പറഞ്ഞു.
എന്നാൽ യേശു ഭൂമിയിൽ ജീവിച്ചത് പാപം അറിയാത്തവൻ ആയിട്ടായിരുന്നു. മറ്റു മതഗ്രന്ഥങ്ങളിലൂടെ യാത്ര ചെയ്താലും പാപജീവിതം നയിച്ച മനുഷ്യരെയും ദൈവങ്ങളെയും കാണാൻകഴിയും.
ദൈവം (യഹോവ) സകല മനുഷ്യഹൃദയങ്ങളെയും ഒരുപോലുള്ള പാപപ്രവണതകളോടുകൂടി മെനഞ്ഞിട്ടുള്ളത്
(പ.നി.സങ്കീർത്തനങ്ങള്‍ 33:15 15. അവൻ അവരുടെ ഹൃദയങ്ങളെ ഒരുപോലെ മനഞ്ഞിരിക്കുന്നു; അവരുടെ പ്രവൃത്തികളെ ഒക്കെയും അവൻ ഗ്രഹിക്കുന്നു. )
അവിടുത്തേക്ക് മനുഷ്യനെ സംബന്ധിച്ച് പൂർണ്ണമായ ഒരു ഉദ്ദേശ്യനിവർത്തിക്കു വേണ്ടിയാണ്. തെറ്റിന്റെ പ്രവണതകളുള്ള മനുഷ്യആത്മാവിലേയ്ക്ക് യേശുവിലുള്ള വിലയേറിയതും, നിർമ്മലവും, അതിവിശുദ്ധവും, നിർവ്യാജവുമായ വിശ്വാസം നല്‍കിക്കൊണ്ട് മനുഷ്യാത്മാവിന്റെ ശുദ്ധീകരണത്തിലൂടെ പരിശുദ്ധാത്മാവിനെ സ്വീകരിച്ചുകൊണ്ട് മനുഷ്യൻ തന്റെ വിശ്വാസത്തിൽനിന്നു ജീവിതഫലം പുറപ്പെടുവിക്കുന്നതിനാണെന്ന് യേശു ഉപമകളിലൂടെ ശിഷ്യരെ പഠിപ്പിച്ചിരുന്നു.
‘നീ വിശ്വസിച്ചതുപോലെ നിനക്ക് ഭവിക്കട്ടെ’. (പു.നി.മത്തായി 8:13,) 9:29 അവൻ അവരുടെ കണ്ണു തൊട്ടു: “നിങ്ങളുടെ വിശ്വാസം പോലെ നിങ്ങൾക്കു ഭവിക്കട്ടെ” എന്നു പറഞ്ഞു; ഉടനെ അവരുടെ കണ്ണു തുറന്നു.
ക്രിസ്തീയകൂട്ടങ്ങളിൽ പങ്കെടുത്തു കുമ്പസാരിച്ചതുകൊണ്ടോ, നന്മതിന്മകളെക്കുറിച്ചു പഠിപ്പിക്കുന്ന മതബോധനത്തിലൂടെ കുറ്റം ഏറ്റുപറഞ്ഞതുകൊണ്ടോ, അന്യഭാഷകളിൽ സംസാരിച്ചതുകൊണ്ടോ, ആത്മീകഗീതങ്ങൾ ഉരുവിട്ടതുകൊണ്ടോ, മരക്കുരിശുമായി മലകൾ കയറിയതുകൊണ്ടോ അത്ഭുതരോഗസൌഖ്യം കൊടുക്കുകയോ നേടുകയോ ചെയ്തതുകൊണ്ടോ മനുഷ്യനിൽ ജീവിക്കുന്ന പാപപ്രകൃതം (അധർമ്മി) മരിക്കുന്നില്ല. ഇങ്ങനെയുള്ള ആചാരങ്ങൾ ഒന്നുംതന്നെയും ദൈവം നിർദ്ദേശിച്ചിട്ടുള്ള പാപപരിഹാരമാർഗ്ഗങ്ങളുമല്ല. മതം അനുശാസിക്കുന്ന വഴിപാടുകൾ നടത്തിയാലും, ദിനരാത്രങ്ങൾ മന്ത്രം ചൊല്ലിയാലും ദൂരദേശത്തു വസിക്കുന്നു എന്ന് പറയുന്ന പിശാചിനെ കല്ലെറിഞ്ഞിട്ടുവന്നാലും എങ്ങനെയെങ്കിലുമൊക്കെ ജീവിച്ചിട്ട് അന്നദാനം നടത്തിയാലും, ജീവനകലകൾ നല്കിത്തരുന്ന യോഗവിദ്യകൾ അഭ്യസിച്ചാലും ദൈവഹിതപ്രകാരം മനുഷ്യനിൽ വസിക്കുവാനിടയായ പാപം മരിക്കുന്നില്ല. ദൈവം ദാനമായി നൽകിയ മനുഷ്യശരീരത്തിൽ ദൈവം അനുവദിച്ചിട്ടുള്ളതും എന്നാൽ ദൈവത്തിന് ഇഷ്ടമല്ലാത്തതുമാണ് പാപം. അതിനാൽത്തന്നെ ദൈവസ്വരൂപമുള്ള മനുഷ്യൻ വേറൊരാളുടെ (പിശാചിന്റെ) മനസ്സുമായി ജീവിക്കുന്ന ഷണ്ഡത്തം മാറ്റപ്പെടേണ്ടതുണ്ടെന്നു മത്തായി എന്ന സുവിശേഷ എഴുത്തുകാരൻ വ്യക്തമാക്കുന്നുണ്ട്.
(പു.നി.മത്തായി 19: 12. അമ്മയുടെ ഗർഭത്തിൽനിന്നു ഷണ്ഡന്മാരായി ജനിച്ചവർ ഉണ്ടു; മനുഷ്യർ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ടു; സ്വർഗ്ഗരാജ്യംനിമിത്തം തങ്ങളെത്തന്നേ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ടു; ഗ്രഹിപ്പാൻ കഴിയുന്നവൻ ഗ്രഹിക്കട്ടെ” എന്നു പറഞ്ഞു.)
എന്നാൽ പാപശരീരത്തിൽ വസിക്കുന്ന മനുഷ്യനെ ക്രിസ്തുവിന്റെ മനസ്സുള്ളവനാകുവാൻ ദൈവം വിളിക്കുന്നു. ജന്മനാ ഷണ്ഡനായ മനുഷ്യൻ (ദൈവസ്വരൂപവും പിശാചിന്റെമനസ്സും ഉള്ളവൻ) മറ്റൊരു ഷണ്ഡത്തത്തിലേക്കു (പാപശരീരവും ക്രിസ്തുവിന്റെ മനസ്സുമുള്ളവൻ) പോകാനുള്ള നിർദ്ദേശമാണ് സുവിശേഷം നല്‍കുന്നത്! ദേഹികൾ എന്നുള്ളത് മറ്റൊരുവിധത്തിൽ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവരുടെ കൂട്ടമാണ്.
(പ.നി.പുറപ്പാടു 1:5.യാക്കോബിന്റെ കടിപ്രദേശത്തുനിന്നു ഉത്ഭവിച്ച ദേഹികൾ എല്ലാം കൂടെ എഴുപതു പേർ ആയിരുന്നു; )
പഴയനിയമത്തിൽ യാക്കോബ് എന്ന ഒരു വ്യക്തിക്ക് യിസ്രായേൽ എന്നും പേര് നല്കിയിരിക്കുന്നതായി കാണാൻ കഴിയും.
(പ.നി.ഉല്‍പ്പത്തി 32:28നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിന്റെ പേർ ഇനി യാക്കോബ് എന്നല്ല യിസ്രായേൽ എന്നു വിളിക്കപ്പെടും എന്നു അവൻ പറഞ്ഞു. )
യാക്കോബ് ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടപ്പോളാണ് അദ്ദേഹം യിസ്രായേൽ ആയി മാറ്റപ്പെട്ടത്. ഇത് ക്രിസ്തുവിലാകുന്ന മനുഷ്യനിലെ രണ്ടു പ്രകൃതങ്ങളാണ്. യാക്കോബ് എന്നുള്ളത് പാപപ്രകൃതവും യിസ്രായേൽ എന്നുള്ളത് വീണ്ടെടുക്കപ്പെട്ടവന്റെ പ്രകൃതവുമാണ്. ‘വീണ്ടെടുപ്പിന്റെനിയമം അത്,യാക്കോബിന് ഒരു ചട്ടവും യിസ്രായേലിനു അത് നിത്യനിയമവുമാണ്’.
(പ.നി.സങ്കീർത്തനങ്ങൾ105:10 അതിനെ അവൻ യാക്കോബിന്നു ഒരു ചട്ടമായും യിസ്രായേലിന്നു ഒരു നിത്യനിയമമായും നിയമിച്ചു.)
ഉല്‍പ്പത്തിപ്പുസ്തകം വിവരിക്കുന്നതനുസരിച്ച് എല്ലാം നല്ലതെന്നുകണ്ട ദൈവത്തെ കാണാൻ കഴിയും.(പ.നി.ഉല്‍പ്പത്തി 1:21-31
21. ദൈവം വലിയ തിമിംഗലങ്ങളെയും വെള്ളത്തിൽ കൂട്ടമായി ജനിച്ചു ചരിക്കുന്ന അതതുതരം ജീവജന്തുക്കളെയും അതതു തരം പറവജാതിയെയും സൃഷ്ടിച്ചു; നല്ലതു എന്നു ദൈവം കണ്ടു.
22. നിങ്ങൾ വർദ്ധിച്ചു പെരുകി സമുദ്രത്തിലെ വെള്ളത്തിൽ നിറവിൻ; പറവജാതി ഭൂമിയിൽ പെരുകട്ടെ എന്നു കല്പിച്ചു ദൈവം അവയെ അനുഗ്രഹിച്ചു.
23. സന്ധ്യയായി ഉഷസ്സുമായി, അഞ്ചാം ദിവസം.
24. അതതുതരം കന്നുകാലി, ഇഴജാതി, കാട്ടുമൃഗം ഇങ്ങനെ അതതു തരം ജീവജന്തുക്കൾ ഭൂമിയിൽനിന്നു ഉളവാകട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.
25. ഇങ്ങനെ ദൈവം അതതു തരം കാട്ടുമൃഗങ്ങളെയും അതതു തരം കന്നുകാലികളെയും അതതു തരം ഭൂചരജന്തുക്കളെയും ഉണ്ടാക്കി; നല്ലതു എന്നു ദൈവം കണ്ടു.
26. അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു.
27. ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.
28. ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെപറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിൻ എന്നു അവരോടു കല്പിച്ചു.
29. ഭൂമിയിൽ എങ്ങും വിത്തുള്ള സസ്യങ്ങളും വൃക്ഷത്തിന്റെ വിത്തുള്ള ഫലം കായക്കുന്ന സകലവൃക്ഷങ്ങളും ഇതാ, ഞാൻ നിങ്ങൾക്കു തന്നിരിക്കുന്നു; അവ നിങ്ങൾക്കു ആഹാരമായിരിക്കട്ടെ;
30. ഭൂമിയിലെ സകലമൃഗങ്ങൾക്കും ആകാശത്തിലെ എല്ലാ പറവകൾക്കും ഭൂമിയിൽ ചരിക്കുന്ന സകല ഭൂചരജന്തുക്കൾക്കും ആഹാരമായിട്ടു പച്ചസസ്യം ഒക്കെയും ഞാൻ കൊടുത്തിരിക്കുന്നു എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.
31. താൻ ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി, അതു എത്രയും നല്ലതു എന്നു കണ്ടു. സന്ധ്യയായി ഉഷസ്സുമായി, ആറാം ദിവസം.)
എന്നാൽ അതിന്റെ തുടർച്ചയായ ഇന്നത്തെ മനുഷ്യജീവിതം നല്ലതെന്ന് പറയുവാൻ കഴിയുമോ? ദൈവം നന്നാകുവാൻ അനുവദിച്ചു എങ്കിൽമാത്രമേ മനുഷ്യന് നല്ലോരളവിൽ നല്ലവനാകാൻ കഴിയുകയുള്ളു. മനുഷ്യനിലെ പാപപ്രകൃതം വരുത്തുന്ന മോഹത്തെ തടയിട്ടുനിറുത്തുവാൻ ബാല്യ, കൌമാര, യൌവന, വാർദ്ധക്യദശകളിൽ കൂടി കടന്നുപോകുന്ന മനുഷ്യവർഗ്ഗത്തിന് എത്രത്തോളം സാധിക്കുമെന്ന് നോക്കുന്ന ഒരു യന്ത്രത്തെ അനുവദിച്ചാൽ ആ കണക്കെടുപ്പിലെ ഫലം കുറഞ്ഞ ശതമാനം മാത്രമായിരിക്കും. എന്നാൽ, വ്യഭിചാരവും, കോട്ടവുമുള്ള തലമുറയായ മനുഷ്യവർഗ്ഗം സൃഷ്ടാവായ ദൈവത്തിന്റെ പാപപരിഹാര ചട്ടങ്ങളിൽ വിശ്വസിച്ചു അവിടുന്ന് ആവശ്യപ്പെടുന്നതുപോലെ പാപപരിഹാരത്തിനായി മനുഷ്യപങ്കാളിത്തം നല്കുകയാണെങ്കിൽ മനുഷ്യൻ ക്രിസ്തുവിന്റെ മനസ്സുള്ളവനാകുകയും ആ ഗുരുവിനെപ്പോലെ പാപം കർത്തൃത്വം നടത്താത്ത വിധത്തിലുള്ള ജീവിതഅവസ്ഥയിൽ വിശ്വസിക്കുന്ന മനുഷ്യൻ എത്തിച്ചേരുകയും ചെയ്യും. അവന്റെ ഉറക്കംപോലും സുഖമായിരിക്കും.
(പ.നി.സങ്കീര്‍ത്തനങ്ങൾ 3:5.ഞാൻ കിടന്നുറങ്ങി; യഹോവ എന്നെ താങ്ങുകയാൽ ഉണർന്നുമിരിക്കുന്നു. )
ഹൈന്ദവമഹർഷിമാരുടെ സത്യാന്വേഷണം ക്രിസ്തുവിൽ അവസാനിപ്പിക്കാൻ കഴിഞ്ഞെങ്കിൽ!
യേശു പഠിപ്പിച്ച ഉപദേശരൂപത്തിൽ മനുഷ്യൻ അഭ്യസനം തികയുമ്പോൾ,ആ ഗുരുവിനെപ്പോലെ ആകുമ്പോൾ,നല്ല നിലത്ത് വീണ വചനമാകുന്ന വിത്ത് മുളച്ചു വളർന്നു നൂറു മേനി ഫലം പുറപ്പെടുവിക്കുമെന്നു യേശു അരുളിച്ചെയ്തിട്ടുമുണ്ട്.
(പു.നി.മത്തായി 13:23.നല്ല നിലത്തു വിതെക്കപ്പെട്ടതോ ഒരുത്തൻ വചനം കേട്ടു ഗ്രഹിക്കുന്നതു ആകുന്നു അതു വിളഞ്ഞു നൂറും അറുപതും മുപ്പതും മേനി നല്കുന്നു.” , പു.നി.ലൂക്കോസ് 6:40.അഭ്യാസം തികഞ്ഞവൻ എല്ലാം ഗുരുവിനെപ്പോലെ ആകും. )
യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചുനോക്കിയാൽ-
(പ.നി.യെശയ്യാവ് 34:16. യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചു നോക്കുവിൻ; അവയിൽ ഒന്നും കാണാതിരിക്കയില്ല; ഒന്നിന്നും ഇണ ഇല്ലാതിരിക്കയുമില്ല; അവന്റെ വായല്ലോ കല്പിച്ചതു; അവന്റെ ആത്മാവത്രേ അവയെ കൂട്ടിവരുത്തിയതു. )
യേശുവിലൂടെ പാപപരിഹാരം നേടിയ മനുഷ്യർ ക്രിസ്തുവിൽ പരിപൂർണ്ണരാണെന്നു എഴുതിയിരിക്കുന്നതായി കാണാം.
(പു.നി.കൊലൊസ്സ്യർ 2:10,1110. എല്ലാവാഴ്ചെക്കും അധികാരത്തിന്നും തലയായ അവനിൽ നിങ്ങൾ പരിപൂർണ്ണരായിരിക്കുന്നു.
11. അവനിൽ നിങ്ങൾക്കു ക്രിസ്തുവിന്റെ പരിച്ഛേദനയാൽ ജഡശരീരം ഉരിഞ്ഞുകളഞ്ഞതിനാൽ തന്നേ കൈകൊണ്ടല്ലാത്ത പരിച്ഛേദനയും ലഭിച്ചു. )
മനുഷ്യൻ ഇനിമേലിൽ പാപത്തിനു അടിമയാകാതിരിക്കുവാനാണ് പാപത്തിനു പ്രേരണ നല്കുന്ന മനുഷ്യശരീരവും, (പാപം) അതിൽ വസിക്കുന്ന പഴയമനുഷ്യനും (ദേഹി) ക്രിസ്തുവിനോടൊപ്പം മരണം അനുഭവിക്കുന്നത്. പാപപ്രകൃതമുള്ള പാപശരീരം ചീത്തക്കള്ളനെപ്പോലെ മടങ്ങി വരവില്ലാത്ത വിധത്തിൽ നശിച്ചുപോകട്ടെ! മരണശിക്ഷ അനുഭവിച്ച ദേഹി നല്ലകള്ളനെപ്പോലെ ക്രിസ്തുവിനോടൊപ്പം ഉയിർത്തെഴുന്നേല്ക്കട്ടെ. ക്രിസ്തുവിന്റെ കുരിശിലെ ഈ സാക്ഷ്യമാണ്ക്രി”സ്തുവിന്റെ സാക്ഷ്യം”-
(പു.നി.1കൊരിന്ത്യര്‍ 1:5. ക്രിസ്തുവിന്റെ സാക്ഷ്യം നിങ്ങളിൽ ഉറപ്പായിരിക്കുന്നതുപോലെ) (പു.നി.2തിമൊഥെയൊസ്1:8.അതുകൊണ്ടു നമ്മുടെ കർത്താവിന്റെ സാക്ഷ്യത്തെയും അവന്റെ ബദ്ധനായ എന്നെയും കുറിച്ചു ലജ്ജിക്കാതെ സുവിശേഷത്തിന്നായി ദൈവശക്തിക്കു ഒത്തവണ്ണം നീയും എന്നോടുകൂടെ കഷ്ടം സഹിക്ക. )
-എന്ന് പൗലൊസ് അപ്പൊസ്തലൻ വിശദീകരിക്കുന്നത്. പാപിയായ മനുഷ്യന്റെ പങ്കാളിത്തം സാക്ഷീകരിച്ചുകൊണ്ടാണ് അതിനെ ഒരു ഉപദേശരൂപമായി വിശ്വസിച്ചു അനുസരിക്കുവാൻ സുവിശേഷം നിർദ്ദേശിക്കുന്നത്.
പു.നി.റോമര്‍ 6:17,1817. എന്നാൽ നിങ്ങൾ പാപത്തിന്റെ ദാസന്മാർ ആയിരുന്നുവെങ്കിലും നിങ്ങളെ പഠിപ്പിച്ച ഉപദേശരൂപത്തെ ഹൃദയപൂർവ്വം അനുസരിച്ചു
18. പാപത്തിൽനിന്നു സ്വാതന്ത്ര്യം ലഭിച്ചു നീതിക്കു ദാസന്മാരായിത്തീർന്നതുകൊണ്ടു ദൈവത്തിന്നു സ്തോത്രം.
ഇങ്ങനെയുള്ളതായ കണ്ടിട്ടില്ലാത്തതായ കാര്യങ്ങൾ അതായതു, ക്രിസ്തുവിന്റെ മരണവും ക്രിസ്തുവിനോടുകൂടെയുള്ള മനുഷ്യന്റെ (പാപിയുടെ) മരണവും ഒരു മനുഷ്യൻ തന്റെ വിശ്വാസത്തിലൂടെ അംഗീകരിക്കുമ്പോൾ അത് അവനിലുള്ള പാപത്തിന്റെ പുറംതള്ളപ്പെടലിനും, വീണ്ടുംജനനത്തിനും പരിശുദ്ധാത്മാവ് കടന്നുവരുന്നതിനും ഇടയായിത്തീരുന്നു.
‘ ഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്’. (പു.നി.യോഹന്നാൻ 1:29)
എന്നാണല്ലോ യേശുവിനെക്കുറിച്ച് സ്നാപകയോഹന്നാൻ വെളിപ്പെടുത്തിയത്.
പഴയനിയമത്തിൽ പുറപ്പാടുപുസ്തകം പന്ത്രണ്ടാം അദ്ധ്യായം നല്കുന്ന പെസഹായുടെ സൂചനയിൽ കുഞ്ഞാടിനെ ചട്ടപ്രകാരം അറുത്തു പാകപ്പെടുത്തി ഭക്ഷിക്കുന്നതിനോടൊപ്പംതന്നെ ആ ദിവസത്തിന്റെ സന്ധ്യാസമയത്തുതന്നെ പുളിപ്പില്ലാത്ത അപ്പവും യിസ്രായേൽജനം ഭക്ഷിക്കണമായിരുന്നു. പാപജീവിതം നശിപ്പിക്കപ്പെടുകയും പുതിയജീവിതം സ്വീകരിക്കുകയും ചെയ്യുന്നതിന്റെ നിഴൽരൂപമാണ് കുഞ്ഞാടിന്റെ മാംസം തിന്നുമ്പോഴും പുളിപ്പില്ലാത്ത അപ്പം തിന്നുമ്പോഴും കാണാൻ കഴിയുന്നത്. പുളിപ്പില്ലാത്ത അപ്പം സ്വീകരിക്കുന്ന യിസ്രായേല്യൻ (വീണ്ടെടുക്കപ്പെട്ടവൻ) സ്വച്ഛതയും സത്യവുമായ ജീവിതത്തെ സ്വീകരിക്കുന്നതിനെയാണ് അത് പ്രതിനിധാനം ചെയ്യുന്നത്. നമ്മുടെ പെസഹാ കുഞ്ഞാട് അറുക്കപ്പെട്ടതുകൊണ്ട് പാപപ്രകൃതമുള്ള പഴയജഡം കൊണ്ടല്ല, വിശ്വാസം സൂക്ഷിച്ചിട്ടുള്ള ഹൃദയത്തിൽനിന്നുതന്നെ ഉത്സവം (സന്തുഷ്ടജീവിതം) ആചരിക്കുവാൻ പൗലൊസ് ലേഖനത്തിലൂടെ വിശ്വാസികളെ ഓർമ്മിപ്പിക്കുന്നു.
(പു.നി.1കൊരിന്ത്യർ 5:7, ആകയാൽ നാം പഴയ പുളിമാവുകൊണ്ടല്ല, തിന്മയും ദുഷ്ടതയും ആയ പുളിമാവുകൊണ്ടുമല്ല, സ്വച്ഛതയും സത്യവുമായ പുളിപ്പില്ലായ്മകൊണ്ടുതന്നേ ഉത്സവം ആചരിക്ക. പ.നി.സദൃശവാക്യങ്ങൾ 15:15.സന്തുഷ്ടഹൃദയന്നോ നിത്യം ഉത്സവം.)
‘നിങ്ങൾ ഭൂമിയുടെ ഉപ്പ് ആകുന്നു. ഉപ്പ് കാരമില്ലാതെ പോയാൽ അതിനെ എന്തൊന്നുകൊണ്ടു രസം വരുത്താം’? (പു.നി.മത്തായി 5:13)
ഉപ്പിലിട്ടു സൂക്ഷിക്കുന്ന ഭക്ഷ്യവസ്തുവിന്റെ ഉള്ളിലും പുറത്തും ഉപ്പു കിടക്കുന്നതുകൊണ്ട് അതിനു നാശം സംഭവിക്കുകയില്ല. മാത്രവുമല്ല, ആ വസ്തുവിന്റെതായ തനിമ നഷ്ടപ്പെട്ടു അത് ഉപ്പിന്റെതായ തനിമ സ്വീകരിക്കുന്നു. സമാനമായി, വിശ്വാസത്താൽ നിറയപ്പെട്ട് വിശ്വാസത്തിൽ ജീവിക്കുന്ന മനുഷ്യൻ ക്രിസ്തുവിൽ സുരക്ഷിതനാകുമ്പോള്‍ അവന്റെ പാപത്തനിമ നഷ്ടപ്പെടുന്നു എന്ന് സാരം. അബ്രാഹാമിന്റെ സന്തതിയെ വിശ്വാസത്തിൽ സംരക്ഷണ ചെയ്യുവാനാണ് അവിടുന്ന് വന്നത്.
(പു.നി.എബ്രായർ 2 :16. ദൂതന്മാരെ സംരക്ഷണചെയ്വാനല്ല അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്വാനത്രേ അവൻ വന്നതു. ,
പു.നി. 1പത്രൊസ് 1:4,5 4.അന്ത്യകാലത്തിൽ വെളിപ്പെടുവാൻ ഒരുങ്ങിയിരിക്കുന്ന രക്ഷെക്കു വിശ്വാസത്താൽ ദൈവശക്തിയിൽ കാക്കപ്പെടുന്ന നിങ്ങൾക്കു വേണ്ടി സ്വർഗ്ഗത്തിൽ സൂക്ഷിച്ചിരിക്കുന്നതും
5. ക്ഷയം, മാലിന്യം, വാട്ടം, എന്നിവ ഇല്ലാത്തതുമായ അവകാശത്തിന്നായി തന്നേ വീണ്ടും ജനിപ്പിച്ചിരിക്കുന്നു. )
യിസ്രായേലിന്റെ ദൈവമായ യഹോവയോ ക്രിസ്തുവോ പരിശുദ്ധാത്മാവോ ഇന്ന് വ്യക്തിരൂപങ്ങളല്ല.
