നിയമവും നീതിയും. അദ്ധ്യായം 2

രാജ്യനിയമങ്ങളും മതവും

രാമായണം. ചരിത്രവീക്ഷണം:

അയോദ്ധ്യയിലെ രാജാവായിരുന്ന ശ്രീരാമന്‍റെ ജീവിത കഥയെ അനാവരണം ചെയ്യുന്ന മനോഹരമായ കൃതിയാണ്‌ രാമായണം. ബിംബങ്ങളും പ്രതിബിംബങ്ങളും വർണ്ണനയും ഇതിനെ മനോഹരമാക്കുന്നു. കഥാപാത്രബിംബങ്ങളെ അടിസ്ഥാനമാക്കി രാമായണത്തെ രണ്ടു ഭാഗമായി തിരിക്കാം. മകന്‍റെ ഉന്നതി ആഗ്രഹിക്കുകയും അതിനായി എന്തും ചെയ്യുകയും ചെയ്യുന്ന മാനുഷികവികാരങ്ങളുടെ അതിപ്രസരമുള്ള അയോദ്ധ്യാകാണ്ഡം
മുതലായവയും, ദൈവികഭാവങ്ങളും അമാനുഷിക തലങ്ങളും നിറഞ്ഞു നിൽക്കുന്ന ആരണ്യകാണ്ഡം എന്നിങ്ങനെ.

പാശ്ചാത്യചിന്തകന്മാരുടെ അഭിപ്രായപ്രകാരം ദക്ഷിണഭാരതത്തിൽ ജീവിച്ചിരുന്ന ദ്രാവിഡർക്കു മേൽ ആര്യന്മാർക്കുണ്ടായ വിജയമത്രെ രാമായണം. ഈ വാദം പൗരസ്ത്യ ചരിത്രകാരന്മാർ അംഗീകരിക്കുന്നില്ല. രാമൻ ഹിന്ദുവാണെന്നതിനും ആര്യവംശസ്ഥാപകൻ ആണെന്നുള്ളതിനും യാതൊരു തെളിവും ലഭിച്ചിട്ടില്ല, കൂടാതെ താൻ പിടിച്ചടക്കിയ കിഷ്കിന്ധയും ലങ്കയും മറ്റും രാമൻ അർഹരായവർക്കു തന്നെ തിരിച്ചുനൽകുകയും ചെയ്തല്ലോ.

വാല്മീകി എഴുതിയ രാമായണം കാണ്ഡങ്ങളായി തിരിച്ചിരിക്കുന്നു. കാണ്ഡങ്ങളെ വീണ്ടും സർഗങ്ങളായും തിരിച്ചിരിക്കുന്നു.രാമയണത്തെ വാല്മീകി സമീപിക്കുന്നത് തികച്ചും മാനുഷിക കഥാപാത്രങ്ങളുമായാണ്‌ . എന്നാൽ പിന്നീടുണ്ടായ കൈകടത്തലുകൾ രാമന്‌ ദൈവികപരിവേഷംനൽകുകയും വിഷ്ണുവിന്‍റെ അവതാരമാക്കിമാറ്റുകയും ചെയ്തു. ഇത് രാജഭരണത്തിനു പ്രാധാന്യം വന്നു ചേർന്നകാലത്തായിരിക്കണം. (ആദ്യകാലങ്ങളിൽ ഇന്ത്യൻ ഭൂഭാഗം റിപ്പബ്ലിക്കൻ രീതിയായിരുന്നത് ഓർക്കുക)

രാമായണത്തിന്‍റെ താത്വികമായ അവസ്ഥ രാമന്‍റെ കിരീടധാരണത്തിൽ തീരുന്നു. അതുകൊണ്ട്‌ ഉത്തരകാണ്ഡം എന്ന അതിനുശേഷമുള്ള ഭാഗം പിന്നീട്‌ കൂട്ടിച്ചേർത്തതാകണം. കൂടാതെ ഭാരതീയ കവികൾ തങ്ങളുടെ കൃതികൾ എപ്പോഴും ശുഭപര്യവസായി ആയാണ്‌ നിലനിർത്തുക. എന്നാൽ ഇന്നത്തെ അവസ്ഥയിൽ രാമായണം തികച്ചും ദുഃഖപര്യവസായി ആണ്‌. ശ്രീരാമപട്ടാഭിഷേകം വരെ എടുക്കുകയാണെങ്കിൽ കഥ തികച്ചും ശുഭപര്യവസായി ആണ്‌. ഇതും മേൽപറഞ്ഞ വാദത്തിന്‌ ബലം പകരുന്നു.
ബാലകാണ്ഡത്തിലും ഉത്തരകാണ്ഡത്തിലും രാമൻ മഹാവിഷ്ണുവിന്‍റെ അവതാരമാണ്‌. എന്നാൽ മറ്റു കാണ്ഡങ്ങളിൽ രാമൻ സാധാരണ മനുഷ്യനാണ്‌.
ബാലകാണ്ഡത്തിന്‍റെ ഒന്നാം സർഗത്തിൽ നാരദമുനി വാല്മീകിക്ക്‌ രാമായണ കഥ ചുരുക്കത്തിൽ പറഞ്ഞുകൊടുക്കുന്നുണ്ട്‌. അതിൽ ഉത്തരകാണ്ഡത്തിലേയും ബാലകാണ്ഡത്തിലേയും ഭാഗങ്ങൾ ഒന്നും തന്നെ ഇല്ല.

വാല്മീകി രാമായണത്തിലെ പ്രധാന കൂട്ടിച്ചേർക്കലുകൾ. 

സംഭവങ്ങളോട് രാമൻ മനുഷ്യനായി പ്രതികരിക്കുന്ന സന്ദർഭങ്ങളാണ് യഥാർത്ഥ രാമായണത്തിലുള്ളത്. വിരാധരാക്ഷസൻ രാമലക്ഷ്മണന്മാരുടെ മധ്യത്തിൽനിന്ന് സീതയെ വാരിയെടുത്ത് കൊണ്ടു പോകുന്ന സന്ദർഭങ്ങളും രാവണനിഗ്രഹത്തിനു ശേഷം സീതയെ രാമന്‍റെ മുന്നിലേക്കാനയിച്ച സന്ദർഭവും രാമനിലെ പച്ചയായ മനുഷ്യനെ പുറത്ത് കൊണ്ടുവരുന്നു. എന്നാൽ രാമനെ ഈശ്വരാവതാരമായി കാണിക്കുന്നതെല്ലാം പിന്നീട് ചേർത്ത കൂട്ടിച്ചേർക്കലുകളാണ്‌. ഇങ്ങനെ ഈശ്വരാവതാരമാകുമ്പോൾ രാമായണത്തിൽ പ്രതിവിധിയില്ലാത്ത അപഭ്രംശമുണ്ടാകുന്നു. രാമനെ ഈശ്വരനായി വാഴ്ത്തുന്ന പ്രധാന കൂട്ടിച്ചേർക്കലുകൾ ബാലകാണ്ഡത്തിലും ഉത്തര കാണ്ഡത്തിലുമാണ്‌. ഈ കാണ്ഡങ്ങൾതന്നെ മൊത്തമായി കൂട്ടിച്ചേർക്കലുകളാണ്‌. സി. രാജഗോപാലാചാരി അടക്കമുള്ള പല രാമായണകർത്താക്കളും തങ്ങളുടെ രാമായണങ്ങളിൽ ഉത്തര കാണ്ഡത്തെ ഉൾക്കൊള്ളിച്ചിട്ടേ ഇല്ല.

അവതാരപ്രസ്താവങ്ങൾ കാണാവുന്ന മറ്റൊരു സന്ദർഭം അയോദ്ധ്യാകാണ്ഡത്തിന്‍റെ ആരംഭത്തിലാണ്‌. രാമൻ അവതാരപുരുഷനാണെന്ന പ്രസ്താവനകളുള്ള അയോദ്ധ്യാകാണ്ഡം ഒന്നാം സർഗ്ഗത്തിലുള്ള മുപ്പത്തിയഞ്ചു ശ്ലോകങ്ങൾ കൂട്ടിച്ചേർക്കലുകളാണെന്ന് രാമയണത്തെക്കുറിച്ച് വിദഗ്ദ്ധ പഠനഗവേഷണങ്ങൾ നടത്തിയ ഫാദർ കാമിൽ ബുൽകെ രേഖപ്പെടുത്തിയിരിക്കുന്നു. അദ്ദേഹത്തിന്‍റെ അഭിപ്രായത്തിൽ രാമായണ രചനക്കുശേഷം വാല്മീകിയുടെ സിദ്ധികളുടെ ചെറിയ ഒരു അംശം പോലുമില്ലാത്ത ഏതോ ചില പിന്തലമുറക്കാർ കാവ്യത്തിനുമേൽ കെട്ടിയേല്പിച്ച ഭക്തിഭാരങ്ങളാണ്‌ അവതാരപരാമർശങ്ങളത്രെ.

ഉപസംഹാരം. 

