ലോകത്തിലെ മതങ്ങള്‍!

ലോകത്തില്‍ അറിയപ്പെട്ടിട്ടുള്ള മതങ്ങള്‍ പത്തോളമാണ്. സെമിറ്റിക് സെമിറ്റിക്കേതര മതങ്ങളാണവ. അബ്രഹാമിക പാരമ്പര്യമുള്ള യഹൂദമതം, ക്രിസ്തുമതം,ഇസ്ലാം മതം എന്നിവ സെമിറ്റിക്കു മതങ്ങളും ഹിന്ദു മതം ബുദ്ധമതം സിക്ക് പാര്‍സി ജൈന മുതലായവ സെമിറ്റിക്കേതര മതങ്ങളുമാണ്.

യഹൂദമതം.

ലഭ്യമായിട്ടുള്ള രേഖകള്‍ അനുസരിച്ച് പുരാതനമായ ഒരു മതമാണ്‌ യഹൂദമതം.കൃത്യവും തികവുള്ളതുമായ ഒരു നിയമവ്യവസ്ഥ സ്ഥാപിച്ചുകൊണ്ട് ആ മതം യിസ്രായേലില്‍ പ്രത്യേകമായി തിരഞ്ഞെടുക്കപ്പെട്ട ഒരു ജനവിഭാഗത്തെ ലക്‌ഷ്യം വച്ചിരുന്നു. ആ ജനതയുടെ ജീവിതമാകട്ടെ പ്രവാചകന്മാർ പുരോഹിതന്മാർ രാജാക്കന്മാര്‍ എന്നിവരുടെ നിയന്ത്രണത്തിൻകീഴിൽ ആയിരുന്നു.മനുഷ്യന്‍ ജന്മം കൊണ്ട് അപരാധിയായ ശരീരത്തിൽ കാണപ്പെടുന്നതിനാൽ ഒരു മനുഷ്യൻ ആ കാലങ്ങളില്‍ ചെയ്യുവാൻ ഇടയുള്ള എല്ലാ തിന്മകളെയും(പാപങ്ങള്‍)തികവുള്ള ഒരു നിയമവ്യവസ്ഥയിലൂടെ ദൈവം വെളിപ്പെടുത്തിക്കൊടുത്തിരുന്നു.തികവുള്ള നിയമവ്യവസ്ഥ നല്‍കിയതിലൂടെ അവരില്‍നിന്നു പൂര്‍ണ്ണതയുള്ള ജീവിതം ദൈവം ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല.എന്നാല്‍ അതേസമയത്തുതന്നെ തങ്ങളുടെ ബലഹീനതയെ ദൈവത്തോട് അവര്‍ അറിയിക്കുമോ എന്നുള്ളതും ദൈവം ശ്രദ്ധിച്ചിരുന്നു.

സെമിറ്റിക് മതമായ യഹൂദമതത്തിന്‍റെ ഗ്രന്ഥം പഴയനിയമമാണ്.ആ നിയമപുസ്തകത്തിലുള്ള നിയമങ്ങള്‍ ഒന്നും തന്നെയും മാറ്റിയെഴുതുകയോ പുതുക്കുകയോ ചെയ്യേണ്ടിവരുന്നില്ല. അതുകൊണ്ടുതന്നെ നിയമങ്ങള്‍ ഉണ്ടായിട്ടും   പാപാവസ്ഥയില്‍ ജീവിക്കുന്ന മനുഷ്യന്‍റെ ബലഹീനത അറിയുന്ന ദൈവം അറിഞ്ഞോ അറിയാതെയോ ഉള്ള  മനുഷ്യന്‍റെ ലംഘനങ്ങള്‍ക്ക്‌ യാഗാര്‍പ്പണത്തിലൂടെ നീതീകരണം നല്‍കിയിരുന്നു. നല്‍കപ്പെട്ട തികവുള്ള നിയമവ്യവസ്ഥയുടെ ലക്‌ഷ്യം മനുഷ്യന്‍ ജീവിതത്തില്‍ നീതി പുറപ്പെടുവിക്കുക എന്നുള്ളതായിരുന്നില്ല. മറിച്ച് തന്‍റെ ശരീരത്തിലുള്ള അദൃശ്യശക്തിയുടെ  സാന്നിദ്ധ്യം മനസ്സിലാക്കുക എന്നുള്ളതായിരുന്നു.  അപരാധിയായ ശരീരത്തെക്കുറിച്ച് പ്രവാചകന്‍ മുഹമ്മദ്‌ തന്‍റെ പുസ്തകമായ ഖുര്‍ആനിൽ അദ്ധ്യായം പന്ത്രണ്ടു സൂറ യൂസുഫ് എന്നതിൽ അന്‍പത്തിമൂന്നാം ആയത്തിൽ പറഞ്ഞിട്ടുമുണ്ടല്ലോ?