‘ദൈവം (യഹോവ) ആത്മാവാകുന്നു’. (പു.നി.യോഹന്നാൻ 4:24) ‘കർത്താവ് (ക്രിസ്തു) ആത്മാവാകുന്നു’. (പു.നി. 2കൊരിന്ത്യർ 3:17)
പരിശുദ്ധാത്മാവ് എന്നുള്ളതോ ദൈവത്തിന്റെയും ക്രിസ്തുവിന്റെയും ആത്മാവാണ്. ഈ ദൈവാത്മാവാകട്ടെ വിശ്വസിക്കുന്ന മനുഷ്യരിൽ പൂർണ്ണമനുഷ്യവ്യക്തിത്വമായും, സൃഷ്ടിപ്പിലും, സൌഖ്യത്തിലും ശക്തിയായും, കൃപാവരത്തിന്റെ ആത്മാവായും പ്രവൃത്തി ചെയ്യുന്നു. ഈ മൂന്നു നാമത്തിന്റെ ഏകതയുള്ള പ്രവർത്തനമാണ് ദൈവത്തിന്റെ എല്ലാ പ്രവൃത്തികളിലും മനുഷ്യന്റെ പാപമോചനത്തിലും കാണാൻ കഴിയുന്നത്.
‘സമാധാനത്തിന്റെ “ദൈവം” തന്നെ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ’. (പു.നി.1തെസ്സലൊനിക്യർ 5:23) ‘അവന്റെ “പുത്രനായ” യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു’. (പു.നി.1യോഹന്നാൻ 1:7) ‘വിശ്വാസത്താൽ ‘’പരിശുദ്ധാത്മാവ്” മനുഷ്യഹൃദയങ്ങളെ ശുദ്ധീകരിക്കുന്നു’.(പു.നി.അപ്പൊസ്തലന്മാർ 15:9)
(ദൈവത്തില്‍ മൂന്നു വ്യക്തികള്‍ ഉണ്ടെന്നു ചിലര്‍ പഠിപ്പിക്കുന്നതായി കാണുന്നു.പിതാവ്, പുത്രന്,പരിശുദ്ധാത്മാവ് എന്നീ നാമം ആണത്.(ത്രിത്വം ) ദൈവത്തിന്റെ സ്വന്തം രൂപത്തിലാണ് മനുഷ്യന് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ഇപ്പോള്‍ ബഹ്യമായി മനുഷ്യനില്‍ ഒരു ആളും ആന്തരികമായി രണ്ടു ആളുകളെയും കാണുന്നു. അതിൽ ഒന്ന് ദേഹിയും മറ്റൊന്ന് പാപം (ദേഹം)അല്ലെങ്കില്‍ പിശാചും ആകുന്നു. എന്നാൽ ഈ രണ്ടു ആളുകളും നയിക്കപ്പെടുന്നത് ഒരു മാനുഷആത്മാവില് ആണെന്ന് കാണാം. ദേഹിയും ദേഹവും (പിശാചു) ഒരുമിച്ചുചേര്‍ന്ന് വസിക്കുന്നതിന്റെ പ്രത്യക്ഷരൂപമാണ് ഭാര്യയും ഭര്‍ത്താവും എന്നുള്ളത്. അവര്‍ ഏകശരീരമായിരിക്കത്തക്കവണ്ണം ഭര്ത്തൃനിയമത്താൽ കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. അതുപോലെ ദേഹിയും ദേഹവും പാപത്തിന്റെ നിയമത്താല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. അതുപോലെ മനുഷ്യരൂപത്തിൽ കാണപ്പെട്ട യേശുവില്‍ യേശു എന്ന പൂര്‍ണ്ണമനുഷ്യനും പിതാവായ ദൈവവും വസിച്ചിരുന്നു. അവരുടെ ആത്മാവാണ് പരിശുദ്ധാത്മാവ് എന്നുള്ളത്.
ദേഹിയും ദേഹവും പാപത്തിന്റെ നിയമത്താല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. ഭാര്യയും ഭര്‍ത്താവും ഭര്ത്തൃനിയമത്താൽ കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. അതുപോലെ പിതാവും പുത്രനും സ്നേഹം എന്ന നിയമത്താല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. ക്രിസ്തുവില്‍ കാണപ്പെട്ട മനുഷ്യപൃകൃതം എന്നുള്ളത് ദൈവപദ്ധതിയിലെ മനുഷ്യന്റെ മാതൃകയാണ്. ദൈവം എന്നുള്ളത് രണ്ടു വ്യക്തികള്‍ കൂടിച്ചേര്‍ന്നുള്ള ഏക പരിശുദ്ധ ആത്മാവുള്ള ആത്മരൂപവും, മനുഷ്യൻ എന്നുള്ളത് രണ്ടു വ്യക്തികൾ കൂടിച്ചേര്‍ന്നുള്ള ഏകമനുഷ്യആത്മാവുള്ള ജഡരൂപവും ആകുന്നു.)
ഈ വചനങ്ങളിലൂടെ പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്ന ഏകത്തിന്റെ പ്രവൃത്തികൾ നാം മനസ്സിലാക്കേണ്ടതാണ്. ദൈവവചനത്തിൽ ഒന്നിനും തർക്കമില്ലല്ലോ. അവിടുത്തെ മാത്രം വ്യക്തിത്വത്തിൽ, രണ്ടായിരം വർഷങ്ങൾക്കു മുമ്പ്, സത്യത്തിനു സാക്ഷി നില്ക്കേണ്ടതിനു ഭൂമിയിലേക്ക് കടന്നുവന്ന് മനുഷ്യജഡത്തിന്റെ സാദൃശ്യത്തിൽ ജീവിച്ച യേശു അന്ന് ജീവിച്ചവരോ ഇന്ന് ജീവിക്കുന്നവരോ ആയ യാതൊരു മനുഷ്യന്റെയും വ്യക്തിത്വമുള്ളവനായിരുന്നില്ല. പഴയനിയമപ്പുസ്തകത്തിലുള്ളവരായ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവരുടെ വ്യക്തിത്വമോ, പ്രവാചകരുടെ വ്യക്തിത്വമോ പ്രവാചകൻ മുഹമ്മദിന്റെ വ്യക്തിത്വമോ ഉള്ളവനല്ല യേശു.
മനുഷ്യസൃഷ്ടിപ്പ് നാം പരിശോധിച്ചാൽ ആദാം പാപം ചെയ്തതിനുശേഷമാണ് ഇന്നു നാം എവിടെ നോക്കിയാലും പാപകാരണമായിത്തീർന്നിട്ടുള്ള ലൈംഗികബന്ധം എന്ന ശാരീരികനിയമത്തിലൂടെ മനുഷ്യൻ വർദ്ധിക്കുവാൻ ഇടയായിത്തീർന്നിട്ടുള്ളത്. ഈ ബന്ധം ദൈവം മനുഷ്യർക്ക് അനുവദിച്ചിട്ടുള്ളതും എന്നാൽ അത് ദൈവികം അല്ലാത്തതുമാണ്. ഇങ്ങനെയുള്ള ശാരീരികനിയമത്തിനു കീഴിലുള്ള ആരിലും ദൈവം അവിടുത്തെ സർവ്വസമ്പൂർണ്ണതയോടുംകൂടി വസിക്കുന്നില്ല. ഇങ്ങനെ ജനിക്കുന്ന ആർക്കുംതന്നെയും ദൈവം ആകുവാനും കഴിയുന്നില്ല. എന്നാൽ പ്രവാചകരും, അപ്പൊസ്തലന്മാരും, സുവിശേഷകന്മാരും എല്ലാംതന്നെയും ആകുന്നതിനു ഇങ്ങനെയുള്ള മനുഷ്യർക്ക് കഴിയുന്നതുമാണ്. അതുകൊണ്ടുതന്നെ മറ്റു ശാരീരിക പ്രവർത്തനങ്ങളിൽനിന്ന് ഈ പ്രവർത്തനം മാത്രം വേർപെട്ടു നിൽക്കുകയും, അനുഗ്രഹാശിസ്സുകളോടെ നിയമപ്രകാരം കൂട്ടിച്ചേർക്കപ്പെട്ട ഭാര്യാഭർത്താക്കന്മാർ പോലും രഹസ്യത്തിലായിരിക്കുന്നതും കണ്ടുവരുന്നു. മറിച്ചായാൽ ന്യായാധിപന്മാർ ശിക്ഷിക്കേണ്ടുന്ന ഒരു കുറ്റമായി നമ്മുടെ സമൂഹവും എല്ലാ മതങ്ങളും വിലയിരുത്തുന്നു. അതിനാൽത്തന്നെ മനുഷ്യർ പാപികളായി ജനിച്ചു, ക്രിസ്തുവിൽ പാപശുദ്ധീകരണം പ്രാപിച്ചു ദൈവാത്മാവിനാൽ “വീണ്ടും ജനിക്കുക” എന്നുള്ള ദൈവഇഷ്ടം നിറവേറുവാനാവശ്യമാകുന്നു.
നന്മതിന്മയുടെ അറിവുകൾ വിട്ടൊഴിഞ്ഞു മനുഷ്യൻ ഒരു ‘പുതിയസൃഷ്ടി’ ആയിത്തീരുക എന്നുള്ളതാണു ദൈവം മനുഷ്യനിൽ ഇഷ്ടപ്പെടുന്നത്. ‘എല്ലാവിധ പഴയതും മരിച്ചു, ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു’.
(പു.നി. 2കൊരിന്ത്യർ 5:17ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴി.ഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു.
എന്ന് പറഞ്ഞുകൊണ്ട് പുതിയസൃഷ്ടിയുടെ ഫലം പുറപ്പെടുവിക്കുവാൻ ദൈവം മനുഷ്യരോട് ആവശ്യപ്പെടുന്നു.
ആദാമിന്റെ ആദ്യസന്തതിയായ കയീൻ ദുഷ്ടനിൽ (പിശാചിൽ) നിന്നുണ്ടായവനാണെന്ന് പുതിയനിയമഎഴുത്തുകാരൻ രേഖപ്പെടുത്തിയിരിക്കുന്നു.
(പു.നി.1യോഹന്നാൻ 3:12 .കയീൻ ദുഷ്ടനിൽനിന്നുള്ളവനായി സഹോദരനെ കൊന്നതുപോലെ അല്ല; അവനെ കൊല്ലുവാൻ സംഗതി എന്തു? തന്റെ പ്രവൃത്തി ദോഷവും സഹോദരന്റെതു നീതിയുമുള്ളതാകകൊണ്ടത്രേ. )
ഹാബേല്‍ വിശ്വസിച്ചു ദൈവത്തിനു യാഗമര്പ്പിക്കുകയുണ്ടായി ;കയീനാകട്ടെ വിശ്വസിച്ചില്ല.
യേശുവിന്റെ വാക്കുകളിലൂടെ നാം നോക്കുമ്പോൾ മനുഷ്യരെല്ലാവരും ആദാമെന്ന പിതാവിന്റെ (പിശാചിന്റെ) മക്കളാണെന്നും ആ പിതാവിന്റെ മോഹം നിവേറ്റാനാണ് മനുഷ്യൻ ശ്രമിക്കുന്നതെന്നും കാണാൻകഴിയും.
പു.നി.യോഹന്നാൻ 8:44 .നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ; നിങ്ങളുടെ പിതാവിന്റെ മോഹങ്ങളെ ചെയ്വാനും ഇച്ഛിക്കുന്നു. അവൻ ആദിമുതൽ കുലപാതകൻ ആയിരുന്നു; അവനിൽ സത്യം ഇല്ലായ്കകൊണ്ടു സത്യത്തിൽ നില്ക്കുന്നതുമില്ല. അവൻ ഭോഷ്കു പറയുമ്പോൾ സ്വന്തത്തിൽ നിന്നു എടുത്തു പറയുന്നു; അവൻ ഭോഷ്കു പറയുന്നവനും അതിന്റെ അപ്പനും ആകുന്നു.
തന്റെ അടുക്കലേക്കു മാനസാന്തരസ്നാനം ഏല്ക്കുവാൻ വന്നവരെ സ്നാപകയോഹന്നാൻ അഭിസംബോധനയിലൂടെ സർപ്പസന്തതികളെ (പാമ്പിന്റെമക്കളെ) എന്ന് വിളിച്ചിരിക്കുന്നു.
( പു.നി.മത്തായി 3:7 തന്റെ സ്നാനത്തിന്നായി പരീശരിലും സദൂക്യരിലും പലർ വരുന്നതു കണ്ടാറെ അവൻ അവരോടു പറഞ്ഞതു: സർപ്പസന്തതികളെ, വരുവാനുള്ള കോപത്തെ ഒഴിഞ്ഞു ഓടിപ്പോകുവാൻ നിങ്ങൾക്കു ഉപദേശിച്ചുതന്നതു ആർ? )
ഇത് എത്രയോ യാഥാർ.ത്ഥ്യമാണെന്നു ഇന്നത്തെ മനുഷ്യജീവിതം തെളിയിക്കുന്നില്ലേ? ഉന്നതരെന്നു സമൂഹം കരുതുന്ന മനുഷ്യൻപോലും തന്റെ തെറ്റിന് പിടിക്കപ്പെടുകയോ, ഖേദപ്രകടനം നടത്തുകയോ ചെയ്യുമ്പോൾ അവനെ കീഴടക്കിയ ഒരുശക്തി അവനിലുണ്ടെന്നു അവൻതന്നെ തെളിയിക്കുകയാണു ചെയ്യുന്നത്.
ദൈവം സമ്പൂർണ്ണതയുടെ ദൈവമാണ്. കരുണാസമ്പന്നനും, ന്യായപ്രിയനും, കൃപാസാഗരവുമാണ്. നല്ലവരോട് കൂടെയിരിക്കുന്ന, നല്ലവർക്കും ആകാത്തവർക്കും യാതൊരു നന്മയും മുടക്കാത്ത ദൈവമാണവിടുന്ന്. അവിടുന്നു ആർക്കും വ്യക്തിരൂപത്തിൽ ദർശനം നല്‍കുന്നില്ല. വിശ്വസിക്കുന്ന മനുഷ്യരിൽ പരിശുദ്ധാത്മാവ് പൂർണ്ണമനുഷ്യ വ്യക്തിത്വമായി വസിക്കുകയാണ് ചെയ്യുന്നത്.
രണ്ടായിരം വർഷങ്ങൾക്കു മുൻപ് യേശു മുപ്പത്തിമൂന്നരവർഷക്കാലം ഭൂമിയിൽ ജീവിച്ചിരുന്നു. ആദാമിന്റെ സന്തതികളും അന്ന് ഭൂമിയിൽ ജീവിച്ചിരുന്നു. എന്നാൽ ക്രിസ്തുവിന്റെ ദേഹരൂപത്തിൽ ദൈവത്തിന്റെ സർവ്വസമ്പൂർണ്ണതയാണ് വസിച്ചിരുന്നതെങ്കിൽ ശിഷ്യരുൾപ്പെടെയുള്ളവരുടെ മനുഷ്യദേഹ രൂപത്തിൽ പിശാചു വസിച്ചിരുന്നതായി അവർ തള്ളിപ്പറയുന്നതിലൂടെ, ഒറ്റിക്കൊടുക്കുന്നതിലൂടെ, ഗുരുവിനെ വിട്ടു ഓടിപ്പോകുന്നതിലൂടെ, കുലചെയ്യുന്നതിലൂടെ തെളിയിക്കുകയായിരുന്നു ദൈവം അവരിലൂടെ ചെയ്തത്. അതുകൊണ്ടുതന്നെ പാപികളായ മനുഷ്യവർഗ്ഗത്തിനു അവകാശമായി കിട്ടിയിട്ടുള്ള ജീവിതസ്വഭാവങ്ങളോ നോട്ടമോ ചിന്തയോ പ്രവർത്തനങ്ങളോ അവിടുത്തെക്ക് ലഭിക്കാത്തതും ലഭിക്കാൻ ഇടയില്ലാത്തതും ആകുന്നു. അവിടുന്ന് ഭൂമിയിൽ ജനിച്ചതുമുതൽ പരിശുദ്ധ ശരീരത്തിൽ ന്യായപ്രമാണത്തിൻ കീഴിൽ പൂർണ്ണ മനുഷ്യവ്യക്തിത്വത്തിൽ ജീവിച്ചു വന്നവനാണ്.
‘അത് (ന്യായപ്രമാണം) ചെയ്യുന്ന മനുഷ്യൻ അതിനാൽ ജീവിക്കും’ എന്ന് തിരുവെഴുത്തു പറയുന്നത് പഴയനിയമത്തിൽ യേശുവിനെക്കുറിച്ച് മാത്രവും പുതിയനിയമത്തിൽ വിശ്വാസത്തിൽനിന്നു ജീവിതം പുറപ്പെടുവിക്കുന്നവരെക്കുറിച്ചുമാണ്.
പ.നി.ലേവ്യ18:5ആകയാൽ എന്റെ ചട്ടങ്ങളും ന്യായങ്ങളും നിങ്ങൾ പ്രമാണിക്കേണം; അവയെ ചെയ്യുന്ന മനുഷ്യൻ അവയാൽ ജീവിക്കും; ഞാൻ യഹോവ ആകുന്നു. ,
പു.നി.റോമര്‍ 10:5.ന്യായപ്രമാണത്താലുള്ള നീതി സംബന്ധിച്ചു: “അതു ചെയ്ത മനുഷ്യൻ അതിനാൽ ജീവിക്കും” എന്നു മോശെ എഴുതിയിരിക്കുന്നുവല്ലോ.
‘നീ വിശ്വസിക്കുന്നത് നിനക്ക് ഭവിക്കുമ്പോൾ’
(പു.നി.മത്തായി 8:13 പിന്നെ യേശു ശതാധിപനോടു: “പോക, നീ വിശ്വസിച്ചതു പോലെ നിനക്കു ഭവിക്കട്ടെ” എന്നു പറഞ്ഞു. അ നാഴികയിൽ തന്നേ അവന്റെ ബാല്യക്കാരന്നു സൌഖ്യം വന്നു. )
‘നിന്റെ വിശ്വാസം നിന്നെ രക്ഷിക്കുമ്പോൾ’
(പു.നി.മർക്കൊസ് 5:34 അവൻ അവളോടു: “മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോയി ബാധ ഒഴിഞ്ഞു സ്വസ്ഥയായിരിക്ക” എന്നു പറഞ്ഞു.)
നിന്റെ ജീവിതവും പൂർണ്ണതയുള്ള ഒന്നായിരിക്കും എന്നാണ് യേശു പഠിപ്പിക്കുവാൻ ഇടയായിട്ടുള്ളത്.
‘പഴയനിയമത്തിലെ’ ന്യായപ്രമാണം മനുഷ്യരില്‍നിന്നു ആവശ്യപ്പെട്ടിരുന്ന നീതി പുറപ്പെടുവിക്കുവാൻ മനുഷ്യനെ സഹായിക്കുന്നത് യേശുവിന്റെ കുരിശുമരണമാണ്.
(പു.നി.മത്തായി 5:17 ഞാൻ ന്യായപ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല (മനുഷ്യര്‍ക്ക്) നിവർത്തിപ്പാനത്രെ ഞാൻ വന്നതു.)
യഹോവ തന്നെത്താൻ (മനുഷ്യരൂപത്തിൽ) വെളിപ്പെട്ടു പാപത്തിന്റെ ശിക്ഷ യേശുവിന്റെ (സ്വന്തം) ശരീരത്തിൽ ഏറ്റപ്പോൾ-
(പ.നി.സങ്കീർത്തനങ്ങൾ 9:16യഹോവ തന്നെത്താൻ വെളിപ്പെടുത്തി ന്യായവിധി നടത്തിയിരിക്കുന്നു; ദുഷ്ടൻ സ്വന്തകൈകളുടെ പ്രവൃത്തിയിൽ കുടുങ്ങിയിരിക്കുന്നു. തന്ത്രിനാദം. സേലാ.)
-ആ ശിക്ഷ ദൈവകല്പ്പന അനുസരിക്കാൻ കഴിയാത്ത മനുഷ്യജഡത്തിന്നുള്ള ശിക്ഷയുംകൂടി ആയിരുന്നു. ഈ ശിക്ഷ ഓരോ മനുഷ്യനും വിശ്വാസത്താൽ ഏറ്റെടുക്കുമ്പോളാണ് മനുഷ്യൻ തന്റെ പാപജഡത്തിൽനിന്നും ആ ജഡത്തിനു നല്‍കിയിട്ടുള്ള നിയമവ്യവസ്ഥയിൽനിന്നും ഒഴിവുള്ളവനാകുന്നത്.
(പു.നി.റോമർ 7:6.ഇപ്പോഴോ, നമ്മെ പിടിച്ചടക്കിയിരുന്ന ന്യായപ്രമാണം സംബന്ധിച്ചു മരിച്ചിരിക്കകൊണ്ടു അക്ഷരത്തിന്റെ പഴക്കത്തിലല്ല ആത്മാവിന്റെ പുതുക്കത്തിൽ തന്നേ സേവിക്കേണ്ടതിന്നു നാം ന്യായപ്രമാണത്തിൽനിന്നു ഒഴിവുള്ളവരായിരിക്കുന്നു.,
പു.നി. ഗലാത്യർ 5:18 ആത്മാവിനെ അനുസരിച്ചുനടക്കുന്നു എങ്കിൽ നിങ്ങൾ ന്യായപ്രമാണത്തിൻ കീഴുള്ളവരല്ല.)
മരണം എന്നുള്ളത് ഒന്നും പൂർണ്ണമായി ഇല്ലാതാക്കപ്പെടുന്ന ഒരു വ്യവസ്ഥയല്ല. അത് ഒരു അവസ്ഥാമാറ്റമാണ്. യേശുവിന്റെ മരണം രണ്ട് ഇടങ്ങളിലാണ് സംഭവിച്ചത്. അവിടുത്തെ ശരീരം ശിഷ്യർക്ക് നല്കിയപ്പോൾ ആദ്യത്തെ മരണം സംഭവിക്കുകയുണ്ടായി.
(പു.നി.ലൂക്കോസ് 22:19 .പിന്നെ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവർക്കു കൊടുത്തു: “ഇതു നിങ്ങൾക്കു വേണ്ടി നല്കുന്ന എന്റെ ശരീരം; എന്റെ ഓർമ്മെക്കായി ഇതു ചെയ്വിൻ ”എന്നു പറഞ്ഞു. )
(കുഞ്ഞാടിനെ അറുക്കാതെ ഭക്ഷിക്കാൻ കഴിയില്ലല്ലോ? അത് ഉപമിക്കുകയാണ്.) രണ്ടാമത്തെ മരണം അവിടുത്തെ ദേഹിയുടേതായിരുന്നു.‘ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്ക് നിയമിച്ചിരിക്കുന്നതുപോലെ’
(പു.നി.എബ്രായർ 9:27. ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കയാൽ )
ക്രിസ്തുവിനും അത് ബാധകമായിരുന്നു. അവിടുത്തെ ദേഹിയുടെ ന്യായവിധിയിൽ അവിടുന്ന് തന്റെ പ്രാണനെ (ദേഹി) പിതാവിന്റെ കരങ്ങളിൽ ഏല്‍പ്പിക്കുകയായിരുന്നു ചെയ്തത്.
(പു.നി.ലൂക്കോസ് 23:46. യേശു അത്യുച്ചത്തിൽ “പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു” എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു.,പു.നി.യോഹന്നാൻ 19:30.യേശു പുളിച്ചവീഞ്ഞു കുടിച്ചശേഷം: നിവൃത്തിയായി എന്നു പറഞ്ഞു തല ചായ്ച്ചു ആത്മാവിനെ ഏല്പിച്ചുകൊടുത്തു. )
മനുഷ്യജഡം പാപം നിമിത്തം അതെടുത്ത മണ്ണിലേക്ക് തിരികെച്ചേരും. എന്നാൽ കർത്താവിന്റെ മാതൃകപ്രകാരം മനുഷ്യനും പ്രാണനെ തിരിച്ചേല്‍പ്പിക്കേണ്ടതാണ്.
സങ്കീർത്തനങ്ങൾ 31:5 നിന്റെ കയ്യിൽ ഞാൻ എന്റെ ആത്മാവിനെ ഭരമേല്പിക്കുന്നു; വിശ്വസ്തദൈവമായ യഹോവേ, നീ എന്നെ വീണ്ടെടുത്തിരിക്കുന്നു.
ഏതൊരു മതചിന്തപ്രകാരവും അശുദ്ധിയുള്ളതിനെ ദൈവം സ്വീകരിക്കുന്നില്ല. ക്രിസ്തു കുരിശിൽ കാണിച്ചുതന്നിട്ടുള്ള മാതൃകപ്രകാരം മനുഷ്യന്റെ പാപനാശവും പ്രാണന്റെ ശുദ്ധീകരണവും നിത്യരക്ഷയും നടക്കേണ്ടതാണ്. (യേശുക്രിസ്തുവിന്റെ പ്രാണനും ശരീരവും ചേർന്ന് ദൈവയിഷ്ടം നിറവേറ്റി. എന്നാല്‍ പാപമുള്ള മനുഷ്യദേഹം ദൈവയിഷ്ടം നിറവേറ്റുവാൻ യോഗ്യതയുള്ളതല്ല.)