വാല്മീകി പദപ്രയോഗങ്ങളിൽ അദ്വിതീയനായിരുന്നു. കരുണാരസത്തെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട രാമായണമാകട്ടെ കാവ്യങ്ങളിൽ വച്ച്‌ ഉന്നതസ്ഥാനം വഹിക്കുന്നു. കാളിദാസൻ, ഭവഭൂതി മുതലായവർ തുടങ്ങി അനേകർക്ക്‌ പ്രചോദനമാകാൻ കവിക്ക്‌ കഴിഞ്ഞു. അതുകൊ1ണ്ടാണ്‌ കവിയെ ആദികവിയെന്നും, കാവ്യത്തെ ആദികാവ്യം എന്നും വിളിച്ച്‌ നിരൂപകർ ആദരിക്കുന്നതും. അധ്യാത്മരാമായണം

(വിക്കിപീഡിയ)
വാല്മീകി രചിച്ച പ്രസിദ്ധമായ രാമായണേതിഹാസത്തിന് പിൽക്കാലത്തുണ്ടായ ഒരു പുനരാഖ്യാനനമാണ് അധ്യാത്മരാമായണം. ശ്രീരാമനെ പരമാത്മാവിന്‍റെ അവതാരമായി കല്പിച്ചുകൊണ്ടുള്ള ഇതിലെ പ്രതിപാദനം മുഖേന ജീവാത്മാപരമാത്മാക്കൾക്ക് തമ്മിലുള്ള ബന്ധദാർഢ്യം പ്രകാശിപ്പിക്കാൻ കവി ചെയ്തിട്ടുള്ള യത്നം പുരസ്കരിച്ചാണ് ഈ കൃതിക്ക് അധ്യാത്മരാമായണം എന്ന പേര് നൽകപ്പെട്ടിട്ടുള്ളത്. ഇതിൽ അന്തർഭവിച്ചിട്ടുള്ള രാമഗീത, ലക്ഷ്മണോപദേശം മുതലായ ഭാഗങ്ങൾ, ആത്മജ്ഞാനതത്ത്വങ്ങളെ വിശദമാക്കുംവിധം ശ്രീരാമന്‍റെ ദിവ്യകഥയെ വിവരിക്കാൻ കവി ഉപയോഗിച്ചിരിക്കുന്നു. വാല്മീകിരാമായണത്തിന്‍റെ അനുബന്ധങ്ങളോ തുടർച്ചകളോ രൂപഭേദങ്ങളോ വിവർത്തനങ്ങളോ ആയി ഭാരതത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പല കാലങ്ങളിലായി ഉണ്ടായിട്ടുള്ള രാമായണങ്ങളിൽ ഏറ്റവും പ്രസിദ്ധിയും പ്രചാരവുമുള്ള ഒന്നാണ് അധ്യാത്മരാമായണം.

മഹാഭാരതം 

ലോകത്തിലെ ഏറ്റവും ബൃഹത്തായ ഇതിഹാസ കൃതികളിൽ ഒന്നാണ് മഹാഭാരതം. (ഇംഗ്ലീഷിൽ: The Mahābhārata ദേവനാഗരിയിൽ:
महाभारतं). മഹാഭാരതത്തിന്‍റെ മറ്റൊരു പേര് ജയം എന്നാണ്‌. ഭാരതീയ വിശ്വാസമനുസരിച്ച്‌ ആകെയുള്ള രണ്ട്‌ ഇതിഹാസങ്ങളിൽ ഒന്നാണ്‌ ഇത്, മറ്റൊന്ന് രാമായണം ആണ്. മഹാഭാരതം ഇതിഹാസവും രാമായണം ആഖ്യാനവും എന്നൊരു വേർതിരിവും വേദകാലത്ത്‌ നിലനിന്നിരുന്നു. വേദങ്ങൾ നിഷേധിക്കപ്പെട്ട സാധാരണ ജനങ്ങൾക്ക്‌ സമർപ്പിക്കപ്പെട്ട കാവ്യശാഖയാണ്‌ ഇതിഹാസങ്ങൾ എന്ന ശങ്കരാചാര്യരുടെ അഭിപ്രായത്തെ പിന്തുടർന്ന് മഹാഭാരതത്തെ പഞ്ചമവേദം എന്നും വിളിക്കുന്നു. വേദവ്യാസനാണ് ഇതിന്‍റെ രചയിതാവ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാൽ ഇന്ന് കാണുന്ന രീതിയിൽ ഇത് എത്തിച്ചേർന്നത് വളരെക്കാലങ്ങളായുള്ള കൂട്ടിച്ചേർക്കലുകളിലൂടെയാണ്.
 

കർത്തൃത്ത്വവും കാലവും 

തന്‍റെ മക്കളുടെയും അവരുടെ മക്കളുടെയും അവരുടെ മക്കളുടെയും ബന്ധുക്കളുടെയും സ്വത്തുക്കളുടെയും കഥയിൽ കവി മനുഷ്യകഥ കാണുകയും വ്യാസൻ പറഞ്ഞുകൊടുക്കുന്നതനുസരിച്ച്‌ ശ്രീ ഗണപതി അതു എഴുതി സൂക്ഷിക്കുകയും ചെയ്തു എന്നാണ്‌ ഐതിഹ്യം. അദ്ദേഹം ഒരേസമയം രചയിതാവും, കഥാപാത്രവും, സാക്ഷിയുമായി.
ആധുനിക ചരിത്രകാരന്മാരുടെ അഭിപ്രായപ്രകാരം മഹാഭാരതത്തിന്‍റെ കർത്താവ്‌ ഒരാളാകാൻ വഴിയില്ല. പല നൂറ്റാണ്ടുകളിൽ പലരുടേയും പ്രതിഭാ പ്രവർത്തനത്തിൽ നിന്ന് ഉരുത്തിരിഞ്ഞ്‌ വന്ന ഒരു അസാധാരണ ഗ്രന്ഥമാണ്‌ മഹാഭാരതം എന്നാണ്‌ അവരുടെ അഭിപ്രായം. കൃതിയുടെ ആദ്യരൂപം ജയം എന്നായിരുന്നു അറിയപ്പെട്ടിരുന്നത്‌ എന്ന് ആദിപർവ്വത്തിൽ തന്നെ പറഞ്ഞിരിക്കുന്നു. എന്തായാലും ഭാരതയുദ്ധം ഒരു ചരിത്രസംഭവം ആണെന്ന് മിക്കചരിത്രകാരന്മാരും സമ്മതിക്കുന്നു. ആദിപർവ്വത്തിൽ കുരുപാണ്ഡവ സേനകൾ കലിദ്വാപര യുഗങ്ങളുടെ ഇടയിൽ സ്യമന്തപചകത്തിൽ വച്ച്‌ യുദ്ധം ചെയ്തു എന്നാണ്‌ പറയുന്നത്‌. ക്രിസ്തുവിനു മുമ്പ്‌ 3102 ആണ്‌ അതെന്നാണ്‌ ചരിത്രകാരന്മാരുടെ പക്ഷം.

പലതെളിവുകളേയും അവലംബിക്കുമ്പോൾ മഹാഭാരതം ബുദ്ധനു മുൻപ്‌ തന്നെ പ്രചാരത്തിലിരുന്നിരുന്നു എന്നു കരുതണം. അക്കാലത്ത്‌ അത്‌ ഒരു കൃതിയുടെ രൂപം പ്രാപിച്ചോ എന്നത് വ്യക്തമല്ല. ഏറ്റവും കുറഞ്ഞത്‌ ക്രിസ്തുവിനു മുമ്പ്‌ നാനൂറിനും മുന്നൂറിനും ഇടയിലെങ്കിലും മഹാഭാരതം പുസ്തകരൂപം പ്രാപിച്ചു എന്നുമാത്രം മനസ്സിലാക്കാം

പ്രധാന കഥ 

മഹാഭാരതം ഭരതവംശത്തിന്‍റെ കഥയാണ്. മഹാഭാരതത്തിന്‍റെ ആദിപർവത്തിൽ ദുഷ്യന്ത മഹാരാജാവിന്‍റെയും ഭാര്യ ശകുന്തളയുടെയും കഥ വിവരിക്കുന്നു. അവരുടെ പുത്രനായ സർവദമനൻ പിന്നീടു ഭരതൻ എന്നറിയപ്പെടുന്നു. ഭരതൻ ആസേതുഹിമാലയം അടക്കിവാഴുന്നു. ഭരതന്‍റെ സാമ്രാജ്യം ഭാരതവർഷം എന്നറിയപ്പെടുന്നു. ഭരതചക്രവർത്തിയുടെ വംശത്തിൽ പിറന്നവർ ഭാരതർ എന്നറിയപ്പെടുന്നു. ഭരതവംശത്തിന്‍റെ കഥയും ഭാരതവർഷത്തിന്‍റെ ചരിത്രവുമാകുന്നു മഹാഭാരതം.
മഹാഭാരത കഥയുടെ നട്ടെല്ല് കൗരവപാണ്ഡവ വൈരം ആണ്‌. അതുകൊണ്ടു തന്നെ കഥ പാണ്ഡുവിന്‍റെയും ധൃതരാഷ്ട്രരുടേയും ജനനത്തിൽ തുടങ്ങുന്നു. ഭീമൻ ദുര്യോധനനെ വധിക്കുന്നിടത്താണ്‌ പ്രധാന കഥയുടെ അവസാനം. പ്രധാന കഥ ഒരു നൂറ്റാണ്ടിനെ ഉൾക്കൊള്ളുന്നു. മുഴുവൻ കഥയും കൂടി കണക്കിലെടുക്കുകയാണെങ്കിൽ അതു നൂറ്റാണ്ടുകളുടെ കഥയാകും. കൌരവപാണ്ഡവരുടെ പ്രപിതാമഹനായ വ്യാസൻ രചയിതാവും സ്വയം ഒരു കഥാപാത്രവുമാണ്‌.

