യേശുക്രിസ്തു വാസ്തവത്തില്‍ ആരാണ്?

ഒരു ഭക്തന്‍ പറഞ്ഞതുപോലെ തിരക്കുള്ള മനുഷ്യനായി തിരക്കുള്ളവര്‍ക്കുവേണ്ടി ഭൂമിയില്‍ ജീവിച്ചു കടന്നുപോകുകയും കഴിഞ്ഞുപോയ അനേക നൂറ്റാണ്ടുകളെ ക്രിസ്തുവിനു മുമ്പ് എന്ന് പറയുവാന്‍ തക്കവണ്ണം ചരിത്രത്തെത്തന്നെ രണ്ടായി വിഭജിച്ച ഒരു സവിശേഷ വ്യക്തിത്വത്തിന്‍റെ ഉടമയായിരുന്നു യേശുക്രിസ്തു എന്ന മനുഷ്യന്‍. അവിടുന്ന് ജീവിച്ചിരുന്ന കാലഘട്ടം ചരിത്രത്താളുകളില്‍ ഉണ്ടോ എന്ന് ചരിത്രാന്വേഷികള്‍ക്ക് അന്വേഷിക്കാവുന്നതാണ്. അവിടുന്ന് അക്കാലത്ത് ജീവിച്ചിരുന്നില്ല എന്നാണു ഉത്തരമെങ്കിലും അവിടുന്ന് ഇന്നും ജീവിക്കുന്നു എന്ന് ഇന്നുള്ള അനേകര്‍ വിശ്വസിക്കുന്നതിലൂടെ അവരിലൂടെ അത് തെളിയിക്കപ്പെടുന്നുണ്ട്. അതേ, ശാസ്ത്രത്തെളിവുകള്‍ക്കൊപ്പം മനുഷ്യരുടെ സാക്ഷ്യത്തിനും വിലയുണ്ട്‌.

ക്രിസ്തുവിനും ഏകദേശം 1500-വര്‍ഷങ്ങള്‍ക്കുമുമ്പ് എഴുതുവാനാരംഭിച്ചു ക്രിസ്തുവര്‍ഷം ഒന്നാം നൂറ്റാണ്ടില്‍ രചന അവസാനിപ്പിച്ച യഹൂദമതഗ്രന്ഥങ്ങളില്‍ എഴുതപ്പെട്ടുകാണുന്ന ഒരു വ്യക്തിയാണ് യേശുക്രിസ്തു. മനുഷ്യന്‍റെ ജീവിതപദ്ധതിയുടെ പൂര്‍ത്തീകരണം വരുത്തുന്നവന്‍ എന്നുള്ള നിലയിലാണ് ആ പുസ്തകം യേശുക്രിസ്തുവിനെ വിളംബരം ചെയ്യുന്നത്. ആ പുസ്തകത്തില്‍ അവിടുന്ന്തന്നെ ഇങ്ങനെയാണ് അരുളിച്ചെയ്യുന്നതു.                                           

ലൂക്കോസ് – അദ്ധ്യായം 24. 44. പിന്നെ അവൻ അവരോടു: “ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞ വാക്കു. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും നിവൃത്തിയാകേണം എന്നുള്ളതു തന്നേ എന്നു പറഞ്ഞു 
45. തിരുവെഴുത്തുകളെ തിരിച്ചറിയേണ്ടതിന്നു അവരുടെ ബുദ്ധിയെ തുറന്നു. 

തിരുവെഴുത്തു നിവൃത്തിയാക്കുന്നതോടൊപ്പം തിരുവെഴുത്തുകളെ തിരിച്ചറിയേണ്ടതിന്നു മനുഷ്യരുടെ ബുദ്ധിയെ തുറക്കുന്ന ഒരു മര്‍മ്മം കൂടി അതില്‍ കാണാം.

അവിടുന്ന് ജനിക്കുന്നതിനുമുമ്പു അവിടുത്തെ ജനനത്തെപ്പറ്റി
യഹൂദമതഗ്രന്ഥങ്ങളില്‍ ഒന്നില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു.

(പഴയനിയമം) മീഖാ – അദ്ധ്യായം 5:
2 നീയോ, ബേത്ത്ളേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവൻ എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും; അവന്‍റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ. 

കുറച്ചുകൂടി വ്യക്തമാക്കിയാല്‍ അത് ഇങ്ങനെയാണ്.

(പുതിയനിയമം) മത്തായി – അദ്ധ്യായം 1:
21. അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്‍റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു. സത്യാന്വേഷകര്‍ മതഗ്രന്ഥങ്ങളില്‍നിന്നും കണ്ടെത്തിയിട്ടുള്ള സാരാംശവും ഇതുതന്നെയാണെന്ന് അനേകരുടെ സാക്ഷ്യങ്ങളിലൂടെ വെളിപ്പെട്ടിട്ടുമുണ്ട്. അതേ,പാപിയാണെന്ന് ബോധമുള്ളവന്‍റെ രക്ഷകനാണ്‌ യേശുക്രിസ്തു.

പാപം എന്നുള്ളത് എന്താണ്?

മനുഷ്യവര്‍ഗ്ഗത്തിലുള്ള എല്ലാവരും തന്നെ വെറുക്കുകയും എന്നാല്‍ അതില്‍ ഏര്‍പ്പെടുന്നവന്‍ രസിക്കുകയും ചെയ്യുന്ന ഒരു വ്യവസ്ഥയായി അതിനെ നാം കാണേണ്ടതാണ്.സത്യവേദപുസ്തകം അതിനെ ജഡവ്യവസ്ഥ എന്നാണു പറയുന്നത്. ഏദനില്‍ ആയിരുന്ന ആദാം കല്‍പ്പന അനുസരിക്കാതെയിരുന്നതുനിമിത്തം അവര്‍ ജഡമായി മാറ്റപ്പെട്ടു എന്ന് യഹോവ അരുളിച്ചെയ്തു.

ഉല്പത്തി 6:3. അപ്പോൾ യഹോവ: മനുഷ്യനിൽ എന്‍റെ ആത്മാവു സദാകാലവും വാദിച്ചുകൊണ്ടിരിക്കയില്ല; അവൻ ജഡം തന്നേയല്ലോ; എങ്കിലും അവന്‍റെ കാലം നൂറ്റിരുപതു സംവത്സരമാകും എന്നു അരുളിച്ചെയ്തു. 

സത്യവേദ വെളിപ്പാട് പ്രകാരം ദൈവത്തിന്‍റെ ആത്മാവിന്‍റെ  വ്യാപാരമില്ലാത്ത പാപിയാണ് മനുഷ്യന്‍ എന്ന ബുദ്ധിജീവി . മനുഷ്യന്‍ പാപം ചെയ്യുന്നതുകൊണ്ട്  പാപിയാകുന്നതല്ല. മറിച്ച് മനുഷ്യന്‍ പാപിയായതുകൊണ്ടാണ് പാപം ചെയ്യുവാന്‍ ഇടയാകുന്നത്. മനുഷ്യന്‍ പാപിയായതിനു ഒരു കാരണം ഉണ്ടെന്നും അതിനു ഒരു ലക്‌ഷ്യം ഉണ്ടെന്നും വചനം വെളിപ്പെടുത്തുന്നു. ആ ലക്‌ഷ്യം ദൈവമായ യഹോവയുടെ അതിശയകരമായ ആലോചനയാണെന്നും ആ പ്രവര്‍ത്തി ഉല്‍കൃഷ്ടതയോടെ ഉള്ള ഒന്നാണെന്നും ഉറപ്പിക്കുന്നു.

 സങ്കീര്‍ത്തനങ്ങള്‍ 33: 11 “യഹോവയുടെ ആലോചന ശാശ്വതമായും അവന്‍റെ ഹൃദയവിചാരങ്ങൾ തലമുറതലമുറയായും നില്ക്കുന്നു” എന്ന് സങ്കീര്‍ത്തന ക്കാരനും “അതും സൈന്യങ്ങളുടെ യഹോവയിങ്കൽനിന്നു വരുന്നു; അവൻ ആലോചനയിൽ അതിശയവും ജ്ഞാനത്തിൽ ഉൽകൃഷ്ടതയും ഉള്ളവനാകുന്നു” എന്ന് യെശയ്യാവും വെളിപ്പെടുത്തുന്നു.

ഇസ്ലാംമതം ഒഴികെയുള്ള സെമിറ്റിക് സെമിറ്റിക്കേതര മതങ്ങള്‍ മനുഷ്യനിലുള്ള പാപത്തെക്കുറിച്ചു ഏക അഭിപ്രായക്കാരാണ്. അതിന്‍റെ പരിഹാരാര്‍ത്ഥം വിവിധങ്ങളായ മാര്‍ഗ്ഗങ്ങളും അവലംബിക്കുകയും ചെയ്തുവരുന്നുണ്ട്. അതില്‍ പ്രധാനമായും പാപപരിഹാരകനായ പുരോഹിതനോ മറ്റു ബന്ധപ്പെട്ട ആരെങ്കിലുമോ സസ്യഫലങ്ങളോ, മൃഗങ്ങളെയോ അര്‍പ്പിച്ചുകൊണ്ട് പാപപരിഹാരം നിര്‍വ്വഹിക്കുന്നു. ആ സന്ദര്‍ഭങ്ങളില്‍ എല്ലാം പാപം ചെയ്ത വ്യക്തിക്ക് ആ പാപപരിഹാരത്തില്‍ പങ്കാളിയാകാന്‍ കഴിയുന്നില്ല. പഴയ കാലങ്ങളില്‍ ഇപ്രകാരം പാപപരിഹാരം നടന്നിരുന്നു എങ്കിലും നഷ്ടപരിഹാരം നല്‍കുന്ന വ്യവസ്ഥയും നിലവില്‍ ഉണ്ടായിരുന്നു. എന്നാല്‍ കാലങ്ങള്‍ കഴിയവേ രാജ്യങ്ങളുടെ നീതിന്യായവ്യവസ്ഥ നിലവില്‍ വരുകയും ചെയ്യുകയുണ്ടായി. ഇതിലൂടെ കഠിനമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ ആ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് വിധിക്കുന്നത്. എത്രത്തോളം നിയമങ്ങള്‍ ഉണ്ടായിരുന്നിട്ടും ശിക്ഷകള്‍ കഠിനപ്പെട്ടിട്ടും കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ കുറവു വരുന്നില്ല എന്നുള്ളത് നാം ഓര്‍ക്കേണ്ടിയിരിക്കുന്നു.

ഇപ്രകാരം പാപങ്ങള്‍ ചെയ്യുന്ന മനുഷ്യനെക്കുറിച്ച് പുതിയനിയമം ഇങ്ങനെ വെളിപ്പെടുത്തുന്നു.

യോഹന്നാൻ – അദ്ധ്യായം 8: 34 അതിന്നു യേശു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പാപം ചെയ്യുന്നവൻ എല്ലാം പാപത്തിന്‍റെ ദാസൻ ആകുന്നു. 

അതായത് പാപം എന്നുള്ളത് ഒരേസമയം ഒരു പ്രവര്‍ത്തിയും ഒരു യജമാനനും ആകുന്നു. അതുകൊണ്ട് മനുഷ്യന്‍ എന്നവനെ പാപം (പിശാചു)വസിക്കുന്ന ഒരു ശരീരം(പാപശരീരം) ഉള്ളവനായി കാണേണ്ടതാണ്. ഈ ശരീരത്തെക്കുറിച്ച് മറ്റു മതഗ്രന്ഥങ്ങളില്‍  കാണാത്ത ഒരു വലിയ മര്‍മ്മം പുതിയനിയമം കാണിച്ചുതരുന്നുണ്ട്.


റോമര്‍ 7: 20 ഞാൻ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ അതിനെ പ്രവർത്തിക്കുന്നതു ഞാനല്ല എന്നിൽ വസിക്കുന്ന പാപമത്രേ. 

റോമര്‍ 6:6  നാം ഇനി പാപത്തിന്നു അടിമപ്പെടാതവണ്ണം പാപശരീരത്തിന്നു നീക്കം വരേണ്ടതിന്നു നമ്മുടെ പഴയ മനുഷ്യൻ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്നു നാം അറിയുന്നു. 

ഇങ്ങനെ ഒരു പുത്തന്‍ രീതി വെളിപ്പെടുത്തിക്കൊണ്ടുതന്നെ  പുതിയനിയമം  ക്രൂശീകരണത്തിലൂടെയുള്ള  ഒരു മരണവും പാപപരിഹാരവുമാണ് ലക്ഷ്യമിടുന്നത്.  പഴയനിയമവ്യവസ്ഥയില്‍നിന്ന് വ്യത്യസ്തമായി പാപം ചെയ്യുന്ന വ്യക്തിയെയും  പുതിയനിയമം പാപപരിഹാരത്തില്‍ ഉള്‍പ്പെടുത്തുന്നു.

മാതൃക

മനുഷ്യര്‍ തങ്ങളുടെ ഭൌമജീവിതത്തില്‍ എല്ലാ കാര്യങ്ങള്‍ക്കും മാതൃകകള്‍ സ്വീകരിച്ചുവരുന്നു എന്നുള്ളത് തര്‍ക്കത്തിന് ഇടയില്ലാത്ത ഒരു സംഗതിയാണ്. അവിടെയും ഒരു ഉപമിക്കല്‍ സാധ്യമാണ്.ദൈവം മനുഷ്യനെ സൃഷ്ടിച്ചതിനെക്കുറിച്ചുള്ള മാതൃകയെ ഇങ്ങനെ നമുക്ക് വായിക്കാന്‍ കഴിയുന്നുണ്ട്.

ഉല്‍പ്പത്തി:1.26 അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; 

ആകൃതിയില്‍ ദൈവത്തെപ്പോലെയാണ് മനുഷ്യന്‍ എന്ന് ഇതില്‍നിന്നു നാം അനുമാനിക്കേണ്ടതാണ്. അവന്‍ സൃഷ്ടിക്കപ്പെട്ടപ്പോള്‍ അവന്‍റെ സ്വഭാവവും ദൈവം ഇഷ്ടപ്പെടുന്നത് തന്നെ ആയിരുന്നു. എന്നാല്‍ മനുഷ്യനെ സംബന്ധിച്ചുള്ള ദൈവപദ്ധതി അവിടെ അവസാനിച്ചില്ല. ദൈവത്തിന്‍റെ ആത്മാവ് വാദിക്കുന്ന സവിശേഷതകള്‍ ഉണ്ടായിരുന്ന ആദാമിനെ തന്‍റെ ആത്മാവ് വാദിക്കാത്ത മനുഷ്യനായി പാപത്തിന്‍ കീഴിലേക്ക് അടച്ചുകളഞ്ഞു. അത് പ്രത്യേകമായ ഒരു ഉദ്ദേശ്യം വച്ചുകൊണ്ടായിരുന്നു എന്ന് പുതിയനിയമവചനം വെളിപ്പെടുത്തുന്നുണ്ട്.ആ ലക്ഷ്യത്തെ നമുക്ക് ഇങ്ങനെ വായിക്കാം.

ഗലാത്യർ – അദ്ധ്യായം 3 വാക്യം 22. എങ്കിലും വിശ്വസിക്കുന്നവർക്കു വാഗ്ദത്തം യേശുക്രിസ്തുവിലെ വിശ്വാസത്താൽ ലഭിക്കേണ്ടതിന്നു തിരുവെഴുത്തു എല്ലാവറ്റെയും പാപത്തിൻ കീഴടെച്ചുകളഞ്ഞു.

ഇങ്ങനെ മനുഷ്യവര്‍ഗ്ഗം അടയ്ക്കപ്പെട്ട പാപത്തിന്‍കീഴില്‍നിന്നു വീണ്ടെടുക്കപ്പെടുന്നതിനും ഒരു മാതൃക നമുക്ക് കാണാം. ആ മാതൃകയെക്കുറിച്ചു പുതിയനിയമവചനം ഇങ്ങനെയാണ് വെളിപ്പെടുത്തുന്നതു.

1പത്രൊസ്2: 21. അതിന്നായിട്ടല്ലോ നിങ്ങളെ വിളിച്ചിരിക്കുന്നതു. ക്രിസ്തുവും നിങ്ങൾക്കു വേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങൾ അവന്‍റെ കാൽച്ചുവടു പിന്തുടരുവാൻ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു. 

അതേ, മനുഷ്യന്‍ പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന്നു അവൻ തന്‍റെ ശരീരത്തില്‍ മനുഷ്യരുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി; അവന്‍റെ അടിപ്പിണരാൽ മനുഷ്യര്‍ക്കു സൌഖ്യം വന്നിരിക്കുന്നു.  പാപരോഗസൌഖ്യത്തിന്‍റെ മാതൃകയാണ് കുരിശില്‍ നല്‍കപ്പെട്ടത്‌.

സത്യവേദപുസ്തകം എന്തുപറയുന്നു?

2 തിമൊഥെയൊസ് – അദ്ധ്യായം 3

14. നീയോ ഇന്നവരോടു പഠിച്ചു എന്നു ഓർക്കുകയും ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്താൽ നിന്നെ രക്ഷെക്കു ജ്ഞാനിയാക്കുവാൻ മതിയായ തിരുവെഴുത്തുകളെ ബാല്യംമുതൽ അറികയും ചെയ്യുന്നതു കൊണ്ടു 
15. നീ പഠിച്ചും നിശ്ചയം പ്രാപിച്ചും ഇരിക്കുന്നതിൽ നിലനിൽക്ക. 
16. എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്‍റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു 
17. ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു.


സങ്കീർത്തനങ്ങൾ – 19:7. യഹോവയുടെ ന്യായപ്രമാണം തികവുള്ളതു; അതു പ്രാണനെ തണുപ്പിക്കുന്നു. യഹോവയുടെ സാക്ഷ്യം വിശ്വാസ്യമാകുന്നു; അതു അല്പബുദ്ധിയെ ജ്ഞാനിയാക്കുന്നു. 

മോർമോൺസ് മതം

മോര്‍മോണ്‍സ് അഥവാ “ലാറ്റര്‍ ഡേ സൈന്റ്സ് (LDS) എന്ന്‌ വിളിക്കപ്പെടുന്ന മതവിഭാഗക്കാർ ഏകദേശം 200 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ജോസഫ്‌ സ്മിത്ത്‌ എന്ന ആളിനാൽ ആരംഭിക്കപ്പെട്ടതാണ്‌. പിതാവായ ദൈവവും പുത്രനായ ക്രിസ്തുവും തനിക്ക്‌ പ്രത്യക്ഷനായി ഇപ്പോഴുള്ള സഭകളെല്ലാം കളങ്കപ്പെട്ടുപോയി എന്ന്‌ പറഞ്ഞതായി താൻ അവകാശപ്പെട്ടു. അതിനു ശേഷം തന്‍റെ സഭ മാത്രമാണ്‌ ലോകത്തിലെ ഏക സത്യസഭ എന്ന്‌ താൻ പ്രസ്താവിച്ചു.

വേദപുസ്തകത്തെ വിപുലപ്പെടുത്തി, തിരുത്തി എഴുതി വേദപുസ്തകത്തിനു നിരക്കാത്ത കാര്യങ്ങള്‍ അവര്‍ പഠിപ്പിക്കുന്നു എന്നതാണ്‌ മോര്‍മോണ്‍സ് ചെയ്യുന്ന കുറ്റകൃത്യം.

ബൈബിള്‍ മതിയായതല്ലെന്നും അതിനോട്‌ ആരെങ്കിലും ഏതെങ്കിലും എപ്പോഴെങ്കിലും ചേര്‍ക്കുവാൻ ആവശ്യമുണ്ട്‌ എന്നും ക്രിസ്ത്യാനികൾ വിശ്വസിക്കുന്നില്ല. ദൈവത്തെ വിശ്വസിക്കുക എന്നു പറഞ്ഞാല്‍ ദൈവനിശ്വാസീയമായ തിരുവചനത്തെ വിശ്വസിക്കുക എന്നാണ്‌ അതിന്നര്‍ത്ഥം (2 തിമൊത്തെയോസ് 3:16).

ദൈവീകസത്യങ്ങള്‍ മനുഷ്യന് ലഭ്യമാകുന്നത്‌ നാലു വഴികളിലാണെന്ന്‌
മോര്‍മോണ്‍സ് വിശ്വസിക്കുന്നു.

1) ശരിയായി തർജ്ജിമ ചെയ്യപ്പെട്ട വേദപുസ്തകം (ഏതൊക്കെ ഭാഗങ്ങളാണ്‌ തെറ്റായി തർജ്ജിമ ചെയ്യപ്പെട്ടത്‌ എന്നത്‌ വ്യക്തമല്ല).

2) 1830 ൽ പ്രസിദ്ധീകരിച്ച മോര്‍മോപൻസിന്‍റെ പുസ്തകം (The Book of Mormon) എന്നറിയപ്പെടുന്ന ജോസഫ്‌ സ്മിത്ത്‌ തർജ്ജിമ ചെയ്ത പുസ്തകം. ജോസഫ്‌ സ്മിത്തിന്‍റെ അഭിപ്രായത്തില്‍ മറ്റേതു പുസ്തകത്തേയും അപേക്ഷിച്ച്‌ ലോകത്തിലെ ഏറ്റവും ശരിയായ പുസ്തകം ഇതാണ്‌. ഈ പുസ്തകത്തെ ജീവിതത്തില്‍ പ്രായോഗികമാക്കിയാൽ ദൈവത്തോട്‌ ഏറ്റവും അടുത്ത്‌ ജീവിക്കാന്‍ സാധിക്കും എന്ന്‌ താൻ പറഞ്ഞു.

3) ഉപദേശവും ഉടമ്പടികളും (The Doctrine and Covenants) എന്ന്‌ അറിയപ്പെടുന്ന ആധുനീക വെളിപ്പാടുകള്‍ അടങ്ങിയ “പുനരുദ്ധരിക്കപ്പെട്ട ക്രിസ്തു സഭയുടെ” പുസ്തകം.

4) വലിയ വിലയുള്ള മുത്ത്‌ (The Pearl of Great Price) എന്ന അറിയപ്പെടുന്ന, വേദപുസ്തകത്തില്‍ നിന്നു നഷ്ടപ്പെട്ടിരുന്ന ഉപദേശങ്ങളും സത്യങ്ങളും എന്ന്‌ അവർ പറയുന്ന പുസ്തകം. ഇതില്‍ സൃഷ്ടിയെപ്പറ്റി പുതുതായ കാര്യങ്ങള്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ട്‌.

ദൈവത്തെപ്പറ്റി മോര്‍മോണ്‍സ് പഠിപ്പിക്കുന്നത്‌ ഇങ്ങനെയാണ്‌. ദൈവം സദാകാലവും ഈ അഖിലാണ്ഡത്തിന്‍റെ പരമാധികാരി ആയിരുന്നില്ല. ആ നിലയിലേയ്ക്ക്‌ ദൈവം ഉയര്‍ന്നത് തന്‍റെ നീതിയുള്ള ജീവിതം കൊണ്ടും കഠിനമായ അദ്ധ്വാനം കൊണ്ടുമാണ്‌. മനുഷ്യന്‍റെ ശരീരം പോലെ ഒരു ശരീരം പിതാവായ ദൈവത്തിനുണ്ട്‌ എന്ന്‌ അവർ വിശ്വസിക്കുന്നു. ആദാം വാസ്തവത്തില്‍ ക്രിസ്തുവിന്‍റെ പിതാവായിരുന്നു എന്നും അവർ പഠിപ്പിച്ചിരുന്നു.

എന്നാല്‍ വേദപുസ്തകം അനുസരിച്ച്‌ ഏകസത്യദൈവമേ ഉള്ളു.(ആവർത്തനം 6:4; യെശയ്യാവ് 43:10; 44:6-8). അവന്‍ എപ്പോഴും ഉണ്ടായിരുന്നു; എപ്പോഴും ഉണ്ടായിരിക്കയും ചെയ്യും. (ആവർത്തനം 33:27; സങ്കീർത്തനം 90:2; 1തിമൊത്തിയോസ് 1:17). അവന്‍ പരിപൂര്‍ണ്ണനാണ്‌; അവനൊപ്പം വേറാരുമില്ല. (സങ്കീർത്തനം 86:8; യെശയ്യാവ് 40:25). പിതാവായ ദൈവം മനുഷ്യനല്ല; ഒരിക്കലും മനുഷ്യൻ ആകയും ഇല്ല. (സംഖ്യ 23:19; 1ശമുവേൽ 15:19; ഹോശയ 11:9). ദൈവം ആത്മാവാണ്‌ (യോഹന്നാൻ 4:24). അത്മാവിന്‌ അസ്ഥിയും മാംസവും ഇല്ല. (ലൂക്കോസ് 24:39).

മരണത്തിനു ശേഷമുള്ള അവസ്ഥയില്‍ പല പിരിവുകൾ ഉണ്ടെന്ന് മോര്‍മോണ്‍സ് വിശ്വസിക്കുന്നു. ഓരോ മനുഷ്യനും അവനവന്‍റെ പ്രവര്‍ത്തികൾ അനുസരിച്ച്‌ മൂന്നോ നാലോ ഇടങ്ങളിലേക്ക്‌ മാറ്റപ്പെടും എന്നവര്‍ പറയുന്നു.

എന്നാല്‍ ബൈബിൾ പഠിപ്പിക്കുന്നത്‌ മരണശേഷം സ്വര്‍ഗ്ഗം അല്ലെങ്കിൽ നരകം എന്ന രണ്ട്‌ സ്ഥലങ്ങൾ മാത്രം ഉള്ളതായിട്ടാണ്‌. വിശ്വാസികള്‍ ശരീരം വിട്ടുപിരിഞ്ഞ്‌ ക്രിസ്തുവിനോടും (2 കൊരിന്ത്യർ 5:6-8) അവിശ്വാസികള്‍ യാതനാസ്ഥലത്തേക്കും (ലൂക്കോസ് 16:22-23) പോകുന്നു എന്ന് വേദപുസ്തകം പഠിപ്പിക്കുന്നു. ക്രിസ്തുവിന്‍റെ മടങ്ങിവരവില്‍ വിശ്വാസികൾ ഉയിര്‍ത്തെഴുന്നേറ്റ്‌ രൂപാന്തരപ്പെട്ട ശരീരം ഉള്ളവരായിത്തീരും (1കൊരിന്ത്യർ 15:50-54). വിശ്വാസികള്‍ക്കായി ഒരു പുതിയ ഭൂമിയും പുതിയ ആകാശവും സൃഷ്ടിക്കപ്പെടും. അവിശ്വാസികള്‍ പിശാചിനോടൊപ്പം അഗ്നിക്കടലിൽ ആയിരിക്കും (വെളിപ്പാട് 20:11-15). മരണത്തിനു ശേഷം ന്യായവിധി മാത്രമാണുളളത്‌ എന്ന് ബൈബിൾ പഠിപ്പിക്കുന്നു (എബ്രായർ 9:27).

മോര്‍മോണ്‍സ് നേതാക്കന്മാാരുടെ അഭിപ്രായം അനുസരിച്ച്‌ ദൈവത്തിനു മറിയയുമായി ശരീരവേഴ്ച ഉണ്ടായതിന്‍റെ ഫലമായാണ്‌ യേശു ജനിച്ചത്‌ എന്നാണ്‌. യേശു ഒരു ദൈവം ആയിരുന്നു. അതുപോലെ മറ്റു മനുഷ്യര്‍ക്കും ദൈവമായി മാറുവാൻ കഴിയും എന്നവർ പഠിപ്പിക്കുന്നു. രക്ഷ വിശ്വാസത്താൽ മാത്രം സാധിക്കുന്ന കാര്യമല്ല, അതിനു നമ്മുടെ പ്രവര്‍ത്തികളും ആവശ്യമുണ്ട്‌ എന്ന് അവർ പഠിപ്പിക്കുന്നു.

ദൈവം മാത്രമാണ്‌ പരിശുദ്ധൻ എന്നും ദൈവമാകുവാൻ ഒരു മനുഷ്യനും ഒരിക്കലും സാധിക്കയില്ലെന്നും വേദപുസ്തകം പഠിപ്പിക്കുന്നു. (1ശമുവേൽ 2:2). ദൈവസന്നിധിയില്‍ നീതിമാനാകുന്നത്‌ വിശ്വാസത്താൽ മാത്രമാണെന്ന് വേദപുസ്തകം പറയുന്നു. (1കൊരിന്ത്യർ 1:2). യേശുക്രിസ്തു മാത്രമാണ്‌ ദൈവത്തിന്‍റെ ഏകജാതനായ പുത്രന്‍ എന്നും (യോഹന്നാൻ 3:16) അവന്‍ മാത്രം പാപരഹിതനായി ജീവിച്ച്‌ ഇന്ന് സ്വര്‍ഗ്ഗത്തിൽ മഹിമയിൽ ജീവിക്കുന്നു എന്നും വേദപുസ്തകം പഠിപ്പിക്കുന്നു (എബ്രായർ 7:26). ദൈവത്വത്തിന്‍റെ പൂര്‍ണ്ണത ക്രിസ്തുവിൽ ഉണ്ടായിരുന്നെന്നും അവൻ മാത്രം ഈ ഭൂമിയിൽ ജനിക്കുന്നതിനു മുമ്പ്‌ ദൈവരൂപത്തിൽ കാണപ്പെട്ടിരുന്നു എന്നും വേദപുസ്തകം പഠിപ്പിക്കുന്നു (യോഹന്നാൻ 1:1-8; 8:56). ക്രിസ്തു നമുക്കായി തന്നെത്താന്‍ ബലിയാക്കി എന്നും ദൈവം അവനെ മരണത്തില്‍ നിന്നുയിര്‍പ്പിച്ചു എല്ലാ നാമത്തിനും മേലായ നാമം അവനു കൊടുത്തു എന്നും ഏവരും യേശുക്രിസ്തു കര്‍ത്താവ്‌ എന്ന് ഏറ്റുപറയുമെന്നും വേദപുസ്തകം പഠിപ്പിക്കുന്നു (ഫിലിപ്പ്യർ 2:6-11). നമ്മുടെ സ്വയനീതിയാല്‍ ആര്‍ക്കും ദൈവരാജ്യം അവകാശമാക്കുവാൻ സാധിക്കയില്ലെന്നും അത്‌ വിശ്വാസത്താല്‍ മാത്രം ലഭ്യമാകുന്നതാണെന്നും വേദപുസ്തകം പഠിപ്പിക്കുന്നു (മത്തായി 19:26). നാമെല്ലാവരും പാപികള്‍ ആണെന്നും ദൈവത്തിന്‍റെ കൃപയാൽ രക്ഷ ദാനമായി വിശ്വാസം മൂലം ലഭിക്കുന്നതാണെന്നും വേദപുസ്തകം പഠിപ്പിക്കുന്നു (റോമർ 6:23). രക്ഷക്കുള്ള ഒരേ വഴി ജീവനുള്ള ദൈവത്തേയും അവന്‍റെ പുത്രനേയും അറിയുക മാത്രമാണ്‌ (യോഹന്നാൻ 17:3). അത്‌ പ്രവര്‍ത്തിയാലല്ല, വിശ്വാസത്താല്‍ മാത്രം സാധിക്കുന്നു (റോമർ.1:17; 3:28). നാം ആരായിരുന്നാലും എന്തു ചെയ്തിരുന്നാലും ക്രിസ്തുവിലുള്ള വിശ്വാസം മൂലം നമുക്കു രക്ഷ കൈവരിക്കുവാന്‍ സാധിക്കും (റോമർ 3:22). “മറ്റൊരുത്തരിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാന്‍ ആകാശത്തിന്‍ കീഴില്‍ മനുഷരുടെ ഇടയില്‍ നല്കപ്പെട്ട വേറൊരു നാമവും ഇല്ല” (പ്രവർത്തികൾ 4:12) എന്നാണ്‌ വേദപുസ്തകം പഠിപ്പിക്കുന്നത്‌.


മോര്‍മോണ്‍സിലെ പലരും നല്ല മനുഷ്യർ ആണ്‌. അവരില്‍ പലരും ദയാശീലരും, സ്നേഹിക്കുന്നവരും ആണ്‌. എങ്കിലും അവര്‍ തെറ്റായ ഒരു വിശ്വാസത്താൽ ദൈവത്തിന്‍റെ പ്രകൃതി, ക്രിസ്തുവിന്‍റെ ആളത്വം, രക്ഷയുടെ മാര്‍ഗ്ഗം എന്നിവ അറിയാത്തവരായി വഞ്ചിക്കപ്പെട്ടിരിക്കയാണ്‌.

നിയമവും നീതിയും. അദ്ധ്യായം 2

രാജ്യനിയമങ്ങളും മതവും

രാമായണം. ചരിത്രവീക്ഷണം:

അയോദ്ധ്യയിലെ രാജാവായിരുന്ന ശ്രീരാമന്‍റെ ജീവിത കഥയെ അനാവരണം ചെയ്യുന്ന മനോഹരമായ കൃതിയാണ്‌ രാമായണം. ബിംബങ്ങളും പ്രതിബിംബങ്ങളും വർണ്ണനയും ഇതിനെ മനോഹരമാക്കുന്നു. കഥാപാത്രബിംബങ്ങളെ അടിസ്ഥാനമാക്കി രാമായണത്തെ രണ്ടു ഭാഗമായി തിരിക്കാം. മകന്‍റെ ഉന്നതി ആഗ്രഹിക്കുകയും അതിനായി എന്തും ചെയ്യുകയും ചെയ്യുന്ന മാനുഷികവികാരങ്ങളുടെ അതിപ്രസരമുള്ള അയോദ്ധ്യാകാണ്ഡം
മുതലായവയും, ദൈവികഭാവങ്ങളും അമാനുഷിക തലങ്ങളും നിറഞ്ഞു നിൽക്കുന്ന ആരണ്യകാണ്ഡം എന്നിങ്ങനെ.

പാശ്ചാത്യചിന്തകന്മാരുടെ അഭിപ്രായപ്രകാരം ദക്ഷിണഭാരതത്തിൽ ജീവിച്ചിരുന്ന ദ്രാവിഡർക്കു മേൽ ആര്യന്മാർക്കുണ്ടായ വിജയമത്രെ രാമായണം. ഈ വാദം പൗരസ്ത്യ ചരിത്രകാരന്മാർ അംഗീകരിക്കുന്നില്ല. രാമൻ ഹിന്ദുവാണെന്നതിനും ആര്യവംശസ്ഥാപകൻ ആണെന്നുള്ളതിനും യാതൊരു തെളിവും ലഭിച്ചിട്ടില്ല, കൂടാതെ താൻ പിടിച്ചടക്കിയ കിഷ്കിന്ധയും ലങ്കയും മറ്റും രാമൻ അർഹരായവർക്കു തന്നെ തിരിച്ചുനൽകുകയും ചെയ്തല്ലോ.

വാല്മീകി എഴുതിയ രാമായണം കാണ്ഡങ്ങളായി തിരിച്ചിരിക്കുന്നു. കാണ്ഡങ്ങളെ വീണ്ടും സർഗങ്ങളായും തിരിച്ചിരിക്കുന്നു.രാമയണത്തെ വാല്മീകി സമീപിക്കുന്നത് തികച്ചും മാനുഷിക കഥാപാത്രങ്ങളുമായാണ്‌ . എന്നാൽ പിന്നീടുണ്ടായ കൈകടത്തലുകൾ രാമന്‌ ദൈവികപരിവേഷംനൽകുകയും വിഷ്ണുവിന്‍റെ അവതാരമാക്കിമാറ്റുകയും ചെയ്തു. ഇത് രാജഭരണത്തിനു പ്രാധാന്യം വന്നു ചേർന്നകാലത്തായിരിക്കണം. (ആദ്യകാലങ്ങളിൽ ഇന്ത്യൻ ഭൂഭാഗം റിപ്പബ്ലിക്കൻ രീതിയായിരുന്നത് ഓർക്കുക)

രാമായണത്തിന്‍റെ താത്വികമായ അവസ്ഥ രാമന്‍റെ കിരീടധാരണത്തിൽ തീരുന്നു. അതുകൊണ്ട്‌ ഉത്തരകാണ്ഡം എന്ന അതിനുശേഷമുള്ള ഭാഗം പിന്നീട്‌ കൂട്ടിച്ചേർത്തതാകണം. കൂടാതെ ഭാരതീയ കവികൾ തങ്ങളുടെ കൃതികൾ എപ്പോഴും ശുഭപര്യവസായി ആയാണ്‌ നിലനിർത്തുക. എന്നാൽ ഇന്നത്തെ അവസ്ഥയിൽ രാമായണം തികച്ചും ദുഃഖപര്യവസായി ആണ്‌. ശ്രീരാമപട്ടാഭിഷേകം വരെ എടുക്കുകയാണെങ്കിൽ കഥ തികച്ചും ശുഭപര്യവസായി ആണ്‌. ഇതും മേൽപറഞ്ഞ വാദത്തിന്‌ ബലം പകരുന്നു.
ബാലകാണ്ഡത്തിലും ഉത്തരകാണ്ഡത്തിലും രാമൻ മഹാവിഷ്ണുവിന്‍റെ അവതാരമാണ്‌. എന്നാൽ മറ്റു കാണ്ഡങ്ങളിൽ രാമൻ സാധാരണ മനുഷ്യനാണ്‌.
ബാലകാണ്ഡത്തിന്‍റെ ഒന്നാം സർഗത്തിൽ നാരദമുനി വാല്മീകിക്ക്‌ രാമായണ കഥ ചുരുക്കത്തിൽ പറഞ്ഞുകൊടുക്കുന്നുണ്ട്‌. അതിൽ ഉത്തരകാണ്ഡത്തിലേയും ബാലകാണ്ഡത്തിലേയും ഭാഗങ്ങൾ ഒന്നും തന്നെ ഇല്ല.

വാല്മീകി രാമായണത്തിലെ പ്രധാന കൂട്ടിച്ചേർക്കലുകൾ. 

സംഭവങ്ങളോട് രാമൻ മനുഷ്യനായി പ്രതികരിക്കുന്ന സന്ദർഭങ്ങളാണ് യഥാർത്ഥ രാമായണത്തിലുള്ളത്. വിരാധരാക്ഷസൻ രാമലക്ഷ്മണന്മാരുടെ മധ്യത്തിൽനിന്ന് സീതയെ വാരിയെടുത്ത് കൊണ്ടു പോകുന്ന സന്ദർഭങ്ങളും രാവണനിഗ്രഹത്തിനു ശേഷം സീതയെ രാമന്‍റെ മുന്നിലേക്കാനയിച്ച സന്ദർഭവും രാമനിലെ പച്ചയായ മനുഷ്യനെ പുറത്ത് കൊണ്ടുവരുന്നു. എന്നാൽ രാമനെ ഈശ്വരാവതാരമായി കാണിക്കുന്നതെല്ലാം പിന്നീട് ചേർത്ത കൂട്ടിച്ചേർക്കലുകളാണ്‌. ഇങ്ങനെ ഈശ്വരാവതാരമാകുമ്പോൾ രാമായണത്തിൽ പ്രതിവിധിയില്ലാത്ത അപഭ്രംശമുണ്ടാകുന്നു. രാമനെ ഈശ്വരനായി വാഴ്ത്തുന്ന പ്രധാന കൂട്ടിച്ചേർക്കലുകൾ ബാലകാണ്ഡത്തിലും ഉത്തര കാണ്ഡത്തിലുമാണ്‌. ഈ കാണ്ഡങ്ങൾതന്നെ മൊത്തമായി കൂട്ടിച്ചേർക്കലുകളാണ്‌. സി. രാജഗോപാലാചാരി അടക്കമുള്ള പല രാമായണകർത്താക്കളും തങ്ങളുടെ രാമായണങ്ങളിൽ ഉത്തര കാണ്ഡത്തെ ഉൾക്കൊള്ളിച്ചിട്ടേ ഇല്ല.

അവതാരപ്രസ്താവങ്ങൾ കാണാവുന്ന മറ്റൊരു സന്ദർഭം അയോദ്ധ്യാകാണ്ഡത്തിന്‍റെ ആരംഭത്തിലാണ്‌. രാമൻ അവതാരപുരുഷനാണെന്ന പ്രസ്താവനകളുള്ള അയോദ്ധ്യാകാണ്ഡം ഒന്നാം സർഗ്ഗത്തിലുള്ള മുപ്പത്തിയഞ്ചു ശ്ലോകങ്ങൾ കൂട്ടിച്ചേർക്കലുകളാണെന്ന് രാമയണത്തെക്കുറിച്ച് വിദഗ്ദ്ധ പഠനഗവേഷണങ്ങൾ നടത്തിയ ഫാദർ കാമിൽ ബുൽകെ രേഖപ്പെടുത്തിയിരിക്കുന്നു. അദ്ദേഹത്തിന്‍റെ അഭിപ്രായത്തിൽ രാമായണ രചനക്കുശേഷം വാല്മീകിയുടെ സിദ്ധികളുടെ ചെറിയ ഒരു അംശം പോലുമില്ലാത്ത ഏതോ ചില പിന്തലമുറക്കാർ കാവ്യത്തിനുമേൽ കെട്ടിയേല്പിച്ച ഭക്തിഭാരങ്ങളാണ്‌ അവതാരപരാമർശങ്ങളത്രെ.

ഉപസംഹാരം. 

വാല്മീകി പദപ്രയോഗങ്ങളിൽ അദ്വിതീയനായിരുന്നു. കരുണാരസത്തെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട രാമായണമാകട്ടെ കാവ്യങ്ങളിൽ വച്ച്‌ ഉന്നതസ്ഥാനം വഹിക്കുന്നു. കാളിദാസൻ, ഭവഭൂതി മുതലായവർ തുടങ്ങി അനേകർക്ക്‌ പ്രചോദനമാകാൻ കവിക്ക്‌ കഴിഞ്ഞു. അതുകൊ1ണ്ടാണ്‌ കവിയെ ആദികവിയെന്നും, കാവ്യത്തെ ആദികാവ്യം എന്നും വിളിച്ച്‌ നിരൂപകർ ആദരിക്കുന്നതും. അധ്യാത്മരാമായണം

(വിക്കിപീഡിയ)
വാല്മീകി രചിച്ച പ്രസിദ്ധമായ രാമായണേതിഹാസത്തിന് പിൽക്കാലത്തുണ്ടായ ഒരു പുനരാഖ്യാനനമാണ് അധ്യാത്മരാമായണം. ശ്രീരാമനെ പരമാത്മാവിന്‍റെ അവതാരമായി കല്പിച്ചുകൊണ്ടുള്ള ഇതിലെ പ്രതിപാദനം മുഖേന ജീവാത്മാപരമാത്മാക്കൾക്ക് തമ്മിലുള്ള ബന്ധദാർഢ്യം പ്രകാശിപ്പിക്കാൻ കവി ചെയ്തിട്ടുള്ള യത്നം പുരസ്കരിച്ചാണ് ഈ കൃതിക്ക് അധ്യാത്മരാമായണം എന്ന പേര് നൽകപ്പെട്ടിട്ടുള്ളത്. ഇതിൽ അന്തർഭവിച്ചിട്ടുള്ള രാമഗീത, ലക്ഷ്മണോപദേശം മുതലായ ഭാഗങ്ങൾ, ആത്മജ്ഞാനതത്ത്വങ്ങളെ വിശദമാക്കുംവിധം ശ്രീരാമന്‍റെ ദിവ്യകഥയെ വിവരിക്കാൻ കവി ഉപയോഗിച്ചിരിക്കുന്നു. വാല്മീകിരാമായണത്തിന്‍റെ അനുബന്ധങ്ങളോ തുടർച്ചകളോ രൂപഭേദങ്ങളോ വിവർത്തനങ്ങളോ ആയി ഭാരതത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പല കാലങ്ങളിലായി ഉണ്ടായിട്ടുള്ള രാമായണങ്ങളിൽ ഏറ്റവും പ്രസിദ്ധിയും പ്രചാരവുമുള്ള ഒന്നാണ് അധ്യാത്മരാമായണം.

മഹാഭാരതം 

ലോകത്തിലെ ഏറ്റവും ബൃഹത്തായ ഇതിഹാസ കൃതികളിൽ ഒന്നാണ് മഹാഭാരതം. (ഇംഗ്ലീഷിൽ: The Mahābhārata ദേവനാഗരിയിൽ:
महाभारतं). മഹാഭാരതത്തിന്‍റെ മറ്റൊരു പേര് ജയം എന്നാണ്‌. ഭാരതീയ വിശ്വാസമനുസരിച്ച്‌ ആകെയുള്ള രണ്ട്‌ ഇതിഹാസങ്ങളിൽ ഒന്നാണ്‌ ഇത്, മറ്റൊന്ന് രാമായണം ആണ്. മഹാഭാരതം ഇതിഹാസവും രാമായണം ആഖ്യാനവും എന്നൊരു വേർതിരിവും വേദകാലത്ത്‌ നിലനിന്നിരുന്നു. വേദങ്ങൾ നിഷേധിക്കപ്പെട്ട സാധാരണ ജനങ്ങൾക്ക്‌ സമർപ്പിക്കപ്പെട്ട കാവ്യശാഖയാണ്‌ ഇതിഹാസങ്ങൾ എന്ന ശങ്കരാചാര്യരുടെ അഭിപ്രായത്തെ പിന്തുടർന്ന് മഹാഭാരതത്തെ പഞ്ചമവേദം എന്നും വിളിക്കുന്നു. വേദവ്യാസനാണ് ഇതിന്‍റെ രചയിതാവ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാൽ ഇന്ന് കാണുന്ന രീതിയിൽ ഇത് എത്തിച്ചേർന്നത് വളരെക്കാലങ്ങളായുള്ള കൂട്ടിച്ചേർക്കലുകളിലൂടെയാണ്.
 

കർത്തൃത്ത്വവും കാലവും 

തന്‍റെ മക്കളുടെയും അവരുടെ മക്കളുടെയും അവരുടെ മക്കളുടെയും ബന്ധുക്കളുടെയും സ്വത്തുക്കളുടെയും കഥയിൽ കവി മനുഷ്യകഥ കാണുകയും വ്യാസൻ പറഞ്ഞുകൊടുക്കുന്നതനുസരിച്ച്‌ ശ്രീ ഗണപതി അതു എഴുതി സൂക്ഷിക്കുകയും ചെയ്തു എന്നാണ്‌ ഐതിഹ്യം. അദ്ദേഹം ഒരേസമയം രചയിതാവും, കഥാപാത്രവും, സാക്ഷിയുമായി.
ആധുനിക ചരിത്രകാരന്മാരുടെ അഭിപ്രായപ്രകാരം മഹാഭാരതത്തിന്‍റെ കർത്താവ്‌ ഒരാളാകാൻ വഴിയില്ല. പല നൂറ്റാണ്ടുകളിൽ പലരുടേയും പ്രതിഭാ പ്രവർത്തനത്തിൽ നിന്ന് ഉരുത്തിരിഞ്ഞ്‌ വന്ന ഒരു അസാധാരണ ഗ്രന്ഥമാണ്‌ മഹാഭാരതം എന്നാണ്‌ അവരുടെ അഭിപ്രായം. കൃതിയുടെ ആദ്യരൂപം ജയം എന്നായിരുന്നു അറിയപ്പെട്ടിരുന്നത്‌ എന്ന് ആദിപർവ്വത്തിൽ തന്നെ പറഞ്ഞിരിക്കുന്നു. എന്തായാലും ഭാരതയുദ്ധം ഒരു ചരിത്രസംഭവം ആണെന്ന് മിക്കചരിത്രകാരന്മാരും സമ്മതിക്കുന്നു. ആദിപർവ്വത്തിൽ കുരുപാണ്ഡവ സേനകൾ കലിദ്വാപര യുഗങ്ങളുടെ ഇടയിൽ സ്യമന്തപചകത്തിൽ വച്ച്‌ യുദ്ധം ചെയ്തു എന്നാണ്‌ പറയുന്നത്‌. ക്രിസ്തുവിനു മുമ്പ്‌ 3102 ആണ്‌ അതെന്നാണ്‌ ചരിത്രകാരന്മാരുടെ പക്ഷം.

പലതെളിവുകളേയും അവലംബിക്കുമ്പോൾ മഹാഭാരതം ബുദ്ധനു മുൻപ്‌ തന്നെ പ്രചാരത്തിലിരുന്നിരുന്നു എന്നു കരുതണം. അക്കാലത്ത്‌ അത്‌ ഒരു കൃതിയുടെ രൂപം പ്രാപിച്ചോ എന്നത് വ്യക്തമല്ല. ഏറ്റവും കുറഞ്ഞത്‌ ക്രിസ്തുവിനു മുമ്പ്‌ നാനൂറിനും മുന്നൂറിനും ഇടയിലെങ്കിലും മഹാഭാരതം പുസ്തകരൂപം പ്രാപിച്ചു എന്നുമാത്രം മനസ്സിലാക്കാം

പ്രധാന കഥ 

മഹാഭാരതം ഭരതവംശത്തിന്‍റെ കഥയാണ്. മഹാഭാരതത്തിന്‍റെ ആദിപർവത്തിൽ ദുഷ്യന്ത മഹാരാജാവിന്‍റെയും ഭാര്യ ശകുന്തളയുടെയും കഥ വിവരിക്കുന്നു. അവരുടെ പുത്രനായ സർവദമനൻ പിന്നീടു ഭരതൻ എന്നറിയപ്പെടുന്നു. ഭരതൻ ആസേതുഹിമാലയം അടക്കിവാഴുന്നു. ഭരതന്‍റെ സാമ്രാജ്യം ഭാരതവർഷം എന്നറിയപ്പെടുന്നു. ഭരതചക്രവർത്തിയുടെ വംശത്തിൽ പിറന്നവർ ഭാരതർ എന്നറിയപ്പെടുന്നു. ഭരതവംശത്തിന്‍റെ കഥയും ഭാരതവർഷത്തിന്‍റെ ചരിത്രവുമാകുന്നു മഹാഭാരതം.
മഹാഭാരത കഥയുടെ നട്ടെല്ല് കൗരവപാണ്ഡവ വൈരം ആണ്‌. അതുകൊണ്ടു തന്നെ കഥ പാണ്ഡുവിന്‍റെയും ധൃതരാഷ്ട്രരുടേയും ജനനത്തിൽ തുടങ്ങുന്നു. ഭീമൻ ദുര്യോധനനെ വധിക്കുന്നിടത്താണ്‌ പ്രധാന കഥയുടെ അവസാനം. പ്രധാന കഥ ഒരു നൂറ്റാണ്ടിനെ ഉൾക്കൊള്ളുന്നു. മുഴുവൻ കഥയും കൂടി കണക്കിലെടുക്കുകയാണെങ്കിൽ അതു നൂറ്റാണ്ടുകളുടെ കഥയാകും. കൌരവപാണ്ഡവരുടെ പ്രപിതാമഹനായ വ്യാസൻ രചയിതാവും സ്വയം ഒരു കഥാപാത്രവുമാണ്‌.

ശാസനകൾ 

ഏതൊരു തലത്തിലുള്ള വ്യക്തികളും സമൂഹത്തിനായി ചിലതു ചെയ്യേണ്ടതുണ്ടെന്ന് ഊന്നിയുറപ്പിക്കുന്ന നിയമങ്ങളാണ്‌ ശാസനകൾ എന്നറിയപ്പെടുന്നത്‌. മോക്ഷപ്രാപ്തിക്കുള്ള വഴിയും ശാസനകളിൽ കാണാം. 

ചിന്താപരതയും കലാപരതയും 

ആയിരക്കണക്കിന്‌ വർഷങ്ങളായി വേദതുല്യമായി നിലനിൽക്കുന്ന മഹാഭാരതത്തെ ഭാരതീയർക്ക്‌ ബഹുമാനത്തോടെ അല്ലാതെ കാണാൻ കഴിയില്ല. ഭാരതീയസംസ്കാരം ചെറിയചെറിയ മാറ്റങ്ങളോടു കൂടിയാണെങ്കിലും പുരാതനകാലം മുതൽക്കേ പ്രചാരത്തിലിരിക്കുന്ന ദക്ഷിണ പൂർവ്വേഷ്യൻ രാജ്യങ്ങളിലും അങ്ങനെ തന്നെ. പാശ്ചാത്യ നിരൂപകർക്ക്‌ ഒരിക്കലും തന്നെ മഹാഭാരതത്തിന്‍റെ ഗഹനത മനസ്സിലാക്കാൻ സാധിച്ചിട്ടില്ല എന്നാണ്‌ ഇവിടങ്ങളിലെ ചരിത്രകാരന്മാരുടെ അഭിപ്രായം. പൊതുവേ പൗരസ്ത്യകൃതികളെ കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കുന്ന പ്രശസ്ത പാശ്ചാത്യനിരൂപകനായ വിന്റർനിറ്റ്‌സ്‌ മഹാഭാരതത്തെ സാഹിത്യരക്ഷസ്‌ എന്നാണ്‌ വിളിച്ചത്‌. എങ്കിലും “ഈ കാനനത്തിന്‍റെ അടിത്തട്ടിൽ നിന്ന് സത്യവും യഥാർത്ഥവുമായ ഒരു കവിത വളർന്നു വരുന്നുണ്ട്‌” എന്നും അദ്ദേഹം പറഞ്ഞിരുന്നു.

അനശ്വരങ്ങളായ കവിതാഭാഗങ്ങളുടേയും, അഗാധമായ ജ്ഞാനത്തിന്‍റെയും സംഭാരം മഹാഭാരതത്തെ ഏറ്റവും മനോഹരമായ കൃതിയാക്കുന്നത്രെ. രചയിതാവ്‌ തന്നെ സ്വന്തം കൃതിയെ അത്ഭുതകരം എന്നാണ്‌ വിശേഷിപ്പിച്ചത്‌

മഹാഭാരതത്തിൽ നിന്ന് ആറ്റിക്കുറുക്കി എടുക്കുവാൻ കഴിയുന്ന രസം ശാന്തമാണ്‌. തന്‍റെ കുട്ടിക്കാലത്തു തുടങ്ങിയ വൈരത്തിന്‍റെ അശാന്തിയിൽ നിന്നും കവി ആഗ്രഹിക്കുന്നത്‌ മോചനമാണ്‌. മോചനത്തിന്‍റെ സ്ഥായി ആയ ഭാവമാണ്‌ ശാന്തം. മഹാഭാരതത്തെപോലുള്ള ഒരു സാഹിത്യസമുച്ചയം അതിന്‍റെ സംസ്കാരവൈജാത്യത്തിൽ അടിസ്ഥാനപ്പെട്ടിരിക്കുന്നു. ഭഗവദ്ഗീത പോലുള്ള ഭാഗങ്ങളാകട്ടെ കഥാഘടനയോടൊത്തും ഒറ്റക്കും അതിമനോഹരങ്ങളാണ്‌. ഉപനിഷത്തുകളിലും ബൌദ്ധജാതക കഥകളിലും പിന്നീട്‌ ബൈബിളിലും കാണുന്ന ഗഹനതയെ ലാളിത്യത്തിൽ ഉറപ്പിച്ചുനിർത്തുന്ന രീതിയാണ്‌ മഹാഭാരതത്തിലും കാണാവുന്നത്‌. അവയിൽ ഉള്ളതുപോലെ തന്നെ മഹാഭാരതത്തിലേയും ഏറ്റവും ഉജ്ജ്വലമായ ചിന്ത ” തനിക്ക്‌ പ്രതികൂലമായത്‌ മറ്റുള്ളവരോട്‌ ചെയ്യരുത്‌“എന്നാണത്രെ.

ഹിന്ദു. 

ഹിന്ദു ധർ‌മത്തിന്‍റെ ദർ‍ശനങ്ങളിലും ഗ്രന്ഥങ്ങളിലും വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്ന വ്യക്തിയാണ് ഹിന്ദു .ദേവനാഗരി: हिन्दू , ഇംഗ്ലീഷ്:Hindu).

ഹിന്ദുധർമം എന്നത് ഭാരത ഉപഭൂഖണ്ഡത്തിൽ ഉടലെടുത്ത മതപരവും ദാർശനികവും സാംസ്കാരികവുമായ വ്യവസ്ഥകളുടെ ഒരു സഞ്ചയമാണ്. ലോകത്തിലെ ഏറ്റവും വലിയ മതങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഹിന്ദു മതം. ലോക ജനസംഖ്യയിൽ ഏകദേശം 92 കോടി ആൾക്കാർ ഹിന്ദുക്കളാണ്. ഇവരിൽ ഏകദേശം 89 കോടി ആളുകൾ ഭാരതത്തിൽ ജീവിക്കുന്നു; 3 കോടി ആളുകൾ ലോകമെമ്പാടും വ്യാപിച്ചിരിക്കുന്നു. ബംഗ്ലാദേശ്, മ്യാൻ‌മാർ (ബർമ), പാകിസ്താൻ, ശ്രീലങ്ക, ഫിജി, ഗയാന, നേപാൾ, സിംഗപ്പൂർ, ഇന്തോനേഷ്യ (പ്രത്യേകിച്ചും ബാലി), മലേഷ്യ, ദക്ഷിണാഫ്രിക്ക, കെനിയ, മൗറീഷ്യസ്, സുരിനാം, ട്രിനിഡാഡ് ടൊബാഗോ, കാനഡ, നെതർലാൻഡ്സ്, യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്‌ഡം തുടങ്ങിയ രാഷ്ട്രങ്ങളെല്ലാം കൂടിയ ഹിന്ദു ജനസംഖ്യയുള്ളവയാണ്.

“ഹിന്ദു” എന്ന വാക്ക് ആദ്യം പ്രത്യക്ഷപ്പെട്ടത് ഒരു പ്രാചീന പേർഷ്യൻ ഭൂമിശാസ്ത്ര പദമായിട്ടാണ്. സിന്ധു നദിയുടെ പേരിൽ നിന്നുമാണ് ഈ വാക്കിന്‍റെ ഉത്ഭവം. പേർഷ്യക്കാർ സിന്ധു നദിക്ക് മറുവശത്തുള്ള ജനതയെ സൂചിപ്പിക്കാൻ ഹിന്ദു എന്ന പദം ഉപയോഗിച്ചു. പിന്നീട് അറബികൾ അവരുടെ ഗ്രന്ഥങ്ങളിൽ അറബിക് അൽ കൂടി മുന്നിൽ ചേർത്ത് “അൽ-ഹിന്ദ് എന്ന് പ്രയോഗിച്ചു വന്നു. എല്ലാ മുഗൾ ചക്രവർ‌ത്തിമാരും 18-ാംശതകത്തിന്‍റെ അവസാനം വരെ ബ്രിട്ടീഷ് സാമ്രാജ്യവും “ഹിന്ദുസ്ഥാനിലെ” ജനങ്ങളെ “ഹിന്ദു” എന്ന പദത്താൽ പരാമർ‌‍ശിച്ചിരുന്നു. ക്രമേണ “ഹിന്ദു” എന്ന പദം എബ്രഹാമിക വംശ നാമം സ്വീകരിക്കാത്ത ഏതൊരു ഭാരതീയനെയും സൂചിപ്പിക്കുന്ന പദമായി മാറുകയും അങ്ങനെ മഹത്തായ വ്യാപ്തിയുള്ള വിശ്വാസങ്ങളെയും ആചാരങ്ങളെയും ഉൾക്കൊള്ളുന്ന ഒരു ജനതതിയുടെ പൊതുനാമമായി തീരുകയും ചെയ്തു. 

ഹിന്ദു” എന്ന വാക്ക് എപ്പോൾ‍, എങ്ങനെ രൂപപ്പെട്ടു എന്നത് വ്യക്തമായി സ്ഥാപിക്കപ്പെട്ടിട്ടില്ല. പുരാതന ഭാരതീയ പുണ്യഗ്രന്ഥങ്ങളിൽ ഹിന്ദു എന്ന പദം ഉപയോഗിക്കുന്നതേയില്ല. എന്നാൽ ക്രി മു 617 നോടടുത്ത് എഴുതപ്പെട്ട ബൈബിളിലെ ഒരു പുസ്തകമായ എസ്ഥേറിൽ “ഹിന്ദു ദേശം” എന്ന പരാമർശം ഉണ്ട്.(എസ്ഥേർ 1:1) പിന്നീടുള്ള ഗ്രന്ഥങ്ങളിൽ സിന്ധു നദീതട വാസികളെ കുറിക്കാനാണ് ഈ വാക്ക് ഉപയോഗിച്ചുവന്നത്. മദ്ധ്യകാലത്ത് ഭാരതത്തിൽ ആക്രമണം നടത്തിയവരാണ് ഭാരതത്തിലെ പ്രത്യേക സംസ്കാരവും ആചാരങ്ങളുമുള്ള ജനങ്ങളെ ഒന്നായി ഹിന്ദുക്കൾ എന്ന് നിരന്തരം വിവക്ഷിച്ചു തുടങ്ങിയത്.

പിൽക്കാലത്ത്, ഏകദേശം 1830 ഓടുകൂടി, കൊളോണിയലിസത്തിനെതിരായ ഒരു ദേശീയ വികാരം എന്ന നിലക്കും മറ്റ് ലോക മതങ്ങളിൽ നിന്ന് വ്യതിരിക്തമെന്ന നിലക്കും തങ്ങളുടെ ദർശനങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും എല്ലാം ചേർന്ന് ഒരു മതമെന്ന നിലയിൽ ഹിന്ദുക്കൾ കണ്ടു തുടങ്ങി.

ആരാണ് ഹിന്ദു? 

വിശ്വാസങ്ങളിലെയും ആചാരങ്ങളിലെയും മഹാ വൈവിധ്യം മൂലം ആരാണ് ഹിന്ദു എന്നതിന് ഒരു എല്ലാവരാലും അംഗീകരിക്കപ്പെടുന്ന നിർവചനം നൽകുക സാധ്യമല്ല. 1995 ൽ മുഖ്യ ന്യായാധിപൻ പി. ബി. ഗജേന്ദ്ര ഗാഡ്കർ ഭാരതത്തിന്‍റെ പരമോന്നത നീതി പീഠം മുൻപാകെ ഇപ്രകാരം ഉദ്ധരിച്ചു.
“നാം ഹിന്ദുമതത്തെപ്പറ്റി ചിന്തിക്കുമ്പോൾ, ലോകത്തിലെ മറ്റ് മതങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഹിന്ദു മതം ഒരു പ്രത്യേക പ്രവാചകനെ അവകാശപ്പെടുന്നില്ല; ഒരു പ്രത്യേക ദൈവത്തെ മാത്രം ആരാധിക്കുന്നില്ല; ഒരു പ്രത്യേക സിദ്ധാന്തമോ തത്ത്വമോ പിന്തുടരുന്നില്ല; ഒരു പ്രത്യേക ദാർശനിക ആശയത്തിൽ മാത്രം വിശ്വസിക്കുന്നില്ല; ഒരു പ്രത്യേകരീതിയിൽ മാത്രമുള്ള മതപരമായ ആചാരങ്ങളോ അനുഷ്ഠാനങ്ങളോ പിന്തുടരുന്നില്ല; യഥാർഥത്തിൽ‌, അത് ഒരു മതത്തിന്‍റെ പരമ്പരാഗത സങ്കുചിത ലക്ഷണങ്ങൾ ഒന്നുംതന്നെ പൂർ‌‍ത്തീകരിക്കുന്നില്ല. അതിനെ വളരെ വിശാലമായി ഒരു ജീവിത രീതി എന്ന് വിശദീകരിക്കാം, അതിലപ്പുറം ഒന്നുമല്ല.”

ഹിന്ദുക്കളുടെ ഭാഷാ ശാസ്ത്രം

വേദങ്ങളും ഇതിഹാസങ്ങളും രൂപപ്പെട്ടത് സംസ്കൃത ഭാഷയിലാണ്. സംസ്കൃതം എഴുതാൻ വിവിധ ലിപികൾ ഭാരതത്തിൽ ഉപയോഗിക്കപ്പെട്ടിരുന്നു. കൂടാതെ മറ്റ് ഭാഷകളിലും ധാരാളം ദാർശനികവും മതപരവുമായ രചനകൾ ഉണ്ടായി. ആധുനിക കാലത്ത് ഇംഗ്ലീഷിലും ഹിന്ദു‌മത സംബന്ധിയായ ധാരാളം രചനകൾ ഉണ്ടായി.

ബുദ്ധമതം 

ലോകത്താകമാനം 23 മുതൽ 50 കോടി വരെ അനുയായികളുള്ള ഒരു മതവും ചിന്താധാരയുമാണ്‌ ബുദ്ധമതം. ബുദ്ധമതാനുയായികളിൽ ഭൂരിഭാഗവും ഏഷ്യയിലാണ്‌ വസിക്കുന്നത്. എന്നാൽ പാശ്ചാത്യരാജ്യങ്ങളിലും ഈ മതത്തിന്‍റെ സ്വാധീനം വർദ്ധിച്ചുവരുന്നുണ്ട്. അശോകചക്രവർത്തിയുടെ കാലത്ത് ബുദ്ധമതത്തിന് വൻ പ്രചാരം സിദ്ധിച്ചിരുന്നു. അതിരുകടന്ന ഭോഗാസക്തിക്കും ആത്മപീഡനമുറകളായ സംന്യാസത്തിനും ഇടക്കുള്ള മദ്ധ്യമപദ്ധതിയാണ്‌ ബുദ്ധമതത്തിലുള്ളത്. ഇതാണ്‌ ബുദ്ധന്‍റെ ഉപദേശം. സർവ്വം അനിത്യം, സർവ്വം ദുഃഖം, സർവം അനാത്മം എന്നിങ്ങനെയുള്ള അസ്തിത്വലക്ഷണങ്ങളിലൂന്നിയാണ്‌ ജീവിക്കേണ്ടത്. ഏതിനു കാര്യകാരണ ബന്ധമുണ്ടെന്ന തത്ത്വം പ്രപഞ്ചത്തെ നിയന്ത്രിക്കുന്നു. ലളിതമായ നന്മയാണ്‌ ബുദ്ധപ്രബോധങ്ങളുടെ ജീവൻ. അതൊരു ജീവിതരീതിയാണ്‌. എല്ലാം ദുഃഖമയമാണെന്നും ദുഃഖത്തിനു കാരണം തൃഷ്ണയാണെന്നും ബുദ്ധമതം പഠിപ്പിക്കുന്നു. തൃഷ്ണയെ അകറ്റുക വഴി ദുഃഖവിമുക്തമാകാമെന്നും അതിനായി അഷ്ടമാർഗ്ഗങ്ങൾ ഉണ്ട് എന്നും ബുദ്ധമതം പഠിപ്പിക്കുന്നുണ്ട്. ഈ നാലു സത്യങ്ങളെ ആര്യസത്യങ്ങൾഎന്നറിയപ്പെടുന്നു.

ബുദ്ധമതത്തിൽ ദൈവത്തെപ്പറ്റി സൂചനകളൊന്നുമില്ല. ദൈവം ഉണ്ടോ ഇല്ലയോ എന്ന് അന്വേഷിക്കലല്ല അത് ചെയ്യുന്നത്. മറിച്ച് മനുഷ്യന്‍റെ ജ്ഞാനപ്രകാശനമാണ്‌. അതുവഴി ശാന്തിയും ജീവിതവിജയവും അത് പ്രദാനം ചെയ്യുന്നു. ദൈവമില്ലാത്ത സ്വർഗ്ഗം,ആത്മാവില്ലാത്ത അനന്ത ജീവിതം, പ്രാർത്ഥനയില്ലാത്ത ശുദ്ധികർമ്മം-ബുദ്ധമതത്തിന്‍റെ ആകെത്തുകയാണിതെന്ന് ചിലർ കരുതുന്നു.ഇതിൽ കുറെയെല്ലാം അതിശയോക്തി കലർന്നിട്ടുണ്ട് . തങ്കൾ ദൈവത്തെ നേരിട്ടു കണ്ടിരിക്കുന്നു എന്നു പലരും അവകാശപ്പെട്ടിരുന്ന കാലത്തായിരുന്നു ബുദ്ധമതത്തിന്‍റെ ആവിർഭാവം. അത്തരം ദാർശനികൻമാരെ ശ്രീബുദ്ധൻ അധിക്ഷേപിക്കുകയാണ് ചെയ്തത്.അവർ മനുഷ്യരെ വഞ്ചിക്കുകയാണന്നാണ് അദ്ദേഹം പറഞ്ഞത്.

ആത്മരക്ഷ ഓരോ മനുഷ്യന്‍റെയും വ്യക്തിപരമായ കാര്യമാണ്, അതിൽ മറ്റാർക്കും തലയിടുക സാധ്യമല്ല.ആർക്കും കൈ കടത്തുവാൻ അവകാശമോ കഴിവോ ഇല്ല. ആത്മരക്ഷയിൽ സഹായഹസ്തം നീട്ടിത്തരുവാൻ ആരുമില്ല, സ്വപരിശ്രമം കൊണ്ട് അത് നേടിയെടുക്കണം തനിക്ക് താൻ തന്നെ വെളിച്ചമാകണം. തനിക്ക്(ശ്രീബുദ്ധന്) പോലും ആരെയും രക്ഷിക്കുക സാധ്യമല്ല,എന്നാൽ മറ്റുള്ളവർക്ക് വെളിച്ചം കാണിക്കുവാനും വഴി തുറന്നുകൊടുക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു.

ബുദ്ധമതവിശ്വാസപ്രകാരം ബുദ്ധൻ ഒരു ദൈവമല്ല. മറിച്ച് മനുഷ്യരെ ഭൗതികേച്ഛകളിൽ നിന്ന് മുക്തനാക്കി ശാശ്വതസമാധാനം നേടുന്നതിനെ പഠിപ്പിക്കുന്ന ഒരു ആചാര്യനാണ്. വസ്തുക്കളുടെയും വസ്തുതകളുടെയും മൂലകാരണം എന്താണന്നും അദ്ദേഹം അന്വേഷിച്ചില്ല. അതെന്തുമായിക്കൊള്ളട്ടെ അസ്തിത്വം എവിടെ നിന്ന് ലഭിച്ചുവെന്ന് തിരക്കിയില്ല,അസ്തിത്വം എന്താണന്ന് പരിശോധിച്ചു. ദൈവത്തെപ്പറ്റി ചിന്തിക്കാനോ,ദൈവത്തെപ്പറ്റി പഠിപ്പിക്കുകയോ ചെയ്തിട്ടില്ലാത്ത ഏക മതസ്ഥാപകൻ ഗൗതമ ബുദ്ധനാണ്. താൻ ഒരു പ്രവാചകനാണന്നോ തനിക്ക് വെളിപാടുണ്ടെന്നോ അദ്ദേഹം അവകാശപ്പെട്ടില്ല.സ്വപരിശ്രമത്താൽ സത്യം കണ്ടെത്തി എന്നാണ് പറയുന്നത്. അദ്ദേഹം വളരെ സമയം ധ്യാനത്തിനായി ചിലവഴിച്ചിരുന്നുവെങ്കിലും, ഒരിക്കലും പ്രാർത്ഥിച്ചിരുന്നതായി കാണപ്പെട്ടിട്ടില്ല, പ്രാർത്ഥിക്കുവാൻ ശിഷ്യരെ പഠിപ്പിച്ചതുമില്ല.

പരിത്യാഗത്തിലാണ് രക്ഷ അടങ്ങിയിരിക്കുന്നതെന്ന തത്വമാണ് ബുദ്ധൻ സ്വീകരിച്ചത്.സകലതും പരിത്യജിക്കുന്നവനുമാത്രമേ രക്ഷകരഗതമാകുകയുള്ളൂ. “ഈ ലോകത്തോട് ഒട്ടിച്ചേർന്നവന്‍റെ ആത്മാവ് ഈ ലോകത്തോട് ബന്ധിക്കപ്പെട്ടിരിക്കുന്നു.പരലോകത്തോട് ബന്ധം പുലർത്തുവാൻ ആഗ്രഹിക്കുന്നവന്‍റെ ആത്മാവ് പരലോകത്തോട് ഒട്ടിച്ചേർന്നിരിക്കുന്നു” അതിനാൽ ദൈവത്തെപ്പറ്റി ചിന്തിക്കരുതെന്നാണ് ബുദ്ധൻ അഭിപ്രായപ്പെട്ടിരിക്കുന്നത്. അതു മാത്രമല്ല പഞ്ചേന്ദ്രിയങ്ങൾക്ക് വിഷയീഭവിക്കാത്ത യാതൊന്നും മനസ്സിലാക്കുവാൻ മനുഷ്യന് സാധ്യവുമല്ലത്രെ. പ്രപഞ്ചത്തെ ഭരിക്കുന്നത് അഞ്ച് നിയമങ്ങളാണെന്ന് ബുദ്ധമതം പഠിപ്പിക്കുന്നു, അവ കർമ്മ നിയമം, ഋതു നിയമം,ബീജ നിയമം, ചിത്ത നിയമം, ധർമ്മം, ഇവ കൂടാതെ ഒരു നിയന്താവിന്‍റെ ആവശ്യമില്ല. നിയമ ദാതാവും വേണ്ടെന്ന തത്വമാണ് പ്രതീത്യ സമുത്പാതത്തിൽ ആവിഷ്കരിച്ചിട്ടുള്ളത്.

ദൈവത്തെപ്പറ്റി യാതൊന്നും പഠിപ്പിച്ചില്ലങ്കിലും ദൈവത്തിൽ നിന്നും വേർപിരിഞ്ഞ് ജീവിക്കുവാൻ അദ്ദേഹത്തിന്‍റെ അനുയായികൾക്ക് കഴിഞ്ഞില്ല. ബുദ്ധദർശനമെന്ന പേരിൽ ഇന്നറിയപ്പെടുന്ന തത്വസംഹിത തന്നെ പിൻകാലത്ത് ബുദ്ധന്‍റെ പേരിൽ നടപ്പായ ദർശനമായിരുന്നു.ദൈവത്തിന്‍റെ സ്ഥാനത്ത് ഒരു വലിയ ശൂന്യത അവർക്കനുഭവപ്പെട്ടു. അതിനാൽ ബുദ്ധനിൽതന്നെ അമാനുഷിക ശക്തികളും അമാനുഷിക വ്യക്തിത്വവും ആരോപിച്ചു തുടങ്ങി. എ.ഡി ഒന്നാം നൂറ്റാണ്ടിലാണ് ബുദ്ധന്‍റെ വ്യക്തിത്വത്തെ സംബന്ധിച്ച് പുതിയ സിദ്ധാന്തം തലയുയർത്തിയത്. അദ്ദേഹത്തെ ചുറ്റിപ്പറ്റി പല കഥകളും പൊന്തി വന്നു. ശാക്യമുനി സ്വർഗ്ഗത്തിൽ നിന്നു വന്ന് മായയുടെ ഉദരത്തിൽ പ്രവേശിച്ചതാണെന്നും,അദ്ദേഹം വിഷ്ണുവിന്‍റെ അവതാരമാണെന്നും ചിലർ വാദിച്ചു.അദ്ദേഹത്തിൽ അത്ഭുത പ്രവർത്തനശക്തിയും ആരോപിച്ചു.അത്ഭുതങ്ങളുടെ ഇടയിലായി അദ്ദേഹത്തിന്‍റെ പ്രസംഗങ്ങൾ മുഴുവനും. അദ്ദേഹത്തെ സൂര്യദേവനായി ചിത്രീകരിച്ചു കൊണ്ടുള്ള ചിത്രങ്ങൾ പുറത്തുവന്നു. അവസാനം ബുദ്ധന്നെത്തന്നെ ദൈവമായി ആരാധിച്ചു. ഹിന്ദുക്കളെപ്പോലെ ബുദ്ധമതവിശ്വാസികളും പുനർജന്മത്തിൽവിശ്വസിക്കുന്നു. അതായത് ഓരോരുത്തരും നിരവധി തവണ ജനിച്ചു മരിക്കുന്നു. തന്‍റെ അടുത്ത ജന്മത്തിലെ സ്ഥിതി ഈ ജന്മത്തിലെ പ്രവൃത്തികൾക്കനുസരിച്ചായിരിക്കും നിശ്ചയിക്കപ്പെടുക. ക്രിസ്ത്യാനികളുടെ പത്തു കൽപ്പനകൾ പോലെ ബുദ്ധമതത്തിനും ചില നിയമാവലികളുണ്ട്. ഇതിലെ ഏറ്റവും പ്രധാനമായത് അഹിംസയാണ്.

ജൈനമതം

ജൈനമതം അഥവാ ജൈനധർമ്മം പുരാതന ഭാരതത്തിൽ ഉടലെടുത്ത മതവിഭാഗമാണ്‌. ആധുനിക കാലഘട്ടത്തിൽ ജൈന മതത്തിന്‍റെ സ്വാധീനം നേർത്തതാണെങ്കിലും ഈ മതവിഭാഗം ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിനു നൽകിയ സംഭാവനകൾ ചെറുതല്ല. അഹിംസയിലൂന്നിയ ജൈനമത സിദ്ധാന്തങ്ങൾ ബുദ്ധമതത്തോടൊപ്പം മഹാത്മാ ഗാന്ധിയെപ്പോലുള്ള ചിന്തകന്മാരെ സ്വാധീനിച്ചിട്ടുണ്ട്‌. നാൽപതു ലക്ഷത്തോളം അനുയായികളുള്ള ജൈനമതം പ്രധാനമായും കർണാടകംമഹാരാഷ്ട്രഗുജറാത്ത്‌രാജസ്ഥാൻ എന്നീ ഇന്ത്യൻ സംസ്ഥാനങ്ങളിലാണ്‌ സാന്നിധ്യമറിയിക്കുന്നത്‌.

ജേതാവ് എന്നർത്ഥമുള്ള ജിനൻ എന്ന പദത്തിൽ നിന്നാണ്‌ ജൈനൻ എന്ന നാമം ഉരുത്തിരിഞ്ഞത്. മോഹങ്ങളെ അതിജീവിച്ച് ജയിച്ചവനാണ് ജിനൻ.

തീർഥങ്കരന്മാർ

ആദിതീർഥങ്കരനായ ഋഷഭദേവനാണ് ജൈനരുടെ ആരാധനാമൂർത്തി. കാള വാഹനമായുള്ള ഈ ദേവൻ ഹിന്ദുമതത്തിലെ ശിവൻ തന്നെയാണെന്നും ചിലർ കരുതുന്നു. പുണ്യസ്നാനഘട്ടമാണ് തീർഥം. കടവ് എന്നും തീർഥത്തിനർഥമുണ്ട്. ജീവിതമാകുന്ന കടവു കടത്തി മോക്ഷം നൽകുന്നവൻ എന്ന അർത്ഥത്തിലാണ് തീർഥങ്കരൻ എന്ന് ഉപയോഗിക്കുന്നത്. ആദിതീർഥങ്കരൻ ഋഷഭദേവനും ഇരുപത്തിനാലാമത്തെ തീർഥങ്കരൻ വർദ്ധമാന മഹാവീരനും ആയിരുന്നു. പിന്നീട് തീർഥങ്കരന്മാർ ഉണ്ടായിട്ടില്ല.

മഹാവീരൻ

ജൈനദർശനപ്രകാരം മതപരിഷ്കർത്താവുമാത്രമാണ് വർദ്ധമാനമഹാവീരൻ. എന്നാൽ മഹാവീരനെ ഈശ്വരതുല്യനായി ജൈനർ ആരാധിക്കുന്നു. .വൈശാലിക്കു സമീപമുള്ള(ബീഹാർ ഇപ്പോൾ) ബി.സി. 540-ൽ ആണ് മഹാവീരൻ ജനിച്ചത്. മുപ്പതാം വയസിൽ സന്യാസം സ്വീകരിച്ചു.

ജീവിതചര്യ

തങ്ങൾക്ക് സ്വന്തമായുള്ളതെല്ലാം ഉപേക്ഷിച്ച് ഭക്ഷണം വരെ ഭിക്ഷയാചിച്ച് കഴിക്കുന്ന രീതിയിലുള്ള വളരെ ലളിതമായ ജീവിതരീതിയാണ്‌ ജൈനമതവിശ്വാസികൾക്ക് നിഷ്കർഷിക്കപ്പെട്ടിട്ടുള്ളത്. ഇതിനുപുറമേ ബ്രഹ്മചര്യവും അനുഷ്ടിക്കേണ്ടുതുണ്ട്. പുരുഷന്മാർക്ക് അവരുടെ വസ്ത്രമടക്കം ഉപേക്ഷിക്കുന്നതിന്‌ നിഷ്കർഷിക്കപ്പെട്ടിരിക്കുന്നു.

ജൈനരുടെ വിശ്വാസമനുസരിച്ച് ഏറ്റവും ചെറിയ കൃമികീടങ്ങളടക്കമുള്ള എല്ലാ ജീവജാലങ്ങളുടേതടക്കമുള്ള ജീവൻ വിശുദ്ധമാണ്; അത് ഇല്ലാതാക്കുന്നതും തെറ്റാണ്. അതുകൊണ്ട് അബദ്ധത്തിൽപ്പോലും പറക്കുന്ന ജീവികളെയോ മറ്റോ വായിൽപ്പെട്ട് വിഴുങ്ങാതിരിക്കുന്നതിന്, ജൈനർ തങ്ങളുടെ വായ വെളുത്ത തുണി കൊണ്ട് മൂടിക്കെട്ടുന്നു. വിളക്കിന്‍റെ നാളത്തിൽപ്പെട്ട് കീടങ്ങൾ മരിക്കുന്നത് ഒഴിവാക്കാനായി ജൈനർ വിളക്ക് കത്തിക്കുന്നതും ഒഴിവാക്കാറുണ്ട്. ഇതേ കാരണത്താൽ ഇവർ പകൽവെളിച്ചത്തിൽ മാത്രമേ ഭക്ഷണം കഴിക്കാറുമുള്ളൂ. ജൈനരുടെ വായ് മൂടിക്കെട്ടുന്ന സ്വഭാവം മൂലം ഗ്രീക്ക് സ്ഥാനപതിയായിരുന്ന മെഗസ്തനീസ്, ഇവർ വായില്ലാത്തവരാണെന്നു വരെ രേഖപ്പെടുത്തിയിട്ടുണ്ട്.

ജൈനമതത്തിന്‍റെ കഠിനമായ നിബന്ധനകൾ പാലിക്കുന്നത് മിക്കയാളുകൾക്കും പ്രയാസമായിരുന്നു. എങ്കിലും ആയിരക്കണക്കിനുപേർ സ്വന്തം വീടുപേക്ഷിച്ച് ജീവനത്തിന്‍റെ ഈ പുതിയ രീതി പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനുമായി മുന്നോട്ടുവന്നു. ഇതിലധികം പേർ ജൈന സന്യാസി-സന്യാസിനികൾക്ക് ഭക്ഷണവും മറ്റും നൽകി ഈ ആശയത്തെ പ്രോൽസാഹിപ്പിച്ചു. പ്രധാനമായും വണിക്കുകളും, കർഷകരുമായിരുന്നു ജൈനമതത്തിന്‌ കൂടുതൽ പ്രോൽസാഹനം നൽകിയിരുന്നത്. സ്വന്തം കാർഷികവിഭവങ്ങളെ കീടങ്ങളിൽ നിന്നും മറ്റും സം‌രക്ഷിക്കേണ്ടിയിരുന്നതുകൊണ്ട് മതനിയമങ്ങൾ അനുസരിക്കുന്നതിന്‌ ഇവർ കൂടുതൽ പ്രയാസം നേരിട്ടു.

ജൈനർ, കണിശക്കാരായ പണമിടപാടുകാർ എന്ന പേരിൽ പേരുകേട്ടവരാണ്. ഇന്ത്യയിലെ മിക്കവാറും വാണിജ്യനഗരങ്ങളിലും ഇവരുടെ സാന്നിധ്യം കാണാം. എന്നിരുന്നാലും മഹാരാഷ്ട്രഗുജറാത്തിലെ കത്തിയവാർ പ്രദേശം, രാജസ്ഥാൻ എന്നിവയാണ്‌ ജൈനരുടെ പ്രധാന ആവാസകേന്ദ്രങ്ങൾ. ഇവരുടെ പണത്തിന്‍റെ നല്ലൊരു ഭാഗം ആരാധനാലയങ്ങളുടെ നടത്തിപ്പിനും മോടിപിടിപ്പിക്കുന്നതിനും സന്യാസിമാർക്കും പുരോഹിതർക്കുമായും ചെലവഴിക്കുന്നുണ്ട്.

ത്രിരത്നങ്ങൾ

സമ്യക്ദർശനം, സമ്യക്ജ്ഞാനം, സമ്യക് ചാരിത്ര്യം ഇവയെ ജൈനമതക്കാർ ത്രിരത്നങ്ങൾ എന്ന് വിളിക്കുന്നു. രത്നം പോലെ വിലപ്പെട്ടതാണ് ഇവ. ത്രിരത്നങ്ങൾ പിന്തുടർന്നാൽ സന്തോഷവും സമാധാനവും നിറഞ്ഞ സിദ്ധശല എന്ന അവസ്ഥ കൈവരിക്കാനാകും.

പഞ്ചമഹാവ്രതങ്ങൾ

സത്യം,അഹിംസ,ബ്രഹ്മചര്യം,ആസ്തേയം,അപരിഗ്രഹം

ശ്വേതംബരരും ദിഗംബരരും

ജൈനമതത്തിൽ രണ്ടു വിഭാഗക്കാരുണ്ട്.

ശ്വേതംബരർ – പേര് സൂചിപ്പിക്കുന്ന പോലെ ശ്വേതംബരർ വെള്ളവസ്ത്രം ധരിക്കുന്നു.

ദിഗംബരർ – വസ്ത്രങ്ങൾ ധരിക്കാത്ത ജൈനവിഭാഗം – ദിക്കുകളെ വസ്ത്രമാക്കുന്നവർ എന്നർത്ഥമുള്ള ദിഗംബരർ വസ്ത്രങ്ങളെ അവിശുദ്ധമായി കണക്കാക്കുകയും നഗ്നരായി ജീവിക്കുകയും ചെയ്യുന്നു.

ചരിത്രം

ഹാവീരന്‍റെ കാലത്തിനു ശേഷം നൂറുകണക്കിനു വർഷങ്ങൾ കൊണ്ട് ജൈനമതം ഉത്തരേന്ത്യയുടെ മിക്കഭാഗങ്ങളിലേക്കും ഇന്നത്തെ ഗുജറാത്ത്, തമിഴ്‌നാട്, കർണാടക പ്രദേശങ്ങളിലും പ്രചരിപ്പിക്കപ്പെട്ടു.

മഹാവീരന്‍റെയും അനുചരരുടേയും ഭാഷണങ്ങൾ നൂറ്റാണ്ടുകളോളം വായ്‌മൊഴിയായാണ്‌ കൈമാറ്റം ചെയ്യപ്പെട്ടുപോന്നത്. ഇന്ന് ലഭ്യമായ രീതിയിൽ അവ എഴുതപ്പെട്ടത് അഞ്ചാം നൂറ്റാണ്ടിൽ ഗുജറാത്തിലെ വല്ലഭി എന്ന സ്ഥലത്തുവച്ചാണ്‌

ഭാരതത്തിലെ അപചയം

കാലക്രമത്തിൽ ജൈനമതക്കാർ ഭാരതത്തിൽ ഒരു ചെറിയ വിഭാഗമായിത്തീർന്നു

തീർത്ഥാടനകേന്ദ്രങ്ങൾ.https://ml.wikipedia.org/wiki.Delwada.jpg

ജൈനരുടെ ഏറ്റവും പ്രധാനപ്പെട്ട പുണ്യസ്ഥലമാണ് ആരവല്ലി മലനിരകളിലെ മൗണ്ട് അബു. മനോഹരമായ അലങ്കാരപ്പണികളോടുകൂടിയുള്ള വെണ്ണക്കൽക്ഷേത്രങ്ങളാണ്‌ ഇവിടെയുള്ളത്. കത്തിയവാർ ഉപദ്വീപിലെ പാലിതനക്കടുത്തുള്ള ശത്രുഞ്ജയ കുന്ന് മറ്റൊരു പ്രധാനപ്പെട്ട ജൈനതീർത്ഥാടനകേന്ദ്രമാണ്.

പഞ്ചാബിലെ നാടോടി മതം

From വിക്കിപീഡിയ

പഞ്ചാബ് മേഖലയിലെ ജനങ്ങൾ പരമ്പരാഗതമായി തദ്ദേശീയമായി കണിശമായി പിന്തുടരുന്ന ആചാരങ്ങളേയും വിശ്വാസങ്ങളേയുമാണ് പഞ്ചാബി നാടോടി മതങ്ങൾ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. പരമ്പരാഗതമായ ആരാധനകൾ, നാട്ടു ദൈവങ്ങളുടെ ആരാധന, പ്രാദേശികമായ ഉത്സവങ്ങൾ എന്നിവ ഉൾപ്പെട്ടതാണ് ഇവ. പഞ്ചാബിലെ നാടോടി മതങ്ങളുടെ നിരവധി ആരാധാനാലയങ്ങളാണ് പഞ്ചാബ് മേഖലകളിൽ ഉള്ളത്. വ്യത്യസ്ത സംഘടിത മതങ്ങൾ തമ്മിലുള്ള സംവാദങ്ങൾക്ക് ഇവ വേദിയാവുന്നു. വ്യത്യസ്ത സമുദായങ്ങൾ തമ്മിലുള്ള ചർച്ചകൾക്കും വ്യത്യസ്ത ആചാരങ്ങളുടെ കൈമാറ്റത്തിനും ഇത്തരം ആരാധനാലയങ്ങൾ വേദിയാവുന്നുണ്ട്. 

പഞ്ചാബി നാടോടി മതം പ്രപഞ്ചത്തെ മൂന്നു മേഖലകളായി തിരിച്ചിട്ടുണ്ട്.

ഇംഗ്ലീഷ് പഞ്ചാബി നിവാസി
Sky Akash Dev Lok (Angels-മാലാഖമാർ)
Earth Dharti Matlok (Humans-മനുഷ്യർ)
Underworld Nagas Naglok (Serpents- സർപ്പങ്ങൾ)

ദേവലോകത്ത് ദൈവങ്ങളും വിശുദ്ധൻമാരും പരേതാത്മാക്കളുമാണ് വസിക്കുന്നത്. വിശുദ്ധൻമാർക്കും പരേതാത്മാക്കൾക്കും ദൈവങ്ങളാവാൻ സാധിക്കുമെന്നാണ് വിശ്വാസം.

പരേതാത്മാവ് ആരാധന. ജതേര

പരേതാത്മാക്കളോട് ആദരവ് കാണിക്കുന്നതിനും അവരുടെ സ്മരണാർത്ഥവും സ്ഥാപിക്കുന്ന ആരാധനാലയങ്ങളാണ് ജതേര(Jathera) എന്നറിയപ്പെടുന്നത്. ഒരു ഗ്രാമത്തിന്‍റെ സ്ഥാപകൻ മരിച്ചാൽ ആ ഗ്രാമത്തിന്‍റെ നഗരപ്രന്തത്തിൽ അദ്ദേഹത്തിനായി ഒരു ആരാധനാലയം സ്ഥാപിക്കും. അതിനടുത്ത് തന്നെ വന്നി -ജന്ധ് -മരം നട്ടുവളർത്തും (ഹര്യാൻവിയിൽ ഇത് ജന്ധി മരം എന്നും രാജസ്ഥാനിൽ ഖേജ്‌രി, ഗുജറാത്തിൽ സാമി,സമ്‌റി എന്നുമാണ് അറിയപ്പെടുന്നത്- മരുഭൂമിയിലെ രാജാവ്, അത്ഭുത മരം എന്നും ഈ മരം അറിയപ്പെടുന്നുണ്ട് . ഒരു ഗ്രാമത്തിൽ തന്നെ ഇത്തരത്തിലുള്ള നിരവധി ആരാധനാലയങ്ങൾ ഉണ്ടാവും. ഗ്രാമ സ്ഥാപകന്‍റെ അപരനാമത്തിലൊ ഗ്രാമത്തിന്‍റെ പേരോആണ് ജതേരകൾക്കിടുക.

ഇസ്‌ലാം മതം:

(From വിക്കിപീഡിയ)

ഇസ്‌ലാം (അറബിയിൽالإسلام; al-‘islām, ഇംഗ്ലീഷിൽ: Islam) ആറാം നൂറ്റാണ്ടിൽ (ഏകദേശം 1400 വർഷങ്ങൾ മുൻപ്) ഇന്നത്തെ സൗദി അറേബ്യയിൽ ജീവിച്ചിരുന്ന മുഹമ്മദ്‌ സ്ഥാപിച്ചതും, “അല്ലാഹു” (അറബിയിൽ: ) എന്ന ഏകദൈവത്തിന്‍റെ വിശ്വാസത്തിലധിഷ്ഠിതവുമായ മതമാണ്‌. ഇസ്ലാമിന്‍റെ അനുയായികളെ മുസ്ലിംകൾ എന്ന് വിളിക്കുന്നു. ഖുർആൻ ആണ് ഈ മതത്തിന്‍റെ അടിസ്ഥാന വിശുദ്ധഗ്രന്ഥം. ആരാധനക്കർഹൻ അല്ലാഹു മാത്രമാണെന്നും മുഹമ്മദ്‌ അല്ലാഹുവിന്‍റെ ദൈവദൂതനാണെന്നും അദ്ദേഹത്തിന് ജിബ്‌രീൽ മാലാഖ വഴി ലഭിച്ച ഖുർആൻ അവസാനത്തെ ദൈവിക ഗ്രന്ഥം ആണെന്നും മുസ്ലിംകൾ വിശ്വസിക്കുന്നു. ഇസ്‌ലാം എന്നാൽ അറബി ഭാഷയിൽ (اسلام) സമാധാനം എന്നും സമർപ്പണം എന്നുമാണർത്ഥം. അല്ലാഹുവിന് (ദൈവത്തിന്) മാത്രമായി സമർപ്പിച്ചു അഥവാ അല്ലാഹുവിന് അടിമയായി കൊണ്ട് ജീവിക്കുക എന്നതാണ് ഇസ്‌ലാമിന്‍റെ സാങ്കേതികാർത്ഥം. പ്രവാചകനായ മുഹമ്മദിന്‍റെ വാക്കുകൾക്കും പ്രവർത്തികൾക്കും മൗനാനുവാദങ്ങൾക്കും ഇസ്‌ലാമിൽ വലിയ പ്രാധാന്യം നൽകി വരുന്നതായി കാണാം. ഒരു വ്യക്തിയുടെ ജനനം മുതൽ മരണം വരെയുള്ള സകല കാര്യങ്ങളിലും ഇസ്‌ലാം വ്യക്തമായ മാർഗനിർദേശങ്ങൾ നൽകുന്നുണ്ട്.

ഇസ്‌ലാം ഒരു ലോക മതമാണ്. അതായത് ലോകത്തെ മിക്കവാറും എല്ലാ രാജ്യങ്ങളിലും എല്ലാ പ്രദേശങ്ങളിലും, എല്ലാ മനുഷ്യവംശങ്ങളിലും മുസ്‌ലിംകൾ ഉണ്ട്. (ക്രിസ്തുമതം മാത്രമാണ് ഇത്തരത്തിലുള്ളതായ മറ്റൊരു മതം). ഇസ്‌ലാമിന്‌ ലോകത്താകെ 140 കോടി അനുയായികൾ ഉണ്ട് എന്നു കണക്കാക്കപ്പെടുന്നു. കൂടാതെ ലോകത്ത് ഏറ്റവും വേഗതയിൽ വളർന്നുകൊണ്ടിരിക്കുന്ന മതം ഇസ്‌ലാം ആണ് എന്ന് കണക്കാക്കപ്പെടുന്നു. ഏഷ്യയിലും ഉത്തര പശ്ചിമ പൂർവ്വ ആഫ്രിക്കൻ രാജ്യങ്ങളിലുമാണു മുസ്‌ലിംകൾ കൂടുതൽ ഉള്ളത്. ഇന്തോനേഷ്യഇന്ത്യപാകിസ്താൻബംഗ്ലാദേശ്എന്നിവയാണു എറ്റവും കൂടുതൽ മുസ്‌ലിംകൾ ഉള്ള രാജ്യങ്ങൾ.

 , ( sīn-lām-mīm)(سلم‌‌‌‌) എന്ന ധാതുവിൽ നിന്നാണ് ഇസ്‌ലാം എന്ന പദം നിഷ്പന്നമായത്. ഇതിന്‍റെ അർത്ഥം കീഴടങ്ങുക, സമാധാനം കൈവരുത്തുക എന്നെല്ലാമാണ്. മനുഷ്യൻ ദൈവത്തിന് കീഴടങ്ങുക എന്നാണ് ഇത് കൊണ്ടുദ്ദേശിക്കുന്നത്.  സമാധാനം, ശാന്തി, രക്ഷ എന്നൊക്ക അർത്ഥം വരുന്ന സലാംഇതിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. ഖുർ‌ആനിൽ ഇസ്‌ലാംഎന്ന പദത്തിന് സാന്ദർഭികമായി ഏതാനും അർത്ഥങ്ങൾ കൽപ്പിക്കപ്പെട്ടിരിക്കുന്നു. അനുസരണം, കീഴ്​വണക്കം, സമാധാനം തുടങ്ങിയവ അവയിൽ പെട്ടതാണ്. മറ്റു ചില വചനങ്ങളിൽ ഇതിനെ ഒരു ദീൻഅഥവാ ധർമ്മം ആയാണ് വിശേഷിപ്പിക്കുന്നത്.

മസ്ജിദുൽ ഹറം,മക്ക,സൗദിഅറേബ്യ ഇസ്‌ലാമിക സമൂഹത്തിന്‍റെ ഏറ്റവും പ്രാധാന്യമുള്ള മൂന്ന് പള്ളികളിൽ ആദ്യത്തേത്.    https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Kaaba_mirror_edit_jj.jpg

മസ്ജിദുൽ നബവി,മദീന, സൌദിഅറേബ്യ ഇസ്‌ലാമിക സമൂഹത്തിന്‍റെ ഏറ്റവും പ്രാധാന്യമുള്ള മൂന്ന് പള്ളികളിൽ രണ്ടാമത്തേത്.  https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:The_Enlightened_City.jpg

മസ്ജിദുൽ അഖ്‌സ, ജറുസലേം,ഫലസ്തീൻ. ഇസ്‌ലാമിക സമൂഹത്തിന്‍റെ ഏറ്റവും പ്രാധാന്യമുള്ള മൂന്ന് പള്ളികളിൽ മൂന്നാമത്തേത്. https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Al_aqsa_moschee_2.jpg

വിശ്വാസങ്ങൾ.

ഖുർആൻ എന്ന വിശുദ്ധ ഗ്രന്ഥം മുഹമ്മദ്(സ്വ) നബിക്ക് ദൈവത്തിൽ നിന്നും ലഭിച്ച വിശുദ്ധഗ്രന്ഥമാണെന്ന് മുസ്‌ലിംകൾ വിശ്വസിക്കുന്നു. ദാവൂദ് നബി (ദാവീദ്), മൂസ നബി (മോശെ), ഈസ നബി (യേശു ക്രിസ്തു) എന്നിവർ ദൈവത്തിൽ നിന്നുള്ള പ്രവാചകരാണെന്നും അവരുടെ വേദഗ്രന്ഥങ്ങളായ സബൂർ , തൌറാത്ത്ഇഞ്ചീൽ എന്നിവ ദൈവികഗ്രന്ഥങ്ങളായിരുന്നുവെന്നും, മുൻ പ്രവാചകന്മാരുടെ തുടർച്ചയായാണ് അന്ത്യപ്രവാചകൻ മുഹമ്മദിന്‍റെ പ്രവാചകത്വം എന്നും മുഹമ്മദ്‌ നബി മുഖേന ഇസ്‌ലാം ഉണർത്തുന്നു.

ഇസ്‌ലാം അതിന്‍റെ അടിസ്ഥാന പ്രമാണങ്ങളായി ഖുർ‌ആനും പ്രവാചകചര്യയും(سنة) കണക്കാക്കുന്നു. പ്രവാചകനായ മുഹമ്മദ് നബിക്ക് പ്രവാചകത്വത്തിന്‍റെ 23 വർഷക്കാലത്തിനിടക്ക് ദൈവത്തിൽ നിന്ന് അവതീർണ്ണമായതാണ് ഖുർആൻ. പ്രസ്തുത ഖുർ‌ആനിന്‍റെ വെളിച്ചത്തിൽ പ്രവാചകൻ അനുവർത്തിച്ച രീതികൾ, വാക്ക്, പ്രവൃത്തി, അനുവാദം തുടങ്ങിയവ പ്രവാചകചര്യയായി കണക്കാക്കി ക്രോഡീകരിച്ചിരിക്കുന്ന ഗ്രന്ഥ ശേഖരമാണ് ഹദീഥുകൾ(حديث). പ്രാമാണികമായ നിരവധി ഹദീഥ് ഗ്രന്ഥങ്ങളുണ്ട്. അവയിലൊക്കെയായി പ്രവാചക ചര്യകൾ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ബുഖാരിമുസ്‌ലിംതിർമിദി

ഇബ്​നു മാജഅഹ്​മദ്നസാഇ,അബൂദാവൂദ് എന്നിവരുടെ ഹദീഥ് ഗ്രന്ഥങ്ങൾ കൂടാതെ മുവത്വദാരിമികൻസുൽ ഉമ്മാൽ തുടങ്ങി നിരവധി ഹദീഥ് ഗ്രന്ഥങ്ങൾ പ്രമാണങ്ങളായിട്ടുണ്ട്.

ഖുർആൻ പ്രകാരം ഒരു മുസ്‌ലിമിന്‍റെ വിശ്വാസം പൂർണ്ണമാകുന്നത് അവൻ ആറു കാര്യങ്ങളിൽ അല്ലാഹുവിനെ ഭയപ്പെട്ടു കൊണ്ട് അടിയുറച്ച് വിശ്വസിക്കുമ്പോഴാണ്. അവ ഇപ്രകാര‌മാണ്:

ദൈവം ഏകനാണെന്ന വിശ്വാസം. (തൗഹീദ്)

ദൈവത്തിന്‍റെ മലക്കുകളിൽ (മാലാഖമാർ) വിശ്വസിക്കുക. (മലക്കുകൾ)

ദൈവത്തിന്‍റെ വിശുദ്ധ ഗ്രന്ഥങ്ങളിലും വിശ്വസിക്കുക. (കുതുബ്)

ദൈവം നിയോഗിച്ച സകല പ്രവാചകന്മാരിലുമുള്ള വിശ്വാസം. (റുസ്‌ൽ)

അന്ത്യദിനത്തിലും പരലോകത്തിലും വിശ്വസിക്കുക. (ഖിയാമ)

ദൈവിക വിധിയിലുള്ള വിശ്വാസം അഥവാ നന്മയും തിന്മയും അല്ലാഹുവിന്റെ മുൻ അറിവോട് കൂടിയാണ് എന്ന്‌ വിശ്വസിക്കുക. (ഖദ്‌ർ)

ദൈവം.

ഏകദൈവ വിശ്വാസമാണ് (തൗഹീദ്) ഇസ്‌ലാമിലെ അടിസ്ഥാന തത്ത്വം. “അല്ലാഹു” എന്ന അറബി വാക്കാണ് പൊതുവെ ഏകദൈവത്തെ കുറിക്കാൻ ഇസ്‌ലാം ഉപയോഗിക്കുന്നത്. ദൈവത്തെ സൂചിപ്പിക്കുന്ന പദമാണ്(പേര്) അല്ലാഹു. അറബി ഭാഷയിൽ ഈ പദത്തിന് ഒരു ലിംഗരൂപമോ ബഹുവചനരൂപമോ ഇല്ല. എങ്കിലും സൗകര്യപ്രദമായ രീതിയിൽ “അവൻ” “നാഥൻ” തുടങ്ങിയ പുരുഷസംജ്ഞകൾ അല്ലാഹുവിനെ കുറിക്കാൻ ഉപയോഗിക്കാറുണ്ട്. അല്ലാഹു എന്നത് അറബി വാക്കായ അൽ (the), ഇലാഹ്‌ (god) എന്നിവയിൽ നിന്നാണ് രൂപപ്പെട്ടത് എന്ന് ഭൂരിപക്ഷം ഭാഷാ പണ്ഡിതരും കരുതുന്നു. മറ്റു ചില പണ്ഡിതർ ഈ വാക്ക് അരാമായ ഭാഷയിലെ അലാഹാഎന്ന പദത്തിൽ നിന്നും ഉരുത്തിരിഞ്ഞതാണെന്ന പക്ഷക്കാരാണ്. അതുകൊണ്ട് തന്നെ അറബ് വംശജരായ ക്രൈസ്തവരും യഹൂദരും അല്ലാഹു എന്നു തന്നെയാണ് ദൈവത്തെ വിളിക്കുന്നത്. ഖുർ‌ആനിലെ ഒരു അദ്ധ്യായത്തിൽ ദൈവത്തെപ്പറ്റി വിശദീകരിക്കുന്നത് ഇപ്രകാരമാണ്: പരമദയാലുവും കരുണാവാരിധിയുമായ അല്ലാഹുവിന്‍റെ നാമത്തിൽ.

1-പറയുക, ഏറ്റവും മുഖ്യമായ കാര്യം: അല്ലാഹു ഏകനാകുന്നു. അല്ലാഹു ആരോടും ഒരു നിലക്കും ആശ്രയമില്ലാത്തവനും സർവ്വ ചരാചരങ്ങളും അവനെ ആശ്രയിക്കുന്നവയുമാകുന്നു.

3-അവൻ സന്താനങ്ങളെ ജനിപ്പിച്ചിട്ടില്ല; അവൻ സന്താനമായി ജനിച്ചിട്ടുമില്ല.

4-അവനു തുല്യനായി ആരും( ഒന്നും) ഇല്ല.

Leave a Reply

Logged in as ThomasLog out?

Comment

Post navigation

Previous PostPREVIOUS

മനുഷ്യനും വിശ്വാസവും? 1.

യെശയ്യാവ് 28:29 അതും സൈന്യങ്ങളുടെ യഹോവയിങ്കൽനിന്നു വരുന്നു; അവൻ ആലോചനയിൽ അതിശയവും ജ്ഞാനത്തിൽ ഉൽകൃഷ്ടതയും ഉള്ളവനാകുന്നു.

സത്യവേദപുസ്തകത്തില്‍നിന്നു വെളിപ്പെട്ടുവരുന്ന യിസ്രായേലിന്‍റെ ദൈവമായ യഹോവയുടെ ഒരു മനോഹരമായ പദ്ധതിയാണ് മനുഷ്യജീവിതവും അവന്‍റെ ഉള്ളിലെ നിക്ഷേപമായ നിത്യജീവനും. സത്യവേദപുസ്തകത്തിൽ കാണുന്ന സൃഷ്ടിപ്പിന്‍റെ പൂര്‍ണ്ണതക്ക്‌ മുന്നമെതന്നെ മനുഷ്യനെക്കുറിച്ചുള്ള ദൈവാലോചനയെക്കുറിച്ചു ഇങ്ങനെ ഒരു ഭക്തൻ എഴുതിയിരിക്കുന്നു. എന്നാൽ അത് വിശദീകരിക്കുന്നതിനു മുമ്പായി ദൈവത്തെക്കുറിച്ചും ദൈവവചനത്തെക്കുറിച്ചും അല്‍പ്പം കാര്യങ്ങൾ അറിയേണ്ടതാണ്.

1.ദൈവസങ്കല്പം:

ദൈവം ഉണ്ട് എന്നുള്ളത് ഒരു സങ്കല്‍പ്പവും അത് വിശ്വാസവുമാണ്.അതിനാലാണ് ഈ വചനം ഇപ്രകാരം എഴുതിയിരിക്കുന്നത്. ദൈവത്തിന്‍റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ടു  എന്നും തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ.  (എബ്രായർ 11:6)

2.എന്തുകൊണ്ടാണ് വിശ്വസിക്കണം എന്ന് എഴുതിയിരിക്കുന്നത്?

യാതൊരു മനുഷ്യന്‍റെയും അന്വേഷണത്തിനു ഉത്തരമായി ദൈവത്തെ കാണിച്ചുകൊടുക്കാൻ (കാണാന്‍) കഴിയാത്തതുകൊണ്ടാണ് വിശ്വസിക്കണം എന്ന് പറയുന്നത്. പുരാതനനെന്ന്  മനുഷ്യകുലം കരുതിവരുന്ന ദൈവത്തിന്‍റെ അസ്ഥിത്വം കാണിച്ചുകൊടുക്കാന്‍ ശാസ്ത്രത്തിനോ ബുദ്ധിക്കോ യുക്തിക്കോ കഴിയുകയില്ല. അതുകൊണ്ടുതന്നെ മേല്‍സൂചിപ്പിച്ച കാര്യങ്ങൾ ഉപയോഗിച്ചുകൊണ്ട് ദൈവത്തെക്കുറിച്ചു വെളിപ്പെടുത്തിക്കൊടുക്കാതെയിരിക്കുന്നതാണ് ഉത്തമം എന്ന് ഞാന്‍ കരുതുന്നുണ്ട്.അതുപോലെതന്നെയാണ് ശാസ്ത്രമര്‍മ്മം വെളിപ്പെടുത്തിക്കൊടുക്കുവാൻ ദൈവവചനത്തെ ഉപയോഗിക്കതെയിരിക്കുക എന്നുള്ളതും.

3.എന്താണ് വിശ്വാസം?

ശാസ്ത്രത്തിനോ ബുദ്ധിക്കോ യുക്തിക്കോ വിപരീതമായതാണ് വിശ്വാസം എന്നുള്ളത്. വിശ്വാസം എന്തെന്ന് എളുപ്പത്തിൽ വെളിപ്പെടുത്തുവാനായി ഒരു വചനത്തെ ആശ്രയിക്കാം.

വിശ്വാസം എന്നതോ, ആശിക്കുന്നതിന്‍റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു. (എബ്രായർ 11:1)

സത്യവേദപുസ്തകത്തിന്‍റെ രണ്ടാംഭാഗമായ പുതിയനിയമത്തില്‍ മാത്രമേ ഇപ്രകാരം ഒരു വ്യാഖ്യാനo വിവിധമതഗ്രന്ഥങ്ങൾ വായിക്കുന്നവനു കാണാൻ കഴിയുകയുള്ളു.വിശ്വാസം എന്നുള്ളത് കാര്യങ്ങൾ കാണാന്‍ കഴിയാത്തത് എങ്കിലും ഉണ്ടെന്നു ഉറപ്പും നിശ്ചയവും ഉള്ളവൻ ആയിരിക്കുക എന്നുള്ളതാണ്. കാര്യങ്ങള്‍ എന്നുള്ളത് ദൈവം എന്നുള്ളതോ ദൈവത്തില്‍നിന്നു ലഭിക്കുന്നതോ ആയ വിഷയങ്ങൾ ആയിരിക്കാം.  അതുകൊണ്ടുതന്നെ സത്യവേദപുസ്തകം കാണിച്ചുതരുന്ന പല കാര്യങ്ങളും ബുദ്ധി അംഗീകരിക്കുന്നില്ലെങ്കിലും അത് അങ്ങനെതന്നെയെന്നു ചോദ്യം ചെയ്യല്‍കൂടാതെ അംഗീകരിക്കുന്നതാണ്‌ വിശ്വാസം. ഇങ്ങനെയല്ലാതെ ലോകജ്ഞാനത്തിൽ ദൈവത്തെക്കുറിച്ചു അന്വേഷിക്കുന്നവര്‍ക്ക് ഇങ്ങനെയൊരു താക്കീത് ദൈവം നല്‍കുന്നു. ദൈവത്തിന്‍റെ ജ്ഞാനത്തിൽ ലോകം ജ്ഞാനത്താൽ ദൈവത്തെ അറിയായ്കകൊണ്ടു വിശ്വസിക്കുന്നവരെ പ്രസംഗത്തിന്‍റെ ഭോഷത്വത്താൽ രക്ഷിപ്പാൻ ദൈവത്തിന്നു പ്രസാദം തോന്നി. (1കൊരിന്ത്യര്‍1:21 ) സത്യവേദം ഒരു വിഡ്ഢിത്തമാണ്* എന്ന് അറിഞ്ഞുകൊണ്ടുവേണം അതിനെ വിമര്‍ശിക്കുവാൻ. അതിനാല്‍
വിഡ്ഢിത്തം പ്രസംഗിക്കുന്ന വിഡ്ഢികളെ വിമര്‍ശിക്കുന്നവര്‍ക്ക് പമ്പരവിഡ്ഢി എന്നുള്ള പേര്‍ യോജിച്ചതാണ്.ഇസ്ലാം മതസ്ഥരെ നിങ്ങളുടെ ബുദ്ധി ഉപയോഗിച്ചുകൊണ്ട് സുവിശേഷത്തെ വിമര്‍ശിച്ചു എന്തിനിങ്ങനെ സ്വയം പമ്പരവിഡ്ഢികളാകുന്നു. അത് പ്രസംഗിക്കുന്നവരെ അതിന്‍റെ വഴിക്ക് വിടുക.അത് വിശ്വസിക്കുവാന്‍ കുരിശിലെ നല്ല കള്ളനെപ്പോലെ ആളുകളെ ദൈവം ഒരുക്കുന്നു.

വിശ്വാസത്തിലൂടെയുള്ള അംഗീകാരം, ശാസ്ത്രം ബുദ്ധി യുക്തി എന്നിവയുടെ സഹായത്തോടെയുള്ള അംഗീകാരം എന്നുള്ളതു രണ്ടും രണ്ടാണ്.

വിശ്വാസം ഒരു ദൃഷ്ടാന്തത്തിലൂടെ തെളിയിക്കാം.

സ്വസ്ഥമായിരുന്നു ഈ എഴുത്തുകള്‍ വായിക്കുന്ന നിങ്ങളുടെ പുറകിൽ ഒരു കാട്ടാന നില്‍പ്പുണ്ടെന്ന് ഞാൻ പറഞ്ഞാൻ നിങ്ങൾ അംഗീകരിക്കുമോ?

രണ്ടു വിധത്തിൽ  ഇതിനെ അംഗീകരിക്കാം.

1.തിരിഞ്ഞു നോക്കിയിട്ട് കാട്ടാന ഉണ്ടെങ്കിൽ അംഗീകരിക്കുക എന്നുള്ളത്.
(ശാസ്ത്രം ബുദ്ധി യുക്തി)

2.കാട്ടാന ഇല്ലെങ്കിലും തിരിഞ്ഞു നോക്കാതെ വിശ്വസിച്ചു അംഗീകരിക്കുക എന്നുള്ളത്.(വിശ്വാസം)

ദൈവത്തെക്കുറിച്ചും ദൈവഎഴുത്തുകളെക്കുറിച്ചും രണ്ടാമത്തേതു ആയിരിക്കും സ്വീകാര്യം.അതുകൊണ്ട് സത്യവേദത്തെ  ശാസ്ത്രബുദ്ധി കൊണ്ട് നേരിടാതെ ആ ഭോഷത്വത്തെ* (foolishness) വിശ്വസിച്ചു പാപങ്ങളില്‍നിന്നു രക്ഷ നേടുക.

സത്യവേദപുസ്തകത്തിൽ കാണുന്ന സൃഷ്ടിപ്പിന്‍റെ പൂര്‍ണ്ണതക്ക്‌ മുന്നമെതന്നെ മനുഷ്യനെക്കുറിച്ചുള്ള ദൈവാലോചനയെക്കുറിച്ചു ഇങ്ങനെ ഒരു ഭക്തൻ എഴുതിയിരിക്കുന്നു എന്ന് വായിച്ചുകൊണ്ടാണല്ലോ നാം ഇവിടെ എത്തിച്ചേര്‍ന്നത്‌.ആ ആലോചന ഇപ്രകാരമാണ്. നാം തന്‍റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുത്തു. (എഫെസ്യർ 1:4)

മനുഷ്യപ്രകൃതം അവിശുദ്ധവും കളങ്കിതവും ആകുന്നു.ഇപ്രകാരമുള്ള മനുഷ്യന്‍റെ ഉത്ഭവത്തെക്കുറിച്ച് നാം ആധികാരികമായി അറിയേണ്ടതാണ്.

*പിന്നീട് വിശദീകരിക്കുന്നതാണ്.

*യഹൂദമതഗ്രന്ഥം അതിന്‍റെ പഴയനിയമം മനുഷ്യസൃഷ്ടിപ്പിനെക്കുറിച്ചു ഇങ്ങനെയാണ് വെളിപ്പെടുത്തുന്നത്.(*പഴയനിയമം,പുതിയനിയമം)

ഉല്‍പ്പത്തി 1: 7. ഇങ്ങനെ ദൈവം തന്‍റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്‍റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു. 

ഇങ്ങനെസൃഷ്ടിക്കപ്പെട്ട മനുഷ്യജീവിതത്തിൽ അപൂര്‍ണ്ണത കാണാൻ കഴിയുന്നുണ്ട്. അത് എന്തുകൊണ്ടാണ്?

ഇന്നു നാം കാണുന്ന മനുഷനാകട്ടെ ആദിയില്‍ സൃഷ്ടിക്കപ്പെട്ട ശരീരത്തോടുകൂടിയോ സ്വഭാവങ്ങളുടെ ഉടമയായോ അല്ല ഇന്നു ജീവിക്കുന്നത്. മനുഷ്യസൃഷ്ടിപ്പിനെക്കുറിച്ചു യഹൂദമതഗ്രന്ഥം അതിന്‍റെ പഴയനിയമം ഇങ്ങനെയുംകൂടി എഴുതിയിരിക്കുന്നു.  

ഉല്‍പ്പത്തി 2 : 27. യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്‍റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ  ജീവനുള്ള ദേഹിയായി തീർന്നു. 

ജീവനുള്ള ദേഹിയായി അല്ലെങ്കില്‍ ഒരു ആത്മാവായാണ് ആദിയിൽ മനുഷന്‍ സൃഷ്ടിക്കപ്പെത്. ഇന്നു നാം കാണുന്ന മനുഷ്യന്‍റെ ബുദ്ധിയോ ചിന്തകളോ ശാരീരിക സ്വഭാവങ്ങളോ ഇല്ലാത്ത മനുഷ്യന്‍ ആയിരുന്നു അത്. തന്‍റെ സൃഷ്ടാവായ ദൈവം നല്കിയ കല്‍പ്പനകളിൽ തനിക്കു നല്കിയ കല്പ്പനയായ  “നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും. “(ഉല്‍പ്പത്തി 2:17) എന്നുള്ള കല്‍പ്പന കൂടാതെ മറ്റു യാതോരു ‘അരുതു’കളും ആ തോട്ടത്തിൽ ഉണ്ടായിരുന്നില്ല. അതിനാലാണ് പിശാചു തന്‍റെ ഉള്ളില്‍ ഉണ്ടായിരുന്ന മോഹംപോലെ  മറ്റൊരു മോഹം ആയ ആദാം ഫലം തിന്നുക എന്നുള്ള ആ പ്രവര്‍ത്തിയിലേക്ക് അവരെ നയിക്കുവാൻ ഇടയാക്കിയത്. അതുകൊണ്ടുതന്ന പാമ്പിന്‍റെ രൂപത്തിൽ അവരെ സമീപിച്ച സാത്താന്‍റെ വാക്കുകള്‍ കേട്ടതിലൂടെ ഇങ്ങനെയൊരു തീരുമാനത്തിൽ എത്തുവാൻ അവര്‍ക്ക് ഇടയായിത്തീര്‍ന്നു. സാത്താന്‍റെ വാക്കുകൾ കേട്ട ഹവ്വാ ഇങ്ങനെയൊരു തീരുമാനത്തില്‍ എത്തിയതായി വചനം വെളിപ്പെടുത്തുന്നു.

ഉല്‍പ്പത്തി 3:6. ആ വൃക്ഷഫലം തിന്മാൻ നല്ലതും കാണ്മാൻ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാൻ കാമ്യവും എന്നു സ്ത്രീ കണ്ടു ഫലം പറിച്ചു തിന്നു ഭർത്താവിന്നും കൊടുത്തു; അവന്നും തിന്നു. (അദ്ധ്യായം 3 വായിക്കുക. https://www.wordproject.org/bibles)

ഇത് ചെയ്തതിലൂടെ അവര്‍ക്ക്‌ നന്മതിന്മകളെക്കുറിച്ചുള്ള അറിവ് ലഭിക്കുകയും മറ്റൊരു ശാരീരിക മാനസിക അവസ്ഥയിലേക്ക് അവര്‍ എത്തിച്ചേരുകയും ചെയ്തു. ആ ഫലം ഭക്ഷിക്കുന്നതുവരെ  അവര്‍ക്ക് നന്മതിന്മകളെക്കുറിച്ചോ ജീവനെയും മരണത്തെയുംകുറിച്ചോ അറിവുള്ളവർ ആയിരുന്നില്ല. അവർ കല്‍പ്പന ലംഘിച്ചതിനുശേഷം ദൈവം ആ ദമ്പതികളുടെ അവസ്ഥയെക്കുറിച്ച് ഇപ്രകാരം അരുളിചെയ്യുന്നുണ്ട്.

ഉല്‍പ്പത്തി 3:6. അപ്പോൾ യഹോവ: മനുഷ്യനിൽ എന്‍റെ ആത്മാവു സദാകാലവും വാദിച്ചുകൊണ്ടിരിക്കയില്ല; അവൻ ജഡം തന്നേയല്ലോ; 

ഉല്‍പ്പത്തി 3:22 യഹോവയായ ദൈവം: മനുഷ്യൻ നന്മതിന്മകളെ അറിവാൻ തക്കവണ്ണം നമ്മിൽ ഒരുത്തനെപ്പോലെ ആയിത്തീർന്നിരിക്കുന്നു

ഇപ്രകാരമുള്ള  ജഡം എന്ന അവസ്ഥയാണ് ഇന്നത്തെ എല്ലാ മനുഷ്യരിലും നമുക്ക് കാണാന്‍ കഴിയുക. ആദിയിലെ കല്പ്പനാ ലംഘനത്തിന്‍റെ ഫലമായാണ് എല്ലാ മനുഷ്യപ്രകൃതവും അവിശുദ്ധവും കളങ്കിതവും ആയിത്തീര്‍ന്നത്. ആദാമിന്‍റെ ശരീരത്തിലേക്ക്  ലംഘനത്തിലൂടെ പ്രവേശിച്ച പിശാചിന്‍റെ വിളഭൂമിയാണ്‌ മനുഷ്യശരീരം. ഇങ്ങനെ ജീവിക്കുന്ന മനുഷ്യന്‍റെ വീണ്ടെടുപ്പിലൂടെയാണ് അവനെ വിശുദ്ധനും നിഷ്കളങ്കനും ആക്കിത്തീര്‍ക്കുന്നത്. അതിനായുള്ള ക്രിസ്തുവിന്‍റെ നിയമമാണ്(ക്രിസ്തുവിന്‍റെന്യായപ്രമാണം) അത് നിര്‍വ്വഹിക്കുന്നത്.ആ വീണ്ടെടുപ്പിന്‍റെ നിയമമാണ് പുതിയനിയമം.

ആത്മാവ്(ദേഹി,soul,spirit)എന്നുള്ളത് മനുഷ്യബുദ്ധിക്ക് നിരക്കുന്ന ഒന്നല്ല.ശാസ്ത്രോപകരണങ്ങള്‍ ഒന്നുകൊണ്ടും അതിനെ കാണിച്ചുകൊടുക്കുക എന്നുള്ളത് സാധ്യമാവില്ല.ദൈവം ഉണ്ട് എന്നുള്ളത് വിശ്വാസംമൂലം അംഗീകരിക്കുന്നതുപോലെയാണ് ഇതിലും നാം ചെയ്യേണ്ടത്.

ഇത് തെളിയിക്കപ്പെടേണ്ടത് ആവശ്യമായതിനാല്‍ ഒരു ഉപമയിലൂടെ അത് പങ്കുവെക്കാം. കുടുംബ ജീവിത തെളിവുകള്‍ നമുക്ക് അംഗീകരിക്കാതിരിക്കാന്‍ കഴിയില്ല. ഒരു കുടുംബത്തിലെ വ്യക്തികളില്‍ ചിലരെ ഇവിടേയ്ക്ക് കൊണ്ടുവരികയാണ്. അച്ഛന്‍, മകള്‍, ഭര്‍ത്താവ്, ഭാര്യ, മകന്‍ എന്നിവര്‍ ആണവര്‍.

വിവിധ മതഗ്രന്ഥങ്ങള്‍ പരിശോധിച്ചതില്‍ ഇതിന്‍റെ വെളിപ്പെടുത്തലിനായി ക്രിസ്തീയമാര്‍ഗ്ഗത്തിന്‍റെ പുസ്തകമായ സത്യവേദപുസ്തകത്തില്‍നിന്നു ഇവിടെ ഉദ്ധരിക്കട്ടെ.

പാപപരിഹാരം മതത്തിന്‍റെ മുഖ്യ ലക്ഷ്യമാണ്‌. എങ്കിലും പാപപരിഹാരം കാണിച്ചുതരുന്ന ഉപദേശകന്‍ അതില്‍ മാതൃകയായി ഒന്നും തന്നെ ചെയ്യുന്നില്ല.എല്ലാ മതങ്ങളും ഇതേ രീതികള്‍ തന്നെ പിന്‍പറ്റുന്നു.എന്നാല്‍ ക്രിസ്തീയമാര്‍ഗ്ഗത്തില്‍ പാപപരിഹാരം കാണിച്ചുതരുന്ന ഉപദേശകന്‍ അതില്‍ ഒരു പാപപരിഹാര മാതൃകയാണ് കാണിച്ചുതരുന്നത്. ചിന്തിക്കുന്ന ഒരു വ്യക്തിക്ക് അതിലുള്ള സാംഗത്യം ബുദ്ധികൊണ്ട് അംഗീകരിക്കുന്നതിനു കഴിയും.

ഇസ്ലാമതം ഒഴികെയുള്ള സെമിറ്റിക് സെമിറ്റിക്കേതര മതങ്ങള്‍ മനുഷ്യനിലെ പാപത്തെ ഒരുപോലെയാണ് നോക്കിക്കാണുന്നത്.എബ്രായനായ അബ്രാഹാമിന്‍റെ പാരമ്പര്യം ഇല്ലാത്ത മതങ്ങളെയാണ് സെമിറ്റിക്കേതര മതങ്ങള്‍ എന്ന് പറയുന്നത്. സെമിറ്റിക് മതമായ ഇസ്ലാമതമാകട്ടെ മനുഷ്യനില്‍ അപര കര്‍ത്തൃത്വമായ പാപം വസിക്കുന്നു എന്നുള്ളത് തത്വത്തില്‍ അംഗീകരിക്കുന്നില്ല.എന്നാല്‍ ഖുര്‍ആനിലൂടെ യാത്ര ചെയ്യുന്ന സ്വതന്ത്ര ചിന്താഗതിയുള്ള ഒരു വ്യക്തിക്ക് പാപത്തെ അംഗീകരിക്കത്തക്ക ആയത്തുകള്‍ കാണാനും കഴിയും.

ഖുറാന്‍ സൂറ 33 അഹ്സാബ് 32. ‘നബിയുടെ ഭാര്യമാരേ, നിങ്ങള്‍ മറ്റു സ്ത്രീകളിൽപ്പെട്ട ആരെയുംപോലെ  അല്ല.  നിങ്ങൾ ഭയഭക്തിയോടെ ജീവിക്കുന്ന പക്ഷം. അതുകൊണ്ട് നിങ്ങൾ അന്യപുരുഷന്മാരുമായി (സംസാരിക്കുമ്പോൾ) സംസാരത്തി സൗമ്യത കാണിക്കരുത്.കാരണം അപ്പോള്‍ ഹൃദയത്തിൽ രോഗമുള്ളവന് മോഹം തോന്നിയേക്കും’.

 ഖുറാൻ‍ സൂറ 12 യൂസുഫ്  53     “എന്‍റെ ശരീരം   നിരപരാധിയാണെന്ന്   ഞാൻ പറയുന്നില്ല.   നിശ്ചയമായും  ശരീരം തിന്മചെയ്യാൻ കൂടുതൽ    പ്രേരിപ്പിക്കുന്നതാണ്;  എന്‍റെ നാഥൻ അനുഗ്രഹിച്ച ശരീരം ഒഴികെ.   

  ഹൃദയരോഗമാകുന്ന, തിന്മക്കു പ്രേരണ നല്‍കുന്ന ഈ അവസ്ഥയെയാണ് പാപം ഏന്നു പുതിയനിയമം പറയുന്നത്. 

പു.നി.റോമർ 7:20. ഞാൻ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ അതിനെ പ്രവർത്തിക്കുന്നതു ഞാനല്ല എന്നിൽ വസിക്കുന്ന പാപമത്രേ. 

ഒരു ഭവനത്തിലെ പിതാവിനെയും കന്യകയായ മകളെയും   ദൈവമായും പാപമില്ലാത്ത ദേഹി(ആത്മാവ്)എന്ന നിലയിലും ഉപമിക്കാം.   അതായത് പിതാവ് ദൈവത്തെപ്പോലെയും   മകള്‍  പുരുഷനുമായി ലൈംഗികബന്ധമില്ലാത്ത    കന്യകയെപ്പോലെയും.  ആദിയില്‍ സൃഷ്ടിക്കപ്പെട്ട ആദാം ജീവിച്ചിരുന്ന ഏദെന്‍തോട്ടം ഒരു ഭവനം പോലെയാണ്. 

തന്‍റെ മകളുടെ കന്യകാത്വം നഷ്ടപ്പെടും എന്ന് മനസ്സിലാക്കിക്കൊണ്ടുതന്നെ പിതാവ് തന്‍റെ മകളെ ഒരു പുരുഷനെ ഏല്‍പ്പിക്കുന്നു.    അതായത്  ദൈവം അറിഞ്ഞുകൊണ്ടുതന്നെ ആദാം എന്ന ആത്മാവിനെ പിശാചിനു ഏല്‍പ്പിക്കുന്നു. കന്യകാത്വം നഷ്ടപ്പെട്ടു മകള്‍ കുഞ്ഞിനുജന്മം നല്‍കിയതുപോലെ ജീവനുള്ള ദേഹി എന്നുള്ള പദവി നഷ്ടപ്പെട്ടു ആദാം പൈശാചിക സ്വഭാവങ്ങള്‍ക്കു ജന്മം നല്‍കുന്നതായി കാണാം.ഈ പാപ അവസ്ഥയാണ് ആത്മാക്കള്‍ എന്നുള്ള പേരില്‍ ജീവിക്കുന്ന മനുഷ്യന്‍റെ ജീവിതം.

                     

നിയമവും നീതിയും. അദ്ധ്യായം 1

രാജ്യനിയമങ്ങളും  മതവും

ലോകരാജ്യങ്ങള്‍ എല്ലാംതന്നെയും തങ്ങളുടെ രാജ്യത്തെ നീതിന്യായനിര്‍വ്വഹണത്തിനായി നിയമങ്ങൾ ഉണ്ടാക്കുന്നതിനെക്കുറിച്ച് നാം അറിവുള്ളവരത്രേ. ഇങ്ങനെ രൂപീകരിക്കുന്ന നിയമങ്ങളില്‍ മിക്കവയിലും ചിലവ ഫലമില്ലാതെയായിത്തീരുക നിമിത്തം അവയെ മാറ്റിക്കളയുകയോ പുതിയവ നിര്‍മ്മിക്കുകയോ ചെയ്യുന്നതായും കാണാം. ഇപ്രകാരമുള്ള നിയമവ്യവസ്ഥയെക്കുറിച്ചു മാനവസമൂഹം ബോധവല്‍ക്കരിക്കപ്പെടുന്നുണ്ട് എങ്കിലും അങ്ങനെയുള്ള നിയമത്തിന്‍റെ നീതി പുറപ്പെടുവിക്കുവാൻ മനുഷ്യര്‍ക്ക്‌ പൂര്‍ണ്ണമായി കഴിയുന്നില്ല എന്നുള്ളത് ശ്രദ്ധേയമായ ഒരു കാര്യമാണ്. അതിനാല്‍ത്തന്നെ നീതിന്യായവ്യവസ്ഥകൾ നിലനില്‍ക്കുമ്പോള്‍ത്തന്നെ നിയമലംഘനങ്ങള്‍ക്കു തക്ക ശിക്ഷയും കടന്നുവരുന്നു. അതുകൊണ്ട് നന്മതിന്മകളെക്കുറിച്ച് അറിവ് ലഭിക്കുന്ന മനുഷ്യന്‍റെ പൂര്‍ണ്ണമായ തോല്‍വിയെക്കുറിച്ചും അതിന്‍റെ കാരണങ്ങളെക്കുറിച്ചും ഇവിടെ ചിന്തിക്കേണ്ടത് ആവശ്യമാണ്. അവിടെയാണ്‌ പൂര്‍ണ്ണമായ നീതിന്യായവ്യവസ്ഥയുടെ വിജയം നമുക്ക് കാണാൻ കഴിയുക.

  നാം ഈ ലോകത്തില്‍ ജീവിക്കുമ്പോൾ നമ്മുടെ കണ്മുമ്പിലൂടെ പല കാര്യങ്ങളും കടന്നുപോകുന്നത് നാം കാണാറുണ്ട്‌. അവക്കെല്ലാംതന്നെയും എന്തെങ്കിലും ഒരു കാരണം ഉണ്ടെന്നുള്ളത് നമുക്ക് അറിവുണ്ടായിരിക്കുകയോ ഇല്ലാതിരിക്കുകയോ ചെയ്തേക്കാം.എന്നിരുന്നാല്‍ക്കൂടി ആ കാര്യത്തിന്‍റെ കാരണം നിലനില്‍ക്കുന്നു എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. അതിലൂടെയാണ് നിയമത്തിന്‍റെ നീതി പുറപ്പെടുവിക്കുവാൻ- അത് എന്താണെന്നറിഞ്ഞിട്ടും -കഴിയാത്ത മനുഷ്യനെ നാം മനസ്സിലാക്കേണ്ടത്.

  ഈ പ്രപഞ്ചത്തിൽ നാം നോക്കുമ്പോൾ ബുദ്ധിജീവി എന്ന് പേര്‍ കൊടുത്തിട്ടുള്ള – സ്വീകരിച്ചിട്ടുള്ള – മനുഷ്യൻ സൃഷ്ടികളിൽ ഏറ്റവും ശ്രേഷ്ഠമായ സ്ഥാനം അലങ്കരിക്കുന്നുണ്ട്. അവന്‍റെ സ്ഥാനം ഇപ്രകാരമാണ് എങ്കിലും പലപ്പോഴും നാം കാണുന്നത് ദൈവത്തിന്‍റെ സ്വന്തം നാടായ കേരളം എപ്രകാരമാണ് എന്ന് നാം നോക്കിക്കാണുന്നതുപോലെയാണ്. മനുഷ്യകുലത്തിൽ മൂന്ന് തരത്തിലുള്ള സൃഷ്ടികളെ കാണാൻ കഴിയുന്നുണ്ട്. പുരുഷന്‍, സ്ത്രീ ,ഭിന്നലിംഗക്കാര്‍ എന്നിവർ ആണ് ആ  മൂന്ന് വിഭാഗങ്ങൾ.

  ശാസ്ത്രത്തിന്‍റെ നിഗമനമനുസരിച്ച്‌ പരിണാമത്തിനു വിധേയമായാണ് മനുഷ്യകുലത്തെ കാണുന്നത്. അത് ഒരു ന്യൂനപക്ഷത്തിന്‍റെ അഭിപ്രായമായേ വിലയിരുത്തപ്പെടുന്നുമുള്ളു. എന്നിരുന്നാലും മാനവകുലത്തിന്‍റെ ഭൂരിഭാഗവും മനുഷ്യരെ ദൈവത്തിന്‍റെ ഉന്നതസൃഷ്ടികളായി കരുതിപ്പോരുന്നു. മനുഷ്യസൃഷ്ടിപ്പിനെക്കുറിച്ച് ഗ്രന്ഥങ്ങളില്‍ പ്രമുഖസ്ഥാനത്തുനില്ക്കുന്ന സത്യവേദപുസ്തകം ഇങ്ങനെ വെളിപ്പെടുത്തുന്നു.

ഉല്‍പ്പത്തി 1:7. യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്‍റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു.                                             

മറ്റൊരു പുസ്തകമായ വിശുദ്ധഖുറാൻ വിശദീകരിക്കുന്നത് ഇങ്ങനെയാണ്.അദ്ധ്യായം 95.സൂറത്തുത്തീൻ“നിശ്ചയം മനുഷ്യനെ നാം ഏറ്റവും ഉദാത്തമായ ആകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നു. അനന്തരം അവനെ നാം ഏറ്റം അധഃപതിച്ചവനാക്കി”

അധഃപതിച്ചവന്‍റെ മക്കളും അധഃപതിച്ചവന്‍ തന്നെയല്ലേ?

തുടര്‍ന്ന് ഇങ്ങനെയും എഴുതിയിരിക്കുന്നു.

“സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്തവര്‍ ഇതിൽ നിന്നൊഴിവാണ്;”

അങ്ങനെയെങ്കില്‍ മനുഷ്യനെ ഇപ്രകാരമുള്ള കുറ്റക്കാരനായി പിറക്കുവാനും ജീവിക്കുവാനും ഇടയാക്കുന്നത് ദൈവം തന്നെയാണ് എന്ന് ദൈവവചനം വിശദീകരിക്കുന്നുണ്ട്. മാത്രവുമല്ല അതിന്‍റെ കാരണവും വിശദീകരിക്കുന്നുണ്ട്. ഇനി സത്യവേദത്തിലേക്ക് തിരികെയെത്താം.

ഉല്‍പ്പത്തി 1:7.  യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്‍റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു എന്ന് നാം വായിച്ചുവല്ലോ?

എന്താണ് ദേഹി(soul)എന്നതുകൊണ്ട്‌ നാം മനസ്സിലാക്കേണ്ടത്?

മനുഷ്യന്‍ ആദിയിൽ സൃഷ്ടിക്കപ്പെട്ടത് ദേഹി (ആത്മാവ്,soul) രൂപമായിരുന്നു. ഇന്നു നാം കാണുന്ന മനുഷ്യൻ എന്നുള്ള നിലയിൽ ജീവിക്കുന്ന രൂപമല്ല അത്. സ്വര്‍ഗ്ഗീയ വസ്ത്രങ്ങൾ അണിഞ്ഞ, ദൈവത്തെ കാണാന്‍ കഴിയുന്ന ദൈവത്തിനു കാണാൻ കഴിയുന്ന രൂപമായിരുന്നു അത്. അതാണ്‌ ഉദാത്തമായ ആകൃതി. ഇപ്രകാരം ഉണ്ടാക്കപ്പെട്ട ശ്രേഷ്ഠനായ മനുഷ്യനു സംഭവിച്ചതിനെക്കുറിച്ചു സത്യവേദം ഇങ്ങനെ വിശദീകരിക്കുന്നു.

ഉല്‍പ്പത്തി 3:22 യഹോവയായ ദൈവം: മനുഷ്യൻ നന്മതിന്മകളെ അറിവാൻ തക്കവണ്ണം നമ്മിൽ ഒരുത്തനെപ്പോലെ ആയിത്തീർന്നിരിക്കുന്നു;”

ഇവിടെയാണ്‌ മനുഷ്യന്‍റെ ജീവിതപരാജയത്തിന്‍റെ തുടക്കം ആരംഭിക്കുന്നത്. കാരണം നന്മതിന്മകളെ വിവേചിച്ചു ജീവിക്കുവാനുള്ള ശക്തി മനുഷ്യനു ലഭിക്കുന്നില്ല എന്നുള്ളതുതന്നെ.

ല്‍പ്പത്തി 2:17” എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും” എന്നുള്ള കല്‍പ്പനയുടെ ലംഘനത്തിന്‍റെ ഫലമായിരുന്നു അത്.

അതിനാൽ ഉദാത്തമായ ആകൃതിയിൽ പൂര്‍ണ്ണനായി സൃഷ്ടിക്കപ്പെട്ട മനുഷ്യൻ മറ്റൊരു അവസ്ഥയിലാണ് ഇന്നു ജീവിക്കുന്നത്. ആ അവസ്ഥയെക്കുറിച്ച് വിശദമാക്കട്ടെ.

ഉല്‍പ്പത്തി 6:3  “അപ്പോൾ യഹോവ: മനുഷ്യനിൽ എന്‍റെ ആത്മാവു സദാകാലവും വാദിച്ചുകൊണ്ടിരിക്കയില്ല; അവൻ ജഡം തന്നേയല്ലോ;” 

നന്മതിന്മകളെക്കുറിച്ചുള്ള അറിവ് മനുഷ്യനു ലഭിച്ചപ്പോ ദൈവത്തിന്‍റെ ആത്മാവിന്‍റെ (Holy Spirit) വ്യാപാരമില്ലാത്ത ഒരു ജഡമായി മനുഷ്യന്‍ മാറ്റപ്പെട്ടു. ഉദാത്തമായ ആകൃതിയി പൂര്‍ണ്ണനായി സൃഷ്ടിക്കപ്പെട്ട മനുഷ്യനെ ഇപ്രകാരം ആക്കിത്തീര്‍ത്തത്തിന്‍റെ കാരണത്തെക്കുറിച്ച് പഴയനിയമം വിശദമാക്കുന്നില്ല.തന്‍റെ ജീവിത പരാജയത്തിന്‍റെ കാരണം അന്വേഷിച്ച പഴയനിയമഭക്തനായിരുന്ന ഇയ്യോബ് ഇങ്ങനെയാണ് പറയുന്നത്.

ഇയ്യോബ് 33:13“നീ അവനോടു എന്തിന്നു വാദിക്കുന്നു? തന്‍റെ കാര്യങ്ങളിൽ ഒന്നിന്നും അവൻ കാരണം പറയുന്നില്ലല്ലോ.“

 മനുഷ്യകുലത്തിന്‍റെ നിലനില്‍പ്പിന്‍റെ ആലോചനയെ അതിശയമാക്കിയ യിസ്രായേലിന്‍റെ ദൈവം സത്യവേദത്തിന്‍റെ പുതിയനിയമപ്പുസ്തകത്തിലൂടെയാണ് മനുഷ്യ ജഡം ആക്കി മാറ്റപ്പെട്ടത്തിന്‍റെ കാരണം വിശദീകരിക്കുന്നതു. അത് ഇങ്ങനെ സുവിശേഷിക്കുന്നു.

ഗലാത്യര്‍ 3:22 “എങ്കിലും വിശ്വസിക്കുന്നവർക്കു വാഗ്ദത്തം യേശുക്രിസ്തുവിലെ വിശ്വാസത്താൽ ലഭിക്കേണ്ടതിന്നു തിരുവെഴുത്തു എല്ലാവറ്റെയും പാപത്തിൻ കീഴടെച്ചുകളഞ്ഞു.” 

വാഗ്ദത്തം എന്നത് ഏദെതോട്ടത്തി വാദം നിറുത്തിയ ദൈവത്തിന്‍റെ ആത്മാവാണ്.

ആത്മാവിന്‍റെ(soul)നേര്‍ വിപരീതമാണ് ജഡമനുഷ്യൻ. ആ മനുഷ്യന്‍റെ പ്രവര്‍ത്തികളെ ഇങ്ങനെ വെളിപ്പെടുത്തുന്നു.

ഗലാത്യര്‍ 3:19 “ ജഡത്തിന്‍റെ പ്രവൃത്തികളോ ദുർന്നടപ്പു, അശുദ്ധി, ദുഷ്കാമം, വിഗ്രഹാരാധന,  20 ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം, 
21 ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്തു മുതലായവ എന്നു വെളിവാകുന്നു; ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല.” 

എന്നാല്‍ ദൈവത്തിന്‍റെ ആത്മാവ് വാദിക്കുന്ന മനുഷ്യന്‍റെ പ്രവര്‍ത്തികളെ ഇങ്ങനെ വെളിപ്പെടുത്തുന്നു.

ഗലാത്യര്‍ 3:22ആത്മാവിന്‍റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത, 
23 ഇന്ദ്രിയജയം; ഈ വകെക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല

  മാനവകുലം എപ്പോഴോ വിഭജിക്കപ്പെട്ടുകഴിഞ്ഞു. അതും ജാതി മത രാഷ്ട്രീയ വര്‍ണ്ണ തൊഴിൽ സ്ഥാന മാന സൌന്ദര്യങ്ങളുടെ അടിസ്ഥാനത്തില്‍ത്തന്നെ.വിവിധ ദേശങ്ങളിൽ വിവിധ ബാഹ്യരൂപങ്ങളിൽ മനുഷ്യർ കാണപ്പെടുന്നു.വസ്ത്രം, ഭക്ഷണം, ഭാഷ, എന്നിവയില്‍ സാമ്യതയും വ്യത്യസ്തതകളും കാണപ്പെടുന്നുണ്ട്. എന്നാല്‍ അന്തരാത്മാവിന്‍റെ നീതിയുടെ കാര്യത്തിൽ മുഴുവൻ മനുഷ്യകുലവും ഒരുപോലെത്തന്നെ. പതിഞ്ഞമൂക്കുള്ള ചൈനക്കാരനും കറുത്തതൊലിയുള്ള നീഗ്രോയും വെളുത്ത നിറമുള്ള ഇംഗ്ലീഷുകാരനും അനീതിയുടെ കാര്യത്തില്‍ ഐക്യം ഉള്ളവർ അത്രേ. പരിണാമത്തിന്‍റെ ഫലം ഈ കാര്യത്തിൽ എങ്ങനെ യോജിപ്പിലായി?

  നദികള്‍ രൂപം കൊള്ളുന്നത്‌ എവിടെനിന്നാണ് എന്നുള്ളത് പകൽ പോലെ സ്പഷ്ടമായ ഒരു കാര്യമാണ്.എന്നാല്‍ കൃത്യമായ ഒരു ഉത്ഭവസ്ഥാനം നിര്‍ണ്ണയിക്കുക എളുപ്പത്തിൽ സാധ്യമല്ല. സമുദ്രത്തില്‍നിന്നു യാത്ര ആരംഭിക്കുന്ന ഒരു യാത്രികന് തന്‍റെ നദീയാത്രയിൽനിന്ന് ആ നദിയുടെ ഉത്ഭവസ്ഥാനം കണ്ടെത്തുക അസാധ്യമാണ്. എന്നാല്‍ ചെറുനദികൾ വറ്റിപ്പോകുന്ന മുറക്ക് അവസാനത്തിൽ വറ്റുന്നതായിരിക്കും ആ നദിയുടെ ഉത്ഭവസ്ഥാനം. അതിനു ചിലപ്പോൾ ഒരു മനുഷ്യായുസ്സു മതിയായി എന്ന് വരില്ല. ഇതുപോലെയാണ് മനുഷ്യനിലെ അധാര്‍മ്മികമായ പ്രവര്‍ത്തികളുടെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കുന്നതും.

  അധാര്‍മ്മികമായ പ്രവര്‍ത്തികളില്‍നിന്നു  മാറ്റിനിറുത്തുന്നതിനാണല്ലോ നിയമം വരുന്നത്. എവിടെനിന്നെല്ലാമോ പുറപ്പെട്ടു ഒന്നുചേര്‍ന്ന നദിയിലെ വെള്ളംപോലെ മനുഷ്യകുലം അധാര്‍മ്മികമായി യാത്രചെയ്യുന്നു.

  നദികൾ സമുദ്രത്തിൽ അവസാനിക്കുന്നതുപോലെ മനുഷ്യൻ മരണത്തിൽ അവസാനിക്കുന്നു. അതിനടയിലാണ് മനുഷ്യകുലം തന്‍റെ ബുദ്ധി ചിന്ത യുക്തി ശാസ്ത്രം എന്നിവയിലൂടെ ദൈവത്തെ നോക്കിക്കാണുവാന്‍ ആഗ്രഹിക്കുന്നതും തന്‍റെ അധാര്‍മ്മികതയെ നിയന്ത്രിക്കുവാൻ   നിയമംകൊണ്ട് ആഗ്രഹിക്കുന്നതും നടപ്പിലാക്കുന്നതും.

  ഒരു കാറ്റാടിയന്ത്രം വേഗത്തില്‍ കറങ്ങുമ്പോൾ അതിന്‍റെ ഇലകളുടെ  കറക്കം നോക്കിക്കാണുവാൻ മനുഷ്യ നേത്രങ്ങള്‍ക്ക് കഴിയുന്നില്ല. തന്‍റെ ബുദ്ധിയിൽ ഉദിച്ച ആശയമാണ്‌ യന്ത്രം എങ്കിലും തനിക്കു കീഴടങ്ങാത്ത എന്തോ ഒന്ന് തന്നെ കീഴ്പ്പെടുത്തുന്നതായി മനുഷ്യനു കാണാം. ഇത് മനുഷ്യന്‍റെ പരിമിതിയും ശാസ്ത്രത്തിന്‍റെ പരിമിതിയുമാണ്. ഏതൊന്നും ഫലമണിയുന്നത്  മനുഷ്യപരിധിക്കുള്ളിൽ അല്ല എന്ന്  പൂര്‍ണ്ണമായും വ്യക്തമാണ്. ദൃഷ്ടാന്തമായി നാം ഉപയോഗിക്കുന്ന കമ്പ്യൂട്ടറിന്‍റെയോ മൊബൈല്‍ഫോണിന്‍റെയോ ആന്തരിക പ്രവര്‍ത്തനം മനുഷ്യ പരിധിക്കുള്ളിലെ കാഴ്ചയിലല്ല . ഇതുപോലെയാണ് നിയമംമൂലം നിയന്ത്രിക്കാൻ കഴിയാത്ത മനുഷ്യന്‍റെ അധാര്‍മ്മികതയും.

അധാര്‍മ്മികതയുടെ കാര്യത്തി ഐക്യമുള്ള മനുഷ്യന്‍റെ ഭാഷ വിവിധതരത്തിലുള്ളതായതിനെക്കുറിച്ചു ഒരു പുസ്തകം ഇങ്ങനെ തെളിവ് തരുന്നുണ്ട്.

സത്യവേദപുസ്തകം, പഴയനിയമം,ഉല്‍പ്പത്തി 11:7 വരുവിൻ; നാം ഇറങ്ങിച്ചെന്നു, അവർ തമ്മിൽ ഭാഷതിരിച്ചറിയാതിരിപ്പാൻ അവരുടെ ഭാഷ കലക്കിക്കളക എന്നു അരുളിച്ചെയ്തു.
8 അങ്ങനെ യഹോവ അവരെ അവിടെനിന്നു ഭൂതലത്തിലെങ്ങും ചിന്നിച്ചു; അവർ പട്ടണം പണിയുന്നതു വിട്ടുകളഞ്ഞു. 

  അങ്ങനെ മാനവകുലം ഭാഷയില്‍ ചിതറപ്പെട്ടു എങ്കിലും തിന്മയിൽ ഐക്യമുള്ളവരായി ഭൂമിയിൽ ജീവിതം തുടര്‍ന്നു. ഈ സ്വഭാവത്തിന്‍റെ ആദ്യപടിയായി ജ്യേഷ്ഠൻ അനുജനെ കൊല്ലുകയാണ്‌ ചെയ്തത്. അപ്പോള്‍ നിയമം ഇല്ലാതിരുന്നതിനാൽ അത് അനീതി ആയിരുന്നില്ല എന്നുള്ളത് വായനക്കാരന്‍ ഓര്‍ക്കുമല്ലോ?

  കളികള്‍ നടക്കുമ്പോൾപോലും നിയമങ്ങൾ ഉണ്ട്.അതില്‍ പങ്കെടുക്കുന്നവരോ കാണുന്നവരോ അതിലുള്ള നിയമങ്ങള്‍ ചോദ്യം ചെയ്തു കാണാറില്ല. ഇതുപോലെയാണ് ക്രിസ്തീയതയെ വിശദീകരിക്കുന്ന സത്യവേദപുസ്തകവും. മനുഷ്യബുദ്ധിയോ യുക്തിയോ ശാസ്ത്രമോ ആവശ്യപ്പെടുന്നത് അത് നല്‍കുന്നില്ല. വിശ്വസിക്കുന്നു എങ്കില്‍ മാത്രമേ അതിലുള്ളത് കണ്ടെത്താൻ കഴിയുകയുള്ളു. മനുഷ്യബുദ്ധിയോ യുക്തിയോ ശാസ്ത്രമോ അംഗീകരിക്കാത്ത വിഡ്ഢിത്തമാണ് (foolishness) ആണ് ദൈവവിശ്വാസം എന്നുള്ളത്. മനുഷ്യബുദ്ധികൊണ്ട് അതിനെ ചോദ്യംചെയ്തു നോക്കേണ്ട എന്ന് ഈ വചനത്തിലൂടെ എഴുത്തുകാരന്‍ വെളിപ്പെടുത്തുന്നു.

1 കൊരിന്ത്യർ 1:19 “ജ്ഞാനികളുടെ ജ്ഞാനം ഞാൻ നശിപ്പിക്കയും ബുദ്ധിമാന്മാരുടെ ബുദ്ധി ദുർബ്ബലമാക്കുകയും ചെയ്യും” എന്നു എഴുതിയിരിക്കുന്നുവല്ലോ. 
20 ജ്ഞാനി എവിടെ? ശാസ്ത്രി എവിടെ? ഈ ലോകത്തിലെ താർക്കികൻ എവിടെ? ലോകത്തിന്‍റെ ജ്ഞാനം ദൈവം ഭോഷത്വമാക്കിയില്ലയോ? 
21 ദൈവത്തിന്‍റെ ജ്ഞാനത്തിൽ ലോകം ജ്ഞാനത്താൽ ദൈവത്തെ അറിയായ്കകൊണ്ടു വിശ്വസിക്കുന്നവരെ പ്രസംഗത്തിന്‍റെ ഭോഷത്വത്താൽ രക്ഷിപ്പാൻ ദൈവത്തിന്നു പ്രസാദം തോന്നി. 
22 യെഹൂദന്മാർ അടയാളം ചോദിക്കയും യവനന്മാർ ജ്ഞാനം അന്വേഷിക്കയും ചെയ്യുന്നു; 
23 ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു; യെഹൂദന്മാർക്കു ഇടർച്ചയും 
24 ജാതികൾക്കു ഭോഷത്വവുമെങ്കിലും യെഹൂദന്മാരാകട്ടെ യവനന്മാരാകട്ടെ വിളിക്കപ്പെട്ട ഏവർക്കും ദൈവശക്തിയും ദൈവജ്ഞാനവുമായ ക്രിസ്തുവിനെ തന്നേ. 
25 ദൈവത്തിന്‍റെ ഭോഷത്വം മനുഷ്യരെക്കാൾ ജ്ഞാനമേറിയതും ദൈവത്തിന്‍റെ ബലഹീനത മനുഷ്യരെക്കാൾ ബലമേറിയതും ആകുന്നു. 

ഭോഷത്വം=വിഡ്ഢിത്തം (foolishness)              

ക്രിസ്തുവിനും ഏകദേശം 1400 വര്‍ഷങ്ങള്‍ക്കു മുമ്പ് തികവുള്ള നിയമ വ്യവസ്ഥകളുടെ കീഴിലേക്ക് കടന്നുവന്ന  ദൈവത്തിന്‍റെ മനുഷ്യന്‍റെ ആദ്യത്തെ കുലപാതകത്തെക്കുറിച്ചു ഒരു പുസ്തകം ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്.

സത്യവേദപുസ്തകം പഴയനിയമം ഉല്‍പ്പത്തി 4: 8 എന്നാറെ കയീൻ തന്‍റെ അനുജനായ ഹാബെലിനോടു: (നാം വയലിലേക്കു പോക എന്നു) പറഞ്ഞു. അവർ വയലിൽ ഇരിക്കുമ്പോൾ കയീൻ തന്‍റെ അനുജനായ ഹാബെലിനോടു കയർത്തു അവനെ കൊന്നു. 

  എന്നാല്‍ താൻ ഒരു കുലപാതകം ചെയ്യുന്നതിനുമുമ്പ് താൻ ചെയ്യുന്ന പ്രവര്‍ത്തിക്കു ഒരു ശിക്ഷ ലഭിക്കുമെന്ന് തന്നോടൊപ്പം ജീവിച്ചിരുന്നവരില്‍നിന്നു താൻ  അറിഞ്ഞിരുന്നില്ല. കാരണം അവര്‍ക്ക് കല്‍പ്പനകൾ(നിയമങ്ങള്‍) ലഭിച്ചിരുന്നില്ല എന്നുള്ളതുതന്നെ. ഇക്കാലങ്ങളിലും മനുഷ്യപ്രവര്‍ത്തനങ്ങൾ അധാര്‍മ്മികവും സധാര്‍മ്മികവും ആയി കണക്കിടുന്നത് നിയമങ്ങളെ അടിസ്ഥാനമാക്കിയാണ്. ആദ്യത്തെ  കുലപാതകം ചെയ്ത  വ്യക്തി ജീവിച്ചിരുന്നത് ക്രിസ്തുവിനും ഏകദേശം 3400 വര്‍ഷങ്ങള്‍ക്കു മുമ്പ് ആയിരുന്നു എന്നുള്ളത് അന്നുള്ള ജീവിത സാഹചര്യങ്ങളെ തിരിഞ്ഞു നോക്കുവാന്‍ നമുക്ക് സഹായകമാകും. ക്രിസ്തുവിനും ഏകദേശം 1400 വര്‍ഷങ്ങള്‍ക്കു മുമ്പ് തികവുള്ള നിയമ വ്യവസ്ഥകളുടെ കീഴിലേക്ക് കടന്നുവന്ന മനുഷ്യനില്‍നിന്നു ദൈവം ആഗ്രഹിച്ചത്‌ മനുഷ്യൻ അത് അനുസരിച്ച് ജീവിക്കട്ടെ എന്നല്ല. അതിനെക്കുറിച്ച് ഒരു ഭക്തന്‍ ഇങ്ങനെ എഴുതുന്നുണ്ട്.

സത്യവേദപുസ്തകം പുതിയനിയമം റോമര്‍ 3:20 ന്യായപ്രമാണത്താൽ (നിയമത്താല്‍)   പാപത്തിന്‍റെ പരിജ്ഞാനമത്രേ വരുന്നതു.

പാപത്തിന്‍റെ അല്ലെങ്കിൽ തിന്മയുടെ പ്രേരണകൾ ഉള്ള മനുഷ്യ ശരീരത്തെ കാണിച്ചുകൊടുക്കുകയാണ് ദൈവം അവിടെ ചെയ്തത്.     എന്നാല്‍ മനുഷ്യ നിയമങ്ങളെ നാം നോക്കുമ്പോള്‍ അത് അനുസരിക്കേണ്ടതിനാണ് നല്‍കപ്പെടുന്നത്. അത് നിയമം ആവശ്യപ്പെടുന്ന നീതി പുറപ്പെടേണ്ടതിനാണ് എന്ന് വ്യക്തവുമാണ്. നമ്മുടെ ചിന്തകള്‍ പോലെയല്ല ദൈവം ചിന്തിക്കുന്നത് എന്ന് ഇവിടെനിന്നു വ്യക്തമാക്കപ്പെട്ടിരിക്കുന്നു. അതെന്തുകൊണ്ടാണ് മനുഷ്യനു വിപരീതമായി ദൈവം ചിന്തിക്കുന്നത്? മനുഷ്യ ചിന്തകൾ ദൈവികം അല്ല എന്നുള്ളതുകൊണ്ടുതന്നെ. ഒരു ഭക്തൻ അതിനെ ഇങ്ങനെ കാണുന്നു.  യെശയ്യാവു 55 :8എന്‍റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല; നിങ്ങളുടെ വഴികൾ എന്‍റെ വഴികളുമല്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.   

അതുകൊണ്ട് ദൈവത്തിനെതിരായി ചിന്തിക്കുന്ന മനുഷ്യനെയും ആ  മനുഷ്യന്‍റെ ആന്തരികത്തെയും നമുക്കൊന്ന് നോക്കിക്കാണാം.

  സ്ത്രീ, പുരുഷൻ, ഭിന്നലിംഗക്കാർ എന്നിങ്ങനെയാണ് മനുഷ്യരൂപങ്ങൾ.  സ്ത്രീയും, പുരുഷനും രഹസ്യത്തിൽ കൂടിച്ചേര്‍ന്നു സ്ത്രീക്കോ, പുരുഷനോ, ഭിന്നലിംഗക്കാരനോ ജന്മം നല്‍കുന്നു. ജനനം മുതല്‍ വളര്‍ച്ചാ ഘട്ടങ്ങളില്‍ അങ്ങനെയുള്ള ശിശുവിൽ  കാണാൻ കഴിയുന്ന ഒരു പ്രത്യേകതയാണ് അധാര്‍മ്മികത  എന്നുള്ളത് . ഇതെങ്ങനെ ശിശുവിൽ കടന്നുവരുന്നു എന്നുള്ളതിനെക്കുറിച്ച് അധികമായി ആരുംതന്നെ ഗവേഷണം നടത്താറില്ല. അല്ലെങ്കില്‍ ഒരു ജൈവികപ്രതിഭാസം എന്നുള്ള നിലയില്‍ അതിനെ തള്ളിക്കളയുകയോ ചെയ്യുന്നു.  എന്നാല്‍ ആ നവജാത(ൻ)  ഒരു  അധാര്‍മ്മികയാ(നാ)യി ഭൂമിയിലേക്ക്‌ കടന്നു വന്നിരിക്കുന്നു എന്നുള്ളതാണ് യാഥാർത്ഥ്യo.

ക്രിസ്തുവിനുമുമ്പ് 970-ല്‍ യിസ്രായേലിലെ രാജാവായിരുന്ന ശലോമോൻഇങ്ങനെ എഴുതിയതായി വായിക്കുവാന്‍ ഇടയായി. അധാര്‍മ്മികമായ ജീവിതത്തിന്‍റെ ഉടമയായിരുന്ന അദ്ദേഹം ജ്ഞാനികളിൽ  ജ്ഞാനിയായിരുന്നു. അദ്ദേഹം  ഇങ്ങനെ എഴുതിയിരിക്കുന്നു.

സഭാപ്രസംഗി 1:18  ജ്ഞാനബാഹുല്യത്തിൽ വ്യസനബാഹുല്യം ഉണ്ടു; അറിവു വർദ്ധിപ്പിക്കുന്നവൻ ദുഃഖവും വർദ്ധിപ്പിക്കുന്നു.

അധാര്‍മ്മികയുടെ ഫലമായാണ് നിയമങ്ങൾ കടന്നുവരുന്നതെന്ന് നാം മനസ്സിലാക്കിയിരിക്കുന്നു. അതിന്‍റെ ഫലമായി  നിയമനിർമ്മാണങ്ങള്‍ക്കായും അതിന്‍റെ  സംരക്ഷണത്തിനായും ഭീമമായ തുകകളാണ് ഓരോരോ രാജ്യവും ചിലവഴിക്കുന്നതു. ശാസ്ത്രസഹായത്തോടെയാണ് അത് മുന്നേറുന്നത്.  ശാസ്ത്ര സാങ്കേതികവിദ്യകള്‍ വര്‍ദ്ധിച്ചപ്പോൾ  സൈബർ  കുറ്റകൃത്യമേഖലയുടെ  വളര്‍ച്ചയും അതിനുള്ള പരിഹാര നിയമങ്ങളും  രൂപപ്പെടുകയാണ് ഉണ്ടായത്.   എന്നാല്‍  ശാസ്ത്ര സാങ്കേതികവിദ്യകള്‍ അതിന്‍റെ ഉന്നതി പ്രാപിച്ചിട്ടും  അധാര്‍മ്മികത പുറപ്പെടുവിക്കാത്ത ഒരു വ്യക്തിത്വത്തെ മനുഷ്യനില്‍  ഉണ്ടാക്കിയെടുക്കുവാൻ  ശാസ്ത്രo  നെട്ടോട്ടം ഓടുന്നതായി നാം കേള്‍ക്കുന്നുമില്ല. ബുദ്ധിപരമായി  പുരോഗമനപരമായി  ഉയര്‍ന്ന മനുഷ്യനു ശാസ്ത്ര സാങ്കേതികവിദ്യകൾ  ഉപയോഗിച്ചുകൊണ്ട് അത് ഉണ്ടാക്കിയെടുക്കുവാൻ  കഴിയില്ലേ എന്ന്  ശാസ്ത്രകാരന്മാർ ചോദിക്കുന്നുമില്ല.  ശാസ്ത്രകാരന്മാരും പുരോഗമനവാദികളും ചേര്‍ന്ന് അങ്ങനെയൊന്നു ചിന്തിക്കാവുന്നതേയുള്ളു. എന്നാൽ  അത്തരത്തിലൊന്ന് വിജയിക്കുമെന്ന് അവരുടെയിടയിലുള്ള   ബുദ്ധിജീവികൾ  അഭിപ്രായപ്രകടനങ്ങള്‍ നടത്താത്തതുകൊണ്ട്  നമുക്ക് മറ്റു വഴികളെക്കുറിച്ചും ആലോചിക്കാവുന്നതാണ്. അതുകൊണ്ട് ശാസ്ത്രമോ മനുഷ്യബുദ്ധിയോ അംഗീകരിക്കാത്ത  ആത്മിക വശങ്ങളെക്കുറിച്ചു  ചിന്തിക്കാവുന്നതെയുള്ളു.

  ഈ വിധത്തിലുള്ള ചിന്തകള്‍ പങ്കുവെക്കുന്നത് മതങ്ങളാണ്. വിവിധ മതങ്ങളെക്കുറിച്ച് പഠിച്ചപ്പോൾ പത്തോളം മതങ്ങൾ അവയുടേതായ മതഗ്രന്ഥങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് നിലനില്‍ക്കുന്നതായി അറിയുവാൻ ഇടയായിട്ടുണ്ട്.

  നാം ഈ ലോകത്തില്‍ ജീവിക്കുമ്പോൾ നമ്മുടെ കണ്മുമ്പിലൂടെ പല കാര്യങ്ങളും കടന്നുപോകുന്നത് നാം കാണാറുണ്ട്‌. അവക്കെല്ലാംതന്നെയും എന്തെങ്കിലും ഒരു കാരണം ഉണ്ടെന്നുള്ളത് നമുക്ക് അറിവുണ്ടായിരിക്കുകയോ ഇല്ലാതിരിക്കുകയോ ചെയ്തേക്കാം.എന്നിരുന്നാല്‍ക്കൂടി ആ കാര്യത്തിന്‍റെ കാരണം നിലനില്‍ക്കുന്നു എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്.

  എന്നാല്‍ യുക്തിയുടെയോ ബുദ്ധിയുടെയോ ശാസ്ത്രത്തിന്‍റെയോ    സഹായത്തോടെ തയ്യാർ ചെയ്ത പരിണാമവാദത്തിൽ അധാര്‍മ്മികതയുടെ  കാരണം കണ്ടെത്താനോ മനസ്സിലാക്കാനോ കഴിയില്ല.  മനുഷ്യഉത്ഭവത്തിന്‍റെ    പരിണാമവാദം  രൂപപ്പെട്ടു നൂറുകണക്കിന് വര്‍ഷങ്ങൾ  കഴിഞ്ഞിട്ടും  അധാര്‍മ്മികത വര്‍ദ്ധിച്ചുവരികയല്ലാതെ കുറഞ്ഞതായി തെളിവുകളിൽ ലഭ്യമാകുന്നില്ല. എന്നാൽ  കുറ്റകൃത്യങ്ങൾ നേരിടുവാനായി നിരവധി നിയമങ്ങള്‍ ഉണ്ടാക്കുക നിമിത്തം കുറ്റകൃത്യങ്ങൾ കുറഞ്ഞതായി കാണാൻ കഴിയുന്നുണ്ട്. അത് ശിക്ഷകളുടെ കാഠിന്യവും കാലാവധിയും വര്‍ദ്ധിച്ചുവന്നതിനാലാണ് സംഭവിച്ചിട്ടുള്ളത്. മറിച്ച് മനുഷ്യന്‍റെ അധാര്‍മ്മികതക്ക് കടിഞ്ഞാണിടുവാൻ  യാതൊരുവിധ  മനുഷ്യ ആശയങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല  എന്ന് വ്യക്തം.                                

  ഏതൊരു പ്രശ്നത്തിന്‍റെയും പരിഹാരത്തിന് ആ പ്രശ്നം ആരില്‍നിന്നു ആരംഭിച്ചു എന്നുള്ളത് അന്വേഷിക്കുന്നത്  പ്രശ്നപരിഹാരത്തിന് സഹായകമാകും എന്നുള്ള കാര്യത്തില്‍ മനുഷ്യകുലം ഐക്യപ്പെട്ടിരിക്കുന്നു. എന്നാല്‍  മനുഷ്യനിലെ അധാര്‍മ്മികതയെക്കുറിച്ചുള്ള  അന്വേഷണത്തിലും  പ്രശ്നപരിഹാരത്തിലും  ഐക്യതയില്ലാത്ത രീതികൾ സ്വീകരിച്ചുവരുന്നുണ്ട് എന്ന് നാം കാണുന്നുണ്ട്. അങ്ങനെയുള്ള രീതികളില്‍ മിക്കവയും ഒരു പ്രത്യേക വിഭാഗത്തിന്‍റെ അടിമത്തത്തിന്‍റെയും  അഭിപ്രായത്തിന്‍റെയും കീഴിൽ നിലനിന്നുപോരുകയും  അതിലെ സ്ഥാനമാനങ്ങൾ  ജീവിതമാര്‍ഗ്ഗമായി കരുതിവരുകയും ചെയ്യുന്നുണ്ട്. 

  രാജ്യത്തിന്‍റെ നിയമങ്ങൾ കൂടാതെ  അധര്‍മ്മം പരിഹരിക്കുന്നതിനു സമാന്തരമായി   നിലനില്‍ക്കുന്ന സംവിധാനങ്ങളെ  മതങ്ങള്‍ എന്നുള്ള പേരിലാണ് അറിയപ്പെടുന്നത്.ഇതുകൂടാതെ  അധര്‍മ്മം പരിഹരിക്കുന്നതിനുള്ള മറ്റൊരു സംവിധാനമാണ് യുക്തിവാദത്തിലൂന്നിയ പുരോഗമന ആശയങ്ങള്‍. മതവും പുരോഗമന ആശയങ്ങളും എന്തു പറയുന്നു എന്ന് അല്പ്പമായി നാം നോക്കേണ്ടതുണ്ട്.

മതം: വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം ഇങ്ങനെ പറയുന്നു.

ഒരു തത്ത്വസംഹിതയിലോ ഒരു ആചാര്യന്‍റെ പഠനങ്ങളിലോ  പ്രവാചകന്‍റെ വചനങ്ങളിലോ വിശ്വസിക്കുന്ന ആളുകൾ പിന്തുടരുന്ന ആചാരങ്ങൾ ജീവിതക്രമങ്ങൾ ആരാധനാ രീതികൾ എന്നിവയെ പൊതുവേ കുറിക്കുന്ന പദം. ഒരു മനുഷ്യസമൂഹം അനുഷ്ടിക്കുന്ന വിശ്വാസങ്ങളേയും ആചാരങ്ങളേയുമാണ് അവരുടെ മതം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്.

  മുഖ്യധാരാ മതങ്ങൾ ഒരു ദൈവത്തിലോ പല ദേവതകളിലോ  വാഴ്ത്തപ്പെട്ടവരിലോ ഉള്ള വിശ്വാസവും     ദൈവത്തോടോ  ദേവതകളോടോ പുണ്യവാളന്‍മാരിലോ ഉള്ള ആരാധനയും നിഷ്കർഷിക്കുന്നു. പ്രപഞ്ചത്തിന്‍റെ അസ്തിത്വവും ഉദ്ദേശ്യവും വിശദീകരിക്കുന്ന വിശ്വാസങ്ങളിൽ അധിഷ്ഠിതമായി ആത്മീയജീവിതം അനുഷ്ഠിക്കുന്നതിനുള്ള ചടങ്ങുകളും ജീവിതനിഷ്ഠകളും പാലിക്കാനും നിർദ്ദേശിക്കുന്നു. എല്ലാ മതത്തിനും രണ്ട് ഭാഗങ്ങൾ ഉണ്ട്. ഓന്നാമത്തേത് ദൈവത്തെ എങ്ങനെ ആരാധിക്കണം എന്നത്. രണ്ടാമത്തേത് വിവാഹം മരണം തുടങ്ങിയ സാമൂഹിക ആചാരങ്ങൾ. ദൈവാരാധനയും ആത്മാവിന്‍റെ രക്ഷയുമാണ് മതത്തിന്‍റെ കാമ്പ്. സാമൂഹിക ആചാരങ്ങൾ കാലത്തിനും അനുസരിച്ച് പുതുക്കപ്പെടുന്നു.

മതപരമായ ചിഹ്നങ്ങൾ, ഇടത്തുനിന്ന് വലത്തോട്ട്:
നിര 1: ക്രിസ്തുമതം, യഹൂദമതം, ഹിന്ദുമതം
നിര 2: ഇസ്ലാം, ബുദ്ധമതം, ഷിന്റോ
നിര 3: സിഖ് മതം, ബഹായി, ജൈനമതം

ഹിന്ദുമതം

  ഒരു ഇന്ത്യൻ ധർമ, അല്ലെങ്കിൽ ഒരു ജീവിത രീതിയാണ് ഹിന്ദുയിസം. തെക്കേ ഏഷ്യയിൽ വളരെ വ്യാപകമായ ഇത് ലോകത്തിലെ ഏറ്റവും പുരാതനമായ മതമാണ് . ലോകത്താകെയുള്ള 905 ദശലക്ഷത്തോളം ഹിന്ദുമതവിശ്വാസികളിൽ  98 ശതമാനവും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ, പ്രധാനമായും ഇന്ത്യയിൽ വസിക്കുന്നു എന്ന് കണക്കാക്കപ്പെടുന്നു. ക്രിസ്തുമതവും ഇസ്ലാംമതവും കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും കൂടുതൽ വിശ്വാസികളുള്ള മതമാണ് ഹിന്ദുമതം.

  പൊതുവായി ഓംകാരത്തെ ഉപാസിക്കുന്നവരാണ് ഹൈന്ദവർ എന്ന് പറയാം. “ഓം” എന്നതാണ് ഓംകാരത്തിന്‍റെ ശബ്ദം. ഓംകാരമാണ് ആദിയിൽ ഉണ്ടായ ശബ്ദമെന്ന് ഹിന്ദുധർമം പഠിപ്പിക്കുന്നു. എല്ലാ ദേവതാ സ്തുതികൾക്ക് മുൻപിലും പൊതുവായി ഓം എന്ന ശബ്ദം കാണാം. ഇത് ലോകത്തിലെ ഏറ്റവും പുരാതനമായ മതമായി കണക്കാക്കപ്പെടുന്നു.   വേദങ്ങളിൽ അധിഷ്ഠിതമാണ് ഹിന്ദുധർമ്മം;

ആരാധനയും ഈശ്വരനും

  ആരാധനയുടെയും ഈശ്വര സങ്കല്പങ്ങളുടെയും അറിവിന്‍റെയും കാര്യത്തിൽ ഹിന്ദുമതം ഒരു സാഗരതുല്യം വിശാലമാണ് . വിവിധതരം ചിന്താപദ്ധതികളും , സൈദ്ധാന്തികമായ വിപുലതയും ഉൾക്കൊണ്ടിട്ടുണ്ട് .ലോകത്തിലെ എല്ലാ മതങ്ങളിലും കാണുന്ന ആരാധനാസമ്പ്രദായങ്ങളുടെയും കാതലായ അംശങ്ങൾ ഹിന്ദുമതത്തിൽ കാണാവുന്നതാണ് . ഇതിൽ ഏകദൈവ വിശ്വാസം , ബഹുദൈവ-ബഹുദേവതാ വിശ്വാസം , അദ്വൈതം , ദ്വൈതം , വിശിഷ്ടാദ്വൈതം , യോഗപദ്ധതി , സാംഖ്യം , താന്ത്രികാനുഷ്ഠാനം , ദേവതാ സമ്പ്രദായം , ബൗദ്ധം , ചാർവ്വാകം തുടങ്ങിയ നിരീശ്വര തത്ത്വം വരെയുണ്ട് . ഇത്രയും വിപുലമായതു കൊണ്ടാണ് സർവ്വ ആക്രമണങ്ങളേയും വിദേശമതങ്ങളുടെ അമിതമായ കടന്നുകയറ്റത്തേയും അതിജീവിച്ചു ഹിന്ദുമതം നിലനിന്നു പോരുന്നത് . ആയൂർവേദം, യോഗ, ജ്യോതിഷംവാസ്തുവിദ്യ , വേദഗണിതംഗണിത സമ്പ്രദായം, കാമശാസ്ത്രം തുടങ്ങിയവ ലോകത്തിനു ഭാരതം നൽകിയ വിലപ്പെട്ട സംഭാവനകളാണ്. ഇവയൊക്കെയും ഹിന്ദുധർമവുമായി വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നതും കാണാം.