അവിടുന്ന് പാപികളായ മനുഷ്യരുടെ മുമ്പിൽ വെച്ച മാതൃക എന്നുള്ളത് അവിടുന്നു ജീവിച്ചതുപോലെ പാപം വിട്ടൊഴിഞ്ഞു ജീവിക്കുക എന്നുള്ളതല്ല. മറിച്ചു പാപനാശത്തിനുള്ള മാതൃകയാണ്. എന്നാൽ യേശുവിന്റെ വിളിയനുസരിച്ചു കുരിശുമായി ചെന്ന് പാപനാശം നേടാതെ, മരിച്ചവനെ അടക്കം ചെയ്യാതെ പുസ്തകവായനയിലൂടെ മനുഷ്യൻ യേശുവിനെ അനുഗമിക്കാൻ ശ്രമിക്കുന്നത് എത്രയോ ആശ്ചര്യം!
ദൈവചിന്തപ്രകാരം പാപിയായ യാതൊരു മനുഷ്യനും പാപം വിട്ടൊഴിയാതെ ദൈവവഴിയിൽ (യേശു ജീവിച്ചതുപോലെ) നടക്കുക സാദ്ധ്യമല്ല. അതിനാലാണ് കുരിശുമായി ക്രിസ്തുവിനെ അനുഗമിച്ചു (ഉപമ) പാപിയെ കുരിശിൽ തറച്ചു എന്ന വിശ്വാസത്താൽ പരിശുദ്ധാത്മാവിനെ പ്രാപിച്ചു താൻ സ്വീകരിച്ച വിശ്വാസത്തിന്റെ ഫലം പുറപ്പെടുവിക്കുവാൻ ദൈവം മനുഷ്യനോട് ആവശ്യപ്പെടുന്നത്.
(പു.നി.മത്തായി 7:21. ‘എന്നോടു കർത്താവേ, കർത്താവേ, എന്ന് പറയുന്നവന് ഏവനുമല്ല സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നത്’.
പു.നി.ഗലാത്യർ 2:19,20 19. ഞാൻ ദൈവത്തിന്നായി ജീവിക്കേണ്ടതിന്നു ന്യായപ്രമാണത്താൽ ന്യായപ്രമാണ സംബന്ധമായി മരിച്ചു.
20 ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നതു ഞാനല്ല ക്രിസ്തുവത്രേ എന്നിൽ ജീവിക്കുന്നു; ഇപ്പോൾ ഞാൻ ജഡത്തിൽ ജീവിക്കുന്നതോ എന്നെ സ്നേഹിച്ചു എനിക്കു വേണ്ടി തന്നെത്താൻ ഏല്പിച്ചുകൊടുത്ത ദൈവപുത്രങ്കലുള്ള വിശ്വാസത്താലത്രേ ജീവിക്കുന്നതു.)
ദൈവം ദാനമായിത്തന്ന ആദാമ്യജീവനെ, (ദേഹി) ആദാമ്യദേഹത്തെ (പാപം) കുരിശിൽ തറച്ചു കൊന്നു എന്ന് വിശ്വസിപ്പിക്കുന്ന ദൈവഇഷ്ടത്തിനു വിധേയപ്പെടുവാൻ മുഴുമനുഷ്യവർഗ്ഗത്തിനും സാധിക്കട്ടെ.
നാം നമ്മുടെ പ്രാണനെ ക്രിസ്തുവിൽ വീണ്ടെടുക്കുന്നില്ല എങ്കിൽ നിത്യമരണമാകുന്ന നിലനില്‍ക്കുന്ന മറ്റൊരു അവസ്ഥയിലേക്ക് നാം കടന്നുപോകേണ്ടതായിവരും എന്ന് യേശു അവിടുത്തെ വാക്കുകളിലൂടെ അരുളിച്ചെയ്തിട്ടുണ്ട്.
(പു.നി.ലൂക്കോസ് 13:4,5 4. അല്ല, ശീലോഹാമിലെ ഗോപുരം വീണു മരിച്ചുപോയ ആ പതിനെട്ടുപേർ യെരൂശലേമിൽ പാർക്കുന്ന സകല മനുഷ്യരിലും കുറ്റക്കാർ ആയിരുന്നു എന്നു തോന്നുന്നുവോ?
5. അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാൽ നിങ്ങൾ എല്ലാവരും അങ്ങനെ തന്നേ നശിച്ചുപോകും” എന്നു ഞാൻ നിങ്ങളോടു പറയുന്നു.)
ക്രിസ്തുവിന്റെ മരണം ഒരു സാദൃശ്യപ്പെടുത്തലിനായിരുന്നു. അതുകൊണ്ടുതന്നെ ക്രിസ്തുവിനോടുകൂടെയുള്ള പാപിയുടെ മരണം അക്ഷരീയമല്ല .(അവിടുത്തെ മരണത്തോടു ഉപമിക്കുന്നു.) അത് വിശ്വാസം മാത്രമാണ്. ബുദ്ധിയും യുക്തിയുമുള്ള മനുഷ്യനോടു നടന്നിട്ടില്ലാത്ത കാര്യങ്ങൾ നടന്നു എന്ന് വിശ്വസിക്കുവാൻ പറയുന്ന ദൈവത്തിന്റെ ഭോഷത്വം മനുഷ്യരെക്കാൾ ജ്ഞാനമേറിയതും, സകലവും കഴിയുന്ന ദൈവം മനുഷ്യന്റെ പാപപരിഹാരത്തിനായി കുരിശിൽ മരിക്കുന്ന ദൈവത്തിന്റെ ബലഹീനത മനുഷ്യരെക്കാൾ ബലമേറിയതുമാകുന്നു.
(പു.നി.1 കൊരിന്ത്യർ 1:25.ദൈവത്തിന്റെ ഭോഷത്വം മനുഷ്യരെക്കാൾ ജ്ഞാനമേറിയതും ദൈവത്തിന്റെ ബലഹീനത മനുഷ്യരെക്കാൾ ബലമേറിയതും ആകുന്നു. )
മഹാഭാരതം കഥയിൽ പാഞ്ചാലി വസ്ത്രാക്ഷേപത്തിനു വിധേയപ്പെട്ടപ്പോൾ ആ സ്ത്രീരത്നം ദുര്യോധനപ്പടയെ വിശേഷിപ്പിച്ചത് “പാപികളെ” എന്ന് വിളിച്ചുകൊണ്ടായിരുന്നു. പ്രവാചകൻ മുഹമ്മദിന്റെ ജീവിതത്തിൽ മുമ്പുണ്ടായ പാപവും അപ്പോഴുണ്ടാകുന്ന പാപവും ക്ഷമിച്ചു കൊടുക്കുന്ന അള്ളാഹു പാപശുദ്ധീകരണം ലക്ഷ്യമിടുന്നതായി പ്രവാചകൻ പറയുന്നു.(ഖുറാന് സൂറ 48 ഫത്ഹ് 2,3).
എന്നാൽ മരിച്ചുയിർത്തെഴുന്നേറ്റ യേശു യാതൊരുവിധ പാപവ്യക്തിത്വവുമുള്ള ആളായിരുന്നില്ല. യേശുവാകട്ടെ ഇന്നും അവിടുത്തെ ശരീരത്തിൽ പ്രത്യക്ഷപ്പെടാൻ കഴിവുള്ളവനുമാണ്. ഇന്നും ജീവിച്ചിരിക്കുന്ന അവിടുന്ന് തന്റെ പ്രിയപ്പെട്ടവർക്ക് പ്രത്യക്ഷപ്പെട്ടത് അപ്രകാരമുള്ള ഒരു ശരീരത്തിലായിരുന്നു. (ആ മുറിവുകൾ ഏറ്റ ശരീരത്തില്‍ത്തന്നെയാണ് അവിടുന്ന് ഉത്ഥിതനായതും.) ഇങ്ങനെയുള്ള ഒരു ആത്മശരീരമാണ് പുനരുത്ഥാനത്തിൽ പങ്കുകാരനാകുന്ന മനുഷ്യനും ലഭിക്കുന്നതെന്ന് പൗലൊസ് അപ്പൊസ്തലൻ എഴുതുന്നു.
(പു.നി.1കൊരിന്ത്യർ 15:44-49 44. പ്രാകൃതശരീരം വിതെക്കപ്പെടുന്നു, ആത്മികശരീരം ഉയിർക്കുന്നു; പ്രാകൃതശരീരം ഉണ്ടെങ്കിൽ ആത്മിക ശരീരവും ഉണ്ടു.
45. ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീർന്നു എന്നു എഴുതിയുമിരിക്കുന്നുവല്ലോ, ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി.
46. എന്നാൽ ആത്മികമല്ല പ്രാകൃതമത്രേ ഒന്നാമത്തേതു; ആത്മികം പിന്നത്തേതിൽ വരുന്നു.
47. ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്നു മണ്ണുകൊണ്ടുള്ളവൻ; രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ.
48. മണ്ണുകൊണ്ടുള്ളവനെപ്പോലെ മണ്ണുകൊണ്ടുള്ളവരും സ്വർഗ്ഗീയനെപ്പോലെ സ്വർഗ്ഗീയന്മാരും ആകുന്നു;
49. നാം മണ്ണുകൊണ്ടുള്ളവന്റെ പ്രതിമ ധരിച്ചതുപോലെ സ്വർഗ്ഗീയന്റെ പ്രതിമയും ധരിക്കും. )
മനുഷ്യന് പ്രാകൃതസ്വഭാവം (പാപപ്രകൃതം) വന്നതിനുശേഷം ആത്മികസ്വഭാവം വരുന്നതുപോലെ പ്രാകൃതശരീരം (പാപശരീരം) ധരിച്ചവർക്കു ആത്മികശരീരം ലഭിക്കുന്നതായും കാണാം. (ക്രിസ്തുവിനു അബോധമനസ്സുള്ള പ്രാകൃതശരീരം ഉണ്ടായിരുന്നില്ലല്ലോ. അവിടുന്ന് ആ ദിവ്യശരീര (ദേഹിയുടെ ശരീരം) ത്തില്‍ത്തന്നെയാണ് ജനിച്ചതും ജീവിച്ചതും മരിച്ചതും ഉത്ഥാനം ചെയ്തതും. )
പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നീ നാമരൂപം പുതിയനിയമപ്പുസ്തകത്തിലുടനീളം കാണാവുന്നതാണ്. പിതാവായ ദൈവം പൂർണ്ണ ദൈവമനുഷ്യ വ്യക്തിത്വമെടുത്തപ്പോൾ അത് യേശു എന്ന ശരീരഭാവത്തിലായിരുന്നു.“അവനിലല്ലോ ദൈവത്തിന്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നത്”-
(പു.നി.കൊലൊസ്സ്യർ 2;9 അവനിലല്ലോ ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു.) –
എന്ന് എഴുത്തുകാരൻ രേഖപ്പെടുത്തിയിരിക്കുന്നതായി കാണാം. യേശുവിന്റെ ആത്മാവ് ദൈവാത്മാവായ പരിശുദ്ധാത്മാവാണു. പിതാവായ ദൈവത്തിന്റെ ഇഷ്ടപ്രകാരം യേശു തന്നെത്താൻ ഏല്‍പ്പിച്ചു കുരിശിൽ മരിച്ചതിലൂടെ അവിടുന്ന് ചിന്തിയ രക്തം മനുഷ്യരുടെ പാപം കഴുകുന്ന രക്തമായി അതുമാറി. കാരണം പാപശുദ്ധീകരണം രക്തത്താൽ മാത്രമാണെന്ന് പഴയനിയമപ്പുസ്തകത്തിലും ചേർത്തിട്ടുണ്ട്.
(പു.നി.എബ്രായർ 9:22. ന്യായപ്രമാണപ്രകാരം ഏകദേശം സകലവും രക്തത്താൽ ശുദ്ധീകരിക്കപ്പെടുന്നു; രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല.)
പിതാവും, പുത്രനും, പരിശുദ്ധാത്മാവും ചേർന്നുള്ള പാപശുദ്ധീകരണം ദൈവഇടപെടലിലെ പൂർണ്ണതയാണ് കാണിക്കുന്നത്. യേശുവിൽ പൂർണ്ണമനുഷ്യവ്യക്തിത്വം വെളിപ്പെട്ടതിന്റെ മറ്റൊരു ഉദ്ദേശ്യo അവിടുന്നിൽ വിശ്വസിക്കുന്നവർക്ക് ആ വ്യക്തിത്വം വാഗ്ദാനം ചെയ്തിരിക്കുന്നു എന്ന് കാണിക്കുന്നതിനാണ്. ആ വ്യക്തിത്വം ലഭിക്കുന്നതാകട്ടെ ആദാമ്യമനുഷ്യന്റെ പാപപ്രകൃതം യേശുക്രിസ്തുവിനോടുകൂടെ കുരിശിൽ അവസാനിപ്പിച്ചു എന്ന് വിശ്വസിക്കുന്നവർക്ക് മാത്രം!
യേശു എന്ന മദ്ധ്യസ്ഥൻ ദൈവിക ഇടപെടലിലൂടെ പരിശുദ്ധാത്മാവിനാൽ ഒരു കന്യകയിലാണ് ഭൂമിയിൽ ജന്മമെടുത്തത്. അവിടുത്തെ ശരീരമാകട്ടെ പാപവും അതിന്റെ മോഹവും വസിക്കുന്ന ഒരു ശരീരമായിരുന്നില്ല. അവിടുന്ന് പരിശുദ്ധനാകുന്നു. പാപവും അതിന്റെ മോഹവും വസിക്കുന്ന ശരീരത്തിലുള്ളവർ ആരുംതന്നെയും പരിശുദ്ധർ എന്ന പദവിക്കു യോഗ്യരല്ല. എന്നാൽ മനുഷ്യരുടെ ശരീരം പരിശുദ്ധമല്ല എങ്കിലും വീണ്ടെടുക്കപ്പെട്ടവരുടെ ദേഹിയും ശരീരവും പരിശുദ്ധമാണെന്ന് പറയാൻ കഴിയും. (ഉപമിച്ചാല്‍ അത്പരിശുദ്ധമാണ്. ഒന്നിനോടൊന്ന് സാദൃശ്യം പറയുന്നതാണല്ലോ ഉപമ. അങ്ങനെ അല്ലെങ്കില്‍ത്തന്നെയും ദേഹി അങ്ങനെയാണ്.)
ദൈവനിയമവ്യവസ്ഥയായ ന്യായപ്രമാണത്തിൻകീഴിൽ സ്ത്രീയിൽനിന്നു മാത്രം ജനിച്ച ഏകവ്യക്തിയും ദൈവനിയമത്തിന്റെ എല്ലാ നീതിയും പുറപ്പെടുവിച്ച ആളുമായിരുന്നു യേശു എന്ന പൂർണ്ണമനുഷ്യൻ. അവിടുന്ന് അതില്‍ത്തന്നെ അങ്ങനെ ആയിരുന്നു. വിശുദ്ധഖുറാനിൽ നബി എഴുതിയതുപോലെ നാഥന് അനുഗ്രഹിച്ച ശരീരമായിരുന്നു അത്. (അവിടുത്തെക്ക് ജീവിതനിയമം ആവശ്യമില്ല.)
(പു.നി.യോഹന്നാൻ 8:55. എങ്കിലും നിങ്ങൾ അവനെ അറിയുന്നില്ല; ഞാനോ അവനെ അറിയുന്നു; അവനെ അറിയുന്നില്ല എന്നു ഞാൻ പറഞ്ഞാൽ നിങ്ങളെപ്പോലെ ഭോഷ്കുപറയുന്നവൻ ആകും; എന്നാൽ ഞാൻ അവനെ അറിയുന്നു; അവന്റെ വചനം പ്രമാണിക്കയും ചെയ്യുന്നു. )
അതിനാൽത്തന്നെ ശാരീരികബന്ധത്തിലൂടെയുള്ള ജനനത്താലുളവാകുന്ന കാമക്രോധലോഭ മോഹാദികൾ യേശുവിനെ ബന്ധിച്ചിരുന്നില്ല. അവിടുന്ന് സർവ്വത്തിനും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ. ആമേൻ…..!
(പു.നി.റോമര്‍ 9:5.പിതാക്കന്മാരും അവർക്കുള്ളവർ തന്നേ; ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉത്ഭവിച്ചതു; അവൻ സർവ്വത്തിന്നും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ.)
പിതാവായ ദൈവം അവിടുത്തെ പുത്രനെ പാപപരിഹാരത്തിനായി ഭൂമിയിലേക്ക് അയച്ചു എന്നും യേശു എന്റെ പാപങ്ങൾക്കുവേണ്ടി മരിച്ചു എന്നും അവിടുത്തോടുകൂടെ ഞാനും പാപം സംബന്ധിച്ചു മരിച്ചു ഉയിർത്തെഴുന്നേറ്റു പാപമോചിതനായി എന്നും എന്നേക്കും വിശ്വസിക്കുന്ന മനുഷ്യൻ എന്നേക്കുമായി പാപമോചിതനാക്കപ്പെടുന്നു.
വിശ്വാസം ഏറ്റുപറയുന്ന മനുഷ്യനിൽ ദൈവആത്മാവ് വന്ന് വസിച്ചു എന്നതുകൊണ്ട് പാപരഹിതജീവിതം നയിച്ചുകൊള്ളണം എന്നില്ല. കാരണം, പാപം ജഡവുമായി ബന്ധപ്പെട്ടിരിക്കുന്നു. സത്യജീവിതത്തിന്റെ പരിപൂർണ്ണത ഉണ്ടാകുന്നത് ആത്മാവ് നിർദ്ദേശിക്കുന്ന വിശ്വാസം അതേപടി അനുസരിക്കുന്നതിലൂടെ ആണെന്ന് അപ്പൊസ്തലൻ എഴുതുന്നു.
(പു.നി.റോമർ 1:6. അവന്റെ നാമത്തിന്നായി സകലജാതികളുടെയും ഇടയിൽ വിശ്വാസത്തിന്നു അനുസരണം വരുത്തേണ്ടതിന്നു കൃപയും അപ്പൊസ്തലത്വവും പ്രാപിച്ചതു.
റോമർ 16:24,25,26. 24.പൂർവ്വകാലങ്ങളിൽ മറഞ്ഞിരുന്നിട്ടു ഇപ്പോൾ വെളിപ്പെട്ടുവന്നതും നിത്യദൈവത്തിന്റെ നിയോഗപ്രകാരം സകലജാതികൾക്കും വിശ്വാസത്തിന്റെ അനുസരണത്തിന്നായി പ്രവാചകന്മാരുടെ എഴുത്തുകളാൽ
25. അറിയിച്ചിരിക്കുന്നതുമായ മർമ്മത്തിന്റെ വെളിപ്പാടിന്നു അനുസരണമായുള്ള എന്റെ സുവിശേഷത്തിന്നും യേശുക്രിസ്തുവിനെക്കുറിച്ചുള്ള പ്രസംഗത്തിന്നും ഒത്തവണ്ണം നിങ്ങളെ സ്ഥിരപ്പെടുത്തുവാൻ കഴിയുന്ന
26. ഏകജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ. )
പാപം (ജഡം) നീക്കപ്പെട്ട ആ നിയമം ഒരു മനുഷ്യൻ വിശ്വസിച്ചു അനുസരിക്കുമ്പോൾ ആ മനുഷ്യന്റെ ജീവിതത്തിൽ പാപം കർത്തൃത്വം നടത്തുകയില്ല.
പു.നി.റോമർ 6:14നിങ്ങൾ ന്യായപ്രമാണത്തിന്നല്ല, കൃപെക്കത്രെ അധീനരാകയാൽ പാപം നിങ്ങളിൽ കർത്തൃത്വം നടത്തുകയില്ലല്ലോ.
ദൈവം (യഹോവ) പാപത്തിൻകീഴിൽ അടച്ചുകളഞ്ഞ മനുഷ്യന്റെ അതിൽനിന്നുള്ള വീണ്ടെടുപ്പിന്റെനിയമം ഒരു ചട്ടമായും (ഒരിക്കൽ ചെയ്യേണ്ടത്) ഒരു നിത്യനിയമമായും (എന്നും ഓർക്കേണ്ടത്) കല്‍പ്പിച്ചിരിക്കുന്നു. യഹോവയുടെ പാപപരിഹാര അധികാരം വേർപെട്ടുനിൽക്കുന്നതും ഭയങ്കരവുമാണ്.
(പ.നി.സങ്കീര്‍ത്തനങ്ങൾ 105:10.അതിനെ അവൻ യാക്കോബിന്നു ഒരു ചട്ടമായും യിസ്രായേലിന്നു ഒരു നിത്യനിയമമായും നിയമിച്ചു.
പ.നി.സങ്കീര്‍ത്തനങ്ങൾ 111:10,11. 10.അവൻ തന്റെ ജനത്തിന്നു വീണ്ടെടുപ്പു അയച്ചു, തന്റെ നിയമത്തെ എന്നേക്കുമായി കല്പിച്ചിരിക്കുന്നു; അവന്റെ നാമം വിശുദ്ധവും ഭയങ്കരവും ആകുന്നു. 11. യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു. അവയെ ആചരിക്കുന്ന എല്ലാവർക്കും നല്ല ബുദ്ധി ഉണ്ടു; അവന്റെ സ്തുതി എന്നേക്കും നിലനില്ക്കുന്നു.)
യഹോവ നല്‍കിയിരിക്കുന്ന പാപമോചനം പൂർണ്ണമാണെന്നു വീണ്ടെടുക്കപ്പെട്ടവർ വിശ്വസിക്കേണ്ടതാണ്. ഇപ്രകാരമുള്ള ഉൾക്കാമ്പുള്ള വിശ്വാസത്തിനു മാത്രമേ ദൈവം ഇച്ഛിക്കുന്ന ഫലം പുറപ്പെടുവിക്കുവാൻ മനുഷ്യനു കഴിയുകയുള്ളു.
ദൈവത്തിന്റെ ആലോചന അതിശയകരമാണെന്നും പ്രവൃത്തികളിൽ ഉല്കൃഷ്തയോടെ, ശക്തിയോടെ ഇടപെടുന്നു എന്നും നന്മതിന്മകളെക്കുറിച്ചു അറിവുള്ള മനുഷ്യര്‍ മനസ്സിലാക്കേണ്ടതാണ്.
മണ്ണ്, വെള്ളം, അഗ്നി, വായു, പ്രകാശം എന്നീ പഞ്ചഭൂതങ്ങളാൽ സൃഷ്ടിക്കപ്പെട്ട ആദാം നിഷ്കളങ്കശരീരമുള്ള ഒരു ദേഹി ആയിരുന്നു. (തന്നിൽത്തന്നെ പ്രലോഭനങ്ങള്‍ ഉണ്ടാകാത്ത ഒരു ദേഹമാണത്. എന്നാൽ പ്രേരണമൂലം പ്രലോഭനങ്ങൾ ഉണ്ടാകാവുന്ന പൂര്‍ണ്ണതയേ ആദാമിനു ഉണ്ടായിരുന്നുള്ളു. ചതിക്കപ്പെടുവാൻ അത് കാരണമായി.)
ദേഹി എന്നതുകൊണ്ട് ദൈവത്തിനു പ്രിയനായവൻ എന്നും മനസ്സിലാക്കാവുന്നതാണ്.
പാപത്തിൽനിന്നു ക്രിസ്തു മുഖാന്തരം രക്ഷിക്കപ്പെട്ടവരെ ദേഹികൾ എന്നും പറയാവുന്നതാണ്. മുമ്പ് മറ്റു അർത്ഥങ്ങളും ദേഹിക്കു നല്‍കിയിരുന്നു എങ്കിലും പൊതുവേ, ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവരെ ദേഹികൾ എന്ന് പറയുന്നു.
(പ.നി.പുറപ്പാടു 1:5യാക്കോബിന്റെ കടിപ്രദേശത്തുനിന്നു ഉത്ഭവിച്ച ദേഹികൾ എല്ലാം കൂടെ എഴുപതു പേർ ആയിരുന്നു; യോസേഫോ മുമ്പെ തന്നേ മിസ്രയീമിൽ ആയിരുന്നു. )
അപ്രകാരം നാം നോക്കുമ്പോൾ ആദിയിലെ ആദാം ജീവനുള്ള ദേഹിയായിരുന്നു. (യേശുവും സമാനമായ ശരീരത്തിൽ പ്രത്യേകമായി പൂര്‍ണ്ണതയുടെ ആത്മാവുള്ള മനുഷ്യൻതന്നെ ആയിരുന്നു. വരുവാനുള്ളവനായ ക്രിസ്തുവിന്റെ, ഒടുക്കത്തവന്റെ, പ്രതിരൂപം ആയിരുന്നു ആദാം എന്ന ഒന്നാം മനുഷ്യൻ. എന്നാൽ അവിടുന്ന് വഞ്ചിക്കപ്പെട്ടവനായ ആദാമിന്റെ പാപജഡത്തിന്റെ സാദൃശ്യമുള്ള മനുഷ്യൻ ആയിരുന്നു. മനുഷ്യനോടു ഉപമിച്ചു എന്നതുകൊണ്ട് അവിടുന്ന് തന്നില്‍ത്തന്നെ അങ്ങനെയല്ല.)
എന്നാൽ ദേഹി ആയി എന്നതുകൊണ്ട് ആദാം ദൈവഹിതപ്രകാരം ജീവിച്ചുകൊള്ളണം എന്നില്ല. കാരണം ദൈവം ഏദെനില്‍ ആദാമിന്റെ പൂര്‍ണ്ണജീവിതം ആഗ്രഹിച്ചിരുന്നില്ല. മുനുഷ്യനെ ശരിയായ വഴിയിൽ നടത്തുവാൻ ദൈവആത്മാവു നല്കുന്ന വിശ്വാസത്തിനു മാത്രമേ കഴിയുകയുള്ളു.