ഞാന്‍ കണ്ടെത്തിയിട്ടുള്ള പത്തോളം മതങ്ങളില്‍ ഓരോ മതത്തിനും അവയുടേതായ ഗ്രന്ഥങ്ങളുണ്ടെന്നു മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.എല്ലാ മതങ്ങളുടെയും മുഖ്യമായ ആശയം ഈശ്വരസേവയാണ്.ഓരോ മനുഷ്യനും  താന്‍ അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ ഏതു തരം തിന്മകള്‍ക്കും പ്രായശ്ചിത്തബലികള്‍ അര്‍പ്പിക്കുന്നതോടൊപ്പം മറ്റു വിധത്തിലുള്ള അനുഷ്ടാനങ്ങളും നിര്‍വ്വഹിച്ചു ഓരോരോ മതത്തിന്‍റെ ആളുകൾ കൂടിച്ചേര്‍ന്നു വരുന്നു.അവരുടേതായ കൂടിവരവു വേളകളില്‍ കുടുoബത്തിനും സമൂഹത്തിനും അനീതികള്‍ വിട്ടൊഴിഞ്ഞു നിലനില്‍ക്കുന്നതിന് ആവശ്യമായ നിയമാവലികളുടെ പ്രകാശനവും കാണാ ന്‍സാധിക്കും.സെമിറ്റിക് സെമിറ്റിക്കേതര മതങ്ങളിൽ ഒരിക്കലും റദ്ദു ചെയ്യേണ്ടതായ നിയമവ്യവസ്ഥയില്ലാത്ത ഒന്നായി യഹൂദമതം ഇന്നും നിലനില്‍ക്കുന്നുണ്ട്.എന്നാല്‍ മറ്റു ചില മതങ്ങളുടെ  മതനിയമങ്ങൾ അതാതു രാഷ്ട്രങ്ങള്‍ ഇടപെട്ടു റദ്ദു ചെയ്യുന്നതായും കാണാന്‍സാധിക്കും.യഹൂദമതം പിന്‍പറ്റുന്ന പഴയനിയമത്തോടു ചേര്‍ന്ന പുതിയനിയമം “നിയമവുംനീതിയും” എന്നുള്ളതില്‍ ഏറ്റവും ശ്രേഷ്ടമായ സ്ഥാനത്തു നില്‍ക്കുന്നു.

  മതഗ്രന്ഥങ്ങള്‍ക്കു രചനാകാലവും വിവിധ എഴുത്തുകാരും ഉണ്ട്.ക്രിസ്തുവിനു മുമ്പുള്ള രചനകളുടെ കാലം നിര്‍ണ്ണയിക്കുക അത്ര എളുപ്പമല്ല. അതിനാല്‍ത്തന്നെ അവയുടെ രചനകളുടെ കാലം വിശ്വസിക്കുകയാണ് ചെയ്യുന്നത്.കാരണം ബുദ്ധി യുക്തി ശാസ്ത്രം എന്നിവ അടിസ്ഥാനമാക്കിയുള്ള അന്വേഷണം അസാദ്ധ്യമാണ് എന്നതുകൊണ്ട്‌തന്നെ.എന്നാല്‍ ക്രൈസ്തവരുടെ ആധികാരിക ഗ്രന്ഥമായ പുതിയനിയമത്തിന്‍റെയും ഇസ്ലാംമതം പിന്‍പറ്റുന്ന ഖുരാന്‍റെയും രചനാകാലം ക്രിസ്തുവര്‍ഷത്തിൽ കണക്കാക്കപ്പെട്ടിട്ടുണ്ട്.