  ആർക്കും അവരവരുടെ ഇഷ്ടമുള്ള ആരാധനാരീതി തിരഞ്ഞെടുക്കാം . അത് ഹിന്ദുമതം നൽകുന്ന ജനാധിപത്യപരമായ ആരാധനാ സ്വാതന്ത്ര്യമാണ്. ഈശ്വരനെ ബ്രഹ്മം എന്ന ഒരു സാങ്കേതിക പദത്തിൽ ഹിന്ദുമതം നിർവ്വചിച്ചിരിക്കുന്നു . ബ്രഹ്മം ഒരേസമയം നിർഗ്ഗുണവും സഗുണവുമാണ് . സത്വഗുണം, തമോഗുണം, രജോഗുണം എന്നിവയാണ് മൂന്ന് ഗുണങ്ങൾ. സൃഷ്ടി സഗുണബ്രഹ്മവും സൃഷ്ടിക്കു മുൻപുള്ള അവസ്ഥയിൽ ബ്രഹ്മം നിർഗ്ഗുണവുമായിരുന്നു . അതിനാൽ പരബ്രഹ്മോപാസന , അപരബ്രഹ്മോപാസന എന്നിങ്ങനെ രണ്ടു തരത്തിൽ ഈശ്വരനെ ആരാധിക്കാം . പരബ്രഹ്മത്തെ നിർഗ്ഗുണമായി ഉപാസിക്കുന്നവർ അദ്വൈതം സ്വീകരിക്കുകയും ജീവാത്മാവായ മനുഷ്യനും പരമാത്മാവായ ഈശ്വരനും ഒന്നാണെന്ന സത്യകല്പനയിൽ എത്തിച്ചേരുകയും ചെയ്യുന്നു . ഈശ്വരനെ അറിയുക എന്ന ഒന്നില്ല . ഈശ്വരനായിത്തീരലെയുള്ളൂ -എന്ന വിവേകാനന്ദസ്വാമികളുടെ വചനം ഇവിടെ ചിന്തനീയമാകുന്നു . അങ്ങനെ ദൈവീകമായ സാത്വികഗുണങ്ങൾ ജീവിതത്തിൽ പകർത്തുവാനും അതുവഴി ജീവിതവിജയം നേടുവാനും സാധിക്കുന്നു.

മനുഷ്യജീവിതത്തിന്‍റെ ലക്ഷ്യങ്ങൾ

ഹിന്ദുമതവിശ്വാസങ്ങൾ പ്രകാരം മനുഷ്യജീവിതത്തിന്‍റെ പ്രധാന ലക്ഷ്യങ്ങൾ ഇവയൊക്കെയാണ്. ഇവയെ ‘’’പുരുഷാർത്ഥങ്ങൾ’’’ എന്ന് സുചിപ്പിക്കുന്ന

ധർമ്മം (സ്വപ്രവർത്തി)

അർത്ഥം (സമ്പത്ത്)

കാമം (ഇന്ദ്രിയസുഖം/ആഗ്രഹങ്ങൾ)

മോക്ഷം (ജീവിതമോചനം/ പരമപദപ്രാപ്തി)

ജാതിയുടെ അടിസ്ഥാനത്തിൽ ഹിന്ദു വിഭജിക്കപ്പെട്ടിരിക്കുന്നു.

ചാതുർവർണ്ണ്യത്തിൽ ചെയ്യേണ്ട ജോലിയുടെ അടിസ്ഥാനത്തിൽ ജനത നാലായി തരം തിരിക്കപ്പെട്ടിരിക്കുന്നു.

ബ്രാഹ്മണർ—-ക്ഷത്രിയർ—–വൈശ്യർ—–ശൂദ്രർ

ഉദ്ധരണി

ഒരു മനുഷ്യായുസ്സു മുഴുവനും ചെലവാക്കിയാലും ഹിന്ദുമതത്തെ നിർവചിക്കാനോ വിവരിക്കാനോ സാദ്ധ്യമല്ല. വളരെയധികം പഠനങ്ങളും ഗവേഷണങ്ങളും നൂറ്റാണ്ടുകളായി ഈ വിഷയത്തെപറ്റി കൂടുതൽ വെളിച്ചം വീശാൻ വേണ്ടി നടന്നുകൊണ്ടിരിക്കുകയാണ്‌. എന്നാലും ഒരു അന്തിമരൂപം നൽകാൻ ആർക്കും സാദ്ധ്യമല്ല. അതുകൊണ്ട് ഹിന്ദുമതത്തെപറ്റി വ്യാഖ്യാനിക്കുവാനും വിവരിക്കുവാനും ശ്രമിക്കുന്നത് ബുദ്ധിശൂന്യവും ബാലിശവുമാണ്‌. ജവഹര്‍ലാൽ നെഹ്രു.


(മതം എന്നുള്ളത് മനുഷ്യരുടെ അഭിപ്രായങ്ങളാണ്. അതില്‍ പാപപരിഹാരത്തിനു മനുഷ്യര്‍ പങ്കാളികൾ ആകുന്നില്ല.മറിച്ച് പുരോഹിതന്മാര്‍ യാഗാര്‍പ്പണത്തിലൂടെ അത് നിര്‍വ്വഹിക്കുന്നു.)    

                    ഈശ്വരനിൽ വിശ്വസിച്ചില്ലെങ്കിലും സത്യവും ധർമ്മവും പാലിച്ചു ജീവിക്കുന്ന വ്യക്തികൾക്ക് മോക്ഷപ്രാപ്തിക്ക് അർഹതയുണ്ടെന്ന് ഭാരതീയർ വിശ്വസിക്കുന്നു. വ്യക്തികൾക്ക് ഇഷ്ടമുള്ള രീതിയിൽ ഭഗവാനെ ആരാധിക്കുവാനും ആരാധിക്കാതിരിക്കാനും ഹിന്ദുധർമം അനുവദിക്കുന്നു. ഏതു രീതിയിൽ ആരാധിച്ചാലും വിവിധ നദികൾ കടലിൽ ചേരുന്നപോലെ ഒടുവിൽ ഭഗവാനിൽ എത്തിച്ചേരും എന്ന് ഹൈന്ദവർ വിശ്വസിക്കുന്നു. സനാതനധർമത്തെ ഒരു മതത്തിന്‍റെ ചട്ടക്കൂട്ടിൽ ഒതുക്കുന്നത് തന്നെ ഇവിടെ സെമിറ്റിക്ക് മതങ്ങൾ വന്നതിനു ശേഷമാണ്. ഭാരതത്തിൽ വികസിച്ചുവന്ന സംസ്കാരമാണെങ്കിലും ഈ സനാതനധർമ്മം മറ്റുള്ള രാജ്യങ്ങളിലും പ്രചരിച്ചിരുന്നു. നേപ്പാൾ ഒരു ഹൈന്ദവ ഭൂരിപക്ഷരാജ്യമായിരുന്നു. ഇന്തോനേഷ്യതായ്‌ലന്‍റ്, കമ്പോഡിയശ്രീലങ്കമൗറീഷ്യസ് എന്നീ രാജ്യങ്ങളിൽ ഇതിന്‍റെ പ്രഭാവവും അവശേഷിപ്പുകളും ഇപ്പോഴും അവശേഷിക്കുന്നു. പല അറബ് രാജ്യങ്ങളിലും, പാശ്ചാത്യരാജ്യങ്ങളിലും ഇന്ന് ഹൈന്ദവ ക്ഷേത്രങ്ങൾ കാണാം.

  ഹിന്ദു എന്നത് യഥാർത്ഥത്തിൽ ഹിന്ദുമത വിശ്വാസിയെ സൂചിപ്പിക്കുവാനുള്ള പദമായല്ല രൂപപ്പെട്ടത്. വിദേശിയർ ഭാരതീയർക്ക് നൽകിയ പേരു മാത്രമാണത്. സിന്ധൂനദീതട സംസ്കാരവുമായി ബന്ധപെട്ടാണ് ഈ വാക്ക് ഉപയോഗിച്ചതെന്ന് കണക്കാക്കപ്പെടുന്നു. ഹിന്ദുമതം ആരു സ്ഥാപിച്ചു എന്ന് കണ്ടെത്തുക പ്രയാസമാണ്‌.  ക്രിസ്തുമതംഇസ്ലാംമതംബുദ്ധമതം എന്നിവകളെപ്പോലെ വ്യക്തമായ ഒരു വിപ്ലവചരിത്രം ഹിന്ദുമതത്തിനില്ല. സ്വാഭാവികമായും പ്രകൃത്യായും ഉണ്ടായ ആചാരാനുഷ്ഠാനങ്ങളുടെ ആകെത്തുകയാണ്‌ ഹിന്ദുമതം അഥവാ സനാതനധർമ്മം. ചരിത്രകാരന്മാരാവട്ടെ വലിയ ഒരു കാലഘട്ടമാണ്‌ ഈ മതത്തിന്‍റെ ഉത്ഭവത്തിനായി നൽകുന്നത് . അവരുടെ നിരീക്ഷണമനുസരിച്ച് ക്രി.മു. 3102-നും ക്രി.മു.1300-നും ഇടയിലുള്ള കാലഘട്ടത്തിലാണ് വേദങ്ങളും അതിനൊപ്പം ഹിന്ദുമതവും രൂപപ്പെട്ടത്. എന്നാൽ ഹിന്ദുമതം വേദങ്ങൾ ഉണ്ടായിരുന്ന കാലത്തിനു മുന്നേ തന്നെ നിലവിൽ ഉണ്ടായിരുന്നു എന്നാണ്‌ മറ്റു ചില ചരിത്രകാരന്മാർ പറയുന്നത്. അവരുടെ അഭിപ്രായത്തിൽ സിന്ധു നദീതട സംസ്കാരം നില നിന്ന കാലത്തേ ഹിന്ദുമതത്തിന്‍റെ ആദിമ രൂപത്തിൽ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലവിൽ വന്നു. അത് ഒരു ദ്രാവിഡ സംസ്കാരമായതിനാൽ ഹിന്ദു മതവും യഥാർത്ഥത്തിൽ ദ്രാവിഡ മതമാണെന്നാണ്‌ അവർ വാദിക്കുന്നത്.

  എല്ലാ മനുഷ്യർക്കും ശരീരമല്ലാത്ത മനസ്സ് – ആത്മാവ് ഉണ്ടെന്നും അതിന് ഒരു വ്യക്തമല്ലാത്ത രൂപമാണെന്നും അത് ലിംഗ വ്യത്യാസമില്ലാത്തതാണെന്നും സർവ്വേശ്വരനായ പരബ്രഹമത്തിൽ ലയിച്ചു ചേരാനുള്ളതും ആണെന്നാണ് വേദാന്തത്തിൽ പറയുന്നത്. ഒരു വ്യക്തിയുടെ ആത്മാവ് മരണശേഷം മോക്ഷം കിട്ടിയാൽ പരമാത്മാവിൽ ലയിച്ചു ചേരും എന്നും അല്ലെങ്കിൽ മോക്ഷം കിട്ടുന്നത് വരെ പുനർജന്മം എടുക്കുമെന്നാണ് ഹിന്ദുവേദവിശ്വാസം. കർമ്മം, ധ്യാനം (സന്യാസം) എന്നീ കർമ്മങ്ങളിലൂടെ മോക്ഷം കണ്ടെത്തുക എന്നതാണത്രെ മനുഷ്യ ജന്മത്തിന്‍റെ ലക്ഷ്യം. എന്നാൽ ‘വേദാന്തം അല്ല ഹിന്ദുമതത്തിനടിസ്ഥാനം, മറിച്ച് ഉപനിഷത്തുകൾ ആണ് ‘ എന്നാണ് പുരോഹിതരല്ലാത്ത ഹിന്ദു ചരിത്രകാരന്മാർ വിശ്വസിക്കുന്നത്. ഹൈന്ദവം എന്നത് മതത്തേക്കാളേറെ ഉത്ഭവിച്ച് ഒരു വലിയ ഭൂപ്രദേശത്തേക്ക് വ്യാപിപ്പിക്കപ്പെട്ട് അതിലൂടെ നരവംശപരമായും സാംസ്കാരികമായും വൈവിധ്യത പുലർത്തുന്ന അവസ്ഥയെ സൂചിപ്പിക്കുന്നു. ഈ മുഖ്യധാര സ്വന്തം ഉദ്ബോധനങ്ങളിൽ നിന്നും ഹൈന്ദവസാംസ്കാരിക സമന്വയങ്ങളിൽ നിന്നോ വരുന്നതാണ്.

ജാതി വ്യവസ്ഥ തുടങ്ങിയ സാമൂഹ്യ അവസ്ഥകൾ ഹിന്ദുമതസ്ഥരിൽ നിലനിന്നിരുന്നു എന്നത് വിമർശനമായിക്കാണാം. ജനനത്തിന്‍റെ അടിസ്ഥാനത്തിൽ ചില ജാതികളെ ഉയർന്നവരായും മറ്റ് ജാതിക്കാരെ താഴ്ന്നവരായും കണക്കാക്കിയിരുന്നു. ചാതുർവർണ്ണ്യം എന്ന നാല് തട്ടുള്ള വ്യവസ്ഥയാണ് നിലനിന്നിരുന്നത്.

സതിദേവദാസി തുടങ്ങിയ ദുരാചാരങ്ങൾ ഹിന്ദുമതത്തിൽ നിലനിന്നിരുന്നു. ഇത്തരത്തിലുള്ള വിശ്വാസങ്ങൾ വ്യക്തിപരമായ ചിന്തകളിൽ നിന്ന്ഉണ്ടായതാണ്. ഇത്തരത്തിൽ ഒന്നു തന്നെ ഹിന്ദുമതപ്രമാണങ്ങളിൽ പറയുന്നില്ല.

ഉച്ചനീചത്വം ആര്യസംസ്കാരം ദ്രാവിഡ സംസ്കാരത്തിൽ മേൽ കോയ്മ സൃഷ്ടിച്ചുണ്ടാക്കിയ ഈ പ്രമാണം ഉയർന്ന ജാതിക്കാരുടെ സൃഷ്ടിയാണ്. ഒരു മനുഷ്യൻ സന്യാസി ആകുമ്പോൾ ഉച്ച നീചത്വം ഉണ്ടാകുന്നില്ല. പല പ്രസിദ്ധ സന്യാസിമാരും മുനിമാരും താഴ്ന്ന ജാതിയിൽ ഉള്ളവരായിരുന്നു.

                      ഹൈന്ദവഗ്രന്ഥങ്ങൾ

വിക്കിപീഡിയ

ഹൈന്ദവസാഹിത്യം, അതായത് ഹിന്ദുമത പാരമ്പര്യത്തിൽ അധിഷ്ഠിതമായ സാഹിത്യം പ്രധാനമായും രചിക്കപ്പെട്ടിരിക്കുന്നത് സംസ്കൃതത്തിലാണ്.

  1 വർഗീകരണം, 2  വേദങ്ങൾ,  2.1വേദവിഭാഗങ്ങൾ, 3  ഉപനിഷത്തുകൾ

4  വേദാംഗങ്ങൾ,5  ഇതിഹാസങ്ങൾ,6   ഭഗവദ് ഗീത,7  പുരാണങ്ങൾ,

8  മറ്റ് ഗ്രന്ഥങ്ങൾ

1.വർഗീകരണം

ഹൈന്ദവസാഹിത്യത്തെ പ്രധാനമായും രണ്ടായി തിരിക്കുന്നു. ശ്രുതി എന്നും സ്മൃതി എന്നും.

  • ശ്രുതി എന്നാൽ എന്താണോ കേട്ടത് അത് എന്ന് അർത്ഥം. ഋഷിമാരിൽനിന്ന് നേരിട്ട് കേട്ട് വളരെ നിഷ്കർഷയോടെ പഠിച്ച് ഉച്ചാരണത്തിൽപ്പോലും തെറ്റുകൂടാതെ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട് വന്നവയാണ് അവ. വേദങ്ങളെല്ലാം ശ്രുതികളാണ്. അതിനാലാണ് ഇപ്പോഴും അവ യാതൊരു മാറ്റവും കൂടാതെ നിലനിൽക്കുന്നത്.
  • സ്മൃതി എന്നാൽ എന്താണോ സ്മരിച്ചത് അത്. മുനിമാർ ഓർത്തിരുന്ന് പിന്നീട് മനോധർമ്മം പോലെ എഴുതിയത് എന്നതിനാൽ സ്മൃതികൾ കുറ്റങ്ങളും കുറവുകളും ഉള്ളതാണ്‌. ഇവ ശ്രുതികളെപോലെ ആധികാരികങ്ങൾ അല്ല. സ്മൃതികളിലുള്ള കാര്യങ്ങളെക്കുറിച്ച് തർക്കമുണ്ടാവുന്ന പക്ഷം ശ്രുതികളെ സ്വീകരിക്കുകയാണ്‌ ചെയ്യുന്നത്.ഉത്തര-വേദഗ്രന്ഥങ്ങളെല്ലാം രണ്ടാമത്തെ വിഭാഗത്തിൽ പെടുന്നു. മനുസ്മൃതി പ്രസിദ്ധമാണ്.

വേദങ്ങൾ.

ഏറ്റവും പഴയതും  ഹൈന്ദവദർശനങ്ങളുടെ  അടിസ്ഥാനവുമായ ഗ്രന്ഥങ്ങളാണ് വേദങ്ങൾ. ക്രി.മു. 2500-1000 ങ്ങളിൽ പല മഹാഋഷികളാൽ രചിക്കപ്പെട്ടു എന്നു കരുതപ്പെടുന്ന ഈ മന്ത്രങ്ങളെ നാല് വേദങ്ങളായി വിഭജിച്ച് ക്രമപ്പെടുത്തിയത് കൃഷ്ണദ്വൈപായനൻ ആണ് എന്ന് കരുതപ്പെടുന്നു. ഈ കാരണത്താൽ അദ്ദേഹം വേദവ്യാസൻ എന്നറിയപ്പെടുന്നു. ആര്യസമാജസ്ഥാപകനായ മഹർഷി ദയാനന്ദ സരസ്വതിയുടെ വിശകലനത്തിൽ വേദങ്ങൾ അനാദിയാണ്. അവ ഉണ്ടായത്‌ ഓരോ സൃഷ്ടിയുടെയും തുടക്കത്തിലാണ്. ഇപ്പോഴത്തെ സൃഷ്ടി തുടങ്ങിയിട്ട് 197,29,49,115 (197 കോടി 29 ലക്ഷം 49,115 അല്ലെങ്കിൽ 1,972,949,115 – 1.972 ബില്ല്യൺ) വർഷങ്ങളായി, ജ്യോതിഷഗണിതാനുസാരണം (കടപ്പാട് – ആർഷനാദം മാസിക, 2013 നവംബർ ലക്കം). അതുകൊണ്ട് വേദങ്ങൾക്കും ഇത്രയും പഴക്കമുണ്ട്.

വേദങ്ങൾ നാലുണ്ട്. ഋഗ്വേദംയജുർവേദംസാമവേദം, ഏവം അഥർവവേദം.

  1. ഋഗ്വേദം പ്രകൃതിശക്തികളെ സ്തുതിച്ചുകൊണ്ടുള്ള മന്ത്രങ്ങളുടെ സമാഹാരമാണ്;
  2. യജുർവേദം യജ്ഞങ്ങളുടെ നിർവഹണത്തിനുള്ള നിർദ്ദേശങ്ങളാണ്.
  3. സാമവേദം പ്രധാനമായും സംഗീതമാണ്. ഋഗ്വേദത്തിൽനിന്നുള്ള മന്ത്രങ്ങളെ സോമയാഗത്തിനുവേണ്ടിയുള്ള ക്രമത്തിൽ സംഗീതനിബദ്ധമായി ക്രമീകരിച്ചിരിക്കുന്നതാണ് ഇത്.
  4. അഥർവവേദം ശത്രുനാശത്തിനും രോഗരക്ഷക്കും പാപപരിഹാരങ്ങൾക്കും മറ്റും വേണ്ടിയുള്ള മന്ത്രങ്ങൾ അടങ്ങിയതാണ്.

                               വേദങ്ങളുടെ പശ്ചാത്തലം

ഇന്തോ ആര്യന്മാരുടെ ,മദ്ധ്യേഷ്യയിൽ നിന്ന് ഇറാനിയൻ പീഠഭൂമിയിലൂടെ (അതായത് ഇന്നത്തെ അഫ്ഘാനിസ്താൻ പ്രദേശത്തു കൂടെ) ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കുള്ള, കുടിയേറ്റകാലത്താണ്‌ ഋഗ്വേദത്തിന്‍റെ രചന നടന്നിരിക്കുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്‍റെ വടക്കുപടിഞ്ഞാറൻ പ്രദേശം അതായത് ആധുനിക പാകിസ്താന്‍റെ വടക്കുഭാഗമാണ്‌ ഇതിൽ പരാമർശവിധേയമാകുന്ന ഭൂമേഖല. ഇന്നത്തെ അഫ്ഘാനിസ്താനിലെ പല നദികളേയും ഋഗ്വേദത്തിൽ സാദൃശ്യമുള്ള പേരുകളിൽ പരാമർശിക്കുന്നുണ്ട്. (ഉദാഹരണം:ഗോമതി – ഗുമൽ നദി, കുഭാ – കാബൂൾ നദി, സുവാസ്തു – പെഷവാറീനു വടക്കുള്ള സ്വാത്). മറ്റു വേദങ്ങളിലും പിൽക്കാലസംസ്കൃതരചനകളിലൂടെയും ഇന്ത്യക്കാരുടെ സാംസ്കാരിക കേന്ദ്രം സിന്ധൂനദി കടന്ന് കൂടുതൽ തെക്കു കിഴക്കു ഭാഗത്തേക്ക് വരുന്നതും ഗംഗയുടേയും യമുനയുടേയും തടങ്ങളിലേക്ക് നീങ്ങിയതായും കാണാൻ സാധിക്കും. വേദങ്ങൾ വ്യാഖ്യാനിക്കുന്നതിൽ വന്ന പിഴവ്, അവ മറ്റുള്ളവർ മനസ്സിലക്കുന്നതിൽ സംഭവിക്കാവുന്ന പിഴവും ഇവിടെ കാണാതിരിന്നു കൂടാ. വേദങ്ങളിൽ പരാമർശിക്കുന്ന പേരുകൾ മനുഷ്യ നാമം ആണെന്ന തോന്നലാണു ഇതിനു കാരണം.

ഋഗ്വേദം.

സ്തുതിക്കുക എന്നർത്ഥമുള്ള ഋച്എന്ന ധാതുവിൽ നിന്ന് ഉണ്ടായ പദമാണ് ഋക്”. ഋഗ്വേദം ലോകത്തിലെ ഏറ്റവും പുരാതന സാഹിത്യഗ്രന്ഥമായി പരിഗണിക്കപ്പെടുന്നു. ഇതിലെ കീർത്തനങ്ങളാണ് സംഹിതകൾ‘. ദൈവത്തോട് പ്രാർത്ഥിക്കുന്നതരത്തിലുള്ള ദേവസ്തുതികളാണ് ഋഗ്വേദത്തിലുള്ളത്. ഋഗ്വേദത്തെ മാക്സ് മുള്ളർ ഇംഗ്ലീഷിലേയ്ക്കും വള്ളത്തോൾ നാരായണമേനോൻ മലയാളത്തിലേയ്ക്കും വിവർത്തനം ചെയ്തു.10600 പദ്യങ്ങളുള്ള 1028 മന്ത്രങ്ങൾ അഥവാ സൂക്തങ്ങളും 10 മണ്ഡലങ്ങളും ഇതിലുണ്ട്. അഗ്നിമീളേ പുരോഹിതംഎന്നാരംഭിക്കുന്ന ഋഗ്വേദം യഥ വസ്സുസഹാസതിഎന്ന് അവസാനിക്കുന്നു. വിശ്വാമിത്രനാൽ ചിട്ടപ്പെടുത്തപ്പെട്ട ഗായത്രീമന്ത്രംഇതിലെ ആറാം മണ്ഡലത്തിലാണ്. ഋഗ്വേദത്തിന്‍റെ പത്താം മണ്ഡലത്തിലാണ് പുരുഷസൂക്തം‘. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് ചാതുർവർണ്ണ്യവ്യവസ്ഥ നിലവിൽ വന്നത്. ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നതാണ് ചാതുർവർണ്ണ്യവിഭാഗങ്ങൾ. ഇതിൽ ബ്രഹ്മാവിന്‍റെ (പുരുഷന്‍റെ) ശിരസ്സ്, കരങ്ങൾ, ഊരുക്കൾ, കാൽപ്പാദം എന്നിവിടങ്ങളിൽ നിന്ന് യഥാക്രമം ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നിവർ സൃഷ്ടിക്കപ്പെട്ടു എന്ന് പുരുഷസൂക്തത്തിൽ പറയുന്നു. 

യജുർവ്വേദം

നിരവധി ഗദ്യഭാഗങ്ങളുള്ള വേദമാണിത്. ബലിദാനം, പൂജാവിധി എന്നിവയെക്കുറിച്ച് ഇവിടെ പരാമർശിക്കുന്നു. യജുർവേദത്തിലാണ് യജ്ഞം ആരംഭിച്ചത്. ഇതിന്‍റെ ഉപവേദമാണ് ധനുർവേദം. മന്ത്രദേവതാസിദ്ധികൾ, ആയുധവിദ്യകൾ എന്നിവ പരാമർശിക്കപ്പെടുന്നത് ഇതിലാണ്. യജുർവ്വേദം രണ്ടായി അറിയപ്പെടുന്നു അവ ശുക്ളയജുർവ്വേദം കൃഷ്ണയജുർവ്വേദം ഇവയാണ്.

സാമവേദം

യജ്ഞങ്ങൾ നടക്കുമ്പോൾ സ്തുതിക്കുന്ന അല്ലെങ്കിൽ ആലപിക്കുന്ന മന്ത്രങ്ങളാണ് സാമവേദത്തിൽ ഉളളത്.അവയിൽ പലതും ഋഗ്വേദസംബന്ധിയാണ്.

അഥർവവേദം

അഥർവ്വ ഋഷിയുടെ പേരിലാണ് ഈ വേദം അറിയപ്പെടുന്നത് ഈവേദത്തെക്കുറിച്ച് അനേകം അന്ധവിശ്വാസം നിലനിൽക്കുന്നു. അഥർവവേദം ഏറിയപങ്കും മറ്റ് വേദങ്ങളുടെ ഉപയോഗവും വിധികളും ആണ് വിഷയങ്ങൾ.

വേദഭാഷ

സ്വാമി ദയാനന്ദ സരസ്വതിയുടെ നിഗമനം വൈദിക സംസ്കൃതം ആണു വേദങ്ങളിലെ ഭാഷ. അതിൽ നിന്നുമാണു ലൗകിക സംസ്കൃതം അടക്കമുള്ള ലോകഭാഷകൾ ഉണ്ടായതായി പല പണ്ഡിതരും അഭിപ്രായപ്പെടുന്നതു.

വേദമന്ത്രങ്ങൾ

വേദമന്ത്രങ്ങൾ ചൊല്ലുന്നതിന് ഒരു പ്രത്യേക രീതിയുണ്ട്. ഇതിനു “ഓത്ത്എന്നും പറയാറുണ്ട്. UNESCO വേദം ചൊല്ലുന്നത് പൈതൃക സംസ്കൃതിയായി അംഗീകരിച്ചിട്ടുണ്ട്. ഓരോ വേദമന്ത്രത്തിനും ഋഷിദേവതഛന്ദസ്സ്സ്വരം എന്നിവയുണ്ട്.

വേദങ്ങളിലെ ദൈവസങ്കല്പം.

വേദങ്ങളിൽ ഏകദൈവത്തെയാണോ ബഹുദൈവങ്ങളെ ആണോ പ്രതിപാദിക്കുന്നത് എന്നതിനെപ്പറ്റി ഭിന്നഭിപ്രായങ്ങളുണ്ട്. സായണഭാഷ്യത്തെ അവലംബിച്ച് ഭൂരിഭാഗം പണ്ഡിതന്മാരും ബഹുദൈവങ്ങളുടെ പ്രതിപാദനമാണെന്നുള്ള അഭിപ്രായക്കാരാണു. മാക്സ് മുള്ളർ (Max Muller) ഒരു പടികൂടി കടന്ന്, വേദങ്ങളിൽ ഏകദൈവസങ്കല്പത്തോടൊപ്പം ബഹുദൈവാരാധനയുണ്ടെന്നും അതിനു ഹെനോതീയിസം  എന്നു പേരിടുകയും ചെയ്തു. എന്നാൽ ആര്യ സമാജസ്ഥാപകനായ സ്വാമി ദയാനന്ദ സരസ്വതിയുടെ പണ്ഡിതോചിതമായ അഭിപ്രായത്തിൽ വേദങ്ങൾ ഏകദൈവത്തെ തന്നെയാണു പ്രതിപാദിക്കുന്നത്. ഇതിനു ധാരാളം പരാമർശങ്ങൾ വേദങ്ങളിൽത്തന്നെയുണ്ട്. “

പുരാണങ്ങൾ

പ്രപഞ്ചസത്യങ്ങളെയും ദാർശനികപരമായ ഉപദേശങ്ങളെയും ധർമ്മസംഹിതകളെയും സാധാരണ മനുഷ്യർക്ക്‌ ഉൾക്കൊള്ളുവാൻ പ്രാപ്യമാവുന്ന ഘടനയിൽ കഥാഖ്യാനം പോലെ രചിക്കപ്പെട്ടിട്ടുള്ള ഗ്രന്ഥങ്ങളാണ് പുരാണങ്ങൾ(സംസ്കൃതം:पुराण, purāṇa. ആംഗലേയം:Puranas). വേദാധികാരമില്ലാത്ത ശൂദ്രർക്കും, സ്ത്രീകൾക്കും വേണ്ടി രചിക്കപ്പെട്ട ഇതിഹാസപുരാണങ്ങളെ ‘പഞ്ചമവേദമെന്നും’ വിളിക്കാറുണ്ട്. ഹിന്ദുജനസാമാന്യത്തിന്‍റെ മതവിശ്വാസം സ്ഥാപിച്ചിരിക്കുന്നത് പുരാണങ്ങളിലാണ്.

പതിനെട്ട് മഹാപുരാണങ്ങളും ഏതാണ്ട് അത്ര തന്നെ ഉപപുരാണങ്ങളും ഉണ്ടെന്ന് പറയപ്പെടുന്നു. ഇവ കൂടാതെ ഹിന്ദു ക്ഷേത്രങ്ങളുടെ ഉല്പത്തിയെപ്പറ്റിയും, ആത്മീയ ചരിത്രത്തെപ്പറ്റിയും മറ്റും പ്രതിപാദിക്കുന്ന സ്ഥലപുരാണങ്ങൾ. ഒരു പ്രത്യേക കുലത്തിന്‍റെ ഉല്പത്തിയെപ്പറ്റിയും, ഐതിഹ്യങ്ങളെപ്പറ്റിയുമുള്ള കുലപുരാണങ്ങൾ എന്നിവയും പുരാണങ്ങളിൽ ഉൾപ്പെടുത്തിക്കാണാറുണ്ട്.

വിഷ്ണു, ശിവൻ, പാർവതി തുടങ്ങിയ ദേവീദേവന്മാരുടെ കഥകൾ പുരാണങ്ങളിൽ അടങ്ങിയിരിക്കുന്നു. ഈ ദേവകളെ ആരാധിക്കുന്ന രീതികളും ഇവയിൽ വിശദമാക്കിയിട്ടുണ്ട്. ഇതിനു പുറമേ ലോകത്തിന്‍റെ നിർമ്മിതി, വിവിധ രാജാക്കന്മാർ എന്നിവയെക്കുറിച്ചുമുള്ള പരാമർശങ്ങൾ പുരാണങ്ങളിലുണ്ട്.

വേദങ്ങളിൽ നിന്നും വ്യത്യസ്തമായി പുരാണങ്ങൾ വളരെ ലളിതമായ സംസ്കൃതഭാഷയിലാണ്‌ രചിക്കപ്പെട്ടിരിക്കുന്നത്. അതുപോലെത്തന്നെ വേദങ്ങൾ നിഷിദ്ധമായ സ്ത്രീകളും ശൂദ്രരും ഉൾപ്പെടെ എല്ലാ ജനവിഭാഗങ്ങളും പുരാണങ്ങൾ പഠിക്കുന്നത് അനുവദനീയവുമായിരുന്നു. ക്ഷേത്രങ്ങളിൽ പുരോഹിതർ ഇവ ചൊല്ലിയിരുന്നു.

ഭഗവദ്ഗീത

ഭാരതീയ ഇതിഹാസഗ്രന്ഥമായ മഹാഭാരതത്തിന്‍റെ ഭാഗമായ ആത്മജ്ഞാനിയുടെ ഗീതം എന്നറിയപ്പെടുന്ന പദ്യഭാഗങ്ങളാണ്‌ ഭഗവദ്ഗീത(സംസ്കൃതത്തിൽ भगवद्‌ गीता ഇംഗ്ലീഷിൽ Bhagavad Gītā). എന്നറിയപ്പെടുന്നത് . സംസ്കൃതത്തിൽ രചിക്കപ്പെട്ടിരിക്കുന്ന ഇതിലെ 18 അദ്ധ്യായങ്ങളിലായി പാണ്ഡവവീരനായ അർജുനന്നും തേരാളിയായ ശ്രീകൃഷ്ണനും തമ്മിലുള്ള സംഭാഷണം സഞ്ജയൻ പ്രതിപാദിക്കുന്നതായാണവതരിപ്പിച്ചിട്ടുള്ളത്.  

കൃഷ്ണദ്വൈപായനൻ അഥവാ വ്യാസമഹർഷിയാണ്‌ഇത് ക്രോഡീകരിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. ഭീഷ്മപർവ്വത്തിലെ 25 മുതൽ 45 വരെയുള്ള അദ്ധ്യായങ്ങളിലായി ഈ കാവ്യം ചേർത്തിരിയ്ക്കുന്നു. കർ‍മയോഗം,ജ്ഞാനയോഗം, ഭക്തിയോഗം എന്നിങ്ങനെ മൂന്ന് ഉപദേശമണ്ഡലങ്ങളുവയോരോന്നിനും ആറ് അദ്ധ്യായം വീതവുമാണ്‌ ഗീതയിലുള്ളത്.
ഭഗവദ്ഗീത എന്നതിന് ദൈവത്തിന്‍റെ ഗീതം എന്നാണ്‌ വാച്യാർത്ഥം.

പശ്ചാത്തലം.