(ദൈവത്തെ കാണാത്തതുകൊണ്ടാണല്ലോ വിശ്വാസം ആവശ്യമായിരിക്കുന്നത്. കാണാൻ കഴിയുമെങ്കിൽ ആശ്രയിച്ചാൽ മതിയല്ലോ! വിശ്വാസത്തില്‍ മാത്രം ആത്മാവ് സഹായിക്കുന്നു എന്നുള്ളതാണ് ദൈവതത്വം.) എന്നാല്‍ ആദിയിലെ ആദാമും അവസാനത്തെ ആദാമും (യേശു) വിശ്വാസത്താലല്ല ജീവിച്ചത്.
ചില മനുഷ്യരുടെ ജീവിതപ്രവർത്തനങ്ങൾ കാണുമ്പോൾ അവന്റെ ആത്മാവ് ശരിയല്ലെന്നു ലോകംപോലും പറയാറുണ്ടല്ലോ? ഇപ്രകാരമുള്ള ശരിയായ ഒരു ആത്മാവ് ഇല്ലാതിരുന്നത് നിമിത്തമാണ് പിശാചിന്റെ പ്രലോഭനങ്ങള ജയിക്കുവാൻ ആദാമിന് കഴിയാതെ വന്നത്. (പിശാചിന്റെ ആലോചന നടപ്പിലാക്കുവാനുള്ള അല്പ്പസമയമാണ് ദൈവം ഇപ്പോൾ ഭൂമിയിൽ അനുവദിച്ചിരിക്കുന്നത്.)
(പു.നി.1യോഹന്നാൻ 5:19. നാം ദൈവത്തിൽനിന്നുള്ളവർ എന്നു നാം അറിയുന്നു. സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു. )
എന്നാൽ ജീവിപ്പിക്കുന്ന ആത്മാവായ ക്രിസ്തു ഒരു ദേഹിയെ വഴിനടത്തുമ്പോൾ പിശാചിന്റെ പ്രലോഭനങ്ങളിൽ ഉൾപ്പെടാത്ത ഒരു ജീവിതമായിരിക്കും ആ ദേഹി നയിക്കുന്നത്. ഇവിടെ, ക്രിസ്തുവിൽ, മനുഷ്യജീവിതം പൂർണ്ണമാക്കപ്പെടുന്നതിനുള്ള ദൈവ ആലോചന കാണാൻ കഴിയും.
നന്മതിന്മകളെക്കുറിച്ച് അറിവുള്ള മനുഷ്യൻ ജീവിക്കുന്നത് ദൈവത്തിന്റെ ആത്മാവിനാലല്ല. ആത്മാവിനെ മനുഷ്യർക്ക് ദൈവം കൊടുക്കുന്നത് ജന്മാവകാശമല്ലാതെ ക്രിസ്തുവിലൂടെ വിശ്വാസത്താൽ (വിശ്വാസം അനുസരിക്കുന്നവര്‍ക്ക്) മാത്രമാണ്.
(പു.നി.അപ്പൊ.പ്രവര്‍ത്തനങ്ങൾ 5:32 .ഈ വസ്തുതെക്കു ഞങ്ങളും ദൈവം തന്നെ അനുസരിക്കുന്നവർക്കു നല്കിയ പരിശുദ്ധാത്മാവും സാക്ഷികൾ ആകുന്നു എന്നു ഉത്തരം പറഞ്ഞു. )
(പു.നി.ഗലാത്യർ 3:14 ‘അബ്രാഹാമിന്റെ അനുഗ്രഹം ക്രിസ്തുയേശുവിൽ ജാതികള്‍ക്കു വരേണ്ടതിന്നു നാം ആത്മാവെന്ന വാഗ്ദത്തവിഷയം വിശ്വാസത്താൽ പ്രാപിപ്പാൻ തന്നേ’.
അതിനാൽത്തന്നെ ദേഹിയുടെ സദൃശ്യമായ ഹവ്വാ വഞ്ചനയിലുൾപ്പെട്ടു പാപം ചെയ്തപ്പോൾ ദേഹത്തിന്റെ സദൃശ്യമായ ആദാമും പാപത്തിന്റെ ശിക്ഷയ്ക്ക് വിധിക്കപ്പെടുകയുണ്ടായി. (ആദാം വൃക്ഷഫലം തിന്നില്ലെങ്കിൽ പോലും.)
തിമൊഥെയൊസ് 1 – അദ്ധ്യായം 2 : 13 ആദാം ആദ്യം നിർമ്മിക്കപ്പെട്ടു, പിന്നെ ഹവ്വ;
14 ആദാം അല്ല, സ്ത്രീ അത്രേ വഞ്ചിക്കപ്പെട്ടു ലംഘനത്തിൽ അകപ്പെട്ടതു.
ആദാം ഹവ്വാ എന്നിവർ രണ്ടു സ്വതന്ത്രവ്യക്തികളായിരുന്നു. എങ്കിലും ദൈവം അവർക്ക് ആദാം എന്നു പേരിട്ടതായി വചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതായി നമുക്കു കാണാം.
(പ.നി.ഉല്‍പ്പത്തി 5:2 സൃഷ്ടിച്ച നാളിൽ അവരെ അനുഗ്രഹിക്കയും അവർക്കു ആദാമെന്നു പേരിടുകയും ചെയ്തു. )
ഇവിടെ മനുഷ്യനിലെ ദേഹവും ദേഹിയും ഒരുമിച്ചു വസിക്കുന്നു എന്ന് കാണിക്കുകയാണ് ദൈവം ചെയ്യുന്നത്.അപ്പൊസ്തലൻ പൗലൊസ് നല്കുന്ന സൂചനയിൽനിന്നും ദേഹി (ഭാര്യ) ദേഹത്തിന്റെ (ഭർത്താവ്) അടിമത്തത്തിലേയ്ക്ക് (തടവില്‍) ദേഹത്തിന്റെ (ഭർത്താവിന്റെ) നിയമത്താൽ കടന്നുപോയിരിക്കുന്നതായി കാണാം.
(പു.നി.റോമർ 7:2,3. 2. ഭർത്താവുള്ള സ്ത്രീ ജീവിച്ചിരിക്കുന്ന ഭർത്താവിനോടു ന്യായപ്രമാണത്താൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഭർത്താവു മരിച്ചാൽ അവൾ ഭർത്തൃന്യായപ്രമാണത്തിൽനിന്നു ഒഴിവുള്ളവളായി.
3. ഭർത്താവു ജീവിച്ചിരിക്കുമ്പോൾ അവൾ വേറെ പുരുഷന്നു ആയാൽ വ്യഭിചാരിണി എന്നു പേർവരും; ഭർത്താവു മരിച്ചു എങ്കിലോ അവൾ വേറെ പുരുഷന്നു ആയാൽ വ്യഭിചാരിണി എന്നു വരാതവണ്ണം ന്യായപ്രമാണത്തിൽനിന്നു സ്വതന്ത്രയാകുന്നു. )
സ്ത്രീയും പുരുഷനും കൂടിച്ചേർന്ന ഒന്നാണ് ആദാം. അതായതു ദേഹിയും ദേഹവും കൂടിച്ചേർന്ന ഒരു മനുഷ്യനെപ്പോലെ. അതുകൊണ്ട് ഒരു സ്ത്രീക്ക് ഒരു പുരുഷൻ എന്ന തത്വമാണ് സത്യവേദം മനുഷ്യരിൽ ലക്ഷ്യമിടുന്നത്. ദൈവത്തിനായി യുദ്ധം ചെയ്തു ജീവിക്കുന്നതും ഒന്നിലധികം ഭാര്യമാരെ സ്വീകരിക്കുന്നതും ‘പഴയനിയമത്തിൽ’ കാണാം. എന്നാൽ യുദ്ധം ചെയ്യുന്നതോ ഒന്നിലധികം ഭാര്യമാരെ സ്വീകരിക്കുന്നതോ പുതിയനിയമത്തിൽ കാണാൻ കഴിയില്ല. ബഹുഭാര്യത്വം യഹൂദമതത്തിൽ അന്നും ഇന്നും കാണാൻകഴിയും. ഇസ്ലാമും ഇന്നും ബഹുഭാര്യത്വം അനുവദിക്കുന്നു. എന്നാൽ ബഹുമാതൃത്വമോ ബഹുപിതൃത്വമോ ബഹുസാഹോദര്യത്വമോ അവർ ഒരേഭവനത്തിൽ അനുവദിക്കുന്നുണ്ടോ? എന്നാൽ ബഹു മാതൃത്വത്തിന്റെ, സാഹോദര്യത്വത്തിന്റെ ഒരു മാതൃക കർത്താവ് അവിടുത്തെ ശിഷ്യരിൽ ഒരുവന് കാണിച്ചുകൊടുക്കുന്നുണ്ട്.
(പു.നി.യോഹന്നാന് 19: 27.പിന്നെ ശിഷ്യനോടു: ഇതാ നിന്റെ അമ്മ എന്നും പറഞ്ഞു. ആ നാഴികമുതൽ ആ ശിഷ്യൻ അവളെ തന്റെ വീട്ടിൽ കൈക്കൊണ്ടു. )
സ്ത്രീ പുരുഷന്റെ പ്രമോദമായതിനാലാണ് ഇങ്ങനെ ഒരു ബഹുഭാര്യത്വം പുരുഷൻ കണ്ടെത്തുവാൻ ഇടയായിട്ടുള്ളത്.
(പ.നി.സഭാപ്രസംഗി 2:8.ഞാൻ വെള്ളിയും പൊന്നും രാജാക്കന്മാർക്കും സംസ്ഥാനങ്ങൾക്കും ഉള്ള ഭണ്ഡാരവും സ്വരൂപിച്ചു; സംഗീതക്കാരെയും സംഗീതക്കാരത്തികളെയും മനുഷ്യരുടെ പ്രമോദമായ അനവധി സ്ത്രീജനത്തെയും സമ്പാദിച്ചു.)
സ്വതന്ത്രമായി ജീവിക്കാൻ കഴിയാത്ത സ്ത്രീകൾ പുരുഷന്റെ ബലിഷ്ടമായ ആ മനുഷ്യനിയമത്തിനു മുമ്പിൽ നിസ്സഹായരായിത്തീരുന്നു. അവർ സ്വമനസ്സാലെ ഇഷ്ടപ്പെടുന്നില്ല എങ്കിൽപോലും.
ദേഹി വസിക്കുന്നത് പാപദേഹത്തിലാണെന്നത് നാം കണ്ടുവല്ലോ. പരിപൂർണ്ണതയുടെ പരിസമാപ്തി അന്ത്യനാളുകളിൽ യേശുവിലൂടെ നടപ്പിൽ വരുത്തുമ്പോൾ ദൈവവഴിയായ ക്രിസ്തുവിലുള്ള വിശ്വാസത്താൽ മനുഷ്യൻ പൂർണ്ണതയുടെ ആത്മാവിനെ പ്രാപിച്ചു പരിപൂർണ്ണനും സല്ഗുണപൂർണ്ണനും പാപമുക്തി നേടിയവനുമായിത്തീരുന്നു. ക്രിസ്തുവിന്റെ ക്രൂശുമരണം സാക്ഷീകരിച്ചു ഉപദേശിച്ചു പ്രസംഗിക്കുമ്പോൾ അതുകേട്ട് തന്നിലെ പാപത്തെക്കുറിച്ചു ബോധം വരുന്ന മനുഷ്യനിൽ പാപമോചനവും നിത്യമായ രക്ഷയും ഉണ്ടാകുന്നു എന്നുള്ളത് സത്യം. ഒരു രാജാവ് എഴുതിയതുപോലെ,
സ്വന്തതെറ്റുകളെ വിവേചിച്ചു അറിയുവാൻ ആർക്കു കഴിയും? മറഞ്ഞിരിക്കുന്ന തെറ്റുകളെ പോക്കി എന്നെ മോചിക്കേണമേ. എന്നുള്ളതായ ആത്മാവിന്റെ നിലവിളി തിരിച്ചറിയുന്നവർക്ക് മാത്രം!
(പ.നി.സങ്കീർത്തനങ്ങള്‍ 19:12,13. 12. തന്റെ തെറ്റുകളെ ഗ്രഹിക്കുന്നവൻ ആർ? മറഞ്ഞിരിക്കുന്ന തെറ്റുകളെ പോക്കി എന്നെ മോചിക്കേണമേ.
13. സ്വമേധാപാപങ്ങളെ അകറ്റി അടിയനെ കാക്കേണമേ; അവ എന്റെമേൽ വാഴരുതേ; എന്നാൽ ഞാൻ നിഷ്കളങ്കനും മഹാപാതകരഹിതനും ആയിരിക്കും. )
മനുഷ്യന് സങ്കല്പ്പിക്കാൻ കഴിയാത്ത ഒരു പ്രത്യേകവിധത്തിൽ അവന് പാപത്തിൽനിന്നു വിശ്വാസത്തിലൂടെ രക്ഷനല്‍കുന്ന ദൈവശക്തിയാണ് സുവിശേഷം. ദൈവത്തിന്റെ സ്വന്ത നിർണ്ണയത്തിനു തക്കവണ്ണം,“ ഇപ്പോൾ മരണം നീക്കുകയും സുവിശേഷം കൊണ്ടു ജീവനും അക്ഷയതയും ദൈവം മനുഷ്യർക്ക് വെളിപ്പെടുത്തിയിരിക്കുകയുമാണ്”
(പു.നി.2തിമൊഥെയൊസ്1:10. ഇപ്പോൾ മരണം നീക്കുകയും
സുവിശേഷം കൊണ്ടു ജീവനും അക്ഷയതയും വെളിപ്പെടുത്തുകയും ചെയ്ത നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിന്റെ പ്രത്യക്ഷതയാൽ വെളിപ്പെട്ടിരിക്കുന്നതുമായ തന്റെ സ്വന്ത നിർണ്ണയത്തിന്നും കൃപെക്കും ഒത്തവണ്ണമത്രേ. )
സുവിശേഷം എന്നുള്ളത് യാതൊരുവിധ ധനസമ്പാദനത്തിനുമുള്ള മാർഗ്ഗമല്ല. മനുഷ്യവർഗ്ഗം അവരുടെ പ്രാണനെ തങ്ങളിൽത്തന്നെ ശുദ്ധീകരിച്ചുകൊണ്ട് ആ ശരീരത്തിൽത്തന്നെ പാപം കൂടാതെ ജീവിക്കുന്നതിനുള്ള ഒരു ഉപദേശരൂപമാണത്.
(പു.നി.റോമര്‍ 6:17,18. 17.എന്നാൽ നിങ്ങൾ പാപത്തിന്റെ ദാസന്മാർ ആയിരുന്നുവെങ്കിലും നിങ്ങളെ പഠിപ്പിച്ച ഉപദേശരൂപത്തെ ഹൃദയപൂർവ്വം അനുസരിച്ചു
18. പാപത്തിൽനിന്നു സ്വാതന്ത്ര്യം ലഭിച്ചു നീതിക്കു ദാസന്മാരായിത്തീർന്നതുകൊണ്ടു ദൈവത്തിന്നു സ്തോത്രം.)
ഇതിനെ ക്രിസ്തുവിന്റെ ഉപദേശമെന്നും, വിശുദ്ധകല്പ്പന എന്നും, സ്വാതന്ത്ര്യത്തിന്റെ ന്യായപ്രമാണം എന്നും, രാജകീയന്യായപ്രമാണം എന്നും, ജീവന്റെആത്മാവിന്റെപ്രമാണം എന്നും “പുതിയനിയമം” വിശേഷിപ്പിക്കുന്നു. നിന്റെ വിശ്വാസം പോലെ നിനക്ക് ഭവിക്കട്ടെ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു, വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും എന്ന് യേശു അരുളിച്ചെയ്യുന്നതിലൂടെ വിശ്വാസത്തിലൂടെ പാപമുക്തി നേടിയ പ്രാണനെയും, പാപത്തിൽനിന്നു പൂർണ്ണ രക്ഷനേടിയ ജീവിതവും തുടർന്നുള്ള നിത്യജീവിതവുമാണ് യേശു മനുഷ്യരിൽ ലക്ഷ്യമിടുന്നത്.
(പു.നി.മത്തായി 8: 13. പിന്നെ യേശു ശതാധിപനോടു: “പോക, നീ വിശ്വസിച്ചതു പോലെ നിനക്കു ഭവിക്കട്ടെ” എന്നു പറഞ്ഞു., 9:29.അവൻ അവരുടെ കണ്ണു തൊട്ടു: “നിങ്ങളുടെ വിശ്വാസം പോലെ നിങ്ങൾക്കു ഭവിക്കട്ടെ” എന്നു പറഞ്ഞു; ഉടനെ അവരുടെ കണ്ണു തുറന്നു. ,
പു.നി.മർക്കൊസ് 5:34.അവൻ അവളോടു: “മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോയി ബാധ ഒഴിഞ്ഞു സ്വസ്ഥയായിരിക്ക” എന്നു പറഞ്ഞു. , പു.നി. ലൂക്കോസ് 7:50.അവനോ സ്ത്രീയോടു: “നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക” എന്നു പറഞ്ഞു. ,
പു.നി.യോഹന്നാൻ 11;40.യേശു അവളോടു: വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും എന്നു ഞാൻ നിന്നോടു പറഞ്ഞില്ലയോ എന്നു പറഞ്ഞു. )
കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിക്കുക.(പു.നി. മർക്കൊസ് 1:15)
എന്നുള്ളതായ ക്രൂശിന്റെ വചനം ഇന്നുള്ളവരും വരാനുള്ളവരുമായ സകല മനുഷ്യർക്കും തങ്ങളുടെ പ്രാണന്റെ നിത്യമായ ശിക്ഷയിൽനിന്നുള്ള രക്ഷപ്പെടലിനുള്ള മുന്നറിയിപ്പാണ്.
ജനനം മുതൽ മനുഷ്യദേഹവും, ദേഹിയും മരണശിക്ഷക്ക് വിധിക്കപ്പെട്ടിരിക്കുന്നതായി വചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.
(പ.നി.സങ്കീർത്തനങ്ങൾ102: 21.ബദ്ധന്മാരുടെ ഞരക്കം കേൾപ്പാനും മരണത്തിന്നു നിയമിക്കപ്പെട്ടവരെ വിടുവിപ്പാനും , പ.നി.സദൃശവാക്യങ്ങള്‍ 24: 11.മരണത്തിന്നു കൊണ്ടുപോകുന്നവരെ വിടുവിക്ക; കുലെക്കായി വിറെച്ചു ചെല്ലുന്നവരെ രക്ഷിപ്പാൻ നോക്കുക.)
എന്നാൽ ക്രിസ്തുവിന്റെ ക്രൂശിലെ സാക്ഷ്യത്തിലെ നല്ലകള്ളനെപ്പോലെ ചുരുക്കം ചിലർ എങ്കിലും“യേശുവിലുള്ള സത്യം” തിരിച്ചറിഞ്ഞു യേശുവിൽ വിശ്വസിക്കുന്നതായി കാണാം.
മനുഷ്യനിൽ ഒരു ദേഹവും (കാണുന്നരൂപം) ഒരു ദേഹിയും, ഒരു മനുഷ്യാത്മാവും (കാണാത്തത്) ആണുള്ളത്. ദൈവത്താൽ ലഭിക്കുന്ന സൂക്ഷ്മബുദ്ധിയാണ് ശരിയായ പ്രവർത്തനആത്മാവിന്റെ ഉറവിടമെന്നു വചനം പറയുന്നു. ദേഹം എന്നുള്ളത് എല്ലാത്തരം പാപങ്ങളുടെയും നിക്ഷേപസ്ഥാനമാകുന്നു. ദുശ്ചിന്ത,കുലപാതകം,വ്യഭിചാരം………….അത് മനുഷ്യനെ അശുദ്ധമാക്കുന്നു.
(പു.നി.മത്തായി 12:35.നല്ല മനുഷ്യൻ തന്റെ നല്ല നിക്ഷേപത്തിൽനിന്നു നല്ലതു പുറപ്പെടുവിക്കുന്നു; ദുഷ്ടമനുഷ്യൻ ദുർന്നിക്ഷേപത്തിൽനിന്നു തീയതു പുറപ്പെടുവിക്കുന്നു. , 15:19.എങ്ങനെയെന്നാൽ ദുശ്ചിന്ത, കുലപാതകം, വ്യഭിചാരം, പരസംഗം, മോഷണം, കള്ളസാക്ഷ്യം, ദൂഷണം എന്നിവ ഹൃദയത്തിൽ നിന്നു പുറപ്പെട്ടുവരുന്നു. ,
പു.നി.മര്‍ക്കൊസ് 7:21,22.21. അകത്തുനിന്നു, മനുഷ്യരുടെ ഹൃദയത്തിൽനിന്നു തന്നേ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം,
22 കുലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കർമ്മം, വി.ടക്കുകണ്ണു, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നു. )
ഈവിധ പാപസ്വഭാവങ്ങളാണ് വിവിധ ജീവിതസാഹചര്യങ്ങളിൽ പാപങ്ങളായി പുറപ്പെട്ടുവരുന്നത്. ഇപ്രകാരമുള്ള മനുഷ്യഹൃദയം ദൈവത്താലാണ് ഉണ്ടാക്കപ്പെട്ടിട്ടുള്ളതെന്നു സങ്കീർത്തനക്കാരൻ പറയുന്നു.
(പ.നി.സങ്കീർത്തനങ്ങള്‍ 33:15. അവൻ അവരുടെ ഹൃദയങ്ങളെ ഒരുപോലെ മനഞ്ഞിരിക്കുന്നു; അവരുടെ പ്രവൃത്തികളെ ഒക്കെയും അവൻ ഗ്രഹിക്കുന്നു. )
യേശു അതിനെ ഉറപ്പിച്ചുകൊണ്ട് ഇങ്ങനെ അരുളിച്ചെയ്യുന്നുമുണ്ട്.
‘മൂഠന്മാരെ, നിങ്ങളുടെ പുറം ഉണ്ടാക്കിയവൻ അല്ലയോ നിങ്ങളുടെ അകവും ഉണ്ടാക്കിയത്; അകത്തുള്ളത് ഭിക്ഷയായി കൊടുപ്പിൻ; എന്നാൽ സകലവും നിങ്ങൾക്കു ശുദ്ധം ആകും’ എന്ന് പറഞ്ഞു . (പു.നി.ലൂക്കോസ് 11:40,41)
ഇന്ന് നാം കേൾക്കുന്ന രാഷ്ട്രീയ പ്രസംഗങ്ങളിൽ അധികവും, ഭൂരിപക്ഷം അംഗീകരിക്കുന്ന തിന്മയുടെ, പകപോക്കലിന്റെ, വിഴുപ്പലക്കലിന്റെ ആവർത്തനങ്ങളാണ്. ഒരു ന്യായാധിപൻ കല്‍പ്പിച്ച ശരിയായ വിധിയെ മറ്റൊരു ന്യായധിപൻ അസാധുവാക്കുമ്പോൾ അവിടെയും പാപത്തിന്റെ ചതി ഐക്യപ്പെടുന്നത് കാണാൻകഴിയും.
“നിന്റെ ജനത്തിന്റെ അധിപതിയെ ദുഷിക്കരുത്” എന്ന് ന്യായപ്രമാണത്തിൽ എഴുതിയിട്ടുണ്ട്.
(പ.നി.പുറപ്പാടു 22:28.നീ ദൈവത്തെ ദുഷിക്കരുതു; നിന്റെ ജനത്തിന്റെ അധിപതിയെ ശപിക്കയുമരുതു. , പു.നി.അപ്പൊസ്തലന്മാർ 23:5.“നിന്റെ ജനത്തിന്റെ അധിപതിയെ ദുഷിക്കരുതു എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.)
മനുഷ്യനിലെ പാപത്തെയാണ് ദുഷിക്കേണ്ടത്.
‘നീതി ജാതിയെ ഉയർത്തുന്നു; പാപമോ സകല വംശങ്ങൾക്കും അപമാനം’. (പ.നി.സദൃശവാക്യങ്ങൾ 14:34)
എന്ന് തിരുവെഴുത്തു പറയുന്നുണ്ടല്ലോ? ഇങ്ങനെയുള്ള മനുഷ്യനെയാണ് “പഴയമനുഷ്യൻ” എന്ന് ദൈവവചനം പറയുന്നത്. ഗർഭാവസ്ഥ മുതൽ വാർദ്ധക്യംവരെ ഇങ്ങനെയുള്ള മനുഷ്യൻ മരിക്കുന്നതായി കാണാൻ കഴിയും.
മറ്റൊരാളുടെ (പാപം) ഭരണത്തിൻകീഴിലായിരുന്ന മനുഷ്യശരീരം ക്രിസ്തുവിൽ നശിപ്പിക്കപ്പെട്ടു പ്രാണൻ വേറൊരാളുടെ (ക്രിസ്തുവിന്റെ) നിയന്ത്രണത്തിൻ കീഴിലാകുന്നതാണ്, മറ്റൊരു നിയമത്തിൻകീഴിലേക്ക് മാറ്റപ്പെടുന്നതാണ് വീണ്ടെടുപ്പിന്റെ രഹസ്യം.
