യെശയ്യാവ് 28:29 അതും സൈന്യങ്ങളുടെ യഹോവയിങ്കൽനിന്നു വരുന്നു; അവൻ ആലോചനയിൽ അതിശയവും ജ്ഞാനത്തിൽ ഉൽകൃഷ്ടതയും ഉള്ളവനാകുന്നു.
സത്യവേദപുസ്തകത്തില്‍നിന്നു വെളിപ്പെട്ടുവരുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ഒരു മനോഹരമായ പദ്ധതിയാണ് മനുഷ്യജീവിതവും അവന്റെ ഉള്ളിലെ നിക്ഷേപമായ നിത്യജീവനും. സത്യവേദപുസ്തകത്തിൽ കാണുന്ന സൃഷ്ടിപ്പിന്റെ പൂര്‍ണ്ണതക്ക് മുന്നമെതന്നെ മനുഷ്യനെക്കുറിച്ചുള്ള ദൈവാലോചനയെക്കുറിച്ചു ഇങ്ങനെ ഒരു ഭക്തൻ എഴുതിയിരിക്കുന്നു. എന്നാൽ അത് വിശദീകരിക്കുന്നതിനു മുമ്പായി ദൈവത്തെക്കുറിച്ചും ദൈവവചനത്തെക്കുറിച്ചും അല്‍പ്പം കാര്യങ്ങൾ അറിയേണ്ടതാണ്.
1.ദൈവസങ്കല്പം:
ദൈവം ഉണ്ട് എന്നുള്ളത് ഒരു സങ്കല്‍പ്പവും അത് വിശ്വാസവുമാണ്.അതിനാലാണ് ഈ വചനം ഇപ്രകാരം എഴുതിയിരിക്കുന്നത്. ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ടു എന്നും തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ. (എബ്രായർ 11:6)
2.എന്തുകൊണ്ടാണ് വിശ്വസിക്കണം എന്ന് എഴുതിയിരിക്കുന്നത്?
യാതൊരു മനുഷ്യന്റെയും അന്വേഷണത്തിനു ഉത്തരമായി ദൈവത്തെ കാണിച്ചുകൊടുക്കാൻ (കാണാന്‍) കഴിയാത്തതുകൊണ്ടാണ് വിശ്വസിക്കണം എന്ന് പറയുന്നത്. പുരാതനനെന്ന് മനുഷ്യകുലം കരുതിവരുന്ന ദൈവത്തിന്റെ അസ്ഥിത്വം കാണിച്ചുകൊടുക്കാന്‍ ശാസ്ത്രത്തിനോ ബുദ്ധിക്കോ യുക്തിക്കോ കഴിയുകയില്ല. അതുകൊണ്ടുതന്നെ മേല്‍സൂചിപ്പിച്ച കാര്യങ്ങൾ ഉപയോഗിച്ചുകൊണ്ട് ദൈവത്തെക്കുറിച്ചു വെളിപ്പെടുത്തിക്കൊടുക്കാതെയിരിക്കുന്നതാണ് ഉത്തമം എന്ന് ഞാന്‍ കരുതുന്നുണ്ട്.അതുപോലെതന്നെയാണ് ശാസ്ത്രമര്മ്മം വെളിപ്പെടുത്തിക്കൊടുക്കുവാൻ ദൈവവചനത്തെ ഉപയോഗിക്കതെയിരിക്കുക എന്നുള്ളതും.
3.എന്താണ് വിശ്വാസം?
ശാസ്ത്രത്തിനോ ബുദ്ധിക്കോ യുക്തിക്കോ വിപരീതമായതാണ് വിശ്വാസം എന്നുള്ളത്. വിശ്വാസം എന്തെന്ന് എളുപ്പത്തിൽ വെളിപ്പെടുത്തുവാനായി ഒരു വചനത്തെ ആശ്രയിക്കാം.
വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു. (എബ്രായർ 11:1)
സത്യവേദപുസ്തകത്തിന്റെ രണ്ടാംഭാഗമായ പുതിയനിയമത്തില്‍ മാത്രമേ ഇപ്രകാരം ഒരു വ്യാഖ്യാനo വിവിധമതഗ്രന്ഥങ്ങൾ വായിക്കുന്നവനു കാണാൻ കഴിയുകയുള്ളു.വിശ്വാസം എന്നുള്ളത് കാര്യങ്ങൾ കാണാന്‍ കഴിയാത്തത് എങ്കിലും ഉണ്ടെന്നു ഉറപ്പും നിശ്ചയവും ഉള്ളവൻ ആയിരിക്കുക എന്നുള്ളതാണ്. കാര്യങ്ങള്‍ എന്നുള്ളത് ദൈവം എന്നുള്ളതോ ദൈവത്തില്‍നിന്നു ലഭിക്കുന്നതോ ആയ വിഷയങ്ങൾ ആയിരിക്കാം. അതുകൊണ്ടുതന്നെ സത്യവേദപുസ്തകം കാണിച്ചുതരുന്ന പല കാര്യങ്ങളും ബുദ്ധി അംഗീകരിക്കുന്നില്ലെങ്കിലും അത് അങ്ങനെതന്നെയെന്നു ചോദ്യം ചെയ്യല്‍കൂടാതെ അംഗീകരിക്കുന്നതാണ് വിശ്വാസം. ഇങ്ങനെയല്ലാതെ ലോകജ്ഞാനത്തിൽ ദൈവത്തെക്കുറിച്ചു അന്വേഷിക്കുന്നവര്‍ക്ക് ഇങ്ങനെയൊരു താക്കീത് ദൈവം നല്കുന്നു. ദൈവത്തിന്റെ ജ്ഞാനത്തിൽ ലോകം ജ്ഞാനത്താൽ ദൈവത്തെ അറിയായ്കകൊണ്ടു വിശ്വസിക്കുന്നവരെ പ്രസംഗത്തിന്റെ ഭോഷത്വത്താൽ രക്ഷിപ്പാൻ ദൈവത്തിന്നു പ്രസാദം തോന്നി. (1കൊരിന്ത്യര്‍1:21 ) സത്യവേദം ഒരു വിഡ്ഢിത്തമാണ്* എന്ന് അറിഞ്ഞുകൊണ്ടുവേണം അതിനെ വിമര്ശിക്കുവാൻ. അതിനാല്‍
വിഡ്ഢിത്തം പ്രസംഗിക്കുന്ന വിഡ്ഢികളെ വിമര്‍ശിക്കുന്നവര്‍ക്ക് പമ്പരവിഡ്ഢി എന്നുള്ള പേര് യോജിച്ചതാണ്.ഇസ്ലാം മതസ്ഥരെ നിങ്ങളുടെ ബുദ്ധി ഉപയോഗിച്ചുകൊണ്ട് സുവിശേഷത്തെ വിമര്‍ശിച്ചു എന്തിനിങ്ങനെ സ്വയം പമ്പരവിഡ്ഢികളാകുന്നു. അത് പ്രസംഗിക്കുന്നവരെ അതിന്റെ വഴിക്ക് വിടുക.അത് വിശ്വസിക്കുവാന്‍ കുരിശിലെ നല്ല കള്ളനെപ്പോലെ ആളുകളെ ദൈവം ഒരുക്കുന്നു.
വിശ്വാസത്തിലൂടെയുള്ള അംഗീകാരം, ശാസ്ത്രം ബുദ്ധി യുക്തി എന്നിവയുടെ സഹായത്തോടെയുള്ള അംഗീകാരം എന്നുള്ളതു രണ്ടും രണ്ടാണ്.
വിശ്വാസം ഒരു ദൃഷ്ടാന്തത്തിലൂടെ തെളിയിക്കാം.
സ്വസ്ഥമായിരുന്നു ഈ എഴുത്തുകള്‍ വായിക്കുന്ന നിങ്ങളുടെ പുറകിൽ ഒരു കാട്ടാന നില്പ്പുണ്ടെന്ന് ഞാൻ പറഞ്ഞാൻ നിങ്ങൾ അംഗീകരിക്കുമോ?
രണ്ടു വിധത്തിൽ ഇതിനെ അംഗീകരിക്കാം.
1.തിരിഞ്ഞു നോക്കിയിട്ട് കാട്ടാന ഉണ്ടെങ്കിൽ അംഗീകരിക്കുക എന്നുള്ളത്.