ശാസനകൾ 

ഏതൊരു തലത്തിലുള്ള വ്യക്തികളും സമൂഹത്തിനായി ചിലതു ചെയ്യേണ്ടതുണ്ടെന്ന് ഊന്നിയുറപ്പിക്കുന്ന നിയമങ്ങളാണ്‌ ശാസനകൾ എന്നറിയപ്പെടുന്നത്‌. മോക്ഷപ്രാപ്തിക്കുള്ള വഴിയും ശാസനകളിൽ കാണാം. 

ചിന്താപരതയും കലാപരതയും 

ആയിരക്കണക്കിന്‌ വർഷങ്ങളായി വേദതുല്യമായി നിലനിൽക്കുന്ന മഹാഭാരതത്തെ ഭാരതീയർക്ക്‌ ബഹുമാനത്തോടെ അല്ലാതെ കാണാൻ കഴിയില്ല. ഭാരതീയസംസ്കാരം ചെറിയചെറിയ മാറ്റങ്ങളോടു കൂടിയാണെങ്കിലും പുരാതനകാലം മുതൽക്കേ പ്രചാരത്തിലിരിക്കുന്ന ദക്ഷിണ പൂർവ്വേഷ്യൻ രാജ്യങ്ങളിലും അങ്ങനെ തന്നെ. പാശ്ചാത്യ നിരൂപകർക്ക്‌ ഒരിക്കലും തന്നെ മഹാഭാരതത്തിന്‍റെ ഗഹനത മനസ്സിലാക്കാൻ സാധിച്ചിട്ടില്ല എന്നാണ്‌ ഇവിടങ്ങളിലെ ചരിത്രകാരന്മാരുടെ അഭിപ്രായം. പൊതുവേ പൗരസ്ത്യകൃതികളെ കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കുന്ന പ്രശസ്ത പാശ്ചാത്യനിരൂപകനായ വിന്റർനിറ്റ്‌സ്‌ മഹാഭാരതത്തെ സാഹിത്യരക്ഷസ്‌ എന്നാണ്‌ വിളിച്ചത്‌. എങ്കിലും “ഈ കാനനത്തിന്‍റെ അടിത്തട്ടിൽ നിന്ന് സത്യവും യഥാർത്ഥവുമായ ഒരു കവിത വളർന്നു വരുന്നുണ്ട്‌” എന്നും അദ്ദേഹം പറഞ്ഞിരുന്നു.

അനശ്വരങ്ങളായ കവിതാഭാഗങ്ങളുടേയും, അഗാധമായ ജ്ഞാനത്തിന്‍റെയും സംഭാരം മഹാഭാരതത്തെ ഏറ്റവും മനോഹരമായ കൃതിയാക്കുന്നത്രെ. രചയിതാവ്‌ തന്നെ സ്വന്തം കൃതിയെ അത്ഭുതകരം എന്നാണ്‌ വിശേഷിപ്പിച്ചത്‌

മഹാഭാരതത്തിൽ നിന്ന് ആറ്റിക്കുറുക്കി എടുക്കുവാൻ കഴിയുന്ന രസം ശാന്തമാണ്‌. തന്‍റെ കുട്ടിക്കാലത്തു തുടങ്ങിയ വൈരത്തിന്‍റെ അശാന്തിയിൽ നിന്നും കവി ആഗ്രഹിക്കുന്നത്‌ മോചനമാണ്‌. മോചനത്തിന്‍റെ സ്ഥായി ആയ ഭാവമാണ്‌ ശാന്തം. മഹാഭാരതത്തെപോലുള്ള ഒരു സാഹിത്യസമുച്ചയം അതിന്‍റെ സംസ്കാരവൈജാത്യത്തിൽ അടിസ്ഥാനപ്പെട്ടിരിക്കുന്നു. ഭഗവദ്ഗീത പോലുള്ള ഭാഗങ്ങളാകട്ടെ കഥാഘടനയോടൊത്തും ഒറ്റക്കും അതിമനോഹരങ്ങളാണ്‌. ഉപനിഷത്തുകളിലും ബൌദ്ധജാതക കഥകളിലും പിന്നീട്‌ ബൈബിളിലും കാണുന്ന ഗഹനതയെ ലാളിത്യത്തിൽ ഉറപ്പിച്ചുനിർത്തുന്ന രീതിയാണ്‌ മഹാഭാരതത്തിലും കാണാവുന്നത്‌. അവയിൽ ഉള്ളതുപോലെ തന്നെ മഹാഭാരതത്തിലേയും ഏറ്റവും ഉജ്ജ്വലമായ ചിന്ത ” തനിക്ക്‌ പ്രതികൂലമായത്‌ മറ്റുള്ളവരോട്‌ ചെയ്യരുത്‌“എന്നാണത്രെ.

ഹിന്ദു. 

ഹിന്ദു ധർ‌മത്തിന്‍റെ ദർ‍ശനങ്ങളിലും ഗ്രന്ഥങ്ങളിലും വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്ന വ്യക്തിയാണ് ഹിന്ദു .ദേവനാഗരി: हिन्दू , ഇംഗ്ലീഷ്:Hindu).

ഹിന്ദുധർമം എന്നത് ഭാരത ഉപഭൂഖണ്ഡത്തിൽ ഉടലെടുത്ത മതപരവും ദാർശനികവും സാംസ്കാരികവുമായ വ്യവസ്ഥകളുടെ ഒരു സഞ്ചയമാണ്. ലോകത്തിലെ ഏറ്റവും വലിയ മതങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഹിന്ദു മതം. ലോക ജനസംഖ്യയിൽ ഏകദേശം 92 കോടി ആൾക്കാർ ഹിന്ദുക്കളാണ്. ഇവരിൽ ഏകദേശം 89 കോടി ആളുകൾ ഭാരതത്തിൽ ജീവിക്കുന്നു; 3 കോടി ആളുകൾ ലോകമെമ്പാടും വ്യാപിച്ചിരിക്കുന്നു. ബംഗ്ലാദേശ്, മ്യാൻ‌മാർ (ബർമ), പാകിസ്താൻ, ശ്രീലങ്ക, ഫിജി, ഗയാന, നേപാൾ, സിംഗപ്പൂർ, ഇന്തോനേഷ്യ (പ്രത്യേകിച്ചും ബാലി), മലേഷ്യ, ദക്ഷിണാഫ്രിക്ക, കെനിയ, മൗറീഷ്യസ്, സുരിനാം, ട്രിനിഡാഡ് ടൊബാഗോ, കാനഡ, നെതർലാൻഡ്സ്, യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്‌ഡം തുടങ്ങിയ രാഷ്ട്രങ്ങളെല്ലാം കൂടിയ ഹിന്ദു ജനസംഖ്യയുള്ളവയാണ്.

“ഹിന്ദു” എന്ന വാക്ക് ആദ്യം പ്രത്യക്ഷപ്പെട്ടത് ഒരു പ്രാചീന പേർഷ്യൻ ഭൂമിശാസ്ത്ര പദമായിട്ടാണ്. സിന്ധു നദിയുടെ പേരിൽ നിന്നുമാണ് ഈ വാക്കിന്‍റെ ഉത്ഭവം. പേർഷ്യക്കാർ സിന്ധു നദിക്ക് മറുവശത്തുള്ള ജനതയെ സൂചിപ്പിക്കാൻ ഹിന്ദു എന്ന പദം ഉപയോഗിച്ചു. പിന്നീട് അറബികൾ അവരുടെ ഗ്രന്ഥങ്ങളിൽ അറബിക് അൽ കൂടി മുന്നിൽ ചേർത്ത് “അൽ-ഹിന്ദ് എന്ന് പ്രയോഗിച്ചു വന്നു. എല്ലാ മുഗൾ ചക്രവർ‌ത്തിമാരും 18-ാംശതകത്തിന്‍റെ അവസാനം വരെ ബ്രിട്ടീഷ് സാമ്രാജ്യവും “ഹിന്ദുസ്ഥാനിലെ” ജനങ്ങളെ “ഹിന്ദു” എന്ന പദത്താൽ പരാമർ‌‍ശിച്ചിരുന്നു. ക്രമേണ “ഹിന്ദു” എന്ന പദം എബ്രഹാമിക വംശ നാമം സ്വീകരിക്കാത്ത ഏതൊരു ഭാരതീയനെയും സൂചിപ്പിക്കുന്ന പദമായി മാറുകയും അങ്ങനെ മഹത്തായ വ്യാപ്തിയുള്ള വിശ്വാസങ്ങളെയും ആചാരങ്ങളെയും ഉൾക്കൊള്ളുന്ന ഒരു ജനതതിയുടെ പൊതുനാമമായി തീരുകയും ചെയ്തു. 