‘മനുഷ്യന്റെ ആത്മാവ് യഹോവയുടെ ദീപമാണെന്ന്’ സദൃശവാക്യക്കാരൻ 20-ന്റെ 27-ൽ രേഖപ്പെടുത്തിയപ്പോൾ സങ്കീർത്തനക്കാരൻ 18 ന്റെ 28- ൽ പറയുന്നത് ‘യഹോവ എന്റെ ദീപത്തെ കത്തിക്കും’ എന്നാണ്.
പഞ്ചഭൂതങ്ങളാൽ നിർമ്മിക്കപ്പെട്ട് പാപത്താൽ വെളിച്ചം (പ്രവൃത്തി) നഷ്ടപ്പെട്ട മനുഷ്യനെ പ്രകാശിപ്പിക്കുവാനാണ് യേശു ഭൂമിയിലേക്ക് വന്നത്.
“നിങ്ങൾ ലോകത്തിന്റെ വെളിച്ചമാകുന്നു.”(പു.നി.മത്തായി 5:14) “ഞാൻ ലോകത്തിന്റെ വെളിച്ചമാകുന്നു; എന്നെഅനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും” എന്ന് (യേശു) പറഞ്ഞു. (പു.നി.യോഹന്നാൻ 8:12)
പാൽ കടഞ്ഞു വെണ്ണ ഉണ്ടാക്കുന്നതുപോലെ, മൂക്ക് ഞെക്കി ചോര വരുത്തുന്നതുപോലെ, കോപം ഇളക്കി വഴക്ക് ഉണ്ടാക്കുന്നതുപോലെ തിരുവചനത്തിന്റെ ദൈവഇഷ്ടപ്രകാരമുള്ള വായനയിലൂടെ ദേഹിയെ കണ്ടെത്തുവാനും, അതിനെ രക്ഷിക്കുവാനും ഏതൊരു മനുഷ്യനും ഈ ഭൂമിയിൽ കഴിയും.
ബുദ്ധി,ചിന്ത, ഇച്ഛാസ്വാതന്ത്ര്യം എന്നിവ ഉൾപ്പെടുന്ന മനുഷ്യആത്മാവിനെയും അശുദ്ധാത്മാവിനെയും ദേഹിയെയും “ആത്മാവ്” എന്നുതന്നെ വചനത്തിൽ സൂചിപ്പിക്കുന്നതായി കാണാൻകഴിയും.
ഒരു പുരുഷന് താടിരോമം മുളയ്ക്കുന്നതുപോലെയാണ് പുരുഷന്റെ അല്ലെങ്കിൽ സ്ത്രീയുടെ ഇച്ഛാസ്വാതന്ത്ര്യത്തിലേക്ക് ദൈവികവിഷയം കടന്നുവരുന്നത്. എന്തിനാണ് പുരുഷന് താടിരോമം മുളയ്ക്കുന്നത് എന്നുള്ളതായ ഒരു അന്വേഷണം ശാസ്ത്രം നടത്തുകയും അതിനുള്ള കാരണം കണ്ടെത്താൻ കഴിയാതെ തോറ്റു പോയിരിക്കുകയുമാണല്ലോ. ഇച്ഛാസ്വാതന്ത്ര്യത്തിൽ ദൈവത്തെ സ്വീകരിക്കുവാനും ദൈവം വേണ്ട എന്ന് വെക്കുന്നതിനുള്ള സ്വാതന്ത്ര്യവും ഉണ്ട്. നിരീശ്വരവാദികളുടെ രാജ്യത്തിലും ഈശ്വരവാദികൾ ജീവിച്ചുവരുന്നത് നമുക്ക് അറിയാമല്ലോ.
ഖുറാൻ സൂറ 30 റൂം മുപ്പതാം ആയത്ത് പറയുന്നതു അള്ളാഹു മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത് ശുദ്ധപ്രകൃതിയോടുകൂടി ആണെന്നാണ്. ആ പ്രകൃതിയനുസരിച്ച് ജീവിക്കണമെന്നും അള്ളാഹുവിന്റെ സൃഷ്ടിക്കു മാറ്റം വരുത്തലില്ലതന്നെ എന്നും രേഖപ്പെടുത്തിയിരിക്കുന്നു. എന്നാൽ മനുഷ്യപ്രകൃതം എന്തിനാണ് എപ്പോളാണ് ശുദ്ധപ്രകൃതി വിട്ട് ഇങ്ങനെ ഒരു പാപപ്രകൃതമായി മാറ്റപ്പെടുന്നതെന്നു മനസ്സിലാക്കാൻ പ്രവാചകന് കഴിയുന്നില്ല. മാനസികമായി മനുഷ്യൻ ഒരു ശുദ്ധപ്രകൃതക്കാരനായി പിറക്കുന്നതിനാലാണ് “കുഞ്ഞുങ്ങളെപ്പോലെ മനം തിരിഞ്ഞു വരുവാൻ യേശു മനുഷ്യരോട് ആവശ്യപ്പെട്ടത്”.
(പു.നി.മത്തായി 18:3. “നിങ്ങൾ തിരിഞ്ഞു ശിശുക്കളെപ്പോലെ ആയ്വരുന്നില്ല എങ്കിൽ സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. പു.നി.മർക്കൊസ് 10:15.ദൈവരാജ്യത്തെ ശിശു എന്നപോലെ കൈക്കൊള്ളാത്തവൻ ആരും ഒരുനാളും അതിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.)
മനുഷ്യശിശുക്കൾ ആരുംതന്നെയും ജനിക്കുന്നതോ വളർന്നുവരുന്നതോ സ്വമേധയാ ഈശ്വര ചിന്തകളുള്ളവരായിട്ടല്ല. എന്നാൽ ഈ പ്രപഞ്ചവും മറ്റു ബാഹ്യഇടപെടലുകളും നിമിത്തം വളര്‍ന്ന ശിശു (മനുഷ്യന്) ഈശ്വരനെ അന്വേഷിക്കുവാൻ ഇടയായിത്തീരുന്നു. പുരുഷന് ഒരു പ്രായത്തിൽ താടിരോമം വരുന്നതുപോലെയാണത്.
ഒരു ശുദ്ധശരീരത്തിന്റെ ഉടമയായി പിറക്കാത്തതിനാലാണ് സമൃദ്ധിയായി പാൽ ചുരത്തുന്ന അമ്മയുടെ മുലക്കാമ്പിൽ കടിക്കുന്നവനാ(ളാ)യും അമ്മയുടെ മുഖത്ത് അടിക്കുന്നവനാ(ളാ)യും ശിശു മാറുന്നത്. പാപം വസിക്കുന്നതിനാൽ പാപത്തിന്റെ പ്രമാണം നടപ്പിലാക്കുന്ന പ്രാണനായതിനാലാണ് അവയവങ്ങൾ (ജഡം) ആ നിലയിൽ പ്രവർത്തിക്കുവാൻ ഇടയാകുന്നത്.
റോമാലേഖനം ഏഴാം അദ്ധ്യായം ഇരുപത്തിമൂന്നാം വാക്യത്തിൽ മനുഷ്യ ബുദ്ധിയിലുള്ള ദൈവത്തിന്റെ പ്രമാണത്തോട് പോരാടുന്ന മറ്റൊരു പ്രമാണം മനുഷ്യഅവയവങ്ങളിൽ ഉണ്ടെന്നു അപ്പൊസ്തലൻ ചൂണ്ടിക്കാണിക്കുന്നുണ്ട്.
മനസ്സിന്റെ വികാസമോ ബുദ്ധിയുടെ വികാസമോ നിർദ്ദേശങ്ങളോ ജന്മനാ സ്വീകരിക്കാൻ കഴിയാത്ത മനുഷ്യശൈശവം പാപത്തിന്റെ അടിമത്തത്തിലായതുകൊണ്ട് ആ പ്രായം മുതല്ക്കു തന്നെ ശിശുക്കൾക്കു ശിക്ഷണം ആവശ്യമാണെന്നു ആധുനികമനഃശാസ്ത്രവും പറഞ്ഞുതുടങ്ങിയിട്ടുണ്ട്.
മനുഷ്യാവയവങ്ങളിൽ പാപം വസിക്കുന്നുണ്ടെന്ന് ദൈവശാസ്ത്രത്തിലൂടെ തെളിയിക്കുകയായിരുന്നു യിസ്രായേലിനു കല്‍പ്പന നല്‍കിയതിലൂടെ ദൈവം ചെയ്തത്. അതിനാൽത്തന്നെ, യഹൂദനിയമങ്ങളിൽ പാണ്ഡിത്യം നേടിയിരുന്ന പൗലൊസ് പാപത്തിന്റെ പ്രമാണങ്ങൾ നടപ്പിലാക്കുന്ന ശരീരത്തിന്റെ എന്നേക്കുമുള്ള നാശമാണ് ക്രിസ്തുവിന്റെ ക്രൂശിനോടൊപ്പം മരിച്ച ചീത്തക്കള്ളനിൽ കാണുവാനിടയായത്. അതുകൊണ്ട് പാപത്തെ അതിഭീകരമായ അവസ്ഥയിലാണ് പൗലൊസ് നോക്കിക്കാണുന്നത്. ഇപ്രകാരം പാപദേഹത്താൽ ബന്ധിക്കപ്പെട്ടു അടിമത്തത്തിലായിരിക്കുന്ന ദേഹിയുടെ മോചനം നല്കിത്തന്നയേശുക്രിസ്തു മുഖാന്തരം ദൈവത്തിനു സ്തോത്രം ചെയ്യുകയാണ് പൗലൊസ് ചെയ്യുന്നത്.
(പു.നി.റോമർ 7:24,25. 24.അയ്യോ, ഞാൻ അരിഷ്ടമനുഷ്യൻ! ഈ മരണത്തിന്നു അധീനമായ ശരീരത്തിൽനിന്നു എന്നെ ആർ വിടുവിക്കും?
25. നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം ഞാൻ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു. )
ശിശുക്കൾ പാപത്തിന്റെ അടിമകളാകുന്ന കാഴ്ച അമ്മമാരോട് ചോദിച്ചറിയേണ്ടതാണ്. പലപ്പോഴും പല അന്വേഷണങ്ങളിലും പലരും സ്ത്രീയുടെ പങ്കാളിത്തം നിഷേധിച്ചിരിക്കുകയാണല്ലോ. ഇത്തരം കാര്യങ്ങളുടെയും അടിസ്ഥാനം പാപത്തിന്മേലാണ്പണിയപ്പെട്ടിട്ടുള്ളതെന്നും കാണാൻകഴിയും. യേശുവിന്റെ വാക്കുകളിൽ ഇതിനെ എഴുതട്ടെ.
“പാപം ചെയ്യുന്നവൻ എല്ലാം പാപത്തിന്റെ ദാസൻ ആകുന്നു.” (പു.നി.യോഹന്നാൻ 8:34)
ശിശുക്കൾ ആണെങ്കിൽപോലും! എന്നാല്‍ അവരുടെ രക്ഷ തടസ്സപ്പെടുന്നുമില്ല.
ക്രിസ്തുവിന്റെ കുരിശു മരണത്തിൽ വിശ്വസിക്കുന്നതിലൂടെ ഒരു ‘പുതിയ നിയമം’ അനുസരിക്കുവാൻ മനുഷ്യനെ പഠിപ്പിക്കുകയാണു പരിശുദ്ധാത്മാവ് ചെയ്യുന്നത്. പരിശുദ്ധാത്മാവ് എനിക്കുള്ളതിൽനിന്നു എടുത്തു നിങ്ങൾക്ക് അറിയിച്ചു തരുന്നതുകൊണ്ട് എന്നെ മഹത്വപ്പെടുത്തും എന്ന് യേശു അരുളിച്ചെയ്തതായി എഴുതിയിരിക്കുന്നു.
(പു.നി.യോഹന്നാൻ 16:14.അവൻ എനിക്കുള്ളതിൽനിന്നു എടുത്തു നിങ്ങൾക്കു അറിയിച്ചുതരുന്നതുകൊണ്ടു എന്നെ മഹത്വപ്പെടുത്തും.)
‘ആത്മാവിനെ അനുസരിച്ച് നടപ്പിൻ; എന്നാൽ നിങ്ങൾ ജഡത്തിന്റെ മോഹം നിവർത്തിക്കയില്ല’ എന്ന് ഞാൻ പറയുന്നു. (പു.നി.ഗലാത്യർ 5 :16,18)
വിശ്വാസത്താൽ മനുഷ്യരിൽ വരുന്ന പരിശുദ്ധാത്മാവ് എന്ത് അനുസരിക്കുവനാണ് മനുഷ്യരോട് പറയുന്നത്? ഇവിടെ ക്രിസ്തു സാക്ഷ്യമായി നല്കിയ ക്രൂശുമരണം വിശ്വാസമായി അനുസരിക്കുവാൻ മനുഷ്യരെ പഠിപ്പിക്കുന്നു. ‘സകല ജാതികളുടെയും ഇടയിൽ വിശ്വാസത്തിനു അനുസരണം വരുത്തേണ്ടതിനാണ് ശൌൽ എന്ന പൗലൊസ് അപ്പൊസ്തലത്വം നേടിയത്’.
(പു.നി.റോമർ 1:6.അവന്റെ നാമത്തിന്നായി സകലജാതികളുടെയും ഇടയിൽ വിശ്വാസത്തിന്നു അനുസരണം വരുത്തേണ്ടതിന്നു കൃപയും അപ്പൊസ്തലത്വവും പ്രാപിച്ചതു. ,
(പു.നി.ഗലാത്യർ 2:20ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നതു ഞാനല്ല ക്രിസ്തുവത്രേ എന്നിൽ ജീവിക്കുന്നു; ഇപ്പോൾ ഞാൻ ജഡത്തിൽ ജീവിക്കുന്നതോ എന്നെ സ്നേഹിച്ചു എനിക്കു വേണ്ടി തന്നെത്താൻ ഏല്പിച്ചുകൊടുത്ത ദൈവപുത്രങ്കലുള്ള വിശ്വാസത്താലത്രേ ജീവിക്കുന്നതു. )
പഴയനിയമകാലങ്ങളിലും വിശ്വാസമുള്ള മനുഷ്യരിൽ പരിശുദ്ധാത്മാവ് വസിച്ചിരുന്നു എങ്കിലും ഇപ്രകാരമുള്ള പ്രത്യേക ചട്ടമുള്ള വിശ്വാസം അനുസരിക്കുവാൻ മനുഷ്യരോട് ദൈവം ആവശ്യപ്പെട്ടിരുന്നില്ല. ആക്കാലങ്ങളിൽ ദൈവആത്മാവ് മനുഷ്യരിൽ ഇടപെട്ടു പല കാര്യങ്ങളിലും യിസ്രായേലിനു പൂർണ്ണജയം നല്‍കിയിരുന്നു എന്നുള്ളത് ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ പരിശുദ്ധാത്മാവിനാൽ പാപത്തിന്റെ മുകളിൽ പൂർണ്ണജയം പ്രാപിക്കാൻ കഴിയും എന്നുള്ളതിന്റെ നിഴൽരൂപമായിരുന്നു.
ഇവിടെ ദൈവം പാപപരിഹാരത്തിനായി (പാപരഹിതജീവിതത്തിനായി) വിശ്വാസം എന്ന ഒരു ദൈവവ്യവസ്ഥ-
(പു.നി.1തിമൊഥെയൊസ് 1:3. അന്യഥാ ഉപദേശിക്കരുതെന്നും വിശ്വാസം എന്ന ദൈവവ്യവസ്ഥെക്കല്ല തർക്കങ്ങൾക്കു മാത്രം ഉതകുന്ന കെട്ടുകഥകളെയും അന്തമില്ലാത്ത വംശാവലികളെയും ശ്രദ്ധിക്കരുതെന്നും ചിലരോടു ആജ്ഞാപിക്കേണ്ടതിന്നു ) —
ആവിഷ്ക്കരിച്ചിരിക്കുന്നതായി കാണാം.
തനിക്കുണ്ടായ ക്രിസ്തുദർശനത്തിനുശേഷം പൗലൊസ് മൂന്നു വർഷക്കാലം അറബിയിൽ താമസിച്ചിരുന്നതായി ഗലാത്യർക്കു പൗലൊസ് എഴുതിയ ലേഖനം ഒന്നാം അദ്ധ്യായത്തിന്റെ പതിനേഴാം വാക്യത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അവിടെ ഒരു പ്രത്യേക വിധത്തിലുള്ള ശിക്ഷാവിധി പൗലൊസ് നേരിൽ കാണുവാൻ ഇടയായിത്തീർന്നിട്ടുണ്ട്. കുലപാതകികളായ മനുഷ്യരെ അവർ കുലചെയ്ത മനുഷ്യമൃതദേഹത്തോടൊപ്പം വെച്ച് കെട്ടി, മരുഭൂമിയിൽ മരണശിക്ഷ അനുഭവിക്കുന്നതിനു അവർക്ക് സ്വയമായി രക്ഷപ്പെടാൻ കഴിയാത്തവിധത്തിൽ മരുഭൂമിയുടെ ഉൾപ്രദേശങ്ങളിൽ തള്ളിക്കളയുമായിരുന്നു. ഭീതികരമായ ഒരു മരണശിക്ഷ ആയിരുന്നു അവിടെ നടപ്പിലാക്കിയിരുന്നത്. ആദിയിലെ ദേഹി (ഹവ്വാ) ചെയ്ത പാപം നിമിത്തം ദേഹവുമായി ദേഹി ഇതുപോലെ ബന്ധിക്കപ്പെട്ടിരിക്കുകയാണെന്ന് ദൈവം പൗലൊസിനു വെളിപ്പെടുത്തിക്കൊടുക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ മുൻ ദൃഷ്ടാന്തമനുസരിച്ച് ആ മനുഷ്യന് സ്വയം രക്ഷപ്പെടാൻ കഴിയാത്തതുപോലെ ആയിത്തീർന്ന മനുഷ്യദേഹിയെ ക്രിസ്തു വന്നു രക്ഷിക്കുന്നതായും, സ്വന്തമാക്കുന്നതായും പൗലൊസ് വെളിപ്പെടുത്തുന്നുണ്ട്.
(പു.നി.റോമർ 7:4 .അതുകൊണ്ടു സഹോദരന്മാരേ, നാം ദൈവത്തിന്നു ഫലം കായ്ക്കുമാറു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റവനായ വേറോരുവന്നു ആകേണ്ടതിന്നു നിങ്ങളും ക്രിസ്തുവിന്റെ ശരീരം മുഖാന്തരം ന്യായപ്രമാണസംബന്ധമായി മരിച്ചിരിക്കുന്നു. )
പാപപരിഹാരത്തിനുശേഷം ആദിയിൽ സൃഷ്ടിക്കപ്പെട്ട ആദാമിന്റെ ദേഹിപോലെ മനുഷ്യൻ വിശ്വാസത്താൽ ആയിത്തീരുന്നു. (വിശ്വാസം എന്നുള്ളത് മനുഷ്യബുദ്ധിയും യുക്തിയും ശാസ്ത്രവും അംഗീരിക്കാത്ത ഭോഷത്വമാണല്ലോ.) ഈ പുത്തൻ ദേഹിയെ ജീവിപ്പിക്കുന്നത് (വഴി നടത്തുന്നത്) ആദിയിലെ ആദാമിന് ഇല്ലാതിരുന്നതും എന്നാൽ ഇപ്പോൾ വിശ്വാസത്താൽ ലഭിച്ചതുമായ ആത്മാവായ ക്രിസ്തുവാണ്.
‘ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീർന്നു എന്ന് എഴുതിയുമിരിക്കുന്നുവല്ലോ, ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി’. (പു.നി.1 കൊരിന്ത്യർ 15:45)
പൂർണ്ണതയുടെ ആത്മാവിനെ നല്കുന്ന ശുശ്രൂഷ കുരിശിൽ നിർവ്വഹിച്ചുകൊണ്ട് യേശു ഇപ്രകാരം അരുളിച്ചെയ്യുന്നു. “നിവൃത്തിയായി”.
(പു.നി.യോഹന്നാന് 19:30.യേശു പുളിച്ചവീഞ്ഞു കുടിച്ചശേഷം: നിവൃത്തിയായി എന്നു പറഞ്ഞു തല ചായ്ച്ചു ആത്മാവിനെ ഏല്പിച്ചുകൊടുത്തു. )
ഈ സാക്ഷ്യം വിശ്വാസമായി സൂക്ഷിക്കുന്നവർ, അതിന്റെ ഫലം പ്രവൃത്തികളിലൂടെ വെളിപ്പെടുത്തുന്നവർ നിത്യജീവന്റെ ഉടമകളാണ്. (ക്രിസ്തുവിനെ അനുഗമിക്കുവാൻ)‘വിളിക്കപ്പെട്ടവർ അനേകർ; എന്നാൽ (ദൈവരാജ്യത്തിനായി) തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം’.
(പു.നി. മത്തായി 22:14 . വിളിക്കപ്പെട്ടവർ അനേകർ; തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം.” )
രണ്ടു അധർമ്മികളെയാണ് ക്രിസ്തുവിനോടുകൂടെ കുരിശിൽ തറച്ചതെന്നു ഈ ഭാഗത്തു വീണ്ടും വ്യക്തമാക്കട്ടെ. മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർ ആയിരുന്നു അവർ രണ്ടുപേരും. ഈ സാക്ഷ്യം ‘പഴയനിയമത്തിൽ’ ഒരു നിഴലായി രേഖപ്പെടുത്തിയിട്ടുണ്ട്. യേശുവിനെപ്പോലെത്തന്നെ കുറ്റം ഒന്നുംതന്നെയും ചെയ്യാതിരുന്നിട്ടും കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ട ജോസെഫിനോടൊപ്പം മറ്റു രണ്ടു കുറ്റവാളികൾകൂടി അവിടെ കാരാഗൃഹത്തില്‍ കിടന്നതായി ഉല്‍പ്പത്തിപ്പുസ്തകം നാല്‍പ്പതാം അദ്ധ്യായത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ജോസെഫിന്റെ തീർപ്പ് അനുസരിച്ചുള്ള ഒരു ന്യായവിധിയായിരുന്നു അപ്പക്കാരനും പാനപാത്രവാഹകനും അവിടെ ലഭിച്ചത്. അപ്പക്കാരൻ എന്നുള്ളത് ക്രിസ്തുവിൽ നശിപ്പിക്കപ്പെടാനുള്ള മനുഷ്യനിലെ പാപദേഹത്തിന്റെ പ്രതീകമാണ്. പാനപാത്രവാഹകൻ എന്നവനാകട്ടെ ക്രിസ്തുവിനാൽ രക്ഷിക്കപ്പെടുന്ന മനുഷ്യനിലെ ദേഹിയുടെ പ്രതീകവും.
‘ മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചക പുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എഴുതിയിരിക്കുന്ന യേശുവിനെ’ നാം അറിയേണ്ടതാണ്.
(പു.നി.ലൂക്കോസ് 24: 44). 44 പിന്നെ അവൻ അവരോടു: “ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞ വാക്കു. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും നിവൃത്തിയാകേണം എന്നുള്ളതു തന്നേ എന്നു പറഞ്ഞു
പാപിയായ മനുഷ്യൻ വിശ്വാസത്താൽ നീതീകരണം പ്രാപിച്ചു നീതിമാനായിത്തീർന്നിരിക്കുന്നു എന്നും ആ നീതിമാൻ വിശ്വാസത്താലാണ് ജീവിക്കേണ്ടതെന്നും തിരുവചനം ഓർമ്മിപ്പിക്കുന്നു.
(പു.നി.റോമർ 5:1.വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം നമുക്കു ദൈവത്തോടു സമാധാനം ഉണ്ടു. ,
പു.നി.എബ്രായർ 10:38.എന്നാൽ “എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും; പിൻമാറുന്നു എങ്കിൽ എന്റെ ഉള്ളത്തിന്നു അവനിൽ പ്രസാദമില്ല”. )
മനുഷ്യർ പാപപ്രവണതകളുള്ള ജഡത്തിൽ ജനിച്ചുവളർന്നിട്ടു അതിൽ ജീവിതം തുടരവേ ആ ജീവിതത്തെ മാറ്റി ദൈവഹിതപ്രകാരം ആക്കേണ്ടതിനാണ് താൻ സ്വീകരിച്ചിരിക്കുന്ന വിശ്വാസത്തിൽനിന്ന് ജീവിതം പുറപ്പെടുവിക്കുവാൻ ദൈവം മനുഷ്യരോട് ആവശ്യപ്പെടുന്നത്. ജഡം ജഡത്തിന്റെതായ ഫലം പുറപ്പെടുവിക്കുന്നതുപോലെ ദൈവത്തിലുള്ള ചട്ടപ്രകാരമുള്ള വിശ്വാസത്തിനു അതിന്റെതായ ഫലം പുറപ്പെടുവിക്കുവാൻ കഴിയുമെന്ന് പരിശുദ്ധാത്മാത്മാവ് അരുളിച്ചെയ്യുന്നു. എന്നാൽ ഇങ്ങനെയുള്ള വിശ്വാസത്തിൽനിന്ന് പൂർണ്ണതയുടെ ഫലം പുറപ്പെടുവിക്കാം എന്ന കാര്യത്തിൽ ക്രിസ്ത്യാനികൾ അനേകരും തിരിച്ചറിവുള്ളവരല്ല. പാപങ്ങളുടെ മുകളിൽ മനുഷ്യന് ജയംനേടി ജീവിക്കത്തക്കവിധത്തിൽ മൂർച്ചയുള്ള ആയുധമായി ദൈവം വിശ്വാസം നല്‍കിയിരിക്കുകയാണ്. എന്നാൽ ഇക്കാലങ്ങളിലുള്ള ക്രിസ്തീയസഭകൾ ‘വിശ്വാസത്താൽ ഫലം പുറപ്പെടുവിക്കുക’ എന്ന ദൈവവ്യവസ്ഥയെക്കുറിച്ചു പഠിപ്പിക്കാതെ ജഡത്തിൽനിന്നു ഒരു സദാചാരജീവിതം പുറപ്പെടുവിക്കുവാൻ വചനം ഉപയോഗിച്ചുവരുന്നു. വചനം വായിക്കുന്ന ഏതൊരാൾക്കും സദാചാരനിയമങ്ങൾ അതിൽ കാണാൻ കഴിയും. എന്നാൽ ക്രിസ്തു പഠിപ്പിച്ച ഉപദേശരൂപത്തിലൂടെ പാപപരിഹാരത്തോടെയുള്ള നീതീകരണത്തിൽനിന്നു, നീതിമാനായിത്തീർന്നിരിക്കുന്നു എന്ന വിശ്വാസത്തിൽനിന്നു പുറപ്പെടുന്ന നല്ലതും പൂർണ്ണവുമായ ജീവിതത്തെക്കുറിച്ച് അനേകരും കേട്ടിട്ടുള്ളവരല്ല. അതുകൊണ്ട് പാപപരിഹാരം നേടിയവർ എന്തിനു വീണ്ടും പാപം ചെയ്യുന്നു എന്നുള്ളതായ മുസ്ലിം മതപണ്ഡിതനായ Dr. സാക്കീർ നായിക്കിന്റെ ചോദ്യത്തിന് മറുപടി പറയാൻ അവർ കഴിവുള്ളവരുമല്ല. ക്രിസ്തീയജീവിതം എന്നുള്ളത് നിർമ്മലവും പൂര്‍ണ്ണവും സ്ഥിരവുമായ വിശ്വാസത്തിൽനിന്നു പുറപ്പെടേണ്ടതായ ദൈവികസ്വഭാവം മാത്രമുള്ള ഒരു ജീവിതമാണ്. ദൈവത്തിൽനിന്നുള്ളജനനം (വീണ്ടുംജനനം) എന്നുള്ളത് വിശ്വാസത്താലാണെന്ന് ഉറച്ച നിശ്ചയം ഉള്ളവർക്ക് മാത്രമേ അങ്ങനെയുള്ള ജീവിതം പുറപ്പെടുവിക്കുവാൻ കഴിയുകയുള്ളു. വിശ്വാസത്തിൽ ‘അഭ്യസനം തികഞ്ഞവനൊക്കെയും ഗുരുവിനെപ്പോലെ ആകും’ എന്ന് ആ ഗുരു തന്നെ പറഞ്ഞിട്ടുമുണ്ട്.
(പു.നി.മത്തായി 10: 24,25. 24.ശിഷ്യൻ ഗുരുവിന്മീതെയല്ല; ദാസൻ യജമാനന്നു മീതെയുമല്ല; 25. ഗുരുവിനെപ്പോലെയാകുന്നതു ശിഷ്യന്നു മതി; യജമാനനെപ്പോലെയാകുന്നതു ദാസന്നും മതി. , പു.നി.ലൂക്കോസ് 6:40.അഭ്യാസം തികഞ്ഞവൻ എല്ലാം ഗുരുവിനെപ്പോലെ ആകും. )
ക്രൂശിക്കപ്പെട്ടവനോടുകൂടെയുള്ള ‘വിശ്വാസത്താലാണ് ഞാൻ ജീവിക്കുന്നതെന്നും വിശ്വാസത്താലാണ് ഞാൻ നടക്കുന്നതെന്നും’ പൗലൊസ് രേഖപ്പെടുത്തിയിരിക്കുന്നു.
(പു.നി.ഗലാത്യർ 2:20.ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നതു ഞാനല്ല ക്രിസ്തുവത്രേ എന്നിൽ ജീവിക്കുന്നു; ഇപ്പോൾ ഞാൻ ജഡത്തിൽ ജീവിക്കുന്നതോ എന്നെ സ്നേഹിച്ചു എനിക്കു വേണ്ടി തന്നെത്താൻ ഏല്പിച്ചുകൊടുത്ത ദൈവപുത്രങ്കലുള്ള വിശ്വാസത്താലത്രേ ജീവിക്കുന്നതു , പു.നി.2കൊരിന്ത്യർ 5:7.കാഴ്ചയാൽ അല്ല വിശ്വാസത്താലത്രേ ഞങ്ങൾ നടക്കുന്നതു.)
സംഭവിച്ചതും, സംഭവിച്ചിട്ടില്ലാത്തതും എന്നാൽ മനുഷ്യർ കണ്ടിട്ടില്ലാത്തതും ആയ കാര്യങ്ങൾ സംഭവിച്ചതായി വിശ്വസിക്കുവാൻ ദൈവം മനുഷ്യനോട് പറയുന്നതുകൊണ്ട് അത് വിശ്വസിക്കുന്നത് ഭോഷത്വമാണ് എങ്കിലും അദൃശ്യനായ ദൈവം പറയുന്നത് വിശ്വസിക്കുന്ന മനുഷ്യപങ്കാളിത്തത്തെ ദൈവം വിലമതിക്കുന്നു.
‘കൃപയാലല്ലോ നിങ്ങള്‍ വിശ്വാസം മൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത്’. (പു.നി.എഫെസ്യർ 2:8)
മർക്കൊസ് എഴുതിയ സുവിശേഷം പത്താം അദ്ധ്യായം നാല്‍പ്പത്തിയഞ്ചാം വാക്യം പറയുന്നത്-
(മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല, ശുശ്രൂഷിപ്പാനും അനേകർക്കുവേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും അത്രെ വന്നതു. പ.നി.യെശയ്യാവ് 53:12. അതുകൊണ്ടു ഞാൻ അവന്നു മഹാന്മാരോടുകൂടെ ഓഹരി കൊടുക്കും; ബലവാന്മാരോടുകൂടെ അവൻ കൊള്ള പങ്കിടും; അവൻ തന്റെ പ്രാണനെ മരണത്തിന്നു ഒഴുക്കിക്കളകയും അനേകരുടെ പാപം വഹിച്ചും അതിക്രമക്കാർക്കു വേണ്ടി ഇടനിന്നുംകൊണ്ടു അതിക്രമക്കാരോടുകൂടെ എണ്ണപ്പെടുകയും ചെയ്കയാൽ തന്നേ. )
ഒരു മറുവിലായാഗത്തെക്കുറിച്ചാണ്. ഈ മറുവിലായാഗത്തിൽ നീതിമാനായ ക്രിസ്തുവിനു ഓരോ മനുഷ്യനിലുമുള്ള ദുഷ്ടൻ (പാപജഡം) മറുവിലയായിത്തീരട്ടെ.
(പ.നി.സദൃശവാക്യങ്ങൾ 21:18ദുഷ്ടൻ നീതിമാന്നു മറുവിലയാകും; ദ്രോഹി നേരുള്ളവർക്കും പകരമായ്തീരും. )
കർത്താവു ശിഷ്യന്മാരെ പഠപ്പിച്ചിട്ടുള്ളതിൽ മത്തായി എഴുതിയ സുവിശേഷം ആറാം അദ്ധ്യായം പതിമൂന്നാം വാക്യത്തിൽ “ഞങ്ങളെ പരീക്ഷയിൽ കടത്താതെ ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ” എന്ന് പ്രാർത്ഥിക്കാൻ പഠിപ്പിച്ചതായി നാം വായിക്കുന്നുണ്ട്.
ദുഷ്ടൻ എന്നുള്ളത് മനുഷ്യരുടെ പാപശരീരമാണ്. ഇങ്ങനെയുള്ള ശരീരത്തിൽ മനുഷ്യൻ ജീവിക്കുന്നതിനാലാണ് പാപപരീക്ഷയിൽ ഉൾപ്പെടുവാൻ ഇടയാകുന്നത്. അതുകൊണ്ട് പ്രാണൻ (soul, ആത്മാവ്) അനുതപിച്ചു രക്ഷിക്കപ്പെടുവാൻ ഒരുക്കമുള്ളതാണെങ്കിലും ജഡം കല്‍പ്പനകൾ അനുസരിക്കാൻ പറ്റാത്തവിധത്തിൽ പാപത്താൽ ബലഹീനമാക്കപ്പെട്ടിരിക്കുകയാണെന്നും ആ ജഡം നീക്കിക്കളയേണ്ടതിനാണ് കർത്താവു കുരിശിലേക്ക് പോകുന്നതെന്നും അവിടുന്ന് ശിഷ്യരോട് സദൃശമായി പറയുകയുണ്ടായി.
(പു.നി.മത്തായി 26:41.പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ ഉണർന്നിരുന്നു പ്രാർത്ഥിപ്പിൻ; ആത്മാവു ഒരുക്കമുള്ളതു, ജഡമോ ബലഹീനമത്രേ” എന്നു പറഞ്ഞു. )
പാപസാദൃശ്യത്തിലുള്ള അവിടുത്തെ ജഡം ബലഹീനമാണെന്നല്ല അവിടുന്ന് പറഞ്ഞത്. (അങ്ങനെ പഠിപ്പിക്കുന്നവർ ഉണ്ടല്ലോ.) മനുഷ്യജഡം ദൈവനിയമത്തിന്റെനീതി പുറപ്പെടുവിക്കുവാൻതക്കവണ്ണം യോഗ്യതയുള്ളതല്ല എന്നും ആ ജഡത്തിൽ ശിക്ഷ വിധിച്ചു ഇല്ലാതെയാക്കേണ്ടതിനാണ് അവിടുന്നു കുരിശിലേക്ക് പോകുന്നതെന്നും അവിടുന്ന് വ്യക്തമാക്കുകയായിരുന്നു. ക്രിസ്തുവിന്റെ ശരീരത്തിൽ ശിക്ഷ നടപ്പിലാക്കിയപ്പോൾ മുഴുമനുഷ്യ വർഗ്ഗത്തിനും വിശ്വാസത്താൽ നേടിയെടുക്കുവാൻ, അതിലൂടെ ന്യായപ്രമാണത്തിന്റെ (നിയമം) നീതി പുറപ്പെടുവിക്കുവാൻ കഴിയും വിധത്തിലുള്ള ശിക്ഷയായിരുന്നു അത്.
റോമർക്ക് പൗലൊസ് എഴുതിയ ലേഖനം അതിന്റെ എട്ടാം അദ്ധ്യായം മൂന്നാം വാക്യത്തിൽ ന്യായപ്രമാണത്തിന്റെ നീതി പുറപ്പെടുവിക്കുവാൻ കഴിയാതിരിക്കുന്ന ജഡത്തിന്റെ ബലഹീന അവസ്ഥയിൽനിന്നു നീതി പുറപ്പെടുവിക്കുന്ന അവസ്ഥയിലേക്ക് മനുഷ്യനെ മാറ്റുന്നതിന് ക്രിസ്തുവിന്റെ ജഡത്തിലുള്ള ശിക്ഷ സഹായകമായി എന്നാണ് പൗലൊസ് വ്യാഖ്യാനിക്കുന്നത്. ഈ വചനം പൂർണ്ണ മര്മ്മത്തോടെ മനുഷ്യനിൽ വിശ്വാസമായി പരിണമിച്ചു എങ്കിൽ മാത്രമേ മനുഷ്യൻ കേൾക്കുന്ന ദൈവവചനം അവനു ഫലം പുറപ്പെടുവിക്കത്തക്കവിധത്തിൽ ഉപകാരമായിത്തീരുകയുള്ളു.
മിസ്രയീമിൽനിന്നു പുറപ്പെട്ട യിസ്രായേൽ ജനത്തിലധികംപേരും കനാനിൽ എത്തിച്ചേരുവാൻ കഴിയാതെ വഴിയിൽ മരിക്കേണ്ടിവന്നത് തങ്ങൾ കനാനിൽ എത്തിച്ചേരും എന്നുള്ളതായ അവർ കേട്ട ദൈവവചനം അവർ വിശ്വസിക്കാതിരുന്നത് നിമിത്തമാണ്.
(പു.നി.എബ്രായർ 4:2. അവരെപ്പോലെ നാമും ഒരു സദ്വർത്തമാനം കേട്ടവർ ആകുന്നു; എങ്കിലും കേട്ടവരിൽ വിശ്വാസമായി പരിണമിക്കായ്കകൊണ്ടു കേട്ട വചനം അവർക്കു ഉപകാരമായി വന്നില്ല. )
ഇതുപോലെ സത്യവേദം വായിക്കുന്ന ബഹുസഹസ്രവും ആ പുസ്തകം തുറന്നുതരുന്ന വഴി അറിയേണ്ടതുപോലെ അറിഞ്ഞിട്ടില്ലാത്തവരാണ്. സഭയുടെ തലപ്പത്ത് ഇരിക്കുന്നവർ എന്ന് അവകാശപ്പെടുന്നവർ പോലും……!
മുഹമ്മദ് പ്രവാചകനാകട്ടെ സത്യവേദപുസ്തകത്തി ന്റെ ഭൌതിക കൃത്യതയാണ് അന്വേഷിച്ചത്. അതിനാൽത്തന്നെ ക്രിസ്തീയത എന്നുള്ളതിനെ രക്ഷിക്കപ്പെടേണ്ടവരായ ജാതികൾ നോക്കിക്കാണുന്നത് സുഖിമാന്മാരുടെയും അധികാരമോഹികളുടെയും ഒരു കൂട്ടമായിട്ടാണ്. അതിനാൽത്തന്നെ ക്രിസ്തു പഠിപ്പിച്ച ഉപദേശരൂപത്തെ മറന്നുകൊണ്ട് സഭകൾ അനേകം കഷണങ്ങളായി അധികാര മോഹികളാൽ വിഭജിക്കപ്പെട്ടിരിക്കുന്നതായി ഈ കാലങ്ങളിലുള്ളവർക്ക് കാണാൻകഴിയും. ഭൌതികവസ്തുക്കൾക്ക് വേണ്ടി കലശൽ കൂടുന്ന നേതാക്കളും അണികളും ക്രിസ്തുവിന്റെ ഉപദേശം പഠിച്ചിട്ടില്ലാത്തവരാണ്.
ക്രിസ്തു ഒരു ഐഹികരാജ്യം ലക്ഷ്യമിട്ടിരുന്നില്ല. മാത്രവുമല്ല, മറ്റുള്ളവരിൽനിന്നുള്ള സംരക്ഷണത്തിനായി അംഗരക്ഷകരെ നിർത്തിയിരുന്നതുമില്ല. എന്നാൽ ഈ കാലങ്ങളിലെ സഭാനായകൻമാർ രാഷ്ട്രീയഭരണാധികാരികൾപോലും ആകുന്നു എന്നുള്ളത് എത്ര ആശ്ചര്യം!
അബ്രാഹാം തന്റെ വാഗ്ദത്ത പുത്രനെ (യിസ്ഹാക്ക്) യഹോവയ്ക്കു ഹോമയാഗമായി അർപ്പിച്ചതായി പഴയനിയമം അക്ഷരീയമായ തെളിവു തരുന്നില്ല.
(പ.നി.ഉല്‍പ്പത്തി 22: 13. അബ്രാഹാം തലപൊക്കി നോക്കിയപ്പോൾ പിമ്പുറത്തു ഒരു ആട്ടുകൊറ്റൻ കൊമ്പു കാട്ടിൽ പിടിപെട്ടു കിടക്കുന്നതു കണ്ടു; അബ്രാഹാം ചെന്നു ആട്ടുകൊറ്റനെ പിടിച്ചു തന്റെ മകന്നു പകരം ഹോമയാഗം കഴിച്ചു. )
അതുപോലെത്തന്നെ യിപ്താഹ് എന്ന ന്യായാധിപൻ തന്റെ മകളെ യഹോവയ്ക്കു യാഗമായി അർപ്പിച്ചതായി പഴയനിയമത്തിൽ തെളിവ് സ്വീകരിക്കുക സാദ്ധ്യവുമല്ല. കാരണം, ഹോമ യാഗമായി യഹോവ മനുഷ്യരെ സ്വീകരിക്കുന്നില്ല എന്ന് യിസ്ഹാക്കുമായുള്ള ബന്ധത്തിൽ നമുക്ക് കാണാൻകഴിയും.
(പ.നി.ന്യായാധിപന്മാർ 11:39.രണ്ടു മാസം കഴിഞ്ഞിട്ടു അവൾ തന്റെ അപ്പന്റെ അടുക്കലേക്കു മടങ്ങിവന്നു; അവൻ നേർന്നിരുന്ന നേർച്ചപോലെ അവളോടു ചെയ്തു; അവൾ ഒരു പുരുഷനെ അറിഞ്ഞിരുന്നതുമില്ല. )
എന്നാൽ മുകളിൽ സൂചിപ്പിച്ച രണ്ടു യാഗങ്ങളും വിശ്വാസത്താൽ സംഭവിച്ചതായി എബ്രായലേഖന എഴുത്തുകാരൻ ഉറപ്പിക്കുന്നതിലൂടെ പാപപരിഹാരത്തിന്റെ രീതി വളരെ അതിശയകരമാണെന്നു മനുഷ്യനു ദൈവാത്മാവിനാൽ ഗ്രഹിക്കുന്നതിന് കഴിയും.
(പു.നി.എബ്രായർ 11:17…32. 17. വിശ്വാസത്താൽ അബ്രാഹാം താൻ പരീക്ഷിക്കപ്പെട്ടപ്പോൾ യിസ്ഹാക്കിനെ യാഗം അർപ്പിച്ചു.
18. യിസ്ഹാക്കിൽനിന്നു ജനിക്കുന്നവർ നിന്റെ സന്തതി എന്നു വിളിക്കപ്പെടും എന്നു അരുളപ്പാടു ലഭിച്ചു വാഗ്ദത്തങ്ങളെ കൈക്കൊണ്ടവൻ തന്റെ ഏകജാതനെ അർപ്പിച്ചു;
19. മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിപ്പാൻ ദൈവം ശക്തൻ എന്നു എണ്ണുകയും അവരുടെ ഇടയിൽനിന്നു എഴുന്നേറ്റവനെപ്പോലെ അവനെ തിരികെ പ്രാപിക്കയും ചെയ്തു.
20. വിശ്വാസത്താൽ യിസ്ഹാൿ യാക്കോബിനെയും ഏശാവിനെയും ഭാവികാലം സംബന്ധിച്ചു അനുഗ്രഹിച്ചു.
21. വിശ്വാസത്താൽ യാക്കോബ് മരണകാലത്തിങ്കൽ യോസേഫിന്റെ മക്കളെ ഇരുവരെയും അനുഗ്രഹിക്കയും തന്റെ വടിയുടെ അറ്റത്തു ചാരിക്കൊണ്ടു നമസ്കരിക്കയും ചെയ്തു.
22. വിശ്വാസത്താൽ യോസേഫ് താൻ മരിപ്പാറായപ്പോൾ യിസ്രായേൽമക്കളുടെ പുറപ്പാടിന്റെ കാര്യം ഓർപ്പിച്ചു, തന്റെ അസ്ഥികളെക്കുറിച്ചു കല്പനകൊടുത്തു.
23. വിശ്വാസത്താൽ മോശെയുടെ ജനനത്തിങ്കൽ ശിശു സുന്ദരൻ എന്നു അമ്മയപ്പന്മാർ കണ്ടു: രാജാവിന്റെ കല്പന ഭയപ്പെടാതെ അവനെ മൂന്നു മാസം ഒളിപ്പിച്ചുവെച്ചു.
24. വിശ്വാസത്താൽ മോശെ താൻ വളർന്നപ്പോൾ പാപത്തിന്റെ തൽക്കാലഭോഗത്തെക്കാളും ദൈവജനത്തോടു കൂടെ കഷ്ടമനുഭവിക്കുന്നതു തിരഞ്ഞെടുത്തു.
25.പ്രതിഫലം നോക്കിയതുകൊണ്ടു ഫറവോന്റെ പുത്രിയുടെ മകൻ എന്നു വിളിക്കപ്പെടുന്നതു നിരസിക്കയും
26. മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു.
27. വിശ്വാസത്താൽ അവൻ അദൃശ്യദൈവത്തെ കണ്ടതുപോലെ ഉറെച്ചുനിൽക്കയാൽ രാജാവിന്റെ കോപം ഭയപ്പെടാതെ മിസ്രയീം വിട്ടുപോന്നു.
28. വിശ്വാസത്താൽ അവൻ കടിഞ്ഞൂലുകളുടെ സംഹാരകൻ അവരെ തൊടാതിരിപ്പാൻ പെസഹയും ചോരത്തളിയും ആചരിച്ചു.
29. വിശ്വാസത്താൽ അവർ കരയിൽ എന്നപോലെ ചെങ്കടലിൽ കൂടി കടന്നു; അതു മിസ്രയീമ്യർ ചെയ്വാൻ നോക്കീട്ടു മുങ്ങിപ്പോയി.
30. വിശ്വാസത്താൽ അവർ ഏഴു ദിവസം ചുറ്റിനടന്നപ്പോൾ യെരീഹോമതിൽ ഇടിഞ്ഞുവീണു.
31. വിശ്വാസത്താൽ റാഹാബ് എന്ന വേശ്യ ഒറ്റുകാരെ സമാധാനത്തോടെ കൈക്കൊണ്ടു അവിശ്വാസികളോടുകൂടെ നശിക്കാതിരുന്നു.)
ദൈവം ആലോചനയിൽ വലിയവനും പ്രവൃത്തികളിൽ ശക്തിമാനും ആയതുകൊണ്ട് ബൈബിളിലെ ആലോചന അല്‍പ്പബുദ്ധിയായ മനുഷ്യന് അപ്രാപ്യമാണ്.(അതായത് നടന്നിട്ടില്ലാത്ത കാര്യങ്ങൾ നടന്നു എന്ന് വിശ്വസിപ്പിക്കുക.)
ബൈബിൾ വായനയിലൂടെ ലഭിക്കുന്ന അറിവിൽനിന്നുള്ള സദാചാരജീവിതമല്ല ദൈവം മനുഷ്യരിൽ ലക്ഷ്യമിടുന്നത്. മറിച്ച് പാപിയേയും അവൻ വസിക്കുന്ന ജഡത്തേയും (പാപത്തെയും) എന്നേക്കുമായി ശിക്ഷവിധിച്ചു ദേഹിക്കു പാപമോചനം (ഉയിർപ്പ്) നല്‍കിക്കൊണ്ട് അവനെ “വിശ്വാസത്താൽ” നിഷ്കളങ്കനായി ജീവിപ്പിക്കുന്ന സന്ദേശമാണ് “പുതിയനിയമം.”
‘ദൈവരാജ്യത്തിന്റെ ഈ സുവിശേഷം സകല ജാതികൾക്കും” സാക്ഷ്യമായി” ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും’; അപ്പോൾ അവസാനം വരും എന്ന് മത്തായി എന്ന് പേരുള്ള കർത്തൃശിഷ്യൻ ആത്മാവിനാൽ രേഖപ്പെടുത്തുകയുണ്ടായി.
(പു.നി.മത്തായി 24:14 .രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.)
പ്രിയ സുവിശേഷ പ്രചാരകരെ, നിങ്ങളുടെ സുവിശേഷപ്രസംഗത്തിൽ കുരിശിലെ അധര്‍മ്മികളുടെ സാക്ഷ്യം ദേഹിദേഹമായി ഉപദേശിച്ചു കേൾപ്പിക്കാറുണ്ടോ?
ക്രൈസ്തവഗോളത്തിൽ ഇന്ന് നാം ശ്രദ്ധിച്ചാൽ യേശു മൊഴിഞ്ഞതുപോലുള്ള സുവിശേഷവേല ചെയ്യുന്ന സഭകൾ കുറച്ചേ കാണുകയുള്ളു.
‘പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം നല്‍കിക്കൊണ്ട് യേശു പഠിപ്പിച്ച ഉപദേശരൂപത്തിൽ നിലനില്ക്കുവാൻ തക്കവണ്ണം സകല ജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ’ (പു.നി.മത്തായി 28:19,20)
എന്നുള്ളതായ കല്‍പ്പന നിറവേറ്റുന്നതിൽ മുഖ്യധാരാസഭകൾ പ്രവർത്തിക്കുന്നില്ല എന്ന് കാണാൻകഴിയും. അവർ സുവിശേഷം അറിയിക്കാത്തവരും ജാതികളെ ശിഷ്യത്തത്തിലേക്ക് കൊണ്ടുവരാത്തവരും പാപബോധം വരാത്ത ശിശുക്കൾക്ക് സ്നാനം നല്കുന്നവരുമാണ്. ദൈവത്തിന്റെ രണ്ടാം കല്പ്പനയുടെ ലംഘനമായി വിഗ്രഹങ്ങളെ നിര്‍മ്മിച്ച് ആരാധിക്കുന്നവരും വിവിധ മദ്ധ്യസ്ഥരെ കൂട്ടിച്ചേര്‍ക്കുന്നവരും, ആഡംബരവസ്ത്രങ്ങളാലും ആഭരണങ്ങളാലും പാപശരീരത്തെ അലങ്കരിക്കുന്നവരും വെടിക്കെട്ടിലൂടെ പരിസ്ഥിതിമലിനീകരണം നടത്തുന്നവരും അംബരചുംബികളായ ആലയങ്ങൾ ഉണ്ടാക്കുക വഴി സുവിശേഷത്തെ മറ്റൊരു രൂപമാക്കി മാറ്റിയിരിക്കുകയുമാണ്. തങ്ങളുടെ പ്രവൃത്തികളിൽ ഇടയ്ക്കിടയ്ക്ക് പശ്ചാത്തപിക്കുന്ന ഇങ്ങനെയുള്ള മതനേതൃത്വങ്ങൾ ജഡികആഡംബരമോഹികളായി വിദ്യാഭ്യാസക്കച്ചവടം നടത്തുന്നവരും, സമ്പത്തിനു തക്കവണ്ണം പൌരന്മാരെ സൃഷ്ടിക്കുന്നവരുമായി ക്രിസ്തുവിന്റെ ഉപദേശത്തെ മറന്നുകളഞ്ഞിരിക്കുകയാണ്.
‘വിളിച്ചവന്റെ ഇഷ്ടം നിറവേറുമ്പോൾ, മൂത്തവൻ ഇളയവനെ സേവിക്കും’ എന്ന ചൊല്ല് ഒത്തുവരുന്നതായി കാണാൻ കഴിയും.
പ.നി.ഉല്‍പ്പത്തി 25:23 .യഹോവ അവളോടു: രണ്ടുജാതികൾ നിന്റെ ഗർഭത്തിൽ ഉണ്ടു. രണ്ടു വംശങ്ങൾ നിന്റെ ഉദരത്തിൽനിന്നു തന്നേ പിരിയും; ഒരു വംശം മറ്റേ വംശത്തിലും ശക്തിപ്പെടും മൂത്തവൻ ഇളയവനെ സേവിക്കും. എന്നു അരുളിച്ചെയ്തു.,
പു.നി.റോമർ 9:12 12. പ്രവൃത്തികൾ നിമിത്തമല്ല വിളിച്ചവന്റെ ഇഷ്ടം നിമിത്തം തന്നേ വരേണ്ടതിന്നു: “മൂത്തവൻ ഇളയവനെ സേവിക്കും” എന്നു അവളോടു അരുളിച്ചെയ്തു.
ഇവിടെ മൂത്തവൻ (ഏശാവ്) എന്നുള്ളത് ആദാമ്യജഡവും ഇളയവൻ (യാക്കോബ്) എന്നുള്ളത് വീണ്ടെടുക്കപ്പെട്ട ദേഹിയുമാണ്. ദേഹത്തിന്റെ ഇഷ്ടം നിറവേറ്റുന്ന പ്രാണനല്ല മറിച്ചു പ്രാണന്റെ ഇഷ്ടം നിറവേറ്റുന്ന ജഡത്തെയാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ഇങ്ങനെ ദേഹിയുടെ (യാക്കോബ്) നാശത്തിനു കാരണമായ പാപദേഹം (ഏശാവ്) തള്ളപ്പെട്ടതായി പുതിയനിയമവിശ്വാസം ഉദ്ഘോഷിക്കുന്നു. ദൈവത്തിന്റെനിയമം നല്‍കിയിരുന്ന ജഡം ഇല്ലാത്തതു നിമിത്തമാണ് നിങ്ങൾ ദൈവനിയമത്തിൻ കീഴിലുള്ളവരല്ല എന്നും ആ ന്യായപ്രമാണത്തിൻ കീഴിൽനിന്നു ഒഴിവുള്ളവരാണെന്നും അപ്പൊസ്തലൻ പൗലൊസ് പറയുവാൻ ഇടയായിട്ടുള്ളത്.
(പു.നി.റോമർ 6:14നിങ്ങൾ ന്യായപ്രമാണത്തിന്നല്ല, കൃപെക്കത്രെ അധീനരാകയാൽ പാപം നിങ്ങളിൽ കർത്തൃത്വം നടത്തുകയില്ലല്ലോ. , 7:6.ഇപ്പോഴോ, നമ്മെ പിടിച്ചടക്കിയിരുന്ന ന്യായപ്രമാണം സംബന്ധിച്ചു മരിച്ചിരിക്കകൊണ്ടു അക്ഷരത്തിന്റെ പഴക്കത്തിലല്ല ആത്മാവിന്റെ പുതുക്കത്തിൽ തന്നേ സേവിക്കേണ്ടതിന്നു നാം ന്യായപ്രമാണത്തിൽനിന്നു ഒഴിവുള്ളവരായിരിക്കുന്നു. )
ഇതിൽനിന്നും ക്രിസ്ത്യാനികൾക്ക് ജീവിത നിയമം ഇല്ല എന്ന് വരുമോ? ഒരിക്കലുമില്ല. പാപമില്ലാത്തതിനാലാണ് നിയമം ഇല്ലാതാകുന്നത്. ജ്ഞാനിയായ ഒരു മനുഷ്യൻ പറഞ്ഞതുപോലെ, ‘നല്ലവർക്ക് നിയമം ആവശ്യമില്ലല്ലോ. നല്ലവർ അല്ലാത്തവര്‍ക്ക് അതുകൊണ്ട് പ്രയോജനവും ഇല്ല’.
(യേശു യഹൂദനിയമത്തിന്കീഴിലാണ് ജനിച്ചത് എങ്കിലും നിയമം ആവശ്യമില്ലാത്ത നല്ലവന്‍ ആയിരുന്നു അവിടുന്ന്. ന്യായപ്രമാണത്തിന്റെ നീതി മാത്രമേ അവിടുന്നില്‍നിന്ന് പുറപ്പെടുകയുള്ളു. ലൈംഗികതയോ കുടുംബജീവിതമോ ആദിയിലെ ആദാമിന് ഏദെനില്‍ ഉണ്ടായിരുന്നില്ല. ലൈംഗികത എന്നുള്ളത് പിശാചിന്റെ ഉല്‍പ്പന്നമാണ്.)
രക്ഷിക്കപ്പെട്ട ദേഹി വസിക്കുന്നത് പാപജഡത്തിൽ അല്ലാത്തതിനാലും, ദേഹിക്കു പരിശുദ്ധാത്മാവ് ഉള്ളതിനാലും ദേഹി സ്വീകരിച്ച വിശ്വാസത്തിൽനിന്നു ആത്മാവിന്റെ ഫലമേ പുറപ്പെടുകയുള്ളു എന്ന് തിരുവെഴുത്തു പറയുന്നു. ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത, ഇന്ദ്രിയജയം എന്നിവ ആകുന്നു. വിശ്വാസത്തിൽനിന്നു ഇങ്ങനെയുള്ള ഫലം പുറപ്പെടുവിക്കുന്ന മനുഷ്യരുടെ ജീവിതം പാപത്തിന്റെ ഫലമായ ദുർന്നടപ്പു, അശുദ്ധി, ദുഷ്കാമം, വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം, ദ്വന്ദപക്ഷം, ഭിന്നത, അസൂയ, മദ്യപാനം മുതലായവ പുറപ്പെടുവിക്കുകയില്ല എന്നാണ് വചനം വെളിപ്പെടുത്തുവാൻ ആഗ്രഹിക്കുന്നത്.
(പു.നി.ഗലാത്യർ 5: 19..22.19. ജഡത്തിന്റെ പ്രവൃത്തികളോ ദുർന്നടപ്പു, അശുദ്ധി, ദുഷ്കാമം, വിഗ്രഹാരാധന,
20. ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം,
21. ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്തു മുതലായവ എന്നു വെളിവാകുന്നു; ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ മുമ്പെ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുൻകൂട്ടി പറയുന്നു. )
‘ യഹോവയുടെ സഖിത്വം തന്റെ ഭക്തന്മാർക്ക് ഉണ്ടാകുമ്പോൾ ഭക്തൻ പാപംവിട്ടൊഴിഞ്ഞു ജീവിക്കുന്നതിനുള്ള ഈ നിയമം യഹോവ അവരെ അറിയിക്കും’.
(പ.നി.സങ്കീർത്തനങ്ങൾ 25:14.യഹോവയുടെ സഖിത്വം തന്റെ ഭക്തന്മാർക്കു ഉണ്ടാകും; അവൻ തന്റെ നിയമം അവരെ അറിയിക്കുന്നു. )
ആദാം പാപത്തിൽ അകപ്പെട്ടതിനുശേഷം തങ്ങൾ നഗ്നരെന്നു അവർക്ക് തിരിച്ചറിവുണ്ടായി. ഈ നഗ്നതയെ അവരിൽ പ്രവേശിച്ച പാപമായും അവർ അത്തിയിലകൾ കൂട്ടിച്ചേർത്തുണ്ടാക്കിയ വസ്ത്രത്തെ ആദാം സ്വന്തമായി കണ്ടെത്തിയ പാപപരിഹാരമായും കാണാവുന്നതാണ്. കാരണം, നഗ്നത ഒളിപ്പിക്കാനുള്ള ഒരു കാഴ്ച്ചപ്പാട് നമ്മുടെ കുഞ്ഞുങ്ങളിൽ പോലും കാണാറുണ്ടല്ലോ? എന്നാൽ അവർ കണ്ടിട്ടില്ലാത്ത ഒരു യാഗത്തിലൂടെ അവരുടെ നാണം (പാപം) മറയ്ക്കപ്പെട്ടതായും ഒരു നീതീകരണം ദൈവത്താൽത്തന്നെ അവർക്ക് ലഭിച്ചതായും ഉല്‍പ്പത്തിപ്പുസ്തകത്തിലെ അദ്ധ്യായം മൂന്നിന്റെ ഇരുപത്തിയൊന്നാം വാക്യം തെളിവ്തരുന്നുണ്ട്. ഈ യാഗവസ്ത്രമാകട്ടെ ആദാം കണ്ടിട്ടില്ലാത്ത ഒരു യാഗത്തിലൂടെ യേശു മുഖാന്തരം ആദാമിന് ലഭിച്ച പാപപരിഹാരമാണ്. അതിനാൽത്തന്നെ പുതിയനിയമപ്പുസ്തകം ആദാമിനെ ദൈവമകനായിട്ടാണ് കാണുന്നത് .
(പു.നി.ലൂക്കോസ് 3:38. കയിനാൻ എനോശിന്റെ മകൻ, എനോശ് ശേത്തി ന്റെമകൻ, ശേത്ത് ആദാമിന്റെ മകൻ, ആദാം ദൈവത്തിന്റെ മകൻ.)
മനുഷ്യർ ആരുംതന്നെയും അതിന്റെതായ അർത്ഥത്തിൽ കണ്ടിട്ടില്ലാത്ത ഒരു മര്‍മ്മം മുഖേന ആയിരിക്കട്ടെ പാപപരിഹാരം എന്നുള്ളത് നിത്യനായ, സത്യദൈവമായ യഹോവയുടെ അതിശയകരമായ ആലോചനയാണ്. ഇവ്വിധത്തിലുള്ള പാപപരിഹാരത്തിൽ വിശ്വസിക്കാതെ സ്വന്തം നന്മതിന്മകളുടെ തിരിച്ചറിവിൽ, അല്‍പ്പബുദ്ധിയിൽ സ്വന്തം താല്‍പ്പര്യത്തിൽ വചനം വ്യാഖ്യാനിച്ചു ജഡജീവിതം നയിക്കുന്ന സർവ്വമനുഷ്യരുടെയും പ്രാണൻ എഴുതിയിരിക്കുന്നതുപോലെ നിത്യശിക്ഷാവിധി അനുഭവിക്കും എന്നുള്ളത് തർക്കമില്ലാത്ത സംഗതിയാണ്. വെളിപ്പാട്പുസ്തകം ഇരുപതാം അദ്ധ്യായം പതിനഞ്ചാം വാക്യത്തിൽ ‘ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
ക്രിസ്തുവിന്റെ ക്രൂശുമരണം അതിന്റെതായ അർത്ഥത്തോടുകൂടി ശിഷ്യർക്കുപോലും– അന്നു അവിടുത്തോടുകൂടെ നടന്നപ്പോൾ — മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. യേശുവാകട്ടെ അവിടുത്തെ മരണത്തിലൂടെ മനുഷ്യർക്ക് പാപപരിഹാരം ലഭിക്കുമെന്ന് തെരുക്കളിൽ പരസ്യമായി സംസാരിച്ചിട്ടുള്ള കാര്യവുമല്ല. എന്നാൽ പരിശുദ്ധാത്മാവാണ് മനുഷ്യർ ആരുംതന്നെയും അതിന്റെതായ അർത്ഥത്തോടുകൂടി കണ്ടിട്ടില്ലാത്ത കുരിശുമരണം മാനവജാതിയുടെ പാപപരിഹാരത്തിനാണെന്നു വെളിപ്പെടുത്തിയത്. പത്രൊസിന്റെ പ്രസംഗത്തിലൂടെയാണ് പഴയനിയമ തിരുവെഴുത്തിലുള്ള ഈ കാര്യം മനുഷ്യർക്ക് വെളിപ്പെട്ടുവരുവാൻ ഇടയായത്.
(പു.നി.അപ്പൊ.പ്രവൃത്തികൾ 2:38,39. 38. പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.
39. വാഗ്ദത്തം നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നമ്മുടെ ദൈവമായ കർത്താവു വിളിച്ചു വരുത്തുന്ന ദൂരസ്ഥന്മാരായ ഏവർക്കും ഉള്ളതല്ലോ എന്നു പറഞ്ഞു.
…10:42,43. 42.ജീവികൾക്കും മരിച്ചവർക്കും ന്യായാധിപതിയായി ദൈവത്താൽ നിയമിക്കപ്പെട്ടവൻ അവൻ തന്നേ എന്നു ജനത്തോടു പ്രസംഗിച്ചു സാക്ഷീകരിപ്പാൻ അവൻ ഞങ്ങളോടു കല്പിച്ചു.
43 അവനിൽ വിശ്വസിക്കുന്ന ഏവന്നും അവന്റെ നാമം മൂലം പാപമോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു. , പ.നി.യെശയ്യാവ് 53:8.. ..12 8. അവൻ പീഡനത്താലും ശിക്ഷാവിധിയാലും എടുക്കപ്പെട്ടു; ജീവനുള്ളവരുടെ ദേശത്തുനിന്നു അവൻ ഛേദിക്കപ്പെട്ടു എന്നും എന്റെ ജനത്തിന്റെ അതിക്രമം നിമിത്തം അവന്നു ദണ്ഡനം വന്നു എന്നും അവന്റെ തലമുറയിൽ ആർ വിചാരിച്ചു?
9. അവൻ സാഹസം ഒന്നും ചെയ്യാതെയും അവന്റെ വായിൽ വഞ്ചനയൊന്നും ഇല്ലാതെയും ഇരുന്നിട്ടും അവർ അവന്നു ദുഷ്ടന്മാരോടുകൂടെ ശവക്കുഴി കൊടുത്തു; അവന്റെ മരണത്തിൽ അവൻ സമ്പന്നന്മാരോടു കൂടെ ആയിരുന്നു.
10. എന്നാൽ അവനെ തകർത്തുകളവാൻ യഹോവെക്കു ഇഷ്ടംതോന്നി; അവൻ അവന്നു കഷ്ടം വരുത്തി; അവന്റെ പ്രാണൻ ഒരു അകൃത്യയാഗമായിത്തീർന്നിട്ടു അവൻ സന്തതിയെ കാണുകയും ദീർഘായുസ്സു പ്രാപിക്കയും യഹോവയുടെ ഇഷ്ടം അവന്റെ കയ്യാൽ സാധിക്കയും ചെയ്യും.
11. അവൻ തന്റെ പ്രയത്നഫലം കണ്ടു തൃപ്തനാകും; നീതിമാനായ എന്റെദാസൻ തന്റെ പരിജ്ഞാനം കൊണ്ടു പലരെയും നീതീകരിക്കും; അവരുടെ അകൃത്യങ്ങളെ അവൻ വഹിക്കും.
12. അതുകൊണ്ടു ഞാൻ അവന്നു മഹാന്മാരോടുകൂടെ ഓഹരി കൊടുക്കും; ബലവാന്മാരോടുകൂടെ അവൻ കൊള്ള പങ്കിടും; അവൻ തന്റെ പ്രാണനെ മരണത്തിന്നു ഒഴുക്കിക്കളകയും അനേകരുടെ പാപം വഹിച്ചും അതിക്രമക്കാർക്കു വേണ്ടി ഇടനിന്നുംകൊണ്ടു അതിക്രമക്കാരോടുകൂടെ എണ്ണപ്പെടുകയും ചെയ്കയാൽ തന്നേ.,
പ.നി. ദാനിയേൽ 9:24 .അതിക്രമത്തെ തടസ്ഥം ചെയ്തു പാപങ്ങളെ മുദ്രയിടുവാനും അകൃത്യത്തിന്നു പ്രായശ്ചിത്തം ചെയ്തു നിത്യനീതി വരുത്തുവാനും ദർശനവും പ്രവചനവും മുദ്രയിടുവാനും അതിപരിശുദ്ധമായതിനെ അഭിഷേകം ചെയ്വാനും തക്കവണ്ണം നിന്റെ ജനത്തിന്നും വിശുദ്ധനഗരത്തിന്നും എഴുപതു ആഴ്ചവട്ടം നിയമിച്ചിരിക്കുന്നു. )
സുവിശേഷം മുഖേന മനുഷ്യവർഗ്ഗം രക്ഷിക്കപ്പെട്ട് ദൈവമക്കളായിത്തീരുവാൻ ദൈവം ക്ഷണിക്കുകയാണ്. ദൈവം ഇവിടെ ആരെയും നിർബന്ധിക്കുന്നില്ല. സ്വന്തം മതസങ്കല്പ്പങ്ങൾ ത്യജിച്ചുകൊണ്ട് മാത്രം ചെയ്താൽ മതിയാകും.
ആദാമിൽനിന്നു പാപികളുടെ വർഗ്ഗം ഉരുവാക്കപ്പെട്ടതുപോലെ യേശുവിൽനിന്ന് (വിശ്വാസത്താൽ) പാപമില്ലാത്തവരുടെ വർഗ്ഗം ഉരുവാക്കപ്പെടട്ടെ എന്ന് ദൈവം ആഗ്രഹിക്കുന്നു. (രക്ഷിക്കപ്പെട്ട മനുഷ്യൻ പാപപ്രേരണകളുള്ള ജഡത്തില്‍ത്തന്നെ വസിക്കുന്നതുകൊണ്ട് മനുഷ്യന്റെ ബുദ്ധി അംഗീകരിക്കാത്ത ഒരു ഭോഷത്വമാണ് ഈ മര്‍മ്മം.)
ആദാം എന്ന പാപപുരുഷനിൽനിന്നു ഉളവായ പാപമനുഷ്യർക്ക് പകരമായി യേശു എന്ന പരിശുദ്ധനിൽനിന്ന് വീണ്ടുംജനനത്തിലൂടെ പുതിയ സൃഷ്ടികൾ ഉണ്ടാകട്ടെ.
ഇക്കാലങ്ങളിലും ആബാലവൃദ്ധം തങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരം നഗ്നത മറയ്ക്കുന്നതിനു വസ്ത്രം തിരഞ്ഞെടുക്കാറുണ്ട്. അത് ഉളവാക്കുന്ന വിപരീതഫലം സമൂഹത്തിൽ ചർച്ചാവിഷയം തന്നെ ആകുന്നതും നമുക്കു കാണാവുന്നതും വായിക്കാവുന്നതുമാണ്. ഇപ്രകാരംതന്നെയാണ് മനുഷ്യൻ തന്റെ പാപപരിഹാരത്തിനുവേണ്ടി സ്വന്തം കണ്ടെത്തുന്ന മാർഗ്ഗങ്ങളും. അവയുടെ ഫലവും വളരെ മോശമായിരിക്കും എന്നും മനുഷ്യവർഗ്ഗം അറിഞ്ഞാൽ നന്ന്. മനുഷ്യൻ പാപത്തിൽ അടയ്ക്കപ്പെട്ടത് ദൈവഉദ്ദേശപ്രകാരമായതുകൊണ്ട് അതിന്റെ പരിഹാരവും ദൈവഉദ്ദേശപ്രകാരംതന്നെ ആയിരിക്കട്ടെ. ക്രിസ്തുവിന്റെ പാപപരിഹാരത്തിലൂടെ പാപമോചിതരായവർ എന്നേക്കും സൽഗുണപൂർണ്ണർ ആയിത്തീർന്നിരിക്കുന്നു.
(പു.നി.എബ്രായർ 10: 10,14. 10. ആ ഇഷ്ടത്തിൽ നാം യേശുക്രിസ്തു ഒരിക്കലായി കഴിച്ച ശരീരയാഗത്താൽ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. 14. ഏകയാഗത്താൽ അവൻ വിശുദ്ധീകരിക്കപ്പെടുന്നവർക്കു സദാകാലത്തേക്കും സൽഗുണപൂർത്തി വരുത്തിയിരിക്കുന്നു. )
എന്നുള്ളതായ വചനം മനുഷ്യൻ വിശ്വസിക്കേണ്ടതാണ്. ഇങ്ങനെ എഴുതപ്പെട്ടതും നിവർത്തിയാക്കപ്പെടേണ്ടതിനുള്ളതുമായ വചനം മനുഷ്യൻ വിശ്വസിക്കുമ്പോൾ അത് ഫലമണിയുന്നതായി വചനം രേഖപ്പെടുത്തുന്നു.
(പു.നി.എബ്രായർ 4:2,3.2. അവരെപ്പോലെ നാമും ഒരു സദ്വർത്തമാനം കേട്ടവർ ആകുന്നു; എങ്കിലും കേട്ടവരിൽ വിശ്വാസമായി പരിണമിക്കായ്കകൊണ്ടു കേട്ട വചനം അവർക്കു ഉപകാരമായി വന്നില്ല.
3 .വിശ്വസിച്ചവരായ നാമല്ലോ സ്വസ്ഥതയിൽ പ്രവേശിക്കുന്നു;)
യേശുവിനെ അധർമ്മികളോടുകൂടെ തറച്ചു എന്നുള്ള തിരുവെഴുത്തു നിറവേറിയിരിക്കുകയാണ്.
(പു.നി.മർക്കൊസ് 15:27,28. 27.അവർ രണ്ടു കള്ളന്മാരെ ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി അവനോടുകൂടെ ക്രൂശിച്ചു.
28. (അധർമ്മികളുടെ കൂട്ടത്തിൽ അവനെ എണ്ണി എന്നുള്ള തിരുവെഴുത്തു നിവൃത്തിയായി.) , പു.നി.യോഹന്നാന് 19:18.അവിടെ അവർ അവനെയും അവനോടു കൂടെ വേറെ രണ്ടു ആളുകളെയും ഒരുത്തനെ അപ്പുറത്തും ഒരുത്തനെ ഇപ്പുറത്തും യേശുവിനെ നടവിലുമായി ക്രൂശിച്ചു. )
(അവിടുത്തോടുകൂടെ തറയ്ക്കപ്പെട്ട അധര്‍മ്മികൾ ആകുവാൻ താങ്കള്‍ക്കു വിശ്വാസത്താൽ കഴിയുന്നുണ്ടോ?)
പ്രിയ വായനക്കാരാ, നിങ്ങളിലുമില്ലേ മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ട അധർമ്മികളായ ദേഹവും ദേഹിയും? താങ്കൾ അഭിമുഖീകരിക്കുവാൻ പോകുന്ന അക്ഷരീയമരണം അനുഭവിക്കുന്നതിനു മുമ്പ് താങ്കളുടെ പ്രാണൻ യേശുവിനോട് ഏറ്റുപറഞ്ഞുകൊണ്ട് രക്ഷിക്കപ്പെട്ടുകൂടെ? ആ രക്ഷ വിശ്വാസത്തിലൂടെ സ്വീകരിച്ചുകൂടെ? തിരുവെഴുത്തുകൾ എല്ലാ മനുഷ്യരിലും നിറവേറട്ടെ. ചീത്തക്കള്ളൻ (ദേഹം) മടങ്ങിവന്നില്ലല്ലോ? എന്നാൽ നല്ലകള്ളൻ (ദേഹി) ക്രിസ്തുവിനോടൊപ്പം മരണത്തെ ജയിച്ചിരിക്കുന്നു. ഇത് താങ്കളും വിശ്വസിച്ചാൽ താങ്കളുടെ പ്രാണൻ എന്നേക്കുമായി രക്ഷ പ്രാപിക്കും സത്യം!
ജന്മവാസനകളായി പല കഴിവുകളും മനുഷ്യനിൽ നിക്ഷിപ്തമായിട്ടുണ്ട്. കൂടാതെ ആർജ്ജിത കഴിവുകളും മനുഷ്യനിൽ കണ്ടുവരുന്നുണ്ട്. എന്നാൽ ദൈവത്തെ അറിയുക, ദൈവത്തിലുള്ളത് അറിയുക എന്നതിനുള്ള കഴിവുകൾ എഴുതപ്പെട്ടല്ല (inbuilt) മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. അതിനാൽ ദൈവം മനുഷ്യരെ രക്ഷിക്കുന്നതിനു മനുഷ്യജഡത്തിൽ കൈകൊണ്ട് ഇടപെടാതെ പ്രസംഗം എന്ന ഭോഷത്വത്തിലൂടെ മനുഷ്യരിൽ ഇടപെടുന്നതായി കാണാൻകഴിയും. മനുഷ്യബുദ്ധിയിൽ യുക്തിയോടെ ചിന്തിച്ചാൽ സംഭവിക്കാത്തത് സംഭവിച്ചു എന്ന് വിശ്വസിപ്പിക്കുന്നത് ഭോഷത്വമല്ലേ?
(പ.നി.യെശയ്യാവ് 7:9എഫ്രയീമിന്നു തല ശമർയ്യ; ശമർയ്യെക്കു തല രെമല്യാവിന്റെ മകൻ; നിങ്ങൾക്കു വിശ്വാസം ഇല്ലെങ്കിൽ സ്ഥിരവാസവുമില്ല. , പു.നി.1കൊരിന്ത്യർ 1:21. ദൈവത്തിന്റെ ജ്ഞാനത്തിൽ ലോകം ജ്ഞാനത്താൽ ദൈവത്തെ അറിയായ്കകൊണ്ടു വിശ്വസിക്കുന്നവരെ പ്രസംഗത്തിന്റെ ഭോഷത്വത്താൽ രക്ഷിപ്പാൻ ദൈവത്തിന്നു പ്രസാദം തോന്നി.)
യേശുവിൽ (മുസ്ലീം ഈസാനബി) മുസ്ലിം ജനവിഭാഗം വിശ്വസിച്ചു വരുന്നുണ്ട്. എന്നാൽ അവിടുന്നിൽ എന്തിനു വിശ്വസിക്കുന്നു, എങ്ങനെ വിശ്വസിക്കുന്നു എന്നുള്ളത് അവർ ചിന്തിക്കേണ്ടതായ കാര്യമാണ്. ക്രിസ്തുവിലുള്ള വിശ്വാസം ജീവിതഫലം പുറപ്പെടുവിക്കുന്നതിനു വേണ്ടിയുള്ളതാണ്. മറിച്ചു ഭാവിയിലുള്ള അവിടുത്തെ വരവിനെ പ്രതീക്ഷിക്കുന്നതിനു വേണ്ടിയുള്ളതല്ല. ആ വിധത്തിലുള്ളതിനെല്ലാം പ്രത്യാശ എന്നാണ് പറഞ്ഞുവരാറുള്ളത്. വിശ്വാസം എന്നുള്ളതും പ്രത്യാശ എന്നുള്ളതും രണ്ടു കാര്യങ്ങളാണ്. ക്രിസ്തുവിൽ വിശ്വസിക്കുന്നു എന്ന് പറയുന്ന അനേകം ക്രിസ്ത്യാനികളുടെ ജീവിതം പാപപങ്കിലമാകുന്നതിന്റെ കാരണം എന്ത് വിശ്വസിക്കുന്നു എങ്ങനെ വിശ്വസിക്കുന്നു എന്നുള്ളതിനെ അടിസ്ഥാനപ്പെടുത്തിയാണ് നോക്കേണ്ടത്. ക്രിസ്തു പഠിപ്പിച്ചതും പരിശുദ്ധാത്മാവ് അറിയിച്ചതുമായ സുവിശേഷം, അതേ ഉപദേശരൂപത്തെ ഹൃദയപൂർവ്വം അനുസരിക്കാത്ത മനുഷ്യൻ നന്മതിന്മകളുടെ അറിവുള്ള ഒരു പാപി മാത്രമായിരിക്കും. പാപികളിലും ചെയ്ത തെറ്റിന് ക്ഷമ ചോദിക്കുന്ന നന്മയുടെ അറിവ് ഉണ്ടല്ലോ? എന്നാൽ ക്രിസ്തുവിൽ വിശ്വാസം നിത്യനിയമമായി സൂക്ഷിച്ചു ജീവിക്കുന്ന മനുഷ്യനിൽ “അധർമ്മി” ഇല്ലാത്തതിനാൽ പാപമോ അതിനുള്ള ക്ഷമായാചനയോ ഉണ്ടാകാനിടയില്ല.
ലോകപരമായ കാര്യത്തിലാണ് എങ്കിൽപോലും ഒരാൾ തോല്‍ക്കുന്ന പാപത്തിൽ മറ്റൊരാൾ തോറ്റുകൊള്ളണം എന്നില്ല. അങ്ങനെയെങ്കിൽ ദൈവം നല്കുന്ന ശക്തിയോടെയുള്ള പൂർണ്ണവിശ്വാസം എന്ന ദൈവവ്യവസ്ഥയിൽനിന്നും എത്ര ഉന്നതമായത് കാണാൻകഴിയും? (പാപിയായ മനുഷ്യനിലെ നന്മ പിശാചിന്റെതായ നന്മയാണ്. ആ നന്മയെ ദൈവം സ്വീകരിക്കുന്നില്ല.)
മനുഷ്യന്റെ എന്നേക്കുമുള്ള ശുദ്ധജീവിതം അവന്റെ വിശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നു.“നിന്റെ നിക്ഷേപം ഉള്ളേടത്ത് നിന്റെ ഹൃദയവും ഇരിക്കും” (പു.നി.മത്തായി 6:21) എന്നുള്ളതായ യേശുവിന്റെ മൊഴി ശ്രദ്ധേയമാണ്. വിശ്വാസം എന്ന നിക്ഷേപം മനുഷ്യരുടെ ഉള്ളിൽ സമ്പന്നമാകട്ടെ. വിശ്വാസത്തിൽ സ്ഥിരതയും ആരോഗ്യമുള്ളവരും ആയിരിക്കുവാൻ പൗലൊസും യാക്കോബും നിർദ്ദേശിക്കുന്നുണ്ട്.
(പു.നി.തീത്തോസ്1:13.ഈ സാക്ഷ്യം നേർ തന്നേ; അതു നിമിത്തം അവർ വിശ്വാസത്തിൽ ആരോഗ്യമുള്ളവരായിത്തീരേണ്ടതിന്നും ,പു.നി.യാക്കോബ്1:4.എന്നാൽ നിങ്ങൾ ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂർണ്ണരും ആകേണ്ടതിന്നു സ്ഥിരതെക്കു തികഞ്ഞ പ്രവൃത്തി ഉണ്ടാകട്ടെ. )
ആ നല്ല ഹൃദയത്തിൽനിന്നു നല്ല ഫലം കൊടുക്കുവാൻ നല്ല മനുഷ്യന് കഴിയും.
(പു.നി.മത്തായി 12:35.നല്ല മനുഷ്യൻ തന്റെ നല്ല നിക്ഷേപത്തിൽനിന്നു നല്ലതു പുറപ്പെടുവിക്കുന്നു; )
അനേകം മനുഷ്യർ ദൈവവചനം കേൾക്കുന്നു എങ്കിലും അത് അവരുടെ ഉള്ളിൽ വിശ്വാസമായി പരിണമിക്കാത്തതുകൊണ്ട് വചനം ഫലവത്താകുന്നില്ല. മനുഷ്യർക്ക് അപ്രകാരം ജീവിക്കാൻ കഴിയുമെന്ന് വിശ്വാസികൾ എന്ന് പറയുന്നവർ പോലും ഉറപ്പുള്ളവരല്ല. നിങ്ങൾ വിശ്വസിക്കാത്തത് നിങ്ങൾക്ക് എങ്ങനെ ഭവിക്കും?
കർത്താവ് സാക്ഷ്യമായി നല്‍കിയിട്ടുള്ള ദൃഷ്ടാന്തങ്ങൾ നാല് വിധത്തിലുള്ളതാണെന്ന് ഈ എഴുത്തുകാരൻ രേഖപ്പെടുത്തട്ടെ. (തര്‍ക്കങ്ങൾ ഉണ്ടായേക്കാം.)
(1) അത്ഭുതങ്ങൾ.(2) അടയാളങ്ങൾ.(3) വീര്യപ്രവൃത്തികൾ.(4) അവിടുത്തെ കുരിശുമരണവും പുനരുത്ഥാനവും
(1) അത്ഭുതങ്ങൾ.
പള്ളിയിലിരിക്കുന്ന വരണ്ട കയ്യുള്ള മനുഷ്യനെ യേശുവിനു അറിയാമായിരുന്നു. അവന്റെ –പങ്കാളിത്തത്തോടെ മാത്രം-അനുസരണത്തോടുകൂടി അവനു സൌഖ്യം വന്നതായി കാണാൻകഴിയും. കൃപ എന്നുള്ളത് ദൈവദാനമാണ്. എന്നാൽ പാപിയായ മനുഷ്യൻ വിശ്വസിച്ചു അനുസരിച്ചു എന്നതാണ് അത്ഭുതം. ഇന്നും വിശ്വസിക്കാത്ത എത്രയോ മനുഷ്യർ ഉണ്ടല്ലോ? പാപരോഗസൌഖ്യത്തിന്റെ പൂർണ്ണത അവിടെകാണാൻകഴിയും.
(പു.നി.മർക്കൊസ് 3:5അവരുടെ ഹൃദയകാഠിന്യം നിമിത്തം അവൻ ദുഃഖിച്ചുകൊണ്ടു കോപത്തോടെ അവരെ ചുറ്റും നോക്കി, ആ മനുഷ്യനോടു: “കൈ നീട്ടുക” എന്നു പറഞ്ഞു: അവൻ നീട്ടി, അവന്റെ കൈ സൌഖ്യമായി. )
(2) അടയാളങ്ങൾ.
ആരും ആവശ്യപ്പെടാതെതന്നെ സമുദ്രത്തിനു മുകളിൽ നടക്കുകയും, അതിനെ ശാന്തമാക്കുകയും, അപ്പം വർദ്ധിപ്പിക്കുകയും, മരിച്ചവരെ ഉയിർപ്പിക്കുകയും ചെയ്യുന്ന യേശു സകല കാര്യങ്ങളും ചെയ്യുവാനുള്ള അവിടുത്തെ കഴിവ് (അധികാരം) വെളിപ്പെടുത്തുകയാണ് ചെയ്യുന്നത്. അവിടുന്നിലൂടെയുള്ള പാപപരിഹാരവും പൂർണ്ണമാണ്. അവിടുന്ന് ഒന്നുംതന്നെയും പൂർണ്ണമാകാതെ വിട്ടുകളഞ്ഞിട്ടില്ല.
(പു.നി. മത്തായി 8:23…….27. 23.അവൻ ഒരു പടകിൽ കയറിയപ്പോൾ അവന്റെ ശിഷ്യന്മാർ കൂടെ ചെന്നു.
24. പിന്നെ കടലിൽ വലിയ ഓളം ഉണ്ടായിട്ടു പടകു തിരകളാൽ മുങ്ങുമാറായി; അവനോ ഉറങ്ങുകയായിരുന്നു.
25. അവർ അടുത്തുചെന്നു: കർത്താവേ രക്ഷിക്കേണമേ: ഞങ്ങൾ നശിച്ചുപോകുന്നു എന്നു പറഞ്ഞു അവനെ ഉണർത്തി.
26. അവൻ അവരോടു: “അല്പവിശ്വാസികളെ, നിങ്ങൾ ഭീരുക്കൾ ആകുവാൻ എന്തു” എന്നു പറഞ്ഞശേഷം എഴുന്നേറ്റു കാറ്റിനെയും കടലിനെയും ശാസിച്ചപ്പോൾ വലിയ ശാന്തതയുണ്ടായി.
27. എന്നാറെ ആ മനുഷ്യർ അതിശയിച്ചു: ഇവൻ എങ്ങനെയുള്ളവൻ? കാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ എന്നു പറഞ്ഞു. ,
14:22……..2722. ഉടനെ യേശു താൻ പുരുഷാരത്തെ പറഞ്ഞയക്കുന്നതിന്നിടയിൽ ശിഷ്യന്മാർ പടകിൽ കയറി, തനിക്കുമുമ്പായി അക്കരെക്കു പേകുവാൻ അവരെ നിർബന്ധിച്ചു.
23. അവൻ പുരുഷാരത്തെ പറഞ്ഞയച്ചിട്ടു പ്രാർത്ഥിപ്പാൻ തനിയെ മലയിൽ കയറിപ്പോയി; വൈകുന്നേരം ആയപ്പോൾ ഏകനായി അവിടെ ഇരുന്നു.
24. പടകോ കരവിട്ടു പലനാഴിക ദൂരത്തായി, കാറ്റു പ്രതികൂലമാകകൊണ്ടു തിരകളാൽ വലഞ്ഞിരുന്നു.
25. രാത്രിയിലെ നാലാം യാമത്തിൽ അവൻ കടലിന്മേൽ നടന്നു അവരുടെ അടുക്കൽ വന്നു.
26. അവൻ കടലിന്മേൽ നടക്കുന്നതു കണ്ടിട്ടു ശിഷ്യന്മാർ ഭ്രമിച്ചു: അതു ഒരു ഭൂതം എന്നു പറഞ്ഞു പേടിച്ചു നിലവിളിച്ചു.
27. ഉടനെ യേശു അവരോടു: “ധൈര്യപ്പെടുവിൻ; ഞാൻ ആകുന്നു; പേടിക്കേണ്ടാ” എന്നു പറഞ്ഞു. )
(3) വീര്യപ്രവൃത്തികൾ.
വിശ്വസിക്കുന്നവർക്ക് ലഭിക്കുന്ന രോഗസൌഖ്യം. കൃപയാലല്ലോ നിങ്ങൾ വിശ്വാസം മൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത്. ദൈവസ്നേഹവും മനുഷ്യപങ്കാളിത്തവും കൂടിച്ചേരുമ്പോൾ പാപപരിഹാരം പൂർണ്ണമാകുന്നു.
(പു.നി.മത്തായി 8:13.പിന്നെ യേശു ശതാധിപനോടു: “പോക, നീ വിശ്വസിച്ചതു പോലെ നിനക്കു ഭവിക്കട്ടെ” എന്നു പറഞ്ഞു. അ നാഴികയിൽ തന്നേ അവന്റെ ബാല്യക്കാരന്നു സൌഖ്യം വന്നു. , … 9:20-22 20.അന്നു പന്ത്രണ്ടു സംവത്സരമായിട്ടു രക്തസ്രവമുള്ളോരു സ്ത്രീ:
21. അവന്റെ വസ്ത്രം മാത്രം ഒന്നു തൊട്ടാൽ എനിക്കു സൌഖ്യം വരും എന്നു ഉള്ളംകൊണ്ടു പറഞ്ഞു, പിറകിൽ വന്നു അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ തൊട്ടു.
22. യേശു തിരിഞ്ഞു അവളെ കണ്ടപ്പോൾ: “മകളെ, ധൈര്യപ്പെടുക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചു” എന്നു പറഞ്ഞു; ആ നാഴികമുതൽ സ്ത്രീക്കു സൌഖ്യം വന്നു. ,
പു.നി. ലൂക്കോസ് 7:1..10. 1.ജനം കേൾക്കെ തന്റെ വചനം ഒക്കെയും പറഞ്ഞുതീർന്ന ശേഷം അവൻ കഫർന്നഹൂമിൽ ചെന്നു.
2. അവിടെ ഒരു ശതാധിപന്നു പ്രിയനായ ദാസൻ ദീനം പിടിച്ചു മരിപ്പാറായിരുന്നു.
3. അവൻ യേശുവിന്റെ വസ്തുത കേട്ടിട്ടു, അവൻ വന്നു തന്റെ ദാസനെ രക്ഷിക്കേണ്ടിതിന്നു അവനോടു അപേക്ഷിപ്പാൻ യെഹൂദന്മാരുടെ മൂപ്പന്മാരെ അവന്റെ അടുക്കൽ അയച്ചു.
4. അവൻ യേശുവിന്റെ അടുക്കൽ വന്നു അവനോടു താല്പര്യമായി അപേക്ഷിച്ചു: നീ അതു ചെയ്തുകൊടുപ്പാൻ അവൻ യോഗ്യൻ;
5. അവൻ നമ്മുടെ ജനത്തെ സ്നേഹിക്കുന്നു; ഞങ്ങൾക്കു ഒരു പള്ളിയും തീർപ്പിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു.
6. യേശു അവരോടുകൂടെ പോയി, വീട്ടിനോടു അടുപ്പാറായപ്പോൾ ശതാധിപൻ സ്നേഹിതന്മാരെ അവന്റെ അടുക്കൽ അയച്ചു: കർത്താവേ, പ്രയാസപ്പെടേണ്ടാ; നി എന്റെ പുരെക്കകത്തു വരുവാൻ ഞാൻ പോരാത്തവൻ.
7. അതുകൊണ്ടു നിന്റെ അടുക്കൽ വരുവാൻ ഞാൻ യോഗ്യൻ എന്നു എനിക്കു തോന്നിട്ടില്ല. ഒരു വാക്കു കല്പിച്ചാൽ എന്റെ ബാല്യക്കാരന്നു സൌഖ്യംവരും.
8. ഞാനും അധികാരത്തിന്നു കീഴ്പെട്ട മനുഷ്യൻ; എന്റെ കീഴിൽ പടയാളികൾ ഉണ്ടു; ഒരുവനോടു പോക എന്നു പറഞ്ഞാൽ അവൻ പോകുന്നു; മറ്റൊരുവനോടു വരിക എന്നു പറഞ്ഞാൽ അവൻ വരുന്നു; എന്റെ ദാസനോടു: ഇതു ചെയ്ക എന്നു പറഞ്ഞാൽ അവൻ ചെയ്യുന്നു എന്നു പറയിച്ചു.
9. യേശു അതു കേട്ടിട്ടു അവങ്കൽ ആശ്ചര്യപ്പെട്ടു തിരിഞ്ഞുനോക്കി, അനുഗമിക്കുന്ന കൂട്ടത്തോടു: “യിസ്രായേലിൽകൂടെ ഇങ്ങനെയുള്ള വിശ്വാസം ഞാൻ കണ്ടിട്ടില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു;
10. ശതാധിപൻ പറഞ്ഞയച്ചിരുന്നവർ വീട്ടിൽ മടങ്ങി വന്നപ്പോൾ ദാസനെ സൌഖ്യത്തോടെ കണ്ടു. , പു.നി.യോഹന്നാൻ11:44.മരിച്ചവൻ പുറത്തുവന്നു; അവന്റെ കാലും കയ്യും ശീലകൊണ്ടു കെട്ടിയും മുഖം റൂമാൽകൊണ്ടു മൂടിയുമിരുന്നു. അവന്റെ കെട്ടു അഴിപ്പിൻ; അവൻ പോകട്ടെ എന്നു യേശു അവരോടു പറഞ്ഞു. )
(4) മരണവും പുനരുത്ഥാനവും.
രണ്ടു അധര്‍മ്മികളോടൊപ്പമുള്ള ഈ സാക്ഷ്യം നല്‍കുന്നത് പാപം സംബന്ധിച്ച് മരിച്ചു ദൈവത്തിനായി ജീവിക്കുന്ന യേശുവിന്റെ സാക്ഷ്യമാണ്. അതുപോലെത്തന്നെ പാപിയും പാപം സംബന്ധിച്ച് മരിച്ചു പുനരുത്ഥാനം ചെയ്തു ദൈവത്തിനു ജീവിക്കുന്ന സാക്ഷ്യമാണ്.
(പു.നി.റോമര്‍ 6:10 അവൻ മരിച്ചതു പാപസംബന്ധമായി ഒരിക്കലായിട്ടു മരിച്ചു; അവൻ ജീവിക്കുന്നതോ ദൈവത്തിന്നു ജീവിക്കുന്നു.)
ഇത് ഉഭയസമ്മതപ്രകാരമുള്ള ഒരു ഉടമ്പടിയാണ്.(പു.നി.വെളിപ്പാട് 3:20 ഞാൻ വാതിൽക്കൽ നിന്നു മുട്ടുന്നു; ആരെങ്കിലും എന്റെ ശബ്ദം കേട്ടു വാതിൽ തുറന്നാൽ ഞാൻ അവന്റെ അടുക്കൽ ചെന്നു അവനോടും അവൻ എന്നോടും കൂടെ അത്താഴം കഴിക്കും. ). ക്രിസ്തുവിന്റെ ദൃഷ്ടാന്തങ്ങളിലെല്ലാം പൂർണ്ണത ദർശിക്കുന്നതിനു കഴിയും. എന്നാൽ ഇക്കാലങ്ങളിൽ ക്രിസ്തു ചെയ്തതുപോലുള്ള മുഴുവൻ ദൃഷ്ടാന്തങ്ങളും സംഭവിക്കുന്നില്ല. അന്നു നല്കിയ പൂർണ്ണതയുടെ ദൃഷ്ടാന്തങ്ങളിലൂടെ പാപപരിഹാരം പൂർണ്ണമാണെന്നും ആയതിന്റെ ഫലവും പൂർണ്ണമായിരിക്കുമെന്നും യേശു ദൃഷ്ടാന്തീകരിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.
(പു.നി.എബ്രായർ 2:3,4 . 3.കർത്താവു താൻ പറഞ്ഞുതുടങ്ങിയതും ദൈവം അടയാളങ്ങളാലും അത്ഭുതങ്ങളാലും വിവിധവീര്യപ്രവൃത്തികളാലും തന്റെ ഇഷ്ടപ്രകാരം പരിശുദ്ധാത്മാവിനെ നല്കിക്കൊണ്ടും സാക്ഷി നിന്നതും കേട്ടവർ
4.നമുക്കു ഉറപ്പിച്ചുതന്നതുമായ ഇത്ര വലിയ രക്ഷ നാം ഗണ്യമാക്കാതെ പോയാൽ എങ്ങനെ തെറ്റി ഒഴിയും?)
ഇങ്ങനെയുള്ള ഈ പൂർണ്ണത വിശ്വസിക്കാതെ പാപപരിഹാരം ഭൂമിയിൽ പൂർണ്ണമല്ലെന്നുപറഞ്ഞു പരിശുദ്ധാത്മാവിനെ ദുഷിക്കുന്ന മനുഷ്യരെ ഭൂമിയിലും, വിശ്വാസി പാപജീവിതം ചെയ്യുമ്പോൾ ദഃഖിക്കുന്ന പരിശുദ്ധാത്മാവിനെ വചനത്തിലും കാണാൻ കഴിയും.
(പു.നി.മത്തായി 12:32. ആരെങ്കിലും മനുഷ്യ പുത്രന്നു നേരെ ഒരു വാക്കു പറഞ്ഞാൽ അതു അവനോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല.,
പു.നി.എഫെസ്യർ 4:30 ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുതു; അവനാലല്ലോ നിങ്ങൾക്കു വീണ്ടെടുപ്പുനാളിന്നായി മുദ്രയിട്ടിരിക്കുന്നതു. )
കുരിശിൽ സംഭവിച്ചത് പാപനാശം മാത്രമല്ല എന്നുകൂടി അറിയേണ്ടതിന് നമുക്ക് അടുത്ത ഭാഗത്തേക്ക് പോകാം.
അവന് മരിച്ചതു പാപസംബന്ധമായി ഒരിക്കലായിട്ടു മരിച്ചു; അവൻ ജീവിക്കുന്നതോ ദൈവത്തിനു ജീവിക്കുന്നു. അവ്വണ്ണം നിങ്ങളും പാപസംബന്ധമായി മരിച്ചവർ എന്നും കിസ്തുയേശുവിൽ ദൈവത്തിന്നു ജീവിക്കുന്നവർ എന്നും നിങ്ങളെത്തന്നേ എണ്ണുവിൻ.(പു.നി.റോമര്‍ 6:10,11)
*************
കുറിപ്പ്
അബോധമനസ്സ്, ഉപബോധമനസ്സ് എന്നീ മാനസികതലങ്ങൾ ഇല്ലാത്തവൻ ആയി ബോധമനസ്സ് എന്ന ഒരു തലം മാത്രമേ യേശുവില്‍ ഉണ്ടായിരുന്നുള്ളു. അങ്ങനെയുള്ള മനസ്സിനു വേണ്ടിയാണല്ലോ ഭാരതഋഷിമാർ തപസ്സുചെയ്തതും! ശിശുക്കൾ പാപം കാണാത്തവരും പാപം അറിയാത്തവരും ആണല്ലോ. ഇപ്രകാരംതന്നെ യേശുവും പാപം കാണാത്തവനും പാപം അറിയാത്തവനും ആയിരുന്നു. അതിനാലാണ് രക്ഷിക്കപ്പെട്ട മനുഷ്യരും തിന്മക്കു ശിശുക്കൾ ആയിരിക്കുവാനും ബുദ്ധിയിൽ മുതിർന്നവർ ആകുവാനും യേശു നിർദ്ദേശിച്ചത്.
(പു.നി.1കൊരിന്ത്യര്‍ 14:20 സഹോദരന്മാരേ, ബുദ്ധിയിൽ കുഞ്ഞുങ്ങൾ ആകരുതു; തിന്മെക്കു ശിശുക്കൾ ആയിരിപ്പിൻ; ബുദ്ധിയിലോ മുതിർന്നവരാകുവിൻ. )
പാപം കാണാത്തതിനാലാണ് പാപം ഒഴികെയുള്ള കാര്യങ്ങളുടെ പരീക്ഷകളില്‍ അവിടുന്ന് ഉള്‍പ്പെട്ടു എന്ന് എഴുത്തുകാരൻ രേഖപ്പെടുത്തിയത്.
(പു.നി.എബ്രായർ 4:15 നമുക്കുള്ള മഹാപുരോഹിതൻ നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ കഴിയാത്തവനല്ല; പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ നമുക്കുള്ളതു. )
വിശ്വാസികളും ഇവ്വിധത്തിൽത്തന്നെ ആയിത്തീരുവാൻ ദൈവം ഓരോരുത്തരെയും സഹായിക്കട്ടെ.
ഉപ്പു സമുദ്രത്തില്‍നിന്ന് രൂപപ്പെടുന്നു. അതുപോലെ വിശ്വാസം പാപത്തില്‍നിന്നു രൂപപ്പെടുന്നു. സമുദ്രം എന്നുള്ളത് പാപത്തെ സൂചിപ്പിക്കുന്നു. ഉപ്പു എന്നുള്ളത് വിശ്വാസത്തെ സൂചിപ്പിക്കുന്നു.