(ശാസ്ത്രം ബുദ്ധി യുക്തി)
2.കാട്ടാന ഇല്ലെങ്കിലും തിരിഞ്ഞു നോക്കാതെ വിശ്വസിച്ചു അംഗീകരിക്കുക എന്നുള്ളത്.(വിശ്വാസം)
ദൈവത്തെക്കുറിച്ചും ദൈവഎഴുത്തുകളെക്കുറിച്ചും രണ്ടാമത്തേതു ആയിരിക്കും സ്വീകാര്യം.അതുകൊണ്ട് സത്യവേദത്തെ ശാസ്ത്രബുദ്ധി കൊണ്ട് നേരിടാതെ ആ ഭോഷത്വത്തെ* (foolishness) വിശ്വസിച്ചു പാപങ്ങളില്‍നിന്നു രക്ഷ നേടുക.
സത്യവേദപുസ്തകത്തിൽ കാണുന്ന സൃഷ്ടിപ്പിന്റെ പൂര്‍ണ്ണതക്ക് മുന്നമെതന്നെ മനുഷ്യനെക്കുറിച്ചുള്ള ദൈവാലോചനയെക്കുറിച്ചു ഇങ്ങനെ ഒരു ഭക്തൻ എഴുതിയിരിക്കുന്നു എന്ന് വായിച്ചുകൊണ്ടാണല്ലോ നാം ഇവിടെ എത്തിച്ചേര്‍ന്നത്.ആ ആലോചന ഇപ്രകാരമാണ്. നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുത്തു. (എഫെസ്യർ 1:4)
മനുഷ്യപ്രകൃതം അവിശുദ്ധവും കളങ്കിതവും ആകുന്നു.ഇപ്രകാരമുള്ള മനുഷ്യന്റെ ഉത്ഭവത്തെക്കുറിച്ച് നാം ആധികാരികമായി അറിയേണ്ടതാണ്.
*പിന്നീട് വിശദീകരിക്കുന്നതാണ്.
*യഹൂദമതഗ്രന്ഥം അതിന്റെ പഴയനിയമം മനുഷ്യസൃഷ്ടിപ്പിനെക്കുറിച്ചു ഇങ്ങനെയാണ് വെളിപ്പെടുത്തുന്നത്.(*പഴയനിയമം,പുതിയനിയമം)
ഉല്‍പ്പത്തി 1: 7. ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.
ഇങ്ങനെസൃഷ്ടിക്കപ്പെട്ട മനുഷ്യജീവിതത്തിൽ അപൂര്‍ണ്ണത കാണാൻ കഴിയുന്നുണ്ട്. അത് എന്തുകൊണ്ടാണ്?
ഇന്നു നാം കാണുന്ന മനുഷനാകട്ടെ ആദിയില്‍ സൃഷ്ടിക്കപ്പെട്ട ശരീരത്തോടുകൂടിയോ സ്വഭാവങ്ങളുടെ ഉടമയായോ അല്ല ഇന്നു ജീവിക്കുന്നത്. മനുഷ്യസൃഷ്ടിപ്പിനെക്കുറിച്ചു യഹൂദമതഗ്രന്ഥം അതിന്റെ പഴയനിയമം ഇങ്ങനെയുംകൂടി എഴുതിയിരിക്കുന്നു.
ഉല്‍പ്പത്തി 2 : 27. യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു.