ഹിന്ദു” എന്ന വാക്ക് എപ്പോൾ‍, എങ്ങനെ രൂപപ്പെട്ടു എന്നത് വ്യക്തമായി സ്ഥാപിക്കപ്പെട്ടിട്ടില്ല. പുരാതന ഭാരതീയ പുണ്യഗ്രന്ഥങ്ങളിൽ ഹിന്ദു എന്ന പദം ഉപയോഗിക്കുന്നതേയില്ല. എന്നാൽ ക്രി മു 617 നോടടുത്ത് എഴുതപ്പെട്ട ബൈബിളിലെ ഒരു പുസ്തകമായ എസ്ഥേറിൽ “ഹിന്ദു ദേശം” എന്ന പരാമർശം ഉണ്ട്.(എസ്ഥേർ 1:1) പിന്നീടുള്ള ഗ്രന്ഥങ്ങളിൽ സിന്ധു നദീതട വാസികളെ കുറിക്കാനാണ് ഈ വാക്ക് ഉപയോഗിച്ചുവന്നത്. മദ്ധ്യകാലത്ത് ഭാരതത്തിൽ ആക്രമണം നടത്തിയവരാണ് ഭാരതത്തിലെ പ്രത്യേക സംസ്കാരവും ആചാരങ്ങളുമുള്ള ജനങ്ങളെ ഒന്നായി ഹിന്ദുക്കൾ എന്ന് നിരന്തരം വിവക്ഷിച്ചു തുടങ്ങിയത്.

പിൽക്കാലത്ത്, ഏകദേശം 1830 ഓടുകൂടി, കൊളോണിയലിസത്തിനെതിരായ ഒരു ദേശീയ വികാരം എന്ന നിലക്കും മറ്റ് ലോക മതങ്ങളിൽ നിന്ന് വ്യതിരിക്തമെന്ന നിലക്കും തങ്ങളുടെ ദർശനങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും എല്ലാം ചേർന്ന് ഒരു മതമെന്ന നിലയിൽ ഹിന്ദുക്കൾ കണ്ടു തുടങ്ങി.

ആരാണ് ഹിന്ദു? 

വിശ്വാസങ്ങളിലെയും ആചാരങ്ങളിലെയും മഹാ വൈവിധ്യം മൂലം ആരാണ് ഹിന്ദു എന്നതിന് ഒരു എല്ലാവരാലും അംഗീകരിക്കപ്പെടുന്ന നിർവചനം നൽകുക സാധ്യമല്ല. 1995 ൽ മുഖ്യ ന്യായാധിപൻ പി. ബി. ഗജേന്ദ്ര ഗാഡ്കർ ഭാരതത്തിന്‍റെ പരമോന്നത നീതി പീഠം മുൻപാകെ ഇപ്രകാരം ഉദ്ധരിച്ചു.
“നാം ഹിന്ദുമതത്തെപ്പറ്റി ചിന്തിക്കുമ്പോൾ, ലോകത്തിലെ മറ്റ് മതങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഹിന്ദു മതം ഒരു പ്രത്യേക പ്രവാചകനെ അവകാശപ്പെടുന്നില്ല; ഒരു പ്രത്യേക ദൈവത്തെ മാത്രം ആരാധിക്കുന്നില്ല; ഒരു പ്രത്യേക സിദ്ധാന്തമോ തത്ത്വമോ പിന്തുടരുന്നില്ല; ഒരു പ്രത്യേക ദാർശനിക ആശയത്തിൽ മാത്രം വിശ്വസിക്കുന്നില്ല; ഒരു പ്രത്യേകരീതിയിൽ മാത്രമുള്ള മതപരമായ ആചാരങ്ങളോ അനുഷ്ഠാനങ്ങളോ പിന്തുടരുന്നില്ല; യഥാർഥത്തിൽ‌, അത് ഒരു മതത്തിന്‍റെ പരമ്പരാഗത സങ്കുചിത ലക്ഷണങ്ങൾ ഒന്നുംതന്നെ പൂർ‌‍ത്തീകരിക്കുന്നില്ല. അതിനെ വളരെ വിശാലമായി ഒരു ജീവിത രീതി എന്ന് വിശദീകരിക്കാം, അതിലപ്പുറം ഒന്നുമല്ല.”

ഹിന്ദുക്കളുടെ ഭാഷാ ശാസ്ത്രം

വേദങ്ങളും ഇതിഹാസങ്ങളും രൂപപ്പെട്ടത് സംസ്കൃത ഭാഷയിലാണ്. സംസ്കൃതം എഴുതാൻ വിവിധ ലിപികൾ ഭാരതത്തിൽ ഉപയോഗിക്കപ്പെട്ടിരുന്നു. കൂടാതെ മറ്റ് ഭാഷകളിലും ധാരാളം ദാർശനികവും മതപരവുമായ രചനകൾ ഉണ്ടായി. ആധുനിക കാലത്ത് ഇംഗ്ലീഷിലും ഹിന്ദു‌മത സംബന്ധിയായ ധാരാളം രചനകൾ ഉണ്ടായി.

ബുദ്ധമതം 

ലോകത്താകമാനം 23 മുതൽ 50 കോടി വരെ അനുയായികളുള്ള ഒരു മതവും ചിന്താധാരയുമാണ്‌ ബുദ്ധമതം. ബുദ്ധമതാനുയായികളിൽ ഭൂരിഭാഗവും ഏഷ്യയിലാണ്‌ വസിക്കുന്നത്. എന്നാൽ പാശ്ചാത്യരാജ്യങ്ങളിലും ഈ മതത്തിന്‍റെ സ്വാധീനം വർദ്ധിച്ചുവരുന്നുണ്ട്. അശോകചക്രവർത്തിയുടെ കാലത്ത് ബുദ്ധമതത്തിന് വൻ പ്രചാരം സിദ്ധിച്ചിരുന്നു. അതിരുകടന്ന ഭോഗാസക്തിക്കും ആത്മപീഡനമുറകളായ സംന്യാസത്തിനും ഇടക്കുള്ള മദ്ധ്യമപദ്ധതിയാണ്‌ ബുദ്ധമതത്തിലുള്ളത്. ഇതാണ്‌ ബുദ്ധന്‍റെ ഉപദേശം. സർവ്വം അനിത്യം, സർവ്വം ദുഃഖം, സർവം അനാത്മം എന്നിങ്ങനെയുള്ള അസ്തിത്വലക്ഷണങ്ങളിലൂന്നിയാണ്‌ ജീവിക്കേണ്ടത്. ഏതിനു കാര്യകാരണ ബന്ധമുണ്ടെന്ന തത്ത്വം പ്രപഞ്ചത്തെ നിയന്ത്രിക്കുന്നു. ലളിതമായ നന്മയാണ്‌ ബുദ്ധപ്രബോധങ്ങളുടെ ജീവൻ. അതൊരു ജീവിതരീതിയാണ്‌. എല്ലാം ദുഃഖമയമാണെന്നും ദുഃഖത്തിനു കാരണം തൃഷ്ണയാണെന്നും ബുദ്ധമതം പഠിപ്പിക്കുന്നു. തൃഷ്ണയെ അകറ്റുക വഴി ദുഃഖവിമുക്തമാകാമെന്നും അതിനായി അഷ്ടമാർഗ്ഗങ്ങൾ ഉണ്ട് എന്നും ബുദ്ധമതം പഠിപ്പിക്കുന്നുണ്ട്. ഈ നാലു സത്യങ്ങളെ ആര്യസത്യങ്ങൾഎന്നറിയപ്പെടുന്നു.

ബുദ്ധമതത്തിൽ ദൈവത്തെപ്പറ്റി സൂചനകളൊന്നുമില്ല. ദൈവം ഉണ്ടോ ഇല്ലയോ എന്ന് അന്വേഷിക്കലല്ല അത് ചെയ്യുന്നത്. മറിച്ച് മനുഷ്യന്‍റെ ജ്ഞാനപ്രകാശനമാണ്‌. അതുവഴി ശാന്തിയും ജീവിതവിജയവും അത് പ്രദാനം ചെയ്യുന്നു. ദൈവമില്ലാത്ത സ്വർഗ്ഗം,ആത്മാവില്ലാത്ത അനന്ത ജീവിതം, പ്രാർത്ഥനയില്ലാത്ത ശുദ്ധികർമ്മം-ബുദ്ധമതത്തിന്‍റെ ആകെത്തുകയാണിതെന്ന് ചിലർ കരുതുന്നു.ഇതിൽ കുറെയെല്ലാം അതിശയോക്തി കലർന്നിട്ടുണ്ട് . തങ്കൾ ദൈവത്തെ നേരിട്ടു കണ്ടിരിക്കുന്നു എന്നു പലരും അവകാശപ്പെട്ടിരുന്ന കാലത്തായിരുന്നു ബുദ്ധമതത്തിന്‍റെ ആവിർഭാവം. അത്തരം ദാർശനികൻമാരെ ശ്രീബുദ്ധൻ അധിക്ഷേപിക്കുകയാണ് ചെയ്തത്.അവർ മനുഷ്യരെ വഞ്ചിക്കുകയാണന്നാണ് അദ്ദേഹം പറഞ്ഞത്.

ആത്മരക്ഷ ഓരോ മനുഷ്യന്‍റെയും വ്യക്തിപരമായ കാര്യമാണ്, അതിൽ മറ്റാർക്കും തലയിടുക സാധ്യമല്ല.ആർക്കും കൈ കടത്തുവാൻ അവകാശമോ കഴിവോ ഇല്ല. ആത്മരക്ഷയിൽ സഹായഹസ്തം നീട്ടിത്തരുവാൻ ആരുമില്ല, സ്വപരിശ്രമം കൊണ്ട് അത് നേടിയെടുക്കണം തനിക്ക് താൻ തന്നെ വെളിച്ചമാകണം. തനിക്ക്(ശ്രീബുദ്ധന്) പോലും ആരെയും രക്ഷിക്കുക സാധ്യമല്ല,എന്നാൽ മറ്റുള്ളവർക്ക് വെളിച്ചം കാണിക്കുവാനും വഴി തുറന്നുകൊടുക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു.