മഹാഭാരതത്തിലെ കുരുക്ഷേത്ര യുദ്ധത്തിനു മുൻപ് ബന്ധുക്കൾ ഉൾപ്പെട്ട കൌരവ സൈന്യത്തോട് ഏറ്റുമുട്ടുവാൻ വിമുഖത കാട്ടിയ അർജ്ജുനനെയുദ്ധോത്സുകനാക്കാൻ കൃഷ്ണൻ പറഞ്ഞു കൊടുക്കുന്ന മട്ടിലാണ് ഇതിന്‍റെ രചന. യുദ്ധം കാണുവാൻ ദിവ്യദൃഷ്ടി ലഭിച്ച സഞ്ജയൻ ഈ യുദ്ധം ധൃതരാഷ്ട്രരോട് വിവരിച്ചു കൊടുക്കുന്നതായാണ് മഹാഭാരതത്തിൽ വ്യാസൻവിവരിച്ചിരിക്കുന്നത്.

രചനാകാലം.

ഗീത സാധാരണ കരുതപ്പെടുന്നത്ര പ്രാചീനതയുള്ള കൃതിയല്ല എന്ന് അഭിപ്രായമുള്ള ചരിത്രകാരന്മാരുണ്ട്. അവരിൽ ഭാരതത്തിൽ നിന്നുള്ളവരിൽ ഏറ്റവും പ്രമുഖൻ കോസാംബിയാണ്‌ബുദ്ധമതം ബ്രാഹ്മണരുടെ പ്രാചീനപ്രാമാണ്യത്തെ തകർത്തു കളഞ്ഞതിനുശേഷം ഒരു തിരിച്ചു വരവിനായി ബ്രാഹ്മണമതത്തെ പുതിയ മുഖം നൽകി അതിനെ പുനരുദ്ധരിക്കാൻ വൈദികകാലത്തെ അനുഷ്ഠാനാചാരാദികളോട് ചേർന്നു പോകാത്ത ഒട്ടേറെ ഭാഗങ്ങൾ പൗരാണിക രചനകളിൽ കൂട്ടിച്ചേർത്തു എന്നും മഹാഭാരത്തിൽ അങ്ങനെ പ്രക്ഷിപ്തമായ ഭാഗങ്ങളിൽ ഏറ്റവും പ്രമുഖമായത് ഗീതയാണെന്നുമാണു അദ്ദേഹത്തിന്‍റെ അഭിപ്രായം. ഇത് മറ്റു പല ചരിത്രകാരന്മാരും അംഗീകരിക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ അഭിപ്രായത്തിൽ, കൃഷ്ണനെന്ന ദൈവം തന്നെ അർ‌വ്വാചീനനാണ്. അദ്ദേഹത്തിന്‍റെ പരമദൈവത്വം പിന്നീട് ഏറെ നൂറ്റാണ്ടുകളോളം അംഗീകരിക്കപ്പെട്ടില്ല. ഗീതയിലെ സംസ്കൃത ഭാഷ മൂന്നാം നൂറ്റാണ്ടിലേതുമാണ്. മറ്റു ചില ചരിത്രകാരന്മാർ പറയുന്നത് കൃഷ്ണദ്വൈപായനൻ എന്ന വേദവ്യാസൻ സൃഷ്ടിച്ച ഒരു കഥാപാത്രം മാത്രമാണ്‌ കൃഷ്ണനെന്നും അദ്ദേഹത്തെ പിന്നീട് ആര്യബ്രാഹ്മണർ തങ്ങളുടെ ദൈവങ്ങളുടെ സ്ഥാനത്തേക്ക് ഉയർത്തുകയും അതിനായി പുരാണങ്ങളും മറ്റു കൃതികളും രചിച്ചു എന്നുമാണ്‌. ഗുജറാത്തിൽ ജീവിച്ചിരുന്ന കൃഷ്ണവസുദേവ് എന്ന പ്രാദേശിക ആൾ ദൈവത്തെ ഈ ഗണത്തിലേക്ക് കൊണ്ടുവരികയായിരുന്നു .എന്നാൽ പുരാണങ്ങളിലെയും മറ്റു ഹൈന്ദവ ഗ്രന്ഥങ്ങളിലെയും കാലഗണനാ രീതിയും ആയി ഒത്തു പോകുന്നതല്ല ഈ വാദങ്ങൾ എന്നത് കൊണ്ട് ഇവ ആധികാരികമാണ് എന്ന് ഉറപ്പിച്ചു പറയാനും സാധിക്കില്ല.മഹാഭാരതയുദ്ധം നടന്ന കുരുക്ഷേത്രം,ശ്രീകൃഷ്ണന്‍റെ ജന്മസ്ഥലം മധുര ,അദ്ദേഹത്തിന്‍റെ രാജധാനി ആയ ദ്വാരക തുടങ്ങിയവയുടെ കാലപ്പഴക്കം നിർണയിക്കാൻ മതിയായ ഗവേഷണങ്ങൾ നടത്താത്തതും ഒരു പോരായ്മ തന്നെ ആണ്.

പ്രമേയം.

തത്വജ്ഞാനമാണ്‌ ഗീതയുടെ പ്രമേയം. ഹിന്ദുമതത്തിലെ ഏറ്റവും ഉത്കൃഷ്ടമായ ദർശനഗ്രന്ഥങ്ങളിൽ ഒന്നായി ഭഗവദ്ഗീത പരിഗണിയ്ക്കപ്പെടുന്നു.

യോഗാഭ്യാസം. From വിക്കിപീഡിയ

ഇന്ത്യൻപൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ്‌ യോഗ. ഇന്ത്യ ലോകത്തിന് നൽകിയ സംഭാവനയാണിത്.

മനുഷ്യനെ ശാരീരികവും മാനസികവും ആത്മീയവുമായ ഉന്നതിയിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തൊട് കൂടി രചിക്കപ്പെട്ട കൃതിയാണ് അഷ്ടാംഗയോഗ, (പതഞ്ജല യോഗശാസ്ത്രം). പതഞ്ജലി മഹർഷിയാണ് ഈ ഗ്രന്ഥത്തിന്‍റെ കർത്താവ്. യോഗ എന്ന വാക്കിന്‍റെ അർത്ഥം ചേർച്ച എന്നാണ്.

തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനികകാലത്ത്‌, മനുഷ്യന്‍റെ വർദ്ധിച്ചു വരുന്ന മാനസികപിരിമുറുക്കത്തിന്‍റെ പിരി അയയ്‌ക്കാൻ യോഗയ്‌ക്കുള്ള കഴിവ്‌ അതുല്യമാണ്‌.ആധുനികചികിത്സാ സമ്പ്രദായങ്ങളുടെ ഭാഗമായി യോഗയെ മാറ്റാനും അതുവഴി ആ പുരാതന സമ്പ്രദായത്തിന്‍റെ സാധ്യതകൾ പ്രയോജനപ്പെടുത്താനുമുള്ള പരിശ്രമങ്ങൾ നടന്നുവരുന്നു.

ആധുനികവൈദ്യശാസ്ത്രത്തെ അപേക്ഷിച്ച് വളരെ പുരാതനമായ ഒരു ചരിത്രമുണ്ട് യോഗയ്ക്ക്. നമ്മുടെ പൂർവ്വികരായ ഋഷിമാർ ദീർഘകാലത്തെ ധ്യാന-മനനാദികളാൽ നേടിയെടുത്ത വിജ്ഞാനമാണിത്. വാമൊഴിയിലൂടെ ശിഷ്യപരമ്പരകൾക്കു പകർന്നുകിട്ടിയ ഈ വിജ്ഞാനം പിന്നീട് താളിയോലഗ്രന്ഥങ്ങളിലൂടെ വരമൊഴിയായി മാറി. തലമുറകളായി ഫലം കണ്ടുവരുന്നതും വിശ്വാസമാർജ്ജിച്ചതുമായ ഒരു ചികിത്സാമാർഗ്ഗമാണിത്.

പന്ത്രണ്ട് വയസ്സുകഴിഞ്ഞ ആർക്കും യോഗ അഭ്യസിക്കാം. പക്ഷേ ഋതുവായിരിക്കുന്ന അവസരങ്ങളിലും ഗർഭാവസ്ഥയിലും സ്ത്രീകൾ യോഗാഭ്യാസം ചെയ്യാൻ പാടില്ല.

ശരീരത്തിന്‍റെ വളവുകൾ യോഗയിലൂടെ നിവർത്തി ശ്യാസകോശത്തിന്‍റെ പൂർണ സംഭരണ ശേഷിയിലെത്തിക്കുകയും ഇതുവഴി പ്രാണവായുവിന്‍റെ ഉപയോഗം ശരിയായ നിലയിലെത്തിക്കുന്നു ഇങ്ങനെ ലഭിക്കുന്ന പ്രാണവായു രക്തത്തിലൂടെ തലച്ചോറിലെത്തുന്നു ഇതുവഴി തലച്ചോറിന്‍റെ പ്രവർത്തനം ഉന്നതിയിലെത്തുന്നു ഉയർന്ന ചിന്തകൾ ഉണ്ടാകുന്നു വികാരനിയന്ത്രണം സാധ്യമാകുന്നു ആത്മീയ ഉന്നതിലഭിക്കുന്നു

ഘടകങ്ങൾ.

യോഗയിൽ യമം, നിയമം, ആസനംപ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നീ എട്ട് ഘടകങ്ങൾ ഉണ്ട്. യമം, നിയമം, ആസനം, പ്രാണായാമം എന്നിവ സാധാരണ ജീവിതം നയിക്കുന്നവർക്ക് വേണ്ടിയുള്ളതും, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവ സന്യാസിമാർക്കും, ആത്മീയതയിൽ കഴിയുന്നവർക്കും വേണ്ടിയുമാണ് വിധിച്ചിട്ടുള്ളത്. ഒരാൾ യോഗ പരിശീലിക്കുന്നതിന് മുൻപായി അറിഞ്ഞിരിക്കേണ്ട ഘടകങ്ങളാണ് യമം, നിയമം എന്നിവയിൽ പ്രതിപാദിച്ചിട്ടുള്ളത്. ബാക്കിയിള്ളവ യോഗ ആരംഭിച്ചതിന് ശേഷമുള്ള വിഷയങ്ങൾ ആണ്.

യമം.

അഹിംസ , സത്യം, അസ്തേയം, അപരിഗ്രഹം, ബ്രഹ്മചര്യം എന്നിവയെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. മനസ്സുകൊണ്ടും, പ്രവർത്തികൊണ്ടും യാതൊന്നിനേയും വേദനിപ്പിക്കരുത് എന്നാണ് അഹിംസ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. നാം ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും സത്യമായിരിക്കണം, സത്യത്തിന് വേണ്ടിയായിരിക്കണം. അതാണ് സത്യം എന്ന് പറയുന്നത്. അർഹതയില്ലാത്തത് ആഗ്രഹിക്കരുത്, കൈവശപ്പെടുത്തരുത് എന്നാണ് ആസ്തേയം എന്നത് അർത്ഥമാക്കുന്നത്. അവശ്യം വേണ്ടത് മാത്രം സ്വന്തമാക്കുകയും ആവശ്യമില്ലാത്തത് അതായത് ദുർമോഹങ്ങൾ ഉപേക്ഷിക്കുക എന്നാണ് അപരിഗ്രഹം അർത്ഥമാക്കുന്നത്. മനസ്സുകൊണ്ടോ പ്രവർത്തികൊണ്ടോ യാതൊന്നിനേയും ദുരുപയോഗം ചെയ്യാതിരിക്കുക എന്നാണ് ബ്രഹ്മചര്യം കൊണ്ട് ഉദ്ദേശിക്കുന്നത്.

നിയമം.

ശൗചം, സന്തോഷം, തപസ്സ്, ഈശ്വര പ്രണിധാനം, സ്വാദ്ധ്യായം എന്നിവയാണ് നിയമം. ശരീരം, വാക്ക്, വിചാരം, പ്രവൃത്തി ശുചിയായിരിക്കുക എന്നതിനെയാണ് ശൗചം എന്ന് പറയുന്നത്. ദുശ്ശീലവും ദുര് വിചാരങ്ങളും, ദുഷ്പ്രവർത്തികളും ഇല്ലാതെ മനസ്സിനെ നിഷ്കളങ്കമായും സൂക്ഷിക്കുക. കൂടാതെ എല്ലായ്പ്പോഴും സന്തുഷ്ടനായിരിക്കുക. ഇതാണ് സന്തോഷം. കൃത്യനിഷ്ഠ, ആത്മവിശ്വാസം, പരിശ്രമം, കടമകൾ എന്നിവ യഥാസമയം നിറവേറ്റുന്നതിനായി പ്രയത്നിക്കുന്നതാണ് തപസ്സ്. ചെയ്യുന്ന എല്ലാ കർമ്മങ്ങളും ഈശ്വരാർപ്പണമായി കരുതുന്നതിനെ ഈശ്വര പ്രണീധാനം എന്ന് പറയുന്നു. അവനവനെക്കുറിച്ച് നടത്തുന്ന വിലയിരുത്തലുകൾ, വിമർശനങ്ങൾ, പിഴവുകൾക്കുള്ള പ്രായശ്ചിത്തം സ്വാദ്ധ്യായം എന്ന് പറയുന്നു.

ആസനം.

സ്ഥിരസുഖം ആസനംസ്ഥിരമായ സുഖം പ്രദാനം ചെയ്യുന്നതെന്തോ അതാണ്‌ ആസനമെന്ന് പറയുന്നുണ്ടെങ്കിലും പലർക്കും ഇത് അസുഖകരമായ അനുഭവമാണെന്ന് ഫലിതമായെങ്കിലും പറഞ്ഞു കേട്ടിട്ടുണ്ട്. പ്രപഞ്ചത്തിലെ വിവിധ ചരാചരങ്ങളെ നിരീക്ഷിച്ച പൂർവികർ ഇവരുടെ ഇരിപ്പിൽ തന്നെ പല ഗുണഗണങ്ങൾ കണ്ടെത്തുകയും അത് മനുഷ്യരിൽ പരീക്ഷിച്ച് ഫലം അനുഭവിച്ചറിയുകയും ചെയ്തു. യോഗാസനങ്ങൾ ശരീരത്തിന് ദൃഡത നൽകുന്നവയാണ്. ആസനേന ഭവേത് ദൃഡംഎന്നാണ് ശാസ്ത്രം പറയുന്നത്. ഒപ്പം ചിട്ടയായ ഭക്ഷണക്രമവും ഇതിന് അത്യന്താപേക്ഷിതമാണ്. നിസ്സാരകാര്യങ്ങൾക്കു പോലും യന്ത്രസാമഗ്രഹികൾ ഉപയോഗിക്കുന്ന ആധുനിക ലോകത്തിൽ ഇവ തീർച്ചയായും ഗുണം ചെയുമെന്ന കാര്യത്തിൽ സംശയമില്ല. എങ്കിലും യമം, നിയമം ഇവ കഴിഞ്ഞാണ് ആസനങ്ങൾക്ക് സ്ഥാനം.

പ്രാണായാമം.

യോഗാഭ്യാസത്തിന്‍റെ പ്രധാനമായ വിഷയമാണ് പ്രാണായാമം. നിയന്ത്രണവിധേയമായ ശ്വാസോച്ഛ്വാസത്തിനേയാണ് ഇതുകൊണ്ട് ഉദ്ദേശിയ്ക്കുന്നത്. സ്വാഭാവികമായി നടന്നുകൊണ്ടിരിയ്ക്കുന്ന ശ്വാസോച്ഛ്വാസപ്രക്രിയയിൽ ശ്വാസകോശങ്ങളെ വികാസ-സങ്കോചങ്ങൾക്ക് വിധേയമാക്കാൻ മാത്രമുള്ള പ്രക്രിയ നടക്കുന്നില്ല എന്ന കാരണത്താൽ ഈ കുറവ് പരിഹരിയ്ക്കാനായാണ് യോഗയിൽ പ്രാണായാമം എന്ന അഭ്യാസം ഉൾപ്പെടുത്തിയിരിയ്ക്കുന്നത്. ബോധപൂർവ്വം ചില നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാണ് ഇവിടെ ശ്വാസോച്ഛ്വാസം നടത്തുന്നത്. ഇപ്രകാരം ആവശ്യമായ ഓക്സിജനും ഊർജ്ജവും ആഗിരണം ചെയ്യപ്പെടുന്നു. യോഗശാസ്ത്രപ്രകാരം മനോനിയന്ത്രണമില്ലായ്മ രോഗങ്ങളായി പരിണമിയ്ക്കുന്നു. മനസ്സും ശ്വാസവും പരസ്പരപൂരകങ്ങളാണ്. അന്യോന്യം രഥസാരഥി എന്നാണ് പറയുന്നത്. വികാരതീവ്രത മനസ്സിനെ വികലമാക്കുക വഴി ശ്വാസോച്ഛ്വാസത്തിന്‍റെ ഗതിവേഗതയേയും മാറ്റുന്നു. നിയന്ത്രണവിധേയമായ ശ്വാസോച്ഛ്വാസം പ്രാണായാമം കൊണ്ട് സാധ്യമാക്കുന്നു.

പ്രത്യാഹാരം.

തിരിച്ചുകൊണ്ടുവരൽ എന്നാണ് പ്രത്യാഹാരപദത്തിന് അർഥം. ഇന്ദ്രിയങ്ങളെ ശബ്ദം, സ്പർശം, രൂപം, രസം, ഗന്ധം എന്നീ സ്വസ്വവിഷയങ്ങളിൽ വ്യാപരിക്കുവാൻ അനുവദിക്കാതെ പിടിച്ചുനിർത്തി ആ ഇന്ദ്രിയങ്ങളുടെ അധീശത്വം നേടുകയും തദ്വാരാ മനഃശക്തിയെ ഒരിടത്ത് കേന്ദ്രീകരിപ്പിക്കുകയും ആണ് പ്രത്യാഹാരത്തിന്‍റെ ലക്ഷ്യം. ഇത് അനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന ഒരുവന് പഞ്ചേന്ദ്രിയവിഷയമായ ബാഹ്യലോകം അനുഭവവേദ്യമാകയില്ല.

ധാരണ.

പ്രത്യാഹാരംവഴി വിഷയങ്ങളിൽനിന്നു പിൻതിരിപ്പിച്ചുകൊണ്ടുവന്ന മനസ്സിനെ ഏകാഗ്രമാക്കി ഒരു ബിന്ദുവിൽ കേന്ദ്രീകരിക്കുന്ന അനുഷ്ഠാനമാണ് ധാരണ. നാസാഗ്രം, നാഭിചക്രം മുതലായ ഏതെങ്കിലും ഒരു സ്ഥാനത്തെ ഈ ആവശ്യത്തിനു തിരഞ്ഞെടുക്കാവുന്നതാണ്.

ധ്യാനം.

ധാരണയ്ക്കു വിഷയമായ ബിന്ദുവിൽ ഏകതാനത അനുഭവിക്കുകയാണ് ധ്യാനം എന്ന അംഗത്തിന്‍റെ സ്വഭാവം. അപരിവർത്തിതവും അവിചലിതവും ആയ ജ്ഞാനാവസ്ഥയാണ് ഇത്. ധ്യാനം ശീലിക്കുന്നവൻ പ്രണവത്തെ-ഓംകാരത്തെ-ഏകാവലംബമായി സ്വീകരിക്കാറുണ്ട്. മനസ്സും ആത്മാവും തമ്മിലുള്ള ബന്ധം സ്ഥാപിച്ചുതരുന്ന മധ്യസ്ഥനാണ് പ്രണവം. പ്രണവം ഈശ്വരവാചകമാകയാൽ അർഥാനുസന്ധാനത്തോടുകൂടി ജപിക്കുന്നതു ധ്യാനമായിത്തീരുന്നു. ക്ളേശം (അവിദ്യ, അസ്മിത, രാഗം, ദ്വേഷം, അഭിനിവേശം), കർമം (പുണ്യപാപങ്ങൾ), ആശയം (വാസന) എന്നീ ജീവധർമങ്ങളൊന്നുമില്ലാത്ത പരമകാരുണികനായ ഈശ്വരനെ നിരന്തരം ധ്യാനിക്കുന്നതുകൊണ്ട് സാധകനു തദാകാരത്വം ലഭിക്കുന്നു. അങ്ങനെ അത് ഐക്യസിദ്ധിക്കു വഴിയൊരുക്കുന്നു.

സമാധി.

യോഗത്തിന്‍റെ എട്ടാമത്തേതും അവസാനത്തേതുമായ അംഗമാണ് സമാധി. ഉപ്പും വെള്ളവും പോലെ മനസ്സും ആത്മാവും ഐക്യം പ്രാപിക്കുന്ന ഒരവസ്ഥയാണ് സമാധിയിൽ അനുഭവപ്പെടുന്നത്. മുൻപറഞ്ഞ ഏഴു സാധനകൾ അനുഷ്ഠിക്കുമ്പോഴും ധ്യാതാവ്, ധ്യേയം, ധ്യാനം എന്നിവയുടെ വിവേചനം ഉണ്ടായിരിക്കും. എന്നാൽ സമാധിയിൽ ധ്യാതാവും ധ്യാനവും ധ്യേയത്തിൽ വിലയം പ്രാപിച്ച്-ത്രിപുടി നശിച്ച്-എല്ലാം ഏകാത്മകമായിത്തീരുകയും യോഗത്തിന്‍റെ സാഫല്യം സിദ്ധവത്കൃതമാകുകയും ചെയ്യും. പാതഞ്ജലപദ്ധതിയനുസരിച്ച് സമാധിയിൽ സാധകൻ അനുഭവിക്കുന്ന പരമാനന്ദം ജീവാത്മാവിന്‍റെയും പരമാത്മാവിന്‍റെയും ഐക്യം കൊണ്ടുള്ളതാണ്.

ഇതെല്ലാം യോഗ അഭ്യസിക്കാൻ തുടങ്ങും മുൻപ് ശീലിക്കേണ്ട കാര്യങ്ങളാണ്. ഉത്തമ വിശ്വാസമുള്ള ഗുരുവിന്‍റെ കീഴിൽ നേരിട്ട് വിദ്യ അഭ്യസിക്കുക. അത് തെറ്റുകൾ പെട്ടെന്ന് തിരുത്താനും ശരിയായരീതിയിൽ പരിശീലിക്കാനും സാധിക്കും.

ശ്രദ്ധിക്കേണ്ടവ.

നേരത്തേ ഉണരാൻ ശീലിക്കുക. ഏതെങ്കിലും ഈശ്വരനെ സങ്കൽ പിച്ച് എഴുന്നേൽക്കുക. വെറും വയറ്റിൽ ഒരു ഗ്ലാസ് ശുദ്ധ ജലം കുടിക്കുക. തലേന്ന് രണ്ടോ മൂന്നോ തുളസിയിലയിട്ട് വച്ചിരുന്ന വെള്ളമോ, ചെറുനാരങ്ങയിൽ തേൻചേർത്ത വെള്ളമോ ആയാൽ വളരെ നല്ലതാണ്. അതിനു ശേഷം പ്രഭാത കൃത്യങ്ങൾ കൃത്യമായ് ചെയ്യുക. അതിന് ശേഷം നല്ലതുപോലെ വായു സഞ്ചാരം ഉള്ള മുറിയിൽ, കട്ടിയുള്ളതും നീളവും വീതിയുമുള്ള വിരിപ്പ് വിരിക്കുക. അതിൽ വടക്കോട്ടോ കിഴക്കോട്ടോ അഭിമുഖമായിരുന്ന് യോഗ ആരംഭിക്കാം. തുടക്കത്തിൽ ശാന്തിമന്ത്രവും അതിനു ശേഷം ഏതെങ്കിലും ഇഷ്ട പ്രാർത്ഥനയും ചൊല്ലുക.

യോഗശാസ്ത്രം.

ആയുസ്സും ആരോഗ്യവും പ്രദാനം ചെയ്യുക എന്നതാണ് യോഗയുടെ മുഖ്യലക്ഷ്യം.ഇതിനുള്ള അനേകം ഉപായങ്ങളും ഉപദേശങ്ങളുമാണ് യോഗശാസ്ത്രം പ്രതിപാദിച്ചിരിയ്കുന്നത്. ആസന പ്രാണായാമാദികളാണ് പ്രധാനമായ യോഗസാധനകൾ . പ്രകൃതിചികിത്സയിൽ യോഗ നിർബന്ധമാണ്.

യോഗാസനം.

പ്രധാന ലേഖനം: യോഗാസനം

ശരീരത്തിനും പുറത്തുമുള്ള സകല അവയവങ്ങൾക്കും ഇന്ദ്രിയങ്ങൾക്കും സന്ധികൾക്കും ക്രമമായ വ്യായാമം കൊടുക്കലാണിത്. നല്ല നീളവും വീതിയുമുള്ള ഒരു ഷീറ്റ്, യോഗാസനം ചെയ്യൂമ്പോൾ ശരീരം തറയിൽ സ്പർശിക്കാതിരിക്കാനായി ഉപയോഗിക്കേണ്ടതാണ്. നിന്നും ഇരുന്നും കിടന്നും ചെയ്യേണ്ട ആസനങ്ങളുണ്ട്.

ബ്രഹ്മചര്യം.

ഈ വാക്കിന് യോഗശാസ്ത്രത്തിൽ ധാരാളം അർത്ഥങ്ങൾ ഉണ്ട് , പരം ബ്രഹ്മത്തിന്‍റെ വഴിയേ ചരിക്കുക അതാണ് ബ്രഹ്മചര്യം. ജീവിതം നയിക്കുന്ന സാധാരണ മനുഷ്യനെ സംബന്ധിച്ചിടത്തോളം ശരീരം കൊണ്ടുംമനസ്സ്കൊണ്ടും വാക്കുകൊണ്ടും നമ്മുടെ ശക്തി ഒരു തരത്തിലും ദുരുപയോഗം ചെയ്യാതിരിക്കുക എന്നതാണ് ബ്രഹ്മചര്യം.

ഇതിഹാസങ്ങൾ

 രാമായണം   മഹാഭാരതം

രാമായണം

 ഭാരതത്തിന്‍റെ സംഭാവനയായ രണ്ട് ഇതിഹാസങ്ങളിൽ ഒന്നാണ്‌ രാമായണം. രാമന്‍റെ യാത്ര എന്നാണ്‌ രാമായണത്തിനർത്ഥം. വാല്മീകി മഹർഷി രചിച്ച രാമായണം കാവ്യരൂപത്തിലുള്ള ആദ്യ കൃതിയാണ്‌ എന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട് ഇത് ആദിമകാവ്യം എന്നും അറിയപ്പെടുന്നു. മഹത്തായ സീതാചരിത്രവും പൗലസ്ത്യവധവുമാണ് രാമകഥാസംക്ഷേപസാരം. ധാർമ്മികമൂല്യങ്ങളെ മുറുകെ പിടിക്കാനായി മഹത്തായ സിംഹാസനം വരെ ഉപേക്ഷിച്ച രാമനേയും ഭരതനേയും പോലുള്ള മനുഷ്യരുടെ കഥയിലൂടെ മഹത്തരമായ ധർമ്മസം‌രക്ഷണത്തെക്കുറിച്ചുള്ള സന്ദേശമാണ്‌ വാല്മീകിരാമായണത്തിൽ നിന്ന് ലഭിക്കുന്നത്. വാല്മീകിരാമായണത്തിനു മുന്നേ തന്നെ  രാമകഥയെ  അടിസ്ഥാനമാക്കിയുള്ള ആഖ്യാനങ്ങൾ പ്രചാരത്തിലുണ്ടായിരുന്നു. ആ ആഖ്യാനങ്ങൾ ലഭ്യമല്ലാത്തതിനാലാണ്‌ വാല്മീകിരാമായണം രാമകഥയുടെ ഏറ്റവും പ്രാചീനമായ രൂപമായിത്തീർന്നത്.

ഒരു നൂറ്റാണ്ടിനു മുമ്പ് മാത്രമാണ് പാശ്ചാത്യലോകത്ത് രാമായണം അറിയപ്പെട്ടുതുടങ്ങിയതെങ്കിലും ഇതിനകം അതിനെപ്പറ്റി വിവിധപഠനങ്ങൾ അവിടെ നടന്നിട്ടുണ്ട്. ഇന്ത്യൻ ചരിത്രകാരന്മാരും പിന്നീട് രാമായണത്തെപ്പറ്റി ശാസ്ത്രീയമായി പഠിക്കാനാരംഭിച്ചു. ആദ്യകാലങ്ങളിൽ രാമായണം അതിപ്രാചീനമാണ് എന്ന അഭിപ്രായമായിരുന്നു. എങ്കിലും ഇന്ന് പണ്ഢിതരെല്ലാം തന്നെ ആദിരാമായണ (വാല്മീകി) ഗ്രന്ഥത്തിനും ഇപ്പോൾ പ്രചാരത്തിലിരിക്കുന്ന വാല്മീകി രാമായണത്തിനും പ്രത്യേകം രചനാകാലം നിർദ്ദേശിക്കുന്നുണ്ട്.

പുരാതന ഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാഹിത്യ സൃഷ്ടികളിലൊന്നായ രാമായണത്തിന്‍റെ പ്രഭാവം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെയും ദക്ഷിണപൂർവേഷ്യയിലെയും സംസ്കാരങ്ങളിൽ പ്രതിഫലിച്ചുകാണാം. ഇന്ന് കാണുന്ന രാമായണം നിരവധി പ്രക്ഷിപ്തഭാഗങ്ങൾ ചേർന്നതാണ്‌. രാമനെ വെറുമൊരു സാധാരണ മനുഷ്യനായി വിവരിക്കുന്ന ആദ്യരൂപത്തോട് വിഷ്ണുവിന്‍റെ അവതാരങ്ങളിലൊന്നായി വാഴ്ത്തുന്ന തരത്തിലുള്ള ഭാഗങ്ങൾ പിന്നീട് ചേർക്കപ്പെട്ടതാണ്‌ എന്ന വാദമുണ്ട്. രാമനെ ഈശ്വരനായി വാഴ്ത്തുന്ന സന്ദർഭങ്ങൾ എല്ലാം തന്നെ പിന്നീട് ചേർക്കപ്പെട്ടതാണെന്നും വാദിക്കപ്പെടുന്നു‌. രാമായണത്തിൽ രാമനെ ഈശ്വരനായി ഉദ്ഘോഷിക്കുന്ന സന്ദർഭങ്ങൾ‍ കൂടുതലും കാണുന്നത് കാണ്ഡത്തിലും ഉത്തരകാണ്ഡത്തിലും ആണ്‌. ഈ രണ്ടുകാണ്ഡങ്ങളും രാമായണത്തോട് പിൽക്കാലത്ത് കൂട്ടിചേർക്കപ്പെട്ടതാണെന്ന് പല പണ്ഡിതന്മാരും കാര്യകാരണ സഹിതം തെളിയിച്ചു കഴിഞ്ഞു. ഉത്തരകാണ്ഡത്തിന്‍റെയും ബാലകാണ്ഡത്തിന്‍റെയും രചനാശൈലി രാമായണത്തിന്‍റെ പ്രാമാണിക കാണ്ഡത്തിൽ നിന്ന് വളരെ വ്യത്യസ്തമായിരിക്കുന്നതും തന്നെ ഇതിനുള്ള തെളിവാണ്‌. പല ഗ്രന്ഥകർത്താക്കളും തങ്ങളുടെ കൃതികളിൽ ഉത്തരകാണ്ഡത്തെ ഉൾക്കൊള്ളിച്ചിട്ടുമില്ല.

രാമായണം ബൗദ്ധകൃതിയെ അടിസ്ഥാനപ്പെടുത്തിയതാണെന്നും; ക്രി.മു. മൂന്നാം ശതകത്തിൽ എഴുതപ്പെട്ട ദശരഥജാതകത്തിലെ സ്രോതസ്സായ രാമകഥയാണ്‌ (ഇത് വളരെക്കാലം മുൻപേ വായ്മൊഴിയായി പ്രചരിച്ചിരുന്നു) രാമായണത്തിനടിസ്ഥാനം എന്നും ചില ചരിത്രകാരന്മാർ വാദിക്കുന്നു.

ഐതിഹ്യം

രാമായണം കാവ്യരൂപത്തിൽ രചിക്കാനിടയായ സംഭവത്തെ കുറിച്ചുള്ള ഐതിഹ്യം അനുസരിച്ച് വാല്മീകി മഹർഷിയുടെ ആശ്രമത്തിൽ വിരുന്നുവന്ന നാരദമുനിയിൽ നിന്നാണ്‌ വാല്മീകി രാമകഥ കേൾക്കാനിടയായത്. നാരദനോടുള്ള വാല്മീകിയുടെ ചോദ്യം ഇങ്ങനെയാണ്.

‘ക്വോ നസ്മിൻ സാമ്പ്രതം ലോകേ ഗുണവാൻ തത്ര വീര്യവാൻ’

അതായത് ഈ ലോകത്തിൽ ധൈര്യം, വീര്യം, ശ്രമം, സൗന്ദര്യം, പ്രൗഢി, സത്യനിഷ്ഠ, ക്ഷമ, ശീലഗുണം, അജയ്യത എന്നീ ഗുണങ്ങളടങ്ങിയ ഏതെങ്കിലും മനുഷ്യനുണ്ടോ; ഉണ്ടെങ്കിൽ അങ്ങേക്കറിയാതിരിക്കാൻ വഴിയില്ലല്ലോ? എന്നായിരുന്നു; അതിനുള്ള മറുപടിയായാണ്‌ നാരദൻ രാമകഥ ചൊല്ലിക്കൊടുക്കുന്നത്.

എല്ലാ ഗുണങ്ങളും ഒരു മനുഷ്യനിൽ സമ്മേളിക്കുക എന്നത് അസംഭവ്യമാണ് എന്നും എന്നാൽ ഏറെക്കുറെ ഗുണങ്ങൾ ഒത്തുചേർന്ന മനുഷ്യൻ ദശരഥമഹാരാജാവിന്‍റെ മൂത്തമകൻ രാമനാണെന്നും ആയിരുന്നു നാരദന്‍റെ മറുപടി. തുടർന്ന് നാരദൻ രാമകഥ മുഴുവനും വാല്മീകിക്ക് വിസ്തരിച്ച് കൊടുത്തു.

പിന്നീടൊരിക്കൽ‍ ശിഷ്യന്മാരുമൊത്ത് തമസാ നദിയിൽ സ്നാനത്തിനായി പോവുകയായിരുന്ന വാല്മീകി ഒരു വേടൻ ക്രൗഞ്ചമിഥുനങ്ങളിൽ ആൺപക്ഷിയെ അമ്പെയ്ത് വീഴ്ത്തുന്നതു കണ്ടു. കാട്ടിൽ വസിക്കുന്ന മുനിമാർക്ക് അത്തരം കാഴ്ചകൾ നിത്യേന കാണുന്നതാണെങ്കിലും രാമകഥ വാല്മീകിയുടെ ലോകവീക്ഷണം തന്നെ മാറ്റി മറിച്ചിരുന്നതിനാൽ, ആൺപക്ഷിയുടെ ദാരുണമായ അന്ത്യവും പെൺപക്ഷിയുടെ വിലാപവും ചേർന്ന് ആ കാഴ്ച മഹർഷിയുടെ മനസ്സലിയിച്ചു. ഉള്ളിൽ ഉറഞ്ഞുക്കൂടിയ വികാരം[a]

മാ നിഷാ‍ദ പ്രതിഷ്ഠാം ത്വമഗമഃശാശ്വതീ സമാഃ യൽ ക്രൌഞ്ചമിഥുനാദേകമവധീഃ കാമമോഹിതം”

എന്ന ശ്ലോകരൂപത്തിൽ പുറത്തുവന്നു. ഈ ശ്ലോകം ചൊല്ലിത്തീർന്നതും ബ്രഹ്മാവ് അവിടെ പ്രത്യക്ഷനായി. അതേ രൂപത്തിൽ തന്നെ ശ്രീരാമന്‍റെജീവിതകഥ രചിക്കുവാൻ വാല്മീകിയെ ഉപദേശിച്ചു.

ഇരുപതിനായിരം ശ്ലോകം കൊണ്ട് രാമായണ കഥ കാവ്യരൂപത്തിൽ അദ്ദേഹം എഴുതിത്തീർത്തു. അഞ്ഞൂറ് അദ്ധ്യായങ്ങൾ ഇതിലുണ്ട്. ബാലകാണ്ഡംഅയോദ്ധ്യാകാണ്ഡംആരണ്യകാണ്ഡംകിഷ്കിന്ധാകാണ്ഡംസുന്ദരകാണ്ഡംയുദ്ധകാണ്ഡംഉത്തരകാണ്ഡം എന്നിങ്ങനെ ഏഴു കാണ്ഡങ്ങളിലാണ് രാമകഥ രചിച്ചിരിക്കുന്നത്. ഇതിൽ ബാലകാണ്ഡവും ഉത്തരകാണ്ഡവും വാല്മീകി എഴുതിയതല്ല എന്നും അത് പിന്നീട് ചേർക്കപ്പെട്ടതാണെന്നും വാദമുണ്ട്.

രചയിതാവ് : വാല്മീകി

വാല്മീകി മഹർഷിയാണ്‌ രാമായണത്തിന്‍റെ രചയിതാവ് എന്നാണ് ലഭിച്ചിട്ടുള്ള രേഖകളിൽ നിന്ന് അനുമാനിക്കുന്നത്. ഈ കവിയുടെ ജീവചരിത്രത്തെപ്പറ്റിയുള്ള പ്രാമാണികമായ തെളിവുകളുടെ അഭാവം ഉണ്ട് എന്നത് നിസ്തർക്കമാണ്. പാരമ്പര്യമനുസരിച്ച് അദ്ദേഹം ആദ്യം ഒരു കൊള്ളക്കാരനായിരുന്നു. എന്നാൽ സന്യാസം സ്വീകരിച്ച ശേഷം ദീർഘകാലത്തെ തപസ്സിനുശേഷം അദ്ദേഹം രാമായണം രചിക്കാനുള്ള സാമർത്ഥ്യം നേടിയെടുത്തു. അദ്ദേഹം ഒരു ശിവഭക്തനായിരുന്നു. ഇതു സംബന്ധിച്ച ആദ്യത്തെ പരാമർശം സ്കന്ദപുരാണത്തിലാണുള്ളത്. എന്നാൽ ഇതിന്‍റെ പ്രാചീനതയെക്കുറിച്ച് സന്ദേഹമുയർന്നിട്ടുണ്ട്. കാരണം സ്കന്ദപുരാണത്തിലെ കൂടുതൽ വിവരങ്ങളും എട്ടാം നൂറ്റാണ്ടിനുശേഷമുള്ളതാണ് എന്നതും ധാരാളം പ്രക്ഷിപ്തങ്ങൾ കലർന്നതുമാണെന്നതാണ്‌.

പ്രമാണിക രാമായണത്തിൽ യുദ്ധകാണ്ഡത്തിലെ ഫലശ്രുതിയിലല്ലാതെ ഒരിടത്തും വാല്മീകിയെക്കുറിച്ച് പ്രസ്താവമില്ല. എന്നാൽ പിന്നീടെഴുതപ്പെട്ട രാമായണത്തിൽ ബാലകാണ്ഡത്തിലും, ഉത്തരകാണ്ഡത്തിലും പ്രസ്താവങ്ങൾ കാണാം. കൂടാതെ മഹാഭാരതത്തിലും വാല്മീകിയെപ്പറ്റി സൂചനകൾ ലഭിക്കുന്നു.  മഹാഭാരതത്തിലെ അനുശാസനപർവ്വത്തിൽ ഒരു വാദത്തിൽ വാല്മീകിയെ ബ്രഹ്മഘ്നൻ എന്നാക്ഷേപിക്കുന്നുണ്ട്. വാല്മീകി കൊള്ളക്കാരനായിരുന്നു എന്ന കഥകൾ പ്രചരിപ്പിക്കാൻ ഈ അനുമാനമായിരിക്കണം എന്നു കാമിൽ ബുൽകെ അഭിപ്രായപ്പെടുന്നു.

തൈത്തീര്യപ്രാതിശാഖ്യത്തിൽ വൈയാകരണനായ ഒരു വാല്മീകി മഹർഷിയെപ്പറ്റി പറയുന്നു. ഇദ്ദേഹം ആദികവിയിൽ നിന്നും വ്യത്യസ്തനാണ് എന്ന് യാക്കോബിയും വെബ്ബറും അഭിപ്രായപ്പെടുന്നു. മഹാഭാരതത്തിലെ ഉദ്യോഗപർവ്വത്തിലെ സുപർണ്ണ വാല്മീകിയെപ്പറ്റി പറയുന്നുണ്ട്. സുപർണ്ണവംശം ക്ഷത്രിയരായിരുന്നതിനാൽ ആദികവിയും, സുപർണ്ണവാല്മീകിയും വ്യത്യസ്തരായിരിക്കണം.

ബാലകാണ്ഡത്തിന്‍റെയും, ഉത്തരകാണ്ഡത്തിന്‍റെയും രചനയോടെയാണ്‌ ആദികവി വാല്മീകിയും, മഹർഷി വാല്മീകിയും ഒന്നാണെന്ന ധാരണ പരക്കെ സ്വീകരിക്കപ്പെട്ടു തുടങ്ങിയത്. ബാലകാണ്ഡത്തിന്‍റെ പ്രാരംഭത്തിൽ വാല്മീകി നാരദനിൽ നിന്ന് രാമകഥ കേൾക്കുന്നതിനിടയായതിനേയും പിന്നീടു രാമായണം എഴുതിയശേഷം ഗായകരായ തന്‍റെ രണ്ട് ശിഷ്യന്മാരോട് രാമകഥ പ്രചരിപ്പിക്കാൻ നിർദ്ദേശിച്ചതിനേയും സൂചിപ്പിച്ചിരിക്കുന്നു. ഉത്തരകാണ്ഡത്തിൽ സീതാപരിത്യാഗത്തിനുശേഷം സീതയെ വാല്മീകി സം‌രക്ഷിക്കുന്നതിനേയും മറ്റും പറയുന്നു. ഉത്തരകാണ്ഡത്തിൽ വാല്മീകി താൻ പ്രചേതസ്സിന്‍റെ പത്താമത്തെ പുത്രനാണെന്ന് പറയുന്നു. അനേകായിരം വർഷം അദ്ദേഹം തപസ്സു ചെയ്തിരുന്നുവെന്നും സൂചിപ്പിക്കുന്നു.(ദക്ഷീണാത്യരാമായണത്തിൽ -ഉത്തരകാണ്ഡം 111, 11) എന്നാൽ ഉത്തരകാണ്ഡത്തിന്‍റെ രചയിതാവിൻ വാല്മീകി ഒരു കൊള്ളക്കാരനായിരുന്നു എന്ന കഥ സ്വീകാര്യമായിരുന്നില്ല എന്ന അനുമാനമാണ്‌ ഇതു നൽകുന്നത്. ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടുമുതൽ ആദികവിയും വാല്മീകി മഹർഷിയും ഒന്നാണെന്നത് സർവ്വസമ്മതമായി തുടങ്ങുകയും വാല്മീകിയെ രാമായണത്തിന്‍റെ സംഭവങ്ങളുടെ സമകാലീനാക്കിത്തീർക്കുകയും ചെയ്തു തുടങ്ങി. ഉത്തരകാണ്ഡത്തിന്‍റെ രചനാകാലത്ത് വാല്മീകിയും അയോദ്ധ്യയുമായി അഭേദ്യമായ ബന്ധമുണ്ടെന്ന് സ്ഥാപിച്ചു തുടങ്ങി. വാല്മീകിയെ ദശരഥന്‍റെ സുഹൃത്തായും ചിത്രീകരിക്കുന്നു.

പില്ക്കാലത്തെ പലരചനകളിലും വാല്മീകിയും ഭാർഗ്ഗവ ച്യവനമഹർഷിയും ഒന്നാണെന്ന സങ്കല്പം പ്രചരിച്ചു തുടങ്ങി. ച്യവനമഹർഷി അനേകായിരം വർഷം തപസ്സിരുന്ന് ശരീരം മുഴുവൻ ചിതല്പുറ്റ് (വാല്മീകം) വന്നു മൂടിയെന്ന കഥ വാല്മീകിയുമായി ബന്ധപ്പെടുത്തിക്കാണുന്നു.

 രാമകഥയുടെ മൂല സ്രോതസ്സ്

ആദികവി വാല്മീകിക്കു മുമ്പേതന്നെ രാമകഥ സംബന്ധിച്ച ആഖ്യാനകാവ്യം പ്രചരിച്ചു കഴിഞ്ഞിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ വാല്മീകി രാമായണം രചിച്ചു എന്ന് മിക്കവാറും എല്ലാ പണ്ഡിതരും ഏകാഭിപ്രായക്കാരാണ്‌. എന്നാൽ മൂലസ്രോതസ്സിനെക്കുറിച്ച് പണ്ഡിതരുടെ ഇടയിൽ വിഭിന്നമായ അഭിപ്രായങ്ങൾ നിലനിൽക്കുന്നു.

സംക്ഷിപ്തം:

മഹാവിജ്ഞനും ബ്രഹ്മർഷിമാരിൽ പ്രധാനിയുമായ വാല്മീകി യുടെ ആശ്രമത്തിൽ വിരുന്നു വന്ന നാരദനോട് വാല്മീകി മഹർഷി ധൈര്യം, വീര്യം, ശമം, സത്യവ്രതം, വിജ്ഞാനം, കാരുണ്യം, സൗന്ദര്യം, പ്രൗഢി, ക്ഷമ, ശീലഗുണം, അജയ്യത എന്നീ ഗുണങ്ങൾ ഒത്തുചേർന്ന ഏതെങ്കിലും മനുഷ്യൻ ഭൂമുഖത്തുണ്ടോ എന്ന ചോദ്യം ചോദിക്കുകയും അതിനുത്തരമായി നാരദൻ മഹർഷിക്ക് രാമകഥ വിവരിച്ചുകൊടുക്കുകയും ചെയ്യുന്നിടത്താണ്‌ രാമായണം ആരംഭിക്കുന്നത്. നാരദന്‍റെ  അഭിപ്രായത്തിൽ ശ്രീരാമന്‌ സദൃശനായി മറ്റൊരാളുണ്ടായിരുന്നില്ല. ഗാംഭീര്യത്തിൽ സമുദ്രത്തേയും സൗന്ദര്യത്തിൽ പൂർണ്ണചന്ദ്രനെയും ക്രോധത്തിൽ കാലാഗ്നിയേയും ക്ഷമയിൽ ഭൂമിദേവിയേയും രാമനു സമാനമായി അദ്ദേഹം വിവരിച്ചു. അയോദ്ധ്യയിലെ രാജാവായിരുന്ന ദശരഥമഹാരജാവിന്‍റെ പട്ടമഹിഷിയായ കൗസല്യയിൽ ഉണ്ടായ ആദ്യപുത്രനാണ്‌ രാമൻ. മറ്റു ഭാര്യമാരായ സുമിത്രയിൽ ലക്ഷ്മണനെന്നും ശത്രുഘ്നനെന്നും കൈകേയിയിൽ ഭരതനെന്നും മറ്റ് മൂന്ന് പുത്രന്മാരും അദ്ദേഹത്തിനുണ്ടായിരുന്നു. ദശരഥൻ മൂത്തപുത്രനെന്ന നിലയിൽ അനന്തരാവകാശിയായി രാമനെയാണ്‌ കണ്ടിരുന്നത്. പ്രജകളുടെ ഹിതത്തിനനുസരിച്ച് രാമനെ യുവരാജാവായി അഭിഷേകം ചെയ്യാനൊരുങ്ങിയ വേളയിൽ ചില നാടകീയ സംഭവങ്ങൾ ഉണ്ടായി.

ന്‍റെ മകൻ ഭരതൻ രാജാവാകണമെന്ന് അതിയായി ആഗ്രഹിച്ച കൈകേയി പണ്ടെന്നോ രാജാവ് തനിക്ക് നൽകിയ വരത്തിന്‍റെ പിൻ‌ബലത്താൽ ഭരതനെ രാജാവാക്കണമെന്നും രാമനെ വാനപ്രസ്ഥത്തിനയക്കണമെന്നും ശഠിച്ചു. സത്യവ്രതനായ ദശരഥപുത്രൻ പിതാവിന്‍റെ മാനം രക്ഷിക്കാനായി സഹോദരനായ ലക്ഷ്മണനോടും ഭാര്യ സീതയോടും ഒപ്പം യാതൊരു പരിഭവവുമില്ലാതെ വനത്തിലേക്ക് തിരിച്ചു. നിഷാദരാജാവായ ഗുഹൻ അവരെ ഗംഗകടത്തിവിടുകയും കാട്ടിൽ വച്ച് ഭരദ്വാജമുനിയെ കാണുകയും അദ്ദേഹത്തിന്‍റെ നിർദ്ദേശപ്രകാരം ചിത്രകൂടത്തിൽ താമസിക്കാനാരംഭിക്കുകയും ചെയ്തു. ആ നാളുകളിൽ ദശരഥൻ ചരമമടഞ്ഞു. യുവരാജാവായി ഭരണം തുടരാൻ ഭരതൻ വിസമ്മതിച്ചു. രാമനെ അന്വേഷിച്ച് ഭരതൻ കാട്ടിലേക്ക് പോകുകയും രാമനെ കണ്ടെത്തുകയും ചെയ്തു. എന്നാൽ ഭരതന്‍റെ അഭ്യർത്ഥനപ്രകാരം സിംഹാസനത്തിലേക്ക് തിരിച്ചു ചെല്ലാൻ രാമൻ വിസമ്മതിച്ചു. സാന്ത്വനങ്ങളോടെ ഭരതനെ അദ്ദേഹം തിരിച്ചയച്ചു. രാമന്‍റെ പാദുകങ്ങളെ സ്വീകരിച്ച് അത് മുൻനിർത്തി ഭരതൻ രാജ്യഭാരം നിർവഹിക്കുന്നു

വീണ്ടും നഗരത്തിൽ നിന്ന് ആളുകൾ എത്തിയെങ്കിലോ എന്ന ആശങ്കകൊണ്ട് രാമൻ കൂടുതൽ ദുർഗ്ഗമമായ ദണ്ഡകാരണത്തിലേക്ക് താമസം മാറ്റി. വിരാധനെന്ന് രാക്ഷസനെ അദ്ദേഹം വധിക്കുന്നു. അഗസ്ത്യമഹർഷിയുടെ ആശ്രമത്തിൽ നിന്ന് ദേവേന്ദ്രന്‍റെ വില്ലും ബാണങ്ങളൊഴിയാത്ത ആവനാഴിയും അദ്ദേഹം നേടുന്നു. മുനിമാർക്ക് രക്ഷക്കായി രാക്ഷസന്മാരെ വധിക്കാൻ അദ്ദേഹം സഹായിക്കാമെന്നേൽക്കുന്നു. രാക്ഷസരാജാവായ രാവണന്‍റെ സഹോദരി ശൂർപ്പണഖയുടെ അംഗഛേദം വരുത്തുന്നത് ഇക്കാലത്താണ്‌. രാവണൻ ശൂർപ്പണഖയുടെ ആഗ്രഹപ്രകാരം പ്രതികാരത്തിനായി പതിനാലായിരം ഘോരരാക്ഷസന്മാരെ അയക്കുന്നു. എന്നാൽ ഇവരെയെല്ലാം രാമൻ എതിർത്ത് തോല്പിക്കുന്നു. മാരീചൻ എന്ന രാക്ഷസന്‍റെ മായകൊണ്ട് രാവണൻ സീതയെ അപഹരിച്ച് തന്‍റെ രാജ്യമായ ലങ്കയിലേക്ക് കൊണ്ടുപോകുന്നു. ഇതിനെ തടഞ്ഞ ജടായുവിനെ രാവണൻ വധിച്ചു.

സീതയെ അന്വേഷിച്ചു നടക്കുന്ന രാമലക്ഷ്മണന്മാർ പമ്പാ തീരത്തുവച്ച് ഹനുമാനെ കാണുന്നു. ഹനുമാന്‍റെ ആഗ്രഹപ്രകാരം സുഗ്രീവനേയും അവർ പരിചയപ്പെടുന്നു. സുഗ്രീവനെ സ്വന്തം ജ്യേഷ്ഠനായ ബാലിയുടെ നിയന്ത്രണങ്ങളിൽ നിന്ന് മോചിപ്പിച്ച് ബാലിവധം നടത്തുന്നു. പകരമായി സീതയെ അന്വേഷിക്കുന്ന ചുമതല സുഗ്രീവൻ തന്‍റെ വാനരസേനയെ ഏല്പിക്കുന്നു.

വാനരപ്പടയിൽ പക്ഷിശ്രേഷ്ഠനും ജടായുവിന്‍റെ സഹോദരനുമായ സമ്പാതിയിൽ നിന്നും ലഭിച്ച വിവരങ്ങളനുസരിച്ച് ഹനുമാൻ നൂറുയോജന വിസ്താരമുള്ള ദക്ഷിണമഹാസമുദ്രം ലംഘിച്ച് ലങ്കയിലെത്തുന്നു. അശോകവനിയിൽ വച്ച് സീതയെ കാണുകയും രാമന്‍റെ വിശേഷങ്ങൾ അറിയിക്കുകയും ചെയ്തു, രാമന്‍റെ മുദ്രാമോതിരം കാണിച്ച് വിടവാങ്ങി വരും വഴിക്ക് രാവണനു പിടികൊടുത്ത ഹനുമാന്‍റെ വാലിനു തീവക്കാൻ രാവണൻ കല്പിക്കുന്നു. വാലിലെ തീയുമായി ഓടിനടന്ന ഹനുമാൻ കൊട്ടാരത്തിനു തീ കൊടുത്ത് നേരമ്പോക്ക് നടത്തുകയും ചെയ്യുന്നു. രാവണന്‍റെ സേനാപതികളെയും ഇളയമകനായ അക്ഷയകുമാരനെയും ഹനുമാൻ കൊന്നൊടുക്കുന്നു. രാവണനെ വെല്ലുവിളിച്ചശേഷം സമുദ്രം തിരിച്ച് ചാടിക്കടന്ന് രാമനടുത്തെത്തി വിവരം അറിയിക്കുന്നു.

രാമൻ യുദ്ധത്തിനുള്ള ഒരുക്കങ്ങൾ ചെയ്ത് സമുദ്രതീരത്തെത്തുന്നു. സേതുബന്ധനം ചെയ്ത് വാനരസേനകളോടൊത്ത് ലങ്കയിലെത്തി യുദ്ധം ചെയ്യുന്നു. യുദ്ധത്തിൽ രാവണനെ വധിക്കുകയും തുടർന്ന് സീതയെ രക്ഷപ്പെടുത്തുകയും ചെയ്യുന്നു. വിഭീഷണനെ രാജാവായി വാഴിച്ചശേഷം രാമൻ തിരിച്ചു പോരുന്നു. സീതയോട് രാമൻ ക്രൂരമായാണ്‌ സംസാരിച്ചത്. എന്നാൽ സീത അഗ്നിയിൽ തന്‍റെ വിശുദ്ധി തെളിയിച്ച് രാമന്‍റെ  മനസ്സിനെ വിജയിക്കുന്നു.

ശ്രീരാമൻ അയോദ്ധ്യയിൽ വൻ വരവേല്പ് നൽകുകയും അദ്ദേഹം സിംഹാസനാവരോഹണം ചെയ്യുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ഭരണകാലത്ത് പ്രജകൾ കൃതയുഗത്തിലെന്ന പോലെ മംഗളകരമായി കഴിഞ്ഞുകൂടി. രോഗങ്ങൾ, ബാലമരണം, വിധവകൾ, പ്രകൃതിക്ഷോഭങ്ങൾ എന്നിവയൊന്നുമില്ലാത്ത രാമരാജ്യം അവർക്ക് ലഭിച്ചു. ഒടുവിൽ തന്‍റെ പ്രിയപ്പെട്ടവരെയെല്ലാം ഉപേക്ഷിച്ച ശേഷം ശ്രീരാമൻ സരയൂനദിയിലിറങ്ങി സ്വർഗ്ഗാരോഹണം ചെയ്തു.

പ്രധാനമായും രണ്ടുഭാഗമായാണ്‌ രാമായണം വികസിച്ചിരിക്കുന്നത്‌ എന്നാണ്‌ പാശ്ചാത്യചരിത്രകാരന്മാരുടെ അഭിപ്രായം. അഞ്ചു കാണ്ഡങ്ങൾ മാത്രമുള്ള രാമായണത്തിൽ ബാലകാണ്ഡം, ഉത്തരകാണ്ഡം എന്നിവ പിന്നീട്‌ കൂട്ടിച്ചേർത്തവയാണ്‌ എന്നാണ്‌.

**************

ത്രിത്വമര്‍മ്മം?

  ബൈബിള്‍ (സത്യവേദം)പറയുന്നത് അനുസരിച്ച് ദൈവത്തിന്‍റെ  സ്വരൂപത്തിൽ ആണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്‌. (ഉല്പത്തി 1:27) ഇതിനെ ദൈവസാദൃശം എന്നും പറയാം. ഒന്നിനോട് ഒന്ന് സാദൃശം പറയുന്നത് ഉപമയാണ്. (ദൈവത്തെപ്പോലെയാണ് മനുഷ്യൻ. അതിനാല്‍ മനുഷ്യനെപ്പോലെയായിരുന്നു യേശുവും.) യേശു എല്ലാ കാര്യങ്ങളും ഉപമകളിലൂടെയാണ് അരുളിച്ചെയ്തിട്ടുള്ളത്. (മത്തായി 13:35)

  തിരുവചനവെളിപ്പാട് അനുസരിച്ച്  മനുഷ്യനിൽ രണ്ടു വ്യക്തികൾ ഉണ്ട്. ദേഹം, ദേഹി എന്നുള്ളത് ആണത്. ആദാം സുന്ദരരൂപത്തിൽ നിര്‍മ്മിക്കപ്പെട്ടു. അത് ദേഹി അല്ലെങ്കില്‍ ആത്മാവ് ആയിരുന്നു. ആദാം പിശാചിനോട് കൂട്ട് കൂടിയപ്പോൾ അവൻ അധമൻ ആക്കപ്പെട്ടു.(ആദാം ഹവ്വാ എന്നിവര്‍ ദേഹത്തിന്‍റെയും ദേഹിയുടെയും പ്രതീകങ്ങൾ ആകുന്നു. അവര്‍ രണ്ടു വ്യക്തികൾ ആയിരിക്കുമ്പോൾത്തന്നെ അവരുടെ പേര്‍ ആദാം എന്നാകുന്നു. (ഉല്പത്തി 5:2). പിശാച് ദേഹിയോടൊപ്പം ദേഹത്തിൽ വസിക്കുന്നു എന്നും പറയാം. (ദൈവ മനുഷ്യനും പിശാചും ഒരുമിച്ചു വസിക്കുന്നു.) (ഖുറാന്‍ അദ്ധ്യായം 95. സൂറത്തുത്തീൻ 4,5)

  ഭാര്യയും ഭര്‍ത്താവും ഭര്‍ത്തൃനിയമത്താൽ ബന്ധിപ്പിക്കപ്പെട്ടതുപോലെ ദേഹിയും ദേഹവും  ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നതു പാപത്തിന്‍റെ നിയമത്താൽ ആകുന്നു. ഭര്‍ത്തൃനിയമത്തിൻകീഴിൽ സ്ത്രീ മക്കള്‍ക്ക്‌ ജന്മം നല്‍കുന്നതുപോലെ പാപത്തിന്‍റെ നിയമത്തിൻകീഴിൽ ദേഹി പാപസ്വഭാവങ്ങൾ പുറപ്പെടുവിക്കുന്നു. (ഭാര്യക്കു ഭര്‍ത്താവിന്‍റെ കുഞ്ഞിനു ജന്മം നല്കാൻ മാത്രമേ അധികാരമുള്ളു.) അതുപോലെ ദേഹിക്കു പാപത്തിന്‍റെ സ്വഭാവം പുറപ്പെടുവിക്കുവാൻ മാത്രമേ അധികാരമുള്ളു.

  മക്കള്‍ക്ക്‌ ജന്മം നല്‍കുന്ന ബന്ധത്തിൽനിന്ന് സ്ത്രീ സ്വാതന്ത്ര്യം നേടുന്നത് ഭര്‍ത്താവ് മരിക്കുമ്പോളാകുന്നു സംഭവിക്കുന്നത്‌. അതുപോലെ പാപത്തിനു ജന്മം നല്‍കുന്ന ബന്ധത്തിൽനിന്ന് ദേഹി സ്വാതന്ത്ര്യം നേടുന്നത് ദേഹം (പാപം, പിശാചു) മരിക്കുമ്പോളാകുന്നു സംഭവിക്കുന്നത്‌.

  മനുഷ്യദേഹിയും ദേഹവും പാപം നിമിത്തം മരണത്തിനു വിധിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ജീവിച്ചിരിക്കുമ്പോൾത്തന്നെ ഈ മരണശിക്ഷ പാപത്തിനുവേണ്ടി മരിച്ച ക്രിസ്തുവിനോടൊപ്പം ഏറ്റെടുക്കുന്നവൻ ചീത്തക്കള്ളനെപ്പോലെ ദേഹം മരിക്കുകയും തള്ളപ്പെടുകയും നല്ലകള്ളനെപ്പോലെ ഏറ്റുപറഞ്ഞുകൊണ്ട് ദേഹി രക്ഷിക്കപ്പെടുകയും ചെയ്യുന്നു. ഭര്‍ത്താവു മരിച്ചു  ഭാര്യ വേറെ ഒരുവന് ആയിത്തീര്‍ന്നു മക്കള്‍ക്ക്‌ ജന്മം നല്‍കുന്നതുപോലെ പാപം മരിച്ചു ദേഹി ക്രിസ്തുവിന്‍റെത് ആയിത്തീര്‍ന്നു ദിവ്യസ്വഭാവത്തിനു ജന്മം നല്‍കുന്നു. (പിശാചും ദേഹിയും പാപത്തിന്‍റെ നിയമത്താൽ ബന്ധിപ്പിക്കപ്പെട്ടതുപോലെ ക്രിസ്തുവും ദേഹിയും സ്നേഹത്തിന്‍റെ നിയമത്താൽ അതായത് പരിശുദ്ധാത്മാവിനാൽ ബന്ധിക്കപ്പെടുന്നു. ദേഹത്തിന്‍റെ (പാപം) മരണം ക്രിസ്തുവിനോടൊപ്പം ആയിരിക്കട്ടെ എന്നുള്ളതാണ് ദൈവമര്‍മ്മം. മുറിവ് ഉണ്ടാക്കിയവന്‍ മുറിവ് കെട്ടുന്നതുപോലെയാണ് ദൈവം ചെയ്യുന്നത്.

  മനുഷ്യനെ അധമൻ ആക്കിയവൻ അതിനുള്ള ശിക്ഷ ഏറ്റെടുത്തു എന്നതിൽ തെറ്റൊന്നും ഇല്ല. പാപത്തിൽ അടച്ച ദൈവം തന്നെത്താൻ വെളിപ്പെടുത്തിക്കൊണ്ട്‌ പാപത്തിന്‍റെ ന്യായവിധി ഒരു ശിക്ഷയായി കുരിശിൽ നിര്‍വ്വഹിക്കുന്നു. (സങ്കീര്‍ത്തനങ്ങൾ 9:16) അതാണ്‌ യേശുവിന്‍റെ മരണവും പാപത്തിനുള്ള ന്യായവിധിയും. അതിലൂടെ മനുഷ്യവര്‍ഗ്ഗം നീതീകരിക്കപ്പെട്ടു. മുകളില്‍ എഴുതിയത് ഒന്നും ആരുടേയും മനുഷ്യബുദ്ധി അംഗീകരിക്കുന്ന ഒന്നല്ല. ദൈവംതന്നെ ബുദ്ധിയെ തുറക്കട്ടെ. ബുദ്ധിക്കു നിരക്കാത്തതു വിശ്വസിക്കാൻ കഴിയട്ടെ. രക്ഷ പ്രാപിക്കട്ടെ.(1 കൊരിന്ത്യർ 1:21).

  ഭാര്യയും ഭര്‍ത്താവും ഭര്‍ത്തൃനിയമത്താൽ ബന്ധിപ്പിക്കപ്പെട്ടപ്പോൾ മുതൽ വചനപ്രകാരം അവര്‍ ഒരു ദേഹം ആയിത്തീര്‍ന്നിരിക്കുന്നു. (ഉല്പത്തി 2:24) അതുപോലെ ദേഹിയും ദേഹവും പാപത്തിന്‍റെ നിയമത്താൽ ബന്ധിപ്പിക്കപ്പെട്ട് ഒരു ദേഹമായി കാണപ്പെടുന്നു. (ഉല്പത്തി 5:2) എന്നാൽ ഇങ്ങനെയുള്ള ഒരു ദേഹത്തിൽ രണ്ടു വ്യക്തികൾ ഉള്ളതുപോലെ മനുഷ്യനെപ്പോലെയുള്ള ദൈവത്തിലും രണ്ടു വ്യക്തികൾ ഉണ്ട്.  ഭാര്യയും ഭര്‍ത്താവും നയിക്കപ്പെടുന്നത്‌ ഭര്‍ത്തൃനിയമത്താൽ ആയിരിക്കുമ്പോൾ ഒരു ആത്മാവിൽ ആകുന്നു ജീവിക്കേണ്ടത്. അത് ഭര്‍ത്താവിന്‍റെയും ഭാര്യുടെയും മാനുഷാത്മാവാണ്.    

 (1)ദേഹി+ദേഹം+പിശാചിന്‍റെനിയമം+(മാനുഷാത്മാവ് )——> പാപസ്വഭാവം

(2)ഭാര്യ+ഭര്‍ത്താവ്+ഭര്‍ത്തൃനിയമം+(ലൈംഗികബന്ധം) ——–> മക്കള്‍

  ഇതുപോലെ ദൈവത്തിലുള്ള രണ്ടു വ്യക്തികൾ  (പിതാവും, പുത്രനും) സ്നേഹത്തിൽ ബന്ധിക്കപ്പെട്ട് ഒന്നായിരിക്കുമ്പോൾ അവരുടെ ആത്മാവാണ് പരിശുദ്ധാത്മാവ്. യിസ്രായേലിന്‍റെ ദൈവം പാപത്തിലൂടെയാണ് നീതി എന്തെന്നു കാണിച്ചുതരുന്നത്. പാപം മാനുഷാത്മാവോടൊത്തുചേര്‍ന്നു മനുഷ്യഅവയവങ്ങള്‍ക്ക് ശക്തിപകർന്നു പാപം ചെയ്യുന്നന്നതുപോലെ ദേഹി പരിശുദ്ധാത്മാവോടൊത്തുചേര്‍ന്നു മനുഷ്യഅവയവങ്ങള്‍ക്ക് ശക്തിപകർന്നു നന്മ ചെയ്യിക്കുന്നു. അത് പാപം ക്രിസ്തുനീക്കിയിരിക്കുന്നു എന്നുള്ള വിശ്വാസം സ്വീകരിച്ചവരിൽ മാത്രം. ഇതാണ് വിശ്വാസം എന്നുള്ളതായ ദൈവവ്യവസ്ഥചെയ്യുന്ന ജീവിതരീതി. 

  ഒരു സ്ത്രീയുടെ ജീവിതവ്യവസ്ഥയില്‍ മൂന്നു തലങ്ങള്‍ കാണാം. ആദിയില്‍ അവൾ പിതാവിന്‍റെ സംരക്ഷണത്തിൽ ലൈംഗികമായ ബന്ധമില്ലാതെ ജീവിക്കുന്നു. രണ്ടാമതായി അവള്‍ ഭര്‍ത്താവിന്‍റെ  സംരക്ഷണത്തിൽ ലൈംഗികമായ ബന്ധത്തിൽ ജീവിക്കുന്നു. മൂന്നാമതായി അവള്‍ പുത്രന്‍റെ സംരക്ഷണത്തിൽ  ലൈംഗികമായ ബന്ധത്തിൽനിന്ന് മോചനം പ്രാപിക്കുന്നു.   ഇതുപോലെ ഓരോ മനുഷ്യനിലും ക്രിസ്തു ജനിക്കുമ്പോളാണ്  ആത്മാവ് പാപത്തില്‍നിന്നു    സ്വതന്ത്രമാക്കപ്പെടുന്നത്.  ഇത് സ്ത്രീയുടെ ജീവിതവെളിപ്പെടുത്തലിലൂടെ ദേഹിയിലേക്ക് നയിക്കുന്നു. പിതാവായ ദൈവത്തോടൊപ്പമുള്ള ദേഹിയും പിശാചിനോടൊപ്പം വസിക്കുന്ന ദേഹിയും ക്രിസ്തുവിനോടോപ്പമുള്ള ദേഹിയും മൂന്ന് അവസ്ഥകളിൽ ആകുന്നു ജീവിക്കുന്നത്. പുത്രന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം വരുത്തിയാൽ നിങ്ങൾ (പാപത്തില്‍നിന്നു) സാക്ഷാൽ സ്വതന്ത്രർ ആകും. യോഹന്നാന്‍ 8:36)

മനുഷ്യനില്‍ രണ്ടു വ്യക്തികളും ഒരു ആത്മാവും ഉള്ളതുപോലെ ദൈവത്തി രണ്ടു വ്യക്തികളും ഒരു ആത്മാവും ആണ് ഉള്ളത്.

ദേഹി+ദേഹം+മാനുഷാത്മാവ്=മനുഷ്യൻ.  ഇത് ഏകമാണ്. അതായത് കൂടിച്ചേര്‍ന്ന ഒന്ന്.

പിതാവ്+പുത്രന്‍+പരിശുദ്ധാത്മാവ്=ദൈവം. ഇത് ഏകമാണ്. അതായത് കൂടിച്ചേര്‍ന്ന ഒന്ന്.

മനുഷ്യന്‍ എന്നുള്ളത് ഒരു ത്രിത്വം ആണെങ്കിൽ ദൈവം എന്നുള്ളത് ഒരു ത്രിത്വം ആകുന്നു. അല്ല എങ്കില്‍ അല്ല. അതില്‍ മൂന്ന് വ്യക്തികൾ ഇല്ല. രണ്ടു പേര്‍ മാത്രമാണ് അതിൽ ഉള്ളത്. മനുഷ്യനുമായുള്ള ബന്ധത്തില്‍ ദൈവത്തിൽ രണ്ടു ഭാവങ്ങൾ ഉണ്ട്. ഒന്ന് പൂര്‍ണ്ണ ദൈവഭാവവും മറ്റൊന്ന് പൂര്‍ണ്ണമനുഷ്യ ഭാവവും. പൂര്‍ണ്ണ മനുഷ്യ ഭാവത്തിലേക്കാണ് ദൈവം മനുഷ്യനെ എത്തിക്കുന്നത്.  പൂര്‍ണ്ണമനുഷ്യ ഭാവവും  പൂര്‍ണ്ണ ദൈവഭാവവും ക്രിസ്തുവില്‍ സമ്മേളിച്ചിരുന്നു.           സ്നേഹാസംസകള്‍………….