ജീവനുള്ള ദേഹിയായി അല്ലെങ്കില്‍ ഒരു ആത്മാവായാണ് ആദിയിൽ മനുഷന് സൃഷ്ടിക്കപ്പെത്. ഇന്നു നാം കാണുന്ന മനുഷ്യന്റെ ബുദ്ധിയോ ചിന്തകളോ ശാരീരിക സ്വഭാവങ്ങളോ ഇല്ലാത്ത മനുഷ്യന് ആയിരുന്നു അത്. തന്റെ സൃഷ്ടാവായ ദൈവം നല്കിയ കല്പ്പനകളിൽ തനിക്കു നല്കിയ കല്പ്പനയായ “നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും. “(ഉല്‍പ്പത്തി 2:17) എന്നുള്ള കല്‍പ്പന കൂടാതെ മറ്റു യാതോരു ‘അരുതു’കളും ആ തോട്ടത്തിൽ ഉണ്ടായിരുന്നില്ല. അതിനാലാണ് പിശാചു തന്റെ ഉള്ളില്‍ ഉണ്ടായിരുന്ന മോഹംപോലെ മറ്റൊരു മോഹം ആയ ആദാം ഫലം തിന്നുക എന്നുള്ള ആ പ്രവര്‍ത്തിയിലേക്ക് അവരെ നയിക്കുവാൻ ഇടയാക്കിയത്. അതുകൊണ്ടുതന്ന പാമ്പിന്റെ രൂപത്തിൽ അവരെ സമീപിച്ച സാത്താന്റെ വാക്കുകള്‍ കേട്ടതിലൂടെ ഇങ്ങനെയൊരു തീരുമാനത്തിൽ എത്തുവാൻ അവര്‍ക്ക് ഇടയായിത്തീര്‍ന്നു. സാത്താന്റെ വാക്കുകൾ കേട്ട ഹവ്വാ ഇങ്ങനെയൊരു തീരുമാനത്തില്‍ എത്തിയതായി വചനം വെളിപ്പെടുത്തുന്നു.
ഉല്‍പ്പത്തി 3:6. ആ വൃക്ഷഫലം തിന്മാൻ നല്ലതും കാണ്മാൻ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാൻ കാമ്യവും എന്നു സ്ത്രീ കണ്ടു ഫലം പറിച്ചു തിന്നു ഭർത്താവിന്നും കൊടുത്തു; അവന്നും തിന്നു. (അദ്ധ്യായം 3 വായിക്കുക. https://www.wordproject.org/bibles)
ഇത് ചെയ്തതിലൂടെ അവര്‍ക്ക് നന്മതിന്മകളെക്കുറിച്ചുള്ള അറിവ് ലഭിക്കുകയും മറ്റൊരു ശാരീരിക മാനസിക അവസ്ഥയിലേക്ക് അവര്‍ എത്തിച്ചേരുകയും ചെയ്തു. ആ ഫലം ഭക്ഷിക്കുന്നതുവരെ അവര്‍ക്ക് നന്മതിന്മകളെക്കുറിച്ചോ ജീവനെയും മരണത്തെയുംകുറിച്ചോ അറിവുള്ളവർ ആയിരുന്നില്ല. അവർ കല്‍പ്പന ലംഘിച്ചതിനുശേഷം ദൈവം ആ ദമ്പതികളുടെ അവസ്ഥയെക്കുറിച്ച് ഇപ്രകാരം അരുളിചെയ്യുന്നുണ്ട്.
ഉല്‍പ്പത്തി 3:6. അപ്പോൾ യഹോവ: മനുഷ്യനിൽ എന്റെ ആത്മാവു സദാകാലവും വാദിച്ചുകൊണ്ടിരിക്കയില്ല; അവൻ ജഡം തന്നേയല്ലോ;
ഉല്‍പ്പത്തി 3:22 യഹോവയായ ദൈവം: മനുഷ്യൻ നന്മതിന്മകളെ അറിവാൻ തക്കവണ്ണം നമ്മിൽ ഒരുത്തനെപ്പോലെ ആയിത്തീർന്നിരിക്കുന്നു;
ഇപ്രകാരമുള്ള ജഡം എന്ന അവസ്ഥയാണ് ഇന്നത്തെ എല്ലാ മനുഷ്യരിലും നമുക്ക് കാണാന്‍ കഴിയുക. ആദിയിലെ കല്‍പ്പനാ ലംഘനത്തിന്റെ ഫലമായാണ് എല്ലാ മനുഷ്യപ്രകൃതവും അവിശുദ്ധവും കളങ്കിതവും ആയിത്തീര്‍ന്നത്. ആദാമിന്റെ ശരീരത്തിലേക്ക് ലംഘനത്തിലൂടെ പ്രവേശിച്ച പിശാചിന്റെ വിളഭൂമിയാണ് മനുഷ്യശരീരം. ഇങ്ങനെ ജീവിക്കുന്ന മനുഷ്യന്റെ വീണ്ടെടുപ്പിലൂടെയാണ് അവനെ വിശുദ്ധനും നിഷ്കളങ്കനും ആക്കിത്തീര്‍ക്കുന്നത്. അതിനായുള്ള ക്രിസ്തുവിന്റെ നിയമമാണ്(ക്രിസ്തുവിന്റെന്യായപ്രമാണം) അത് നിര്‍വ്വഹിക്കുന്നത്.ആ വീണ്ടെടുപ്പിന്റെ നിയമമാണ് പുതിയനിയമം.
ആത്മാവ്(ദേഹി,soul,spirit)എന്നുള്ളത് മനുഷ്യബുദ്ധിക്ക് നിരക്കുന്ന ഒന്നല്ല.ശാസ്ത്രോപകരണങ്ങള്‍ ഒന്നുകൊണ്ടും അതിനെ കാണിച്ചുകൊടുക്കുക എന്നുള്ളത് സാധ്യമാവില്ല.ദൈവം ഉണ്ട് എന്നുള്ളത് വിശ്വാസംമൂലം അംഗീകരിക്കുന്നതുപോലെയാണ് ഇതിലും നാം ചെയ്യേണ്ടത്.
ഇത് തെളിയിക്കപ്പെടേണ്ടത് ആവശ്യമായതിനാല്‍ ഒരു ഉപമയിലൂടെ അത് പങ്കുവെക്കാം. കുടുംബ ജീവിത തെളിവുകള്‍ നമുക്ക് അംഗീകരിക്കാതിരിക്കാന്‍ കഴിയില്ല. ഒരു കുടുംബത്തിലെ വ്യക്തികളില്‍ ചിലരെ ഇവിടേയ്ക്ക് കൊണ്ടുവരികയാണ്. അച്ഛന്, മകള്‍, ഭര്‍ത്താവ്, ഭാര്യ, മകന് എന്നിവര്‍ ആണവര്.
വിവിധ മതഗ്രന്ഥങ്ങള്‍ പരിശോധിച്ചതില്‍ ഇതിന്റെ വെളിപ്പെടുത്തലിനായി ക്രിസ്തീയമാര്‍ഗ്ഗത്തിന്റെ പുസ്തകമായ സത്യവേദപുസ്തകത്തില്‍നിന്നു ഇവിടെ ഉദ്ധരിക്കട്ടെ.
പാപപരിഹാരം മതത്തിന്റെ മുഖ്യ ലക്ഷ്യമാണ്. എങ്കിലും പാപപരിഹാരം കാണിച്ചുതരുന്ന ഉപദേശകന് അതില്‍ മാതൃകയായി ഒന്നും തന്നെ ചെയ്യുന്നില്ല.എല്ലാ മതങ്ങളും ഇതേ രീതികള്‍ തന്നെ പിന്‍പറ്റുന്നു.എന്നാല്‍ ക്രിസ്തീയമാര്‍ഗ്ഗത്തില്‍ പാപപരിഹാരം കാണിച്ചുതരുന്ന ഉപദേശകന് അതില്‍ ഒരു പാപപരിഹാര മാതൃകയാണ് കാണിച്ചുതരുന്നത്. ചിന്തിക്കുന്ന ഒരു വ്യക്തിക്ക് അതിലുള്ള സാംഗത്യം ബുദ്ധികൊണ്ട് അംഗീകരിക്കുന്നതിനു കഴിയും.
ഇസ്ലാമതം ഒഴികെയുള്ള സെമിറ്റിക് സെമിറ്റിക്കേതര മതങ്ങള്‍ മനുഷ്യനിലെ പാപത്തെ ഒരുപോലെയാണ് നോക്കിക്കാണുന്നത്.എബ്രായനായ അബ്രാഹാമിന്റെ പാരമ്പര്യം ഇല്ലാത്ത മതങ്ങളെയാണ് സെമിറ്റിക്കേതര മതങ്ങള്‍ എന്ന് പറയുന്നത്. സെമിറ്റിക് മതമായ ഇസ്ലാമതമാകട്ടെ മനുഷ്യനില്‍ അപര കര്ത്തൃത്വമായ പാപം വസിക്കുന്നു എന്നുള്ളത് തത്വത്തില്‍ അംഗീകരിക്കുന്നില്ല.എന്നാല്‍ ഖുര്‍ആനിലൂടെ യാത്ര ചെയ്യുന്ന സ്വതന്ത്ര ചിന്താഗതിയുള്ള ഒരു വ്യക്തിക്ക് പാപത്തെ അംഗീകരിക്കത്തക്ക ആയത്തുകള്‍ കാണാനും കഴിയും.
ഖുറാന് സൂറ 33 അഹ്സാബ് 32. ‘നബിയുടെ ഭാര്യമാരേ, നിങ്ങള്‍ മറ്റു സ്ത്രീകളിൽപ്പെട്ട ആരെയുംപോലെ അല്ല. നിങ്ങൾ ഭയഭക്തിയോടെ ജീവിക്കുന്ന പക്ഷം. അതുകൊണ്ട് നിങ്ങൾ അന്യപുരുഷന്മാരുമായി (സംസാരിക്കുമ്പോൾ) സംസാരത്തിൽ സൗമ്യത കാണിക്കരുത്.കാരണം അപ്പോള്‍ ഹൃദയത്തിൽ രോഗമുള്ളവന് മോഹം തോന്നിയേക്കും’.
ഖുറാൻ സൂറ 12 യൂസുഫ് 53 “എന്റെ ശരീരം നിരപരാധിയാണെന്ന് ഞാൻ പറയുന്നില്ല. നിശ്ചയമായും ശരീരം തിന്മചെയ്യാൻ കൂടുതൽ പ്രേരിപ്പിക്കുന്നതാണ്; എന്റെ നാഥൻ അനുഗ്രഹിച്ച ശരീരം ഒഴികെ.
ഹൃദയരോഗമാകുന്ന, തിന്മക്കു പ്രേരണ നല്കുന്ന ഈ അവസ്ഥയെയാണ് പാപം ഏന്നു പുതിയനിയമം പറയുന്നത്.
പു.നി.റോമർ 7:20. ഞാൻ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ അതിനെ പ്രവർത്തിക്കുന്നതു ഞാനല്ല എന്നിൽ വസിക്കുന്ന പാപമത്രേ.
ഒരു ഭവനത്തിലെ പിതാവിനെയും കന്യകയായ മകളെയും ദൈവമായും പാപമില്ലാത്ത ദേഹി(ആത്മാവ്)എന്ന നിലയിലും ഉപമിക്കാം. അതായത് പിതാവ് ദൈവത്തെപ്പോലെയും മകള്‍ പുരുഷനുമായി ലൈംഗികബന്ധമില്ലാത്ത കന്യകയെപ്പോലെയും. ആദിയില്‍ സൃഷ്ടിക്കപ്പെട്ട ആദാം ജീവിച്ചിരുന്ന ഏദെന്‍തോട്ടം ഒരു ഭവനം പോലെയാണ്.
തന്റെ മകളുടെ കന്യകാത്വം നഷ്ടപ്പെടും എന്ന് മനസ്സിലാക്കിക്കൊണ്ടുതന്നെ പിതാവ് തന്റെ മകളെ ഒരു പുരുഷനെ ഏല്‍പ്പിക്കുന്നു. അതായത് ദൈവം അറിഞ്ഞുകൊണ്ടുതന്നെ ആദാം എന്ന ആത്മാവിനെ പിശാചിനു ഏല്‍പ്പിക്കുന്നു. കന്യകാത്വം നഷ്ടപ്പെട്ടു മകള്‍ കുഞ്ഞിനുജന്മം നല്കിയതുപോലെ ജീവനുള്ള ദേഹി എന്നുള്ള പദവി നഷ്ടപ്പെട്ടു ആദാം പൈശാചിക സ്വഭാവങ്ങള്‍ക്കു ജന്മം നല്‍കുന്നതായി കാണാം.ഈ പാപ അവസ്ഥയാണ് ആത്മാക്കള്‍ എന്നുള്ള പേരില്‍ ജീവിക്കുന്ന മനുഷ്യന്റെ ജീവിതം.