  മതഗ്രന്ഥം എന്നതുകൊണ്ട്‌ മനസ്സിലാക്കാൻ കഴിയുന്നത്‌ അപരാധിയായ ശരീരത്തിൽ വസിക്കുന്ന മനുഷ്യർ വിവിധ പേരുകളിലുള്ള ദൈവത്തെക്കുറിച്ചു കണ്ടെത്തിയിട്ടുള്ളതും എഴുതിയിട്ടുള്ളതുമായ മാനുഷികമായ അഭിപ്രായങ്ങൾ ആണ്. അപരാധിയായ മനുഷ്യന്‍ എന്നവനാകട്ടെ തിന്മ ചെയ്യുകയും തിന്മ ചെയ്യിക്കുകയും തിന്മ ചിന്തിക്കുകയും തിന്മ സ്വപ്നം കാണുകയും ചെയ്യുന്ന ജീവിയാണ്.അവന്‍റെ ശരീരത്തെ പാപശരീരo എന്നോ അപരാധിയായ ശരീരo എന്നോ മതപുസ്തകങ്ങൾ വെളിപ്പെടുത്തുന്നു.പുതിയനിയമമൊഴികെയുള്ള മറ്റെല്ലാ മതഗ്രന്ഥങ്ങളും ഇപ്രകാരമുള്ള ആളുകളാൽ രചന നടത്തപ്പെട്ടിട്ടുള്ളതാണ്.അതുകൊണ്ടുതന്നെ മതം അനുശാസിക്കുന്ന നിയമങ്ങൾ പാപജഡത്തില്‍ വസിക്കുന്ന പാപപ്രേരണയുള്ള മനുഷ്യരോട് കല്‍പ്പിക്കുന്നു.

  ക്രിസ്തുവര്‍ഷം ഒന്നാം നൂറ്റാണ്ടില്‍ രചന നടന്നിട്ടുള്ള പുതിയനിയമം എന്ന കൊച്ചുപുസ്തകം ഒരു മതഗ്രന്ഥമല്ല.എന്നാല്‍ അത് ഒരു  മതഗ്രന്ഥമായ യഹൂദന്‍റെ പഴയനിയമത്തോട്‌ ചേര്‍ന്നുനില്‍ക്കുന്നുമുണ്ട്. മതഗ്രന്ഥങ്ങള്‍ എല്ലാംതന്നെയും ലക്ഷ്യമിടുന്നത്  തുടര്‍ച്ചയായുള്ള പാപപരിഹാരവും ഈസ്വരസേവയും ആകുന്നു.എന്നാല്‍ പുതിയനിയമം എന്ന കൊച്ചുപുസ്തകമാകട്ടെ ഒരിക്കലായുള്ള പാപപരിഹാരവും എന്നേയ്ക്കുമുള്ള ഈസ്വരസേവയും ആകുന്നു ലക്ഷ്യമിടുന്നത്.ഒരിക്കലായ പാപപരിഹാരത്തിലൂടെ എന്നേയ്ക്കുമുള്ള ഈസ്വരസേവക്കുള്ള മാര്‍ഗ്ഗം കാണിച്ചുതരുന്ന ഈ പുസ്തകം വിശ്വാസ മാര്‍ഗ്ഗത്തിന്‍റെ വഴികാട്ടിയാണ്.

മനുഷ്യന്‍റെ പദ്ധതികള്‍ പലതും പൂര്‍ത്തീകരിക്കപ്പെടുന്നത്‌ ദിവസങ്ങളോ മാസങ്ങളോ വര്‍ഷങ്ങളോ എടുത്തുകൊണ്ടാണ്.അതുപോലെതന്നെയാണ് മനുഷ്യനെ സംബന്ധിച്ചുള്ള ദൈവപദ്ധതിയും.അതിനാല്‍ത്തന്നെ യിസ്രായേലിന്‍റെ ദൈവമായ യഹോവ ക്രിസ്തുവിനുമുമ്പ് 1400-ൽ താന്‍ തിരഞ്ഞെടുത്ത യിസ്രായേൽ ജനത്തിനു നല്കിയ നിയമങ്ങളുടെ നീതി മനുഷ്യനില്‍ നിന്ന് പുറപ്പെടുന്നത് പുതിയനിയമവ്യവസ്ഥയുടെ വരവോടുകൂടിയാണ്.പുതിയനിയമം(ഇന്‍ജീല്‍)എന്നുള്ളത് ആ പുസ്തകത്തിന്‍റെ പേരല്ല.മറിച്ച് അതില്‍ എന്നേയ്ക്കുമുള്ള പാപപരിഹാരത്തിനുള്ള “പുതിയനിയമം” ചേര്‍ത്തതുകൊണ്ടാണ് അങ്ങനെയൊരു പേര് നല്കുവാനിടയായത്.എന്നാല്‍ ക്രിസ്ത്യാനികള്‍ എന്ന് അഭിമാനിക്കുന്നവര്‍ക്ക്പോലും ആ പുതിയ മര്‍മ്മം മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല എങ്കിലും ദുര്‍വ്യാഖ്യാനങ്ങള്‍ നല്കുന്നവരാകട്ടെ അധികവും.

മനുഷ്യബുദ്ധികൊണ്ട് ഒരിക്കല്‍ വായിച്ചു മര്‍മ്മം ഗ്രഹിക്കുന്ന രീതിയല്ല സത്യവേദപുസ്തകത്തിലുള്ളത്.അതിനാല്‍ത്തന്നെ ഒരിക്കലോ പലവട്ടങ്ങളിലോ വായിച്ച മനുഷ്യര്‍ തങ്ങളുടെ ബുദ്ധിവൈഭവത്തിനനുസരിച്ചു നല്‍കുന്ന സത്യവേദവ്യാഖ്യാനങ്ങള്‍ ശരിയോ പൂര്‍ണ്ണമോ ആകുന്നില്ല.ഇസ്ലാം മതത്തിലെ ജ്ഞാനഅന്വേഷികളും ഇക്കാര്യത്തില്‍ അപ്രകാരം തന്നെ എന്ന് പറയട്ടെ.

ദൈവികമര്‍മ്മങ്ങള്‍ ഉപമകളിലൂടെ വെളിപ്പെടുത്തിക്കൊണ്ട്‌ മനുഷ്യരോട് അറിയിക്കുന്ന ഒരു രീതിയാണ് സത്യവേദം സ്വീകരിച്ചിട്ടുള്ളത്. മത്തായി എന്ന സുവിശേഷകന്‍ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുള്ളതായി വായിക്കുന്നു.

  മത്തായി13: 35 “ഞാൻ ഉപമ പ്രസ്താവിപ്പാൻ വായ്തുറക്കും; ലോകസ്ഥാപനം മുതൽ ഗൂഢമായതു ഉച്ചരിക്കും” എന്നു പ്രവാചകൻ പറഞ്ഞതു നിവൃത്തിയാകുവാൻ സംഗതിവന്നു.

  ലോകജ്ഞാനത്തില്‍ പണ്ഡിതരായ മനുഷ്യര്‍ ക്രിസ്തീയആത്മീകതയെക്കുറിച്ചു വെളിപ്പാടുകള്‍ നല്‍കുന്നതായി കാണാനും കേള്‍ക്കാനും വായിക്കാനും കഴിയുന്നുണ്ട്.അതിലുള്ള ശൂന്യത ഇവിടെ പങ്കുവെക്കാം.“കഥയറിയാതെ ആട്ടം കാണുക” എന്നുള്ളചൊല്ലുപോലെ  ആയിത്തീര്‍ന്നിരിക്കുന്ന അന്വേഷകരാണ് ഏറിയപങ്കും. കാര്യത്തിന്‍റെ കാരണം അന്വേഷിക്കാതെ പ്രശ്നം പരിഹരിക്കുന്നവരും ധാരാളമാണ്.ഇസ്ലാം മതത്തിന്‍റെ ചുവടുപിടിച്ചുകൊണ്ടു ക്രിസ്തീയതയുടെ മര്‍മ്മം അന്വേഷിക്കുന്ന ആളുകളായ ജാവിദ്‌ ആസാദ്, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂടാതെ അവരോടൊപ്പം നിന്നുകൊണ്ട് ക്രിസ്തീയതയുടെ മര്‍മ്മം അറിയുവാന്‍ ആഗ്രഹിക്കുന്ന സഹൃദയരായ മറ്റനേകര്‍ എന്നിവരോടുള്ള വന്ദനം അറിയിച്ചുകൊണ്ടും മര്‍മ്മത്തിലേക്ക് കടക്കാം.

  സത്യവേദപുസ്തകം എന്ന മഹത്തായ പുസ്തകത്തെ അനാദരിക്കുകയും,എന്നാല്‍ വിമര്‍ശിച്ചുകൊണ്ട് തങ്ങളുടെതന്നെ ദൈവമായ അല്ലാഹുവിനെ വെളിപ്പെടുത്തിക്കൊടുക്കുവാന്‍ തെളിവുകള്‍ക്കായി ദൈവവചനം അല്ലാത്ത പുസ്തകത്തെ ഉപയോഗിക്കുകയും ചെയ്യുന്ന തരം താഴ്ന്ന രീതി പിന്തുടരുന്ന എല്ലാവരെയും ഓര്‍ത്തു ഞാന്‍ ദൈവത്തെ സ്തുതിക്കുന്നു. .“കഥയറിയാതെ ആട്ടം കാണുക” എന്നുള്ളചൊല്ലുപോലെ അവര്‍ ദൈവവചനം അല്ലാത്ത പുസ്തകത്തെ വ്യാഖ്യാനിക്കുകയും ചെയ്യുന്നു.ക്രിസ്തുവര്‍ഷം 600-നോട് അടുത്ത കാലഘട്ടത്തില്‍ രചിക്കപ്പെട്ട പുസ്തകമായ ഖുറാന്‍ പൂര്‍ണ്ണതയുള്ള ഒന്നാണെന്ന് വരുത്തിത്തീര്‍ക്കുവാന്‍ എന്തിനു ഇപ്രകാരമുള്ള ഒരു ശ്രമം നടത്തുന്നു എന്നുള്ളത് ഇക്കൂട്ടര്‍ അന്വേഷിച്ചാല്‍ നന്ന്.കാരണം ദൈവവചനത്തില്‍ കൈകടത്തല്‍ നടന്നു എങ്കില്‍ അത് പൈശാചികം ആയിരിക്കുന്നു എന്നതുകൊണ്ടാണ്. കൈകടത്തൽ നടന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഖുറാന്‍റെ അഭിപ്രായം ഇങ്ങനെയാണ്. ഖുറാന്‍ 18 സൂറ കഹ്ഫ്‌ വാക്യം 27 ഇങ്ങനെ പറയുന്നുണ്ട്.‘താങ്കള്‍ക്കു ബോധനം നല്‍കപ്പെട്ടിരിക്കുന്ന താങ്കളുടെ നാഥനില്‍നിന്നുള്ള വേദഗ്രന്ഥം ഓതുക. അവന്‍റെ വചനങ്ങളെ ഭേദഗതി ചെയ്യുന്ന  ആരുമില്ല’. ഈ വാക്യം പ്രവാചകൻ വായിച്ചിരുന്ന  സത്യവേദത്തെക്കുറിച്ചാണെന്ന് വ്യക്തമാണ്. തിരുത്തല്‍ വരുത്തുവാൻ ആര്‍ക്കും സാദ്ധ്യമല്ലാതിരിക്കെ അതിന്‍റെ ഭൌതികകൃത്യത ഇന്നും അന്വേഷിക്കുന്ന ഇസ്ലാംമതനേതൃത്വം ഏതു ദേശം  ലക്ഷ്യമിട്ടു യാത്ര ചെയ്യുന്നവരാണെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.

ഞാന്‍ മുന്‍പറഞ്ഞ ആളുകള്‍ ക്രിസ്തുവിന്‍റെ  പൂര്‍ണ്ണമായ പാപപരിഹാര ശുശ്രൂഷയെ അംഗീകരിക്കാതെ പ്രവാചകന്‍ മുഹമ്മദിലൂടെ പുതിയ ഒരു പാപപരിഹാരവും നിത്യതയും ഖുര്‍ആനിലൂടെ വാഗ്ദാനം ചെയ്യുന്നു എന്ന് വെളിപ്പെടുത്തുന്നു. അതിലേക്കു ആളുകളെ ചേര്‍ക്കുവാന്‍ സത്യവേദപുസ്തകം ഉപയോഗിച്ചുവരുന്നതായും കാണാം.എന്നാല്‍ മനുഷ്യന്‍റെ സൃഷ്ടിപ്പ് അവന്‍ പാപത്തിലേക്ക് ദൈവത്താല്‍ അടയ്‌ക്കപ്പെടുന്നത് അവന്‍റെ ശരീരത്തിന്‍റെ അവസ്ഥ  അതിനുള്ള കാരണം ദൈവം അനുവദിച്ചിട്ടുള്ള അവന്‍റെ  അധാര്‍മ്മികമായജീവിതം അതില്‍നിന്നുള്ള അവന്‍റെ വീണ്ടെടുപ്പു, അതിന്‍റെ മാര്‍ഗ്ഗം അതില്‍ മനുഷ്യന്‍റെ പങ്കാളിത്തം എന്നിവ വിശദീകരിക്കുവാന്‍ കഴിയുന്നുമില്ല.കാരണം ഖുര്‍ആനിലൂടെ അതൊന്നും വ്യക്തമാക്കുന്നില്ല എന്നുള്ളത് തന്നെ.

ഏതൊരു കാര്യത്തിന്‍റെയും ആരംഭം മനോഹരം ആക്കിത്തീര്‍ക്കുകയാണ് മനുഷ്യന്‍ ചെയ്യുന്നത്. എന്നാല്‍ മനുഷ്യനെ സംബന്ധിച്ചുള്ള ദൈവ ആലോചന അവസാനത്തിലാണ് മനോഹരമാകുന്നതെന്ന് ഒരു ഭക്തന്‍ എഴുതിയതായി നമുക്ക് വായിക്കാം.

സഭാപ്രസംഗി – അദ്ധ്യായം 7:8. ഒരു കാര്യത്തിന്‍റെ ആരംഭത്തെക്കാൾ അതിന്‍റെ അവസാനം നല്ലതു;

  ഇവിടെ ഇത്രത്തോളം മതങ്ങള്‍ നിലനില്‍ക്കുന്നു എന്നുള്ളത് അതിശയകരമായ ദൈവ ആലോചനയാണ്. എന്നാല്‍ മറ്റു മതഗ്രന്ഥങ്ങളില്‍ സ്പര്‍ശിക്കാതെ സത്യവേദപുസ്തകം അതിന്‍റെ മര്‍മ്മം ഇവിടെ വെളിപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നു.സത്യം എന്തെന്ന് അറിയുവാന്‍ താല്പര്യമുള്ള എല്ലാവര്‍ക്കുമായി അത് സമര്‍പ്പിക്കുന്നു.ദൈവനാമം മഹത്ത്വപ്പെടട്ടെ!!! തുടര്‍ന്ന് നിയമവും നീതിയും വായിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.