ബുദ്ധമതവിശ്വാസപ്രകാരം ബുദ്ധൻ ഒരു ദൈവമല്ല. മറിച്ച് മനുഷ്യരെ ഭൗതികേച്ഛകളിൽ നിന്ന് മുക്തനാക്കി ശാശ്വതസമാധാനം നേടുന്നതിനെ പഠിപ്പിക്കുന്ന ഒരു ആചാര്യനാണ്. വസ്തുക്കളുടെയും വസ്തുതകളുടെയും മൂലകാരണം എന്താണന്നും അദ്ദേഹം അന്വേഷിച്ചില്ല. അതെന്തുമായിക്കൊള്ളട്ടെ അസ്തിത്വം എവിടെ നിന്ന് ലഭിച്ചുവെന്ന് തിരക്കിയില്ല,അസ്തിത്വം എന്താണന്ന് പരിശോധിച്ചു. ദൈവത്തെപ്പറ്റി ചിന്തിക്കാനോ,ദൈവത്തെപ്പറ്റി പഠിപ്പിക്കുകയോ ചെയ്തിട്ടില്ലാത്ത ഏക മതസ്ഥാപകൻ ഗൗതമ ബുദ്ധനാണ്. താൻ ഒരു പ്രവാചകനാണന്നോ തനിക്ക് വെളിപാടുണ്ടെന്നോ അദ്ദേഹം അവകാശപ്പെട്ടില്ല.സ്വപരിശ്രമത്താൽ സത്യം കണ്ടെത്തി എന്നാണ് പറയുന്നത്. അദ്ദേഹം വളരെ സമയം ധ്യാനത്തിനായി ചിലവഴിച്ചിരുന്നുവെങ്കിലും, ഒരിക്കലും പ്രാർത്ഥിച്ചിരുന്നതായി കാണപ്പെട്ടിട്ടില്ല, പ്രാർത്ഥിക്കുവാൻ ശിഷ്യരെ പഠിപ്പിച്ചതുമില്ല.

പരിത്യാഗത്തിലാണ് രക്ഷ അടങ്ങിയിരിക്കുന്നതെന്ന തത്വമാണ് ബുദ്ധൻ സ്വീകരിച്ചത്.സകലതും പരിത്യജിക്കുന്നവനുമാത്രമേ രക്ഷകരഗതമാകുകയുള്ളൂ. “ഈ ലോകത്തോട് ഒട്ടിച്ചേർന്നവന്‍റെ ആത്മാവ് ഈ ലോകത്തോട് ബന്ധിക്കപ്പെട്ടിരിക്കുന്നു.പരലോകത്തോട് ബന്ധം പുലർത്തുവാൻ ആഗ്രഹിക്കുന്നവന്‍റെ ആത്മാവ് പരലോകത്തോട് ഒട്ടിച്ചേർന്നിരിക്കുന്നു” അതിനാൽ ദൈവത്തെപ്പറ്റി ചിന്തിക്കരുതെന്നാണ് ബുദ്ധൻ അഭിപ്രായപ്പെട്ടിരിക്കുന്നത്. അതു മാത്രമല്ല പഞ്ചേന്ദ്രിയങ്ങൾക്ക് വിഷയീഭവിക്കാത്ത യാതൊന്നും മനസ്സിലാക്കുവാൻ മനുഷ്യന് സാധ്യവുമല്ലത്രെ. പ്രപഞ്ചത്തെ ഭരിക്കുന്നത് അഞ്ച് നിയമങ്ങളാണെന്ന് ബുദ്ധമതം പഠിപ്പിക്കുന്നു, അവ കർമ്മ നിയമം, ഋതു നിയമം,ബീജ നിയമം, ചിത്ത നിയമം, ധർമ്മം, ഇവ കൂടാതെ ഒരു നിയന്താവിന്‍റെ ആവശ്യമില്ല. നിയമ ദാതാവും വേണ്ടെന്ന തത്വമാണ് പ്രതീത്യ സമുത്പാതത്തിൽ ആവിഷ്കരിച്ചിട്ടുള്ളത്.

ദൈവത്തെപ്പറ്റി യാതൊന്നും പഠിപ്പിച്ചില്ലങ്കിലും ദൈവത്തിൽ നിന്നും വേർപിരിഞ്ഞ് ജീവിക്കുവാൻ അദ്ദേഹത്തിന്‍റെ അനുയായികൾക്ക് കഴിഞ്ഞില്ല. ബുദ്ധദർശനമെന്ന പേരിൽ ഇന്നറിയപ്പെടുന്ന തത്വസംഹിത തന്നെ പിൻകാലത്ത് ബുദ്ധന്‍റെ പേരിൽ നടപ്പായ ദർശനമായിരുന്നു.ദൈവത്തിന്‍റെ സ്ഥാനത്ത് ഒരു വലിയ ശൂന്യത അവർക്കനുഭവപ്പെട്ടു. അതിനാൽ ബുദ്ധനിൽതന്നെ അമാനുഷിക ശക്തികളും അമാനുഷിക വ്യക്തിത്വവും ആരോപിച്ചു തുടങ്ങി. എ.ഡി ഒന്നാം നൂറ്റാണ്ടിലാണ് ബുദ്ധന്‍റെ വ്യക്തിത്വത്തെ സംബന്ധിച്ച് പുതിയ സിദ്ധാന്തം തലയുയർത്തിയത്. അദ്ദേഹത്തെ ചുറ്റിപ്പറ്റി പല കഥകളും പൊന്തി വന്നു. ശാക്യമുനി സ്വർഗ്ഗത്തിൽ നിന്നു വന്ന് മായയുടെ ഉദരത്തിൽ പ്രവേശിച്ചതാണെന്നും,അദ്ദേഹം വിഷ്ണുവിന്‍റെ അവതാരമാണെന്നും ചിലർ വാദിച്ചു.അദ്ദേഹത്തിൽ അത്ഭുത പ്രവർത്തനശക്തിയും ആരോപിച്ചു.അത്ഭുതങ്ങളുടെ ഇടയിലായി അദ്ദേഹത്തിന്‍റെ പ്രസംഗങ്ങൾ മുഴുവനും. അദ്ദേഹത്തെ സൂര്യദേവനായി ചിത്രീകരിച്ചു കൊണ്ടുള്ള ചിത്രങ്ങൾ പുറത്തുവന്നു. അവസാനം ബുദ്ധന്നെത്തന്നെ ദൈവമായി ആരാധിച്ചു. ഹിന്ദുക്കളെപ്പോലെ ബുദ്ധമതവിശ്വാസികളും പുനർജന്മത്തിൽവിശ്വസിക്കുന്നു. അതായത് ഓരോരുത്തരും നിരവധി തവണ ജനിച്ചു മരിക്കുന്നു. തന്‍റെ അടുത്ത ജന്മത്തിലെ സ്ഥിതി ഈ ജന്മത്തിലെ പ്രവൃത്തികൾക്കനുസരിച്ചായിരിക്കും നിശ്ചയിക്കപ്പെടുക. ക്രിസ്ത്യാനികളുടെ പത്തു കൽപ്പനകൾ പോലെ ബുദ്ധമതത്തിനും ചില നിയമാവലികളുണ്ട്. ഇതിലെ ഏറ്റവും പ്രധാനമായത് അഹിംസയാണ്.

ജൈനമതം

ജൈനമതം അഥവാ ജൈനധർമ്മം പുരാതന ഭാരതത്തിൽ ഉടലെടുത്ത മതവിഭാഗമാണ്‌. ആധുനിക കാലഘട്ടത്തിൽ ജൈന മതത്തിന്‍റെ സ്വാധീനം നേർത്തതാണെങ്കിലും ഈ മതവിഭാഗം ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിനു നൽകിയ സംഭാവനകൾ ചെറുതല്ല. അഹിംസയിലൂന്നിയ ജൈനമത സിദ്ധാന്തങ്ങൾ ബുദ്ധമതത്തോടൊപ്പം മഹാത്മാ ഗാന്ധിയെപ്പോലുള്ള ചിന്തകന്മാരെ സ്വാധീനിച്ചിട്ടുണ്ട്‌. നാൽപതു ലക്ഷത്തോളം അനുയായികളുള്ള ജൈനമതം പ്രധാനമായും കർണാടകംമഹാരാഷ്ട്രഗുജറാത്ത്‌രാജസ്ഥാൻ എന്നീ ഇന്ത്യൻ സംസ്ഥാനങ്ങളിലാണ്‌ സാന്നിധ്യമറിയിക്കുന്നത്‌.

ജേതാവ് എന്നർത്ഥമുള്ള ജിനൻ എന്ന പദത്തിൽ നിന്നാണ്‌ ജൈനൻ എന്ന നാമം ഉരുത്തിരിഞ്ഞത്. മോഹങ്ങളെ അതിജീവിച്ച് ജയിച്ചവനാണ് ജിനൻ.

തീർഥങ്കരന്മാർ

ആദിതീർഥങ്കരനായ ഋഷഭദേവനാണ് ജൈനരുടെ ആരാധനാമൂർത്തി. കാള വാഹനമായുള്ള ഈ ദേവൻ ഹിന്ദുമതത്തിലെ ശിവൻ തന്നെയാണെന്നും ചിലർ കരുതുന്നു. പുണ്യസ്നാനഘട്ടമാണ് തീർഥം. കടവ് എന്നും തീർഥത്തിനർഥമുണ്ട്. ജീവിതമാകുന്ന കടവു കടത്തി മോക്ഷം നൽകുന്നവൻ എന്ന അർത്ഥത്തിലാണ് തീർഥങ്കരൻ എന്ന് ഉപയോഗിക്കുന്നത്. ആദിതീർഥങ്കരൻ ഋഷഭദേവനും ഇരുപത്തിനാലാമത്തെ തീർഥങ്കരൻ വർദ്ധമാന മഹാവീരനും ആയിരുന്നു. പിന്നീട് തീർഥങ്കരന്മാർ ഉണ്ടായിട്ടില്ല.

മഹാവീരൻ

ജൈനദർശനപ്രകാരം മതപരിഷ്കർത്താവുമാത്രമാണ് വർദ്ധമാനമഹാവീരൻ. എന്നാൽ മഹാവീരനെ ഈശ്വരതുല്യനായി ജൈനർ ആരാധിക്കുന്നു. .വൈശാലിക്കു സമീപമുള്ള(ബീഹാർ ഇപ്പോൾ) ബി.സി. 540-ൽ ആണ് മഹാവീരൻ ജനിച്ചത്. മുപ്പതാം വയസിൽ സന്യാസം സ്വീകരിച്ചു.

ജീവിതചര്യ

തങ്ങൾക്ക് സ്വന്തമായുള്ളതെല്ലാം ഉപേക്ഷിച്ച് ഭക്ഷണം വരെ ഭിക്ഷയാചിച്ച് കഴിക്കുന്ന രീതിയിലുള്ള വളരെ ലളിതമായ ജീവിതരീതിയാണ്‌ ജൈനമതവിശ്വാസികൾക്ക് നിഷ്കർഷിക്കപ്പെട്ടിട്ടുള്ളത്. ഇതിനുപുറമേ ബ്രഹ്മചര്യവും അനുഷ്ടിക്കേണ്ടുതുണ്ട്. പുരുഷന്മാർക്ക് അവരുടെ വസ്ത്രമടക്കം ഉപേക്ഷിക്കുന്നതിന്‌ നിഷ്കർഷിക്കപ്പെട്ടിരിക്കുന്നു.

ജൈനരുടെ വിശ്വാസമനുസരിച്ച് ഏറ്റവും ചെറിയ കൃമികീടങ്ങളടക്കമുള്ള എല്ലാ ജീവജാലങ്ങളുടേതടക്കമുള്ള ജീവൻ വിശുദ്ധമാണ്; അത് ഇല്ലാതാക്കുന്നതും തെറ്റാണ്. അതുകൊണ്ട് അബദ്ധത്തിൽപ്പോലും പറക്കുന്ന ജീവികളെയോ മറ്റോ വായിൽപ്പെട്ട് വിഴുങ്ങാതിരിക്കുന്നതിന്, ജൈനർ തങ്ങളുടെ വായ വെളുത്ത തുണി കൊണ്ട് മൂടിക്കെട്ടുന്നു. വിളക്കിന്‍റെ നാളത്തിൽപ്പെട്ട് കീടങ്ങൾ മരിക്കുന്നത് ഒഴിവാക്കാനായി ജൈനർ വിളക്ക് കത്തിക്കുന്നതും ഒഴിവാക്കാറുണ്ട്. ഇതേ കാരണത്താൽ ഇവർ പകൽവെളിച്ചത്തിൽ മാത്രമേ ഭക്ഷണം കഴിക്കാറുമുള്ളൂ. ജൈനരുടെ വായ് മൂടിക്കെട്ടുന്ന സ്വഭാവം മൂലം ഗ്രീക്ക് സ്ഥാനപതിയായിരുന്ന മെഗസ്തനീസ്, ഇവർ വായില്ലാത്തവരാണെന്നു വരെ രേഖപ്പെടുത്തിയിട്ടുണ്ട്.

ജൈനമതത്തിന്‍റെ കഠിനമായ നിബന്ധനകൾ പാലിക്കുന്നത് മിക്കയാളുകൾക്കും പ്രയാസമായിരുന്നു. എങ്കിലും ആയിരക്കണക്കിനുപേർ സ്വന്തം വീടുപേക്ഷിച്ച് ജീവനത്തിന്‍റെ ഈ പുതിയ രീതി പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനുമായി മുന്നോട്ടുവന്നു. ഇതിലധികം പേർ ജൈന സന്യാസി-സന്യാസിനികൾക്ക് ഭക്ഷണവും മറ്റും നൽകി ഈ ആശയത്തെ പ്രോൽസാഹിപ്പിച്ചു. പ്രധാനമായും വണിക്കുകളും, കർഷകരുമായിരുന്നു ജൈനമതത്തിന്‌ കൂടുതൽ പ്രോൽസാഹനം നൽകിയിരുന്നത്. സ്വന്തം കാർഷികവിഭവങ്ങളെ കീടങ്ങളിൽ നിന്നും മറ്റും സം‌രക്ഷിക്കേണ്ടിയിരുന്നതുകൊണ്ട് മതനിയമങ്ങൾ അനുസരിക്കുന്നതിന്‌ ഇവർ കൂടുതൽ പ്രയാസം നേരിട്ടു.

ജൈനർ, കണിശക്കാരായ പണമിടപാടുകാർ എന്ന പേരിൽ പേരുകേട്ടവരാണ്. ഇന്ത്യയിലെ മിക്കവാറും വാണിജ്യനഗരങ്ങളിലും ഇവരുടെ സാന്നിധ്യം കാണാം. എന്നിരുന്നാലും മഹാരാഷ്ട്രഗുജറാത്തിലെ കത്തിയവാർ പ്രദേശം, രാജസ്ഥാൻ എന്നിവയാണ്‌ ജൈനരുടെ പ്രധാന ആവാസകേന്ദ്രങ്ങൾ. ഇവരുടെ പണത്തിന്‍റെ നല്ലൊരു ഭാഗം ആരാധനാലയങ്ങളുടെ നടത്തിപ്പിനും മോടിപിടിപ്പിക്കുന്നതിനും സന്യാസിമാർക്കും പുരോഹിതർക്കുമായും ചെലവഴിക്കുന്നുണ്ട്.

ത്രിരത്നങ്ങൾ

സമ്യക്ദർശനം, സമ്യക്ജ്ഞാനം, സമ്യക് ചാരിത്ര്യം ഇവയെ ജൈനമതക്കാർ ത്രിരത്നങ്ങൾ എന്ന് വിളിക്കുന്നു. രത്നം പോലെ വിലപ്പെട്ടതാണ് ഇവ. ത്രിരത്നങ്ങൾ പിന്തുടർന്നാൽ സന്തോഷവും സമാധാനവും നിറഞ്ഞ സിദ്ധശല എന്ന അവസ്ഥ കൈവരിക്കാനാകും.

പഞ്ചമഹാവ്രതങ്ങൾ

സത്യം,അഹിംസ,ബ്രഹ്മചര്യം,ആസ്തേയം,അപരിഗ്രഹം

ശ്വേതംബരരും ദിഗംബരരും

ജൈനമതത്തിൽ രണ്ടു വിഭാഗക്കാരുണ്ട്.

ശ്വേതംബരർ – പേര് സൂചിപ്പിക്കുന്ന പോലെ ശ്വേതംബരർ വെള്ളവസ്ത്രം ധരിക്കുന്നു.

ദിഗംബരർ – വസ്ത്രങ്ങൾ ധരിക്കാത്ത ജൈനവിഭാഗം – ദിക്കുകളെ വസ്ത്രമാക്കുന്നവർ എന്നർത്ഥമുള്ള ദിഗംബരർ വസ്ത്രങ്ങളെ അവിശുദ്ധമായി കണക്കാക്കുകയും നഗ്നരായി ജീവിക്കുകയും ചെയ്യുന്നു.

ചരിത്രം

ഹാവീരന്‍റെ കാലത്തിനു ശേഷം നൂറുകണക്കിനു വർഷങ്ങൾ കൊണ്ട് ജൈനമതം ഉത്തരേന്ത്യയുടെ മിക്കഭാഗങ്ങളിലേക്കും ഇന്നത്തെ ഗുജറാത്ത്, തമിഴ്‌നാട്, കർണാടക പ്രദേശങ്ങളിലും പ്രചരിപ്പിക്കപ്പെട്ടു.

മഹാവീരന്‍റെയും അനുചരരുടേയും ഭാഷണങ്ങൾ നൂറ്റാണ്ടുകളോളം വായ്‌മൊഴിയായാണ്‌ കൈമാറ്റം ചെയ്യപ്പെട്ടുപോന്നത്. ഇന്ന് ലഭ്യമായ രീതിയിൽ അവ എഴുതപ്പെട്ടത് അഞ്ചാം നൂറ്റാണ്ടിൽ ഗുജറാത്തിലെ വല്ലഭി എന്ന സ്ഥലത്തുവച്ചാണ്‌

ഭാരതത്തിലെ അപചയം

കാലക്രമത്തിൽ ജൈനമതക്കാർ ഭാരതത്തിൽ ഒരു ചെറിയ വിഭാഗമായിത്തീർന്നു

തീർത്ഥാടനകേന്ദ്രങ്ങൾ.https://ml.wikipedia.org/wiki.Delwada.jpg

ജൈനരുടെ ഏറ്റവും പ്രധാനപ്പെട്ട പുണ്യസ്ഥലമാണ് ആരവല്ലി മലനിരകളിലെ മൗണ്ട് അബു. മനോഹരമായ അലങ്കാരപ്പണികളോടുകൂടിയുള്ള വെണ്ണക്കൽക്ഷേത്രങ്ങളാണ്‌ ഇവിടെയുള്ളത്. കത്തിയവാർ ഉപദ്വീപിലെ പാലിതനക്കടുത്തുള്ള ശത്രുഞ്ജയ കുന്ന് മറ്റൊരു പ്രധാനപ്പെട്ട ജൈനതീർത്ഥാടനകേന്ദ്രമാണ്.

പഞ്ചാബിലെ നാടോടി മതം

From വിക്കിപീഡിയ

പഞ്ചാബ് മേഖലയിലെ ജനങ്ങൾ പരമ്പരാഗതമായി തദ്ദേശീയമായി കണിശമായി പിന്തുടരുന്ന ആചാരങ്ങളേയും വിശ്വാസങ്ങളേയുമാണ് പഞ്ചാബി നാടോടി മതങ്ങൾ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. പരമ്പരാഗതമായ ആരാധനകൾ, നാട്ടു ദൈവങ്ങളുടെ ആരാധന, പ്രാദേശികമായ ഉത്സവങ്ങൾ എന്നിവ ഉൾപ്പെട്ടതാണ് ഇവ. പഞ്ചാബിലെ നാടോടി മതങ്ങളുടെ നിരവധി ആരാധാനാലയങ്ങളാണ് പഞ്ചാബ് മേഖലകളിൽ ഉള്ളത്. വ്യത്യസ്ത സംഘടിത മതങ്ങൾ തമ്മിലുള്ള സംവാദങ്ങൾക്ക് ഇവ വേദിയാവുന്നു. വ്യത്യസ്ത സമുദായങ്ങൾ തമ്മിലുള്ള ചർച്ചകൾക്കും വ്യത്യസ്ത ആചാരങ്ങളുടെ കൈമാറ്റത്തിനും ഇത്തരം ആരാധനാലയങ്ങൾ വേദിയാവുന്നുണ്ട്. 

പഞ്ചാബി നാടോടി മതം പ്രപഞ്ചത്തെ മൂന്നു മേഖലകളായി തിരിച്ചിട്ടുണ്ട്.

ഇംഗ്ലീഷ് പഞ്ചാബി നിവാസി
Sky Akash Dev Lok (Angels-മാലാഖമാർ)
Earth Dharti Matlok (Humans-മനുഷ്യർ)
Underworld Nagas Naglok (Serpents- സർപ്പങ്ങൾ)

ദേവലോകത്ത് ദൈവങ്ങളും വിശുദ്ധൻമാരും പരേതാത്മാക്കളുമാണ് വസിക്കുന്നത്. വിശുദ്ധൻമാർക്കും പരേതാത്മാക്കൾക്കും ദൈവങ്ങളാവാൻ സാധിക്കുമെന്നാണ് വിശ്വാസം.

പരേതാത്മാവ് ആരാധന. ജതേര

പരേതാത്മാക്കളോട് ആദരവ് കാണിക്കുന്നതിനും അവരുടെ സ്മരണാർത്ഥവും സ്ഥാപിക്കുന്ന ആരാധനാലയങ്ങളാണ് ജതേര(Jathera) എന്നറിയപ്പെടുന്നത്. ഒരു ഗ്രാമത്തിന്‍റെ സ്ഥാപകൻ മരിച്ചാൽ ആ ഗ്രാമത്തിന്‍റെ നഗരപ്രന്തത്തിൽ അദ്ദേഹത്തിനായി ഒരു ആരാധനാലയം സ്ഥാപിക്കും. അതിനടുത്ത് തന്നെ വന്നി -ജന്ധ് -മരം നട്ടുവളർത്തും (ഹര്യാൻവിയിൽ ഇത് ജന്ധി മരം എന്നും രാജസ്ഥാനിൽ ഖേജ്‌രി, ഗുജറാത്തിൽ സാമി,സമ്‌റി എന്നുമാണ് അറിയപ്പെടുന്നത്- മരുഭൂമിയിലെ രാജാവ്, അത്ഭുത മരം എന്നും ഈ മരം അറിയപ്പെടുന്നുണ്ട് . ഒരു ഗ്രാമത്തിൽ തന്നെ ഇത്തരത്തിലുള്ള നിരവധി ആരാധനാലയങ്ങൾ ഉണ്ടാവും. ഗ്രാമ സ്ഥാപകന്‍റെ അപരനാമത്തിലൊ ഗ്രാമത്തിന്‍റെ പേരോആണ് ജതേരകൾക്കിടുക.

ഇസ്‌ലാം മതം:

(From വിക്കിപീഡിയ)

ഇസ്‌ലാം (അറബിയിൽالإسلام; al-‘islām, ഇംഗ്ലീഷിൽ: Islam) ആറാം നൂറ്റാണ്ടിൽ (ഏകദേശം 1400 വർഷങ്ങൾ മുൻപ്) ഇന്നത്തെ സൗദി അറേബ്യയിൽ ജീവിച്ചിരുന്ന മുഹമ്മദ്‌ സ്ഥാപിച്ചതും, “അല്ലാഹു” (അറബിയിൽ: ) എന്ന ഏകദൈവത്തിന്‍റെ വിശ്വാസത്തിലധിഷ്ഠിതവുമായ മതമാണ്‌. ഇസ്ലാമിന്‍റെ അനുയായികളെ മുസ്ലിംകൾ എന്ന് വിളിക്കുന്നു. ഖുർആൻ ആണ് ഈ മതത്തിന്‍റെ അടിസ്ഥാന വിശുദ്ധഗ്രന്ഥം. ആരാധനക്കർഹൻ അല്ലാഹു മാത്രമാണെന്നും മുഹമ്മദ്‌ അല്ലാഹുവിന്‍റെ ദൈവദൂതനാണെന്നും അദ്ദേഹത്തിന് ജിബ്‌രീൽ മാലാഖ വഴി ലഭിച്ച ഖുർആൻ അവസാനത്തെ ദൈവിക ഗ്രന്ഥം ആണെന്നും മുസ്ലിംകൾ വിശ്വസിക്കുന്നു. ഇസ്‌ലാം എന്നാൽ അറബി ഭാഷയിൽ (اسلام) സമാധാനം എന്നും സമർപ്പണം എന്നുമാണർത്ഥം. അല്ലാഹുവിന് (ദൈവത്തിന്) മാത്രമായി സമർപ്പിച്ചു അഥവാ അല്ലാഹുവിന് അടിമയായി കൊണ്ട് ജീവിക്കുക എന്നതാണ് ഇസ്‌ലാമിന്‍റെ സാങ്കേതികാർത്ഥം. പ്രവാചകനായ മുഹമ്മദിന്‍റെ വാക്കുകൾക്കും പ്രവർത്തികൾക്കും മൗനാനുവാദങ്ങൾക്കും ഇസ്‌ലാമിൽ വലിയ പ്രാധാന്യം നൽകി വരുന്നതായി കാണാം. ഒരു വ്യക്തിയുടെ ജനനം മുതൽ മരണം വരെയുള്ള സകല കാര്യങ്ങളിലും ഇസ്‌ലാം വ്യക്തമായ മാർഗനിർദേശങ്ങൾ നൽകുന്നുണ്ട്.

ഇസ്‌ലാം ഒരു ലോക മതമാണ്. അതായത് ലോകത്തെ മിക്കവാറും എല്ലാ രാജ്യങ്ങളിലും എല്ലാ പ്രദേശങ്ങളിലും, എല്ലാ മനുഷ്യവംശങ്ങളിലും മുസ്‌ലിംകൾ ഉണ്ട്. (ക്രിസ്തുമതം മാത്രമാണ് ഇത്തരത്തിലുള്ളതായ മറ്റൊരു മതം). ഇസ്‌ലാമിന്‌ ലോകത്താകെ 140 കോടി അനുയായികൾ ഉണ്ട് എന്നു കണക്കാക്കപ്പെടുന്നു. കൂടാതെ ലോകത്ത് ഏറ്റവും വേഗതയിൽ വളർന്നുകൊണ്ടിരിക്കുന്ന മതം ഇസ്‌ലാം ആണ് എന്ന് കണക്കാക്കപ്പെടുന്നു. ഏഷ്യയിലും ഉത്തര പശ്ചിമ പൂർവ്വ ആഫ്രിക്കൻ രാജ്യങ്ങളിലുമാണു മുസ്‌ലിംകൾ കൂടുതൽ ഉള്ളത്. ഇന്തോനേഷ്യഇന്ത്യപാകിസ്താൻബംഗ്ലാദേശ്എന്നിവയാണു എറ്റവും കൂടുതൽ മുസ്‌ലിംകൾ ഉള്ള രാജ്യങ്ങൾ.

 , ( sīn-lām-mīm)(سلم‌‌‌‌) എന്ന ധാതുവിൽ നിന്നാണ് ഇസ്‌ലാം എന്ന പദം നിഷ്പന്നമായത്. ഇതിന്‍റെ അർത്ഥം കീഴടങ്ങുക, സമാധാനം കൈവരുത്തുക എന്നെല്ലാമാണ്. മനുഷ്യൻ ദൈവത്തിന് കീഴടങ്ങുക എന്നാണ് ഇത് കൊണ്ടുദ്ദേശിക്കുന്നത്.  സമാധാനം, ശാന്തി, രക്ഷ എന്നൊക്ക അർത്ഥം വരുന്ന സലാംഇതിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. ഖുർ‌ആനിൽ ഇസ്‌ലാംഎന്ന പദത്തിന് സാന്ദർഭികമായി ഏതാനും അർത്ഥങ്ങൾ കൽപ്പിക്കപ്പെട്ടിരിക്കുന്നു. അനുസരണം, കീഴ്​വണക്കം, സമാധാനം തുടങ്ങിയവ അവയിൽ പെട്ടതാണ്. മറ്റു ചില വചനങ്ങളിൽ ഇതിനെ ഒരു ദീൻഅഥവാ ധർമ്മം ആയാണ് വിശേഷിപ്പിക്കുന്നത്.

മസ്ജിദുൽ ഹറം,മക്ക,സൗദിഅറേബ്യ ഇസ്‌ലാമിക സമൂഹത്തിന്‍റെ ഏറ്റവും പ്രാധാന്യമുള്ള മൂന്ന് പള്ളികളിൽ ആദ്യത്തേത്.    https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Kaaba_mirror_edit_jj.jpg

മസ്ജിദുൽ നബവി,മദീന, സൌദിഅറേബ്യ ഇസ്‌ലാമിക സമൂഹത്തിന്‍റെ ഏറ്റവും പ്രാധാന്യമുള്ള മൂന്ന് പള്ളികളിൽ രണ്ടാമത്തേത്.  https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:The_Enlightened_City.jpg

മസ്ജിദുൽ അഖ്‌സ, ജറുസലേം,ഫലസ്തീൻ. ഇസ്‌ലാമിക സമൂഹത്തിന്‍റെ ഏറ്റവും പ്രാധാന്യമുള്ള മൂന്ന് പള്ളികളിൽ മൂന്നാമത്തേത്. https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Al_aqsa_moschee_2.jpg

വിശ്വാസങ്ങൾ.

ഖുർആൻ എന്ന വിശുദ്ധ ഗ്രന്ഥം മുഹമ്മദ്(സ്വ) നബിക്ക് ദൈവത്തിൽ നിന്നും ലഭിച്ച വിശുദ്ധഗ്രന്ഥമാണെന്ന് മുസ്‌ലിംകൾ വിശ്വസിക്കുന്നു. ദാവൂദ് നബി (ദാവീദ്), മൂസ നബി (മോശെ), ഈസ നബി (യേശു ക്രിസ്തു) എന്നിവർ ദൈവത്തിൽ നിന്നുള്ള പ്രവാചകരാണെന്നും അവരുടെ വേദഗ്രന്ഥങ്ങളായ സബൂർ , തൌറാത്ത്ഇഞ്ചീൽ എന്നിവ ദൈവികഗ്രന്ഥങ്ങളായിരുന്നുവെന്നും, മുൻ പ്രവാചകന്മാരുടെ തുടർച്ചയായാണ് അന്ത്യപ്രവാചകൻ മുഹമ്മദിന്‍റെ പ്രവാചകത്വം എന്നും മുഹമ്മദ്‌ നബി മുഖേന ഇസ്‌ലാം ഉണർത്തുന്നു.

ഇസ്‌ലാം അതിന്‍റെ അടിസ്ഥാന പ്രമാണങ്ങളായി ഖുർ‌ആനും പ്രവാചകചര്യയും(سنة) കണക്കാക്കുന്നു. പ്രവാചകനായ മുഹമ്മദ് നബിക്ക് പ്രവാചകത്വത്തിന്‍റെ 23 വർഷക്കാലത്തിനിടക്ക് ദൈവത്തിൽ നിന്ന് അവതീർണ്ണമായതാണ് ഖുർആൻ. പ്രസ്തുത ഖുർ‌ആനിന്‍റെ വെളിച്ചത്തിൽ പ്രവാചകൻ അനുവർത്തിച്ച രീതികൾ, വാക്ക്, പ്രവൃത്തി, അനുവാദം തുടങ്ങിയവ പ്രവാചകചര്യയായി കണക്കാക്കി ക്രോഡീകരിച്ചിരിക്കുന്ന ഗ്രന്ഥ ശേഖരമാണ് ഹദീഥുകൾ(حديث). പ്രാമാണികമായ നിരവധി ഹദീഥ് ഗ്രന്ഥങ്ങളുണ്ട്. അവയിലൊക്കെയായി പ്രവാചക ചര്യകൾ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ബുഖാരിമുസ്‌ലിംതിർമിദി

ഇബ്​നു മാജഅഹ്​മദ്നസാഇ,അബൂദാവൂദ് എന്നിവരുടെ ഹദീഥ് ഗ്രന്ഥങ്ങൾ കൂടാതെ മുവത്വദാരിമികൻസുൽ ഉമ്മാൽ തുടങ്ങി നിരവധി ഹദീഥ് ഗ്രന്ഥങ്ങൾ പ്രമാണങ്ങളായിട്ടുണ്ട്.

ഖുർആൻ പ്രകാരം ഒരു മുസ്‌ലിമിന്‍റെ വിശ്വാസം പൂർണ്ണമാകുന്നത് അവൻ ആറു കാര്യങ്ങളിൽ അല്ലാഹുവിനെ ഭയപ്പെട്ടു കൊണ്ട് അടിയുറച്ച് വിശ്വസിക്കുമ്പോഴാണ്. അവ ഇപ്രകാര‌മാണ്:

ദൈവം ഏകനാണെന്ന വിശ്വാസം. (തൗഹീദ്)

ദൈവത്തിന്‍റെ മലക്കുകളിൽ (മാലാഖമാർ) വിശ്വസിക്കുക. (മലക്കുകൾ)

ദൈവത്തിന്‍റെ വിശുദ്ധ ഗ്രന്ഥങ്ങളിലും വിശ്വസിക്കുക. (കുതുബ്)

ദൈവം നിയോഗിച്ച സകല പ്രവാചകന്മാരിലുമുള്ള വിശ്വാസം. (റുസ്‌ൽ)

അന്ത്യദിനത്തിലും പരലോകത്തിലും വിശ്വസിക്കുക. (ഖിയാമ)

ദൈവിക വിധിയിലുള്ള വിശ്വാസം അഥവാ നന്മയും തിന്മയും അല്ലാഹുവിന്റെ മുൻ അറിവോട് കൂടിയാണ് എന്ന്‌ വിശ്വസിക്കുക. (ഖദ്‌ർ)

ദൈവം.

ഏകദൈവ വിശ്വാസമാണ് (തൗഹീദ്) ഇസ്‌ലാമിലെ അടിസ്ഥാന തത്ത്വം. “അല്ലാഹു” എന്ന അറബി വാക്കാണ് പൊതുവെ ഏകദൈവത്തെ കുറിക്കാൻ ഇസ്‌ലാം ഉപയോഗിക്കുന്നത്. ദൈവത്തെ സൂചിപ്പിക്കുന്ന പദമാണ്(പേര്) അല്ലാഹു. അറബി ഭാഷയിൽ ഈ പദത്തിന് ഒരു ലിംഗരൂപമോ ബഹുവചനരൂപമോ ഇല്ല. എങ്കിലും സൗകര്യപ്രദമായ രീതിയിൽ “അവൻ” “നാഥൻ” തുടങ്ങിയ പുരുഷസംജ്ഞകൾ അല്ലാഹുവിനെ കുറിക്കാൻ ഉപയോഗിക്കാറുണ്ട്. അല്ലാഹു എന്നത് അറബി വാക്കായ അൽ (the), ഇലാഹ്‌ (god) എന്നിവയിൽ നിന്നാണ് രൂപപ്പെട്ടത് എന്ന് ഭൂരിപക്ഷം ഭാഷാ പണ്ഡിതരും കരുതുന്നു. മറ്റു ചില പണ്ഡിതർ ഈ വാക്ക് അരാമായ ഭാഷയിലെ അലാഹാഎന്ന പദത്തിൽ നിന്നും ഉരുത്തിരിഞ്ഞതാണെന്ന പക്ഷക്കാരാണ്. അതുകൊണ്ട് തന്നെ അറബ് വംശജരായ ക്രൈസ്തവരും യഹൂദരും അല്ലാഹു എന്നു തന്നെയാണ് ദൈവത്തെ വിളിക്കുന്നത്. ഖുർ‌ആനിലെ ഒരു അദ്ധ്യായത്തിൽ ദൈവത്തെപ്പറ്റി വിശദീകരിക്കുന്നത് ഇപ്രകാരമാണ്: പരമദയാലുവും കരുണാവാരിധിയുമായ അല്ലാഹുവിന്‍റെ നാമത്തിൽ.

1-പറയുക, ഏറ്റവും മുഖ്യമായ കാര്യം: അല്ലാഹു ഏകനാകുന്നു. അല്ലാഹു ആരോടും ഒരു നിലക്കും ആശ്രയമില്ലാത്തവനും സർവ്വ ചരാചരങ്ങളും അവനെ ആശ്രയിക്കുന്നവയുമാകുന്നു.

3-അവൻ സന്താനങ്ങളെ ജനിപ്പിച്ചിട്ടില്ല; അവൻ സന്താനമായി ജനിച്ചിട്ടുമില്ല.

4-അവനു തുല്യനായി ആരും( ഒന്നും) ഇല്ല.

Leave a Reply

Logged in as ThomasLog out?

Comment

Post navigation

Previous PostPREVIOUS

Leave a Reply

Your email address will not be published. Required fields are marked *