നിയമം എന്തിനു?

      പഴയനിയമം ധാരാളം ആളുകള്‍ വായിച്ചു വരുന്ന ഒരു പുസ്തകമാണ്.എന്നാല്‍ അതിലുള്ള മര്‍മ്മങ്ങള്‍ ഗ്രഹിക്കുന്നത് ശരിയായ ബോധ്യത്തോടെയാണോ  എന്നുകൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. പുതിയനിയമം എബ്രായര്‍ 10:1 ഇങ്ങനെ വിവരിക്കുന്നുണ്ടു. ന്യായപ്രമാണം വരുവാനുള്ള നന്മകളുടെ നിഴലല്ലാതെ സാക്ഷാല്‍ കാര്യങ്ങളുടെ സ്വരൂപമല്ല.

  ദൃഷ്ടാന്തമായി നമുക്ക് കല്‍പ്പനകളെ നോക്കാം.നൂറുകണക്കിന് കല്‍പ്പനകള്‍ പഴയനിയമത്തിൽ കാണാന്‍സാധിക്കും.അതില്‍ പ്രധാനമായത് പത്തുകല്‍പ്പനകളാണ്.ഈ കല്‍പ്പനകള്‍ അനുസരിച്ച് മനുഷ്യന്‍ ജീവിക്കുക എന്നുള്ളത് ദൈവം പഴയനിയമത്തില്‍ ലക്ഷ്യമിട്ടിരുന്നില്ല.മറിച്ചു,പാപം എന്തെന്നുള്ള പരിജ്ഞാനമാണ് ദൈവം താന്‍ തിരഞ്ഞെടുത്ത യിസ്രായേലിനു നല്‍കിയതു. എന്നാല്‍ വചനം വായിക്കുന്ന ഭൂരിപക്ഷവും ആ നിയമങ്ങള്‍ അനുസരിക്കുന്നതിനുള്ളതാണെന്നു കരുതുന്നുണ്ട്.എന്നാല്‍ നിയമം അനുസരിക്കുവാന്‍ കഴിയാത്ത മനുഷ്യനില്‍നിന്നു പുതിയനിയമത്തിലൂടെ ആ നിയമങ്ങളുടെ നീതി പുറപ്പെടുവിക്കുന്ന മനുഷ്യനെ വീണ്ടും ജനിപ്പിക്കുന്നതാണ് പുതിയനിയമം.അതുകൊണ്ട് ന്യായപ്രമാണത്തിന്‍റെ പ്രവര്‍ത്തികളാൽ ഒരു ജഡവും അവിടുത്തെ സന്നിധിയില്‍ നീതീകരിക്കപ്പെടുകയില്ല; ന്യായപ്രമാണത്താല്‍ പാപത്തിന്‍റെ പരിജ്ഞാനമത്രേ വരുന്നതു എന്ന്   അപ്പൊസ്തലനായ പൌലോസ്‌ എഴുതുന്നുണ്ട്.(റോമര്‍ 3:20) നിയമങ്ങള്‍ ലഭിക്കുന്നതിനു മുമ്പുതന്നെ മനുഷ്യന്‍ ആ കാര്യങ്ങളിൽ തിരിച്ചറിവുള്ളവൻ  ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *