6.കുരിശിൽ സംഭവിച്ചത്.
യേശു അവിടുത്തെ ശരീരത്തിൽ ഏറ്റ മുറിവുകളിലൂടെ
മനുഷ്യർക്ക് പാപരോഗസൌഖ്യം വന്നിരിക്കുന്നു എന്ന് കർത്താവിനോടുകൂടെ നടന്നവരിൽ പ്രധാനിയായ പത്രൊസ് അദ്ദേഹത്തിന്റെ ഒന്നാം ലേഖനത്തിൽ എഴുതുന്നുണ്ട്.
(പു.നി.1പത്രൊസ് 2:24. നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന്നു അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി; അവന്റെ അടിപ്പിണരാൽ നിങ്ങൾക്കു സൌഖ്യം വന്നിരിക്കുന്നു.).
താൻ യേശുവിനോടൊപ്പം
ജീവിച്ചുവരവെ യേശുവിന്റെ വാക്കുകൾ കേട്ട് കടലിനു മുകളിലൂടെ നടക്കാൻ
തുടങ്ങവേ മുങ്ങിത്താണപ്പോൾ സംശയിക്കാതെ
വിശ്വാസി ആയിരിക്കുവാൻ യേശു പറയുന്നതിലൂടെ വിശ്വാസത്തിന്റെ ശക്തിയെയാണ് യേശു
അവിടെ വെളിപ്പെടുത്തിക്കൊടുക്കുന്നത്.
അതുകൊണ്ട്,
സമുദ്രംപോലുള്ള
പാപത്തെ ജയിക്കുവാൻ
ക്രിസ്തുവിലുള്ള വിശ്വാസം വിലയേറിയ
വിശ്വാസമാണെന്നു പത്രൊസ് രണ്ടാം
ലേഖനത്തിൽ രേഖപ്പെടുത്തുന്നു.
(പു.നി.2പത്രൊസ് 1:1.യേശുക്രിസ്തുവിന്റെ ദാസനും അപ്പൊസ്തലനുമായ ശിമോൻ പത്രൊസ്, നമ്മുടെ ദൈവത്തിന്റെയും രക്ഷിതാവായ യേശുക്രിസ്തുവിന്റെയും നീതിയാൽ ഞങ്ങൾക്കു ലഭിച്ചതുപോലെ അതേ വിലയേറിയ വിശ്വാസം ലഭിച്ചവർക്കു എഴുതുന്നതു: )
ക്രിസ്തു തിരഞ്ഞെടുത്ത പന്ത്രണ്ടു ശിഷ്യന്മാർ അവിടുത്തോടുകൂടെ ജീവിച്ചു
എങ്കിലും അവിടുത്തെ ദൌത്യമായ
പാപപരിഹാരമരണവും പുനരുത്ഥാനവും അവർക്ക് വെളിപ്പെട്ടുവന്നിരുന്നില്ല.
(പു.നി.ലൂക്കോസ് 9:45. ആ വാക്കു അവർ ഗ്രഹിച്ചില്ല; അതു തിരിച്ചറിയാതവണ്ണം അവർക്കു മറഞ്ഞിരുന്നു; ആ വാക്കു സംബന്ധിച്ചു അവനോടു ചോദിപ്പാൻ അവർ ശങ്കിച്ചു. )
കാരണം, പാപപരിഹാരം എന്നുള്ളത് വിശ്വാസത്താൽ നേടിയെടുക്കേണ്ടതാണെന്നും ആയത് കാണാത്ത കാര്യത്തിന്റെ നിശ്ചയത്തിലൂടെ
ആയിരിക്കട്ടെ എന്നും അതിൽ മനുഷ്യരെല്ലാവരും ആശിക്കേണ്ടതായ നല്ല ജീവിതത്തിന്റെ ഉറപ്പു ഉണ്ടെന്നും ശിഷ്യന്മാർ ഉൾപ്പെടെയുള്ളവർ മനസ്സിലാക്കേണ്ടതാണ്. എന്നാൽ അവിടുത്തോടുകൂടെ നടന്നവരുടെ പാപശുദ്ധീകരണം
കുരിശുമരണത്തിലുള്ള വിശ്വാസത്തിലൂടെ
അല്ലാതെതന്നെ അവിടുത്തെ വാക്കുകൾനിമിത്തം നടന്നുകഴിഞ്ഞിരുന്നു എന്ന് അവർ
അപ്പോൾ മനസ്സിലാക്കിയിരുന്നുവോ?
(പു.നി. യോഹന്നാന് 15:3.ഞാൻ നിങ്ങളോടു സംസാരിച്ച വചനം നിമിത്തം നിങ്ങൾ ഇപ്പോൾ ശുദ്ധിയുള്ളവരാകുന്നു. )
പാപശുദ്ധീകരണവും തുടർന്നുള്ള നല്ലജീവിതവും വിശ്വാസത്താലാണെന്നു അപ്പൊസ്തലൻ വ്യക്തമാക്കുന്നു.
വിശ്വാസം എന്നതോ,
ആശിക്കുന്നതിന്റെ ഉറപ്പും
കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു.
(പു.നി.എബ്രായര്‍ 11:1,2. 1.വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു.
2. അതിനാലല്ലോ പൂർവ്വന്മാർക്കു സാക്ഷ്യം ലഭിച്ചതു.)
വിശ്വാസത്തിൽ രണ്ടു വിധത്തിലുള്ള കാര്യങ്ങൾ ഉൾപ്പെടുന്നു.
(1) ആശിക്കുന്ന കാര്യത്തിന്റെ ഉറപ്പു അതിൽ ഉണ്ടായിരിക്കും. (2) ആ ഉറപ്പു നിവർത്തിക്കുന്നതിനുള്ള കാണാത്ത കാര്യങ്ങളുടെ നിശ്ചയവും അതിലുണ്ട്. “ഇനി” (മേലിൽ) പാപം ചെയ്യരുത് എന്നുള്ളതായ പാപിനി (‘സ്ത്രീ’) യോടുള്ള യേശുവിന്റെ കല്‍പ്പന മുഴുമനുഷ്യവർഗ്ഗത്തിനുമുള്ളതാണ്. “പാപിനി” ഓരോ മനുഷ്യനെയുമാണ് പ്രതിനിധീകരിക്കുന്നത്. യേശുവിന്റെ മുൻകല്പ്പന അനുസരിച്ച് പാപം ചെയ്യാത്തതായ ഒരു നല്ലജീവിതം മനുഷ്യൻ ആശിക്കുന്നു എങ്കിൽ ക്രിസ്തു ക്രൂശിൽ സാക്ഷ്യമായി നല്കിയതും അത് മനുഷ്യനും ഏറ്റെടുത്തുകൊണ്ട് അവനും പങ്കാളി ആകുന്നതുമായതിന്റെ കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ഉണ്ടായിരിക്കണം. അതിൽ കാണാത്ത കാര്യങ്ങൾ രണ്ടു വിധത്തിലാണ്.
1.യേശു എന്റെ പാപങ്ങൾക്കുവേണ്ടി മരിച്ചു ഉയിർത്തെഴുന്നേറ്റു എന്നുള്ളത്. 2.അവനോടുകൂടെ ഞാനും ദേഹം ദേഹിയായി മരിച്ചു ഉയിർത്തെഴുന്നേറ്റു എന്നുള്ളത്. ഇങ്ങനെയുള്ള കടുകുമണിപോലുള്ളതും എന്നാൽ വളരാൻ കഴിയുന്നതും, വളര്‍ന്ന് സ്ഥിരതയുള്ള വിശ്വാസം സൂക്ഷിക്കുന്നവരുമായവരിൽ പാപം കർത്തൃത്വം നടത്തുകയില്ല. വിശ്വാസത്തിലൂടെ മനുഷ്യൻ നീതീകരണം പ്രാപിക്കുകയും ആ നീതിമാൻ വിശ്വാസത്താൽ ജീവിക്കുകയും ചെയ്യുന്നു.
‘ നീതി ചെയ്യുന്നവൻ ഒക്കെയും നീതിമാനിൽനിന്ന് ജനിച്ചിരിക്കുന്നു’ എന്ന് യോഹന്നാൻ രേഖപ്പെടുത്തുന്നു..
(പു.നി.)1യോഹന്നാൻ 2:29.അവൻ നീതിമാൻ എന്നു നിങ്ങൾ ഗ്രഹിച്ചിരിക്കുന്നു എങ്കിൽ നീതി ചെയ്യുന്നവൻ ഒക്കെയും അവനിൽനിന്നു ജനിച്ചിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നു. ) എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും- (പ.നി.ഹബക്കൂക്ക് 2:4.അവന്റെ മനസ്സു അവനിൽ അഹങ്കരിച്ചിരിക്കുന്നു; അതു നേരുള്ളതല്ല; നീതിമാനോ വിശ്വാസത്താൽ ജീവിച്ചിരിക്കും.) പു.നി.എബ്രായർ 10:38 എന്നാൽ “എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും; പിൻമാറുന്നു എങ്കിൽ എന്റെ ഉള്ളത്തിന്നു അവനിൽ പ്രസാദമില്ല”.)
-എന്നുള്ളതായ തിരുവെഴുത്തു എല്ലാ മനുഷ്യരിലും നിറവേറട്ടെ. മനുഷ്യനെ പാപത്തിന്റെ ബന്ധനത്തിൽനിന്നു
വിടുവിക്കുന്നതിനുള്ള എന്നേക്കുമുള്ള “സത്യം” റോമൻ ഭരണാധികാരിയായിരുന്ന
പീലാത്തൊസ് അന്വേഷിച്ച “സത്യം” ശിഷ്യനായ പൗലൊസ് വെളിപ്പെടുത്തുന്നുണ്ട്.
(പു.നി.)യോഹന്നാൻ 8:31,32. 31. തന്നിൽ വിശ്വസിച്ച യെഹൂദന്മാരോടു യേശു: “എന്റെ വചനത്തിൽ നിലനില്ക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്റെ ശിഷ്യന്മാരായി,
32. സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും” എന്നു പറഞ്ഞു., ……18: 38 പീലാത്തൊസ് അവനോടു: സത്യം എന്നാൽ എന്തു എന്നു പറഞ്ഞു പിന്നെയും യെഹൂദന്മാരുടെ അടുക്കൽ പുറത്തു ചെന്നു അവരോടു:,
പു.നി.റോമർ 6: 6,7. 6. നാം ഇനി പാപത്തിന്നു അടിമപ്പെടാതവണ്ണം പാപശരീരത്തിന്നു നീക്കം വരേണ്ടതിന്നു നമ്മുടെ പഴയ മനുഷ്യൻ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്നു നാം അറിയുന്നു.
7. അങ്ങനെ മരിച്ചവൻ പാപത്തിൽ നിന്നു മോചനം പ്രാപിച്ചിരിക്കുന്നു. , പു.നി.കൊലൊസ്സ്യർ 2:11,12. 11. അവനിൽ നിങ്ങൾക്കു ക്രിസ്തുവിന്റെ പരിച്ഛേദനയാൽ ജഡശരീരം ഉരിഞ്ഞുകളഞ്ഞതിനാൽ തന്നേ കൈകൊണ്ടല്ലാത്ത പരിച്ഛേദനയും ലഭിച്ചു.
12. സ്നാനത്തിൽ നിങ്ങൾ അവനോടുകൂടെ അടക്കപ്പെടുകയും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേല്പിച്ച ദൈവത്തിന്റെ വ്യാപാരശക്തിയിലുള്ള വിശ്വാസത്താൽ അവനോടുകൂടെ നിങ്ങളും ഉയിർത്തെഴുന്നേൽക്കയും ചെയ്തു. )
‘പാപികൾ
ഭൂമിയിൽനിന്ന് മുടിഞ്ഞു പോകട്ടെ; ദുഷ്ടന്മാർ ഇല്ലാതെയാകട്ടെ; എൻ
മനമേ, യഹോവയെ വാഴ്ത്തുക’; (പ.നി.സങ്കീർത്തനങ്ങള്‍ 104: 35)
എന്നുള്ളതായ ഭക്തന്റെ വിശാല കാഴ്ച്ചപ്പാട് ക്രിസ്തുവിനാൽ രക്ഷിക്കപ്പെടുന്ന മനുഷ്യന്റെ പ്രത്യാശ നല്കുന്ന സുവിശേഷ ശബ്ദമാണ്. എല്ലാ പാപികളും (ദേഹികള്‍) എല്ലാ ദുഷ്ടന്മാരും (ദേഹങ്ങൾ)ക്രിസ്തുവിന്റെ കുരിശിൽ ഇല്ലാതെയാകട്ടെ.
ഒരു സ്ത്രീ ഭർത്താവുമൊത്തു
ജീവിച്ചിരിക്കുന്ന കാലമൊക്കെയും ഭർത്താവിന്റെ
നിയമത്തിനു (ഭർത്തൃന്യായപ്രമാണം) അവളുടെ മുകളിൽ അധികാരമുണ്ട് എന്ന് ദൈവനിയമം
അറിയുന്നവർക്ക് അറിയാവുന്നതാണ്.
അതിനാൽത്തന്നെ ഭാര്യ ഭർത്താവുമായി നിയമത്താൽ
ബന്ധിക്കപ്പെട്ടിരിക്കുന്നു. ആ ഭർത്താവിന്റെ
ഫലം (കുഞ്ഞു) ഉല്പ്പാദിപ്പിക്കുവാൻ
മാത്രമേ ആ സ്ത്രീക്ക്അധികാരമുള്ളു. ആ സ്ത്രീ മറ്റൊരാളുടെ ഭാര്യയായിത്തീർന്നു ആ പുരുഷന്റെ ഫലം (കുഞ്ഞു) ഉല്‍പ്പാദിപ്പിക്കണം
എങ്കിൽ ആദ്യ ഭർത്താവ് മരിച്ചേ
മതിയാകൂ എന്നുള്ളത് ദൈവനിയമമാണ്. അങ്ങനെയല്ലാത്ത ഭാര്യ വ്യഭിചാരിണി എന്ന്
വിളിക്കപ്പെടും. ഈ ദൃഷ്ടാന്തം പൗലൊസ് എടുത്തുകൊണ്ടു ജഡത്തിലുള്ള (പാപത്തിന്റെ)
നിയമത്തിൻ കീഴിലായിരിക്കുന്ന ദേഹിയെ കാണിച്ചുതരുന്നു. (ജഡത്തിന്റെ നിയമം പാപം
ചെയ്യുക എന്നുള്ളതാണല്ലോ?) ഇപ്രകാരമുള്ള നിയമത്തിന്റെ അധികാരമുള്ള ദേഹം (പാപം) മരിച്ചു
എങ്കിൽ മാത്രമേ ദേഹിക്കു മോചനം ലഭിക്കുയുള്ളു. മനുഷ്യജഡത്തിൽ പ്രാണൻ (ദേഹി) പ്രവർത്തിക്കുമ്പോളാണ് കല്പ്പനയുള്ളതുകൊണ്ട്
പാപം ജീവിക്കുന്നത്. (നിയമത്തെ ലംഘിക്കുമ്പോളാണല്ലോ പാപം ഉണ്ടാകുന്നത്) ഇങ്ങനെ
ദേഹത്തിന്റെ അടിമയാക്കപ്പെട്ട (തടവില്‍) ദേഹി, ക്രിസ്തുവിനോടുകൂടെ ദേഹം മരിക്കുന്നത് നിമിത്തം
സ്വതന്ത്രമാക്കപ്പെടുന്നു. ഈ ദേഹി ക്രിസ്തുവിന്റെതാക്കപ്പെടുകയും ദൈവികസ്വഭാവം പുറപ്പെടുവിക്കുകയും ചെയ്യുന്നു.
(പു.നി.റോമർ 7:4. അതുകൊണ്ടു സഹോദരന്മാരേ, നാം ദൈവത്തിന്നു ഫലം കായ്ക്കുമാറു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റവനായ വേറോരുവന്നു ആകേണ്ടതിന്നു നിങ്ങളും ക്രിസ്തുവിന്റെ ശരീരം മുഖാന്തരം ന്യായപ്രമാണസംബന്ധമായി മരിച്ചിരിക്കുന്നു.)
ഇങ്ങനെ വിശ്വാസത്താൽ ഒരു മനുഷ്യനിൽ സംഭവിക്കുന്നതുകൊണ്ട് ആ മനുഷ്യൻ ഈ,
ലോകത്തിൽ മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞു ദിവ്യസ്വഭാവത്തിനു കൂട്ടാളിയായിത്തീരുവാൻ ഇടവരുന്നു’.
(പു.നി.)2പത്രൊസ്1:4)
സത്യവേദം കാണിച്ചിട്ടുള്ളതിൽ ഏറ്റവും ശ്രേഷ്ഠമായതും എന്നാൽ വേർപെടുത്താവുന്നതുമായ ബന്ധം ഭൂമിയിൽ മനുഷ്യർ തമ്മിലുള്ളതിൽ ഭാര്യാഭർത്താക്കന്മാരുടെ ഇടയിലുള്ള ബന്ധമാണ്. ദേഹിദേഹബന്ധം കാണിക്കുന്നതിനാണ് ഈ ബന്ധം ഇങ്ങനെ ഉറപ്പിച്ചിരിക്കുന്നത് എന്നും പറയട്ടെ. എന്നാൽ, സ്വതന്ത്രമാക്കപ്പെട്ട ജഡവാസമില്ലാത്ത ദേഹിയെയാണ് ദേവന്മാരെന്നോ, അത്യുന്നതന്റെ മക്കളെന്നോ പറഞ്ഞുകൊണ്ട് വചനം വിശേഷിപ്പിക്കുന്നത്.
(പ.നി.)ദാനിയേൽ 2:11.രാജാവു ചോദിക്കുന്ന കാര്യം പ്രയാസമുള്ളതാകുന്നു; തിരുമുമ്പിൽ അതു അറിയിപ്പാൻ ജഡവാസമില്ലാത്ത ദേവന്മാർക്കല്ലാതെ മറ്റാർക്കും കഴികയില്ല.)
യേശു അത്യുന്നത ദൈവപുത്രനും ദേവന്മാരുടെ ദേവനും ആകുന്നു.
(പു.നി.)മർക്കോസ് 5:6. അവൻ ഉറക്കെ നിലവിളിച്ചു: യേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, എനിക്കും നിനക്കും തമ്മിൽ എന്തു? ദൈവത്താണ, എന്നെ ദണ്ഡിപ്പിക്കരുതേ എന്നു അപേക്ഷിക്കുന്നു എന്നു പറഞ്ഞു. .
(പു.നി.) യോഹന്നാൻ 10: 35,36. 35. ദൈവത്തിന്റെ അരുളപ്പാടു ഉണ്ടായിട്ടുള്ളവരെ ദേവന്മാർ എന്നു പറഞ്ഞു എങ്കിൽ-തിരുവെഴുത്തിന്നു നീക്കം വന്നുകൂടായല്ലോ-
36. ഞാൻ ദൈവത്തിന്റെ പുത്രൻ എന്നു പറഞ്ഞതുകൊണ്ടു: നീ ദൈവദൂഷണം പറയുന്നു എന്നു പിതാവു വിശുദ്ധീകരിച്ചു ലോകത്തിൽ അയച്ചവനോടു നിങ്ങൾ പറയുന്നുവോ?) .
പിശാചിന്റെ നിയമമായ ശാരീരിക നിയമത്തിലൂടെയല്ല
ദൈവം മക്കൾക്ക് ജന്മം നല്‍കുന്നത്.
അത് ദൈവത്തിന്റെ ആത്മാവിനാലുള്ള ദൈവത്തിൽനിന്നുള്ള ജനനമാണ്.
(പു.നി.യോഹന്നാന് 1:13.അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചതു. )
അത് പാപജഡത്തിലുള്ള ജനനമല്ല. യേശുവും ഇപ്രകാരംതന്നെ പാപജഡത്തിലല്ലാതെ ജനിച്ചത് ഒരു കന്യകയിലാണെന്നും പുരുഷസ്പർശം ഏല്ക്കാതെയാണെന്നും വചനം വെളിപ്പെടുത്തുന്നു.
(പു.നി.)മത്തായി 1:18.എന്നാൽ യേശുക്രിസ്തുവിന്റെ ജനനം ഈ വണ്ണം ആയിരുന്നു. അവന്റെ അമ്മയായ മറിയ യോസേഫിന്നു വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവർ കൂടിവരുമ്മുമ്പെ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി എന്നു കണ്ടു. ,
(പു.നി.)ലൂക്കോസ് 1: 34,35. 34. മറിയ ദൂതനോടു: ഞാൻ പുരുഷനെ അറിയായ്കയാൽ ഇതു എങ്ങനെ സംഭവിക്കും എന്നു പറഞ്ഞു.
35. അതിന്നു ദൂതൻ: പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും. )
യേശുക്രിസ്തുവിനായി ജീവിക്കുന്നവർ ജഡത്തെ അതിന്റെതായ എല്ലാവിധ രാഗമോഹങ്ങളോടുംകൂടി ക്രൂശിച്ചിരിക്കുന്നു എന്ന് വിശ്വസിക്കേണ്ടവരാണ്.
(പു.നി.)ഗലാത്യർ5:23 ക്രിസ്തുയേശുവിന്നുള്ളവർ ജഡത്തെ അതിന്റെ രാഗമോഹങ്ങളോടും കൂടെ ക്രൂശിച്ചിരിക്കുന്നു.
ബുദ്ധികൊണ്ട് ദൈവകല്പ്പനകളെ സേവിക്കുന്ന മനുഷ്യൻ ജഡംകൊണ്ട് പാപത്തെ സേവിക്കുന്നവനാണ്. എന്നാൽ ദൈവത്തെ സേവിക്കുന്നതിനു തടസ്സമായി നില്ക്കുന്ന
ജഡം പൂർണ്ണമായി ഉപേക്ഷിക്കുക എന്നുള്ളതായ ദൈവനിയമത്തിലൂടെ, വിശ്വാസത്തിലൂടെ
(ക്രിസ്തുവിന്റെന്യായപ്രമാണം) കടന്നുവരുവാനുള്ള
ശിക്ഷാവിധിയിൽനിന്ന് മനുഷ്യൻ ഒഴിവുള്ളവനായി മാറുന്നു. പാപജഡത്തിൽനിന്നു, അതോടൊപ്പം
ന്യായപ്രമാണത്തിൻകീഴിൽനിന്നുതന്നെ
ഒഴിവാക്കപ്പെട്ടവർക്ക്,
‘ഇപ്പോൾ ക്രിസ്തു യേശുവിലുള്ളവർക്ക് ഒരു ശിക്ഷാവിധിയുമില്ല’.
(പു.നി.)റോമർ 8:1,2. 1.അതുകൊണ്ടു ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്കു ഒരു ശിക്ഷാവിധിയും ഇല്ല.
2. ജീവന്റെ ആത്മാവിന്റെ പ്രമാണം എനിക്കു പാപത്തിന്റെയും മരണത്തിന്റെയും പ്രമാണത്തിൽനിന്നു ക്രിസ്തുയേശുവിൽ സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു.)
(ഇവ്വിധത്തില്‍ മനുഷ്യനും നിയമം ആവശ്യമില്ലാത്തവനായി
യേശുവിനെപ്പോലെ നല്ലവൻ ആക്കപ്പെടുന്നു.) ഇതിലൂടെ ദൈവം യിസ്രായേലിനു
നല്കിയ ന്യായപ്രമാണവ്യവസ്ഥയുടെ
എല്ലാ നീതിയും പുറപ്പെടുവിക്കുന്നവനായി
പുതിയനിയമമനുഷ്യൻ (പുത്തൻ ദേഹി)
മാറ്റപ്പെടുന്നു. വചനം വായിച്ചു നന്മയും തിന്മയും മനസ്സിലാക്കുന്നവർക്കല്ല ചട്ടപ്രകാരം
വിശ്വസിക്കുന്നവർക്കാണ്
ഇങ്ങനെയുള്ള ജീവിതം പരിശുദ്ധാത്മാവിനാൽ സാധിക്കുന്നത്. വിശ്വാസഗോളത്തിൽ ആയിരിക്കുന്ന ഏവരും തങ്ങളുടെ വിശ്വാസവും
പ്രവൃത്തിയും പരിശോധിക്കട്ടെ.
(പു.നി.)2 കൊരിന്ത്യർ 13:5. നിങ്ങൾ വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്നു നിങ്ങളെത്തന്നേ പരീക്ഷിപ്പിൻ; നിങ്ങളെത്തന്നേ ശോധനചെയ്വിൻ. നിങ്ങൾ കൊള്ളരുതാത്തവർ അല്ല എന്നുവരികിൽ, യേശുക്രിസ്തു നിങ്ങളിൽ ഉണ്ടു എന്നു നിങ്ങളെത്തന്നേ അറിയുന്നില്ലയോ? ) .
സത്യവേദം നല്കുന്ന നിയമങ്ങളിൽ
കാണുന്ന അനേകം അശുദ്ധികൾ സൂര്യാസ്തമയം (സന്ധ്യ) വരെ നിലനിന്നിരുന്നു. എന്നാൽ കർത്താവിന്റെ
മരണത്തോടെ അപ്രകാരമുള്ള എല്ലാത്തരം
ശരീരഅശുദ്ധിയിൽനിന്നും മനുഷ്യൻ
ഒഴിവാക്കപ്പെട്ടിട്ടുണ്ട്. അതിനാൽത്തന്നെ, ആർത്തവകാലമോ,ശുക്ലത്താലുള്ള അശുദ്ധിയോ മരണവേർപാടോ, പ്രസവമോ
ഒന്നിലുംതന്നെയും ദൈവം നിയമത്തിലൂടെ അശുദ്ധി കല്‍പ്പിക്കുന്നില്ല. ആ സമയങ്ങളിലെല്ലാം മനുഷ്യർ ശരീരം
ശുദ്ധിയോടെ സൂക്ഷിച്ചാൽ മതിയാകും.
എന്നാൽ ചിലരെങ്കിലും ഈ കാര്യങ്ങളെല്ലാം
അശുദ്ധിയായി ഇന്നും
കരുതിവെച്ചിരിക്കുകയാണ്.
സ്ത്രീകൾക്ക്മാത്രം പല നിയമങ്ങളും
ബാധകമാക്കിയിരിക്കുന്നതായും നമുക്ക് കാണാവുന്നതാണ്. പുരുഷാധിപത്യം എവിടെയും
ശക്തമാണ്. എന്നാൽ ക്രിസ്തീയതയിൽ
സ്ത്രീയോ പുരുഷനോ എന്നുള്ള
വ്യത്യാസം കല്‍പ്പിക്കാതെ ക്രിസ്തുവാണ് എല്ലാവരിലും വസിക്കുന്നതെന്നും ക്രിസ്തുവിന്റെ പ്രായത്തിന്റെ തനിമയാണ് വിശ്വാസികൾ
പുറപ്പെടുവിക്കേണ്ടതെന്നും ലേഖനങ്ങൾ വെളിപ്പെടുത്തുന്നു. ദൈവകല്പ്പനകൾ അനുസരിക്കാൻ
കഴിയാത്തത് നിമിത്തമുള്ള
മനുഷ്യനിലെ ശാപവും കുരിശുമരണത്തിലൂടെ
നീങ്ങിയിരിക്കുകയാണ്.
(പു.നി.)ഗലാത്യർ 3:13 “മരത്തിന്മേൽ തൂങ്ങുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ ”എന്നു എഴുതിയിരിക്കുന്നതുപോലെ ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീർന്നു. ന്യായപ്രമാണത്തിന്റെ ശാപത്തിൽനിന്നു നമ്മെ വിലെക്കു വാങ്ങി. .
ഏതുതരം
തത്വശാസ്ത്രങ്ങളുടെയോ, മതവിശ്വാസങ്ങളുടെയോ, ശാസ്ത്രസാങ്കേതികത്തങ്ങളുടെയോ,
സമ്പത്തിന്റെയോ, അധികാരങ്ങളുടെയോ, സൌന്ദര്യവർദ്ധനവിന്റെയോ പുറകെ പോയാലും അവ ലഭിച്ചാലും മനുഷ്യന്റെ ഉള്ളിൽ ദൈവം വച്ചിട്ടുള്ള നിത്യജീവന്റെ താല്‍പ്പര്യം നിറവേറ്റുവാൻ
മനുഷ്യന് സ്വയമേ കഴിവില്ല. ദൈവം സകലവും അതാതിന്റെ സമയത്ത് ഭംഗിയായി ചെയ്തു
നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വെച്ചതുകൊണ്ട്
ശിശുവായമനുഷ്യൻ വളർന്നുവരവേ അത്
പ്രാപിക്കുവാനായി സ്വന്തമായ പല വഴികളും കണ്ടെത്തുന്നു. ഒരു ചന്തയിൽനിന്നു
സാധനങ്ങൾ വാങ്ങുന്ന ലാഘവത്തോടെയാണ്
മനുഷ്യൻ ഇന്ന് പാരമ്പര്യ ദൈവങ്ങളെ വിലയ്ക്കു വാങ്ങുന്നത്. ജീവനകലകളും, മതങ്ങളുമെല്ലാം ഈ ലക്ഷ്യത്തോടുകൂടിയാണ് പ്രവർത്തിക്കുന്നത്. ക്രിസ്തുമതം
പോലും !
‘ഏകസത്യദൈവമായ അങ്ങയെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുന്നതുതന്നെ നിത്യജീവൻ’. (പു.നി.)യോഹന്നാൻ 17:3
യോഹന്നാൻ എഴുതിയ സുവിശേഷം
മൂന്നാം അദ്ധ്യായം പതിനാറാം വാക്യം പറയുന്നത് ശ്രദ്ധിക്കൂ…………..’തന്റെ
ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ
പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാന്
തക്കവണ്ണം ലോകത്തെ സ്നേഹിച്ചു’.
ബൃഹദാരണ്യകോപനിഷത്തിൽ
അതിമഹത്തായ ഒരു ശ്ലോകമുണ്ട്.
“അസതോമാ സത്ഗമയ, തമസോമാ ജ്യോതിർഗമയ, മൃത്യോർമാ അമൃതംഗമയ” അസത്യത്തിൽനിന്നും എന്നെ സത്യത്തിലേക്ക് നയിക്കേണമേ, ഇരുട്ടിൽനിന്നും എന്നെ വെളിച്ചത്തിലേക്ക് നയിക്കേണമേ. മരണത്തിൽനിന്നും എന്നെ നിത്യജീവങ്കലേക്ക് നയിക്കേണമേ. ഋഷിവര്യന്മാരുടെ ഈ പ്രാർത്ഥന യേശുവിൽ നിറവേറുന്നതായി കാണാൻകഴിയും.
‘ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു’. (പു.നി.)യോഹന്നാൻ 14:6 ‘ഞാൻ ലോകത്തിന്റെ വെളിച്ചമാകുന്നു. എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും’. (പു.നി.))യോഹന്നാൻ 8:12. ‘എന്റെ വചനം കേട്ട് എന്നെ അയച്ചവനിൽ വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ട്; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽനിന്നു ജീവങ്കലേക്കുകടന്നിരിക്കുന്നു’.(പു.നി.)യോഹന്നാൻ 5:24.
പ്രിയ സ്നേഹിതരെ, നിങ്ങൾ അന്വേഷിക്കുന്ന വെളിച്ചം നിങ്ങൾക്ക് യേശുവിൽ കണ്ടെത്താവുന്നതാണ്.
ദേഹികളെ ദൈവം തിരഞ്ഞെടുത്തിട്ടുള്ളത് ലോകസ്ഥാപനത്തിനുമുമ്പ് ആണെന്നും ഭൂമിയിലേക്ക് പാപജഡത്തിൽ അയച്ചുകൊണ്ടാണ് ആ തിരഞ്ഞെടുപ്പു പൂർത്തീകരിക്കുന്നതെന്നും വചനം വ്യക്തമാക്കുന്നു.
(പു.നി.)എഫെസ്യർ 1:4.നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുത്തു. (പു.നി.)മർക്കൊസ് 16:16.വിശ്വസിക്കയും സ്നാനം ഏല്ക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.
മനുഷ്യബുദ്ധിയും, യുക്തിയും
അംഗീകരിക്കാൻ സമ്മതിക്കാത്ത, വില ഒന്നുംതന്നെയും കൊടുക്കേണ്ടതായ ആവശ്യമില്ലാത്ത നിർമ്മലമായ
വിശ്വാസത്താൽ ഏതു മനുഷ്യനും
യേശുവിന്റെ രാജ്യത്തിലേക്ക് പ്രവേശിക്കാവുന്നതാണ്.
മനുഷ്യൻ പാപത്തിൽനിന്നു വേർപെടുന്നതു മൂലം വിഗ്രഹാരാധനയിലൂടെയുള്ള, മനുഷ്യർക്ക്
ആരാധനാസ്ഥാനം നല്‍കിയുള്ള എല്ലാ ആരാധനാ രീതികളിൽനിന്നും മനുഷ്യൻ
സ്വതന്ത്രനാക്കപ്പെട്ടു ദൈവആത്മാവിലും, ക്രിസ്തുവിലും
ദൈവത്തെ ആരാധിക്കുന്നവനായി മാറുന്നു.
(പു.നി.)യോഹന്നാൻ 4:23,24. 23.സത്യനമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. തന്നേ നമസ്കരിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കേണം എന്നു പിതാവു ഇച്ഛിക്കുന്നു.
24.ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.
ഇങ്ങനെയുള്ള പുത്തൻമനുഷ്യൻ (പുതിയസൃഷ്ടി) ജീവിതത്തിൽ ലാളിത്യമുള്ളവനും, വരാനുള്ള രാജ്യത്തെക്കുറിച്ചുള്ള പ്രത്യാശ സൂക്ഷിക്കുന്നവനും, സഹജീവികളോട് വിശേഷാൽ സഹവിശ്വാസികളോട് സ്നേഹമുള്ളവനും, താഴ്മയും കരുണയുമുള്ളവനും, കൃഷിയേയും പ്രകൃതിയേയും സ്നേഹിക്കുന്നവനും ആയിരിക്കും. പാപം വിട്ടൊഴിഞ്ഞു ജീവിക്കുന്ന ഒരു സമൂഹത്തിന്റെ സ്ഥാപനം ഇത്തരം വ്യക്തികൾ ചേർന്ന് രൂപീകരിക്കുന്നതുവഴി ദൈവരാജ്യം ഭൂമിയിൽ സ്ഥാപിക്കപ്പെടുകയാണ് ചെയ്യുന്നത്. ആ ജീവിതശൈലിയുടെ തുടർച്ചയാണ് മരണശേഷമുള്ളതോ, ജീവിച്ചിരിക്കുമ്പോൾത്തന്നെ ക്രിസ്തുമുഖാന്തരം അവസ്ഥാന്തരത്തിലൂടെ മനുഷ്യർക്ക് ലഭിക്കുന്നതോ ആയ നിത്യജീവൻ.
(പു.നി.)1കൊരിന്ത്യർ 15:52,53. 52. നാം എല്ലാവരും നിദ്രകൊള്ളുകയില്ല; എന്നാൽ അന്ത്യകാഹളനാദത്തിങ്കൽ പെട്ടെന്നു കണ്ണിമെക്കുന്നിടയിൽ നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും, മരിച്ചവർ അക്ഷയരായി ഉയിർക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യും.
53. ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മർത്യമായതു അമർത്യത്വത്തെയും ധരിക്കേണം.
ഇത്രയും സൂചിപ്പിച്ചതിൽനിന്നും ദൈവ ഉദ്ദേശനിവൃത്തിയുടെ ഭാഗമായി മനുഷ്യൻ തന്റെ പാപപരിഹാരത്തിനായി ക്രിസ്തുവിനോടൊപ്പം മരിക്കുക എന്നുള്ളതായ പുതിയനിയമത്തിലൂടെ മനുഷ്യർക്ക് പാപം വിട്ടൊഴിഞ്ഞു ജീവിക്കുക സാദ്ധ്യമാണെന്നാണ്. എന്നാൽ മനുഷ്യനിൽ പ്രത്യേകമായ—ബാഹ്യമായതോ, ആന്തരികമായതോ ആയ (ഹൃദയപരമായ) അത്ഭുതങ്ങൾ ഒന്നും നടന്നുകാണാത്തതിനാൽ പാപജഡത്തിൽത്തന്നെ വസിക്കുന്ന ദേഹിക്കു ഇങ്ങനെയൊരു ജീവിതം സാധിക്കുമോ എന്നുള്ള ഈ വിധത്തിലുള്ള സംശയം മനുഷ്യആത്മാവ് ജനിപ്പിക്കുമ്പോൾ ആത്മാവാകട്ടെ ദൈവആത്മാവിനാൽ അത് സാധിതമാകുമെന്നും നാം ദൈവമക്കളാണെന്നും നമ്മെ ഓർമ്മിപ്പിക്കും.
(പു.നി.)റോമർ 8:16.നാം ദൈവത്തിന്റെ മക്കൾ എന്നു ആത്മാവുതാനും നമ്മുടെ ആത്മാവോടുകൂടെ സാക്ഷ്യം പറയുന്നു. )
പാപപങ്കിലമായ ജഡത്തിന്റെയും മനുഷ്യാത്മാവിന്റെയും നീക്കപ്പെടൽ സംശയിക്കുന്ന മനുഷ്യൻ തന്റെ ജീവിതവഴികളിൽ ഒക്കെയും അസ്ഥിരൻ ആയിരിക്കും എന്ന് ലേഖകനായ, അപ്പൊസ്തലനായ യാക്കോബ് പുതിയനിയമത്തിൽ കൂട്ടിച്ചേർക്കുന്നു.
(പു.നി.)യാക്കോബ് 1:8.ഇരുമനസ്സുള്ള മനുഷ്യൻ തന്റെ വഴികളിൽ ഒക്കെയും അസ്ഥിരൻ ആകുന്നു.).
ആത്മപ്രകാരം ജനിച്ചവനെ ജഡപ്രകാരം ജനിച്ചവൻ ഉപദ്രവിക്കുമ്പോൾ തിരുവെഴുത്തു
പറയുന്നത് ദാസിയേയും മകനെയും
പുറത്താക്കുക എന്നാണ്. ദേഹിയെയും (യിസ്ഹാക്ക്) മനുഷ്യാത്മാവിനേയും (ഹാഗാര്‍)
ജഡത്തെയും(യിശ്മായിൽ) ഇവിടെ കാണൻ കഴിയും.
(പു.നി.)ഗലാത്യർ 4:29,30. 29. എന്നാൽ അന്നു ജഡപ്രകാരം ജനിച്ചവൻ ആത്മപ്രകാരം ജനിച്ചവനെ ഉപദ്രവിച്ചതുപോലെ ഇന്നു കാണുന്നു.
30. തിരുവെഴുത്തോ എന്തുപറയുന്നു ദാസിയെയും മകനെയും പുറത്താക്കിക്കളക; ദാസിയുടെ മകൻ സ്വതന്ത്രയുടെ മകനോടുകൂടെ അവകാശി ആകയില്ല.
മനുഷ്യൻ പാപം (തിന്മ,അധർമ്മം)
വിട്ടൊഴിഞ്ഞുള്ള ജീവിതം നയിക്കുക എന്നുള്ളത് മനുഷ്യന്റെ ആശയ്ക്ക് വിരോധമായ ഒരു കാര്യമാണ് എങ്കിലും ആശയോടെ
വിശ്വസിച്ചു ക്രിസ്തുവിന്റെ ഉപദേശം
ഹൃദയപൂർവ്വം അനുസരിക്കുക വഴിയായി മനുഷ്യൻ
വിശ്വസിച്ചതിന്റെ ഫലം ജീവിതത്തിൽ ലഭിക്കുന്നതായി അബ്രാഹാം പിതാവിന്റെ ദൃഷ്ടാന്തത്തിലൂടെ (യേശുവിന്റെ അടയാളങ്ങളുടെ
പൂർണ്ണതയിലൂടെ) വചനം വിശ്വാസിയെ ഓർമ്മിപ്പിക്കുന്നു. തനിക്കു മക്കൾ ആരുംതന്നെ
ഇല്ലാതിരുന്നിട്ടും താൻ ബഹുജാതികൾക്കു പിതാവാകും എന്നുള്ള ദൈവഅരുളപ്പാടുകൾ ആശയ്ക്ക് വിരോധമായതെങ്കിലും ആശയോടെ വിശ്വസിച്ചു അദ്ദേഹം ജീവിച്ചിരുന്നതായി വചനം
വെളിപ്പെടുത്തുന്നു.
(പു.നി.റോമർ 4:18,19,20. 18.“നിന്റെ സന്തതി ഇവ്വണ്ണം ആകും എന്നു അരുളിച്ചെയ്തിരിക്കുന്നതുപോലെ താൻ ബഹുജാതികൾക്കു പിതാവാകും എന്നു അവൻ ആശെക്കു വിരോധമായി ആശയോടെ വിശ്വസിച്ചു.
19. അവൻ ഏകദേശം നൂറു വയസ്സുള്ളവനാകയാൽ തന്റെ ശരീരം നിർജ്ജീവമായിപ്പോയതും സാറയുടെ ഗർഭപാത്രത്തിന്റെ നിർജ്ജീവത്വവും ഗ്രഹിച്ചിട്ടും വിശ്വാസത്തിൽ ക്ഷീണിച്ചില്ല.
20. ദൈവത്തിന്റെ വാഗ്ദത്തത്തിങ്കൽ അവിശ്വാസത്താൽ സംശയിക്കാതെ വിശ്വാസത്തിൽ ശക്തിപ്പെട്ടു ദൈവത്തിന്നു മഹത്വം കൊടുത്തു,).
ക്രിസ്തുവിനെ വിശ്വാസത്താൽ കാൽവരിയിലേക്ക് അനുഗമിച്ച മനുഷ്യനിൽ മാത്രമേ ക്രിസ്തു വിശ്വാസത്താൽ
വസിക്കുകയുള്ളു. സ്ഥിരതയുള്ള
വിശ്വാസത്തിലൂടെ നിലനില്‍ക്കുന്ന ഫലം പുറപ്പെടുവിക്കുന്നവനാണ്
ക്രിസ്ത്യാനിയും,
ക്രിസ്തു കൂടെയുള്ളവനും.‘നിങ്ങളെ ഞാൻ തിരഞ്ഞെടുത്തത് നിലനില്‍ക്കുന്ന ഫലം
കായിക്കേണ്ടതിനാണെന്നു’ യേശു അവിടുത്തെ ശിഷ്യരെ ഓർമ്മിപ്പിക്കുന്നു.
(പു.നി.)യോഹന്നാൻ 15:16.നിങ്ങൾ എന്നെ തിരഞ്ഞെടുത്തു എന്നല്ല, ഞാൻ നിങ്ങളെ തിരഞ്ഞെടുത്തു, നിങ്ങൾ പോയി ഫലം കായ്ക്കേണ്ടതിന്നു നിങ്ങളുടെ ഫലം നിലനിൽക്കേണ്ടതിന്നും നിങ്ങളെ ആക്കിവെച്ചുമിരിക്കുന്നു;).
അത്ഭുത രോഗശാന്തിശുശ്രൂഷ നടത്തിക്കൊണ്ട് വചനപ്രഘോഷണം നടത്തുന്ന അനേകം ശുശ്രൂഷക്കാരെ ഇന്ന് കാണാൻ കഴിയുന്നുണ്ട്. ദൈവകാരുണ്യത്തിന്റെ വെളിപ്പെടുത്തലായ രോഗസൌഖ്യം ക്രിസ്തീയജീവിതമാണെന്ന് അനേകർ തെറ്റിദ്ധരിക്കുവാൻ ഇന്ന് ഇടയാകുന്നുണ്ട്. എന്നാൽ രോഗശാന്തി നല്കുന്ന ദൈവവചനം സുഖപ്പെട്ടതായ രോഗത്തിന്റെ യാതൊരു ലക്ഷണവും പുറപ്പെടുവിക്കുവാൻ പിന്നീട് ഇടയാക്കുന്നില്ല. സമാനമായി ദൈവശക്തിയായ സുവിശേഷത്തിലൂടെ പാപത്തിൽനിന്നു വിടുവിക്കപ്പെട്ട ഒരു മനുഷ്യൻ മമ്പുണ്ടായിരുന്ന പാപസ്വഭാവങ്ങൾ പിന്നീട് പുറപ്പെടുവിക്കുന്നില്ല എന്നതാണ് ദൈവശാസ്ത്രം. ഇത് വിശ്വാസത്തിൽ മാത്രം ഉൾപ്പെട്ടിരിക്കുന്നു. ആർക്കും വിശ്വസിച്ചു ഇതു ശോധന ചെയ്യാവുന്നതാണ്.
‘യഹോവ നല്ലവൻ എന്നു രുചിച്ചറിവിൻ; അവനെ ശരണം പ്രാപിക്കുന്ന പുരുഷൻ ഭാഗ്യവാൻ’. (പ.നി.സങ്കീർത്തനങ്ങൾ 34:8) എന്ന് സങ്കീർത്തനക്കാരൻ എഴുതിയത് യഹോവയിൽനിന്നുള്ള പൂർണ്ണമായ പാപമോചനം ആത്മാവിൽ ദർശിച്ചുകൊണ്ടാണ്. കൂടുതലായി വിശദമാക്കുമ്പോൾ ക്രിസ്തീയജീവിതത്തിലൂടെ സ്ത്രീയോ, പുരുഷനോ നേടിയെടുക്കുന്നത് ക്രിസ്തുവിലുള്ള പൂർണ്ണമനുഷ്യ വ്യക്തിത്വത്തിന്റെ തനിമയാണ്. (പുരുഷ, സ്ത്രീ തനിമകള്‍ അതിൽ ഉള്‍പ്പെട്ടിരിക്കുന്നു.) (സ്വത്വം).
ബാല്യം, കൌമാരം,
യൌവനം, വാർദ്ധക്യം എന്നീ
ജീവിതദശകളിൽ ക്രിസ്തുവിന്റെ പ്രായത്തിന്റെ തികവ് പുറപ്പെടുവിക്കുവാൻ വിശ്വാസി നിയോഗിക്കപ്പെട്ടിരിക്കുന്നു. (ശിശുക്കള്‍ക്ക്
സൂക്ഷ്മബുദ്ധി ലഭ്യമല്ലാത്തതിനാൽ അവർ ഒരു പ്രായംവരെ നിയമത്തില്‍നിന്നു ഒഴിവുള്ളവരുമാണ്).
യഹോവയുടെ വചനപ്രകാരം (ക്രിസ്തുവിന്റെ ഉപദേശരൂപം) ഒരു ബാല്യക്കാരൻ നടക്കുമ്പോൾ അവനു തന്റെ വഴികളെ നിർമ്മലമായി സൂക്ഷിക്കുവാൻ സാധിക്കുമെന്ന് സങ്കീർത്തനക്കാരൻ 119-ന്റെ വാക്യം 9-ൽ രേഖപ്പെടുത്തുന്നുണ്ട്.
“നരച്ചതല ശോഭയുള്ള കിരീടം” (പ.നി.സദൃശവാക്യങ്ങൾ 16:31)
എന്നാൽ വാർദ്ധക്യത്തിന്റെ ആ തനിമയെ ചായം തേച്ചുമിനുക്കി മറയ്ക്കുന്ന വൃദ്ധക്രിസ്ത്യാനികൾ ഇന്ന് ധാരാളമാണ്. മാത്രവുമല്ല ശരീരമാണ് പാപത്തിനു കാരണമാകുന്നതെന്ന് തിരിച്ചറിഞ്ഞിട്ടില്ലാത്ത വചനപ്രഘോഷകർ ഉൾപ്പെടെയുള്ള വിശ്വാസസമൂഹം ആർഭാടകരമായ വസ്ത്രത്താലും ആഭരണങ്ങളാലും ശരീരസൗന്ദര്യം കാണത്തക്കവിധത്തിൽ അലങ്കരിക്കുന്നത് ക്രിസ്തുവിൽ കാണാൻ കഴിയുന്ന തനിമയല്ല. സഹസൃഷ്ടികളെ സമഭാവനയോടെ കാണാൻ കണ്ണില്ലാത്ത, സമ്പത്തിന്റെ ആധിക്യത്തിൽ ദുർവ്യയം നടത്തുന്ന ഇക്കൂട്ടർ പണംകൊണ്ട് ഭൂമിയിൽ സ്വർഗ്ഗം സൃഷ്ടിക്കുന്നവരാണ്. ആദ്യന്തികമായി ധനത്തിന്റെ ദുർവ്യയത്താൽ ഭക്ഷ്യ വിഭവങ്ങളുടെ ദുർവ്യയം, വാഹനങ്ങളുടെ പെരുപ്പം, അംഗങ്ങൾ കുറവായിരുന്നിട്ടും ആവശ്യമില്ലാതെ പണിയുന്ന ഭവനങ്ങൾ എന്നിവ പ്രകൃതിക്കും സഹജീവികൾക്കും ആരോഗ്യനാശം -മരണം പോലും– വരുത്തുന്നതായും കാണാം. പ്രകൃതിയിൽ കാണുന്നതും സ്വീകാര്യയോഗ്യവുമായ ഏതുതരം തൊഴിലുകളും ധനസമ്പാദനത്തിനായി തിരഞ്ഞെടുക്കുവാനും ലാളിത്യമുള്ള ജീവിതഉടമകൾ ആയിരിക്കുവാനും വചനം നിർദ്ദേശിക്കുന്നു.
(പ.നി.)സദൃശവാക്യങ്ങൾ 14: 23. എല്ലാ തൊഴിലുംകൊണ്ടു ലാഭം വരും; അധരചർവ്വണംകൊണ്ടോ ഞെരുക്കമേ വരൂ., (പു.നി.)2തെസ്സലൊനിക്യര്‍ 3:8- 12. 8. ആരുടെയും ആഹാരം വെറുതെ അനുഭവിച്ചിട്ടുമില്ല; നിങ്ങളിൽ ആർക്കും ഭാരമായിത്തീരരുതു എന്നുവെച്ചു ഞങ്ങൾ അദ്ധ്വാനത്തോടും പ്രയാസത്തോടും കൂടെ രാപ്പകൽ വേലചെയ്തു പോന്നതു
9. അധികാരമില്ലാഞ്ഞിട്ടല്ല, അനുകരിപ്പാൻ നിങ്ങൾക്കു ഞങ്ങളെ മാതൃകയാക്കിത്തരേണ്ടതിന്നത്രേ.
10. വേലചെയ്വാൻ മനസ്സില്ലാത്തവൻ തിന്നുകയുമരുതു എന്നു ഞങ്ങൾ നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ തന്നേ ആജ്ഞാപിച്ചിട്ടുണ്ടല്ലോ.
11. നിങ്ങളിൽ ചിലർ ഒട്ടും വേല ചെയ്യാതെ പരകാര്യം നോക്കി ക്രമംകെട്ടു നടക്കുന്നു എന്നു കേൾക്കുന്നു.
12. ഇങ്ങനെയുള്ളവരോടു: സാവധാനത്തോടു വേല ചെയ്തു അഹോവൃത്തി കഴിക്കേണം എന്നു കർത്താവായ യേശുക്രിസ്തുവിൽ ഞങ്ങൾ ആജ്ഞാപിച്ചു പ്രബോധിപ്പിക്കുന്നു. ) .
ധൂർത്തുകൾ നടത്തുകവഴി
അംബരചുംബികളായ ദേവാലയങ്ങൾ പണിതുയർത്തിയിട്ടു
അനുതപിക്കുന്ന പുരോഹിതവർഗ്ഗം വിശ്വാസികളെ വഞ്ചിക്കുന്നവരാണ്. സമത്വം
സൃഷ്ടിക്കുന്ന സാഹോദര്യത്തെക്കുറിച്ചു
ലേഖനത്തിൽ പൗലൊസ് എഴുതുന്നുണ്ട്.
(പു.നി.) 2കൊരിന്ത്യർ 8:13,14. 13. മറ്റുള്ളവർക്കു സുഭിക്ഷവും നിങ്ങൾക്കു ദുർഭിക്ഷവും വരേണം എന്നല്ല സമത്വം വേണം എന്നത്രേ.
14. സമത്വം ഉണ്ടാവാൻ തക്കവണ്ണം അവരുടെ സുഭിക്ഷം നിങ്ങളുടെ ദുർഭിക്ഷത്തിന്നു ഉതകേണ്ടതിന്നു ഇക്കാലം നിങ്ങൾക്കുള്ള സുഭിക്ഷം അവരുടെ ദുർഭിക്ഷത്തിന്നു ഉതകട്ടെ.
മനുഷ്യപ്രാണന്റെ വീണ്ടെടുപ്പിനും
തുടർന്നുള്ള ശുദ്ധജീവിതത്തിനും ഉതകും വിധത്തിലാണ് ദൈവവചനം ക്രിസ്തുവിന്റെ ഉപദേശരൂപമായി മാറ്റപ്പെട്ടിട്ടുള്ളത്. ആദ്യന്തികമായി
ഈ പുതിയ ഉപദേശത്തിലൂടെ മനുഷ്യൻ
പാപമോചനം നേടുകയും നീതിയുടെ
ദാസനായിത്തീരുകയും ചെയ്യുന്നു.
(പു.നി.)റോമർ 6:17,18. 17. എന്നാൽ നിങ്ങൾ പാപത്തിന്റെ ദാസന്മാർ ആയിരുന്നുവെങ്കിലും നിങ്ങളെ പഠിപ്പിച്ച ഉപദേശരൂപത്തെ ഹൃദയപൂർവ്വം അനുസരിച്ചു
18. പാപത്തിൽനിന്നു സ്വാതന്ത്ര്യം ലഭിച്ചു നീതിക്കു ദാസന്മാരായിത്തീർന്നതുകൊണ്ടു ദൈവത്തിന്നു സ്തോത്രം.
ആദിയിലെ ആദാമിന്റെ ഉള്ളിൽ ദൈവം വെച്ചതും സന്തതിപരമ്പരകൾക്ക് അവകാശമായതുമായ നിത്യത എന്ന മര്‍മ്മം മനുഷ്യൻ നേടി എടുക്കേണ്ടതിനു ദൈവം ആദിയോടന്തം എന്ത് ചെയ്തിരിക്കുന്നു എന്ന് ഗ്രഹിക്കുവാൻ മനുഷ്യന് സ്വതേ കഴിവില്ല. ദൈവം ആദിയില്‍ പാപത്തിലടച്ച മനുഷ്യനെ അന്ത്യനാളുകളിൽ വീണ്ടെടുക്കുന്നത് ക്രിസ്തു മുഖാന്തരമാണെന്ന് വചനം വെളിപ്പെടുത്തുന്നു.
‘അവിടുന്ന് (യേശു) നമുക്ക് ദൈവത്തിങ്കൽനിന്നു ജ്ഞാനവും നീതിയും ശുദ്ധീകരണവും വീണ്ടെടുപ്പുമായിത്തീർന്നു’. (പു.നി.)1കൊരിന്ത്യർ 1:30
മനുഷ്യൻ ആദ്യത്തേതിൽ പ്രാകൃതനായി ജനിക്കുകയും പിന്നത്തേതിൽ
ആത്മികം അവന്റെയുള്ളിൽ
കടന്നുവരികയും ചെയ്യുന്നു. ആത്മികത എന്നുള്ളത് ഏതു മതത്തിന്റെതായാലും വിശ്വാസത്താലാണ് കടന്നുവരുന്നത്. ഒരു പുരുഷന്
താടിരോമം മുളയ്ക്കുന്നതുപോലെ മനുഷ്യരിൽ
ആത്മികത മുളച്ചുവരുന്നു. താടിരോമം വളർത്തുന്നതിനോ നീക്കിക്കളയുന്നതിനോ
പുരുഷന് സ്വാതന്ത്ര്യമുള്ളതുപോലെ അത്മികത സ്വീകരിക്കുന്നതിനോ സ്വീകരിക്കാതെ ഇരിക്കുന്നതിനോ മനുഷ്യന് സ്വാതന്ത്ര്യമുണ്ട്.
സ്ത്രീ വേറിട്ടൊരു വ്യക്തിയല്ല.
പുരുഷനുള്ള എല്ലാ നിയമങ്ങളും സ്ത്രീക്കും ബാധകമാണ്.
‘സ്ത്രീ
പുരുഷന്റെ പൂർണ്ണതയും തേജസ്സുമാണ്’.
(പു.നി.)1 കൊരിന്ത്യർ 11: 7,8,97. പുരുഷൻ ദൈവത്തിന്റെ പ്രതിമയും തേജസ്സും ആകയാൽ മൂടുപടം ഇടേണ്ടതല്ല. സ്ത്രീയോ പുരുഷന്റെ തേജസ്സ് ആകുന്നു.
8. പുരുഷൻ സ്ത്രീയിൽനിന്നല്ലല്ലോ സ്ത്രീ പുരുഷനിൽനിന്നത്രേ ഉണ്ടായതു.
9. പുരുഷൻ സ്ത്രീക്കായിട്ടല്ല സ്ത്രീ പുരുഷന്നായിട്ടല്ലോ സൃഷ്ടിക്കപ്പെട്ടതു.
10. ആകയാൽ സ്ത്രീക്കു ദൂതന്മാർ നിമിത്തം തലമേൽ അധീനതാലക്ഷ്യം ഉണ്ടായിരിക്കേണം.
11. എന്നാൽ കർത്താവിൽ പുരുഷനെ കൂടാതെ സ്ത്രീയുമില്ല സ്ത്രീയെ കൂടാതെ പുരുഷനുമില്ല. )
പാപത്തിനുശേഷമാണ് സ്ത്രീയും പുരുഷനും ചേർന്ന് മനുഷ്യന് ജന്മം നല്‍കിയതായി നാം കാണുവാൻ ഇടയായത്.പാപമില്ലാത്ത അവസ്ഥയിൽ ആദാമിൽ നിന്നു സ്ത്രീ (ദേഹി) ഉണ്ടായതുപോലെ പാപമില്ലാത്ത ക്രിസ്തുവിൽനിന്നു വീണ്ടും ജനനത്തിലൂടെ അനേകം ദേഹികൾ ഉണ്ടാകട്ടെ. (യിസ്രായേലിലെ അഭിഷിക്തരാജാക്കളും പുരോഹിതരും ബഹുഭാര്യത്വം സ്വീകരിച്ചിരുന്നുവല്ലോ.)
ഋഗ്വേദത്തിൽ പാപപരിഹാരവും
മോക്ഷപ്രവേശവും ലക്ഷ്യമിടുന്നതായി കാണാം. ‘പാപം
പുരളാത്ത വാക്കുള്ളവനും, ആരേയും ഹിംസിക്കാത്തവനും,
സത്യമാർഗ്ഗത്തിൽ
ചരിക്കുന്നവനുമായ ഒരു പുത്രനുവേണ്ടിയുള്ള’ അന്വേഷണം ബിസി- നാലാം
നൂറ്റണ്ടിൽ ഭാരതമഹർഷിമാർ നടത്തിയിരുന്നു. (ഋഗ്വേദം 3:14)
എന്നാൽ
ഭൂമിയുടെ മധ്യഭാഗത്ത് അതായത് ബെത്ലഹേമിൽ
അങ്ങനെയൊരു പുത്രൻ പിറന്നതായി
വചനം തെളിവുതരുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു ശുദ്ധവ്യക്തിത്വം മറ്റേതൊരു മതം
കാണിച്ചുതരുന്ന ദൈവങ്ങൾക്കാണുള്ളത്? ഹേ,ഹൈന്ദവഭക്തരെ,
ദൈവാന്വേഷികളെ, “ഗുരു സാക്ഷാത്പരബ്രഹ്മം”
ആയവൻ, സാക്ഷാൽ ഗുരുവായി ഭൂമിയിൽ
കടന്നുവന്നു ജീവിച്ച യേശു തന്നെയാണ്. അതിനെക്കുറിച്ച് ആ ഗുരുതന്നെ ഇങ്ങനെ
വിശദീകരിക്കുന്നു.
(പു.നി.)യോഹന്നാൻ 13:13.‘നിങ്ങൾ എന്നെ ഗുരുവെന്നും കർത്താവെന്നും വിളിക്കുന്നു; ഞാൻ അങ്ങനെ ആകകൊണ്ടു നിങ്ങൾ പറയുന്നത് ശരി’. (പു.നി.)മത്തായി 23:10. ‘ഒരുത്തൻ അത്രേ നിങ്ങളുടെ നായകൻ, അത് ക്രിസ്തു തന്നേ’.
ഇരുപതാംനൂറ്റാണ്ടിന്റെ അവസാന ദശകത്തിലെ ഒരു
കണക്കനുസരിച്ച് രണ്ടായിരത്തിലധികം ക്രിസ്തീയസഭാ സമൂഹം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. അതിപുരാതനമായതും, ക്രിസ്തുവിൽ ലോകസ്ഥാപനത്തിനുമുമ്പേ
തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതുമായ സഭയുടെ
പിരിവുകൾ ഏതു അടിസ്ഥാനത്തിന്മേലാണ് പണിതുയർത്തിയിട്ടുള്ളത് എന്ന്
കണ്ടെത്തുക എളുപ്പമാണ്. നശ്വരമായ ഈ ലോകത്ത് നശ്വരമായ ധനവും മറ്റു ഭൌതികനന്മകളും
നേടുന്നതാണ് ക്രിസ്തീയജീവിതം എന്നുള്ളതായ സന്ദേശം നല്കുന്ന മതപുരോഹിതരെയും ഇവിടെ
കാണാൻകഴിയും.
പാപത്തിന്റെ ചതിയിലൂടെ
നന്മതിന്മകളെക്കുറിച്ചുള്ള അറിവ് ലഭിക്കുകവഴി ദൈവത്തെപ്പോലെ
ആയിത്തീർന്ന മനുഷ്യനിലെ പാപത്തിന്റെ
വാസത്തെക്കുറിച്ചാണ് മനുഷ്യൻ ആദ്യമേ അറിഞ്ഞിരിക്കേണ്ടത്.
ലോകത്ത് ഇറക്കപ്പെട്ടിട്ടുള്ള
മതഗ്രന്ഥങ്ങളിൽ സത്യവേദ പുസ്തകത്തിന്റെ
രണ്ടാം ഭാഗത്ത് കാണുന്ന
പുതിയനിയമപ്പുസ്തകത്തിൽ മാത്രമേ മനുഷ്യവർഗ്ഗം
പാപത്തിന്റെ അടിമയായി
ജീവിക്കുന്ന
ദൈവഉദ്ദേശത്തെക്കുറിച്ചും
അതിൽനിന്നു ലഭിക്കുന്ന
മോചനത്തെക്കുറിച്ചും പറഞ്ഞുകാണുന്നുള്ളു.
മഹാഭാരതം കഥയിലെ സുന്ദോപസുന്ദ ചരിത്രത്തിലെ തിലോത്തമയും അർജ്ജുനനെ തന്റെ വശത്താക്കുന്ന ഉലൂപികയും, മനുഷ്യനിൽ മോഹം ജനിപ്പിക്കുന്നതിന്റെ പ്രതീകങ്ങളായി ഗ്രന്ഥത്തിൽ നിലകൊള്ളുന്നു. പാഞ്ചാലിയുടെ വസ്ത്രാക്ഷേപം നടത്തുന്ന കൌരവനേതൃത്വത്തിലും “പാപികളെ” കാണാൻ കഴിയുന്നുണ്ട്. ത്രേതായുഗത്തിലെ ഒരു രാജാവ് മാത്രം ആയിരിക്കുകയും സത്യാന്വേഷണം നടത്തുകയും ചെയ്ത ശ്രീരാമന്റെ വാക്കുകൾ വാത്മീകി, രാമായണത്തിൽ ഇങ്ങനെ വർണ്ണിക്കുന്നു.
“ബ്രഹ്മജ്ഞാനിയായ ഗുരുവേ അങ്ങയാൽ പറയപ്പെട്ട ഈ ദൈവം ആരാകുന്നു? എവിടെയിരിക്കുന്നു? ഈ ദേവനെ അറിഞ്ഞാൽ മോക്ഷം സിദ്ധിക്കുമല്ലോ? എനിക്ക് ഈ ദേവനെ എങ്ങനെ ലഭിക്കും”?
അതിനുത്തരമായി വസിഷ്ഠമഹർഷി ഇങ്ങനെ പറയുന്നു.
“ഞാൻ ഏതു ദേവനെക്കൊണ്ടാണോ പറഞ്ഞത്, ആ ദൈവം ഇരിക്കുന്നത് ദൂരെയല്ല. നിത്യം വിളങ്ങുന്നത് ശരീരത്തിൽ തന്നെയാകുന്നു.”
ഈ സത്യം വിളിച്ചോതുന്നത് ശ്രീരാമൻ പരമാത്മാവ് (ദൈവം) ആയിരുന്നില്ല എന്നല്ലേ? അതുപോലെ ശ്രീരാമന്റെ ജീവിതം പാപരഹിതവുമായിരുന്നില്ല. അത് ശ്രീരാമനുതന്നെ ഉത്തമബോധ്യം ഉണ്ടായിരുന്നുവെന്നു വാത്മീകിരാമായണം ആരണ്യകാണ്ഡം സർഗ്ഗം 63 പറയുന്നു.
“ ‘എന്നെപ്പോലെ പാപകർമ്മം ചെയ്ത മനുഷ്യൻ ഈ ഭൂമിയിൽ വേറെ ഉണ്ടാവുകയില്ല. എന്തെന്നാൽ ശോകം എന്റെ ഹൃദയത്തെയും മനസ്സിനെയും മഥിച്ചുകൊണ്ട് നിരന്തരം എന്നെ പിന്തുടരുകയാണ്’.
ഈ കുറ്റബോധം തന്നെയല്ലേ എല്ലാം വിട്ടെറിഞ്ഞ് സരയൂനദിയിൽ ദേഹത്യാഗം (ആത്മഹത്യ) ചെയ്യുവാൻ ശ്രീരാമനെ പ്രേരിപ്പിച്ചത്? പാപദുഃഖം വേട്ടയാടിയ ശ്രീരാമരാജാവ് എങ്ങനെ മനുഷ്യരുടെ രക്ഷകനാകും?
ശ്രീകൃഷ്ണചരിതത്തിൽ ദ്വാപരയുഗ അവതാരമായ
ശ്രീകൃഷ്ണനെ പരിചയപ്പെടുത്തുന്നു. Dr പി.എസ് നായരുടെ മഹാഭാരതം
വിവർത്തനത്തിൽ “കപടമനസ്സു” എന്ന ശ്രീകൃഷ്ണന്റെ ഭാവത്തെ ചൂണ്ടിക്കാണിക്കുന്നു. ത്രേതായുഗത്തിൽ
രാമനായി വന്നു ബാലിയെ ചതിയിൽ കുലചെയ്തതിന്റെ
ശിക്ഷയായി വേടന്റെ അമ്പിനാൽ
മരിക്കുന്ന, ദ്വാപരയുഗത്തിൽവന്ന ശ്രീകൃഷ്ണൻ എങ്ങനെ
ലോകരക്ഷിതാവാകും?
എന്നാൽ റോമൻ പടയാളികൾക്കോ, യഹൂദന്യായപ്രമാണത്തിനോ കൊല്ലാൻ
കഴിയാതെ വന്നപ്പോൾ തന്നെത്താൻ
മരണത്തിനു ഏല്‍പ്പിച്ചു കൊടുത്ത യേശു ലോകത്തിന്റെ പാപം ചുമന്നു
ലോകരക്ഷകനായിരിക്കുകയാണ്.
(പു.നി.)ഗലാത്യർ 1:3.പിതാവായ ദൈവത്തിങ്കൽനിന്നും നമ്മുടെ ദൈവവും പിതാവുമായവന്റെ ഇഷ്ടപ്രകാരം ഇപ്പോഴത്തെ ദുഷ്ടലോകത്തിൽനിന്നു നമ്മെ വിടുവിക്കേണ്ടതിന്നു നമ്മുടെ പാപങ്ങൾനിമിത്തം തന്നെത്താൻ ഏല്പിച്ചുകൊടുത്തവനായി നമ്മുടെ കർത്താവായ യേശുക്രിസ്തു , (പു.നി.) യോഹന്നാന് 1:29.പിറ്റെന്നാൾ യേശു തന്റെ അടുക്കൽ വരുന്നതു അവൻ കണ്ടിട്ടു: ഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു; , 4:42.ഇനി നിന്റെ വാക്കുകൊണ്ടല്ല ഞങ്ങൾ വിശ്വസിക്കുന്നതു; ഞങ്ങൾ തന്നേ കേൾക്കയും അവൻ സാക്ഷാൽ ലോകരക്ഷിതാവു എന്നു അറികയും ചെയ്തിരിക്കുന്നു എന്നു സ്ത്രീയോടു പറഞ്ഞു.
‘പാപം ചുമക്കുന്ന ഒരാളും മറ്റൊരാളുടെ പാപം ചുമക്കുകയില്ലെന്നു’ ഖുറാൻ സൂറ 17
ഇസ്രാഅ് ആയത്തു 15 പറയുന്നതായി പ്രവാചകൻ മുഹമ്മദ് രേഖപ്പെടുത്തിയത്, പാപമില്ലാത്തവനായ യേശു മറ്റുള്ളവരുടെ പാപം വഹിക്കുവാൻ നിയോഗിക്കപ്പെട്ടവനാണെന്നു തെളിവ് തരുന്നതിനല്ലേ?
മനുഷ്യന്റെ ജീവിതയാത്ര അധാർമ്മികതയിൽ ആരംഭിച്ചു അതിൽത്തന്നെ തുടർന്ന് അതിന്റെതായ ഫലം പുറപ്പെടുവിച്ചു മരണത്തെ അഭിമുഖീകരിക്കുമ്പോൾ അത് മനുഷ്യന് സൃഷ്ടാവിനാൽ അനുവദിക്കപ്പെട്ട കാര്യമായതുകൊണ്ടാണ് എന്ന് മനുഷ്യൻ ആദ്യമേ മനസ്സിലാക്കുന്നത് അധാർമ്മികതയുടെ പരിഹാരത്തിനുള്ള ഏറ്റവും നല്ല തുടക്കമാണ്. ലേഖകൻ സ്കൂൾ പഠനം നടത്തിയിരുന്ന കാലങ്ങളിൽ ലഭിച്ചിരുന്ന ഭാഷാനിർദ്ദേശങ്ങളിൽ ഒന്ന് വരികളുടെ ആരംഭത്തിൽ ചില്ലക്ഷരം കുറിക്കരുത് എന്നുള്ളതായിരുന്നു. എന്നാൽ കമ്പ്യൂട്ടർഅച്ചടി കടന്നുവന്നപ്പോൾ ആ നിയമം ലംഘിക്കുന്നതായി ചിലപ്പോൾ എങ്കിലും തോന്നാറുണ്ട്. ഇതുപോലെ പല കണ്ടുപിടുത്തങ്ങളുടേയും ബുദ്ധിവികാസത്തിന്റെയും ഫലമായി പാപം പലയിടങ്ങളിലും അനുവദിക്കപ്പെട്ടതായി വേണം കരുതാൻ. ഇങ്ങനെയുള്ള പാപത്തെ,
“പൈക്കുട്ടിയുടെ കെട്ടിയ കയർ കറവക്കാരൻ അഴിക്കുന്നതുപോലെ” അഴിച്ചു പാപത്തിൽനിന്ന് മോചിക്കുവാൻ”
ഋഗ്വേദം മണ്ഡലം രണ്ടിന്റെ ഇരുപത്തിയെട്ടിൽ മഹർഷി അപേക്ഷിക്കുന്നു!
അസാന്മാർഗ്ഗിക
പ്രവർത്തനങ്ങൾ തടയുന്ന ഇന്ത്യൻശിക്ഷാനിയമം 1956 വകുപ്പ് 8 (എ) പ്രകാരം
രേഖപ്പെടുത്തിയിരിക്കുന്നത് വ്യഭിചാരപ്രേരണ നല്കുന്ന വാക്കുകളോ, ഗുപ്താവയവങ്ങളുടെ വടിവ് പ്രദർശിപ്പിക്കുകയോ ചെയ്യുന്നവർക്കുള്ള
ശിക്ഷയെക്കുറിച്ചാണ്. എന്നാൽ സർവ്വ സാധാരണമാക്കപ്പെട്ട ഇത്തരം പ്രവൃത്തികൾ ശിക്ഷ
അർഹിക്കുന്നതാണെന്ന് മനുഷ്യൻ ഓർക്കേണ്ടതാണ്.
ലോകം പരക്കെ അംഗീകരിക്കുന്ന വ്യക്തികളിൽ ചിലരാണ് മോഹൻദാസ്കരംചന്ദ്ഗാന്ധിയും, കാറൽമാർക്സും. ഇവരുടെ രചനകളിൽ “എന്റെ സത്യാന്വേഷണ പരീക്ഷണങ്ങളും” “മൂലധനവും” ശ്രദ്ധ അർഹിക്കുന്ന ഗ്രന്ഥങ്ങളാണ്. അതിലുള്ള ദർശനങ്ങളിൽ സത്യവേദത്തിലെ മർമ്മങ്ങൾ കാണാൻ കഴിയും. അമൂർത്തമനുഷ്യനെ പൂജിക്കുന്ന ക്രിസ്തുമതവും ഏക ദൈവവിശ്വാസം മുതലായവയുമാണ് ഏറ്റവും പറ്റിയ മതരൂപം (മൂലധനം 1:25) എന്ന് മാർക്സ് രേഖപ്പെടുത്തിയിരിക്കുന്നു. കാറൽ മാർക്സിന്റെ അനുഗാമികൾ ക്രിസ്തുവിന്റെ “കുരിശിലെ സാക്ഷ്യം” കാണുകയും ഉപദേശരൂപം പഠിക്കുകയും ചെയ്തിരുന്നു എങ്കിൽ! ഗാന്ധി കണ്ടെത്തിയതും പ്രഖ്യാപിച്ചതുമായ .“ഗാന്ധിമാർഗ്ഗം” പുതിയനിയമ പ്പുസ്തകത്തിൽ കാണുന്ന ക്രിസ്തു പഠിപ്പിച്ച ഉപദേശത്തിലുള്ള സദാചാരജീവിതമാണ്. എന്നാൽ ക്രിസ്തുവിന്റെ ഉപദേശരൂപത്തിലുള്ള “കുരിശിലെസാക്ഷ്യം” മനസ്സിലാക്കുവാൻ ശ്രീ എം. കെ. ഗാന്ധിക്ക് കഴിഞ്ഞില്ല. കാരണം, ഗാന്ധി പരിശോധിച്ചത് ക്രിസ്തുവിനെ പൂർണ്ണമായി മനസ്സിലാക്കാൻ കഴിയാതെപോയ “ഇംഗ്ലീഷ്ക്രിസ്ത്യാനികളുടെ“ ജീവിതരൂപമായിരുന്നു.
‘അവനെ കൈക്കൊണ്ട് അവന്റെ നാമത്തിൽ വിശ്വസിക്കുന്നവർക്ക് ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു’. (പു.നി.)യോഹന്നാന് 1:12.
എന്നുള്ളതായ രഹസ്യവും പരസ്യവുമായ ദൈവതത്വം ശ്രീ ഗാന്ധിക്കു ദൈവാത്മാവിലൂടെ വെളിപ്പെട്ടില്ല. വിശ്വാസത്തിലൂടെയുള്ള പരിശുദ്ധാത്മാവിനാലുള്ള അഭ്യസനമാണ് ക്രിസ്തീയജീവിതം. വചനം വായിച്ചു അംഗീകരിച്ചു സൂക്ഷിച്ചതു നിമിത്തം ശ്രീ ഗാന്ധിയും ദൈവരാജ്യത്തിൽ കാണട്ടെ. (ഗാന്ധിമാര്ഗ്ഗക്കാരിൽ എല്ലാവരുംതന്നെയും ഗാന്ധി വായിച്ചതുപോലെ സത്യവേദം വായിച്ചു ഉപരിയായി മര്‍മ്മം ഗ്രഹിക്കട്ടെ.) കാറൽ മാർക്സിന്റെ ആത്മാവിനും നല്ലത് ഭവിക്കട്ടെ!
ഭാരതഹൈന്ദവജനതയുടെ ആത്മീക ആചാര്യനായ സ്വാമി വിവേകാനന്ദൻ “ഈശ്വരാവതാരം”
എന്ന വർണ്ണനയോടെ വിവേകാനന്ദ സാഹിത്യസർവ്വസ്വത്തിൽ
യേശുവിനെക്കുറിച്ച് ഇങ്ങനെ രേഖപ്പെടുത്തുന്നുണ്ട്.
“യേശുക്രിസ്തു മനുഷ്യനായ ഈശ്വരനായിരുന്നു. സഗുണേശ്വരൻ, അവിടുന്ന് പലപ്പോൾ പല രൂപത്തിൽ ആവിഷ്കരിച്ചിട്ടുണ്ട്. ഇവയെ മാത്രമാണ് നിങ്ങൾക്ക് ആരാധിക്കാവുന്നതും. ഈശ്വരൻ അവന്റെ കേവലഭാവത്തിൽ ആരാധ്യനല്ല. അങ്ങനെയുള്ള ഈശ്വരനെ ആരാധിക്കുക അസംബന്ധമാണ്. നാം യേശുക്രിസ്തുവിനെ ആരാധിക്കണം. ഈശ്വരനെ ക്രിസ്തുവിൽനിന്നും വേറായി ആരാധിക്കുന്നത് എത്ര വേഗം വിട്ടുകളയുന്നുവോ അത്രയേറെ നിങ്ങൾക്ക് നല്ലതാണ്. ക്രിസ്തുവിൽ കവിഞ്ഞൊരു ഈശ്വരനെ രചിക്കുവാൻ നോക്കുമ്പോഴൊക്കെ നിങ്ങൾ മുഴുവനെ കുല ചെയ്യുന്നു. ക്രിസ്തുവിനോട് അടുത്തു നില്ക്കുക രക്ഷ വേണമെങ്കിൽ. നിങ്ങൾക്ക് ഭാവന ചെയ്യാവുന്ന ഏതീശ്വരനേക്കാളും ഉയർന്നവനാണവിടുന്ന്. ക്രിസ്തു ഒരു മനുഷ്യനായിരുന്നുവെന്ന് നിങ്ങൾ വിചാരിക്കുന്നുവെങ്കിൽ അവിടുത്തെ ആരാധിക്കരുത്. ക്രിസ്തുവിലാണ് ഈശ്വരൻ ആവിർഭവിക്കുന്നത്. ക്രിസ്തുവിനുമുമ്പ് ഈശ്വരൻ എല്ലായിടത്തും ഉണ്ടായിരുന്നു. എല്ലാറ്റിലും. എന്നാൽ ക്രിസ്തുവിലാണ് നാം ഈശ്വരനെക്കുറിച്ചു ബോധവാന്മാരായത്. ഇതാണ് ഈശ്വരൻ. മൂന്നാമത്തേത് ആനന്ദം, പരിശുദ്ധാത്മാവ്. ഈ ജ്ഞാനം കിട്ടുന്ന ഉടൻ നിങ്ങൾക്ക് ആനന്ദം കൈവരും. ക്രിസ്തുവിനെ ഉൾക്കൊള്ളുവാൻ തുടങ്ങുന്നതോടുകൂടി നിങ്ങൾക്ക് ആനന്ദം ലഭിക്കുന്നു.” (വി.സാ.സ.7:439) .
നീതിക്ക് വേണ്ടിയുള്ള
വാദഗതികളോടെ,
യേശുവിന്റെ മഹത്വത്തെ ഉയർത്തിപ്പിടിച്ചുകൊണ്ടു തന്നെ കേരളക്കരയിലെ
സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് ശ്രീ.സുകുമാർ അഴീക്കോട്.അദ്ദേഹത്തിന്റെ “തത്ത്വമസി”
എന്ന രചനയിൽ ഹൃദയരോഗമാകുന്ന
പാപത്തിന്റെ പരിഹാരം വേദോപനിഷത്തുകളിലൂടെ അദ്ദേഹം അന്വേഷിക്കുന്നുണ്ട്.
ഹൃദയരോഗമാകുന്ന പാപത്തെക്കുറിച്ച് പ്രവാചകൻ മുഹമ്മദും
കണ്ടെത്തിയിട്ടുണ്ട്. ഹൃദയ രോഗമാകുന്ന പാപത്തെ മാറ്റിക്കളയുന്നതിനുള്ള സത്യം അന്വേഷിക്കുന്നവർക്ക് ക്രിസ്തുവിൽ അത്
കണ്ടെത്തുവാൻ എത്രയുംപെട്ടെന്ന് സാധിക്കട്ടെ എന്നും ആ സത്യത്തിൽ എന്നും നിലനില്ക്കുവാൻ ദൈവം അവർക്ക്
ഇടയാക്കിത്തീർക്കട്ടെ എന്നും ഞാൻ പ്രത്യാശിക്കുന്നു.
മനുഷ്യപ്രകൃതത്തിൽ ജന്മനാ കടന്നുവരുന്ന അധാർമ്മികതയെ
പുറത്തുകളയുവാനും നീതിയിൽ അധിഷ്ഠിതമായ
ഒരു സമൂഹത്തെ സൃഷ്ടിക്കുവാനും മത, സാംസ്കാരിക സംഘടനകൾ അവയുടെതായ
നീതിശാസ്ത്രം ഉപയോഗിച്ച് നടത്തുന്ന ശ്രമം ശ്രദ്ധേയമാണ്. മനുഷ്യൻ ആദിയിൽ സൃഷ്ടിക്കപ്പെട്ടപ്പോൾ ഉണ്ടായിരുന്ന
അവസ്ഥ ലഭിക്കുക എന്നുള്ളതാണ് അത് ലക്ഷ്യമിടുന്നത്. എന്നാൽ
ദൈവജ്ഞാനത്തിൽ അധിഷ്ഠിതമായ ഈശ്വരാന്വേഷണം
അല്ലാത്തതിനാൽ “മതം” എന്നുള്ളത് മനുഷ്യർക്ക്
അനുസരിക്കാൻ കഴിയാത്തതും എന്നാൽ ഒരു കൂട്ടർക്ക് ജീവനഉപാധിയായും അതു മാറിയിരിക്കുന്നു. എന്നാൽ അധർമ്മിയായ മനുഷ്യന്റെ സമൂലമായ ജീവിതനവീകരണം
മാനസാന്തരത്തിലൂടെ, വീണ്ടുംജനനത്തിലൂടെ, വിശ്വാസമാർഗ്ഗത്തിലൂടെ
ആയിരിക്കട്ടെ എന്ന് ദൈവം അരുളിച്ചെയ്യുന്നു.
‘കഴിഞ്ഞ കാലങ്ങളിൽ അവിടുന്ന് സകല മനുഷ്യരെയും സ്വന്തവഴികളിൽ നടക്കുവാൻ സമ്മതിച്ചു; എങ്കിൽ അറിയായ്മയുടെ കാലങ്ങളെ ദൈവം ലക്ഷ്യമാക്കാതെ ഇപ്പോൾ എല്ലായിടത്തും എല്ലാവരും മാനസാന്തരപ്പെടേണമെന്നു ദൈവം മനുഷ്യരോട് കല്പ്പിക്കുന്നു’. (പു.നി.)അപ്പൊ.പ്രവൃത്തികൾ 14:16, 17:30.
മനുഷ്യന്റെ സൃഷ്ടിപ്പും, നിത്യജീവന്റെ വാഗ്ദാനവും, അവന്റെ അധാർമ്മികജീവിതവും, സർവ്വമതങ്ങളിലൂടെയുമുള്ള അവന്റെ അന്വേഷണവും ഓരോരോ സമയത്ത് ദൈവം അനുവദിച്ചിട്ടുള്ളതാണ്.എന്നാൽ കാലം തികഞ്ഞപ്പോൾ യഹോവയായ ദൈവം തന്നെത്താൻ വെളിപ്പെടുത്തിക്കൊണ്ട് യേശു (രക്ഷകൻ) എന്ന പേരിൽ മനുഷ്യവർഗ്ഗത്തെ രക്ഷിക്കുന്ന ആ സാക്ഷ്യത്തിൽ ആത്മാവിന്റെ (ദേഹി, നല്ലകള്ളൻ) സ്വർഗ്ഗപ്രവേശവും, മനുഷ്യന് പാപകാരണമായ ദേഹത്തിന്റെ നാശവും (ചീത്തക്കള്ളൻ) പരസ്യപ്പെടുത്തുകയായിരുന്നു. ദേഹിക്കു ഒരു മോക്ഷം ലഭിക്കാനുണ്ട് എന്ന് അംഗീകരിക്കുന്ന സത്യാന്വേഷികളായ ഹൈന്ദവർക്കും, ഇസ്ലാംമതക്കാരനും, മറ്റേതൊരുവനും ഈ മർമ്മം അംഗീകരിക്കുന്നതിനു എളുപ്പത്തിൽ കഴിയട്ടെ.
“സത്യത്തിനു സാക്ഷി നില്ക്കേണ്ടതിനു ഞാൻ ജനിച്ചു അതിനായി ഞാൻ ലോകത്തിൽ വന്നിരിക്കുന്നു.” (പു.നി.യോഹന്നാൻ 18:37)
എന്നുള്ളതായ യേശുവിന്റെ വചനം പാപത്തിൽനിന്നു മനുഷ്യനെ വിടുവിക്കുന്നതിനുള്ള കുരിശുമരണത്തിന്റെ സാക്ഷ്യമാണ് നല്‍കുന്നത്. എന്നാൽ വചനം വായിക്കുന്നവരും, മറ്റു മതത്തിൽ ആശ്രയിക്കുന്നവരും അവരുടെ ഗ്രന്ഥം നല്കുന്ന നന്മതിന്മകളെക്കുറിച്ചുള്ള അറിവിൽ ജീവിതം ക്രമീകരിക്കാൻ നോക്കുന്നു. മനുഷ്യബുദ്ധി അങ്ങനെ ചിന്തിക്കുമ്പോൾ ദൈവികചിന്ത മറ്റൊരു വിധത്തിലാണെന്ന് യെശയ്യാപ്രവാചകൻ അദ്ധ്യായം 55 ന്റെ 8- ൽ രേഖപ്പെടുത്തുന്നു.
‘എന്റെ
വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല; നിങ്ങളുടെ വഴികള്‍ എന്റെ വഴികളുമല്ല എന്നു
യഹോവ അരുളിച്ചെയ്യുന്നു’.
ക്രിസ്തു കുരിശിൽ മരിക്കേണ്ടത് –പാപപരിഹാരത്തിനു- ആവശ്യമാണെന്നു അവിടുന്ന് അരുളിച്ചെയ്തപ്പോൾ ശിഷ്യനായ പത്രൊസിനു അത് യേശുവിനു സംഭവിക്കാൻ പാടില്ലാത്ത കാര്യമായിരുന്നു എന്ന് പത്രൊസ് പറഞ്ഞതായി മത്തായി രേഖപ്പെടുത്തുന്നു.
(പു.നി.)മത്തായി 16:23.അവനോ തിരിഞ്ഞു പത്രൊസിനോടു; “സാത്താനേ, എന്നെ വിട്ടുപോ; നീ എനിക്കു ഇടർച്ചയാകുന്നു; നീ ദൈവത്തിന്റെതല്ല മനുഷ്യരുടേതത്രെ കരുതുന്നതു” എന്നു പറഞ്ഞു.
മനുഷ്യവർഗ്ഗത്തിൽ കാണപ്പെടുന്ന സകല അധാർമ്മികപ്രവർത്തനങ്ങളുടെയും
എണ്ണം കണ്ടെത്തുക വിഷമമാണ്. മോഹം മുഴുത്ത മനുഷ്യൻ വിവിധ പാപപ്രവർത്തനങ്ങളുടെ
ഉറവിടമായി മാറിയതായും ആധുനികസാങ്കേതിക വിദ്യാപ്രഭാവത്തിൽനിന്നുയർന്നുവരുന്ന കുറ്റകൃത്യങ്ങൾ വെളിപ്പെടുത്തിത്തരുന്നുണ്ട്. സൈബർകുറ്റകൃത്യഅന്വേഷണശാഖ
രൂപപ്പെടുത്തിയതുകൊണ്ടോ നിയമങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചതുകൊണ്ടോ, അധാർമ്മികതയുടെ
കഴുത്തിൽ കുരുക്കിട്ടു അതിനെ
ഇല്ലാതാക്കുവാൻ രാജ്യരക്ഷാവകുപ്പിനോ
നീതിന്യായവ്യവസ്ഥക്കോ കഴിയില്ല. അങ്ങനെ സാധിക്കുമായിരുന്നു എങ്കിൽ
കുറ്റവാളികളുടെ പട്ടികയിൽ ഉന്നത ന്യായാധിപരുടെയോ
ഭരണകർത്താക്കളുടെയോ, പോലീസ്
ഉദ്യോഗസ്ഥമേധാവികളുടെയോ പേര്
വിവരങ്ങൾ ചേർക്കേണ്ടതായി വരുമായിരുന്നില്ല.
“എന്നാൽ
പുതിയനിയമശുശ്രൂഷക്കാർ വന്നു വീണ്ടും ജനിപ്പാനിരിക്കുന്ന തലമുറയോട് അവിടുന്ന്
കുരിശിൽ നിവർത്തിച്ചിരിക്കുന്നു
എന്ന് അവിടുത്തെ നീതിയെക്കുറിച്ചു
ഘോഷിക്കും” എന്ന്
മിശിഹാസങ്കീർത്തനത്തിൽ എഴുത്തുകാരൻ
രേഖപ്പെടുത്തിയിരിക്കുന്നു.
(പ.നി.)സങ്കീർത്തനങ്ങൾ 22:31 .അവർ വന്നു, ജനിപ്പാനുള്ള ജനത്തോടു അവൻ നിവർത്തിച്ചിരിക്കുന്നു എന്നു അവന്റെ നീതിയെ വർണ്ണിക്കും.
കേരളക്കരയുടെ എല്ലാ
ഉൾപ്രദേശങ്ങളിൽക്കൂടിയും ചിലർ സഞ്ചരിച്ചുകൊണ്ടു
നീല,
ചുവപ്പ്, വെളുപ്പ്, കറുപ്പ്
എന്നീ നിറങ്ങളുള്ള പുറം ചട്ടകളോടുകൂടിയ
പുതിയനിയമപ്പുസ്തകം ഇന്നും വിതരണം ചെയ്തു വരുന്നുണ്ട്.
New
Testament (പുതിയനിയമം, പുതിയഉടമ്പടി)
എന്നുള്ളത് മനുഷ്യവർഗ്ഗത്തിൽ കാണപ്പെടുന്ന
അധാർമ്മികത ഇല്ലായ്മ ചെയ്യുന്നതിനുള്ള പുതിയനിയമമാണ്. ഒരു
വിവാഹഉടമ്പടിപോലെ രണ്ടു വ്യത്യസ്ത വ്യക്തികൾ ഉൾപ്പെട്ടു ഉഭയസമ്മതമായി ചെയ്യുന്ന
ഉടമ്പടി തന്നെയാണ് ഇതും എന്നുള്ളത്
പ്രസ്താവിക്കട്ടെ. ഇതിനെ ക്രിസ്തുവിന്റെ
മരണത്തിനു മുമ്പുള്ള “ “അന്ത്യഅത്താഴം” (പാപപരിഹാരത്തിനുള്ള അവസാനത്തെ
ഉടമ്പടി) എന്നും വിശേഷിപ്പിക്കുന്നു. പാപത്തിന്റെ
ശമ്പളമായ മരണത്തിലേക്ക് നയിക്കപ്പെടുന്ന മനുഷ്യൻ മരണനിദ്ര പ്രാപിക്കുന്നതിന് മുമ്പായി യേശുവുമായി ഒരു ഉടമ്പടിയിൽ ഏർപ്പെടുന്നു. വെളിപ്പാട്പുസ്തകം 3 ന്റെ 20- ൽ
വായിക്കുന്നതുപോലെ-
( ഞാൻ വാതിൽക്കൽ നിന്നു മുട്ടുന്നു; ആരെങ്കിലും എന്റെ ശബ്ദം കേട്ടു വാതിൽ തുറന്നാൽ ഞാൻ അവന്റെ അടുക്കൽ ചെന്നു അവനോടും അവൻ എന്നോടും കൂടെ അത്താഴം കഴിക്കും.)
-ക്രിസ്തുവും മനുഷ്യനും ഒരേ ഉടമ്പടിയിൽ പങ്കുകാരായിത്തീരുകയും മനുഷ്യൻ പാപമോചിതനായിത്തീർന്നു ദൈവത്തിനുവേണ്ടി ജീവിച്ചു നിത്യത പ്രാപിക്കുകയും ചെയ്യുന്നു.
പുതിയനിയമം എന്ന പുസ്തകത്തിന്
മുന്നൂറിൽതാഴെ പേജുകൾ മാത്രമാണുള്ളത്. ആ പുസ്തകത്തിന്റെ വായനക്കാരൻ -ദൈവത്താൽ- വളരെ
സൂക്ഷ്മബുദ്ധി എങ്കില്‍മാത്രമേ അതിലുള്ള “പുതിയനിയമം” കണ്ടെത്താൻ കഴിയുകയുള്ളു. പഴയനിയമപ്പുസ്തകം
നല്കുന്നതിൽനിന്നും അധികമായിട്ടു ഒരു
നിയമവും അതിൽ ഉണ്ടായിരിക്കുകയില്ല. എന്നാൽ യഹൂദമതം
ഉൾപ്പെടെയുള്ള എല്ലാ മതഗ്രന്ഥങ്ങളിൽനിന്നും “പുതിയനിയമം”
വ്യത്യസ്ത നിലപാട് സൂക്ഷിക്കുന്നുണ്ട്. അതിൽ പ്രധാനമായും ക്രിസ്ത്യാനിയുടെ ജീവിതഫലസമൃദ്ധി, ഉത്തരവാദിത്തങ്ങൾ, കാര്യവിചാരകത്വം, സത്യആരാധന, ഫലപ്രദമായ പ്രാർത്ഥന, കൂട്ടായ്മയും അപ്പം നുറുക്കലും, ഉപവാസം, എന്നിവ ഉൾപ്പെട്ടിരിക്കുന്നു.
എന്നാൽ “ക്രൂശിന്റെ
വചനം”, “ക്രൂശിക്കപ്പെട്ടവനായ ക്രിസ്തു,” എന്നിങ്ങനെയുള്ള മുഖ്യമായ വാക്കുകളിലൂടെ,
മനുഷ്യജീവിതത്തിന്റെ സമഗ്രതയും, പൂര്‍ണ്ണതയും, അവന്റെ ജീവിതത്തിന്റെ നഷ്ടപ്പെട്ട ഊടുപാവുകൾ എന്നിവ നേരെയാക്കുന്നത് എങ്ങനെയെന്നും ആ നിയമം
കാണിച്ചുതരുന്നു.
മനുഷ്യശരീരത്തിന്റെ ഘടാനാപരമായ
സവിശേഷതകളിൽ പ്രധാനമായും കണ്ടെത്തിയിട്ടുള്ളത് അതെടുത്ത മണ്ണിൽ കാണുന്ന പതിനാലു തരത്തിലുള്ള
മൂലകങ്ങളുടെ സാന്നിദ്ധ്യമാണ്.
ഭക്ഷണവും വെള്ളവും വായുവും
സ്വീകരിക്കുന്നതിലൂടെ
ഉപാപചയപ്രവർത്തനങ്ങൾ നടത്തിക്കൊണ്ടു ജീവൻ നിലനിറുത്തുന്നതായി കാണാൻകഴിയും. തൊഴിൽ
തേടുക,
ഭക്ഷണം തേടുക, ദാമ്പത്യജീവിതം നയിക്കുക എന്നിവ
ചെയ്യുന്നതിനുള്ള കഴിവുകളും ഈ ശരീരത്തിനുണ്ട്. ജന്മനാ ബുദ്ധിവൈകല്യം ബാധിച്ചവരെ ഇവിടേയ്ക്ക്
കൊണ്ടുവരുവാൻ ഈ ലേഖകൻ ഇഷ്ടപ്പെടുന്നില്ല. ദൈവം അവർക്ക് നിത്യജീവൻ കൊടുക്കുവാൻ മതിയായവനാണ്.
മനുഷ്യനിൽ കാണപ്പെടുന്ന ജീവൻ (പ്രാണന്) പകരപ്പെട്ടിട്ടുള്ളത്
ദൈവത്തിൽനിന്നാണെന്നു വചനം
വ്യക്തമാക്കുന്നു.
(പ.നി.)ഉൽപ്പത്തി 2:7. യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു.
ജീവൻ കുടികൊള്ളുന്നത് രക്തത്തിലാണെന്നും വചനം വ്യക്തമാക്കുന്നുണ്ട്.
( പ.നി.) ലേവ്യ17: 11. മാംസത്തിന്റെ ജീവൻ രക്തത്തിൽ അല്ലോ ഇരിക്കുന്നതു; യാഗപീഠത്തിന്മേൽ നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാൻ ഞാൻ അതു നിങ്ങൾക്കു തന്നിരിക്കുന്നു; രക്തമല്ലോ ജീവൻ മൂലമായി പ്രായശ്ചിത്തം ആകുന്നതു.)
എന്നാൽ മൃഗസഞ്ചയങ്ങൾ മറ്റു അദൃശ്യവും ദൃശ്യവുമായ എല്ലാത്തരം ജീവിവർഗ്ഗങ്ങൾ സസ്യലതാദികൾ
മറ്റു പ്രപഞ്ചസംവിധാനങ്ങൾ ഇവ
എല്ലാംതന്നെയും ഉണ്ടായിട്ടുള്ളത് ദൈവത്തിന്റെ വാക്കുകളും കരവേല നിമിത്തവുമാണ്. (അവയെക്കുറിച്ചൊന്നും വര്‍ണ്ണിക്കാൻ വാക്കുകൾ പോര.) അതു അപ്രകാരം
തന്നെയാണെന്ന് എല്ലാ മതവിശ്വാസികളും അറിയുന്നത് വിശ്വാസത്താലാണ്.
(പ.നി.)ഉൽപ്പത്തി 1:1-31 . 1.ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.
2. ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു.
3. വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി.
4. വെളിച്ചം നല്ലതു എന്നു ദൈവം കണ്ടു ദൈവം വെളിച്ചവും ഇരുളും തമ്മിൽ വേർപിരിച്ചു.
5. ദൈവം വെളിച്ചത്തിന്നു പകൽ എന്നും ഇരുളിന്നു രാത്രി എന്നും പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം.
6. ദൈവം വെള്ളങ്ങളുടെ മദ്ധ്യേ ഒരു വിതാനം ഉണ്ടാകട്ടെ; അതു വെള്ളത്തിന്നും വെള്ളത്തിന്നും തമ്മിൽ വേർപിരിവായിരിക്കട്ടെ എന്നു കല്പിച്ചു.
7. വിതാനം ഉണ്ടാക്കീട്ടു ദൈവം വിതാനത്തിൻ കീഴുള്ള വെള്ളവും വിതാനത്തിൻ മീതെയുള്ള വെള്ളവും തമ്മിൽ വേർപിരിച്ചു; അങ്ങനെ സംഭവിച്ചു.
8. ദൈവം വിതാനത്തിന്നു ആകാശം എന്നു പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, രണ്ടാം ദിവസം.
9. ദൈവം: ആകാശത്തിൻ കീഴുള്ള വെള്ളം ഒരു സ്ഥലത്തു കൂടട്ടെ; ഉണങ്ങിയ നിലം കാണട്ടെ എന്നു കല്പിച്ചു; അങ്ങനെ സംഭവിച്ചു.
10. ഉണങ്ങിയ നിലത്തിന്നു ദൈവം ഭൂമി എന്നും വെള്ളത്തിന്റെ കൂട്ടത്തിന്നു സമുദ്രം എന്നും പേരിട്ടു; നല്ലതു എന്നു ദൈവം കണ്ടു.
11. ഭൂമിയിൽനിന്നു പുല്ലും വിത്തുള്ള സസ്യങ്ങളും ഭൂമിയിൽ അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവരട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.
12. ഭൂമിയിൽ നിന്നു പുല്ലും അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവന്നു; നല്ലതു എന്നു ദൈവം കണ്ടു.
13. സന്ധ്യയായി ഉഷസ്സുമായി, മൂന്നാം ദിവസം.
14. പകലും രാവും തമ്മിൽ വേർപിരിവാൻ ആകാശവിതാനത്തിൽ വെളിച്ചങ്ങൾ ഉണ്ടാകട്ടെ; അവ അടയാളങ്ങളായും കാലം, ദിവസം, സംവത്സരം എന്നിവ തിരിച്ചറിവാനായും ഉതകട്ടെ;
15. ഭൂമിയെ പ്രകാശിപ്പിപ്പാൻ ആകാശവിതാനത്തിൽ അവ വെളിച്ചങ്ങളായിരിക്കട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.
16. പകൽ വാഴേണ്ടതിന്നു വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിന്നു വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി; നക്ഷത്രങ്ങളെയും ഉണ്ടാക്കി.
17. ഭൂമിയെ പ്രകാശിപ്പിപ്പാനും പകലും രാത്രിയും വാഴുവാനും വെളിച്ചത്തെയും ഇരുളിനെയും തമ്മിൽ വേർപിരിപ്പാനുമായി
18. ദൈവം അവയെ ആകാശവിതാനത്തിൽ നിർത്തി; നല്ലതു എന്നു ദൈവം കണ്ടു.
19. സന്ധ്യയായി ഉഷസ്സുമായി, നാലാം ദിവസം.
20. വെള്ളത്തിൽ ജലജന്തുക്കൾ കൂട്ടമായി ജനിക്കട്ടെ; ഭൂമിയുടെ മീതെ ആകാശവിതാനത്തിൽ പറവജാതി പറക്കട്ടെ എന്നു ദൈവം കല്പിച്ചു.
21. ദൈവം വലിയ തിമിംഗലങ്ങളെയും വെള്ളത്തിൽ കൂട്ടമായി ജനിച്ചു ചരിക്കുന്ന അതതുതരം ജീവജന്തുക്കളെയും അതതു തരം പറവജാതിയെയും സൃഷ്ടിച്ചു; നല്ലതു എന്നു ദൈവം കണ്ടു.
22. നിങ്ങൾ വർദ്ധിച്ചു പെരുകി സമുദ്രത്തിലെ വെള്ളത്തിൽ നിറവിൻ; പറവജാതി ഭൂമിയിൽ പെരുകട്ടെ എന്നു കല്പിച്ചു ദൈവം അവയെ അനുഗ്രഹിച്ചു.
23. സന്ധ്യയായി ഉഷസ്സുമായി, അഞ്ചാം ദിവസം.
24. അതതുതരം കന്നുകാലി, ഇഴജാതി, കാട്ടുമൃഗം ഇങ്ങനെ അതതു തരം ജീവജന്തുക്കൾ ഭൂമിയിൽനിന്നു ഉളവാകട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.
25. ഇങ്ങനെ ദൈവം അതതു തരം കാട്ടുമൃഗങ്ങളെയും അതതു തരം കന്നുകാലികളെയും അതതു തരം ഭൂചരജന്തുക്കളെയും ഉണ്ടാക്കി; നല്ലതു എന്നു ദൈവം കണ്ടു.
26. അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു.
27. ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.
28. ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെപറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിൻ എന്നു അവരോടു കല്പിച്ചു.
29. ഭൂമിയിൽ എങ്ങും വിത്തുള്ള സസ്യങ്ങളും വൃക്ഷത്തിന്റെ വിത്തുള്ള ഫലം കായക്കുന്ന സകലവൃക്ഷങ്ങളും ഇതാ, ഞാൻ നിങ്ങൾക്കു തന്നിരിക്കുന്നു; അവ നിങ്ങൾക്കു ആഹാരമായിരിക്കട്ടെ;
30. ഭൂമിയിലെ സകലമൃഗങ്ങൾക്കും ആകാശത്തിലെ എല്ലാ പറവകൾക്കും ഭൂമിയിൽ ചരിക്കുന്ന സകല ഭൂചരജന്തുക്കൾക്കും ആഹാരമായിട്ടു പച്ചസസ്യം ഒക്കെയും ഞാൻ കൊടുത്തിരിക്കുന്നു എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.
31. താൻ ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി, അതു എത്രയും നല്ലതു എന്നു കണ്ടു. സന്ധ്യയായി ഉഷസ്സുമായി, ആറാം ദിവസം.
(പു.നി.)എബ്രായർ 11:3. ഈ കാണുന്ന ലോകത്തിന്നു ദൃശ്യമായതല്ല കാരണം എന്നു വരുമാറു ലോകം ദൈവത്തിന്റെ വചനത്താൽ നിർമ്മിക്കപ്പെട്ടു എന്നു നാം വിശ്വാസത്താൽ അറിയുന്നു.
മനുഷ്യരക്തത്തിൽ സ്നേഹം അലിയിച്ചുചേർത്തതു കൊണ്ട് യേശു ചെയ്തതുപോലുള്ള അത്ഭുതങ്ങൾ ചെയ്യുവാൻ ദൈവമക്കൾക്ക് കഴിയണം എന്നുള്ളതായ ശ്രീ.സുകുമാർ അഴീക്കോടിന്റെ അഭിപ്രായം പിശകുള്ളതാണ്. ക്രിസ്തു എന്ത് പഠിപ്പിച്ചു എന്ന് മനസ്സിലാക്കാതെ എന്തെങ്കിലുമൊക്കെ പറയുന്ന ഏവർക്കും കടന്നുവന്നു തങ്ങൾക്കും അത് സാധിക്കുമോ എന്ന് യേശുവിലുള്ള വിശ്വാസത്തിലൂടെ പരീക്ഷിക്കാവുന്നതാണ്. എന്നാൽ യേശുവിന്റെ വാക്കുകൾപ്രകാരം, യേശുവിൽ വിശ്വസിക്കുന്നവൻ യേശു ചെയ്തതും അതിൽ വലിയതും ചെയ്യുന്നവൻ ആയിരിക്കും…. ..അതിൽ വലിയതും അവൻ ചെയ്യും.
(പു.നി.)യോഹന്നാൻ 14:12.ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു; ഞാൻ ചെയ്യുന്ന പ്രവൃത്തി എന്നിൽ വിശ്വസിക്കുന്നവനും ചെയ്യും; ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നതുകൊണ്ടു അതിൽ വലിയതും അവൻ ചെയ്യും.
ഇവിടെ യേശു
അർത്ഥമാക്കുന്നത് പാപപരിഹാരത്തിനുവേണ്ടി യേശു മരിച്ച (ചെയ്തതു) തുപോലെ മനുഷ്യൻ
ക്രിസ്തുവിനോടുകൂടെ മരിക്കുമെന്നും, പിന്നീട് പരിശുദ്ധആത്മാവിനെ
പ്രാപിച്ചു ക്രിസ്തു ജീവിച്ചതിലും വലുതായ ഒരു ജീവിതം വിശ്വാസത്താൽ
ഭൂമിയിൽ ജീവിക്കും എന്നുമാണ്.
കാരണം ക്രിസ്തു ഒരു പരിശുദ്ധമായ വ്യക്തിത്വത്തിൽനിന്നാണ് ജീവിതം
പുറപ്പെടുവിച്ചിട്ടുള്ളത്. എന്നാൽ മനുഷ്യനാകട്ടെ താൻ പാപപ്രവണതകളുള്ള ഒരു ജഡത്തിലായിരിക്കെ താൻ സ്വീകരിച്ച
വിശ്വാസത്തിൽനിന്നും പാപജഡത്തെ
മറന്നുകൊണ്ട് ഒരു ജീവിതം പുറപ്പെടുവിക്കുമ്പോൾ
അത് യേശു ജീവിച്ചതിലും വലിയ ജീവിതംതന്നെ
ആയിരിക്കും!
അവിടുന്ന് തന്നിലുണ്ടായിരുന്ന
കഴിവുകൾ ഒന്നുംതന്നെയും സ്വന്തം ജീവിതം മോടിപിടിപ്പിക്കുന്നതിനു ഉപയോഗിച്ചില്ല എന്നും വിശ്വാസികൾ മനസ്സിലാക്കേണ്ടതാണ്. അവിടുന്ന്
പൂർണ്ണമനുഷ്യവ്യക്തിത്വത്തിൽ ജീവിച്ചത്
ഒരു മരപ്പണിക്കാരൻ മാത്രം ആയിട്ടായിരുന്നു.
പുതിയനിയമത്തിൽ കാണുന്നതായ
പാപപരിഹാരം എന്നുള്ളത് വിശ്വാസത്താലാണ്
നേടേണ്ടതെന്നും ആ വിശ്വാസത്തിൽ നിലനില്ക്കുന്നതിനുമാണ് അപ്പൊസ്തലന്മാർ
പഠിപ്പിച്ചുവന്നിരുന്നത് എന്നും നാം മനസ്സിലാക്കേണ്ടതാണ്. എന്നാൽ പിന്നീട് വന്ന
മതനേതൃത്വം ഈ ഉപദേശരൂപത്തെ മാറ്റിക്കളഞ്ഞതായും സ്വന്തം ബുദ്ധിയിലെ തന്ത്രങ്ങൾക്ക് ഒത്തവിധത്തിൽ സ്വതന്ത്രസഭകൾ രൂപീകരിച്ചതായും കാണാൻകഴിയും. ക്രിസ്തുവിന്റെ “ ക്രൂശിലെ
സാക്ഷ്യം” പഠിപ്പിക്കാത്ത സഭകളാണ് ഇന്ന് ഇവിടെ കാണുന്ന
എല്ലാംതന്നെയും.
അതിനാൽത്തന്നെ പുതിയനിയമത്തിലെ പാപപരിഹാരം
എന്നുള്ളത് പൂർണ്ണമായി നേടിയെടുക്കുവാൻ
പിന്നീടു വന്ന ക്രിസ്ത്യാനികൾക്ക്
കഴിഞ്ഞിരുന്നില്ല. അങ്ങനെ സത്യവേദത്തിന്റെ പൂർണ്ണത കണ്ടെത്തുവാൻ
കഴിയാതിരുന്ന സമയത്ത് “പ്രവാചകൻ മുഹമ്മദ്” സ്വന്തം
നിഗമനത്തിലൂടെ പഴയനിയമം അടർത്തിയെടുത്തു, കുറെ
ശാസ്ത്രസത്യങ്ങൾ കൂട്ടിച്ചേർത്തുകൊണ്ട്
ഉണ്ടാക്കിയ പുസ്തകമാണ് ഖുറാൻ.
‘ശാസ്ത്രത്തിലുള്ള കാര്യങ്ങൾ വെളിപ്പെടുത്തിക്കൊടുക്കുക എന്നുള്ളത് സത്യവേദം ലക്ഷ്യമിടുന്ന ഒരു കാര്യമല്ല . മനുഷ്യനിലുള്ള പാപം നീക്കപ്പെടേണ്ടതിനുള്ള ദൈവശാസ്ത്രമാണ് അത് വെളിപ്പെടുത്തുന്നത്’.
സത്യവേദത്തിലെ അനേകം
പരാമർശങ്ങൾ ആത്മീകമായി മാത്രം മനസ്സിലാക്കേണ്ടതും അതിനാൽ ഭൌതിക അവ്യക്തത നല്കുന്നതുമാണ്. (പ്രവാചകന് മുഹമ്മദ്
അന്വേഷിച്ചത് സത്യവേദപുസ്തകത്തിലെ ഭൌതികകൃത്യത ആണല്ലോ. ഭൌതികതലം കൊണ്ട് ദൈവത്തെ കാണിച്ചു
കൊടുക്കുവാൻ
ആര്‍ക്കെങ്കിലും കഴിയുമോ? അങ്ങനെയാണെങ്കില്‍ വിശ്വാസം എന്നുള്ളത് എന്താണ്?) ആയതിന്റെ ഭൌതികകൃത്യത അന്വേഷിച്ചാൽ
അതിന്റെ ഫലം ശൂന്യത
മാത്രമായിരിക്കും. അതുകൊണ്ട്, ‘മറഞ്ഞിരിക്കുന്ന കാര്യങ്ങൾ
നമ്മുടെ ദൈവമായ യഹോവയ്ക്ക് ഉള്ളവയാണെന്നും വെളിപ്പെട്ടുവന്നിരിക്കുന്ന ഇതിലെ ന്യായപ്രമാണം
നീയും നിന്റെ മക്കളും ഇന്നും എന്നേക്കും അനുസരിക്കുന്നതിനുള്ളതാണെന്നും വചനം
വെളിപ്പെടുത്തുന്നുണ്ട്’.
(പ.നി.)ആവർത്തനം 29:28. മറഞ്ഞിരിക്കുന്ന കാര്യങ്ങൾ നമ്മുടെ ദൈവമായ യഹോവെക്കുള്ളവയത്രേ; വെളിപ്പെട്ടിരിക്കുന്നവയോ നാം ഈ ന്യായപ്രമാണത്തിന്റെ സകലവചനങ്ങളും അനുസരിച്ചുനടക്കേണ്ടതിന്നു എന്നേക്കും നമുക്കും നമ്മുടെ മക്കൾക്കും ഉള്ളവയാകുന്നു.
ലോകത്തിന്റെ പാപപരിഹാരം
ക്രിസ്തുവിൽ നടന്നു എങ്കിൽ സകല മനുഷ്യരും
പാപമോചിതർ ആകണമായിരുന്നു. എന്നാൽ നന്മതിന്മകളെക്കുറിച്ചുപോലും അറിവുള്ള
മനുഷ്യർ ഇന്നും പാപത്തിൽ കഴിയുന്നതായി കാണാം എന്നുള്ള
ഒരു ചോദ്യം ഉയർന്നു വരുന്നതായി കാണാം. ആത്മീകമായി മനസ്സിലാക്കുന്നവർക്ക് മാത്രമേ പാപം വിട്ടൊഴിയുന്നതിനുള്ള മാർഗ്ഗം വിശ്വാസമാര്ഗ്ഗമാണെന്നു
ഉയർത്തിക്കാണിക്കാൻ കഴിയുകയുള്ളു.
താൻ സ്വീകരിച്ചിരിക്കുന്ന വിശ്വാസത്തിൽനിന്ന് വിശുദ്ധജീവിതം നയിക്കുവാൻ വിശ്വാസിക്ക് കഴിയും.ദൈവം വിശുദ്ധനായിരിക്കുന്നതുകൊണ്ട് മനുഷ്യരും അതുപോലെ വിശുദ്ധരാകുവാൻ ദൈവം മനുഷ്യര്‍ക്കു കല്‍പ്പിച്ചിട്ടുള്ള മാർഗ്ഗം വിശ്വാസമാർഗ്ഗമാണ്.
(പ.നി).ലേവ്യ11:44. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു; ഞാൻ വിശുദ്ധനാകയാൽ നിങ്ങൾ നിങ്ങളെ തന്നേ വിശുദ്ധീകരിച്ചു വിശുദ്ധന്മാരായിരിക്കേണം;(പു.നി.)1പത്രൊസ്1:16. “ഞാൻ വിശുദ്ധൻ ആകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ ” എന്നു എഴുതിയിരിക്കുന്നുവല്ലോ.
അങ്ങനെ ആറാം നൂറ്റാണ്ടിൽ
ആവിഷ്കരിക്കപ്പെട്ട പുത്തൻമതം (ഇസ്ലാം)
യഹൂദമതത്തിന്റെ ഒരു വികലമാക്കപ്പെട്ട പതിപ്പ് മാത്രമായിരുന്നു. യേശു കുരിശിൽ
നിവൃത്തിയാക്കിയതും, എന്നാൽ മനുഷ്യൻ
വിശ്വാസത്താൽ
പ്രാപിച്ചെടുക്കേണ്ടതുമായ ശുദ്ധജീവിതം ആ പുത്തൻഗ്രന്ഥം കൈകാര്യം ചെയ്തപ്പോൾ,
തന്നിലുള്ള അധർമ്മിയെ ക്രിസ്തുവിനോടൊപ്പം ക്രൂശിച്ചു നീക്കേണ്ടതിനു പകരമായി
(വിശ്വാസം) ലോകത്തിലുള്ള
എല്ലാ അധർമ്മികളെയും വകവരുത്തുക (ക്രൂശിക്കുക) എന്ന “വിശുദ്ധയുദ്ധ”
മായി അത് മാറുകയുണ്ടായി.
ഖുറാനും പറയുന്നതനുസരിച്ചുള്ള മനുഷ്യനിലെ ‘ദേഹേച്ഛകളെ’
നിയന്ത്രിക്കുവാൻ ദൈവകല്പ്പനകൾക്ക് സാദ്ധ്യമല്ല. (ഖുറാൻ സൂറ19 മർയം 59, സൂറ 30 റൂം 29)
ഒരേ ഗ്രന്ഥം (ഖുറാൻ)
കൈകാര്യം ചെയ്യുന്ന ആളുകൾ ക്രിസ്തുവിന്റെ
മരണത്തെക്കുറിച്ചും വ്യത്യസ്ത അഭിപ്രായക്കാരാണ്. കാരണം (ഖുറാൻ) അത്
മാനുഷികമാണെന്നും ദൈവികം അല്ല എന്നുള്ളതുംതന്നെ.
(പു.നി.)യോഹന്നാൻ 3:6.‘ജഡത്താൽ ജനിച്ചത് ജഡം ആകുന്നു. (ദൈവ) ആത്മാവിനാൽ ജനിച്ചത് ആത്മാവ് (ദേഹി) ആകുന്നു’.
(അവിടുന്ന് ജഡത്താൽ ജനിക്കാതെ ദൈവ ആത്മാവിനാൽ ജനിച്ച ആത്മാവ് (ദേഹി) ആയിരുന്നവല്ലോ.
ആദിയിലെ ആദാമിന്റെ
ശരീരപ്രകൃതംപോലെയും പൂര്‍ണ്ണ ആത്മാവ് ഉള്ളതുമായിയിരുന്നു യേശുവിന്റെ ശരീരം. ഒരു ശിശുവിന്റെ നോട്ടംപോലെ
തിന്മ കാണാത്തതായിരുന്നു അവിടുത്തെ കണ്ണുകള്‍.)
അല്പ്പമായോ അധികമായോ ഉള്ള ക്രിസ്തീയ വിശ്വാസത്തിൽ, അവർ
എത്ര വിഭാഗങ്ങൾ ആയിരുന്നാലും ക്രിസ്തു പാപപരിഹാരകൻ ആണെന്നുള്ള ഏകവിശ്വാസം
എല്ലാ ക്രിസ്ത്യാനികളിലും കാണാം.
എങ്കിലും പാപരഹിതജീവിതം സാധിക്കാത്തത് ആരോഗ്യമുള്ള, സ്ഥിരതയുള്ള വിശ്വാസം ഇല്ലാതായത്
നിമിത്തമാണ്.
മനുഷ്യശിശു പിറന്നു
വളർച്ചാഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോളാണ്
സദാചാര ജീവിതനിയമങ്ങൾ കുഞ്ഞിന്റെ
ഉള്ളിലേക്ക് കടന്നുവരുന്നത്. അതുപോലെ മറ്റു ചില മതഗ്രന്ഥങ്ങളിലും കാണാൻ
കഴിയുന്ന സദാചാര ജീവിതനിയമങ്ങൾ
മനുഷ്യവർഗ്ഗത്തിന്റെ
ജീവിതവളർച്ചയിൽ അതിന്റെ പൂർണ്ണമായ
രൂപത്തിൽ നല്‍കിയിട്ടുള്ളത് ബിസി- 1500-ൽ
യിസ്രായേലിനാണെന്നു കാണാൻകഴിയും. ആധുനികലോകവുമായി താരതമ്യം ചെയ്താൽ ആ കാലയളവിൽ ശാസ്ത്രസാങ്കേതിക മുന്നേറ്റം
കുറവായിരുന്നു. എങ്കിലും ഇക്കാലങ്ങൾക്കുള്ള നിയമങ്ങൾപോലും അതിൽ ഉള്ളതുകൊണ്ട്
അതിലെ നിയമങ്ങൾ ഒന്നും റദ്ദ്
ചെയ്യേണ്ടതായോ പുതുക്കേണ്ടതായോ
വരുന്നില്ല.
(മുസ്ലീം നിയമമായ മുത്തലാഖ് റദ്ദു ചെയ്യുവാനുള്ള മുറവിളി ഇവിടെ ഇപ്പോൾ ഉയര്‍ന്നുവന്നുകഴിഞ്ഞു.)
എന്നാൽ ഈ സത്യവേദപുസ്തകത്തിലെ നിയമങ്ങൾ
അനുസരിക്കത്തക്ക വിധത്തിലുള്ള ഒരു
ശാരീരികഘടന മനുഷ്യന് ലഭിച്ചിട്ടില്ല. ദൈവകല്പ്പനകളുമായി താരതമ്യം ചെയ്യുമ്പോൾ
മനുഷ്യൻ മാനസികമായും വൈകല്യമുളളവനാണ്.
“ഞാൻ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിനു വന്നു എന്ന് നിരൂപിക്കരുതു. നീക്കുവാനല്ല നിവർത്തിപ്പാനത്രേ ഞാൻ വന്നിരിക്കുന്നത്” (പു.നി.)മത്തായി 5:17.
എന്ന് പറയുന്നതിലൂടെ ന്യായപ്രമാണത്തിന്റെ (നിയമം) നീതി പുറപ്പെടുവിക്കത്തക്കവിധത്തിൽ മനുഷ്യനെ ആത്മാവിൽ (ദേഹിയിൽ) പുതുസൃഷ്ടിയാക്കുന്ന യേശു വിശ്വസിക്കുന്നവർക്ക് ഏവർക്കും നീതി ലഭിക്കുവാൻതക്കവണ്ണം ന്യായപ്രമാണത്തിന്റെ അവസാനം ആകുന്നു.
(പു.നി.)റോമർ 10:4 .വിശ്വസിക്കുന്ന ഏവന്നും നീതി ലഭിപ്പാൻ ക്രിസ്തു ന്യായപ്രമാണത്തിന്റെ അവസാനം ആകുന്നു.
അബ്രാഹാമിന്റെ അനുഗ്രഹം(ലഭിച്ച വാഗ്ദത്തം)
നിവർത്തിക്കുന്നതിനെ ഇവിടെ കാണാം. (മനുഷ്യന്
ദിവ്യസ്വഭാവം പുറപ്പെടുവിക്കുക
എന്നുള്ളതായ
വാഗ്ദത്തം
ദൈവം
നിവര്‍ത്തിച്ചു കൊടുക്കുന്നു. സാറയ്ക്കു
തക്കസമയത്തു ഒരു മകനെ നല്കി നിവർത്തിച്ചതുപോലെ.
(പ.നി.)ഉൽപ്പത്തി 21:1,2. 1. അനന്തരം യഹോവ താൻ അരുളിച്ചെയ്തിരുന്നതുപോലെ സാറയെ സന്ദർശിച്ചു; താൻ വാഗ്ദത്തം ചെയ്തിരുന്നതു യഹോവ സാറെക്കു നിവൃത്തിച്ചുകൊടുത്തു.
2. അബ്രാഹാമിന്റെ വാർദ്ധക്യത്തിൽ ദൈവം അവനോടു അരുളിച്ചെയ്തിരുന്ന അവധിക്കു സാറാ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു.
അങ്ങനെ ദൈവം യിസ്രായേലിനു
നല്കിയ കല്പ്പനയുടെ (നിയമം)പൂർത്തീകരണം (മനുഷ്യർക്ക് അനുസരിക്കത്തക്ക വിധത്തിലാകുന്നത്)
യേശുവിന്റെ ശരീരയാഗത്തോടുകൂടിയാണെന്നു
കാണാൻകഴിയും.
ചെയ്ത
പാപങ്ങൾക്കുള്ള ശിക്ഷ വിധിക്കാതെ “ഇനി” പാപങ്ങൾ ചെയ്യാതിരിക്കുവാൻ മനുഷ്യനെ സഹായിക്കുന്ന ആ ഗുരുവിനാൽ ഈ ലോകത്തെയും
പാപത്തെയും ജഡത്തെയും ജയിക്കുവാൻ അവിടുന്നിൽ വിശ്വസിക്കുന്ന ഏവർക്കും
ഇടയായിത്തീരട്ടെ.
കുരിശിൽ
നമുക്ക് കാണാൻ കഴിയുന്ന മറ്റൊന്ന് കഷ്ടങ്ങളുടെ സഹനമാണ്. നീതിമാനായ അവിടുന്ന് സഹിച്ച കഷ്ടങ്ങളിലൂടെ അവിടുന്ന് അനുസരണം
പഠിച്ചു തികഞ്ഞവനായി എന്ന് എഴുത്തുകാരൻ രേഖപ്പെടുത്തുന്നുണ്ട്.
(പു.നി.എബ്രായർ 5:8,9 8.പുത്രൻ എങ്കിലും താൻ അനുഭവിച്ച കഷ്ടങ്ങളാൽ അനുസരണം പഠിച്ചു തികഞ്ഞവനായി
9. തന്നെ അനുസരിക്കുന്ന ഏവർക്കും നിത്യരക്ഷയുടെ കാരണഭൂതനായിത്തീർന്നു. )
അവിടുന്ന്
ശൈശവം മുതൽ വ്യക്തിജീവിതത്തിൽ തികവുള്ളവനായിരുന്നു. എന്നാൽ തന്നിൽ
വിശ്വസിക്കുന്നവർക്ക് വരേണ്ടതായ കഷ്ടങ്ങളെ
ക്രിസ്തുവിൽ മാതൃകയാക്കുന്നതായി വചനം വെളിപ്പെടുത്തുന്നു. അവിടുന്ന്
പാപനാശത്തിന്റെ മാതൃക
ആയിരിക്കുന്നതുപോലെത്തന്നെ കഷ്ടങ്ങൾ
സഹിക്കുന്നതിന്റെയും മാതൃകയാണ്.
(പു.നി.)1 പത്രൊസ് 2:21.‘ക്രിസ്തുവും നിങ്ങള്‍ക്കുവേണ്ടി കഷ്ടം അനുഭവിച്ചു,നിങ്ങള്‍ അവന്റെ കാല്‍ച്ചുവടു പിന്തുടരുവാൻ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു’.
ക്രിസ്തീയജീവിതം സുഖസമൃദ്ധിയുടെ ഒരു ജീവിതമല്ല. ക്രിസ്തുവിനുവേണ്ടി നിന്ദ, തല്ല്, ഒറ്റപ്പെടൽ, ദുരിതം, ദാരിദ്ര്യം, വേദന, എന്തിന്, മരണംവരെയും സഹിക്കുവാൻ ഒരു വിശ്വാസി വിളിക്കപ്പെട്ടിരിക്കുന്നു.
പാപം ഉണ്ടാക്കുന്നവന്റെ മാതൃകയല്ല മറിച്ച് പാപം ഇല്ലാതെയാക്കുന്നവന്റെ മാതൃകയാണ് ക്രിസ്തുവിലും വിശ്വാസിയിലും കാണാൻ കഴിയുന്നത്.
സഭാശുശ്രൂഷയുടെ
ഭാഗമായി കൃപാവരങ്ങൾ ലഭിക്കുന്നതുപോലെത്തന്നെ, ‘ക്രിസ്തുവിൽ
വിശ്വസിപ്പാൻ മാത്രമല്ല അവനുവേണ്ടി കഷ്ടം അനുഭവിപ്പാനും നിങ്ങൾക്ക് വരം
ലഭിച്ചിരിക്കുന്നു’.
(പു.നി.ഫിലിപ്പിയർ 1:29. അതു ദൈവം തന്നേ വെച്ചതാകുന്നു. ക്രിസ്തുവിൽ വിശ്വസിപ്പാൻ മാത്രമല്ല അവന്നു വേണ്ടി കഷ്ടം അനുഭവിപ്പാനും കൂടെ നിങ്ങൾക്കു വരം നല്കിയിരിക്കുന്നു. )
ഇങ്ങനെയുള്ള വിശ്വാസജീവിത മാർഗ്ഗത്തിലേയ്ക്കാണ് ദൈവം മനുഷ്യനെ ക്ഷണിക്കുന്നത്. ആർക്കും കടന്നുവന്ന് വിശ്വസിച്ചു തന്നെത്താൻ ത്യജിച്ചു തന്റെ ക്രൂശുമായി യേശുവിനെ അനുഗമിച്ചു (വിശ്വാസം) പാപപരിഹാരത്തിനുശേഷം അവിടുന്നു നടന്നതുപോലെ നീതിമാനായി നടക്കാവുന്നതാണ്.
‘അവനിൽ വസിക്കുന്നു എന്ന് പറയുന്നവൻ അവൻ നടന്നതുപോലെ നടക്കേണ്ടതാകുന്നു’.(പു.നി.)1യോഹന്നാൻ 2:6.
പാപത്തിൽനിന്നു വിടുവിക്കപ്പെട്ട
വിശ്വാസികൾ (സ്ഥിരതയുള്ള വിശ്വാസം സൂക്ഷിക്കുന്നവര്‍) പാപപരീക്ഷകളിൽ ഉൾപ്പെടുന്നവരല്ല. ഒരു ദൃഷ്ടാന്തത്തിലൂടെ
ഇതിനെ പരിശോധിക്കാം. നാല് വയസ്സുള്ള ഒരു ശിശുവും പതിനെട്ടു വയസ്സുള്ള ഒരു യുവാവും
കാണുന്ന പല കാഴ്ചകളിലും പലതും ശിശുവിന്റെ ഹൃദയത്തെ ബാധിക്കയില്ല. യുവാവിന്റെ ഹൃദയത്തിൽ ഉണ്ടാകുന്ന പല മോഹങ്ങളും
ശിശുവിനെ ബാധിക്കുന്നതായിരിക്കുകയുമില്ല. ശിശുവിന്റെ നോട്ടവും ഹൃദയവും
മനസ്സും യുവാവിന്റെതില്നിന്നു വ്യത്യസ്തമാണ്.
യേശുവിന്റെ ഹൃദയവും വിശ്വാസിയുടെ ഹൃദയവും ആ ശിശുവിന്റെതുപോലെ ആയിരിക്കുന്നതുകൊണ്ടാണ് പാപം
ഒഴികെ നമുക്ക് തുല്യമായി പരീക്ഷിക്കപ്പെട്ടവനാണ് യേശു എന്ന്
എബ്രായഎഴുത്തുകാരൻ പറയുവാൻ
ഇടയായിട്ടുള്ളത്.
(പു.നി.)എബ്രായർ 4:15. നമുക്കുള്ള മഹാപുരോഹിതൻ നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ കഴിയാത്തവനല്ല; പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ നമുക്കുള്ളതു.
നമുക്ക് തുല്യമായി എന്ന് പറയുന്നതിലൂടെ വിശ്വാസിയുടെ മാനസികമായ അവസ്ഥയും പരീക്ഷയിൽ ഉൾപ്പെടാത്ത അവസ്ഥയാണെന്നു എഴുത്തുകാരൻ തെളിയിക്കുകയാണ് ചെയ്യുന്നത്.
പ്രിയ വായനക്കാരാ, നിങ്ങൾ ഒരു വിശ്വാസി ആണെങ്കിൽ നിങ്ങളുടെ മാനസികഅവസ്ഥ പാപസാഹചര്യങ്ങളിൽ എപ്രകാരമാണ്?ജയമുള്ള ഒരു മാനസിക അവസ്ഥയിലാണോ നിങ്ങൾ? അതോ പഴയമനുഷ്യന്റെ ജീവിതമാണോ? ഒന്ന് പരിശോധിക്കുമോ? വായനക്കാരൻ ക്രിസ്തുവിൽ ആയിത്തീർന്നിട്ടില്ലാത്ത ഒരാൾ ആണെങ്കിൽ ഇന്നുതന്നെ ക്രിസ്തുവിനെ പാപമോചകനായി വിശ്വാസത്താല്‍ നിങ്ങൾക്ക് സ്വീകരിക്കാവുന്നതാണ്. വിശ്വസിച്ചു കടന്നുവന്ന് മരണത്തിന്റെ പ്രതീകമായ സ്നാനം സ്വീകരിച്ചു പരിശുദ്ധാത്മാവിനെ പ്രാപിച്ചു ആ മരണത്തിന്റെ പങ്കാളിത്തം ഏറ്റെടുക്കുന്ന പ്രതീകമായി ശരീരരക്തമാകുന്ന അപ്പവും വീഞ്ഞും വിശുദ്ധിയോടെ സ്വീകരിച്ചു കർത്താവിന്റെ ശിഷ്യത്വത്തിൽ അവിടുത്തെ കൽപ്പനകളിൽ നിലനില്ക്കുവാൻതക്കവണ്ണം നിങ്ങൾക്ക് വളരാവുന്നതാണ്. വിശ്വാസത്തിൽനിന്നു ഒരു നല്ല ജീവിതം, എല്ലാ വിധത്തിലുമുള്ള ത്യാഗജീവിതം പുറപ്പെടുവിക്കുവാൻ ദൈവം നിങ്ങൾക്ക് ഇടയാക്കിത്തീർക്കട്ടെ.
***********
7. വെളിപ്പാട്.
ഒരു ഭാര്യയും ഭർത്താവും ഒരേപോലുള്ള പ്രതിജ്ഞ ഏറ്റുചൊല്ലിയാണ് വിവാഹഉടമ്പടിയിൽ ഏർപ്പെടുന്നത്. അതുപോലെ “ക്രിസ്തുവും പാപമനുഷ്യനും ഒരുമിച്ചു മരിക്കുക” എന്നുള്ള ഒരു ഉടമ്പടിയിലൂടെ പാപം സംബന്ധിച്ച് മരിച്ചു ഉയിർത്തെഴുന്നേറ്റു ദൈവത്തിനു ജീവിക്കുന്നവരാണ്.
(പു.നി.)റോമർ 6:10,11.10. അവൻ മരിച്ചതു പാപസംബന്ധമായി ഒരിക്കലായിട്ടു മരിച്ചു; അവൻ ജീവിക്കുന്നതോ ദൈവത്തിന്നു ജീവിക്കുന്നു.
11. അവ്വണ്ണം നിങ്ങളും പാപ സംബന്ധമായി മരിച്ചവർ എന്നു ക്രിസ്തുയേശുവിൽ ദൈവത്തിന്നു ജീവിക്കുന്നവർ എന്നും നിങ്ങളെത്തന്നേ എണ്ണുവിൻ.
ആദാമും, ഹവ്വായും വൃക്ഷഫലം തിന്നപ്പോൾ അവരുടെ ദേഹി
മരിച്ചില്ല. മരണത്തിനു
വിധിക്കപ്പെടുകയാണുണ്ടായത്. (അക്ഷരീയ മരണം അല്ലാത്തതിനാല്‍ ആത്മീകമരണം എന്നും
പറയാം.) കാരണം, മനുഷ്യരുടെ ന്യായവിധി യേശുവിന്റെ
സിംഹാസനത്തിന്റെ മുമ്പിലാണ് നടത്തപ്പെടുന്നത്.
(പു.നി.) 2കൊരിന്ത്യർ 5:10അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു.
എന്നാൽ, അവരുടെ
ദേഹിയുടെ ന്യായവിധി ക്രിസ്തുവിലൂടെ
നടത്തപ്പെട്ട് ക്രിസ്തുവാകുന്ന
നീതിവസ്ത്രം ധരിച്ച് അവർ ദൈവമക്കൾ
ആയിത്തീർന്നിരിക്കുകയാണ്. ആദാം ദൈവത്തിന്റെ മകൻ
ആണെന്ന് പുതിയനിയമം വിശേഷിപ്പിക്കുന്നു.
(പു.നി.)ലൂക്കോസ് 3:38. കയിനാൻ എനോശിന്റെ മകൻ, എനോശ് ശേത്തിന്റെ മകൻ, ശേത്ത് ആദാമിന്റെ മകൻ, ആദാം ദൈവത്തിന്റെ മകൻ.
അതാകട്ടെ ജഡികമായ പദവി അല്ലതാനും. (ജഡത്തില്‍ അത്
കാണാൻ കഴിയില്ല.)
ദൈവഭക്തന്മാരായി
ജീവിക്കുവാനിടയാകുന്ന മനുഷ്യരുടെ ശൈശവത്തിൽനിന്നുള്ള വളർച്ചാഘട്ടങ്ങളെയാണു നാം
പഠനവിധേയമാക്കേണ്ടത്. മാനസികമായ ഇടപെടലുകളിലൂടെ നോട്ടത്തിലൂടെ പാപം ചെയ്യാത്ത
ശിശുക്കളിൽ,
പാപം അറിയാത്ത ശിശുക്കളിൽ അവരുടെ അവയവങ്ങളിൽ കുടികൊള്ളുന്ന പാപം
മനസ്സിലേക്ക് (ഹൃദയത്തിലേക്ക്)
പ്രവേശിച്ചു നിർമ്മലമായ
ശിശുമനസ്സിന്റെ കർത്തൃത്വം ഏറ്റെടുത്തു പാപം ഭരണം നടത്തുന്നതായി വേണം അവരുടെ വളര്‍ച്ചയിലൂടെ
നാം മനസ്സിലാക്കുവാൻ. മതഗ്രന്ഥങ്ങളിൽ സ്ഥാനം നേടിയിട്ടുള്ള പ്രധാന വ്യക്തികളെ
കുറ്റപ്പെടുത്തുക എന്നുള്ളത് ഇവിടെ എഴുത്തുകാരന്റെ താല്‍പ്പര്യമല്ല.
എഴുതപ്പെട്ടുകാണുന്ന, അവരുടെ ജീവിതത്തിലെ പ്രവർത്തികളേയും
ഹൃദയത്തിന്റെ അവസ്ഥയേയുമാണ് നാം പരിശോധിക്കുന്നത്.
സത്യവേദപുസ്തകത്തിൽ “ദൈവത്തിന്റെ ദാസനായ” എന്ന് വിശേഷിപ്പിച്ചിട്ടുള്ള ദാവീദുരാജാവിനെയും“ദൈവത്തിനു പ്രിയനായ” ശലോമോനെയും ഈ സന്ദർഭത്തിൽ നമുക്ക് ഇവിടെയ്ക്ക് കൊണ്ടുവരാം.
യിസ്രായേലിലെ രാജാവായിത്തീർന്ന
ദാവീദുരാജാവ് യഹോവയുടെ തികവുള്ള ന്യായപ്രമാണത്തിൻകീഴിൽ ജീവിച്ചുവന്ന
ഒരു ഭക്തനായിരുന്നു. എന്നാൽ താൻ രാജാവായതിനുശേഷം തന്നോടൊപ്പം യുദ്ധ മുഖത്ത്
വീരസേനാനിയായിരുന്ന ഊരിയാവു എന്ന മനുഷ്യനെ താൻ
യോവാബിനു കൊടുത്തുവിട്ട കത്തിലെ നിർദ്ദേശമനുസരിച്ചു കുല ചെയ്യുന്നതായി കാണാൻ കഴിയും. ഊരിയാവു എന്ന നല്ല
മനുഷ്യനാകട്ടെ തന്റെ യജമാനന്
എതിരെ കരുക്കൾ നീക്കിയവനോ, ക്ലേശിപ്പിക്കുകയോ ചെയ്തിട്ടുള്ള ആളുമല്ല.
എന്നാൽ ബെത്ശേബയുടെ ഭർത്താവായ, സാഹചര്യങ്ങളിൽ നല്ലതുപോലെ
പ്രവർത്തിക്കുന്നവനായ ആ മനുഷ്യന്റെ
മരണത്തിന്നിടയാക്കിയ
സന്ദർഭത്തെക്കുറിച്ചു നാം മനസ്സിലാക്കേണ്ടതാണ്.
പഴയനിയമത്തിൽ ശമുവേൽ പ്രവാചകന്റെ പേരിലുള്ള രണ്ടാം പുസ്തകത്തിൽ പതിനൊന്നാം അദ്ധ്യായം നാം വായിക്കേണ്ടതാണ്. യഹോവയായ ദൈവം യിസ്രായേലിനു നല്‍കിയിട്ടുള്ള പത്തുകൽപ്പനകളിൽ അവസാനത്തേതായി കാണാൻ കഴിയുന്നത് “മോഹിക്കരുത്” എന്നുള്ള കൽപ്പനയാണ്.
(പ.നി.)പുറപ്പാടു 20:17.കൂട്ടുകാരന്റെ ഭവനത്തെ മോഹിക്കരുതു; കൂട്ടുകാരന്റെ ഭാര്യയെയും അവന്റെ ദാസനെയും ദാസിയെയും അവന്റെ കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുതു.
പത്തുകൽപ്പനകളിൽ ആദ്യം
കാണുന്ന നാല് കൽപ്പനകൾ മനുഷ്യനും
ദൈവവും തമ്മിലുള്ള ബന്ധത്തിൽ നൽകിയിട്ടുള്ളതാണ്. എന്നാൽ മറ്റു ആറു കൽപ്പനകളാകട്ടെ
മനുഷ്യർക്കിടയിലുള്ള ബന്ധത്തിൽ
നൽകിയിട്ടുള്ളതാണ്.
“പാപം” എന്ന
യജമാനൻ വസിക്കുന്ന മനുഷ്യശരീരത്തിനു “മോഹിക്കരുത്” എന്നുള്ള കൽപ്പന അനുസരിക്കുവാൻ
കഴിവില്ല. അതിനാൽത്തന്നെ എല്ലാ ദൈവകൽപ്പനകളോടും മനുഷ്യൻ
അനുസരണക്കേട്
കാണിക്കുന്നവനാണ്. ദൈവകൽപ്പനകളെ തള്ളിക്കളയത്തക്കവിധത്തിൽ മനുഷ്യനെ
അധമനാക്കിത്തീർക്കുക എന്നുള്ള പിശാചിന്റെ മോഹം ആദിയിൽ
നിറവേറിയത് ഹവ്വായിലാണ്.
(പ.നി.ഉൽപ്പത്തി 3:6. ആ വൃക്ഷഫലം തിന്മാൻ നല്ലതും കാണ്മാൻ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാൻ കാമ്യവും എന്നു സ്ത്രീ കണ്ടു ഫലം പറിച്ചു തിന്നു ഭർത്താവിന്നും കൊടുത്തു; അവന്നും തിന്നു. ,
ഖുറാൻ സൂറ 95. സൂറത്തുത്തീൻ 4,5.തീര്‍ച്ചയായും മനുഷ്യനെ നാം മികവുറ്റ ഘടനയില്‍ സൃഷ്ടിച്ചു. പിന്നെ നാമവനെ പതിതരില്‍ പതിതനാക്കി.)
‘വിലക്കപ്പെട്ടകനി’യെക്കുറിച്ചുണ്ടായ
ആ “നല്ല” കാഴ്ചപ്പാടിൽ
(മോഹം) പാപം എന്ന യജമാനനു കീഴിലേക്ക് ഹവ്വാ വിധേയപ്പെട്ടപ്പോൾ ആ യജമാനന്റെ
അടിമത്തത്തിലേക്ക് മനുഷ്യശരീരം മാറ്റപ്പെട്ടു. അനന്തരഫലമായി “പാപം”
മനുഷ്യകുലത്തിലുള്ള ഓരോരുത്തരിലും
വസിച്ചുകൊണ്ട്, എന്ത് ചെയ്യണമെന്നും എന്ത്
ചെയ്യരുതെന്നും മനുഷ്യർക്ക് ദൈവത്താൽ
കൽപ്പന നല്‍കപ്പെട്ടുവോ അത് ലംഘിപ്പിക്കുന്നതിലേക്ക്
ആദാമ്യമക്കളെ നടത്തുന്നതായി എന്നും കാണാൻ കഴിയും.
“അന്യന്റെ
യാതൊന്നും മോഹിക്കരുത്” എന്നുള്ള
പത്താം പ്രമാണവും “വ്യഭിചാരം ചെയ്യരുത്” എന്നുള്ള ആറാം
പ്രമാണവും ദാവീദിന് തന്റെ ബുദ്ധിയിൽ
അറിയാമായിരുന്നു. എന്നാൽ തന്റെ മുമ്പിലുണ്ടായ ജീവിതസാഹചര്യത്തിൽ ആ കല്‍പ്പനയെ
അനുസരിക്കുവാൻതക്കവണ്ണം (ആ നിയമത്തിന്റെ
നീതി പുറപ്പെടുവിക്കുവാൻ തക്കവണ്ണം) ദാവീദിന്റെ (ദേഹിയുടെ) ജഡത്തിൽ വസിക്കുന്ന പാപം (പിശാചു)
അദ്ദേഹത്തെ സമ്മതിച്ചില്ല. അതിനാൽ കുളിച്ചുകൊണ്ടിരുന്ന സ്ത്രീയെ മോഹിക്കുവാൻ
ദാവീദിന് ഇടയായിത്തീർന്നു. മര്യാദകെട്ട് കുളിക്കുന്ന സ്ത്രീകളും പാപത്തിനു കാരണക്കാരാണ്. അവളോടുകൂടി ശയിച്ച ദാവീദ്
വ്യഭിചാരവും ചെയ്തതായി വചനം വെളിപ്പെടുത്തുന്നു.
(പ.നി. 2 ശമുവേൽ 11:2-5. 2.ഒരുനാൾ സന്ധ്യയാകാറായ സമയത്തു ദാവീദ് മെത്തയിൽ നിന്നു എഴുന്നേറ്റു രാജധാനിയുടെ മാളികമേൽ ഉലാവിക്കൊണ്ടിരിക്കുമ്പോൾ ഒരു സ്ത്രീ കുളിക്കുന്നതു മാളികയിൽ നിന്നു കണ്ടു; ആ സ്ത്രീ അതിസുന്ദരി ആയിരുന്നു.
3. ദാവീദ് ആളയച്ചു ആ സ്ത്രീയെപ്പറ്റി അന്വേഷിപ്പിച്ചു. അവൾ എലീയാമിന്റെ മകളും ഹിത്യനായ ഊരിയാവിന്റെ ഭാര്യയുമായ ബത്ത്-ശേബ എന്നു അറിഞ്ഞു.
4. ദാവീദ് ദൂതന്മാരെ അയച്ചു അവളെ വരുത്തി; അവൾ അവന്റെ അടുക്കൽ വന്നു; അവൾക്കു ഋതുശുദ്ധി വന്നിരുന്നതുകൊണ്ടു അവൻ അവളോടുകൂടെ ശയിച്ചു; അവൾ തന്റെ വീട്ടിലേക്കു മടങ്ങിപ്പോയി.
5. ആ സ്ത്രീ ഗർഭം ധരിച്ചു, താൻ ഗർഭിണി ആയിരിക്കുന്നു എന്നു ദാവീദിന്നു വർത്തമാനം അയച്ചു. )
ഊരിയാവിന്റെ കുഞ്ഞിനു മാത്രം ജന്മം നല്കേണ്ടവളായ ബെത്ശേബ മറ്റൊരുവന്റെ കുഞ്ഞിനു ജന്മം നല്കിയതുപോലെയാണ് മനുഷ്യൻ പിശാചിന്റെ ഫലം പുറപ്പെടുവിച്ചു ജീവിക്കുന്നത്. മനുഷ്യൻ പുറപ്പെടുവിക്കുന്നത് മരണമാണെന്ന് കാണിക്കുന്നതിനുവേണ്ടിയാണു അവരുടെ ആ ബന്ധത്തിലൂടെയുള്ള കുഞ്ഞു മരിച്ചുപോയതായി വചനം കാണിക്കുന്നത്.
(പ.നി.2 ശമുവേൽ 12:15-18. 15. ഊരീയാവിന്റെ ഭാര്യ ദാവീദിന്നു പ്രസവിച്ച കുഞ്ഞിനെ യഹോവ ബാധിച്ചു, അതിന്നു കഠിനരോഗം പിടിച്ചു.
16. ദാവീദ് കുഞ്ഞിന്നുവേണ്ടി ദൈവത്തോടു അപേക്ഷിച്ചു; ദാവീദ് ഉപവസിക്കയും അകത്തു കടന്നു രാത്രി മുഴുവനും നിലത്തു കിടക്കയും ചെയ്തു.
17. അവന്റെ ഗൃഹപ്രമാണികൾ അവനെ നിലത്തുനിന്നു എഴുന്നേല്പിപ്പാൻ ഉത്സാഹിച്ചുകൊണ്ടു അരികെ നിന്നു; എന്നാൽ അവന്നു മനസ്സായില്ല. അവരോടു കൂടെ ഭക്ഷണം കഴിച്ചതുമില്ല.
18. എന്നാൽ ഏഴാം ദിവസം കുഞ്ഞു മരിച്ചുപോയി.)
“ദൈവത്തിനു പ്രിയനായ” ശലോമോനും അന്യജാതിക്കാരായ അനേകം ഭാര്യമാരാൽ വശീകരിക്കപ്പെട്ടു പാപിയായിത്തീർന്നതായും വചനം
വെളിപ്പെടുത്തുന്നുണ്ട്.
(പ.നി.നെഹമ്യാവ് 13:26. യിസ്രായേൽരാജാവായ ശലോമോൻ ഇതിനാൽ പാപം ചെയ്തില്ലയോ? അവനെപ്പോലെ ഒരു രാജാവു അനേകംജാതികളുടെ ഇടയിൽ ഉണ്ടായിരുന്നില്ല; അവൻ തന്റെ ദൈവത്തിന്നു പ്രിയനായിരുന്നതിനാൽ ദൈവം അവനെ എല്ലായിസ്രായേലിന്നും രാജാവാക്കി; എങ്കിലും അവനെയും അന്യജാതിക്കാരത്തികളായ ഭാര്യമാർ വശീകരിച്ചു പാപം ചെയ്യിച്ചുവല്ലോ. )
പൊതുവായി, ഇവിടെ
എന്താണ് മനുഷ്യകുലത്തിൽ സംഭവിച്ചിട്ടുള്ളത്? പുതിയനിയമപ്പുസ്തകത്തിൽ യാക്കോബ് എഴുതിയ ലേഖനം ഒന്നാം അദ്ധ്യായം വാക്യം 14ൽ
‘ഓരോരുത്തൻ പരീക്ഷിക്കപ്പെടുന്നത് സ്വന്തം
മോഹത്താൽ ആകർഷിച്ചു
വശീകരിക്കപ്പെടുകയാലത്രേ’ എന്ന് എഴുതിയിരിക്കുന്നു.
ഹൃദയത്തിൽ മോഹം ജനിച്ച ദാവീദുരാജാവ് അവളെ സ്വന്തമാക്കുന്നതിനും അവളുടെ ഭർത്താവിനെ
കൊല്ലുന്നതിനും ഇടയായിത്തീർന്നു. എന്തുകൊണ്ട് മനുഷ്യനിൽ ഇങ്ങനെ സംഭവിക്കുന്നു
എന്നറിയേണ്ടതിന് ഇതിന്റെ ദൈവശാസ്ത്രം അപ്പൊസ്തലൻ പൌലൊസ് വിശദീകരിക്കുന്നത്
ഇങ്ങനെയാണ്.
‘പാപമോ അവസരം
ലഭിച്ചിട്ട് കല്പ്പനയാൽ എന്നിൽ
സകലവിധ മോഹത്തെയും ജനിപ്പിച്ചു’. (പു.നി.റോമർ
7:8)
ഇങ്ങനെ പാപം ജനിപ്പിച്ച
സ്വന്തം മോഹത്താൽ ആകർഷിക്കപ്പെട്ടു വശീകരിക്കപ്പെട്ട് പാപം ചെയ്യുന്ന മനുഷ്യനാണ് വ്യഭിചാരമുള്ള
തലമുറയായ മനുഷ്യവർഗ്ഗത്തിലുള്ളത്.
പിശാച് ഉള്ളിൽ ജനിപ്പിച്ച
മോഹത്താൽ ഹവ്വാ പരീക്ഷിക്കപ്പെട്ടു (പരീക്ഷയിലുൾപ്പെട്ടു) പാപം ചെയ്തു. മോഹം ജനിച്ചതിനാലാണ് പാപം ചെയ്തത്. എന്നാൽ അവൾ
മോഹിച്ചപ്പോൾത്തന്നെ പാപം ഉള്ളിൽ
ചെയ്തുകഴിഞ്ഞിരുന്നു.
മനുഷ്യൻ
പരീക്ഷകളിലൂടെ കടന്നുപോകുമ്പോൾ അതിൽ
ഉൾപ്പെട്ടാൽ പാപം
ചെയ്തുപോയി. സ്ത്രീയെ സംബന്ധിച്ച് പുരുഷനിൽ ഉണ്ടാകുന്ന മോഹംപോലും പാപമാണെന്നു ഗുരു അരുളിച്ചെയ്തിട്ടുമുണ്ട്.
(പു.നി.മത്തായി 5:28. ഞാനോ നിങ്ങളോടു പറയുന്നതു: സ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി. ).
“തിന്നരുത്” എന്നുള്ള കൽപ്പന ലംഘിക്കുവാൻ
ഹവ്വായുടെ ഉള്ളിലുണ്ടായ മോഹം
ഇടയാക്കിത്തീർത്തു. നാം ഇന്നു
കാണുന്ന ഏതുതരത്തിലുള്ള കുറ്റകൃത്യമായാലും അതിന്റെ പുറകിൽ
ഒരു മോഹം മൊട്ടിട്ടതായി കാണാൻ കഴിയും.ഐ
എസ് നടത്തുന്ന “വിശുദ്ധയുദ്ധം” എഴുതപ്പെട്ട നിയമം ലംഘിച്ച് നേടുന്ന
അധികാരമോഹത്തിന്റെ നിവൃത്തിക്കുവേണ്ടിയാണ്. വസ്ത്രം ധരിച്ചും ധരിക്കാതെയും
ശരീരസൗന്ദര്യം പ്രദർശിപ്പിക്കുന്നവർ താൻ
കേമിയാണെന്നോ കേമനാണെന്നോ കാണിക്കുന്നതിനാണ് അങ്ങനെ ചെയ്യുന്നത്
സ്ഥാനമാനങ്ങളോടുള്ള സ്നേഹം അത് പിശാചു വരുത്തുന്നതാണ്. കഴിക്കുന്ന ഭക്ഷണം
ഉണ്ടാക്കിയെടുക്കുന്ന കൃഷിയെ
തള്ളിക്കളയുന്ന ജീവിതം നയിക്കുന്നത് ആഡംബരജീവിത മോഹമാണ്. ഇങ്ങനെ ശൈശവം മുതൽ
വാർദ്ധക്യംവരെ വിവിധ വ്യക്തികളിൽ വിവിധ
തരത്തിൽ പാപം പ്രവർത്തിക്കുന്നതായി കാണാൻകഴിയും.
ലോകനീതി എന്നു അറിയപ്പെടുന്ന ജനാധിപത്യത്തിലും നേതാക്കന്മാരുടെ
മോഹനിവൃത്തിയുടെ രൂപങ്ങളായ വ്യഭിചാരവും,
കുലപാതകവും, അഴിമതിയും അരങ്ങേറുന്നുണ്ടല്ലോ?
‘ഓരോരുത്തൻ
പരീക്ഷയിലുൾപ്പെടുന്നത് സ്വന്തം മോഹത്താൽ ആകർഷിക്കപ്പെട്ടു
വശീകരിക്കപ്പെടുന്നതിനാൽ’ ആയതുകൊണ്ട് ഈ വചനം സകല മനുഷ്യർക്കും
ബാധകമാകുന്നുണ്ട്. യേശു ഒഴികെയുള്ള സകല മനുഷ്യരിലും. യേശുവാകട്ടെ ന്യായപ്രമാണകല്പ്പനകൾ
ആവശ്യപ്പെടുന്ന നീതി അത് അനുഷ്ഠിച്ചുകൊണ്ട് പുറപ്പെടുവിച്ച ആളായിരുന്നു.
‘ഞാൻ എന്റെ പിതാവിനെ അറിയുന്നു; അവന്റെ വചനം പ്രമാണിക്കയും ചെയ്യുന്നു’. (പു.നി.യോഹന്നാൻ 8:55) എന്ന് അവിടുന്ന് അരുളിച്ചെയ്തിട്ടുമുണ്ട്.
അവിടുന്ന് ശരീരത്തിലായിരിക്കെ പാപമില്ലാത്ത അവസ്ഥയിലും, പിശാചിന്റെ തന്ത്രങ്ങൾ അറിയുന്ന പൂർണ്ണ ആത്മാവിലുമാണ് ജീവിച്ചിട്ടുള്ളത്. അവിടുന്ന് ശൈശവത്തിലും ബാല്യത്തിലും, കൌമാരത്തിലും യൌവ്വനത്തിലും ജീവിച്ചത് പൂർണ്ണതയുടെ ആത്മാവിൽ ആയിരുന്നു. അവിടുത്തേക്ക് മാത്രമായി വിശുദ്ധജനനത്തിലൂടെ ലഭിച്ച തനിമ ആയിരുന്നു അത്.(നല്ലവനായ യേശുവിനു നിയമങ്ങൾ ആവശ്യമില്ല.നിയമം ഇല്ലെങ്കില്‍ പോലും അവിടുത്തെ ശരീരം തിന്മക്കു വിധേയപ്പെടില്ല. അത് അവിടുത്തെ മാത്രം തനിമയാണ്.) എന്നാൽ മുപ്പതു വയസ്സുള്ളപ്പോൾ അവിടുത്തെക്ക് യോഹന്നാനിലൂടെ ലഭിച്ച ജലസ്നാനത്തിലൂടെ അവിടുന്ന് യിസ്രായേലിന്റെ ദൈവം എന്നുള്ള നിലയിലേയ്ക്ക് ഉയർത്തുന്നതിനുള്ള അഭിഷേകമായിരുന്നു ലഭിച്ചത്.
(പു.നി.മത്തായി
3:16,1716. യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി അപ്പോൾ സ്വർഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെ മേൽ വരുന്നതു അവൻ കണ്ടു;
17. ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.
പു.നി.ലൂക്കോസ്
3:21,22 21. ജനം എല്ലാം സ്നാനം ഏല്ക്കുകയിൽ യേശുവും സ്നാനം ഏറ്റു പ്രാർത്ഥിക്കുമ്പോൾ സ്വർഗ്ഗം തുറന്നു,
22. പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു. നീ എന്റെ പ്രിയ പുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി. )
(മനസ്സിന്റെ സ്ഥാനമാറ്റം
സ്നാനത്തിൽ കാണാവുന്നതാണ്.)
ദൈവത്തെ
ഉയർത്തിക്കാണിക്കുവാൻ മനുഷ്യപങ്കാളിത്തം
അനുവദിക്കുന്ന യിസ്രായേലിന്റെ
ദൈവം താഴ്മയും കരുണയും കൃപയുമുള്ള
ദൈവമാണ്.
മനുഷ്യൻ ജലസ്നാനത്തിനു വിധേയപ്പെടുമ്പോൾ അവൻ പാപവ്യക്തിത്വം മാറ്റപ്പെട്ടു
പൂർണ്ണമനുഷ്യവ്യക്തിത്വത്തിലേക്കാണ് അഭിഷേകം
ചെയ്യപ്പെടുന്നത്. യിസ്രായേലിലെ അഭിഷിക്ത പുരോഹിതരെപ്പോലെ,
രാജാവിനെപ്പോലെ പുതിയനിയമഭക്തനു വിശ്വാസത്താൽ
ലഭിക്കുന്ന ഈ അഭിഷേകവും ഫലവത്താക്കാം.
ക്രിസ്തുവിലേക്ക് കടന്നുവരുന്നവൻ ദൈവത്താൽ അഭിഷിക്തനാണെന്ന് വിശ്വസിക്കേണ്ടതാണ്.
പരിശുദ്ധാത്മാവ് വിശ്വാസത്തിലൂടെ പൂര്ണ്ണമനുഷ്യപ്രവര്ത്തികൾ ചെയ്യട്ടെ. പാപത്തിന്റെ എല്ലാ ചതിയും നീക്കപ്പെട്ടു
എന്നുള്ള ക്രിസ്തുവിലുള്ള മനുഷ്യരുടെ വിശ്വാസത്താൽ ക്രിസ്തുവിലുള്ള ഭാവം മനുഷ്യനും ലഭിക്കുന്നതിനു ദൈവം
ഇടയാക്കും.
യഹോവ എന്ന പേരിന്റെ
അർത്ഥം ആയിത്തീരുവാൻ ഇടയാക്കുന്നവൻ എന്നാകുന്നു.“ഞാൻ ആകുന്നവൻ
ഞാൻ ആകുന്നു” എന്ന് മോശെയോടു അരുളിച്ചെയ്ത യഹോവ
താൻ എന്തെല്ലാം ആയിത്തീരണമെന്നും, എന്തെല്ലാം
ചെയ്യണമെന്നും ആഗ്രഹിക്കുന്നുവോ അങ്ങനെ ആയിത്തീരുവാനും ചെയ്യുവാനും കഴിവുള്ളവനാണ്.
(പ.നി.പുറപ്പാടു
3:14 അതിന്നു
ദൈവം മോശെയോടു: ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ
ആകുന്നു എന്നുള്ളവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ
യിസ്രായേൽമക്കളോടു പറയേണം എന്നു കല്പിച്ചു. )
ശിശുക്കളുടെ അവയവങ്ങളിൽ കാണുന്ന
പാപസ്വഭാവം ദൈവം വചനത്തിലൂടെ വിലക്കിയിട്ടില്ല എന്നുള്ളതും നാം
മനസ്സിലാക്കേണ്ടതാണ്. (അതിനാൽ ശിശുക്കൾ മരണപ്പെട്ടാൽ ദൈവരാജ്യപ്രവേശം സൌജന്യമാണ്.)
അതിനാൽത്തന്നെ പാപം
എന്നുള്ളത് ഒരു അര്‍ത്ഥത്തിൽ അൽപ്പബുദ്ധിയായ
മനുഷ്യന്റെ ദൈവനിയമ ലംഘനങ്ങളാണ്. പാപം എന്താണെന്ന് പറഞ്ഞുതരുന്നത് ദൈവത്തിന്റെ
പ്രമാണമാണ്. അതുകൊണ്ടുതന്നെ മനുഷ്യൻ പാപമാണെന്നു
കാണുന്ന പലതും ദൈവം പാപമായി കാണണമെന്നില്ല. മനുഷ്യന് ആഹരിക്കുവാൻ
നല്കിയിട്ടുള്ളതെല്ലാം ദൈവസൃഷ്ടി മാത്രമാണ്. ഒന്നും ദൈവമല്ല. ഇരട്ടകുളമ്പുള്ളതും
അയവിറക്കുന്നതുമായ മൃഗങ്ങളുടെ മാംസം ഭക്ഷിക്കുവാൻ മനുഷ്യന് നിർദ്ദേശം നല്‍കിയതായി പഴയനിയമത്തിൽ
കാണാം.
(പ.നി.ലേവ്യ11:3. മൃഗങ്ങളിൽ കുളമ്പു പിളർന്നിരിക്കുന്നതും കുളമ്പു രണ്ടായി പിരിഞ്ഞിരിക്കുന്നതും അയവിറക്കുന്നതുമായതൊക്കെയും നിങ്ങൾക്കു തിന്നാം. ).
ദൈവവചനം
അയവിറക്കുന്നതും പാപത്തിൽനിന്ന് വേർപാട്
ആചരിക്കുന്നതുമായ ഒരു ജീവിതം മനുഷ്യൻ
സ്വീകരിക്കണം എന്നാണു ദൈവം ഇതിന്റെ പൊരുളിലൂടെ ആഗ്രഹിച്ചിട്ടുള്ളത്. നന്നായി
വേവിച്ചതാണ് എങ്കിൽ പന്നിമാംസം ഭക്ഷിച്ചതുകൊണ്ടും തെറ്റൊന്നുമില്ല. ക്രിസ്തുവിന്റെ മരണത്തോടുകൂടി ഭക്ഷിക്കാൻ കഴിയുന്നതെല്ലാം
ശുദ്ധമായിത്തീർന്നിരിക്കുകയാണ്. ‘വിശ്വാസത്തിൽനിന്നു
പാപം പുറപ്പെടുകയില്ലെന്നും നന്മ ചെയ്യാനറിഞ്ഞിട്ടും ചെയ്യാതിരിക്കുന്നതാണ്
പാപമെന്നും’ വചനം കാണിച്ചു തരുന്നുണ്ട്.
(പു.നി.റോമർ 14:23.വിശ്വാസത്തിൽ നിന്നു ഉത്ഭവിക്കാത്തതൊക്കെയും പാപമത്രേ.പു.നി.യാക്കോബ് 4:17.നന്മ ചെയ്വാനറിഞ്ഞിട്ടും ചെയ്യാത്തവന്നു അതു പാപം തന്നേ. )
അതിനാൽത്തന്നെ വിശ്വാസത്തിലൂടെ പൂർണ്ണജീവിതം നയിക്കുന്നവർ
ഭക്ഷ്യകാര്യങ്ങളുടെ തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യത്തോടെ ചെയ്യേണ്ടതാണ്.മാംസം
തിന്നുന്നതോ തിന്നാതിരിക്കുന്നതോ പാപമോ പുണ്യമോ അല്ല. എന്നാൽ മറ്റൊരുവന്
അത് പാപകാരണമാകുന്നു എങ്കിൽ
അതിന്റെ ദൈവികത ദൈവികമായും
ശാസ്ത്രീയമായുംതന്നെ പരിശോധിക്കാവുന്നതാണ്. ആദ്യന്തികമായി മറ്റൊരുവന് ഇടർച്ച
വരുത്താത്ത ജീവിതമാണ് വിശ്വാസജീവിതം.
മുൻകാലങ്ങളിൽ പാപജീവിതം
നയിച്ച ദൈവാന്വേഷികളായ സാധാരണ മനുഷ്യരായിരുന്നവർ
പലരും ഇന്ന് ദൈവസ്ഥാനങ്ങളിലേക്ക് ഉയർത്തപ്പെട്ടിരിക്കുന്നു. തെറ്റായ
സന്ദേശം എന്നല്ലാതെ എന്ത് പറയും!
ദൈവപരിവേഷം നല്കപ്പെട്ട അനേകരെ ഹൈന്ദവഐതിഹ്യങ്ങളിൽ കാണാൻ കഴിയും.
അനുവദിക്കപ്പെട്ടിട്ടുള്ള സ്ത്രീപുരുഷബന്ധം ഇന്നുള്ള ചിലർ സ്വീകരിക്കാൻ
മടിച്ചുകൊണ്ട് ദൈവപരി വേഷം നല്കി മാറി നില്‍ക്കുന്നത് എന്തുകൊണ്ട്? ആ
ബന്ധത്തിനു എന്തോ ഒരു തകരാറ് ഉണ്ടെന്നു അവരും കാണിക്കുകയല്ലേ ചെയ്യുന്നത്? എന്നാൽ ക്രിസ്തുവാകട്ടെ,
പരമപുരുഷനായി, ചരിത്രനായകനായി മനുഷ്യജീവിതത്തെത്തന്നെBC (Before Christ, ക്രിസ്തുവിനു മുമ്പ്) എന്നും, AD (Anno Domini, in the year of
our Lord Christ,
നമ്മുടെ കർത്താവിന്റെ വർഷത്തിൽ) എന്നും വേർപെടുത്തുമ്പോൾ
അവിടുന്ന് എത്ര ഉന്നതനാണ്! അവിടുന്ന്
പാപമോചകനായി, രോഗസൌഖ്യദായകനായി ലോകത്തിൽ എവിടെയും എഡി
രൂപത്തിൽ കലണ്ടറുകളിൽ പ്രത്യക്ഷപ്പെടുമ്പോൾ
ഇന്നും ജീവിക്കുന്നു എന്ന് തെളിയിക്കുകയല്ലേ ചെയ്യുന്നത്? യിസ്രായേല്യൻപോലും!
മനുഷ്യൻ സത്യം
അറിയുമ്പോൾ മനുഷ്യൻ സ്വതന്ത്രൻ
ആക്കപ്പെടും എന്നുള്ളത് തീർച്ചയാണ്.
‘ഓരോ
മനുഷ്യനും സ്വന്തം മോഹത്താൽ
ആകർഷിക്കപ്പെട്ടു വശീകരിക്കപ്പെട്ടു പരീക്ഷിക്കപ്പെടുന്നു’. (പരീക്ഷയിലുൾപ്പെടുന്നു).
മനുഷ്യന്റെ ഉള്ളിൽ ജനിക്കുന്ന ജഡികമോഹത്തെ മരിപ്പിക്കുക എന്നതല്ല ദൈവവഴി. മറിച്ച്
മോഹത്തിന് കാരണമാകുന്ന പാപത്തെ (അവയവങ്ങള്‍) മരിപ്പിക്കുക എന്നുള്ളതാണ്. എന്നാൽ
പാപം ഇല്ലാത്ത യേശുവോ, പാപം അറിയാത്ത ശിശുവോ (ഒരു നിശ്ചിത സമയം വരെ), വിശ്വാസിയോ
സ്വന്തം മോഹത്താൽ ആകർഷിക്കപ്പെട്ടു
വശീകരിക്കപ്പെട്ടു മോഹം മുഴുത്ത് പാപത്തെ പ്രസവിക്കുക എന്നുള്ളത്
അസംബന്ധമാണ്. കാരണം യേശുവിനാൽ
പാപം നീക്കപ്പെട്ട മനുഷ്യനിൽ പാപം ജനിപ്പിക്കുന്ന മോഹം
ഉണ്ടാകുന്നില്ല എന്നുള്ളതുതന്നെ.
‘യഹോവയാൽ രക്ഷിക്കപ്പെട്ട ജനം
പാപത്തിന്റെ മുകളിൽ ജയം പ്രാപിക്കും’ എന്ന് മോശെ
രേഖപ്പെടുത്തിയിരിക്കുന്നു.
(പ.നി.ആവർത്തനം 33:29. യിസ്രായേലേ, നീ ഭാഗ്യവാൻ; നിനക്കു തുല്യൻ ആർ? യഹോവയാൽ രക്ഷിക്കപ്പെട്ട ജനമേ, അവൻ നിന്റെ സഹായത്തിൻ പരിചയും നിന്റെ മഹിമയുടെ വാളും ആകുന്നു. നിന്റെ ശത്രുക്കൾ നിന്നോടു അനുസരണം നടിക്കും. നീ അവരുടെ ഉന്നതങ്ങളിന്മേൽ നടകൊള്ളും.)
പാപം നീക്കപ്പെട്ടു എന്നുള്ളത്
അക്ഷരീയമല്ല. നടന്നിട്ടില്ലാത്തത് നടന്നു എന്ന് അംഗീകരിക്കുന്ന വിശ്വാസമാണത്. ഇങ്ങനെയുള്ള
വിശ്വാസം സ്വീകരിക്കുന്ന മനുഷ്യനെ
ദൈവം അവിടുത്തെ ശക്തിയാൽ
നിറയ്ക്കും. ശിശുവിന്റെ മനോഭാവത്തിലേക്ക്
വിശ്വാസി ആയിത്തീരുമ്പോൾ ‘മോഹിക്കരുത്’
എന്നുള്ള പരമപ്രധാനമായ കല്‍പ്പന
നിറവേറ്റുവാൻ വിശ്വാസിക്ക് കഴിയും. തന്റെ ജീവിതവും ശുദ്ധമാകും.
‘എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിനും മതിയായവനാകുന്നു’ എന്നാണല്ലോ യേശുവിന്റെ ഒരു ഭക്തൻ എഴുതിയിരിക്കുന്നത്.
(പു.നി.ഫിലിപ്പിയർ 4:13.എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു. )
ദൈവത്തിന്റെ പാപപരിഹാരത്തിന്റെ ശക്തി
(സുവിശേഷം) ഒരു മനുഷ്യനിൽ
തികഞ്ഞുവരുന്നത് അവൻ പാപജഡത്തിൽ പൂർണ്ണമായി ബലഹീനനാക്കപ്പെടുമ്പോളാണ്
സംഭവിക്കുന്നത്. എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു എന്നാണല്ലോ
കർത്താവു ഭക്തനോട് പറയുവാൻ ഇടയായത്.
(പു.നി.2 കൊരിന്ത്യർ 12:9. അവൻ എന്നോടു: എന്റെ കൃപ നിനക്കുമതി; എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു എന്നു പറഞ്ഞു. ആകയാൽ ക്രിസ്തുവിന്റെ ശക്തി എന്റെമേൽ ആവസിക്കേണ്ടതിന്നു ഞാൻ അതിസന്തോഷത്തോടെ എന്റെ ബലഹീനതകളിൽ പ്രശംസിക്കും. )
ആദ്യന്തികമായി, മനുഷ്യൻ
സ്വീകരിക്കുന്ന ക്രിസ്തുവിലുള്ള വിശ്വാസം മനുഷ്യജഡത്തെ പാപം സംബന്ധിച്ചു ബലഹീനമാക്കുക എന്നുള്ള ഉദ്ദേശത്തോടുകൂടിയാണ് അവതരിപ്പിച്ചിട്ടുള്ളത്.
മനുഷ്യന് ഇത് വിശ്വസിക്കുന്നതിനോ പാപിയായിത്തന്നെ
ജീവിക്കുന്നതിനോ സ്വാതന്ത്ര്യമുണ്ട്. ‘ജീവന്റെ ഉത്ഭവം പരിശുദ്ധഹൃദയത്തിൽനിന്ന് ആയതുകൊണ്ട്
ആത്മാവിനാൽ ശുദ്ധീകരിക്കപ്പെട്ട ഹൃദയത്തെ
സകല ജാഗ്രതയോടുംകൂടി കാത്തുകൊള്ളുവാൻ’
വചനം നിർദ്ദേശിക്കുന്നു.
(പ.നി.സദൃശവാക്യങ്ങൾ 4:23. സകലജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊൾക; ജീവന്റെ ഉത്ഭവം അതിൽനിന്നല്ലോ ആകുന്നതു. )
അവിടുന്ന് പാപം ഒഴികെയുള്ള
കാര്യങ്ങളിൽ ഉൾപ്പെട്ടു കഷ്ടം
അനുഭവിച്ചതുപോലെ നാമും (വിശ്വാസികള്‍) പാപം ഒഴികെയുള്ള കാര്യങ്ങളിൽ
മാത്രം ഉൾപ്പെട്ടു കഷ്ടം അനുഭവിച്ചു ജയാളികളാകുവാൻ അവിടുത്തോടുള്ള സ്നേഹവും
വിശ്വാസവും (കൃപ) നമ്മിൽ വർദ്ധിച്ചുവരട്ടെ.
ദുഷ്ടമനുഷ്യരെ
കൊല്ലുന്നതിലൂടെ അവരുടെ ജീവിതം അവസാനിപ്പിക്കുവാൻ യഹോവ ശ്രദ്ധിച്ചിരുന്നതായി
പഴയനിയമം വെളിപ്പെടുത്തുന്നു.
(പ.നി.ഉൽപ്പത്തി 38: 7-10. 7. യെഹൂദയുടെ ആദ്യജാതനായ ഏർ യഹോവെക്കു അനിഷ്ടനായിരുന്നതുകൊണ്ടു യഹോവ അവനെ മരിപ്പിച്ചു.
8. അപ്പോൾ യെഹൂദാ ഓനാനോടു: നിന്റെ ജ്യേഷ്ഠന്റെ ഭാര്യയുടെ അടുക്കൽ ചെന്നു അവളോടു ദേവരധർമ്മം അനുഷ്ഠിച്ചു, ജ്യേഷ്ഠന്റെ പേർക്കു സന്തതിയെ ഉളവാക്കുക എന്നു പറഞ്ഞു.
9. എന്നാൽ ആ സന്തതി തന്റെതായിരിക്കയില്ല എന്നു ഓനാൻ അറികകൊണ്ടു ജ്യേഷ്ഠന്റെ ഭാര്യയുടെ അടുക്കൽ ചെന്നപ്പോൾ ജ്യേഷ്ഠന്നു സന്തതിയെ കൊടുക്കാതിരിക്കേണ്ടതിന്നു നിലത്തു വീഴ്ത്തിക്കളഞ്ഞു.
10. അവൻ ചെയ്തതു യഹോവെക്കു അനിഷ്ടമായിരുന്നതുകൊണ്ടു അവൻ ഇവനെയും മരിപ്പിച്ചു. ,
പ.നി.1 ശമുവേൽ 2:25. മനുഷ്യൻ മനുഷ്യനോടു പാപം ചെയ്താൽ അവന്നു വേണ്ടി ദൈവത്തോടു അപേക്ഷിക്കാം; മനുഷ്യൻ യഹോവയോടു പാപം ചെയ്താലോ അവന്നു വേണ്ടി ആർ അപേക്ഷിക്കും എന്നു പറഞ്ഞു. എങ്കിലും അവരെ കൊല്ലുവാൻ യഹോവ നിശ്ചയിച്ചതുകൊണ്ടു അവർ അപ്പന്റെ വാക്കു കൂട്ടാക്കിയില്ല. )
എന്നാൽ നീതിമാനായ
യേശുവിനെ പിതാവ് മരണത്തിനു ഏല്‍പ്പിക്കുക എന്നുള്ള പുത്രന്റെ (യേശു) ആവശ്യം ഗത്സമെനയിൽ വെച്ചുള്ള അപേക്ഷയിൽ
തള്ളപ്പെട്ടതായും കാണാൻ കഴിയും.
‘പിതാവേ,കഴിയും എങ്കിൽ ഈ പാനപാത്രം എങ്കല്‍നിന്ന് നീങ്ങിപ്പോകേണമേ; എങ്കിലും ഞാന്‍ ഇച്ഛിക്കുംപോലെ അല്ല,നീ ഇച്ഛിക്കുംപോലെ ആകട്ടെ എന്ന് പ്രാര്‍ത്ഥിച്ചു’.(പു.നി.മത്തായി 26:39. പിന്നെ അവൻ അല്പം മുമ്പോട്ടുചെന്നു കവിണ്ണുവീണു: “പിതാവേ, കഴിയും എങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീങ്ങിപ്പോകേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ” എന്നു പ്രാർത്ഥിച്ചു. ‘ പു.നി.മര്‍ക്കൊസ് 14:35,36. 35. പിന്നെ അല്പം മുമ്പോട്ടു ചെന്നു നിലത്തു വീണു, കഴിയും എങ്കിൽ ആ നാഴിക നീങ്ങിപ്പോകേണം എന്നു പ്രാർത്ഥിച്ചു:
36. അബ്ബാ, പിതാവേ, നിനക്കു എല്ലാം കഴിയും; ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുന്നതല്ല നീ ഇച്ഛിക്കുന്നതത്രേ ആകട്ടെ എന്നു പറഞ്ഞു. )
മനുഷ്യജഡത്തിൽ ദൈവകല്പ്പനകൾ
അനുസരിക്കുവാൻ തടയുന്ന ബലഹീനതയായ പാപം നീക്കുന്ന മരണശുശ്രൂഷക്ക് യേശു
വിധേയപ്പെടുന്നതിനു മുമ്പായി
തന്നെയും പിതാവ് മരണത്തിനു ഏല്‍പ്പിച്ചു
കൊടുക്കുക എന്നുള്ള യാചന ഗത്സമെനയിൽ വെച്ച് യേശു പിതാവിനോട് അപേക്ഷിച്ചതായി കാണാൻ കഴിയും. തന്റെ
മരണത്തിന്റെ മഹത്വവും തന്റെ അനുസരണത്താൽ പിതാവിന് ലഭിക്കട്ടെ എന്ന് യേശു
ആഗ്രഹിച്ചു.
അവിടുന്ന് നടത്തിയ യാചന
മരണത്തെ ഒഴിഞ്ഞുപോകുന്നതിനുള്ള ഒന്നായിരുന്നില്ല. (അങ്ങനെ പഠിപ്പിക്കുന്നവർ ഇവിടെ ഉണ്ടല്ലോ.) കാരണം പാപപരിഹാരം അവിടുത്തെ
മരണത്തിലൂടെ മാത്രമാണെന്നും മനുഷ്യൻ പങ്കാളിയാകേണ്ടതായ (വിശ്വാസം)
ആവശ്യമുണ്ടെന്നും അവിടുന്ന് അത്ഭുത ശുശ്രൂഷകളിലൂടെയും വാക്കുകളിലൂടെയും
മനുഷ്യർക്ക് മറപൊരുളായി കാണിച്ചും പറഞ്ഞും
കൊടുത്തിരുന്നു.
‘ഞാൻ
അങ്ങനെയുള്ളവൻ എന്ന് നിങ്ങൾ വിശ്വസിക്കാഞ്ഞാൽ നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ
മരിക്കും’ എന്ന് യേശു മനുഷ്യരോട്
അരുളിച്ചെയ്യുകയുമുണ്ടായി.
(പു.നി.യോഹന്നാൻ 8:24.ആകയാൽ നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കും എന്നു ഞാൻ നിങ്ങളോടു പറഞ്ഞു; ഞാൻ അങ്ങനെയുള്ളവൻ എന്നു വിശ്വസിക്കാഞ്ഞാൽ നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും” എന്നു പറഞ്ഞു. )
തന്നെ പിടിക്കുവാൻ
വന്നവർക്ക് പിടിക്കുവാൻ കഴിയാതെ വന്നപ്പോൾ തന്നെത്താൻ ഏൽപ്പിച്ചുകൊടുക്കുക
എന്നുള്ള പാനപാത്രം യേശു കുടിക്കുകയും അവർ
പിടിക്കുകയും ചെയ്യുകയുണ്ടായി.
അവിടുന്ന് കുരിശിൽ മരിക്കുക
എന്നുള്ളതായ സ്നാനം സ്വീകരിച്ചതിലൂടെ അവിടുന്ന് അരുളിയ വചനം
നിറവേറുകയും ചെയ്യുകയുണ്ടായി.
(പു.നി.മര്‍ക്കൊസ് 10: 38,39 38. യേശു അവരോടു: നിങ്ങൾ യാചിക്കുന്നതു ഇന്നതു എന്നു നിങ്ങൾ അറിയുന്നില്ല; ഞാൻ കുടിക്കുന്നപാന പാത്രം കുടിപ്പാനും ഞാൻ ഏല്ക്കുന്ന സ്നാനം ഏല്പാനും നിങ്ങൾക്കു കഴിയുമോ എന്നു ചോദിച്ചതിന്നു കഴിയും എന്നു അവർ പറഞ്ഞു.
39. യേശു അവരോടു: ഞാൻ കുടിക്കുന്ന പാനപാത്രം നിങ്ങൾ കുടിക്കയും ഞാൻ ഏല്ക്കുന്ന സ്നാനം ഏൽക്കയും ചെയ്യും നിശ്ചയം. .
പു.നി.യോഹന്നാൻ 18:11. യേശു പത്രൊസിനോടു: വാൾ ഉറയിൽ ഇടുക; പിതാവു എനിക്കു തന്ന പാനപാത്രം ഞാൻ കുടിക്കേണ്ടയോ എന്നു പറഞ്ഞു. ,
പു.നി.ഗലാത്യർ 1:3. പിതാവായ ദൈവത്തിങ്കൽനിന്നും നമ്മുടെ ദൈവവും പിതാവുമായവന്റെ ഇഷ്ടപ്രകാരം ഇപ്പോഴത്തെ ദുഷ്ടലോകത്തിൽനിന്നു നമ്മെ വിടുവിക്കേണ്ടതിന്നു നമ്മുടെ പാപങ്ങൾനിമിത്തം തന്നെത്താൻ ഏല്പിച്ചുകൊടുത്തവനായി) അതുപോലെ ഓരോ പാപിയും തന്നെത്താൻ ഏൽപ്പിച്ചു കുരിശിൽ മരിച്ചതായി വിശ്വസിക്കുമ്പോൾ മനുഷ്യവർഗ്ഗത്തിന്റെ പാപപരിഹാരത്തിന്റെ മുഴു മഹത്വവും കൈക്കൊള്ളുന്നവനാണ് യേശു എന്ന ദൈവപുത്രൻ.
(പു.നി.അപ്പൊ. പ്രവര്‍ത്തികൾ 2:38.പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും. ).
പഴയനിയമത്തിൽ നമുക്ക് കാണാൻ കഴിയുന്നത്
മനുഷ്യരിൽ നിന്നകന്നിരിക്കുന്ന അനന്യനായ ദൈവത്തെയാണ് (യഹോവ). എന്നാൽ ഈ ദൈവം
ക്രിസ്തുവിലൂടെ അന്ത്യന്മാരോടുകൂടെ (വീണ്ടുംജനിച്ചവര്‍)
വസിച്ചുകൊണ്ട് അനന്യനായി നിലകൊള്ളുന്നു.
(പ.നി.യെശയ്യാവ് 41:4 .ആർ അതു പ്രർത്തിക്കയും അനുഷ്ഠിക്കയും ചെയ്തു? ആദിമുതൽ തലമുറകളെ വിളിച്ചവൻ; യഹോവയായ ഞാൻ ആദ്യനും അന്ത്യന്മാരോടുകൂടെ അനന്യനും ആകുന്നു. ).
യേശുക്രിസ്തു ഇന്നലെയും
ഇന്നും എന്നെന്നേക്കും അനന്യനായി
മനുഷ്യരോടുകൂടെ വസിക്കുന്നു.
(പു.നി.മത്തായി 28: 20.ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു. ,പു.നി.എബ്രായർ 13:8.യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നേ.)
പാപമോചനം നൽകുന്ന
പുതിയനിയമത്തിന്റെ മദ്ധ്യസ്ഥൻ
ആയിത്തീരുവാൻതക്കവണ്ണം, ആദ്യനിയമത്തിലെ ലംഘനങ്ങളിൽനിന്നു മനുഷ്യനെ
വീണ്ടെടുക്കുന്ന യേശു ദൈവയിഷ്ടത്തിന് വിധേയപ്പെട്ട പരിശുദ്ധദാസനാണ്.
(പു.നി.എബ്രായർ 9:15.അതുനിമിത്തം ആദ്യനിയമത്തിലെ ലംഘനങ്ങളിൽനിന്നുള്ള വീണ്ടെടുപ്പിന്നായി ഒരു മരണം ഉണ്ടായിട്ടു നിത്യാവകാശത്തിന്റെ വാഗ്ദത്തം വിളിക്കപ്പെട്ടവർക്കു ലഭിക്കേണ്ടതിന്നു അവൻ പുതിയ നിയമത്തിന്റെ മദ്ധ്യസ്ഥൻ ആകുന്നു.)
ഈ പുസ്തകം വായിക്കുന്ന നിങ്ങൾക്കും സ്വന്തം ഇഷ്ടപ്രകാരം പാപപരിഹാരത്തിനായി ക്രിസ്തുവിനോടുകൂടെ കുരിശിൽ മരിക്കുക എന്നുള്ള ദൈവയിഷ്ടത്തിന് വിധേയപ്പെടുവാൻ കഴിയട്ടെ. നമ്മുടെ കർത്താവിന്റെ വർഷത്തിൽ AD (എ ഡി) ഇത് സംഭവിച്ചു എന്ന് പറഞ്ഞുകൊണ്ട് ഒരു പുത്തൻ മനുഷ്യത്വത്തിന്റെ സ്ഥാനം സ്നാനത്തിലൂടെ സ്വീകരിക്കുവാൻ അതിൽ പൂർണ്ണരായി ജീവിക്കുവാൻ നിങ്ങൾക്കും ഇടയാകട്ടെ. ആചാരങ്ങളില്ലാത്ത മതചടങ്ങുകൾ ഇല്ലാത്ത പൌരോഹിത്യശുശ്രൂഷകൾ ഇല്ലാത്ത വിഗ്രഹസാന്നിദ്ധ്യമില്ലാത്ത ശാന്തവും സുന്ദരവുമായ ഒരു ജീവിതവും ആരാധനയും ക്രിസ്തുവിൽ നയിക്കുവാൻ വിശ്വാസത്തിലൂടെ നിങ്ങൾക്ക് സാധിക്കട്ടെ. യേശു നിങ്ങളെ വിളിക്കുന്നു!…
ഉൽപ്പത്തിപ്പുസ്തകം പതിനേഴാം
അദ്ധ്യായം പത്താം വാക്യം
നാം വായിക്കുമ്പോൾ പരിച്ഛേദന എന്ന ഒരു
ശരീരനിയമത്തിൻകീഴിലേക്ക് അബ്രാഹാമിനെയും
അദ്ദേഹത്തിന്റെ സന്തതികളെയും കൊണ്ടുവരുന്നതായി
കാണാൻ കഴിയും. പരിച്ഛേദന എന്നുള്ളത് ദൈവയിഷ്ടപ്രകാരം പുരുഷൻ തന്റെ
ശരീരത്തിൽ ഏല്ക്കുന്ന ഒരു ഭൌതിക
അടയാളമാണ്. ശാസ്ത്രീയമായി നാം ഇതിനെ വിശകലനം ചെയ്യുമ്പോൾ പുരുഷൻ അറിയാതെ
തന്റെ അഗ്രത്തിൽ അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യം നീക്കിക്കളയുന്നതിനും, തുടർന്ന് അവിടെ മാലിന്യം
അടിയാതിരിക്കുന്നതിനുള്ള ഒരു മാർഗ്ഗമായും ഇതിനെ കാണാം. വൈദ്യശാസ്ത്രവും ഇതിനെ
അംഗീകരിച്ചുകൊണ്ട് പരിച്ഛേദനയെ പ്രോത്സാഹിപ്പിക്കുന്നതായി കാണാം. പുരുഷ
അവയവത്തിലുള്ള മാലിന്യം സ്ത്രീയുടെ ഗർഭ പാത്രത്തിനു
കേടുവരുത്തുമെന്ന് വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ഇതുപോലെത്തന്നെ അത്മീകമായി,
മനുഷ്യനറിയാതെ അടിഞ്ഞു കൂടിയിട്ടുള്ള മനുഷ്യഹൃദയത്തിലുള്ള പാപ മാലിന്യങ്ങൾ
ദൈവികസ്വഭാവം പുറപ്പെടുവിക്കുന്നതിൽനിന്ന് ദേഹിയെ (മനുഷ്യനെ) തടയുന്നു. അതുകൊണ്ട്
പാപമാലിന്യങ്ങളുള്ള ജഡഹൃദയം കൈകൊണ്ടല്ലാത്ത അതായത് വിശ്വാസത്താലുള്ള ഒരു പരിച്ഛേദനയിലൂടെ (മുറിച്ചുമാറ്റൽ) നീക്കം
ചെയ്യുന്നതിന്റെ ഒരു നിഴൽരൂപമാണ് അത്. അതിനാൽത്തന്നെ പുറമേ അഗ്രചർമ്മിയോ
പരിച്ഛേദനക്കാരനോ ആയിരിക്കുന്നതിലല്ല, മറിച്ച് ഹൃദയത്തിന്റെ
അഗ്രചർമ്മം (പാപമാലിന്യം) നീക്കിക്കളഞ്ഞു കൊണ്ടുതന്നെ വിശ്വാസത്താൽ പുതിയസൃഷ്ടി ആകുവാൻ എഴുത്തുകാരൻ മനുഷ്യരെ
ഓർമ്മിപ്പിക്കുന്നു.
(പു.നി.ഗലാത്യർ 6:15,16. 15. പരിച്ഛേദനയല്ല അഗ്രചർമ്മവുമല്ല പുതിയ സൃഷ്ടിയത്രേ കാര്യം.
16. ഈ പ്രമാണം അനുസരിച്ചുനടക്കുന്ന ഏവർക്കും ദൈവത്തിന്റെ യിസ്രായേലിന്നും സമാധാനവും കരുണയും ഉണ്ടാകട്ടെ. )
ക്രിസ്തുവിനെ തള്ളിക്കളഞ്ഞ യഹൂദജനവും, ഇസ്ലാം
ജനവിഭാഗവും പരിച്ഛേദനക്കാരായി തുടർന്നു വരുന്നുണ്ട്. ആ നിഴൽരൂപം അവർക്ക്
വെളിപ്പെട്ടു കിട്ടിയിരുന്നു എങ്കിൽ എന്ന് ഈ എഴുത്തുകാരൻ ആശിക്കുന്നു.
കൈകൊണ്ടല്ലാത്ത പരിച്ഛേദന എന്ന് പറയുമ്പോൾ
പാപപങ്കിലമായ ജഡഹൃദയം
ക്രിസ്തുവിനോടുകൂടെ മരണത്താൽ നീക്കിക്കളയുന്ന ശുശ്രുഷയാണത്.
(പു.നി.കൊലൊസ്സ്യർ 2:11. അവനിൽ നിങ്ങൾക്കു ക്രിസ്തുവിന്റെ പരിച്ഛേദനയാൽ ജഡശരീരം ഉരിഞ്ഞുകളഞ്ഞതിനാൽ തന്നേ കൈകൊണ്ടല്ലാത്ത പരിച്ഛേദനയും ലഭിച്ചു. ).
ആദ്യന്തികമായി, പരിച്ഛേദന
എന്നുള്ളത് മനുഷ്യഹൃദയത്തിനു
സംഭവിക്കുന്ന സമൂലമായ മാറ്റമാണ്. മറ്റു
മതങ്ങൾക്കൊന്നുംതന്നെയും പാപം ചെയ്യുന്നതിൽനിന്നും മനുഷ്യനെ തടഞ്ഞു നിറുത്തുന്നതിന്
സാധിക്കുന്നില്ല. എന്നാൽ പുതിയ നിയമമാകട്ടെ
മനുഷ്യർക്ക് ദൈവത്തിൽനിന്നുള്ള
ജനനം ഒരിക്കൽ നൽകിക്കൊണ്ട് പാപം ചെയ്യാതെ ജീവിക്കാൻ കഴിയുന്ന
വിധത്തിൽ മനുഷ്യന് സഹായകമായിത്തീരുന്ന പുതുശക്തിയാണ്. സുവിശേഷമാകുന്ന ദൈവശക്തി
വിശ്വാസമായി ഹൃദയത്തിൽ സൂക്ഷിക്കുന്നവർ
പിശാചിന്റെ കെണികളിൽ അകപ്പെടാതവണ്ണം തന്നെത്താൻ സൂക്ഷിക്കുന്നവരാണ്.
(പു.നി.1യോഹന്നാൻ 5:18. ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നവൻ ആരും പാപം ചെയ്യുന്നില്ല എന്നും നാം അറിയുന്നു; )
ക്രിസതീയജീവിതം
എന്നുള്ളത് പരിശുദ്ധാത്മാവ് നല്കുന്ന
വിശ്വാസനിക്ഷേപം ഹൃദയത്തിൽ സൂക്ഷിച്ചുകൊണ്ട് മനുഷ്യൻ
പണിയുന്ന ഒരു ഗോപുരമാണ്. അത് തികപ്പാൻ
വകയില്ലാത്തവർ വഴിയിൽവെച്ച് പണി
അവസാനിപ്പിക്കുന്നതായി ഇന്നത്തെ അനേകരുടെ ജീവിതം തെളിവുതരുന്നുണ്ട്.
(പു.നി. ലൂക്കോസ് 14:28-30. 28.നിങ്ങളിൽ ആരെങ്കിലും ഒരു ഗോപുരം പണിവാൻ ഇച്ഛിച്ചാൽ ആദ്യം ഇരുന്നു അതു തീർപ്പാൻ വക ഉണ്ടോ എന്നു കണക്കു നോക്കുന്നില്ലയോ?
29. അല്ലെങ്കിൽ അടിസ്ഥാനം ഇട്ടശേഷം തീർപ്പാൻ വകയില്ല എന്നു വന്നേക്കാം;
30. കാണുന്നവർ എല്ലാം; ഈ മനുഷ്യൻ പണിവാൻ തുടങ്ങി, തീർപ്പാനോ വകയില്ല എന്നു പരിഹസിക്കുമല്ലോ.)
‘ജീവനിലേക്കുള്ള വാതിൽ ഇടുങ്ങിയതും വഴി ഞെരുങ്ങിയതും അത് തിരഞ്ഞെടുക്കുന്നവർ ചുരുക്കവും ആകുന്നു. എന്നാൽ നാശത്തിലേക്കുള്ള വാതിൽ വീതിയുള്ളതും വഴിയോ വിശാലവും അത് തിരഞ്ഞെടുക്കുന്നവർ അനേകരുമാണ്’. (പു.നി.മത്തായി 7:13,14)
മനുഷ്യൻ ദൈവത്തിന്റെതായി ജീവിച്ചുകൊണ്ട്
ദൈവസ്വഭാവം പുറപ്പെടുവിക്കുവാനാണ് സൃഷ്ടിക്കപ്പെട്ടത്. എന്നാൽ ഒരു വ്യഭിചാരിണിയെപ്പോലെ മനുഷ്യൻ പിശാചിന്റെതായി ജീവിച്ചുകൊണ്ട്
പിശാചിന്റെ ഫലം പുറപ്പെടുവിച്ചുകൊണ്ടാണ് കഴിയുന്നത്. അതു കൊണ്ടാണ് ഭർത്താവ്
(പിശാച് എന്ന ദേഹം) മരിച്ചു ഭാര്യ (പ്രാണൻ എന്ന ദേഹി) സ്വതന്ത്രമാക്കപ്പെടെണമെന്നും
ആ ദേഹി ക്രിസ്തുവിന്റെതായിത്തീർന്നു ദൈവത്തിനു ഫലം (സല്സ്വഭാവങ്ങൾ)
പുറപ്പെടുവിക്കണമെന്നും വചനം പറയുന്നത്.
(പു.നി.ഗലാത്യർ 2:19. ഞാൻ ദൈവത്തിന്നായി ജീവിക്കേണ്ടതിന്നു ന്യായപ്രമാണത്താൽ ന്യായപ്രമാണ സംബന്ധമായി മരിച്ചു. പു.നി.1പത്രോസ് 4:2 .ജഡത്തിൽ കഷ്ടമനുഭവിച്ചവൻ ജഡത്തിൽ ശേഷിച്ചിരിക്കുംകാലം ഇനി മനുഷ്യരുടെ മോഹങ്ങൾക്കല്ല, ദൈവത്തിന്റെ ഇഷ്ടത്തിന്നത്രേ ജീവിക്കേണ്ടതിന്നു പാപം വിട്ടൊഴിഞ്ഞിരിക്കുന്നു. )
പിശാചുമായി കൂട്ടുചേർന്ന് ജീവിക്കുന്ന മനുഷ്യനെ “വ്യഭിചാരിണി” എന്ന് വചനം വിശേഷിപ്പിക്കുന്നു.
(പു.നി.യാക്കോബ് 4:4 . വ്യഭിചാരിണികളായുള്ളോരേ, ലോകസ്നേഹം ദൈവത്തോടു ശത്രുത്വം ആകുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? ആകയാൽ ലോകത്തിന്റെ സ്നേഹിതൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം ദൈവത്തിന്റെ ശത്രുവായിത്തീരുന്നു.)
സ്ത്രീയും പുരുഷനും കൂടിച്ചേർന്നു
കുഞ്ഞിനു ജന്മം നല്കുന്നതുപോലെയാണ് ദേഹവും ദേഹിയും കൂടിച്ചേർന്നു പാപസ്വഭാവം
പുറപ്പെടുവിക്കുന്നത്. പാപസ്വഭാവം പുറപ്പെടുവിക്കുന്ന ആത്മാവാണ് മനുഷ്യാത്മാവ്.
സത്യവേദപുസ്തകത്തിൽ വിവിധ പേരുകളിൽ ദൈവനിയമത്തെ പരിചയപ്പെടുത്തുന്നുണ്ട്. പഴയനിയമത്തിൽ “യഹോവയുടെ തികവുള്ള ന്യായപ്രമാണം” എന്ന് അതിനു പേര് നല്കിയിരിക്കുന്നു. എന്നാൽ പുതിയനിയമത്തിലാകട്ടെ മറ്റു ചില പേരുകളിലുള്ള നിയമങ്ങൾകൂടി കാണാൻകഴിയും. പ്രധാനമായും അതിൽ ഉൾപ്പെട്ടിരിക്കുന്നത്, പാപത്തിന്റെ പ്രമാണം, മരണത്തിന്റെ പ്രമാണം, ജീവന്റെആത്മാവിന്റെപ്രമാണം, രാജകീയ ന്യായപ്രമാണം, സ്വാതന്ത്ര്യത്തിന്റെ ന്യായപ്രമാണം, എന്നീ പേരുകളാണ്.
(1“പാപത്തിന്റെപ്രമാണം” (പു.നി.റോമർ 7:23, 8:2)
ഇതിനെ പിശാചിന്റെപ്രമാണംഎന്നും
പറയാവുന്നതാണ്. മനുഷ്യന് ജീവൻ
പകരുവാൻ ദൈവം നല്‍കിയിട്ടുള്ള
ന്യായമായ പ്രമാണങ്ങളുടെ നേർ വിപരീതമാണിത്.
മനുഷ്യഅവയവങ്ങളിൽ വസിക്കുന്ന ഈ
പ്രമാണം ദൈവനിയമങ്ങൾക്കു വിപരീതമായി പ്രവർത്തിക്കുന്നതായി കാണാം. അതിനാലാണ് ദൈവനിയമങ്ങളോ, രാജ്യനിയമങ്ങളോ നിലനില്ക്കുമ്പോൾത്തന്നെ മനുഷ്യൻ അറിഞ്ഞും അറിയാതെയും തിന്മ (പാപം)
ചെയ്യുവാൻ ഇടയാകുന്നത്. പാപം വസിക്കുന്ന ശരീരമായതിനാലാണ് പാപത്തിന്റെ പ്രമാണങ്ങൾ
അനുസരിക്കുവാൻ മനുഷ്യൻ നിർബ്ബന്ധിതനാകുന്നത്. (നിരീശ്വരവാദികളും തങ്ങളുടെ സ്വപ്നം
ഉൾപ്പെടെയുള്ള ജീവിതം ശാന്തമായി ഒന്ന് പരിശോധിക്കട്ടെ)
സദാചാര (ദൈവ) നിയമങ്ങൾ
ലഭിച്ചിട്ടുള്ള ദൈവസൃഷ്ടിയായ, മനുഷ്യനിൽ ആ നിയമം നടപ്പിലാക്കുവാനുള്ള ശക്തി
വസിക്കാത്തതും മറ്റൊരു പോരായ്മയായി കാണാം. എന്നാൽ ക്രിസ്തു മുഖാന്തരം പാപത്തെയും (ദേഹം) അവന്റെ അധികാരത്തെയും(ദേഹത്തിന്റെ നിയമം) പുറംതള്ളിക്കളഞ്ഞു
ദൈവാധികാരത്തിൻകീഴിലേക്ക് ശരീരം
മാറ്റപ്പെട്ടു ദൈവനിയമം നടപ്പിലാക്കപ്പെടുന്നു. ഇവിടെ പുതിയമനുഷ്യനിൽ
പരിശുദ്ധാത്മാവ് (പൂർണ്ണമനുഷ്യവ്യക്തിത്വത്തിൽ) ജീവിതപ്രവർത്തി ചെയ്യുന്നതായി കാണാം.
വിശ്വാസത്തിന്റെ പൂർണ്ണതയാണ് പ്രവർത്തികളുടെയും പൂർണ്ണത. (വൈദ്യശാസ്ത്രവും വിശ്വാസത്തിന്റെ
ശക്തിയെ വിലമതിക്കുന്നുണ്ട്). പ്രവർത്തികളിൽ
തികഞ്ഞവരും സമ്പൂർണ്ണരും ആകേണ്ടതിനു
വിശ്വാസത്തിന്റെ സ്ഥിരതക്കു തികഞ്ഞ പ്രവർത്തി ഉണ്ടാകട്ടെ എന്നാണു
എഴുത്തുകാർ രേഖപ്പെടുത്തിയിട്ടുള്ളത്.
(പു.നി.യാക്കോബ് 1:4. എന്നാൽ നിങ്ങൾ ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂർണ്ണരും ആകേണ്ടതിന്നു സ്ഥിരതെക്കു തികഞ്ഞ പ്രവൃത്തി ഉണ്ടാകട്ടെ. , 2:22.അവന്റെ പ്രവൃത്തിയോടുകൂടെ വിശ്വാസം വ്യാപരിച്ചു എന്നും പ്രവൃത്തിയാൽ വിശ്വാസം പൂർണ്ണമായി എന്നും നീ കാണുന്നുവല്ലോ.)
(2) “മരണത്തിന്റെ
പ്രമാണം” (പു.നി.റോമർ 7:10)
ദൈവത്തിന്റെ (യഹോവയുടെ) തികവുള്ള ന്യായപ്രമാണത്തിന്റെ മറ്റൊരു പേരാണത്. ജീവൻ പുറപ്പെടുവിക്കുന്നതിനായി ദൈവം മനുഷ്യനു നല്‍കിയിട്ടുള്ള കൽപ്പനകൾ പാപം നിമിത്തം മനുഷ്യനു മരണകാരണമായിത്തീരുന്നു. പാപം (പിശാച്) കൽപ്പനയെ ലംഘിപ്പിക്കുന്നതിനാലാണ് കൽപ്പന മനുഷ്യന് മരണകാരണമായിത്തീരുന്നത്.
(പു.നി.റോമർ 7:8,10. 8. പാപമോ അവസരം ലഭിച്ചിട്ടു കല്പനയാൽ എന്നിൽ സകലവിധ മോഹത്തെയും ജനിപ്പിച്ചു; ന്യായപ്രമാണം കൂടാതെ പാപം നിർജ്ജീവമാകുന്നു.
9. ഞാൻ ഒരുകാലത്തു ന്യായപ്രമാണം കൂടാതെ ജീവിച്ചിരുന്നു; എന്നാൽ കല്പന വന്നപ്പോൾ പാപംവീണ്ടും ജീവിക്കയും ഞാൻ മരിക്കയും ചെയ്തു.
10.ഇങ്ങനെ ജീവന്നായി ലഭിച്ചിരുന്ന കല്പന എനിക്കു മരണ ഹേതുവായിത്തീർന്നു എന്നു ഞാൻ കണ്ടു. പാപം അവസരം ലഭിച്ചിട്ടു കല്പനയാൽ എന്നെ ചതിക്കയും കൊല്ലുകയും ചെയ്തു. )
(3)“ജീവന്റെആത്മാവിന്റെപ്രമാണം” (പു.നി.റോമർ 8:2)
പാപം വസിക്കുന്ന ജഡം
(വിശ്വാസത്താൽ) നീക്കിക്കളയുന്ന പ്രമാണമാണത്. അതിനാൽത്തന്നെ പാപത്തിന്റെ (പിശാചിന്റെ) പ്രമാണത്തിൽ നിന്നും, മരണത്തിന്റെ
പ്രമാണത്തിൽനിന്നും (ദൈവനിയമം) വിശ്വസിക്കുന്ന മനുഷ്യന് സ്വാതന്ത്ര്യം നല്കുന്ന
പ്രമാണമാണത്. ജഡം വിശ്വാസത്താൽ
നീക്കപ്പെട്ട മനുഷ്യനിൽ എല്ലാ ദൈവനിയമത്തിന്റെയും നീതി നിറവേറപ്പെടുന്നു.
(പു.നി.റോമർ 8:4. ജഡത്തെയല്ല ആത്മാവിനെ അത്രേ അനുസരിച്ചു നടക്കുന്ന നമ്മിൽ ന്യായപ്രമാണത്തിന്റെ നീതി നിവൃത്തിയാകേണ്ടതിന്നു തന്നേ. ).
കൂടുതലായി വിശദമാക്കുമ്പോൾ ജഡത്തിൽ വസിക്കാത്ത പുതിയമനുഷ്യൻ (ദേഹി,ദേവൻ) ആത്മാവിന്റെ ഫലം (ന്യായപ്രമാണത്തിന്റെ നീതി) വിശ്വാസത്തിൽനിന്ന് പുറപ്പെടുവിക്കുന്നു. അവിടെ നന്മതിന്മകളുടെ സാധ്യതകളല്ല മറിച്ച് നന്മയുടെ പൂർണ്ണത മാത്രമാണ് പുറപ്പെടുന്നത്. ദൈവത്തിൽ (ക്രിസ്തുവിൽ) യാതൊരു കാര്യങ്ങളുടെയും സാദ്ധ്യത കണ്ടെത്തുക മനുഷ്യന് സാദ്ധ്യമല്ല. കാരണം ക്രിസ്തുവിൽ ഉവ്വ് മാത്രമേ ഉള്ളു.
(പു.നി.2 കൊരിന്ത്യർ 1:19,20. 19. ഞാനും സില്വാനൊസും തിമൊഥെയോസും നിങ്ങളുടെ ഇടയിൽ പ്രസംഗിച്ച ദൈവപുത്രനായ യേശുക്രിസ്തു ഒരിക്കൽ ഉവ്വു എന്നും മറ്റൊരിക്കൽ ഇല്ല എന്നും ആയിരുന്നില്ല; അവനിൽ ഉവ്വു എന്നത്രേയുള്ളു.
20. ദൈവത്തിന്റെ വാഗ്ദത്തങ്ങൾ എത്ര ഉണ്ടെങ്കിലും അവനിൽ ഉവ്വു എന്നത്രേ;)
ക്രിസ്തുവിൽ ആയിത്തീർന്ന
ഏതൊരു മനുഷ്യനും പരിപൂർണ്ണനാണ്.
(പു.നി.കൊലൊസ്സ്യർ 2:10.എല്ലാവാഴ്ചെക്കും അധികാരത്തിന്നും തലയായ അവനിൽ നിങ്ങൾ പരിപൂർണ്ണരായിരിക്കുന്നു. )
(4) “രാജകീയന്യായപ്രമാണം”
(പു.നി.യാക്കോബ് 2:8)
ഏതൊരു മനുഷ്യനും തന്റെ പാപപരിഹാരത്തിനായി യഹൂദന്മാരുടെ രാജാവിനോടുകൂടെ മരിക്കുകഎന്ന പ്രമാണമാണത്.
(5)”സ്വാതന്ത്ര്യത്തിന്റെന്യായപ്രമാണം”(പു.നി.യാക്കോബ് 2:12)
പാപത്തിൽനിന്നു സ്വാതന്ത്ര്യം നല്കുന്ന പ്രമാണമായതിനാലാണത്.
മാത്രവുമല്ല,
ഈ പുതിയനിയമത്തിനു ജീവന്റെ വചനമെന്നും,
പഥ്യവചനമെന്നും, ക്രിസ്തുവിന്റെ ഉപദേശമെന്നും, ഉപദേശരൂപമെന്നും, വിശുദ്ധകൽപ്പന എന്നും പേർ
നല്കിയിരിക്കുന്നു. ഈ ഉപദേശം യേശുവിനോട് ഏറ്റു പഠിക്കുന്ന മനുഷ്യന്റെ ആത്മാവ്
(ദേഹി) ആശ്വസിപ്പിക്കപ്പെടും എന്നുള്ളത് തീർച്ചയാണ്.
(പു.നി.മത്തായി 11: 28-30.
28. അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും.
29. ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടത്തും.
30. എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു.”)
നിന്റെ ആലോചനയാൽ നീ എന്നെ നടത്തും;പിന്നത്തേതിൽ മഹത്ത്വത്തിലേക്ക് എന്നെ കൈക്കൊള്ളും.(പ.നി.സങ്കീര്‍ത്തനങ്ങൾ 73:24)
8.ചോദ്യങ്ങളും ഉത്തരങ്ങളും.
ക്രിസ്തീയതയുമായി
ബന്ധപ്പെട്ടുള്ള സർവ്വസാധാരണമായ ചില ചോദ്യങ്ങൾക്കുള്ള മറുപടി ഈ ഭാഗത്തിൽ
നല്കുന്നു.
? ആദാമും ഹവ്വായും
പാപം ചെയ്യുമെന്ന് ദൈവത്തിനു അറിഞ്ഞുകൂടായിരുന്നുവോ?
(ഉത്തരം)
തീർച്ചയായും അറിയുമായിരുന്നു. മനുഷ്യസൃഷ്ടിപ്പ് എന്നുള്ളത് ലോകസ്ഥാപനത്തിനുമുമ്പുള്ള ദൈവികപദ്ധതി ആണ്. ഏദെൻതോട്ടത്തിൽ ആദാമിന് നിത്യജീവന്റെ വാഗ്ദത്തം നല്കപ്പെട്ടു എന്നുള്ളത് പൂർത്തീകരിക്കപ്പെടുന്നത് പാപജീവിതത്തിനു ശേഷമുള്ള നീതീകരണം ക്രിസ്തുവിലൂടെ ആയിരിക്കട്ടെ എന്ന് മുൻകണ്ടുകൊണ്ടാണ്. അതിനാൽത്തന്നെ ആദാം ഒഴികെയുള്ളവർ പാപികളായി ജനിച്ചു ക്രിസ്തു മുഖാന്തരം പരിപൂർണ്ണരാക്കപ്പെട്ടു നിത്യത പ്രാപിക്കുന്നു. ആദാമും പാപത്തിൽ അടയ്ക്കപ്പെട്ടു ക്രിസ്തു മുഖാന്തരം നീതീകരിക്കപ്പെട്ടു നിത്യതയിൽ പ്രവേശിക്കുന്നവനാണ്. അവിടുത്തെ അതിശയകരമായ ആലോചനകൾക്ക് ഒത്തവണ്ണം അവിടുന്ന് കാര്യങ്ങൾ ചെയ്യുന്നു എന്നുള്ളത് ബുദ്ധിജീവിയായ മനുഷ്യനും ദൂതഗണങ്ങളും മനസ്സിലാക്കേണ്ടതാണ്. നന്മതിന്മകളുടെ അറിവുള്ള മനുഷ്യനും ദൂതഗണവും ദൈവആത്മാവ് കൂടാതെ ഇവിടെ ചെയ്യുന്നത് എന്തെന്നുള്ളതിനു ഒരു വിശദീകരണം ആവശ്യമില്ലല്ലോ. മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിട്ടുള്ള പാപമുള്ള ജഡവ്യവസ്ഥയിൽ നിന്ന് അവനെ ഒന്നും തന്നെയും കാണാൻ കഴിയാത്ത വിശ്വാസം എന്ന ദൈവവ്യവസ്ഥയിൻകീഴിലേക്ക് മാറ്റി പരിപൂർണ്ണതയുടെ ജീവിതം കൊടുക്കുന്നതിനാണ് ആദിയിൽ ദൈവം മനുഷ്യനെ പാപത്തിൻകീഴിലേക്ക് അടച്ചുകളഞ്ഞത്. (പു.നി.ഗലാത്യർ 3:22.എങ്കിലും വിശ്വസിക്കുന്നവർക്കു വാഗ്ദത്തം യേശുക്രിസ്തുവിലെ വിശ്വാസത്താൽ ലഭിക്കേണ്ടതിന്നു തിരുവെഴുത്തു എല്ലാവറ്റെയും പാപത്തിൻ കീഴടെച്ചുകളഞ്ഞു. )
? കത്തോലിക്കാസഭ
പഠിപ്പിക്കുന്നതുപോലെ വിവിധ മതവിശ്വാസത്തിലൂടെ ദൈവത്തിൽ എത്തിച്ചേരുവാൻ കഴിയുമോ?
(ഉത്തരം)
ഒരിക്കലുമില്ല. മറ്റു
മതങ്ങൾ നോക്കുമ്പോൾ മനുഷ്യനെക്കുറിച്ചുള്ള ഒരു പൂർണ്ണവിവരണം സത്യവേദം
നൽകുന്നതുപോലെയുള്ളത് കാണാൻ കഴിയില്ല. പാപപരിഹാരത്തിനുള്ള അവ്യക്ത സൂചനകൾ
നല്‍കുന്നുണ്ട് എങ്കിലും പാപത്തിന്റെ കാരണവും അതിനുള്ള പൂർണ്ണ പരിഹാരവും കാണാൻ
കഴിയില്ല. ഹൈന്ദവവേദങ്ങൾ സത്യജീവിത
അന്വേഷണം നടത്തുന്നുണ്ട് എങ്കിലും മനുഷ്യനു കുടുംബസ്ഥനായി അങ്ങനെയുള്ള
ജീവിതം സമൂഹത്തിൽ എങ്ങനെ നയിച്ച് മോക്ഷം
പ്രാപിക്കാം എന്ന്
വ്യക്തമാക്കുന്നില്ല. അപ്പൊ.പ്രവർത്തികളുടെപുസ്തകം
നാലാം അദ്ധ്യായം പന്ത്രണ്ടാം വാക്യം പറയുന്നതനുസരിച്ച് പാപത്തിൽനിന്ന്
രക്ഷിയ്ക്കപ്പെടുവാൻ യേശു എന്ന വ്യക്തി അല്ലാതെ മറ്റാരെയും ആ ഉദ്ദേശത്തോടുകൂടി ഭൂമിയിൽ വന്നവനായി കാണാൻ
കഴിയില്ല. യേശു എന്ന പേരിന്റെ അർത്ഥം ‘പാപങ്ങളിൽനിന്നു രക്ഷിയ്ക്കുന്നവൻ’
എന്നാകുന്നു.
(പു.നി.മത്തായി 1:21.അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.)
അതിനാൽത്തന്നെ
പാപത്തിലടയ്ക്കപ്പെട്ട ദൈവത്താൽത്തന്നെ മനുഷ്യൻ വീണ്ടെടുക്കപ്പെടുന്നു. മറ്റു
മതങ്ങൾ ഒന്നുംതന്നെയും വിശ്വാസത്താലുള്ള
പാപപരിഹാരം തുടർന്നുള്ള പാപരഹിതജീവിതം എന്നിവ വ്യക്തമാക്കുന്നില്ല. പാപപരിഹാരകനായ ക്രിസ്തുവിനെ
ചട്ടപ്രകാരം വിശ്വസിക്കുകയും സ്നേഹിക്കുകയും (കൃപ) ചെയ്യുന്നവരുടെ മുകളിൽ
പാപം കർത്തൃത്വം നടത്തുകയില്ല.
(പു.നി.റോമർ 6:14. നിങ്ങൾ ന്യായപ്രമാണത്തിന്നല്ല, കൃപെക്കത്രെ അധീനരാകയാൽ പാപം നിങ്ങളിൽ കർത്തൃത്വം നടത്തുകയില്ലല്ലോ. പു.നി. 1യോഹന്നാൻ 3:9.ദൈവത്തിൽനിന്നു ജനിച്ചവൻ ആരും പാപം ചെയ്യുന്നില്ല; അവന്റെ വിത്തു അവനിൽ വസിക്കുന്നു; ദൈവത്തിൽനിന്നു ജനിച്ചതിനാൽ അവന്നു പാപം ചെയ്വാൻ കഴികയുമില്ല., 5:18.ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നവൻ ആരും പാപം ചെയ്യുന്നില്ല എന്നും നാം അറിയുന്നു; ദൈവത്തിൽനിന്നു ജനിച്ചവൻ തന്നെത്താൻ സൂക്ഷിക്കുന്നു; ദുഷ്ടൻ അവനെ തൊടുന്നതുമില്ല.)
തന്നിൽവസിക്കുന്ന പാപത്തെ തിരിച്ചറിയുന്ന മനുഷ്യന് പാപപരിഹാരകനായി യേശു
മാത്രമേ ഉള്ളു. മനുഷ്യൻ വിശ്വസിച്ചു ജീവരക്ഷ പ്രാപിക്കേണ്ടതാണ്.
? വചനം മാത്രമാണ് സത്യമെങ്കിൽ വിശുദ്ധഖുറാൻ
എന്തിനാണ് ഇറക്കപ്പെട്ടത്?
(ഉത്തരം)
വചനം
വെളിപ്പെടുത്തിക്കൊടുക്കുവാൻ പിശാച് മതിയായവൻ ആണെന്നുകൂടി വായനക്കാരൻ
അറിഞ്ഞിരിക്കേണ്ടതാണ്.
(പു.നി.മത്തായി 4:6. 6.നീ ദൈവപുത്രൻ എങ്കിൽ താഴത്തോട്ടു ചാടുക; “നിന്നെക്കുറിച്ചു അവൻ തന്റെ ദൂതന്മാരോടു കല്പിക്കും; അവൻ നിന്റെ കാൽ കല്ലിനോടു തട്ടാതവണ്ണം നിന്നെ കയ്യിൽ താങ്ങികൊള്ളും” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. )
ഖുറാൻ വായിക്കുന്നതിലൂടെ സത്യവേദ
വചനത്തിലുള്ള അനേകം മർമ്മങ്ങൾ വെളിപ്പെട്ടുവരുന്നതാണ്. അള്ളാഹു പാപം
പൊറുത്തുതരുന്നവനാണ് എന്ന് പറയുന്നതല്ലാതെ പാപരഹിത ജീവിതമാർഗ്ഗം അത്
നിർദ്ദേശിക്കുന്നില്ല. മനുഷ്യന്റെ ആശയ്ക്ക് വിരോധമായ ഈ കാര്യം ക്രിസ്തുവിലൂടെ
മനുഷ്യന് പ്രാപിക്കാവുന്നതാണ്. ഈ മർമ്മം പ്രവാചകൻ മുഹമ്മദിന് അൽപ്പബുദ്ധിയിൽ
മനസ്സിലാക്കാൻ കഴിഞ്ഞില്ല.
“ യഹോവയുടെ
സാക്ഷ്യം” വിശ്വസിക്കുന്നവരുടെ അൽപ്പബുദ്ധി
സൂക്ഷ്മബുദ്ധിയായി മാറ്റപ്പെടുന്നതാണ്.
(പ.നി.സങ്കീർത്തനങ്ങൾ 19:7. യഹോവയുടെ ന്യായപ്രമാണം തികവുള്ളതു; അതു പ്രാണനെ തണുപ്പിക്കുന്നു. യഹോവയുടെ സാക്ഷ്യം വിശ്വാസ്യമാകുന്നു; അതു അല്പബുദ്ധിയെ ജ്ഞാനിയാക്കുന്നു. )
ദൈവപുത്രനിൽ
വിശ്വസിക്കുന്നവന്റെ ഉള്ളിൽ ആ സാക്ഷ്യം (ദൈവത്തിന്റെ സാക്ഷ്യം) ഉണ്ടെന്നാണ് യോഹന്നാൻ
രേഖപ്പെടുത്തിയിട്ടുള്ളത്.
(പു.നി.1യോഹന്നാൻ 5:10. ദൈവപുത്രനിൽ വിശ്വസിക്കുന്നവന്നു ഉള്ളിൽ ആ സാക്ഷ്യം ഉണ്ടു. ദൈവത്തെ വിശ്വസിക്കാത്തവൻ ദൈവം തന്റെ പുത്രനെക്കുറിച്ചു പറഞ്ഞ സാക്ഷ്യം വിശ്വസിക്കായ്കയാൽ അവനെ അസത്യവാദിയാക്കുന്നു. )
അത് യേശുക്രിസ്തുവിന്റെ, കർത്താവിന്റെ
കുരിശിലെ സാക്ഷ്യമാണ്.
(പു.നി.1 കൊരിന്ത്യർ 1:5 ക്രിസ്തുവിന്റെ
സാക്ഷ്യം നിങ്ങളിൽ ഉറപ്പായിരിക്കുന്നതുപോലെ ,
പു.നി.2തിമൊഥെയോസ് 1: 8.അതുകൊണ്ടു നമ്മുടെ കർത്താവിന്റെ സാക്ഷ്യത്തെയും അവന്റെ ബദ്ധനായ എന്നെയും കുറിച്ചു ലജ്ജിക്കാതെ സുവിശേഷത്തിന്നായി ദൈവശക്തിക്കു ഒത്തവണ്ണം നീയും എന്നോടുകൂടെ കഷ്ടം സഹിക്ക.).
ഈ മർമ്മം മനസ്സിലാക്കാൻ
കഴിയാതെവന്ന പ്രവാചകൻ മുഹമ്മദ്
ഏകദൈവത്തെക്കുറിച്ച് എഴുതിയ പുസ്തകമാണ്
വിശുദ്ധഖുറാൻ. അത് ഒരു മാനുഷികഗ്രന്ഥം മാത്രമാണ്. അതിന്റെ പ്രാദേശിക പരിഭാഷകൾ ആരും
വായിച്ചിരിക്കേണ്ടതാണ്. ശാസ്ത്രസത്യം വെളിപ്പെടുത്തുന്നത് ദൈവികമാണെന്നു അദ്ദേഹം
തെറ്റിദ്ധരിക്കുവാൻ ഇടയായിത്തീർന്നു. ശാസ്ത്രം വെളിപ്പെടുത്തുവാൻ ഇവിടെ
ശാസ്ത്രജ്ഞർ ഉണ്ടല്ലോ .
പാപം
നീക്കുന്നതിനുള്ള ദൈവശാസ്ത്രമാണ് മനുഷ്യനാവശ്യം. അത്
നിർവ്വഹിച്ചിട്ടുള്ള ഏക പുസ്തകം സത്യവേദം മാത്രമാണ്.
? ക്രിസ്തുവിന്റെ
വ്യക്തിത്വത്തെ ഒന്ന് വിശദമാക്കാമോ?
(ഉത്തരം)
അവിടുത്തെ
മനുഷ്യവ്യക്തിത്വത്തെ വിശദമാക്കുക വളരെ എളുപ്പമാണ്. എന്നാൽ അത് മനസ്സിലാക്കുക, അനുഭവിക്കുക
എന്നുള്ളത് ചട്ടപ്രകാരം മാത്രമാണ് സാധിക്കുന്നത്. മനുഷ്യവ്യക്തിത്വം ഭോഗചിന്തകളുടെ
ഉറവിടമായതിതിനാൽ (carnal
mind) ദൈവകൽപ്പനകൾക്ക്
കീഴ്പ്പെടാൻ കഴിയുന്ന ഒന്നല്ല.
(പു.നി.റോമർ 8:7. ജഡത്തിന്റെ ചിന്ത ദൈവത്തോടു ശത്രുത്വം ആകുന്നു; അതു ദൈവത്തിന്റെ ന്യായപ്രമാണത്തിന്നു കീഴ്പെടുന്നില്ല, കീഴ്പെടുവാൻ കഴിയുന്നതുമില്ല.)
ദൈവവ്യവസ്ഥയെക്കുറിച്ചു പഠിക്കുമ്പോൾ ദൈവകൽപ്പനകൾ അനുസരിക്കാൻ
കഴിയാത്ത ഒരു ജഡവ്യവസ്ഥയിലാണ് മനുഷ്യൻ
ജീവിക്കുന്നതെന്ന് കാണാൻകഴിയും. ആ
വ്യവസ്ഥയാണ് മനുഷ്യനെ ശാപത്തിൻകീഴിലാക്കുന്നത്.
(പു.നി.ഗലാത്യർ 3:10. എന്നാൽ ന്യായപ്രമാണത്തിന്റെ പ്രവൃത്തിയിൽ ആശ്രയിക്കുന്ന ഏവരും ശാപത്തിൻ കീഴാകുന്നു; ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതു ഒക്കെയും ചെയ്വാൻ തക്കവണ്ണം അതിൽ നിലനിൽക്കാത്തവൻ എല്ലാം ശപിക്കപ്പെട്ടവൻ എന്നു എഴുതിയിരിക്കുന്നുവല്ലോ. )
എന്നാൽ ക്രിസ്തുവിന്റെ മനുഷ്യവ്യക്തിത്വം അത് പൂർണ്ണതയുള്ള
ഒന്നായിരുന്നു. അവിടുത്തെ ശരീരം പാപജഡവ്യവസ്ഥക്കു കീഴിലുള്ള ഒന്ന് അല്ലാത്തതിനാൽ ദൈവനിയമത്തിനു
കീഴ്പ്പെടാൻ കഴിയുന്ന ഒന്ന് മാത്രമാണത്.
‘ഞാൻ എന്റെ
പിതാവിനെ അറിയുന്നു; അവന്റെ വചനം
പ്രമാണിക്കയും ചെയ്യുന്നു’. (പു.നി.യോഹന്നാൻ 8:55)
എന്ന് പറയുന്നതിലൂടെ
അവിടുത്തെ ഹൃദയാവസ്ഥ മനുഷ്യരുടെതില്നിന്നു
വ്യത്യസ്തത ഉള്ള ഒന്നാണെന്ന് മനസ്സിലാക്കുന്നതിനു കഴിയും.
ദൃഷ്ടാന്തമായി “മോഹിക്കരുത്” എന്നുള്ള കൽപ്പന
ലംഘിക്കപ്പെടുന്നത് ഹൃദയത്തിൽ
ജഡികമോഹം ജനിക്കുമ്പോളാണു
സംഭവിക്കുന്നത്. മനുഷ്യനിൽ പാപം
ഉള്ളതുകൊണ്ടാണ് കൽപ്പന അനുസരിക്കാൻ
കഴിയാതെ മനുഷ്യൻ മോഹിക്കുന്നതിനു ഇടയാകുന്നത്. യേശുവാകട്ടെ കല്‍പ്പന അനുസരിക്കാൻ
കഴിയുന്ന പൂർണ്ണൻ ആയിരുന്നു. യേശു ആ കൽപ്പന ലംഘിച്ചിരുന്നു
എങ്കിൽ മാത്രമേ അവിടുത്തെ ഉള്ളിൽ മോഹം ജനിക്കുകയുള്ളു.
‘സ്ത്രീയെ
മോഹിക്കേണ്ടതിനു അവളെ നോക്കുന്നവൻ എല്ലാം ഹൃദയം കൊണ്ട് അവളുമായി വ്യഭിചാരം ചെയ്തുപോയി’ എന്നുപറയുന്ന ആ
ഗുരുവിന്റെ വ്യക്തിത്വം ഉന്നതമാണ്.
(പു.നി.മത്തായി 5:28. ഞാനോ നിങ്ങളോടു പറയുന്നതു: സ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി. ).
അവിടുന്നിൽ പാപം
ഇല്ലാത്തതിനാലും അവിടുന്ന് പൂർണ്ണൻ ആയതിനാലും അവിടുന്ന് പാപം
അനുഭവിച്ചിട്ടില്ലാത്തവനും (അറിയാത്തവൻ) കണ്ടിട്ടില്ലാത്തവനും ആണ്. എന്നാൽ
അവിടുന്ന് ദാരിദ്ര്യവും, മറ്റു ജീവിതദുഃഖങ്ങളും നിന്ദയും വേദനകളും അറിയുകയും
അനുഭവിക്കുകയും ചെയ്തിട്ടുള്ളവനാണ്. എന്നാൽ മനുഷ്യവ്യക്തിത്വമാകട്ടെ പാപം ഉൾപ്പെടെയുള്ള സകലതും അനുഭവിക്കുകയും
അറിയുകയും ചെയ്യുന്നു. എന്നിരുന്നാലും ചട്ടപ്രകാരം വിശ്വസിക്കുന്ന മനുഷ്യർ ജഡവ്യവസ്ഥ നീക്കപ്പെട്ടു പാപമോചിതർ
ആകുന്നതുകൊണ്ട് അവരുടെ ഹൃദയം (മനസ്സു) ക്രിസ്തുവിന്റെതുപോലെ
ഉൽകൄഷ്ടമനസ്സായിരിക്കും. ഒരു ശിശുവിന്റെതുപോലെയാണത്. നിയമം ഇല്ലാത്ത ശിശുക്കളുടെ
അവയവങ്ങൾ തിന്മ ചെയ്യുന്നുണ്ട്. അത് അവരുടെ ജഡത്തിൽ പാപം വസിക്കുന്നതിനാലാണ്
സംഭവിക്കുന്നത്. ഇപ്രകാരം യേശുവും നിയമത്തിന് കീഴിൽ അല്ലെങ്കില്‍പോലും
അവിടുന്നിൽ പാപം ഇല്ലാത്തതിനാൽ തിന്മ
വരികയില്ല. അവിടുന്ന് മനുഷ്യനെപ്പോലുള്ളപാപജഡത്തിൽ വന്നു എന്നും മാനുഷികമായ ഇവ്വിധ
കാര്യങ്ങളിൽ അവിടുന്ന് അഭിഷേകത്താൽ ജയം നേടി എന്നും പഠിപ്പിക്കുന്നവർ ഇവിടെ
ഉണ്ടല്ലോ.
(ഈ ഉപമ ശ്രദ്ധിച്ചാല്‍
അതും നമുക്ക് മനസ്സിലാക്കാം.പാപജഡത്തിന്റെ സാദൃശ്യം (പോലെ) എന്ന്
പൗലൊസ് എഴുതിയിരിക്കുന്നു.
( പു.നി. റോമര്‍ 8:3. ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു കഴിയാഞ്ഞതിനെ (സാധിപ്പാൻ ) ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിന്നു ജഡത്തിൽ ശിക്ഷ വിധിച്ചു. )
‘വിശ്വസിച്ചുകൊണ്ട്
നിങ്ങൾ എന്തെങ്കിലും യാചിച്ചാൽ അത് നിങ്ങൾക്ക് ലഭിച്ചു എന്ന് നിങ്ങൾ
വിശ്വസിക്കണം; എന്നാൽ അത്
നിങ്ങൾക്ക് ഉണ്ടാകും’.(പു.നി.മർക്കൊസ്
11:23 ,24)
എന്ന് യേശു
പറയുന്നതിലൂടെ മനുഷ്യൻ അവിടുത്തെ മനസ്സിനുവേണ്ടി യാചിക്കുകയും അത് ലഭിച്ചു എന്ന്
വിശ്വസിക്കുകയും ചെയ്യേണ്ടതാണ്.
മനുഷ്യൻ തന്റെ
അദ്ധ്വാനത്തിലൂടെ നേടിയെടുക്കുന്ന കാര്യങ്ങളാണ് അവൻ ജീവിതത്തിൽ
പ്രദർശിപ്പിക്കുന്നത്.എന്നാൽ മനുഷ്യനിൽ
ജന്മസിദ്ധമായി ഇല്ലാത്ത ദൈവികസ്വഭാവം അവനിൽ
ഉണ്ടെന്നു ക്രിസ്തുവിലുള്ള
വിശ്വാസത്തിൽനിന്നു അവൻ പ്രദർശിപ്പിക്കുന്നു. അത് അവന്റെ അദ്ധ്വാനത്താൽ നേടിയെടുത്ത കാര്യമേ അല്ല.
‘ഒരുത്തൻ അദ്ധ്വാനിച്ചു
മറ്റൊരുത്തൻ കൊയ്തു എന്നുള്ള
പഴഞ്ചൊല്ല് ഇവിടെ ഒത്തിരിക്കുകയാണ്’.
(പു.നി.യോഹന്നാൻ 4:36..38. “വിതെക്കുന്നവനും കൊയ്യുന്നവനും ഒരുമിച്ചു സന്തോഷിപ്പാൻ തക്കവണ്ണം കൊയ്യുന്നവൻ കൂലി വാങ്ങി നിത്യജീവങ്കലേക്കു വിളവു കൂട്ടിവെക്കുന്നു.
37 വിതെക്കുന്നതു ഒരുത്തൻ, കൊയ്യുന്നതു മറ്റൊരുത്തൻ എന്നുള്ള പഴഞ്ചൊൽ ഇതിൽ ഒത്തിരിക്കുന്നു.
38 നിങ്ങൾ അദ്ധ്വാനിച്ചിട്ടില്ലാത്തതു കൊയ്വാൻ ഞാൻ നിങ്ങളെ അയച്ചിരിക്കുന്നു; മറ്റുള്ളവർ അദ്ധ്വാനിച്ചു; അവരുടെ അദ്ധ്വാനഫലത്തിലേക്കു നിങ്ങൾ പ്രവേശിച്ചിരിക്കുന്നു.).
ആ ജീവിതം അവിടുത്തെ വ്യക്തിത്വത്തോട് തുല്യമായ ഒന്നായിരിക്കും.
‘നീ
വിശ്വസിക്കുന്നത് നിനക്ക് ഭവിക്കട്ടെ’ എന്നാണല്ലോ യേശു
ഉപദേശിച്ചിട്ടുള്ളത്. മരിച്ചവരെ ഉയിർപ്പിക്കുന്ന ദൈവം
വെച്ചിട്ടില്ലാത്തത് എടുക്കുകയും വിതറാത്ത
ഇടത്തുനിന്നു ശേഖരിക്കുകയും ചെയ്യാൻ കഴിയുന്ന ദൈവമാണ്. വിശ്വാസത്താലാണ്
മനുഷ്യന് ഉന്നതവ്യക്തിത്വം
സ്വന്തമാകുന്നത്.
ഇനി മറ്റൊന്ന് ക്രിസ്തുവിൽ കാണാൻ
കഴിയുന്ന പൂർണ്ണദൈവവ്യക്തിത്വമാണ്. ദൈവത്തിലുള്ള
പൂർണ്ണമനുഷ്യവ്യക്തിത്വത്തിൽ
മനുഷ്യൻ ജീവിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. അതിനുളള മാതൃകയാണ് യേശു. അവനിൽത്തന്നെയാണ് ദൈവത്തിന്റെ
സർവ്വസമ്പൂർണ്ണതയും ദേഹരൂപമായിവസിക്കുന്നതെന്ന് എഴുത്തുകാരൻ രേഖപ്പെടുത്തുന്നു.
(പു.നി.കൊലൊസ്സ്യർ 2:9.അവനിലല്ലോ ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു. ).
മുപ്പതു വയസ്സുവരെയും യേശു
ജീവിച്ചത് അവിടുത്തെക്കു മാത്രം
ലഭിച്ച പൂർണ്ണമനുഷ്യ വ്യക്തിത്വത്തിലായിരുന്നു. എന്നാൽ അഭിഷേകത്തിലൂടെ (ജലസ്നാനത്തിലൂടെ) അവിടുന്ന്
പൂർണ്ണദൈവത്വത്തിലേക്ക് മാറ്റപ്പെട്ടു.
ഇതിൽ നിന്നുകൊണ്ടാണ് അവിടുന്ന് അത്ഭുതങ്ങൾ ചെയ്തത്.(ദൈവികവും
മാനുഷികവുമായ ഏതു കാര്യങ്ങള്‍ ചെയ്യുവാനും
അവിടുത്തേക്ക് വിശ്വാസവും ആവശ്യമില്ല.) ദൈവത്തിലുളള രണ്ടു
പൂർണ്ണവ്യക്തിത്വങ്ങളും ക്രിസ്തുവിൽ
മനുഷ്യർക്ക് കാണാൻകഴിയും.
രണ്ടും പരസ്പര പൂരകങ്ങളാണ്. (ഒന്നു മറ്റൊന്നിനെ
ദുഷിക്കുന്നില്ല.) പൂർണ്ണമനുഷ്യ വ്യക്തിത്വം എന്നുള്ളതിൽ അത്ഭുതങ്ങൾ
ചെയ്യുവാനുള്ള കഴിവ് ഉണ്ടായിരിക്കുകയില്ല.
ജീവിതപ്രവര്ത്തനങ്ങളോ പ്രത്യേകതയുള്ളതും പൂര്‍ണ്ണവും ആയിരിക്കും.
ചുരുക്കമായി,
ദൈവത്തിലുള്ള
ദൈവഭാവത്തെയും ദൈവത്തിലുള്ള
പൂർണ്ണമനുഷ്യ ഭാവത്തെയും ക്രിസ്തുവിൽ കാണാം. ‘അവനിൽ
വസിക്കുന്നു എന്ന് പറയുന്നവൻ അവൻ നടന്നതുപോലെ നടക്കണം’
(1 യോഹന്നാൻ 2:6.അവനിൽ വസിക്കുന്നു എന്നു പറയുന്നവൻ അവൻ നടന്നതുപോലെ നടക്കേണ്ടതാകുന്നു.) എന്ന് പറയുമ്പോൾ പാപികളായ മനുഷ്യർ പാപപരിഹാരത്തിനായി ക്രിസ്തുവിന്റെ മരണത്തിന്റെ മാതൃക സ്വീകരിക്കണമെന്നും പിന്നീട് അവിടുന്ന് ജീവിച്ചതുപോലെ ജീവിക്കണം എന്നുമാകുന്നു. പൂർണ്ണ മനുഷ്യവ്യക്തിത്വത്തിൽ മാത്രമുള്ള ജീവിതമാണ് മനുഷ്യരിൽനിന്നു യേശുവിലൂടെ ദൈവം ആഗ്രഹിക്കുന്നത്.
?“അതു ചെയ്ത മനുഷ്യൻ അതിനാൽ
ജീവിക്കും” എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്? (പു.നി.റോമർ
10:5, പ.നി.ലേവ്യ 18:5 )
(ഉത്തരം)
ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നത് എല്ലാം ചെയ്യുവാൻതക്കവണ്ണം അതിൽ നിലനില്ക്കുന്നവൻ മരണം അനുഭവിക്കേണ്ടതായി വരികയില്ല. പാപം ചെയ്യുന്നവൻ
പാപപരിഹാരത്തിനായി
ന്യായപ്രമാണത്തിന്റെ
പ്രവർത്തികളിൽ (വഴിപാടുകളിൽ ) ആശ്രയിക്കേണ്ടതായി വരുന്നു. അവൻ ശപിക്കപ്പെട്ടവനും
മരണം അനുഭവിക്കേണ്ടവനുമാണ്.
(പു.നി.ഗലാത്യർ 3:10. എന്നാൽ ന്യായപ്രമാണത്തിന്റെ പ്രവൃത്തിയിൽ ആശ്രയിക്കുന്ന ഏവരും ശാപത്തിൻ കീഴാകുന്നു; ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതു ഒക്കെയും ചെയ്വാൻ തക്കവണ്ണം അതിൽ നിലനിൽക്കാത്തവൻ എല്ലാം ശപിക്കപ്പെട്ടവൻ എന്നു എഴുതിയിരിക്കുന്നുവല്ലോ. )
ക്രിസ്തുവാകട്ടെ അവിടുത്തെക്കു മാത്രം
ലഭിച്ച ജഡപ്രകൃതത്തിൽ “അത്” (ന്യായപ്രമാണം)
ചെയ്തു ജീവിച്ചവനാണ്. അതുകൊണ്ടുതന്നെ ഭൂമിയിൽ അവിടുന്ന് മരണം
അനുഭവിക്കേണ്ടിയിരുന്നില്ല. പാപമില്ലാത്തതിനാലാണ്
അവിടുത്തെ ശരീരം ജീർണ്ണിക്കാതെയിരുന്നത്.
(പു.നി.അപ്പൊസ്തലന്മാരുടെ പ്രവർത്തികൾ 2:31അവനെ പാതാളത്തിൽ വിട്ടുകളഞ്ഞില്ല: അവന്റെ ജഡം ദ്രവത്വം കണ്ടതുമില്ല എന്നു ക്രിസ്തുവിന്റെ പുനരുത്ഥാനം മുമ്പുകൂട്ടി കണ്ടു പ്രസ്താവിച്ചു. ഈ യേശുവിനെ ദൈവം ഉയിർത്തെഴുന്നേല്പിച്ചു: , പ.നി.സങ്കീര്‍ത്തനങ്ങൾ 16:10. നീ
എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല. നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ
സമ്മതിക്കയുമില്ല. )
എന്നാൽ പാപത്തിന്റെ ശിക്ഷ അവിടുന്ന് ശരീരത്തിൽ വഹിച്ചതുകൊണ്ട് അവിടുത്തേക്ക് മരണശേഷം ദൈവആത്മാവിനാലുള്ള ഒരു നീതീകരണം ലഭിച്ചതായി കാണാം.
(പു.നി.1തിമൊഥെയോസ് 3:16അവൻ ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു. ).
അവിടുന്ന് ഭൂമിയിൽ ജീവിച്ചിരിക്കെ മാനസാന്തരമോ
യാതൊരുവിധ നീതീകരണമോ ആവശ്യമില്ലാത്ത വ്യക്തി ആയിരുന്നു.
? നീതീകരണം
എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?
(ഉത്തരം)
ദൈവനിയമത്തിന്റെ
അടിസ്ഥാനത്തിലാണ് നാം നീതീകരണത്തെ മനസ്സിലാക്കേണ്ടത്. കുറ്റം ചെയ്തവന് ലഭിക്കുന്ന
കുറ്റം ചെയ്യാത്തവനെപ്പോലെയുള്ള
അവസ്ഥയാണിത്. പാപം ചെയ്തവന്റെ പാപം ഇല്ലാതാക്കപ്പെടുന്നു. ഇതിലൂടെ മനുഷ്യൻ തീർത്തും നീതിമാനായിത്തീരുന്നു. രണ്ടു
വിധത്തിലുള്ള നീതീകരണം വചനത്തിൽ കാണാൻ കഴിയും.
(1). ന്യായപ്രമാണത്താലുള്ള നീതീകരണം.
ന്യായപ്രമാണത്തിലുള്ള കൽപ്പനകൾ ലംഘിക്കുന്ന മനുഷ്യൻ യാഗവഴിപാടുകൾ അർപ്പിച്ചു നീതീകരിക്കപ്പെടുന്നു. എന്നാൽ പാപം നിമിത്തം മനുഷ്യന് പാപം ചെയ്യാത്ത വിധത്തിൽ എന്നേക്കും ഒരു നീതിമാൻ ആയിരിക്കുക എന്നുള്ളത് സാദ്ധ്യവുമല്ല. ദൈവം നീതിമാൻ ആയിരിക്കുന്നതുപോലെ ക്രിസ്തു നീതിമാൻ ആകുന്നു. അതുകൊണ്ടാണ് അവിടുത്തേക്ക് പ്രമാണം ലംഘിക്കുന്നവനായി ജീവിക്കുവാൻ ഇടയാകാതിരുന്നത്. എന്നാൽ പാപഭാരം ചുമക്കുന്നതിനാൽ മനുഷ്യർ ആരുംതന്നെയും നീതിമാന്മാർ അല്ല. യേശുവിന്റെ ജീവിതം നല്ല ഉറവിൽനിന്നുവന്ന നല്ല ജീവിതം മാത്രമായിരുന്നു. രണ്ടുതരം വിത്ത് വിതക്കപ്പെട്ട ഒരു ഹൃദയം ആയിരുന്നില്ല യേശുവിന്റെത്. ദുഷ്ടത വിതയ്ക്കപ്പെട്ട, ഒരുപോലെ മെനയപ്പെട്ട മനുഷ്യഹൃദയത്തെക്കുറിച്ചു യേശു പറയുന്നുമുണ്ടല്ലോ.
(പു.നി.മത്തായി 15:19.എങ്ങനെയെന്നാൽ ദുശ്ചിന്ത, കുലപാതകം, വ്യഭിചാരം, പരസംഗം, മോഷണം, കള്ളസാക്ഷ്യം, ദൂഷണം എന്നിവ ഹൃദയത്തിൽ നിന്നു പുറപ്പെട്ടുവരുന്നു. , പു.നി. മർക്കൊസ് 7:21,22. 21. അകത്തുനിന്നു, മനുഷ്യരുടെ ഹൃദയത്തിൽനിന്നു തന്നേ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം,
22. കുലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കർമ്മം, വിടക്കുകണ്ണു, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നു. )
ഇങ്ങനെയുള്ള
പാപനിക്ഷേപഹൃദയം മനുഷ്യന് സ്ഥിരമായി ഉള്ളതിനാലാണ് പാപത്തിനുശേഷം ന്യായപ്രമാണത്തിന്റെ പ്രവർത്തികളാൽ നീതീകരിക്കപ്പെട്ടാലും ആ
അവസ്ഥ മനുഷ്യനിൽ സ്ഥിരമായി നിലനില്ക്കാത്തത്.
(പു.നി.എബ്രായർ
10 : 1-31. ന്യായപ്രമാണം വരുവാനുള്ള നന്മകളുടെ നിഴലല്ലാതെ കാര്യങ്ങളുടെ സാക്ഷാൽ സ്വരൂപമല്ലായ്കകൊണ്ടു ആണ്ടുതോറും ഇടവിടാതെ കഴിച്ചുവരുന്ന അതേ യാഗങ്ങളാൽ അടുത്തുവരുന്നവർക്കു സൽഗുണപൂർത്തി വരുത്തുവാൻ ഒരുനാളും കഴിവുള്ളതല്ല.
2. അല്ലെങ്കിൽ ആരാധനക്കാർക്കു ഒരിക്കൽ ശുദ്ധിവന്നതിന്റെ ശേഷം പാപങ്ങളെക്കുറിച്ചുള്ള മനോബോധം പിന്നെ ഇല്ലായ്കകൊണ്ടു യാഗം കഴിക്കുന്നതു നിന്നുപോകയില്ലയോ?
3. ഇപ്പോഴോ ആണ്ടുതോറും അവയാൽ പാപങ്ങളുടെ ഓർമ്മ ഉണ്ടാകുന്നു.).’ (ന്യായപ്രമാണത്തിന്റെ പ്രവർത്തികളാൽ ഒരു ജഡവും നീതീകരണം പ്രാപിക്കുകയില്ലെന്നും ന്യായപ്രമാണത്താൽ പാപത്തെക്കുറിച്ചുള്ള പരിജ്ഞാനമാണു വരുന്നതെന്നും’ പൗലൊസ് എഴുതുന്നു. പു.നി.റോമർ 3:20,)
(പു.നി.ഗലാത്യർ 3:11. എന്നാൽ ന്യായപ്രമാണത്താൽ ആരും ദൈവസന്നിധിയിൽ നീതീകരിക്കപ്പെടുന്നില്ല എന്നതു സ്പഷ്ടം; “നീതിമാൻ വിശ്വാസത്താൽ ജീവിക്കും” എന്നല്ലോ ഉള്ളതു. )
(2). വിശ്വാസത്താലുള്ള നീതീകരണം.
ന്യായപ്രമാണത്തിലെ പ്രവർത്തികൾ കൂടാതെതന്നെ വിശ്വാസത്താൽ നീതിമാന്മാർ ആയിരുന്ന പഴയനിയമ ഭക്തന്മാരെ കാണാൻ കഴിയും. പാപികൾ ആണെങ്കിലും ദൈവം നീതീകരിച്ചവർ (തിരഞ്ഞെടുത്തവർ, ദേഹികൾ) വിശ്വാസത്താൽ ജീവിക്കട്ടെ എന്നാണു ദൈവം കല്‍പ്പിച്ചിട്ടുള്ളത്. എന്നാൽ പരീശന്മാർ ന്യായശാസ്ത്രിമാർ എന്നിവർ ആകട്ടെ ന്യായപ്രമാണമനുസരിക്കാൻ നോക്കുകയും അതിൽ തട്ടി വീഴുകയും ചെയ്തു.
(പ.നി.ഹബക്കൂക്ക് 2:5.അവന്റെ മനസ്സു അവനിൽ അഹങ്കരിച്ചിരിക്കുന്നു; അതു നേരുള്ളതല്ല; നീതിമാനോ വിശ്വാസത്താൽ ജീവിച്ചിരിക്കും. ,
പു.നി.റോമർ 9:32. അതെന്തുകൊണ്ടു? വിശ്വാസത്താലല്ല, പ്രവൃത്തികളാൽ അന്വേഷിച്ചതുകൊണ്ടു തന്നേ അവർ ഇടർച്ചക്കല്ലിന്മേൽ തട്ടി ഇടറി: )
പഴയനിയമവിശ്വാസം
എന്നതാകട്ടെ, ദൈവം അദൃശ്യൻ എങ്കിലും, ആശയ്ക്ക് വിരോധമായ കാര്യങ്ങളിൽപോലും
പ്രതിഫലം നൽകുന്ന, ആവശ്യങ്ങളിൽ സഹായിക്കുന്ന ദൈവത്തെ
അംഗീകരിച്ചു മഹത്വം കൊടുക്കുക എന്നുള്ളതാണ്. (പ.നി.യിരെമ്യാവ്
10:23
‘യഹോവേ, മനുഷ്യനു തന്റെ വഴിയും നടക്കുന്നവന് തന്റെ കാലടികളെ നേരെയാക്കുന്നതും
സ്വാധീനമല്ല എന്ന് ഞാൻ അറിയുന്നു’ എന്നുള്ള
പ്രവാചകന്റെ താഴ്മ ദൈവം അറിയുന്നു’ പഴയനിയമവിശ്വാസമാകട്ടെ പാപം
നീങ്ങിപ്പോകുന്നതിനുള്ള
ഒന്നായിരുന്നില്ല. എന്നാൽ പുതിയനിയമവിശ്വാസമാകട്ടെ
പാപസ്വഭാവത്തിൽനിന്ന്, അതിക്രമത്തിൽനിന്നു മോചനം നല്കി എന്നുള്ള
വിശ്വാസമാണ് നല്‍കുന്നത്. ഈ വിശ്വാസത്താൽ
മനുഷ്യൻ തീർത്തും നീതിമാൻ ആയിത്തീരുന്നു. കല്‍പ്പന ലംഘിക്കുവാൻ കാരണമാകുന്ന പാപത്തെ നീക്കുക
നിമിത്തം ജഡവാസം അവസാനിപ്പിക്കപ്പെട്ട (വിശ്വാസത്താൽ, പാപം
വസിക്കാത്ത ജഡം) പുതിയമനുഷ്യൻ നീതിമാനായ ക്രിസ്തുവിൽനിന്ന് ജനിച്ച നീതിമാനാണ്.
അവൻ ഇപ്പോൾ ‘പുതിയസൃഷ്ടി’ ആകുന്നു. പിശാചിന്റെ
പ്രേരണയ്ക്ക് വഴങ്ങാത്ത ആത്മാവുള്ള
മനുഷ്യൻ ജഡത്തിൽ ആണ് ജീവിക്കുന്നത് എങ്കിലും ആ ജഡം മരിച്ചു എന്ന
വിശ്വാസത്താലാണ് ജീവിക്കുന്നത്. പൗലൊസ് ഇങ്ങനെ എഴുതുന്നുണ്ട്.
”ഞാന്‍
ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി
ജീവിക്കുന്നത് ഞാനല്ല ക്രിസ്തുവത്രേ എന്നില്‍ ജീവിക്കുന്നു; ഇപ്പോള്‍
ഞാൻ ജഡത്തിൽ ജീവിക്കുന്നതോ എന്നെ
സ്നേഹിച്ചു എനിക്കുവേണ്ടി തന്നെത്താന്‍ ഏല്‍പ്പിച്ചുകൊടുത്ത
ദൈവപുത്രങ്കലുള്ള വിശ്വാസത്താലത്രേ ജീവിക്കുന്നത്.” (പു.നി.ഗലാത്യര്‍ 2:20).
(പാപജഡത്തിന്റെ ഈ ക്രൂശീകരണവും അടക്കപ്പെടലും
പാപപരിഹാരത്തിനല്ലേ?
ഇങ്ങനെ വിശ്വസിക്കുന്ന വിശ്വാസിയുടെ ആ ജഡത്തില്ത്തന്നെയുള്ള
യേശുവിന്റെ ജീവിതം പൂര്‍ണ്ണതയുള്ളത് ആയിരിക്കില്ലേ എന്ന് വിശ്വാസികള്‍ തന്നെ പരിശോധിക്കുക.)
ഇത് ദൈവപദ്ധതി ആയതിനാൽ
അവൻ പാപത്തിനു കീഴ്പ്പെടാത്തവൻ ആയിരിക്കും.
പഴയനിയമം നല്കിത്തരാത്ത പ്രത്യേക നീതീകരണം
പുതിയനിയമത്തിലൂടെ മനുഷ്യന് ലഭിക്കുകയും ആ വിശ്വാസത്തിൽനിന്ന് നീതിമാന്മാർ
നീതിയോടെ ജീവിക്കുകയും ചെയ്യുന്നു. സ്നാപകയോഹന്നാൻ ദൈവരാജ്യത്തിൽ ചെറിയവൻ
ആകുന്നതു പാപം വിശ്വാസത്താൽ നീങ്ങിയിട്ടില്ലാത്ത ഭക്തൻ ആയതിനാലാണ്.
(പു.നി.എഫെസ്യർ 1:7.അവനിൽ നമുക്കു അവന്റെ രക്തത്താൽ അതിക്രമങ്ങളുടെ മോചനമെന്ന വീണ്ടെടുപ്പു ഉണ്ടു. പു.നി.കൊലൊസ്സ്യർ 1:14അവനിൽ നമുക്കു പാപമോചനമെന്ന വീണ്ടെടുപ്പു ഉണ്ടു.
പു.നി.മത്തായി 11:11സത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാൻ സ്നാപകനെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല; സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. )
? യേശുവിൽ
ജഡികമോഹങ്ങളോ സ്വാർത്ഥതകളോ ഉണ്ടായിരുന്നുവോ?
(ഉത്തരം)
മോഹത്തിന്റെ മറ്റൊരു
രൂപമാണ് സ്വാർത്ഥത. പാപം നിമിത്തമാണ് മനുഷ്യമനസ്സിൽ അതുണ്ടാകുന്നത്. യേശുവിൽ
പാപമില്ലാത്തതിനാൽ മോഹമോ സ്വാർത്ഥതയോ ഉണ്ടാകുന്നില്ല. അത് ഉണ്ടായാൽ
അവിടുന്ന് കൽപ്പന ലംഘിച്ചതുപോലെയാകുമല്ലോ. അവിടുന്ന് പാപം ഒന്നും
ചെയ്തിട്ടില്ല എന്നാണല്ലോ എഴുത്തുകാരൻ ചേർത്തിട്ടുള്ളത്.
(പു.നി.1 പത്രോസ് 2:22.അവൻ പാപം ചെയ്തിട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല.)
? യേശുവും
വിശ്വാസത്താൽ ആയിരുന്നോ ജീവിച്ചിരുന്നത്?
(ഉത്തരം)
ന്യായപ്രമാണത്തെ നിവർത്തിച്ച മനുഷ്യൻ ആയിരുന്നു യേശു. അത് ചെയ്യാൻ കഴിയുന്ന നീതിമാൻ ആയിരുന്നു അവിടുന്ന്. പ്രവചന നിവൃത്തിയെന്നവണ്ണം സാത്താന്റെ ബുദ്ധിയെ
തകർത്തവനാണ് അവിടുന്ന്.
(പ.നി.ഉൽപ്പത്തി 3:15 .ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും. ).
പിതാവിലും പുത്രനിലുമുള്ള മനുഷ്യരുടെ വിശ്വാസം പ്രത്യേകതയുള്ള ഒന്നാണ്. മനുഷ്യൻ അത് സ്വീകരിക്കുന്നതിലൂടെ അതിൽനിന്നു ഒരു
ജീവിതം പുറപ്പെടുവിക്കുന്നതിനായി അത്
മാറുന്നു. വിശ്വാസത്താൽ പൂർണ്ണമായ രോഗശാന്തി ലഭിക്കുന്നതുപോലെ വിശ്വാസത്താൽ
പാപരോഗലക്ഷണങ്ങൾ ഇല്ലാത്ത പുതുജീവിതവും ലഭ്യമാണ്. ഇത് വിശ്വസിക്കുന്നു എങ്കിൽ
മാത്രമേ വിശ്വാസത്തിന്റെ ഫലവും കാണുകയുള്ളു.
പുതുജീവിതം പുറപ്പെടുവിക്കുന്നതിനാണ് ജഡവ്യവസ്ഥയിൻ കീഴിൽനിന്നു മാറ്റി
വിശ്വാസം എന്ന ദൈവവ്യവസ്ഥയിൻ കീഴിലേക്ക് മനുഷ്യനെ ദൈവം കൊണ്ടുവരുന്നത്. ആ
വിശ്വാസത്തിന്റെ നായകനാണ് യേശു. യേശുവിന്റെ ജഡവ്യവസ്ഥ കല്‍പ്പനകൾ അനുസരിക്കത്തക്കവിധത്തിലുള്ള
ഒന്നായിരുന്നു.
‘സകലവും
അവിടുത്തെ കണ്ണിനു മുമ്പിൽ നഗ്നവും മലർന്നതുമായി കിടക്കുന്നു’. അവിടുന്ന് ഒന്നും
വിശ്വാസത്താൽ ചെയ്യേണ്ടതായ ആവശ്യം ഇല്ലല്ലോ?
(യേശുവാകട്ടെ മനുഷ്യഹൃദയം പോലും കാണുന്നവൻ ആകുന്നു.)
(പു.നി.എബ്രായർ 4:13. അവന്നു മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല; സകലവും അവന്റെ കണ്ണിന്നു നഗ്നവും മലർന്നതുമായി കിടക്കുന്നു; അവനുമായിട്ടാകുന്നു നമുക്കു കാര്യമുള്ളതു. )
? മനുഷ്യന്റെ ഉള്ളിലുണ്ടാകുന്ന
ജഡികമോഹങ്ങളും സ്വാർത്ഥതകളും മരിപ്പിക്കുക എന്നുള്ളതാണോ യേശു പഠിപ്പിച്ചത്?
(ഉത്തരം)
ഇടർച്ച വരുത്തുന്ന
അവയവങ്ങൾ നശിപ്പിക്കുവാൻ യേശു പഠിപ്പിച്ചിരുന്നു. (പു.നി.മത്തായി
5:29,30
29. എന്നാൽ വലങ്കണ്ണു നിനക്കു ഇടർച്ചവരുത്തുന്നു എങ്കിൽ അതിനെ ചൂന്നെടുത്തു എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ വീഴുന്നതിനെക്കാൾ നിന്റെ അവയവങ്ങളിൽ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ.
30. വലങ്കൈ നിനക്കു ഇടർച്ചവരുത്തുന്നു എങ്കിൽ അതിനെ വെട്ടി എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ പോകുന്നതിനെക്കാൾ അവയവങ്ങളിൽ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ. ).
മനുഷ്യൻ വസിക്കുന്ന
മുഴുശരീരവും ഇടർച്ച വരുത്തുന്നതിനാൽ ആ പാപശരീരത്തെ പൂർണ്ണമായി നീക്കുന്നതിന്റെ
സൂചന ആയിരുന്നു അത്. കല്പ്പനയിലൂടെ മനുഷ്യന്റെയുള്ളിൽ പാപം
മോഹം ജനിപ്പിച്ചാൽ അവൻ പാപം ചെയ്തുപോയി. മോഹവും സ്വാർത്ഥതയും
മരിപ്പിക്കുക എന്നുള്ളത് ക്രിസ്തുവിന്റെ ഉപദേശമല്ല.
(മനുഷ്യന് താന്‍ അറിയാതെ
ചെയ്തുപോയ പാപത്തിനു ക്ഷമക്കായി യാചിക്കാം.) അവിടുത്തെ ഉപദേശരൂപം പഠിക്കാത്തവരുടെ
മാനുഷിക ഉപദേശമാണത്. അതിനാൽത്തന്നെ ദുരുപദേശമെന്നും പറയാം. ജഡത്തെ അതിന്റെ
എല്ലാവിധ രാഗമോഹങ്ങളോടും കൂടി ക്രൂശിച്ചു എന്നുള്ള വിശ്വാസം ഒരു വിശ്വാസിയിൽ
നിത്യനിയമമായി നിലനില്ക്കേണ്ടതാണ്. അവിടുന്ന് അധർമ്മികളോടുകൂടെ ക്രൂശിക്കപ്പെട്ടപ്പോൾ അതിലൂടെ മനുഷ്യരുടെ
വിശ്വാസത്താലുള്ള ഒരു “പുതിയനിയമം” നിത്യനിയമമായി
പാപപരിഹാരത്തിനായി രൂപം കൊണ്ടു. ആ
വിലയേറിയ വിശ്വാസമാണ് പാപപരിഹാരത്തിനുള്ള “പുതിയനിയമം”. ക്രിസ്തുവിന്റെ ആ തനിമയുള്ള
വ്യക്തിത്വം (സ്വത്വം) വിശ്വാസത്താൽ ആർക്കും സ്വന്തമാക്കാവുന്നതാണ്. മനുഷ്യന്റെ
ആശയ്ക്ക് വിരോധം ആണങ്കിൽ പോലും!
? പരിശുദ്ധാത്മാവ് എന്നുള്ളത് എന്താണ്?
(ഉത്തരം)
മനുഷ്യആത്മാവ്
എന്നുള്ളതുപോലെത്തന്നെ ദൈവത്തിന്റെയും ക്രിസ്തുവിന്റെയും ആത്മാവാണത്. ഈ ആത്മാവ്
വിശ്വസിക്കുന്ന മനുഷ്യരിൽ പൂർണ്ണമനുഷ്യവ്യക്തിത്വമാണ് നല്‍കുന്നത്. കൃപാവരത്തിന്റെ
കാര്യത്തിൽ ആകട്ടെ വ്യത്യസ്ത വ്യക്തികളിൽ വ്യത്യസ്ത കൃപാവരഫലം
പുറപ്പെടുവിക്കുന്നു. എല്ലാം ഒരേ ആത്മാവ് തന്നെയാണ് ചെയ്യുന്നത്. സഭയിൽ കൃപാവരഫലം പുറപ്പെടുവിക്കുന്നുണ്ട് എങ്കിലും
പൂർണ്ണജീവിതം ഉണ്ടാകണം എന്നില്ല. പൂർണ്ണജീവിതം പൂർണ്ണവിശ്വാസത്തിൽനിന്ന് മാത്രമാണ്
പുറപ്പെടുന്നത്. പരിശുദ്ധാത്മാവ് നല്കുന്ന വിശ്വാസത്തിൽ വിശ്വാസികൾ സമ്പന്നർ ആകട്ടെ.
? ന്യായപ്രമാണത്താൽ ന്യായപ്രമാണസംബന്ധമായി മരിക്കുക (നിയമം മൂലം നിയമത്തിനു മരിക്കുക POC Bible) എന്നുള്ളത് എന്താണർത്ഥമാക്കുന്നത്? (പു.നി.ഗലാത്യർ 2:19)
(ഉത്തരം)
പാപത്തിന്റെയും മരണത്തിന്റെയും പ്രമാണത്തിൻ കീഴിലായ ജഡം “ക്രിസ്തുവിനോടുകൂടെ
മരിക്കുക” എന്ന നിയമംമൂലം പാപപ്രമാണം സംബന്ധമായും ദൈവന്യായപ്രമാണം സംബന്ധമായും മരിക്കുന്നു.
അങ്ങനെ രണ്ടുവിധം
നിയമങ്ങളില്‍നിന്നുമുള്ള സ്വാതന്ത്ര്യത്തിലൂടെ മാത്രമേ മനുഷ്യന് ചട്ടപ്രകാരം
ദൈവത്തിനായി ജീവിക്കാൻ കഴിയുകയുള്ളു.
രണ്ടായിരത്തോളമുള്ള ക്രിസ്തീയസഭകളിൽ ഉപദേശം വ്യത്യസ്തങ്ങളാണ്. പ്രാണന്റെ രക്ഷ
എന്നുള്ളത് മുഖ്യമായ സംഗതിയാണ്. എന്നാൽ
മനുഷ്യപുത്രൻ ഭൂമിയിൽ വരുമ്പോൾ
അതിനുള്ള വിശ്വാസത്തിൽ
ജീവിക്കുന്നവരെ കണ്ടെത്തുവാൻ
കഴിയുമോ?
(പു.നി.ലൂക്കോസ് 18:8.എന്നാൽ മനുഷ്യപുത്രൻ വരുമ്പോൾ അവൻ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ ” എന്നു കർത്താവു പറഞ്ഞു. )
? ആരാണ്
എതിർക്രിസ്തുക്കൾ?
(ഉത്തരം)
മനുഷ്യജഡത്തെയും യേശുവിന്റെ
ശരീരത്തെയും,
അധർമ്മികളോടുകൂടെ ക്രൂശിക്കപ്പെട്ട അവിടുത്തെ വ്യക്തിത്വത്തേയും
മനസ്സിലാക്കാൻ കഴിയാതെ അവിടുത്തെ ഉപദേശരൂപത്തിൽനിന്ന് മാറിപ്പോകുന്നവർ എല്ലാവരുംതന്നെയും എതിർക്രിസ്തുവിന്റെ ആത്മാവുള്ളവർ ആകുന്നു.
പാപപരിഹാരത്തിന്റെ
മർമ്മം സുവിശേഷമാണ്. ആ ശക്തിയുടെ മർമ്മം വിശ്വാസമാണ്. വിശ്വാസത്തിന്റെമർമ്മം
ക്രിസ്തുവിനോടുകൂടെയുള്ള മനുഷ്യന്റെ പാപശരീരത്തിന്റെ ക്രൂശീകരണവും ദേഹിയുടെ വീണ്ടെടുപ്പും ആ നിയമത്തിന്റെ (ക്രൂശുമരണത്തിന്റെ, ഉയിര്‍പ്പിന്റെ)
രാപ്പകലുള്ള ഓർമ്മയുടെ ആചരണവുമാണ്.
ആദ്യന്തികമായി, മനുഷ്യനിലുണ്ടാകുന്ന
രാഗമോഹങ്ങള്ക്ക് കാരണമാകുന്ന പാപത്തിന്റെ
ക്രൂശീകരണമാണ് ക്രിസ്തുവിനോടൊപ്പം സംഭവിക്കുന്നത്. ആദിയിൽ ദേഹിയുടെ പാപമാണ് മരണത്തിനു കാരണമായത് എങ്കിൽ
ഇന്ന് ദേഹത്തിന്റെ പാപമാണ് മരണത്തിനു കാരണമാകുന്നത്. ക്രിസ്തുവിലുള്ള വിശ്വാസമാണ്
മാറ്റം വരാൻ പാടില്ലാത്തതായ നല്ല ജീവിതത്തിന്റെ കേന്ദ്രബിന്ദു. ദൈവം
മാത്രമേ നല്ലവനായ ഒരുവൻ ഉള്ളു
എങ്കിലും വിശ്വാസത്താൽ മനുഷ്യനും നല്ലവനാകാവുന്നതാണ്. വിശ്വാസമാകുന്ന
ദൈവികനിക്ഷേപത്തില്നിന്നു നല്ലജീവിതം പുറപ്പെടട്ടെ.
***********
(പു.നി.മത്തായി 12:35.നല്ല മനുഷ്യൻ തന്റെ നല്ല നിക്ഷേപത്തിൽനിന്നു നല്ലതു പുറപ്പെടുവിക്കുന്നു;
പ.നി.സങ്കീർത്തനങ്ങൾ 119:130.നിന്റെ വചനങ്ങളുടെ വികാശനം പ്രകാശപ്രദം ആകുന്നു; അതു അല്പബുദ്ധികളെ ബുദ്ധിമാന്മാരാക്കുന്നു.)
***********
പിന്നെ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവർക്ക് കൊടുത്തു:
ഇത് നിങ്ങൾക്ക് വേണ്ടി നല്കുന്ന എന്റെ ശരീരം; എന്റെ
ഓർമ്മക്കായി ഇതു ചെയ്
വിൻ എന്നു പറഞ്ഞു. അവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞശേഷം അവൻ
പാനപാത്രവും കൊടുത്തു: ഈ പാനപാത്രം നിങ്ങൾക്ക് വേണ്ടി ചൊരിയുന്ന എന്റെ രക്തത്തിലെ പുതിയനിയമം ആകുന്നു. (യേശുക്രിസ്തു)(
പു.നി.ലൂക്കോസ് 22:19,20)
?ആരാണ് വിശുദ്ധന്മാർ.
(ഉത്തരം)
വിശ്വാസം മൂലം പാപത്തിൽനിന്നു വേർപെടുന്നതുവഴി അവരെ വിശുദ്ധന്മാർ എന്ന് പറയുന്നു. ക്രിസ്തുയേശു ഒരിക്കലായി കഴിച്ചശരീരയാഗത്തിൽ വിശ്വസിക്കുന്നവർ എല്ലാവരും തന്നെയും വിശുദ്ധന്മാർ എന്ന പദവി ലഭിച്ചിട്ടുള്ളവരും അഭിഷിക്തരുമാണ്. പരിശുദ്ധാത്മനിറവു എന്നുള്ളത് പൂര്‍ണ്ണ ജീവിത പ്രവര്‍ത്തനങ്ങളിലൂടെ വെളിപ്പെടുത്തേണ്ടതാണ്. അഹരോന്‍പുരോഹിതന്റെ തലയിൽ ഒഴിക്കപ്പെട്ട അഭിഷേകതൈലം താടിയിലൂടെ ഒഴുകിച്ചെന്നു മുഴുവസ്ത്രത്തെയും സുഗന്ധപൂരിതമാക്കിയിരുന്നു. ഇപ്രകാരം വിശ്വാസിയിലുള്ള പരിശുദ്ധാത്മാവ് വിശ്വാസത്തിലൂടെ വിശ്വാസിയുടെ മുഴുപ്രവർത്തികളെയും സുഗന്ധപൂരിതമാക്കും.
(പ.നി.സങ്കീര്‍ത്തനങ്ങൾ 133. 1. ഇതാ, സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നതു എത്ര ശുഭവും എത്ര മനോഹരവും ആകുന്നു!
2. അതു വസ്ത്രത്തിന്റെ വിളുമ്പിലേക്കു നീണ്ടു കിടക്കുന്ന താടിയിലേക്കു, അഹരോന്റെ താടിയിലേക്കു തന്നേ, ഒഴുകുന്നതായി അവന്റെ തലയിലെ വിശേഷതൈലം പോലെയും
3. സീയോൻ പർവ്വതത്തിൽ പെയ്യുന്ന ഹെർമ്മോന്യ മഞ്ഞു പോലെയും ആകുന്നു; അവിടെയല്ലോ യഹോവ അനുഗ്രഹവും ശാശ്വതമായുള്ള ജീവനും കല്പിച്ചിരിക്കുന്നതു.)
എബ്രായർക്ക് എഴുതിയ ലേഖനം പത്താം അദ്ധ്യായം പത്തും പതിനാലും
വാക്യങ്ങൾ വായിക്കുന്നതിൽനിന്നും ശരീരയാഗത്തിൽ വിശ്വസിക്കുന്നവർ വിശുദ്ധരാണെന്നും
സദാകാലത്തേക്കും സല്‍ഗുണപൂർണ്ണർ ആണെന്നും എഴുതിയിരിക്കുന്നു. എന്നാൽ ജീവിതവിശുദ്ധിയും സല്ഗുണപൂർണ്ണതയും വെളിപ്പെടുന്നത് വിശ്വാസത്തിന്റെ
പ്രവർത്തനങ്ങളായാണ് കാണേണ്ടത്. സത്യവേദപുസ്തകത്തിന്റെ
മാതൃക സ്വീകരിച്ചുകൊണ്ട് നന്മതിന്മളെക്കുറിച്ചുള്ള അറിവിൽനിന്നു
നന്മ ചെയ്യുന്നതും വിശ്വാസത്തിന്റെ
ഫലമായ നന്മയും വ്യത്യാസപ്പെട്ടിരിക്കുന്നു. വിശുദ്ധമെന്നു തോന്നുന്ന നന്മയുടെ ജീവിതത്തിൽ വിഗ്രഹാരാധന പോലുള്ളതും വിശേഷ
വസ്ത്രങ്ങളാലും ആഭരണങ്ങളാലും പാപശരീരം
അലങ്കരിക്കുന്നതു പോലുള്ളതുമായ ആർഭാടകരമായ മറ്റനേകം പാപങ്ങളും കടന്നുവരുന്നുണ്ട്. എന്നാൽ വിശ്വാസത്തിൽനിന്നോ പാപകരമായ യാതൊന്നും പുറപ്പെടുകയില്ല. ദൈവത്താൽ ദാനമായി
നല്കപ്പെട്ട ആദ്യഫലമായ ആദാമ്യജീവനും ദേഹവും (പാപം) ദൈവത്തിനു യാഗമാക്കി എന്നുള്ള വിശ്വാസത്തിൽനിന്നു പ്രവർത്തി ചെയ്യുന്നവർക്ക് മാനവും തേജസ്സും ലഭിക്കും. യേശുക്രിസ്തുവിന്റെ പാപപരിഹാരത്തെ അറിയുകയും അനുഭവിക്കുകയും ചെയ്യുന്നതാണ് നിത്യജീവൻ. അവിടുന്നുതന്നെ സത്യദൈവവും നിത്യജീവനും ആകുന്നു.
(പു.നി.1പത്രൊസ് 2:9.നിങ്ങളോ അന്ധകാരത്തിൽനിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു. ,
പു.നി.1യോഹന്നാൻ 5:20.ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ സത്യദൈവവും നിത്യജീവനും ആകുന്നു.)
*******
പൂര്‍ണ്ണതയിലെത്തുന്ന മനുഷ്യന് (രണ്ടാം ഭാഗം)
വിവിധമതങ്ങളുംസത്യമാര്ഗ്ഗവും: 1.ഹിന്ദുമതം
ഭാരതത്തിലെ മതഗ്രന്ഥങ്ങളിൽ ഭൂരിഭാഗവും
രചിച്ചിട്ടുള്ളത് ക്രിസ്തുവിനു മുന്‍പ് നാനൂറിൽ ആണെന്ന് വിശ്വസിച്ചുവരുന്നുണ്ട്.
അതിന്റെ വിശദാംശങ്ങളിലേക്ക് കൂടുതലായി കടന്നുപോകുന്നില്ല. എന്നിരുന്നാലും അല്പ്പമായി
ചിന്തിക്കേണ്ടിയിരിക്കുന്നു. ചതുർവേദങ്ങൾ അടിസ്ഥാനപ്പെടുത്തിയുള്ള വേദാന്തമനുസരിച്ചു അന്നുള്ളവർ ജീവിച്ചിരുന്നു.
എ ഡി-1700 വരെയും ആ മതം നിലനിന്നിരുന്നു. അതിനു ശേഷമാണ് ഹിന്ദുമതം എന്ന്
അറിയപ്പെടുവാൻ തുടങ്ങിയത്. ചതുര്‍വേദങ്ങളിലും
ഉപനിഷത്തുകളിലും പാപപരിഹാരത്തിന്റെ അവ്യക്ത സൂചനകൾ,സത്യവേദത്തോടുള്ള
യോജിപ്പ് എന്നിവ കാണാം. കൂടാതെ ജൈനമതവും ബുദ്ധമതവും സിക്കുമതവും ഭാരതത്തിലുണ്ട്.
ഹിന്ദുദൈവങ്ങളെക്കുറിച്ചുള്ള കൂടുതലായ വായനക്ക് ‘നിയമവും നീതിയും‘ വായിക്കുക.
2. യഹൂദമതം
അബ്രാഹാമിന്റെ മകനായ യിസ്ഹാക്കിന്റെ മകനായ യാക്കോബിന്റെ (യിസ്രായേലിന്റെ) പന്ത്രണ്ടു ഗോത്രങ്ങള്‍ക്ക് (മക്കള്‍ക്ക്) യഹോവയായ ദൈവം മോശെയിലൂടെ നല്കിയ നിയമങ്ങള്‍ക്കനുസരിച്ച് രൂപം കൊണ്ടതാണത്. യഹൂദ എന്ന് പേരുള്ളവന് അവരിൽ ഒരുവൻ ആയിരുന്നു. ആ പേരിന്റെ അര്‍ത്ഥം സ്തുതി എന്നാകുന്നു.
(പഴയനിയമം ഉൽപ്പത്തി 29:35) അവൾ
പിന്നെയും ഗർഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു; ഇപ്പോൾ
ഞാൻ യഹോവയെ സ്തുതിക്കും എന്നു അവൾ പറഞ്ഞു; അതുകൊണ്ടു
അവൾ അവന്നു യെഹൂദാ എന്നു പേരിട്ടു. പിന്നെ അവൾക്കു പ്രസവം നിന്നു.)
സ്തുതിക്കു യോഗ്യൻ ദൈവം മാത്രമാണ്. ലോകാരാധ്യനും
സ്തുതിക്കു യോഗ്യനുമായ
യേശുക്രിസ്തു ജനിച്ചിട്ടുള്ള
ഗോത്രമാണത്. സ്തുതിക്കപ്പെടുന്നവൻ വരുന്ന ഗോത്രമായതുകൊണ്ടാണ് യഹൂദയുടെ
പേരിനു പ്രാധാന്യം ലഭിക്കുവാൻ ഇടയായത്. എന്നാല്‍ സ്തുതിക്കു യോഗ്യനായവൻ വന്നപ്പോൾ ആ മതത്തെപ്പോലും ത്യജിച്ചുകൊണ്ട് തന്റെ
പിന്നാലെ ചെല്ലുവാന്‍ യേശുക്രിസ്തു യഹൂദനെ
വിളിച്ചു. പാപം ചെയ്യുന്ന മനുഷ്യന്റെ
പാപപരിഹാരത്തിനു വേണ്ടിയാണു ആ ഉപമ അവിടുന്ന് അറിയിച്ചത്. അതിലൂടെ
നിയമത്തിന്റെ നീതി നിറവേറ്റുന്ന മനുഷ്യനെ ഓരോ മനുഷ്യനിലും വീണ്ടും ജനിപ്പിക്കുക
എന്നുള്ളതായിരുന്നു യേശു ഉദ്ദേശിച്ചത്.
സത്യവേദപുസ്തകത്തിന്റെ ഘടന നാം പരിശോധിച്ചാൽ ദൈവആലോചന ഒരു നിശ്ചിത സമയത്ത് പൂർത്തീകരിക്കുക എന്നുള്ളതാണ് എന്ന് കാണാൻ കഴിയും.
അത് മനുഷ്യര്‍ക്ക് അനുവദിക്കപ്പെട്ട സമയക്രമത്തിലൂടെ മാത്രമാണ്.
പഴയനിയമത്തിലെ ഉല്‍പ്പത്തിപ്പുസ്തകം നാം പഠിക്കുമ്പോൾ ദൈവശബ്ദം കേട്ട അബ്രാഹാമിനു മക്കൾ ജനിച്ചിരുന്നില്ല
എന്ന് കാണാം. ഭാര്യയായ സാറായുടെ നിര്‍ബന്ധപ്രകാരം ദാസിയായ ഹാഗാറിൽ ജനിച്ച മകനാണ് ഇസ്മായിൽ.
‘നിന്നിലൂടെ സകല ജനതകളും അനുഗ്രഹിക്കപ്പെടും’
(ഉല്‍പ്പത്തി 12:33) നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും; നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും. എന്നുള്ളതായ ഒരു വാഗ്ദത്തം അബ്രാഹാമിനു മുന്നമേതന്നെ ലഭിച്ചിരുന്നു എങ്കിലും അത് നിറവേറിയത് തനിക്കു നൂറു വയസ്സുള്ളപ്പോൾ യിസ്ഹാക്ക് ജനിച്ചതിലൂടെ ആയിരുന്നു. ഇസ്മായിലില്നിന്നു അറബിവംശം രൂപം കൊണ്ടു. അവരിൽനിന്നാണ് ഇസ്ലാംമതം രൂപം കൊണ്ടത്. വാഗ്ദത്തസന്തതിയായ യിസ്ഹാക്കിന്റെ പിന്‍ഗാമികളായി യഹൂദരെയും ക്രിസ്ത്യാനികളെയും അറിയപ്പെടുന്നു.
പുരാതനനായ, ശാശ്വതവാനായ,
അതിശയകരമായ ആലോചനയുള്ള യിസ്രായേലിന്റെ ദൈവം
മനുഷ്യര്‍ക്ക് വാഗ്ദത്തം ചെയ്തത്
തക്കസമയത്ത് നിവർത്തിക്കുന്ന ദൈവമാണ്. ദൈവികപദ്ധതി അതിശയകരമായതിനാല് ബി സി
2000 നും 400 നും ഇടയിൽ കാണാൻ കഴിഞ്ഞ യഹൂദവ്യവസ്ഥിതി എന്നുള്ളത് വരുവാനുള്ള
നന്മകളുടെ ഒരു നിഴല്‍ മാത്രം ആയിരുന്നു. അതില്‍ കാണുന്നത് സാക്ഷാൽ കാര്യങ്ങളുടെ
സ്വരൂപമായിരുന്നില്ല. മോശെയുടെ
നേതൃത്വത്തിലുള്ള മിസ്രയീമില്നിന്നുളള
യിസ്രായേലിന്റെ വീണ്ടെടുപ്പും കനാനിലെ
ജീവിതവും യേശുവിന്റെ നേതൃത്വത്തിലുള്ള മനുഷ്യവര്‍ഗ്ഗത്തിന്റെ പാപത്തിൽനിന്നുള്ള വീണ്ടെടുപ്പിന്റെ, സ്വര്‍ഗ്ഗപ്രവേശത്തിന്റെ നിഴലാണ്. തങ്ങൾ കനാനിൽ എത്തിച്ചേരും എന്നുള്ളതായ തങ്ങൾ കേട്ടതായ വചനം വിശ്വാസമായി
പരിണമിക്കാതെയിരുന്ന അഭിഷിക്ത യിസ്രായേൽ മരുഭൂയാത്രയിൽ നശിച്ചുപോകുകയുണ്ടായി. മാനസാന്തരപ്പെട്ട് സുവിശേഷത്തിൽ
വിശ്വസിക്കുന്നതിലൂടെ ദിവ്യസ്വഭാവം പുറപ്പെടുവിക്കാത്തവരും ഈ ലോകജീവിത യാത്രയിൽ അപ്രകാരം തന്നെ അനുഭവിക്കേണ്ടതായി വരുന്നതാണ്.
മിസ്രയീമില്‍നിന്ന്
പുറപ്പെട്ട ഇരുപതുലക്ഷം ആളുകളിൽ കനാനിൽ പ്രവേശിച്ചത്
രണ്ടുപേർ മാത്രമായിരുന്നു. ബാക്കിയുള്ളവർ
മരുഭൂയാത്രയിൽ ജനിച്ചവരും.
യേശുക്രിസ്തു
മോശെയെപ്പോലുള്ള ഒരു പ്രവാചകൻ ആയിരുന്നു.
ഉപരിയായി നിഴൽ പൊരുളായി വെളിപ്പെട്ടപ്പോൾ പാപ
അടിമത്തത്തില്‍നിന്ന് മനുഷ്യനെ വീണ്ടെടുക്കുന്നതിന് പാപം
അനുവദിച്ച ദൈവംതന്നെ മനുഷ്യരൂപം എടുത്തു.
അവിടെയാണ് ദൈവനീതിയും പാപത്തിന്റെ ന്യായവിധിയും കാണാൻ കഴിഞ്ഞത്.
പാപം നീതി ന്യായവിധി എന്നിവയെക്കുറിച്ച് ബോധം വരുത്തുകയാണ് പരിശുദ്ധാത്മാവ്
ചെയ്യുന്നത്.
(പു.നി.യോഹന്നാന് 16:8. അവൻ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന്നു ബോധം വരുത്തും)
പുത്രന്റെ ന്യായവിധിയിൽ വിശ്വസിക്കുന്ന മനുഷ്യൻ മനുഷ്യജഡം എന്ന പാപത്തെക്കുറിച്ചും അതിൽ യേശുക്രിസ്തു നടപ്പിൽവരുത്തുന്ന നീതിയെക്കുറിച്ചും കുരിശിലെ ആ സാക്ഷ്യത്തിലുള്ള മനുഷ്യരുടെ വിശ്വാസമാണ് മനുഷ്യന്റെ പാപത്തിനുള്ള ന്യായവിധി എന്നും തിരിച്ചറിയുന്നു.
(പ.നി.സങ്കീര്‍ത്തനങ്ങൾ 9:16യഹോവ തന്നെത്താൻ വെളിപ്പെടുത്തി ന്യായവിധി നടത്തിയിരിക്കുന്നു; ദുഷ്ടൻ സ്വന്തകൈകളുടെ പ്രവൃത്തിയിൽ കുടുങ്ങിയിരിക്കുന്നു. തന്ത്രിനാദം. സേലാ.) ,
പു.നി.യോഹന്നാന് 16:8-11. 8. അവൻ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന്നു ബോധം വരുത്തും.
9. അവർ എന്നിൽ വിശ്വസിക്കായ്കകൊണ്ടു പാപത്തെക്കുറിച്ചും
10. ഞാൻ പിതാവിന്റെ അടുക്കൽ പോകയും നിങ്ങൾ ഇനി എന്നെ കാണാതിരിക്കയും ചെയ്യുന്നതുകൊണ്ടു
11. നീതിയെക്കുറിച്ചും ഈ ലോകത്തിന്റെ പ്രഭു വിധിക്കപ്പെട്ടിരിക്കകൊണ്ടു ന്യായവിധിയെക്കുറിച്ചും തന്നേ.
മൃഗങ്ങളുടെ കുട്ടികൾ ജനിക്കുന്നത്
വായിൽ പല്ലുകളും ആയിട്ടാണ്. മനുഷ്യശിശു അപ്രകാരം
ജനിച്ചാൽ മുല കൊടുക്കുന്ന മാതാവ് ബുദ്ധിമുട്ട്
അനുഭവിക്കേണ്ടതായി വരും. കാരണം പല്ലുകൾ ഇല്ലാതെതന്നെ
അമ്മയുടെ മുലക്കാമ്പിൽ കടിക്കുന്ന
ശിശുക്കൾ എല്ലാ ഭവനങ്ങളിലും വളര്‍ന്നുവരുന്നുണ്ട്.
ഖുറാനും
വിവരിക്കുന്നതനുസരിച്ചും, മനുഷ്യൻ അറിഞ്ഞും
അറിയാതെയും പ്രവര്‍ത്തിക്കുന്ന ഈ ദേഹേച്ഛകൾ എന്നുള്ള
അല്ലെങ്കിൽ ഹൃദയരോഗം എന്നുള്ള ഈ വലിയ ശത്രുത മനുഷ്യനിൽ എപ്രകാരമാണ്
പ്രവേശിച്ചതെന്നും അത് എങ്ങനെ നീക്കുന്നു എന്നും ക്രിസ്തുമാർഗ്ഗം കാണിച്ചുതരുന്നുണ്ട്. ശാസ്ത്രയുക്തിയോടെ മനസ്സിലാക്കാൻ കഴിയുന്ന
ഒന്നല്ല ഇത്. (ശാസ്ത്രം എന്നുള്ളത് വെറ്റിലയിൽ ചുണ്ണാമ്പ്
തേക്കുന്നതുപോലെ അനുഭവിക്കാവുന്നതും എന്നാൽ ദൈവം
എന്നുള്ളത് തൊട്ടു അനുഭവിക്കാൻ കഴിയുന്നതും
അല്ലല്ലോ.) ദൈവഹിതപ്രകാരം ദൈവം നല്കുന്ന വിശ്വാസം എന്നുള്ളതായ ദൈവവ്യവസ്ഥയിൻകീഴിലേക്ക് വരുന്നവര്‍ക്കേ ആ വിശ്വാസമാര്‍ഗ്ഗത്തിന്റെ ഫലം
പുറപ്പെടുവിക്കുവാൻ കഴിയുകയുള്ളു. പിശാചുമായുള്ള ബാന്ധവത്തിലൂടെ
ലഭിച്ച മനുഷ്യബുദ്ധിയെ ദൈവം അദൃശ്യമായ വിശ്വാസത്തിലൂടെ
പരിശോധിക്കുന്നു എന്നേയുള്ളു. യഹൂദമതത്തിൽ
ലഭിക്കാതിരുന്ന പൂര്ണ്ണപാപപരിഹാരം ക്രിസ്തുവിൽ ലഭിക്കുന്നതുകൊണ്ട് ന്യായപ്രമാണം
എന്നുള്ളതായ യഹൂദവ്യവസ്ഥിതി സ്നാപകയോഹന്നാനോടുകൂടി അവസാനിക്കുന്നതായി പുതിയനിയമം
വെളിപ്പെടുത്തുന്നുണ്ട്.
(പു.നി.മത്തായി 11:13.സകല പ്രവാചകന്മാരും ന്യായപ്രമാണവും യോഹന്നാൻ വരെ പ്രവചിച്ചു. )
3. ക്രിസ്തുമാര്‍ഗ്ഗം
ഏതൊരുമനുഷ്യനും മതവും ദൈവത്തെ കണ്ടെത്തുന്നത്
വിശ്വാസത്തിലൂടെയാണ്. എങ്കിലും ഓരോ മതവും വ്യസ്തസ്ത കാഴ്ചപ്പാടുകൾ
സ്വീകരിച്ചുവരുന്നു. എന്നാൽ വിശ്വാസം എന്തെന്നു വ്യാഖ്യാനിക്കുന്നതു
സത്യവേദപുസ്തകത്തിന്റെ രണ്ടാം ഭാഗമായ പുതിയനിയമത്തിലാണ്.
(പു.നി. എബ്രായര്‍ 11:1.വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു.)
അതിലെ (വിശ്വാസത്തിലെ) മര്‍മ്മം വിശ്വാസമായി സൂക്ഷിക്കുന്നവര്‍ക്ക് നിയമങ്ങൾ ലംഘിക്കുന്ന മനുഷ്യനായി ജീവിക്കാൻ കഴിയില്ല. നിയമത്തെ ലംഘിപ്പിക്കുന്ന ശക്തി ഹൃദയരോഗമോ ദേഹേച്ഛകളോ ആണെന്ന് നാം കണ്ടുകഴിഞ്ഞു. പ്രവാചകന് മുഹമ്മദ് പറയുന്നത് ഇപ്രകാരമാണ്.
(ഖുറാന് സൂറ 33 അഹ്സാബ് 32. ‘നബിയുടെ ഭാര്യമാരേ, നിങ്ങള്‍ മറ്റു സ്ത്രീകളിൽപ്പെട്ട ആരെയുംപോലെ അല്ല. നിങ്ങൾ ഭയഭക്തിയോടെ ജീവിക്കുന്ന പക്ഷം. അതുകൊണ്ട് നിങ്ങൾ അന്യപുരുഷന്മാരുമായി (സംസാരിക്കുമ്പോൾ) സംസാരത്തിൽ സൗമ്യത കാണിക്കരുത്.കാരണം അപ്പോള്‍ ഹൃദയത്തിൽ രോഗമുള്ളവന് മോഹം തോന്നിയേക്കും’.)
‘പാപമോ
അവസരം ലഭിച്ചിട്ടു കല്പ്പനയാൽ എന്നിൽ സകലവിധ
മോഹത്തെയും ജനിപ്പിച്ചു’. (പുതിയനിയമം. റോമർ 7:8)
ഇങ്ങനെയുള്ള
‘മോഹം ഗര്‍ഭം
ധരിച്ച് പാപത്തെ പ്രസവിക്കുന്നു; പാപം മുഴുത്തിട്ടു മരണത്തെ പെറുന്നു’. (പുതിയനിയമം.
യാക്കോബ് 1:15)
ഇങ്ങനെയുള്ള മോഹത്തിന്
കാരണമായ ഹൃദയരോഗം (പാപം) നീക്കപ്പെട്ടവന്
കന്യകമാരോടുപോലും മോഹം കൂടാതെ സംസാരിക്കുന്നതിനു കഴിയും.
(പ.നി.ഇയ്യോബ് 31:1.ഞാൻ എന്റെ കണ്ണുമായി ഒരു നിയമം ചെയ്തു; പിന്നെ ഞാൻ ഒരു കന്യകയെ നോക്കുന്നതെങ്ങനെ? )
വിശ്വാസത്തിലൂടെ ദൈവം നല്കുന്ന ഹൃദയം സുഖമാക്കപ്പെട്ട അവസ്ഥ മനോഹരമാണ്. യേശുക്രിസ്തു അരുളിച്ചെയ്തതു മത്തായി ഇങ്ങനെ എഴുതുന്നുണ്ട്.
(പു.നി.മത്തായി 5:8.‘ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും’.)
ഇങ്ങനെയുള്ള വിശ്വാസമാര്ഗ്ഗത്തെക്കുറിച്ചുള്ള
പഠനം ഇന്നത്തെ ക്രിസ്ത്യാനികളില്‍ പൂര്‍ണ്ണമല്ല. കാരണം ഉൾക്കാമ്പുള്ള വിശ്വാസമാണ് മനുഷ്യനെ പുതിയസൃഷ്ടി ആക്കുന്നത്.
യേശുവിന്റെ ശിഷ്യന്മാർ അവിടുത്തോടുകൂടി
നടന്ന സമയത്ത് ക്രിസ്തീയത എന്തെന്നു അവര്‍ക്ക് വെളിപ്പെട്ടിരുന്നില്ല.
ക്രിസ്തുവിന്റെ സ്വര്‍ഗ്ഗാരോഹണശേഷം പരിശുദ്ധാത്മാവ് വന്നു ആ മര്‍മ്മം കൂടിയിരുന്ന
ശിഷ്യഗണത്തെ അറിയിച്ചു. ഇന്ന് ക്രിസ്ത്യാനികൾ ഉണ്ടോ
എന്ന് ആര്‍ക്കും പരിശോധിക്കാവുന്നതാണ്. തന്നെത്തന്നെ ആയിരിക്കണമെന്നുമാത്രം.
ക്രിസ്ത്യാനി എന്നുള്ളത്
ഒരു നാമമല്ല. മനുഷ്യൻ ദൈവികസ്വഭാവം
പുറപ്പെടുവിക്കുന്നതിനുള്ള ഒരു അവസ്ഥയാണത് .
മനുഷ്യപ്രകൃതം പാപമുള്ളതാണ്. ആ പ്രകൃതമാണ്
ബാല്യം മുതൽ മനുഷ്യനിൽ സ്വപ്നത്തിൽപോലും
അതിന്റെ പ്രവർത്തികൾ പ്രത്യക്ഷപ്പെടുവാൻ
ഇടയാക്കുന്നത്. പ്രവാചകന് മുഹമ്മദ് ഇങ്ങനെ എഴുതുന്നുണ്ട്.
‘അല്ലാഹു
മനുഷ്യനെ ഏതൊരു പ്രകൃതിയോടുകൂടി സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയനുസരിച്ചു
(ജീവിക്കുക). അല്ലാഹുവിന്റെ സൃഷ്ടിക്കു മാറ്റം വരുത്തലില്ലതന്നെ’. കാര്യങ്ങള്‍
ഇങ്ങനെ ആയിരിക്കെ ജന്മപ്രകൃതമായ ശുദ്ധപ്രകൃതം പ്രവാചകന് എന്തേ സൂക്ഷിക്കാന്‍
കഴിഞ്ഞില്ല. ആ പ്രകൃതിയനുസരിച്ച് ജീവിക്കുവാൻ ആഹ്വാനം
ചെയ്യുന്ന പ്രവാചകൻ അങ്ങനെത്തന്നെ
ജീവിച്ചു കാണിക്കേണ്ടവനല്ലേ.
ഖുറാന് 28 സൂറ ഫത്ഹ് 2,3
ഇങ്ങനെ പറയുന്നു.‘താങ്കളുടെ തെറ്റുകളില്‍നിന്ന് മുമ്പു കഴിഞ്ഞതും, പിന്നീട് ഉണ്ടാകുന്നതും അല്ലാഹു താങ്കൾക്കു പൊറുത്തുതരാനും, നേര്‍വഴിയിൽ താങ്കളെ നയിക്കാനും’.
ശുദ്ധപ്രകൃതം അറിയുന്ന
പ്രവാചകൻ മറ്റൊരു ശക്തിയാൽ ദേഹേച്ഛകളാൽ
(പാപത്താല്‍) നയിക്കപ്പെട്ടു എന്ന് തെളിയിക്കുവാൻ ഇനിയെന്ത്
തെളിവുകൾ വേണം?
ദുഷ്ടൻ തൊടാതിരിപ്പാൻ പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ വിശ്വാസം- (പാപം മരിച്ചതാണ്)- എന്ന മര്‍മ്മം യേശു നല്‍കിയതിന്റെ
പൊരുൾ ഇസ്ലാം സഹോദരരും അംഗീകരിക്കാന്‍ ബാദ്ധ്യസ്ഥരാണ്.
ഹൃദയരോഗമാകുന്ന പാപവും ആ
പാപം നിമിത്തമുള്ള മോഹവും യേശുവില്‍ വിശ്വസിക്കുന്നവരിൽ ഇല്ല
എന്നുള്ള ദൈവതത്വം വിശ്വാസിയെ നിയമത്തിൻകീഴില്നിന്നു ഒഴിവുള്ളവൻ ആക്കുന്നു.
ക്രിസ്ത്യാനിയും യേശുവിനെപ്പോലുള്ളവൻ ആണ്
എന്നുള്ളതാണ് ദൈവതത്വം.
ദൈവം നിയമങ്ങൾ നല്കിയതു, മനുഷ്യന്
ഇന്നും നിയമത്തിന്‍കീഴിൽ ആയിരിക്കുന്നത്
മനുഷ്യൻ നല്ലവൻ ആല്ലാത്തതിനാലാണ്.
നിങ്ങള്‍ ഏതു മതത്തിൻകീഴിൽ ആയിരുന്നാലും
അതുനിമിത്തം നിങ്ങള്‍ നല്ലവനല്ല. കാരണം മതം എന്നുള്ളത് നിയമങ്ങൾ ഉള്ള ഒരു
സംവിധാനമാണ്. എന്നാല്‍ ക്രിസ്തുമാര്‍ഗ്ഗം നല്ലവരുടെ മാര്‍ഗ്ഗമാണ്. അതിൽ നിയമങ്ങൾ ഇല്ല.
നിയമങ്ങൾ അനുസരിക്കുന്നതല്ല മറിച്ചു വിശ്വാസം
അനുസരിക്കുന്നതാണ് അതിലെ മാര്‍ഗ്ഗം. ആ മാര്‍ഗ്ഗത്തിൽ ദൈവവും മനുഷ്യനും ഒരുമിച്ചു
യാത്ര ചെയ്യുന്നു. ‘ഇമ്മാനൂവേല്’ എന്ന പേരിന്റെ
അര്‍ത്ഥം ദൈവം നമ്മോടുകൂടെ എന്നാകുന്നുവല്ലോ. എന്നാൽ ദൈവത്തോടൊപ്പം
യാത്ര ചെയ്യാത്ത നാമധേയ ക്രിസ്ത്യാനികള്‍ ഈ ഭൂമിയിൽ ധാരാളമായുണ്ട്.
ഇങ്ങനെയുള്ള വിശ്വാസമാര്ഗ്ഗത്തെക്കുറിച്ചുള്ള
പരിജ്ഞാനം ഇന്നത്തെ ക്രിസ്ത്യാനികൾ ഉള്‍പ്പെടെയുള്ള
ജനത്തിൽ കുറവാണ്. പാപികളും, വിഗ്രഹാരാധികളും,
മദ്യപിച്ചു കലഹമുണ്ടാക്കുന്നവരും, സൗന്ദര്യമത്സരത്തിൽ ജഡം
പ്രദർശിപ്പിക്കുന്നവരും,കുടുംബത്തെയും പ്രാകൃതിയെയും
നശിപ്പിക്കുന്നവരും ആയ ക്രിസ്ത്യാനികളെയാണ് അവർ കാണുന്നത്.
ക്രിസ്തീയആരാധന എന്നുള്ളത്
ആന്നന്നത്തെ വിശ്വാസജീവിതമാണ്. അത് മറിയത്തെയോ പുണ്യവാളന്മാരെയോ മനുഷ്യരെയോ വിഗ്രഹങ്ങളെയോ
ആരാധിക്കുന്നതല്ല. അത് ദൈവാത്മാവിലും ക്രിസ്തുവിലും ദൈവത്തെ ആരാധിക്കുന്നതാണ്.
സത്യവേദപുസ്തകത്തിന്റെ കൃത്യതയെ
ശാസ്ത്രബുദ്ധികൊണ്ട് ചോദ്യംചെയ്യുന്ന യാതൊരു ഇസ്ലാംമതപുരോഹിതനോ
ഹിന്ദുത്വവാദിക്കോ ആ ‘പുതിയനിയമം’
നല്കുന്ന പാപപരിഹാരം
കണ്ടെത്താൻ കഴിയുകയില്ല.
മുത്തലാഖും ബഹുഭാര്യത്വവും ദൈവം നല്കുന്ന നിയമങ്ങളല്ല. അതിനാലാണ് ഇസ്ലാമിലെ സ്ത്രീകൾ അതിനെ വെറുക്കുന്നത്. എന്നാൽ
പുതിയനിയമത്തിലുള്ള യാതൊരു നിയമങ്ങളും അതിൻ കീഴിലുള്ള ആളുകൾ
വെറുക്കുന്നില്ല. ആ നിയമങ്ങളുടെ നീതി മനുഷ്യൻ വിശ്വാസത്തിൽനിന്നു പുറപ്പെടുവിക്കുന്നു. അങ്ങനെ വിശ്വാസി നല്ലവനായി ഭൂമിയിൽ ജീവിക്കുവാൻ ഇടയാകുന്നു.(വിശ്വാസി എന്നവന് കുറ്റബോധം വരാത്തവനും നീതിബോധം ആവശ്യം ഇല്ലാത്തവനും
ആകുന്നു.)
മനുഷ്യരുടെ ഭാഷാപരിമിതികൾ സത്യവേദത്തിൽ കാണാം. എല്ലാ ഭാഷകളും വികാസം പ്രാപിച്ചാണ് ഇന്നത്തെ രൂപത്തിൽ
എത്തിയിട്ടുള്ളത്. അതിനാൽത്തന്നെ സത്യവേദത്തിൽ ഭാഷാഅവ്യക്തതകൾ കാണാം. എന്നിരുന്നാലും അതിലെ മർമ്മം പൂർണ്ണവുമാണ്. ലോകസ്ഥാപനത്തിനുമുമ്പേ നിഗൂഢമായ കാര്യങ്ങൾ ഉപമകളിലൂടെ അറിയിക്കുന്നതാണ് ക്രിസ്തുവിന്റെ ഉപദേശത്തിന്റെ സവിശേഷത. ആ ഉപമയുടെ പൊരുൾ ശരിയാംവിധം പഠിക്കാൻ കഴിയാതെപോയ ക്രിസ്തീയനേതൃത്വവും സത്യവേദം ദൈവവചനം അല്ലെന്നു എഴുതിയും പ്രസംഗിച്ചും നടക്കുന്ന ഇസ്ലാം, ഹിന്ദു മതനേതൃത്വങ്ങളും ഉപമകളിലൂടെ യേശു ആഗ്രഹിച്ചത് പാപത്തിന്റെ (ദേഹേച്ഛകളുടെ) നാശം ക്രിസ്തുവും അധർമ്മികളും കുരിശിൽ മരിച്ചതു
പോലെ
ആയിരിക്കട്ടെ എന്ന തത്വമാണെന്നു മനസ്സിലാക്കേണ്ടതാണ്.
പ്രകാശം പരക്കുവാൻ തുടങ്ങുമ്പോൾ പലതിന്റെയും നിഴൽ കാണാറുണ്ട്. എന്നാൽ ആ പ്രകാശം ഉന്നതിയിൽ എത്തുമ്പോൾ നിഴൽ
കാണാറില്ലല്ലോ? ഇപ്രകാരം തന്നെ യഹൂദവ്യവസ്ഥിതിയും മറ്റു മതങ്ങളും നിഴലുകൾ
മാത്രമാണ്.
ആ വ്യവസ്ഥിതികളുടെ രേഖകളിലും പഠനത്തിലും അപൂർണ്ണതകളും അവ്യക്തതകളും ഉണ്ട്. ബുദ്ധിജീവികൾ ഒരു കാര്യത്തെക്കുറിച്ച് പഠനം നടത്തുമ്പോൾ ഒന്നിന്റെയും നിഴലിൽ പഠനം നടത്താറില്ലല്ലോ. എന്നാൽ പൊരുളിലാണ് പഠനം എങ്കിൽ കാര്യങ്ങൾ വ്യക്തമായി മനസ്സിലാകുകയും ചെയ്യും. അവിടുന്ന് അരുളിച്ചെയ്തതുപോലെ അവിടുന്നാകുന്ന വെളിച്ചത്തിൽ
പൂർണ്ണത
കാണാം.അവിടുത്തെ അനുഗമിക്കുന്നവർ ആകട്ടെ പൂർണ്ണരും ആയിരിക്കും. അവിടുന്ന് അരുളിച്ചെയ്ത ഉപമകളുടെ പൊരുൾ എന്തെന്നു പഠന വിധേയമാക്കാം. ഒരു കാവ്യശകലത്തോടെ അത് പരിശോധിക്കാം.
‘മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിന്മുഖം’ ഇവിടെ ചന്ദ്രനെപ്പോലെ വിളങ്ങുന്ന രാജാവിന്റെ മുഖം ചന്ദ്രൻ അല്ല എന്ന് വ്യക്തമാണ്. അതുപോലെയാണ് മരണത്തോടുള്ള ഉപമയും. അവിടുത്തെ മരണം സത്യവും മനുഷ്യന്റെതു നടന്നിട്ടില്ലാത്തതുമാണ്.
അതിനാലാണ് ശാസ്ത്രപിൻബലത്തോടെയുള്ള
സത്യവേദഅന്വേഷണം വിജയത്തിലെത്താത്തത്. ഇസ്ലാംമതം അതിനാൽ ക്രിസ്തുവിലുള്ള പാപപരിഹാരം അംഗീകരിക്കുന്നില്ല. മറ്റു മതങ്ങളും! മനുഷ്യബുദ്ധിക്കോ,യുക്തിക്കോ ശാസ്ത്രത്തിനോ ദൈവത്തെ തൊട്ടുനോക്കുക സാദ്ധ്യമല്ല. എന്നാൽ ഭോഷത്വമായ സുവിശേഷത്തിലൂടെ ദൈവത്തെ കാണുവാനും അനുഭവിക്കുവാനും കഴിയും.
മനുഷ്യർ പലതരത്തിലുള്ള പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. എല്ലാ പുസ്തകങ്ങളും മനസ്സിലാക്കാൻ അൽപ്പബുദ്ധിയായ മനുഷ്യന് കഴിയില്ലല്ലോ. മതഗ്രന്ഥങ്ങളും ആങ്ങനെത്തന്നെ. എന്നാല്‍ ഖുറാൻ അൽപ്പബുദ്ധിക്ക് കീഴടങ്ങുന്ന പുസ്തകമാണ്. എന്നാൽ സത്യവേദം അത്ര എളുപ്പമല്ലെന്നു കാണാം. അതിലെ മര്‍മ്മങ്ങൾ വെളിപ്പെടുവാൻ ദൈവം ബുദ്ധിയെ തുറക്കേണ്ടതാണ്.
(പു.നി.ലൂക്കോസ് 24:45 തിരുവെഴുത്തുകളെ തിരിച്ചറിയേണ്ടതിന്നു അവരുടെ ബുദ്ധിയെ തുറന്നു. )
വിടുതൽ, രക്ഷ എന്നീ അർത്ഥങ്ങളുള്ള പേരുകാരനായ ഹോശേയ പ്രവചിക്കുന്നത് ഇപ്രകാരമാണ്.
‘ഈ വസ്തുതകൾ
ഗ്രഹിപ്പാൻ
തക്കവണ്ണം നിങ്ങളിൽ ജ്ഞാനി ആർ?
ഇത് വിവേചിക്കുന്നവൻ ആര്? അവൻ അത് മനസ്സിലാക്കും. യഹോവയുടെ വഴികൾ ചൊവ്വുള്ളവതന്നെ. നീതിമാൻമാർ അതിൽ നടക്കും മത്സരികളോ അതിൽ ഇടറിവീഴും’. (പ.നി.ഹോശേയ 14:9)
**********
സത്യവും യാഥാർത്ഥ്യവും.
‘സത്യം’ എന്നവാക്കിന് ഗ്രീക്ക്ഭാഷയിൽ വെളിപ്പെട്ടത്, പ്രത്യക്ഷമായത് എന്നൊക്കെയാണ് അർത്ഥം. എന്നാൽ ഹെബ്രായഭാഷയിൽ ആശ്രയിക്കാവുന്നത് എന്ന വിപുലമായ ഒരു അർത്ഥതലമുണ്ട്. അതിനാലാണ് യേശുക്രിസ്തു പാപപരിഹാരത്തിനു ആശ്രയിക്കാവുന്നവൻ (സത്യം) ആകുന്നത്. യോഹന്നാൻ സത്യം എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത് മാനവജാതിയുടെ പാപപരിഹാരത്തിനുള്ള പരമമായതിനെ, മാറ്റമില്ലാത്തതിനെ, ഉന്നതമായതിനെ സൂചിപ്പിക്കാനാണ്. സംസ്കൃതഭാഷയിലെ പരമമായത് എന്ന അർത്ഥമാണ് യോഹന്നാൻ നല്‍കുന്നത്. സത്യജീവിതത്തിനുവേണ്ടി (പാപത്തിനു വഴിമാറത്ത ജീവിതം) മനുഷ്യനു ഹൈന്ദവ, ഇസ്ലാം വേദഗ്രന്ഥങ്ങൾ
വഴി
തുറക്കുന്നുണ്ടോ? തുടർമാനമായുളള പാപത്തിന്റെ
പരിഹാരമല്ലേ അതിൽ കാണാൻകഴിയൂ. എന്നാൽ പുതിയനിയമത്തിൽ എന്നേക്കുമുള്ള പാപപരിഹാരവും പാപം കൂടാതെ ജീവിക്കുന്നതിനുള്ള പുത്തൻ മാർഗ്ഗവും (വിശ്വാസം) തുറന്നു തരുന്നില്ലേ?
ഖുറാൻ അങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ ആ പുസ്തകത്തിന്റെ എഴുത്തുകാരൻ അങ്ങനെയുള്ള സത്യജീവിതം നയിച്ചിരുന്നോ? പാപം തുടർമാനമായി ചെയ്യുന്നതും വേദചട്ടപ്രകാരം പാപപരിഹാരം ചെയ്യുന്നതും സത്യജീവിതമാണോ?
ഖുറാനിൽ പ്രവാചകൻ മുഹമ്മദിന്റെ സ്വന്തംപേരിൽ രേഖപ്പെടുത്തിയിട്ടുള്ള അദ്ധ്യായമാണ് നാല്പ്പത്തിഏഴാം അദ്ധ്യായം സൂറ മുഹമ്മദ്. അതിന്റെ നാലാം വാക്യം പറയുന്നത് സത്യനിഷേധികളെ കൊല്ലുന്നതിനെക്കുറിച്ചാണ്. അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിക്കാത്തവർ ആണല്ലോ സത്യനിഷേധികൾ. യാതൊരുവിധ കുലക്കുള്ള ആഹ്വാനവും സത്യജീവിതമാണോ. എന്നാൽ യേശുവാകട്ടെ സകല മനുഷ്യരും രക്ഷിക്കപ്പെടണമെന്നും നിത്യജീവൻ പ്രാപിക്കണമെന്നും ഇച്ഛിക്കുന്നു.
(പു.നി.)യോഹന്നാൻ 6:39,40. 39. അവൻ എനിക്കു തന്നതിൽ ഒന്നും ഞാൻ കളയാതെ എല്ലാം ഒടുക്കത്തെ നാളിൽ ഉയിർത്തെഴുന്നേല്പിക്കേണം എന്നാകുന്നു എന്നെ അയച്ചവന്റെ ഇഷ്ടം.
40. പുത്രനെ നോക്കിക്കൊണ്ടു അവനിൽ വിശ്വസിക്കുന്ന ഏവന്നും നിത്യജീവൻ ഉണ്ടാകേണമെന്നാകുന്നു എന്റെ പിതാവിന്റെ ഇഷ്ടം; ഞാൻ അവനെ ഒടുക്കത്തെ നാളിൽ ഉയിർത്തെഴുന്നേല്പിക്കും. ,
(പു.നി) 1തിമൊഥെയോസ് 2:4.അവൻ സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു. )
ഖുറാൻ മാതൃകയായി സ്വീകരിച്ചുകൊണ്ട് ഐ എസ് എന്ന ഭീകര സംഘടന ഖുറാനിലെ നയം വെളിപ്പെടുത്തിക്കൊണ്ട് മനുഷ്യവർഗ്ഗത്തിനുള്ള ഭീഷണി ഈ കാലങ്ങളിൽ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. അല്ലാഹുവിന്റെ മാർഗ്ഗത്തിൽ കുലചെയ്യുന്നതും കൊല്ലപ്പെടുന്നതും പാഴല്ല എന്നും നബി പറഞ്ഞിട്ടുണ്ട്. കാര്യങ്ങൾ ഇപ്രകാരം ആയിരിക്കെ ഇസ്ലാം എങ്ങനെ സമാധാനമാർഗ്ഗമാകും? എന്നാല്‍ യേശുവിൽ വിശ്വസിക്കാത്തവരെ മനുഷ്യൻ നശിപ്പിക്കുവാൻ യേശു ആഹ്വാനം ചെയ്യുന്നില്ല എന്നുള്ളതും ശ്രദ്ധേയമാണ്. മറ്റുള്ളവര്‍ക്കു ദോഷം വരുത്തുന്ന ഇത്തരം പ്രവണതകളെ ഓരോ മനുഷ്യനും തന്നില്‍ത്തന്നെ ഇല്ലായ്മ ചെയ്യുന്നതിനുള്ള തീവ്രവാദമാണ് യേശു മനുഷ്യരെ പഠിപ്പിച്ചത്. അതിലൂടെ തിന്മയില്ലാത്ത ഒരു സമൂഹത്തെ യേശുക്രിസ്തു ലക്ഷ്യമിടുന്നു. വിളിക്കപ്പെട്ടവരില്‍ അനേകർ ഇപ്രകാരമുള്ള വിശ്വാസം സ്വീകരിക്കുന്നു എങ്കിലും വിശ്വാസത്തിന്റെ സ്ഥിരതയില്ലാത്തതിനാൽ വീണ്ടും പാപം ചെയ്യുന്നതായി കാണാം. മനഃപൂർവ്വം അല്ലാത്ത പാപങ്ങൾ ദൈവത്താൽ ക്ഷമിക്കപ്പെടുന്നു എങ്കിലും സ്ഥിരതയും ആരോഗ്യവുമുള്ള വിശ്വാസത്തിൽനിന്നു പാപം കൂടാതെ ജീവിക്കുവാൻ വചനം വീണ്ടും വിശ്വാസിയെ ഓർമ്മിപ്പിക്കുന്നു. എന്നാല്‍ ഇപ്രകാരമുള്ള ഒരു സ്ഥിരജീവിതം വിശ്വാസവീര്യത്തിന്റെയും സഹിഷ്ണുതയുടെയും ഫലമായി മനുഷ്യരിൽ ഉണ്ടാകുന്നു.
(പു.നി.)റോമർ 14:23.വിശ്വാസത്തിൽ നിന്നു ഉത്ഭവിക്കാത്തതൊക്കെയും പാപമത്രേ. (പു.നി.)1യോഹന്നാൻ 5:18,19. 18. ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നവൻ ആരും പാപം ചെയ്യുന്നില്ല എന്നും നാം അറിയുന്നു; ദൈവത്തിൽനിന്നു ജനിച്ചവൻ തന്നെത്താൻ സൂക്ഷിക്കുന്നു; ദുഷ്ടൻ അവനെ തൊടുന്നതുമില്ല.
19. നാം ദൈവത്തിൽനിന്നുള്ളവർ എന്നു നാം അറിയുന്നു. സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു. )
ഇസ്ലാം സഹോദരരേ രണ്ടു
പ്രവാചകന്മാരുടെ ഉപദേശവും ജീവിതവും
സാക്ഷ്യങ്ങളും താരതമ്യം ചെയ്യുക.
യാഥാര്‍ത്ഥ്യം എന്ന വാക്കിനു മാറ്റങ്ങള്‍ക്കു വിധേയമാകുന്നത്
എന്നാണ് അര്‍ത്ഥം. മനുഷ്യൻ പാപിയാണ് എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. അതിൽനിന്ന് മാറുവാൻ അവനു
ബാദ്ധ്യതയുണ്ട്. ആകാശവും ഭൂമിയും അതിലുള്ളതെല്ലാം യാഥാര്‍ത്ഥ്യങ്ങളാണ്.
ഇതെല്ലാം മാറിപ്പോകും. എന്നാല്‍ ദൈവവും
അവിടുത്തെ ഇഷ്ടം ചെയ്യുന്നവനും എന്നേക്കും നിലനില്ക്കും. ദേഹേച്ഛകളുള്ള പാപിയായ
മനുഷ്യന് സത്യത്തിൽ ജീവിക്കാൻ കഴിയാത്തവൻ ആയി
തിന്മക്കു വഴിമാറുക എന്നുള്ള യാഥാര്‍ത്ഥ്യം വിട്ടുകളഞ്ഞു യേശുവിൽ വിശ്വസിക്കുന്നതിലൂടെ
സത്യത്തിൽ ജീവിക്കുവാൻ വചനം
സഹായിക്കും.
“എന്റെ വചനത്തിൽ നിലനില്ക്കുന്നു
എങ്കിൽ നിങ്ങൾ വാസ്തവമായി
എന്റെ ശിഷ്യന്മാരായി, സത്യം അറികയും
സത്യം നിങ്ങളെ സ്വതന്ത്രന്മാർ ആക്കുകയും ചെയ്യും” എന്ന് പറഞ്ഞു. (പു.നി.യോഹന്നാന് 8:32)
ക്രിസ്ത്യാനികൾ എന്ന്
നാമം സ്വീകരിച്ചിട്ടുള്ളവർ മനഃപൂർവ്വ പാപങ്ങളുടെ അടിമകളായി ഇന്നും ജീവിക്കുന്നു എങ്കിൽ അവർ മേല്‍സൂചിപ്പിച്ചിട്ടുള്ള
വചനം അറിഞ്ഞിട്ടില്ലാത്തവർ ആണ്.
സത്യത്തിലുള്ള, പാപം
അറിയാത്ത, മാനസാന്തരം ആവശ്യമില്ലാത്ത ഒരു ജീവിതം യേശു
നയിച്ചിരുന്നു. അല്ലാഹു ധാരാളം പൊറുത്തുകൊടുക്കുന്നവനാണ് എന്നുള്ളതായ
ദൈവസ്നേഹത്തിന്റെ മര്‍മ്മം പ്രവാചൻ മുഹമ്മദ്
ഖുര്‍ആനിൽ ആവർത്തിക്കുന്നത് താനും പാപത്തിൻകീഴിൽ ജീവിക്കുന്നതിനാലാണ്.
മനുഷ്യരെ സത്യത്തിൽ വഴി
നടത്തുവാൻ വന്ന യേശുക്രിസ്തു ഇങ്ങനെ
ചോദിക്കുന്നുണ്ട്.
‘നിങ്ങളിൽ ആർ എന്നെ
പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു’? (പു.നി.യോഹന്നാന് 8:46)
പ്രവാചകൻ മുഹമ്മദ്പോലും
യേശുവിൽ വിശ്വസിച്ചു പാപമോചനം നേടേണ്ടവനാണ്. കാരണം
നിയമത്തിന്‍കീഴിലുള്ള മനുഷ്യജീവിതം സ്നാപകയോഹന്നാനോടുകൂടി അവസാനിച്ചിരിക്കെ
പ്രവാചകൻ വീണ്ടും നിയമങ്ങൾ പഠിപ്പിക്കുകയാണല്ലോ
ചെയ്തത്. ദൈവനിയമത്തിന്റെ നീതി പാപമനുഷ്യനില്നിന്നു
പുറപ്പെടുകയില്ലെന്നു വചനം വെളിപ്പെടുത്തുന്നു. നീതിയുള്ള ജീവിതം
പുറപ്പെടുവിക്കുന്നതിന് മനുഷ്യനെ സഹായിക്കുന്ന
പുതിയനിയമപ്പുസ്തകം ക്രിസ്തുമതം എന്നല്ല
ക്രിസ്തുമാർഗ്ഗം അല്ലെങ്കിൽ വിശ്വാസമാര്‍ഗ്ഗം എന്നാണു കാണിച്ചുതരുന്നത്.
(അപ്പൊസ്തലന്മാരുടെ പ്രവർത്തികൾ 9:2. ദമസ്കൊസിൽ ഈ മാർഗ്ഗക്കാരായ വല്ല പുരുഷന്മാരെയോ സ്ത്രീകളെയോ കണ്ടാൽ അവരെ പിടിച്ചുകെട്ടി യെരൂശലേമിലേക്കു കൊണ്ടുവരുവാന്തക്കവണ്ണം അവിടത്തെ പള്ളികൾക്കു അവനോടു അധികാരപത്രം വാങ്ങി.)
4. ഇസ്ലാംമതം
(താരതമ്യവും)
ക്രിസ്തുമാര്‍ഗ്ഗത്തെ
ഏറ്റവും താഴ്ത്തിക്കെട്ടുവാൻ ശ്രമം നടത്തുന്ന
ഒരു മതമാണത്. തിരുത്തലുകളും കൈകടത്തലുകളും നടന്ന ഒരു പുസ്തകമാണ് സത്യവേദം എന്ന്
അവർ പഠിപ്പിച്ചുവരുന്നുണ്ട്. എന്നാല്‍ അവരുടെ
പ്രസംഗങ്ങളുടെ ആധികാരികതക്കുവേണ്ടി അവര്‍ ആ പുസ്തകം ഉപയോഗിക്കുന്നുമുണ്ട്.
തിരുത്തൽ വരുത്തി എന്ന് പറയുമ്പോൾ മൂലരേഖ
കാണിക്കാൻ അവർക്ക് ഒട്ടു കഴിയുന്നതുമില്ല. (നബിയുടെ പക്കൽ അത് ഉണ്ടായിരുന്നു
എന്ന് ഖുറാൻ പറയുന്നുമുണ്ട്.)
സത്യവേദം നിലനില്‍ക്കെ എ ഡി ആറാം
നൂറ്റാണ്ടിൽ രേഖപ്പെടുത്തിയതാണ്
വിശുദ്ധഖുറാൻ. അതിനുശേഷമാണ് ഇസ്ലാം
(സമാധാനം) എന്ന പേരിലുള്ള മതം രൂപംകൊണ്ടത്. അപ്പോഴാകട്ടെ ഭാരത്തിൽ ഹിന്ദുമതം
എന്ന പേരിൽ ഒരു മതം ഉണ്ടായിരുന്നില്ല. ദൈവികവിഷയങ്ങളിലുള്ള മനുഷ്യരുടെ
അഭിപ്രായങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു.
കാരണം പാപിയായ മനുഷ്യൻ വ്യത്യസ്ത
കോണുകളിൽനിന്നു വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി പ്രത്യേകമായി തിന്മക്കുള്ള
പരിഹാരംപോലും കണ്ടെത്തുന്നു. അതുകൊണ്ടാണ് വ്യത്യസ്ത മതം (അഭിപ്രായം)
ലോകത്തിലുള്ളത്.
ഖുറാൻ അദ്ധ്യായം
109 സൂറ കാഫിറൂൻ ആയത്ത്
6
ഇങ്ങനെ പറയുന്നുമുണ്ടല്ലോ?
‘നിങ്ങള്‍ക്ക്
നിങ്ങളുടെ മതം. എനിക്ക് എന്റെ മതവും’.
ക്രിസ്തുവിലുള്ളകാര്യങ്ങൾ സംബന്ധിച്ച്
ഒരു പൂര്‍ണ്ണതയിൽ എത്തുവാൻ കഴിയാതെ അതിനെ പൂര്‍ണ്ണമായി തള്ളാനും സ്വീകരിക്കാനും
കഴിയാത്ത അവസ്ഥയും മുഹമ്മദ് പ്രവാചകനിൽ കാണാം.
ഖുറാന് 18 സൂറ കഹ്ഫ് വാക്യം 27 ഇങ്ങനെ
പറയുന്നുണ്ട്.
‘താങ്കള്‍ക്കു
ബോധനം നല്കപ്പെട്ടിരിക്കുന്ന താങ്കളുടെ നാഥനില്‍നിന്നുള്ള വേദഗ്രന്ഥം ഓതുക. അവന്റെ
വചനങ്ങളെ ഭേദഗതി ചെയ്യുന്ന ആരുമില്ല’.
ഈ വാക്യം പ്രവാചകൻ വായിച്ചിരുന്ന സത്യവേദത്തെക്കുറിച്ചാണെന്ന് വ്യക്തമാണ്.
തിരുത്തല്‍ വരുത്തുവാൻ ആര്‍ക്കും
സാദ്ധ്യമല്ലാതിരിക്കെ അതിന്റെ ഭൌതികകൃത്യത ഇന്നും അന്വേഷിക്കുന്ന
ഇസ്ലാംമതനേതൃത്വം മൂഢസ്വര്‍ഗ്ഗം ലക്ഷ്യമിട്ടു യാത്ര ചെയ്യുന്നവർ ആണ്.
ഖുറാന് 6 സൂറ അഅ്റാഫ് 157 ഇങ്ങനെ പറയുന്നുണ്ട്.
‘തങ്ങളുടെ
പക്കലുള്ള തൌറാത്തിലും ഇഞ്ചീലിലും എഴുതപ്പെട്ടുകാണുന്ന, അക്ഷരാഭ്യാസം ലഭിക്കാത്ത പ്രവാചകനായ ദൂതനെ പിന്തുടരുന്നവരാണവർ. അദ്ദേഹം അവരോട്
നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യും. എല്ലാ നല്ല സാധനങ്ങളും
അദ്ദേഹം അവര്‍ക്ക് അനുവദിച്ചുകൊടുക്കുകയും ചീത്തയായവ നിരോധിക്കുകയും ചെയ്യും.
തങ്ങളുടെ ഭാരങ്ങളെയും തങ്ങളുടെമേലുണ്ടായിരുന്ന ചങ്ങലകളെയും അവരില്നിന്നദ്ദേഹം
ഇറക്കിവെക്കുകയും ചെയ്യും. അതുകൊണ്ടദ്ദേഹത്തിൽ വിശ്വസിക്കുകയും, ബഹുമാനിക്കുകയും അദ്ദേഹത്തോടൊപ്പം ഇറക്കപ്പെട്ട പ്രകാശത്തെ പിന്തുടരുകയും
ചെയ്തവരാരോ അവർതന്നെ വിജയികൾ’.
ഈ പ്രസ്താവനയില്‍നിന്നും
പ്രവാചകനും അവിടുന്നിൽ വിശ്വസിച്ചു
പാപഭാരവും പാപബന്ധനവും നീക്കേണ്ടതായിരുന്നു. അവിടുന്നില്‍ വിശ്വസിക്കുന്നവർ നിത്യജീവൻ അനുഭവിക്കും
എന്നല്ലേ പ്രവാചകൻ പറഞ്ഞത്. ഇസ്ലാം സഹോദരരേ, ദൈവാന്വേഷികളെ
നിങ്ങൾ വിഷമസന്ധിയിലാണ്. ഇന്നുതന്നെ
തീരുമാനം എടുക്കൂ.
ഇസ്ലാംമതത്തിലാകട്ടെ
സത്യജീവിതം നയിക്കുന്നതിനുള്ള മാര്‍ഗ്ഗമോ അടയാളങ്ങളോ സാക്ഷ്യങ്ങളോ ഇല്ല.
അതിലാകട്ടെ സത്യവേദത്തിലെ ഏകദൈവവിശ്വാസം ജീവിതകൽപ്പനകൾ നല്‍കുന്നതോടൊപ്പം
ശാസ്ത്രപിന്ബലത്തിൽ അവതരിപ്പിക്കുന്നു. പ്രത്യേകമായി, കവിതകൾ
പഠിക്കുക ഹൃദിസ്ഥമാക്കുക എന്നുള്ള മാനുഷിക കഴിവുകളെ ഉപയോഗിച്ചും എളുപ്പമാക്കുന്നു. സത്യവേദത്തിലും
ഈ രീതി കാണാൻകഴിയും. അതിലാകട്ടെ ഇയ്യോബ്, സങ്കീര്‍ത്തനങ്ങൾ, സദൃശവാക്യങ്ങൾ, സഭാപ്രസംഗി,
ഉത്തമഗീതം, വിലാപങ്ങൾ എന്നിവ ഇത്തരത്തിലുള്ള പുസ്തകങ്ങളാണ്.
എന്നാല്‍ മലയാള പരിഭാഷയായ സത്യവേദം
ഹൃദിസ്ഥമാക്കുക അത്ര എളുപ്പമല്ല. അതിനാലാണ്
‘യഹോവയുടെ
പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചുനോക്കുവാൻ’ യഹോവ മനുഷ്യരോട്
ആവശ്യപ്പെടുന്നത്. അത് അവരവരുടേതായ ഭാഷയില്‍ത്തന്നെ.(പ.നി.യെശയ്യാവ്
34:16
യഹോവയുടെ
പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചു നോക്കുവിൻ; അവയിൽ
ഒന്നും കാണാതിരിക്കയില്ല; ഒന്നിന്നും
ഇണ ഇല്ലാതിരിക്കയുമില്ല; അവന്റെ
വായല്ലോ കല്പിച്ചതു; അവന്റെ
ആത്മാവത്രേ അവയെ കൂട്ടിവരുത്തിയതു.,
പു.നി.1കൊരിന്ത്യർ 14:10 .ലോകത്തിൽ വിവിധ ഭാഷകൾ അനവധി ഉണ്ടു; അവയിൽ ഒന്നും തെളിവില്ലാത്തതല്ല.)
ദൈവം എത്ര സ്നേഹവാനും
ഉന്നതനും ആണ്.
പഴയനിയമഭക്തരിൽ ഏറ്റവും
സൌമ്യൻ ദൈവദാസനായ മോശെ ആയിരുന്നു. എന്നാല്‍ തന്നിൽ വസിച്ചിരുന്ന
പാപം വരുത്തിയ കോപം എന്ന ദോഷം കനാനിൽ പ്രവേശിക്കുന്നതില്‍നിന്നും
അദ്ദേഹത്തെ തടഞ്ഞുകളഞ്ഞു. പാപം വരുത്തുന്ന ദോഷങ്ങൾ എത്ര
ദയനീയമാണ്?
മനുഷ്യര്‍ക്ക് വിടുതൽ (മോചനം) നല്കുന്നതിൽ മോശെയും
യേശുവും തങ്ങളുടെതായ ദൌത്യം വിജയകരമായി നിര്‍വ്വഹിച്ചവർ ആണ്.
ഒന്ന് മനുഷ്യഅടിമത്തവും മറ്റൊന്ന് പാപഅടിമത്തവും ആണെന്നുമാത്രം.
യഹോവയുടെ ഉദ്ദേശം ലക്ഷ്യമിടുന്നത് ക്രിസ്തുവിൽ വിശ്വസിക്കുന്ന
മനുഷ്യരെ മാത്രം നിത്യജീവനിലേക്ക് പ്രവേശിപ്പിക്കുക എന്നുള്ളതാണ്. ഇങ്ങനെയുള്ള
വിശ്വാസത്തിന്റെ നിഴല്‍രൂപം ധാരാളമായി
പഴയനിയമത്തിൽ കാണാൻകഴിയും.
ദൈവവും മനുഷ്യനും കുരിശിൽ സംഗമിക്കുന്ന മാര്‍ഗ്ഗമാണ് ക്രിസ്തുമാര്‍ഗ്ഗം അഥവാ വിശ്വാസമാര്‍ഗ്ഗം. പാപം സംബന്ധിച്ച് ഒരുമിച്ചു കുരിശിൽ മരിച്ചു ഉയിര്‍ത്തെഴുന്നേറ്റു ദൈവത്തോടൊപ്പം യാത്ര ചെയ്യുന്ന മാര്‍ഗ്ഗമാണത്. ഇമ്മാനൂവേൽ എന്ന പേരിന്റെ അർത്ഥം ദൈവം നമ്മോടുകൂടെ എന്നാകുന്നുവല്ലോ.
(പു.നി.മത്തായി 1:22.“കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. അവന്നു ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനൂവേൽ എന്നു പേർ വിളിക്കും” )
ഖുറാനിൽ എഴുതിയതുപോലെ മനുഷ്യനെ അധമനാക്കിയ ദൈവം മനുഷ്യൻ അധമനാക്കപ്പെടുന്നതിനുമുമ്പ് എപ്രകാരം ആയിരുന്നുവോ അതിലും ഉപരിയായി, സൃഷ്ടി (അടിമ) എന്നതിലും ഉപരിയായി ദൈവത്തിന്റെ ആത്മാവുള്ള ദൈവമകനായി വീണ്ടും ജനിപ്പിക്കുന്നു. മനുഷ്യനെ പാപത്തിലടച്ചുകളഞ്ഞ ദൈവംതന്നെ മനുഷ്യസാദൃശ്യമുള്ള സ്വന്തം ശരീരത്തിൽ ശിക്ഷ ഏറ്റെടുത്തു കുരിശിൽ മരിക്കുന്നു. അതിശയകരമായ ഈ ആലോചന മനുഷ്യബുദ്ധിയോ, ശാസ്ത്രമോ അംഗീകരിക്കുന്ന ഒന്നല്ല. സങ്കീര്ത്തനക്കാരൻ വര്‍ണ്ണിക്കുന്നത് ഇങ്ങനെയാണ്,
‘യഹോവ
തന്നെത്താൻ വെളിപ്പെടുത്തി
ന്യായവിധി നടത്തിയിരിക്കുന്നു; ദുഷ്ടൻ
സ്വന്തകൈകളുടെ പ്രവൃത്തിയിൽ കുടുങ്ങിയിരിക്കുന്നു.തന്ത്രിനാദം.സേല’.(പ.നി.സങ്കീര്‍ത്തനങ്ങൾ 9:16)
കൽപ്പനാലംഘനത്തിലൂടെ മനുഷ്യന് ലഭിച്ച നന്മതിന്മകളെക്കുറിച്ചുള്ള പൈശാചികഅറിവ്
മനുഷ്യനിൽ തകര്‍ക്കപ്പെട്ടു അവൻ പുതിയ
സൃഷ്ടിയായിത്തീരുന്നു. ഇതിലൂടെ ആദിയിലെ ദേഹിയായ ആദാമിലും ഉപരിയായി പിശാചിനാൽ
വഞ്ചിക്കപ്പെടാത്ത ക്രിസ്തുവിന്റെ
ആത്മാവുള്ളവനായി പുതിയദേഹി വിശ്വാസത്താൽ സത്യജീവിതം
നയിക്കുന്നതിനു
ഇടയാകുന്നു.
********
സത്യവേദപുസ്തകത്തിലെ ദൈവവിശ്വാസം.
പഴയനിയത്തിലെയും പുതിയനിയമത്തിലെയും
ദൈവവിശ്വാസം വ്യത്യസ്തമാണ്. ഉൽപ്പത്തിപ്പുസ്തകത്തിൽ നാം കാണുന്ന, കൽപ്പനകൾ ലഭിക്കാതിരുന്ന
മനുഷ്യര്‍ അദൃശ്യനായ ദൈവത്തെ അംഗീകരിച്ചു
വിശ്വസിച്ചു മഹത്വം കൊടുത്തു ജീവിച്ചിരുന്നു.
കൽപ്പനകൾ ഇല്ലാത്ത അവരുടെ
ജീവിതത്തിൽ പാപം
കണക്കിട്ടിരുന്നില്ല. എന്നാല്‍ കൽപ്പനകൾ ലഭിച്ചവർ ആകട്ടെ
പാപം ചെയ്തപ്പോഴും അനുതാപത്തെ ദൈവം ക്ഷമിച്ചിരുന്നു. കാരണം അവരിൽ പാപം വസിക്കുന്നു എന്നുള്ളത് ദൈവം
അറിയുന്നുണ്ട്. അനുതാപം ഇല്ലാത്ത ഹൃദയകാഠിന്യം ഉള്ള യിസ്രായേൽജനത്തെയാണ് ദൈവം ശിക്ഷിച്ചത്.
പുതിയനിയമത്തിലാകട്ടെ അനുതാപം
ദൈവം അംഗീകരിക്കുന്ന ഒന്നാണ്
എങ്കിലും തുടര്‍ച്ചയായുള്ള പാപജീവിതം ദൈവം ക്ഷമിക്കുന്നില്ല. പാപത്തിനു
കാരണമാകുന്ന പാപജഡം നീക്കപ്പെട്ട മനുഷ്യൻ തന്റെ
വിശ്വാസത്തിന്റെ ഫലം പുറപ്പെടുവിക്കുവാൻ നിയമിക്കപ്പെട്ടിരിക്കുന്നു.
യഹൂദമതം ഉള്‍പ്പെടെയുള്ള മതഗ്രന്ഥങ്ങളിൽനിന്നും വ്യത്യസ്തമായി
പുതിയനിയമത്തിൽ വിശ്വാസത്തിനു
ഒരു പുത്തൻ വ്യാഖ്യാനവും നല്കിയിരിക്കുന്നു. ഈ വിശ്വാസം നിലനില്ക്കുന്നതായ നന്മയുള്ള ജീവിതഫലം പുറപ്പെടുവിക്കുന്നതിനുള്ളതാണ്.
പാപജഡം നീക്കുന്നതിലൂടെ മനുഷ്യനെ നീതിമാന്
ആക്കുന്ന ക്രിയയാണ് അതിൽ നടക്കുന്നത്.
മനുഷ്യബുദ്ധിക്ക്
അംഗീകരിക്കാന്‍
കഴിയാത്തതായ യാതൊന്നും അതിൽ ഇല്ല.
‘ലോകവും അതിലുള്ളത് ഒക്കെയും
ഉണ്ടാക്കിയ ദൈവം സ്വര്‍ഗ്ഗത്തിനും ഭൂമിക്കും നാഥനാകകൊണ്ടു കൈപ്പണിയായ
ക്ഷേത്രങ്ങളിൽ വാസം
ചെയ്യുന്നില്ല. അവിടുന്ന് വല്ലതിനും
മുട്ടുള്ളവൻ എന്നപോലെ മാനുഷകൈകളാൽ ശുശ്രൂഷ ആവശ്യപ്പെടുന്നില്ല’.(അപ്പൊ. പൃവൃത്തികൾ 17:24,25)
ഇങ്ങനെയുള്ള ഈ ദൈവത്തെ മനുഷ്യൻ ആരാധിക്കേണ്ടത് ദൈവം ക്രിസ്തുവിലൂടെ നല്കുന്ന അവിടുത്തെ ആത്മാവിലും ക്രിസ്തുവിലും ആണ്.
(പു.നി.യോഹന്നാന് 4:23,24. 23. സത്യനമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. തന്നേ നമസ്കരിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കേണം എന്നു പിതാവു ഇച്ഛിക്കുന്നു.
24. ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.)
ക്രിസ്തുവിൽ വെളിപ്പെട്ടതായ
മനുഷ്യ പ്രകൃതിയിലേക്ക് മനുഷ്യൻ മാറുക
എന്നുള്ളതാണ് ദൈവതാല്പ്പര്യം. ആ
നിവൃത്തിയിലേക്കാണ് സുവിശേഷം (പാപപരിഹാരം, സദ്വാര്ത്ത) മനുഷ്യനെ
നയിക്കുന്നത്. വിശ്വാസത്തിലുള്ള ഈ മര്‍മ്മത്തെ സ്വീകരിക്കുവാനും
തള്ളിക്കളയുവാനും ദൈവം മനുഷ്യന് സ്വാതന്ത്ര്യം നല്കിയിരിക്കുന്നു. മനുഷ്യശാസ്ത്രത്തെ തകര്‍ക്കുന്നതാണ്
ദൈവശാസ്ത്രം.
(പു.നി.1 കൊരിന്ത്യർ 1:19-21. 19.“ജ്ഞാനികളുടെ ജ്ഞാനം ഞാൻ നശിപ്പിക്കയും ബുദ്ധിമാന്മാരുടെ ബുദ്ധി ദുർബ്ബലമാക്കുകയും ചെയ്യും” എന്നു എഴുതിയിരിക്കുന്നുവല്ലോ.
20. ജ്ഞാനി എവിടെ? ശാസ്ത്രി എവിടെ? ഈ ലോകത്തിലെ താർക്കികൻ എവിടെ? ലോകത്തിന്റെ ജ്ഞാനം ദൈവം ഭോഷത്വമാക്കിയില്ലയോ?
21. ദൈവത്തിന്റെ ജ്ഞാനത്തിൽ ലോകം ജ്ഞാനത്താൽ ദൈവത്തെ അറിയായ്കകൊണ്ടു വിശ്വസിക്കുന്നവരെ പ്രസംഗത്തിന്റെ ഭോഷത്വത്താൽ രക്ഷിപ്പാൻ ദൈവത്തിന്നു പ്രസാദം തോന്നി. )
സത്യവേദത്തിലെ ദൈവം ഏകനാണ്. അവിടുന്ന്
ആദിയിലെ ആദാമിനെപ്പോലെ മനുഷ്യരൂപത്തിൽ വെളിപ്പെട്ടപ്പോൾ പുത്രനായി
അവതരിച്ചു. അവിടുത്തെ ആത്മാവ് അവിടുന്നിലൂടെ
മനുഷ്യരിൽ വസിക്കേണ്ടുന്ന
പരിശുദ്ധാത്മാവ് ആയി. ഇത് ഏകത്തമാണ്. പുത്രനിൽ ദൈവം
വസിച്ചതുപോലെ മനുഷ്യരില്‍ ക്രിസ്തുവും
പരിശുദ്ധാത്മാവും വസിക്കുന്നത് ചട്ടപ്രകാരമുള്ള വിശ്വാസം സൂക്ഷിക്കുന്നവരില്‍ പൂര്‍ണ്ണജീവിതം
പുറപ്പെടുവിക്കുവാനാണ്.
മനുഷ്യജീവിതവ്യവസ്ഥയിൽ ദൈവം, ദേഹി, ദേഹം, എന്നീ
വ്യവസ്ഥകൾ കാണാൻകഴിയും.
സ്ത്രീ എന്നുള്ളത്
ദേഹിയുടെ പ്രതീകവും പുരുഷൻ എന്നുള്ളത് ദേഹത്തിന്റെ പ്രതീകവുമാണ്. ഒരു സ്ത്രീയുടെ
(ദേഹി) ജീവിതം ആദിയിൽ പിതാവിന്റെ (ദൈവം)
സംരക്ഷണയിലാണ്. ആ ബന്ധത്തിലാകട്ടെ പാപം (ലൈംഗികത) ഇല്ല. എന്നാല്‍ അവൾ
പിന്നീട് ഭര്‍ത്താവിന്റെ (പിശാചു,ദേഹം) സംരക്ഷണയിലേക്കു
മാറ്റപ്പെടുന്നു. ആ ബന്ധത്തിലാകട്ടെ പാപം (ലൈംഗികത) ഉണ്ട്. തുടര്‍ന്ന് ഭർത്താവിന്റെ മരണശേഷം
സ്ത്രീ (ദേഹി)തന് ജന്മം നല്കിയ പുത്രന്റെ (ക്രിസ്തു) സംരക്ഷണയിൻകീഴിലേക്ക് മാറ്റപ്പെടുന്നു.
(ഗലാത്യര്‍ 4:19. ക്രിസ്തു നിങ്ങളിൽ ഉരുവാകുവോളം ഞാൻ പിന്നെയും പ്രസവവേദനപ്പെടുന്നവരായ എന്റെ കുഞ്ഞുങ്ങളേ,)
അവിടെ അവള് പാപത്തിൽ (ലൈംഗികത)
നിന്ന് സ്വതന്ത്രമാക്കപ്പെട്ടു വിധവ (ദൈവത്തില്‍ ആശ്രയിക്കുന്നവൾ) ആയിത്തീരുന്നു.
ബുദ്ധിപരമായി ചിന്തിക്കുന്ന ഏവര്‍ക്കും ഈ മര്‍മ്മം സ്വീകരിച്ചു ദേഹം എന്ന ഭര്‍ത്താവില്‍നിന്നു
മരണത്തിലൂടെ സ്വാതന്ത്ര്യം പ്രാപിച്ചു
ദേഹിയെ പുത്രന്റെ സംരക്ഷണയിൻകീഴിലേക്ക് മാറ്റാവുന്നതാണ്. പിതാവിന്റെ സംരക്ഷണം, ഭര്‍ത്താവിന്റെ
സംരക്ഷണം, പുത്രന്റെ സംരക്ഷണം എന്നിങ്ങനെയാണല്ലോ സ്ത്രീയുടെ
ജീവിതക്രമം.
‘പുത്രന് നിങ്ങള്‍ക്കു സ്വാതന്ത്ര്യം വരുത്തിയാൽ നിങ്ങൾ സാക്ഷാൽ സ്വതന്ത്രർ ആകും’. (പു.നി.യോഹന്നാന് 8:36)
ദേഹികളെയെല്ലാം
പുത്രനായ യേശുക്രിസ്തുവിന്റെ സംരക്ഷണയിൻകീഴിലേക്ക് കൊണ്ടുവരുന്നതിന്റെ
നിഴൽരൂപമാണ് മനുഷ്യജീവിതക്രമം. വിശ്വസിക്കാം,രക്ഷ പ്രാപിക്കാം.
ദൈവത്തിനു ശാരീരികസന്താനം ഇല്ല. ശാരീരിക സന്താനം
എന്നുള്ളത് പാപം അല്ലെങ്കിൽ ജഡ വ്യവസ്ഥയാണ്.
മനുഷ്യജഡം പോലുള്ള ആത്മ രൂപമാണ് ക്രിസ്തു.
‘ജഡത്താൽ ജനിച്ചത്
ജഡമാണെന്നും ആത്മാവിനാൽ ജനിച്ചത്
ആത്മാവ് (ദേഹി) ആണെന്നും’ അവിടുന്ന് അരുളിച്ചെയ്തിട്ടുമുണ്ട്.(പു.നി.യോഹന്നാൻ 3:6)
അവിടുത്തെ ജനനം അത്ഭുതജനനമാണെന്ന്
ഖുറാനും സമ്മതിക്കുന്നുണ്ട്. ദൈവപ്രവൃത്തിയിലൂടെ ശുദ്ധമനുഷ്യനില്നിന്നു പൂര്‍ണ്ണസ്ത്രീ
ഉണ്ടാകുന്നതും ദൈവപ്രവൃത്തിയിലൂടെ കന്യകയിൽനിന്നു ശുദ്ധമനുഷ്യൻ ഉണ്ടാകുന്നതും ആദാമിലും ക്രിസ്തുവിലും കാണാം.അതിലൂടെയാണ്
മനുഷ്യ ജീവിതവും ക്രമപ്പെടുത്തിയിരിക്കുന്നത്. നമുക്ക് വിശ്വസിക്കാം. രക്ഷനേടാം………
നല്ലവനായ ആ ഗുരു ഉപമിച്ചതുപോലെ ഈ എഴുത്തുകാരനും ഉപമിക്കട്ടെ. മനുഷ്യജീവിതം ഒരു
ഉറക്കംപോലെ എന്തൊക്കെയോ സംഭവിക്കുന്ന ഒന്നാകുന്നു. ഉറക്കത്തിൽ സ്വപ്നം
കണ്ടു ഞെട്ടിയുണര്‍ന്നു അരുതാത്തത്
സംഭവിച്ചു എന്ന് പറഞ്ഞു വിലപിക്കുന്ന മനുഷ്യനെപ്പോലെ മനുഷ്യജീവിതം അരുതാത്തത് സംഭവിക്കുന്ന
ഒന്നാണ്. സ്വപ്നംപോലെ കഴിഞ്ഞ ജീവിതത്തിൽ
അരുതാത്തത് സംഭവിച്ചതോര്‍ത്തു അനുതപിക്കുക. ഉറക്കത്തിൽ സംഭവിക്കുന്നത്
സുബോധത്തിൽ സംഭവിക്കുന്നില്ലല്ലോ. സുബോധം
അനുതാപം എന്നിവയിലൂടെ ദൈവം ക്രിസ്തുവിലൂടെ ആഗ്രഹിക്കുന്നത് മാത്രം ജീവിതത്തിൽ
സംഭവിക്കട്ടെ.
ക്രിസ്തുവിൽ
സ്നേഹാദരങ്ങൾ…..
*******
ക്രിസ്തുവിന്റെ വ്യക്തിത്വം
അവിടുത്തെ വ്യക്തിത്വത്തെ
വ്യത്യസ്ത കോണുകളിലൂടെയാണ് സഭകൾ നോക്കിക്കാണുന്നത്.
അങ്ങനെ ചെയ്യുമ്പോള്‍ത്തന്നെ ആ കാര്യങ്ങൾ പഠിപ്പിക്കുന്നവരും പഠിപ്പിക്കാത്തവരും ആ
കൂട്ടത്തിൽ ഉണ്ട്. കത്തോലിക്കാസഭ പോലുള്ള
യാഥാസ്ഥിതികസഭകൾ അവിടുത്തെ ദൈവത്വത്തെ
മാത്രം പരാമർശിക്കുകയും മനുഷ്യത്വത്തെ
വിട്ടുകളയുകയും ചെയ്യുന്നുണ്ട്. പാപങ്ങള്‍ക്കുള്ള പരിഹാരം കുമ്പസാരം നല്കുന്നതുകൊണ്ട്
അവിടുത്തെ മരണത്തോടു അനുരൂപപ്പെടേണ്ടതിന്റെ ആവശ്യകത അവർ
പഠിക്കുന്നില്ല.
അതിനാല്‍ അവിടുത്തെ വ്യക്തിത്വത്തെ അവര്‍ക്ക്
പഠിപ്പിക്കേണ്ടതായി വരുന്നതുമില്ല. എന്നാല്‍
മറ്റു സഭയിലെ അംഗങ്ങൾ അവിടുത്തെ
വ്യക്തിത്വത്തെ പഠിക്കുന്നവരാണ്. അതിലാകട്ടെ മൂന്നു വിധത്തിലുള്ള അഭിപ്രായങ്ങൾ കാണാൻകഴിയും.
1.അവിടുന്ന്
മനുഷ്യനെപ്പോലുള്ളവന് ആയിരുന്നു.
2. അവിടുന്ന് പാപം
ചെയ്യാൻ കഴിയാത്ത പൂര്‍ണ്ണമനുഷ്യൻ ആയിരുന്നു.
3. അവിടുന്ന് പാപം ചെയ്യാൻ സാദ്ധ്യതയുള്ള
ജഡികമോഹങ്ങളെ മരിപ്പിച്ച ആളായിരുന്നു.
മാനുഷികനിരൂപണങ്ങൾ ഇവ്വിധം
ആയിരിക്കെ അവിടുന്ന് പാപം ഇല്ലാത്തവൻ ആണെന്നും
പാപം ചെയ്തിട്ടില്ലാത്തവൻ ആണെന്നും പാപം
അറിയാത്തവൻ ആണെന്നും പാപം ഒഴികെയുള്ള കാര്യങ്ങളിലാണ്
പരീക്ഷിക്കപ്പെട്ടതെന്നും വചനവ്യാഖ്യാതാക്കൾ രേഖപ്പെടുത്തിയിരിക്കുന്നു.
മുകളിൽ സൂചിപ്പിച്ച മൂന്ന് അഭിപ്രായങ്ങളിൽ രണ്ടാമത്
കാണുന്ന അഭിപ്രായമാണ് ശരിയായുള്ളത്. അവിടുന്ന് ന്യായപ്രമാണകൽപ്പനകളുടെ നീതി
പുറപ്പെടുവിച്ചു ജീവിച്ച നല്ല മനുഷ്യൻ ആയിരുന്നു.
കൽപ്പന അനുസരിച്ച് ജീവിച്ച ജീവിതം ആയിരുന്നില്ല
അവിടുത്തെത്. അവിടുന്ന് നിയമത്തിന്റെ കര്‍ത്താവ് ആയിരിക്കെ അതിന്റെ നീതി
മാത്രമാണ് അവിടുന്ന് ചെയ്തത്. അവിടുത്തെ കണ്ണുകള്‍ ഒരു ശിശുവിന്റെതുപോലെ
നിഷ്കളങ്കമായതായിരുന്നു. അതിനാലാണ്
അവിടുന്ന് പാപപരീക്ഷകളിൽ ഉൾപ്പെടാതെ ജീവിച്ചത്. മനുഷ്യജനനത്തില്നിന്നു
വ്യത്യസ്തമായുള്ള ജനനവും കാമക്രോധലോഭമോഹാദികൾ ഇല്ലാതെ
ജീവിക്കുവാൻ അവിടുത്തെ സഹായിച്ചു.
അവിടുന്നില്‍ കണ്ടതായ ഇത്തരത്തിലുള്ള പ്രത്യേകമായ ആ തനിമയിലേക്കു
വിശ്വാസവീര്യത്തിലൂടെ മനുഷ്യനും കടന്നുവരാവുന്നതാണെന്നു
അവിടുന്ന് പറഞ്ഞു. ദൈവവരം ലഭിക്കുന്നതിലൂടെ യുവതലമുറയ്ക്ക് തങ്ങളുടെ ബ്രഹ്മചര്യവും
കന്യകാത്വവും ദൈവത്തിനു സമർപ്പിച്ച് ഗുരുവിനെപ്പോലെ ആയിത്തീരാവുന്നതാണ്. കുടുംബസ്ഥര്‍ക്കും
സമാനമായ പൂർണ്ണതയുള്ള ജീവിതം
നയിക്കാവുന്നതാണ്.
“അഭ്യാസം തികഞ്ഞവൻ എല്ലാം
ഗുരുവിനെപ്പോലെ ആകും”. (പു.നി.മത്തായി10:25. പു.നി. ലൂക്കോസ്
6:40)
*******
സുവിശേഷം ആര്‍ക്കാണ് ബുദ്ധിക്കു നിരക്കാത്തത് ?
ലോകത്തിലുള്ള മഹാഭൂരിപക്ഷം ജനവും ഏതെങ്കിലുമൊരു
മതത്തിന്‍കീഴിൽ ജീവിക്കുന്നവർ ആകുന്നു.
നിരീശ്വരവാദികള്‍-യുക്തിവാദികള്‍- ചുരുക്കമേ ഉള്ളു. ഓരോരുത്തരും അവരവരുടെ
മതത്തെക്കുറിച്ച് ബാല്യംമുതൽ
പഠിക്കുന്നതിനാൽ അവർ പഠിക്കുന്നതാണ്
ശരിയായത് എന്ന് അവർ കരുതുന്നു. എന്നാല്‍
ആത്മീകതയെക്കുറിച്ചു വ്യക്തിപരമായി കൂടുതൽ
പഠിക്കുന്നവർ മറ്റു മതഗ്രന്ഥങ്ങളില്‍നിന്നും വേദം (അറിവ്) അന്വേഷിക്കുന്നു.
അപ്പോള്‍ മാത്രമേ തങ്ങളുടെ മതത്തിന്റെ അപൂര്‍ണ്ണത കണ്ടെത്താൻ അവര്‍ക്ക് കഴിയുന്നുള്ളു. എന്നാൽ തങ്ങൾ
സ്വീകരിച്ച മതം ഏറ്റവും ശരിയെന്നു കരുന്നവര്‍ക്ക് തങ്ങളുടെതായ മതചടങ്ങുകൾ തള്ളിക്കളഞ്ഞുകൊണ്ട് ക്രിസ്തു പാപപരിഹാരത്തിനു
നല്കിയ സാക്ഷ്യത്തിൽ വിശ്വസിക്കുക എന്നുള്ളത് ബുദ്ധിക്കു നിരക്കാത്തത് ആകുന്നു.
ക്രിസ്തുവിന്റെ സാക്ഷ്യത്തിലുള്ള മര്‍മ്മം വിശദീകരിക്കുമ്പോൾ അത്തരത്തിലുള്ളതായ മര്‍മ്മം
അവരുടെ ഗുരുക്കന്മാർ വിശദീകരിക്കാത്തതിനാൽ
അത് അവര്‍ക്ക്
ഭോഷത്വമായിത്തീരുന്നു. തന്നെ അനുഗമിക്കാൻ ഇച്ഛിക്കുന്ന ഏതൊരുവനും തന്റേതായ മതസങ്കൽപ്പങ്ങൾ
ത്യജിക്കുവാനും കുരിശുമായി തന്നെ അനുഗമിക്കുവാനും ബാദ്ധ്യതയുണ്ട് എന്ന് യേശു അരുളിച്ചെയ്തു.
എന്നാല്‍ ഇത് അക്ഷരീയമായി ചെയ്യുന്നതിന്
ക്രിസ്തീയത മനുഷ്യനെ പ്രബോധിപ്പിക്കുന്നില്ല.
ക്രിസ്തീയതയിലുള്ള എല്ലാ
പിരിവുകളും ഓരോരോ മതങ്ങൾ ആകുന്നു. അതിനാല്‍ത്തന്നെ വിശ്വാസമാര്ഗ്ഗത്തെ അംഗീകരിക്കുവാൻ
അവർ തയ്യാറാകുന്നില്ല. മാത്രവുമല്ല, ഓരോ മതത്തിനും അനേകം നേതാക്കന്മാർ ഉണ്ടാകുന്നതും
സ്ഥാനമാനങ്ങൾ ലഭിക്കുന്നതും ഐക്യത്തെതകര്ക്കുന്നതിനുള്ള
പിശാചിന്റെ ലക്ഷ്യവുമാണ്. ഇത്തരത്തിലുള്ള
ക്രിസ്തീയ സഭകളുളള ലോകമാണ്
ഇന്നത്തെ ക്രൈസ്തവലോകം.
‘
ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനില്ക്കാതെ അതിർകടന്നുപോകുന്ന
ഒരുത്തനും ദൈവം ഇല്ല’. (പു.നി.2യോഹന്നാന്
9)
*******
ക്രിസ്തീയ വിശ്വാസത്തിന്റെ ഭാഗമായ സ്നാനത്തെക്കുറിച്ചു
അല്‍പ്പം
കാര്യങ്ങൾ.
വിവിധ മതങ്ങളുടെ ഒരു മുഖ്യമായ ആശയമാണ് സ്നാനം എന്നുള്ളത്. മിക്കവാറും എല്ലാ ജീവികളും ജലത്തില്‍ സ്നാനപ്പെടുന്നതായി കാണാം. ശരീരത്തെ പൂര്‍ണ്ണമായി വെള്ളത്തില്‍ മുക്കുന്നതിലൂടെ ഒരു ആശ്വാസം അതിലൂടെ ലഭിക്കുന്നതായും കാണാം. ഉഷ്ണിക്കുന്നവന് ആശ്വാസം ലഭിക്കുമ്പോള്‍ അഴുക്കുപറ്റിയവന് ശുദ്ധീകരണം വരുന്നതായും അതില്‍ കാണാം. എന്നാല്‍ പഴയനിയമപ്പുസ്തകത്തില് രാജാക്കന്മാരുടെ രണ്ടാം പുസ്തകം അഞ്ചാം അദ്ധ്യായത്തില്‍ കുഷ്ഠരോഗം സുഖമാക്കപ്പെട്ട ഒരു മനുഷ്യനെക്കുറിച്ച് എഴുതിയിട്ടുണ്ട്.
‘അവന് ചെന്ന് ദൈവപുരുഷന്റെ
വചനപ്രകാരം യോര്‍ദ്ദാനിൽ ഏഴു പ്രാവശ്യം മുങ്ങി; അവന്റെ ദേഹം ചെറിയ ബാലന്റെ
ദേഹം പോലെ ആയി; അവന് ശുദ്ധനായ്തീര്‍ന്നു’. (പ.നി.2 രാജാക്കന്മാര് 5:14)
ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങൾ ഇന്ന് കാണുക വിരളമാണ്. എന്നാല്‍ കുഷ്ഠരോഗം പോലുള്ള പാപം കഴുകപ്പെടുക എന്നുള്ളതാണ് ഇതിന്റെ പൊരുളായി
പുതിയനിയമം കാണിച്ചുതരുന്നത്.
പുതിയനിയമപ്പുസ്തകത്തില്‍ രണ്ടു വിധത്തിലുള്ള സ്നാനം കാണാന്‍കഴിയും.
(1). യോഹന്നാന്‍സ്നാപകൻ നല്കിയ മാനസാന്തരസ്നാനം.
മാനസാന്തരം എന്ന വാക്കിനു മനസ്സിനുണ്ടാകുന്ന സ്ഥാനമാറ്റം എന്ന് പറയാം. നിലവില്‍ നില്ക്കുന്ന സ്ഥാനത്തുനിന്നു മറ്റൊരു സ്ഥാനത്തേക്ക് മാറുന്നു എന്നും പറയാം . യോഹന്നാന് നല്കിയ സ്നാനത്തിലൂടെ, തങ്ങളുടെ പാപങ്ങൾ ഏറ്റു പറയുന്നതിലൂടെ, അവര്‍ യേശുവിനെ അറിയുവാന്‍ തക്കവിധത്തിലേക്ക് തങ്ങളുടെ മനസ്സിനെ ഉയര്‍ത്തുന്നു.
(പ.നി.സങ്കീര്‍ത്തനങ്ങൾ 25:1 യഹോവേ, നിങ്കലേക്കു ഞാൻ മനസ്സു ഉയർത്തുന്നു;)
പാപിയായ മനുഷ്യന്റെ മനസ്സും ഏറ്റുപറച്ചിലിലൂടെ
കഴുകപ്പെട്ട മനസ്സും ഇവിടെ കാണാം. സത്യത്തില്‍ വ്യക്തിയുടെ മനസ്സിന്റെ സ്ഥാനമാറ്റം ഇവിടെ കാണാം.
പു.നി.മര്‍ക്കോസ് ഒന്നിന്റെ പതിനഞ്ചാം വാക്യം ഇങ്ങനെ പറയുന്നുണ്ട്.
‘മാനസാന്തരപ്പെട്ട്
സുവിശേഷത്തിൽ വിശ്വസിക്കുക’.
മനുഷ്യനു മാനസാന്തരസ്നാനം എന്നുള്ളത്
സുവിശേഷത്തിൽ വിശ്വസിക്കുന്നതിനുള്ള ആദ്യപടിയാണ്. മാനസാന്തര സ്നാനത്തിനു വിധേയപ്പെടുന്ന മനുഷ്യന് യേശു നല്കുന്ന പാപപരിഹാരം എപ്രകാരമുള്ള ഒന്നാണെന്ന്
അറിഞ്ഞുകഴിയുമ്പോൾ, അത് വിശ്വാസത്താലുള്ള ഒന്നാണെന്ന് വെളിപ്പെടുമ്പോൾ മരണത്തിലൂടെ ലഭിക്കുന്ന പാപപരിഹാരത്തിന്റെ
പ്രതീകമായി ആ മനുഷ്യന് വിശ്വാസസ്നാനം സ്വീകരിക്കുന്നു. ഇത് പിതാവ് പുത്രന് പരിശുദ്ധാത്മാവ് എന്ന ഏക നാമത്തിലോ
യേശുവിന്റെ നാമത്തിലോ സ്വീകരിക്കാവുന്നതാണ്. ഈ സ്നാനത്തിലൂടെ പാപത്തിനു കീഴ്പ്പെടാത്ത ഒരു പുതിയ മനുഷ്യനെ ദേഹിയില്‍ (ആത്മാവില്‍) ജനിപ്പിക്കുകയാണ് വചനം ചെയ്യുന്നത്. അപ്പൊസ്തലനായ പൗലൊസ് ഇതിനെ ഇങ്ങനെ വ്യാഖ്യാനിക്കുന്നു…
പു.നി.റോമര്‍ 6:6,7.‘നാം ഇനി പാപത്തിനു അടിമപ്പെടാതവണ്ണം പാപശരീരത്തിനു നീക്കം വരേണ്ടതിനു നമ്മുടെ പഴയ മനുഷ്യന് അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്ന് നാം അറിയുന്നു. അങ്ങനെ മരിച്ചവന് പാപത്തില്‍നിന്നു സ്വാതന്ത്ര്യം പ്രാപിച്ചിരിക്കുന്നു’.
മനുഷ്യര്‍ ആരുംതന്നെയും ക്രിസ്തുവിനോടൊപ്പം ക്രൂശിക്കപ്പെടുന്നില്ല. എന്നാല്‍ സ്നാനം എന്ന പ്രതീകത്തിലൂടെ മരണവും അടക്കവും ഉയിര്‍പ്പിക്കപ്പെടുന്ന
അവസ്ഥയും മനുഷ്യന് വിശ്വാസത്താൽ ലഭിക്കുന്നു.
പാപി എന്നുള്ള സ്ഥാനത്തുനിന്നു മാറ്റപ്പെട്ടു
അവന് നീതിമാന് എന്നുള്ള സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുന്നു.
പാപി …….>സ്നാനം ……..>നീതിമാന്
ക്രിസ്തുവിനെ അറിയുവാനാണു യോഹന്നാന് സ്നാനം നല്‍കിയത്. ഇതേ രീതിതന്നെ ഓരോ മനുഷ്യനും ഇന്നും സ്വീകരിച്ചുകൊണ്ട് വേണം യേശുവിനെക്കുറിച്ച് കേള്‍ക്കുവാൻ. എന്നാല്‍ പാപമോചനത്തെക്കാള്‍ വലുതായി ലോകത്തെ സമ്പാദിക്കാനാണ് സുവിശേഷം എന്നുള്ളതിനെ മനുഷ്യര്‍ ഇന്ന് കാണുന്നത്. അതിനാല്‍ വിശ്വാസസ്നാനം പോലും ആവശ്യമില്ലെന്നു വാദിക്കുന്നവര്‍ ഇവിടെ ഉണ്ട്. ശിശുക്കള്‍ക്കു പാപബോധമില്ല. മുതിര്‍ന്നവരുടെ
ഒരു നിരയായിരുന്നു
യോഹന്നാന്‍സ്നാപകൻ കണ്ടത്. പാപബോധമുള്ള മുതിര്‍ന്ന ഏതൊരു മനുഷ്യനും സ്നാനം സ്വീകരിക്കണമെന്നുള്ളതാണ് ദൈവതാല്പ്പര്യം. അതിനാൽ ഇക്കാലങ്ങളിലുള്ളവർ മാനസാന്തരപ്പെട്ടു
വിശ്വാസസ്നാനം സ്വീകരിക്കേണ്ടതാണ്. ശിശുക്കള്‍ വളര്‍ന്നു പാപബോധം ആകുംവരെ നനമതിന്മകളുടെ
തിരിച്ചറിവില്‍ അവരെ വളര്‍ത്താം. മനുഷ്യര്‍ എല്ലാവരുംതന്നെയും ആദാമ്യസന്തതികളും പിശാചിന്റെമക്കളുമാണ്. അതിനാലാണ്
“അവനെ കൈക്കൊണ്ട് അവന്റെ
പാപപരിഹാര അധികാരത്തിൽ വിശ്വസിച്ചു ദൈവമക്കള് ആകുവാന്‍”
(യോഹന്നാന് 1:12. അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു. )
വചനം മനുഷ്യനെ ക്ഷണിക്കുന്നത്. മനുഷ്യന് ജന്മനാ ദൈവമക്കള് ആണെങ്കിൽ വീണ്ടും ഒരിക്കല്‍ എന്തിനു ദൈവമക്കള് ആകണം? മനുഷ്യജന്മം പാപം കൂടിച്ചേര്‍ന്ന ഒന്നാകുന്നു. ആ പാപവുമായിട്ടുള്ള ബന്ധം വേർപെടുത്തുകയാണ് ക്രിസ്തു ചെയ്യുന്നത്. ഇങ്ങനെ
വിശ്വാസസ്നാനത്തിനുശേഷം ദൈവത്താല്‍ത്തന്നെ അടയ്ക്കപ്പെട്ട സ്ഥാനത്തുനിന്ന് അവന്
ഉദ്ധരിക്കപ്പെടുന്നു. എന്നാല്‍
സ്നാപകയോഹന്നാന്
ജന്മനാ പരിശുദ്ധാത്മാവിനാല്‍
നിറയപ്പെട്ടവൻ ആകുന്നു എങ്കിലും ക്രിസ്തുവിലൂടെയുള്ള പാപപരിഹാരം വിശ്വാസത്താല്‍ ലഭിച്ചിട്ടില്ലാത്തവൻ ആകുന്നു. അതിനാല്‍ അദ്ദേഹം
ദൈവരാജ്യത്തിൽ ചെറിയവൻ ആയിരിക്കും.
(പു.നി.മത്തായി 11:11. സത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാൻ സ്നാപകനെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല; സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. )
(2) വിശ്വാസസ്നാനം.
പാപിയായ മനുഷ്യന് ക്രിസ്തുവിനോടുകൂടെ മരിച്ചു അടക്കപ്പെട്ടു ഉയിര്ത്തെഴുന്നേല്ക്കുന്നതിന്റെ പ്രതീകം ആണത്. മനുഷ്യന്റെ മരണപുനരുത്ഥാനങ്ങള്‍ അക്ഷരീയമല്ലാത്തതും ഉപമയും അതിനാല്‍ വിശ്വാസവും ആകുന്നു. ഉയിര്‍ത്തെഴുന്നേറ്റ
മനുഷ്യൻ ജീവന്റെ
പുതുക്കത്തിൽ നടക്കുന്നതിനാണെന്നു വചനം സാക്ഷ്യമാണ്.
(പു.നി.റോമര്‍ 6:4,5 . 4. അങ്ങനെ നാം അവന്റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിന്നു തന്നേ.
5. അവന്റെ മരണത്തിന്റെ സാദൃശ്യത്തോടു നാം ഏകീഭവിച്ചവരായെങ്കിൽ പുനരുത്ഥാനത്തിന്റെ സാദൃശ്യത്തോടും ഏകീഭവിക്കും. )
ജീവന്റെ പുതുക്കത്തിൽ നടക്കുവാന്‍ സഹായിക്കുന്ന വിശ്വാസജീവിതം
പാപരഹിതജീവിതമാര്ഗ്ഗമാണ്.
*******
യേശുവിന്റെ സ്നാനം.
വിശ്വാസികളുടെ ഇടയില്‍ ഈ സ്നാനത്തെക്കുറിച്ചു വിവിധങ്ങള്‍ ആയ വെളിപ്പാടുകള്‍ ഉണ്ട്. മനുഷ്യര്‍ക്ക് സ്നാപകയോഹന്നാന്റെ സ്നാനത്തിലൂടെ മനസ്സു മാറ്റപ്പെട്ടതുപോലെ യേശുവിന്റെ മനസ്സു ദൈവമനസ്സായി ഉയർത്തപ്പെടുകയായിരുന്നു അതിലൂടെ ചെയ്തത്. മനുഷ്യപദ്ധതിയിൽ പങ്കുകാരനാകുന്ന ദൈവം പാപം (ലൈംഗികത)
ഒഴികെ മറ്റുള്ളതിൽ തീര്‍ത്തും
മനുഷ്യനെപ്പോലെ ആകുന്നു. ഖുറാന് വ്യാഖ്യാതാക്കൾ ആക്ഷേപിക്കുന്നതുപോലെ സ്ത്രീയില്‍നിന്നു ജനിക്കുന്നത് അപമാനമല്ല. അവര്‍ക്ക് സ്ത്രീ ദുശ്ശകുനമാണ്.
വചനപ്രകാരം ആത്മികമായി, ഒരു സ്ത്രീയും സ്ത്രീക്കുള്ള രണ്ടു സ്തനങ്ങൾ എന്നുള്ളതും ദേഹിയുടെയും പൂര്‍ണ്ണമായ രക്ഷയുടെയും പ്രതീകങ്ങൾ (വിശ്വാസത്താലുള്ള സല്പ്രവർത്തികൾ) ആകുന്നു. ഭൌതികമായി സ്ത്രീ എന്നുള്ളത് ഭാര്യയും സ്തനങ്ങള്‍ ശിശുവിന്റെ ഭക്ഷ്യസ്രോതസ്സും
ആകുന്നു. സ്തനങ്ങൾ നുകരുന്ന ശിശുവിനു അത് ഒരിക്കല്‍ നീതിയും എന്നാൽ പിന്നീട് അനീതിയും ആകുന്നു. രക്ഷയുടെ അടയാളമുള്ള ദേഹികളെ (വിശ്വാസത്താലുള്ള
സല്പ്രവർത്തികൾ) യേശു സ്വന്തമാക്കും. അങ്ങനെയുള്ള പാപം ഇല്ലാത്ത അവസ്ഥയാണ് മനുഷ്യനിലെ പാപത്തിലൂടെ ദൈവം മനുഷ്യര്‍ക്ക് കാണിച്ചുകൊടുക്കുന്നത്. മുപ്പതു വയസ്സു വരെയും പൂർണ്ണ മനുഷ്യവ്യക്തിത്വത്തിലാണ് യേശു ജീവിച്ചത്. ന്യായപ്രമാണത്തിന്റെ നീതി പുറപ്പെടുവിക്കാന്‍ കഴിയുന്ന മനസ്സും ശരീരവും ആണത്.എന്നാൽ ആ സ്ഥാനത്തുനിന്ന് ദൈവമനസ്സു ലഭിക്കുന്ന സ്ഥാനത്തേക്ക് യേശു ഉയർത്തപ്പെട്ടു. മനുഷ്യസ്നാനത്തിലൂടെ പാപമനുഷ്യവ്യക്തിത്വം പൂര്ണ്ണമനുഷ്യവ്യക്തിത്വത്തിലേക്കു
മാറ്റപ്പെടുന്നതുപോലെ യേശുവിന്റെ
സ്നാനത്തിലൂടെ പൂര്ണ്ണമനുഷ്യവ്യക്തിത്വം
പൂര്ണ്ണദൈവ വ്യക്തിത്വത്തിലേക്കു മാറ്റപ്പെട്ടു. മനുഷ്യനുള്ള നീതി തന്നെയാണ് ക്രിസ്തുവിനും ബാധകമാകുന്നത്. അമ്മയില്‍നിന്നു ജനിക്കുന്ന മനുഷ്യൻ ഒരിക്കല്‍ മരിച്ചു പിന്നെ ന്യായവിധിയിലേക്ക് പോകുന്നതുപോലെ യേശുവിനും അത് ബാധകമാണ്.
ഉപമ എന്നുള്ളത് അതാണല്ലോ. രാജാവിന്റെ മുഖവും സൂര്യനും വ്യത്യസ്തങ്ങൾ ആകുന്നുവല്ലോ?
അങ്ങനെ ഒരു മനുഷ്യനായ യേശുവിനെ ദൈവം എന്നുള്ള
നിലയിലേക്ക് ഉയര്‍ത്തുവാൻ മനുഷ്യനെ ദൈവം അനുവദിക്കുന്നു. പ്രിയ പൈതലേ യേശുവിനെ ദൈവം എന്നുള്ള നിലയിലേക്ക് ഉയര്‍ത്തുവാൻ നിങ്ങള്‍ ഇഷ്ടപ്പെടുന്നുവോ? പാപങ്ങള്‍ ഏറ്റു പറഞ്ഞു അവിടുത്തെക്കുറിച്ചു പഠിക്കൂ. സ്നാനം സ്വീകരിക്കൂ. നിങ്ങളും ഉയർത്തപ്പെടൂ. നീതിമാനായി ജീവിക്കൂ. ഈ വാക്യം വയിക്കൂ….
‘നമുക്ക് ഒരു
ചെറിയ പെങ്ങള് ഉണ്ട്;
അവള്‍ക്കു സ്തനങ്ങൾ വന്നിട്ടില്ല; നമ്മുടെ
പെങ്ങള്‍ക്ക് കല്യാണം പറയുന്ന നാളിൽ നാം അവള്‍ക്കു
വേണ്ടി എന്ത് ചെയ്യും’?(പ.നി. ഉത്തമഗീതം
8:8)
പ്രിയ സ്നേഹിതാ ആത്മമണവാളന് ആകുന്ന ക്രിസ്തു കാന്തയെ ചേര്‍ക്കുവാൻ വരുമ്പോള്‍
നിങ്ങളെ ചേര്ക്കുവാന്തക്കവണ്ണം നിങ്ങളിൽ രക്ഷയുടെ അടയാളം കണ്ടു അവിടുന്ന്
വിവാഹ നിശ്ചയം ചെയ്തിരുന്നോ എന്ന് പരിശോധിക്കുക.
‘നമുക്ക് ഒരു
ശിശു ജനിച്ചിരിക്കുന്നു; നമുക്ക് ഒരു മകന് നല്കപ്പെട്ടിരിക്കുന്നു;
ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി,
വീരനാം ദൈവം, നിത്യപിതാവു, സമാധാനപ്രഭു എന്നു പേര് വിളിക്കപ്പെടും. (പ.നി. യെശയ്യാവ്
9:6)
ശിശുവായി വളര്‍ന്ന, അനുസരണമുള്ള
മകനായി ജീവിച്ച, സകലത്തിലും ആധിപത്യമുള്ള അത്ഭുതമന്ത്രിയായ, വീരനാം ദൈവമായ, നിത്യപിതാവായ, സമാധാനപ്രഭുവിനോട്
ചേരുവാന്‍ അവിടുത്തെ ആലോചനക്കു കീഴടങ്ങാൻ മനസ്സുള്ളവന് ഭാഗ്യവാന്.
**********
പട്ടുവസ്ത്രവും ആഭരണങ്ങളും ആവശ്യമോ?
പാപമുള്ള ജീവിതത്തിനു കാരണം
പാപശരീരം ആകുന്നതുകൊണ്ട് അങ്ങനെയുള്ള പാപശരീരം അലങ്കരിക്കുന്നത് മറ്റുള്ളവർ മോഹിക്കുന്നതിനു
ഇടയാകുന്നതിനാല്‍ മറ്റുള്ളവര്‍ക്ക്
‘ഇടര്‍ച്ച വരുത്തുന്ന മനുഷ്യന്നു
അയ്യോ കഷ്ടം.അവന്റെ
കഴുത്തിൽ വലിയോരു തിരികല്ലു കെട്ടി അവനെ സമുദ്രത്തിന്റെ
ആഴത്തിൽ താഴ്ത്തിക്കളയുന്നത് അവന്നു നന്ന്’.(പു.നി. മത്തായി
18:6,7)
*******
ത്രിത്വ മര്‍മ്മം
ബൈബിള്‍
(സത്യവേദം)പറയുന്നത് അനുസരിച്ച് ദൈവത്തിന്റെ
സ്വരൂപത്തിൽ ആണ് മനുഷ്യൻ
സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.
(പ.നി. ഉൽപ്പത്തി 1:27. ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു. )
ഇതിനെ
ദൈവസാദൃശം എന്നും പറയാം. ഒന്നിനോട് ഒന്ന് സാദൃശം പറയുന്നത് ഉപമയാണ്. (ദൈവത്തെപ്പോലെയാണ്
മനുഷ്യൻ. അതിനാല്‍
മനുഷ്യനെപ്പോലെയായിരുന്നു യേശുവും.) യേശു എല്ലാ കാര്യങ്ങളും ഉപമകളിലൂടെയാണ്
അരുളിച്ചെയ്തിട്ടുള്ളത്.
(പു.നി. മത്തായി 13:35 “ഞാൻ
ഉപമ പ്രസ്താവിപ്പാൻ വായ്തുറക്കും; ലോകസ്ഥാപനം
മുതൽ ഗൂഢമായതു ഉച്ചരിക്കും” എന്നു
പ്രവാചകൻ പറഞ്ഞതു നിവൃത്തിയാകുവാൻ സംഗതിവന്നു. )
തിരുവചനവെളിപ്പാട്
അനുസരിച്ച് മനുഷ്യനിൽ രണ്ടു
വ്യക്തികൾ ഉണ്ട്. ദേഹം, ദേഹി
എന്നുള്ളത് ആണത്. ആദാം സുന്ദരരൂപത്തിൽ നിര്‍മ്മിക്കപ്പെട്ടു.
അത് ദേഹി അഥവാ ആത്മാവ് ആയിരുന്നു. ആദാം പിശാചിനോട് കൂട്ട് കൂടിയപ്പോൾ അവൻ അധമൻ ആക്കപ്പെട്ടു.(ആദാം
ഹവ്വാ എന്നിവർ ദേഹത്തിന്റെയും ദേഹിയുടെയും പ്രതീകങ്ങൾ ആകുന്നു.
അവര്‍ രണ്ടു വ്യക്തികൾ ആയിരിക്കുമ്പോൾത്തന്നെ അവരുടെ പേര് ആദാം എന്നാകുന്നു.
(പ.നി. ഉൽപ്പത്തി 5:2. സൃഷ്ടിച്ച നാളിൽ അവരെ അനുഗ്രഹിക്കയും അവർക്കു ആദാമെന്നു പേരിടുകയും ചെയ്തു.).
പിശാച് ദേഹിയോടൊപ്പം ദേഹത്തിൽ വസിക്കുന്നു എന്നും പറയാം. (ദൈവമനുഷ്യനും പിശാചും ഒരുമിച്ചു വസിക്കുന്നു.ആത്മാവ്+പിശാചു)
(ഖുറാന്
അദ്ധ്യായം 95. സൂറത്തുത്തീൻ 4,5)
ഭാര്യയും ഭര്‍ത്താവും ഭര്ത്തൃനിയമത്താൽ ബന്ധിപ്പിക്കപ്പെട്ടതുപോലെ ദേഹിയും ദേഹവും ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നതു പാപത്തിന്റെ നിയമത്താൽ ആകുന്നു. ഭര്ത്തൃനിയമത്തിൻകീഴിൽ സ്ത്രീ മക്കള്‍ക്ക് ജന്മം നല്കുന്നതുപോലെ പാപത്തിന്റെ നിയമത്തിൻകീഴിൽ ദേഹി പാപസ്വഭാവങ്ങൾ പുറപ്പെടുവിക്കുന്നു.(ഭാര്യക്കു ഭര്‍ത്താവിന്റെ കുഞ്ഞിനു ജന്മം നല്കാൻ മാത്രമേ അധികാരമുള്ളു. അതുപോലെ ദേഹിക്കു പാപത്തിന്റെ സ്വഭാവം പുറപ്പെടുവിക്കുവാൻ മാത്രമേ അധികാരമുള്ളു. മക്കള്‍ക്ക് ജന്മം നല്കുന്ന ബന്ധത്തിൽനിന്ന് സ്ത്രീ സ്വാതന്ത്ര്യം നേടുന്നത് ഭര്‍ത്താവ് മരിക്കുമ്പോളാകുന്നു സംഭവിക്കുന്നത്. അതുപോലെ പാപത്തിനു ജന്മം നല്കുന്ന ബന്ധത്തിൽനിന്ന് ദേഹി സ്വാതന്ത്ര്യം നേടുന്നത് ദേഹം (പാപം, പിശാചു) മരിക്കുമ്പോളാകുന്നു സംഭവിക്കുന്നത്.
മനുഷ്യദേഹിയും ദേഹവും പാപം നിമിത്തം മരണത്തിനു വിധിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ജീവിച്ചിരിക്കുമ്പോൾത്തന്നെ ഈ മരണശിക്ഷ പാപത്തിനുവേണ്ടി മരിച്ച ക്രിസ്തുവിനോടൊപ്പം ഏറ്റെടുക്കുന്നവൻ ചീത്തക്കള്ളനെപ്പോലെ ദേഹം മരിക്കുകയും തള്ളപ്പെടുകയും നല്ലകള്ളനെപ്പോലെ ഏറ്റുപറഞ്ഞുകൊണ്ട് ദേഹി രക്ഷിക്കപ്പെടുകയും ചെയ്യുന്നു. ഭര്‍ത്താവു മരിച്ചു ഭാര്യ വേറെ ഒരുവന് ആയിത്തീര്‍ന്നു മക്കള്‍ക്ക് ജന്മം നല്കുന്നതുപോലെ പാപം മരിച്ചു ദേഹി ക്രിസ്തുവിന്റെത് ആയിത്തീര്‍ന്നു ദിവ്യസ്വഭാവത്തിനു ജന്മം നല്കുന്നു. (പിശാചും ദേഹിയും പാപത്തിന്റെ നിയമത്താൽ ബന്ധിപ്പിക്കപ്പെട്ടതുപോലെ ക്രിസ്തുവും ദേഹിയും സ്നേഹത്തിന്റെ നിയമത്താൽ അതായത് പരിശുദ്ധാത്മാവിനാൽ ബന്ധിക്കപ്പെടുന്നു.
ദേഹത്തിന്റെ (പാപം) മരണം ക്രിസ്തുവിനോടൊപ്പം ആയിരിക്കട്ടെ എന്നുള്ളതാണ് ദൈവമര്‍മ്മം. മുറിവ് ഉണ്ടാക്കിയവന് മുറിവ് കെട്ടുന്നതുപോലെയാണ് ദൈവം ചെയ്യുന്നത്. മനുഷ്യനെ അധമൻ ആക്കിയവൻ അതിനുള്ള ശിക്ഷ ഏറ്റെടുത്തു എന്നതിൽ തെറ്റൊന്നും ഇല്ല. പാപത്തിൽ അടച്ച ദൈവം തന്നെത്താൻ വെളിപ്പെടുത്തിക്കൊണ്ട് പാപത്തിന്റെ ന്യായവിധി ഒരു ശിക്ഷയായി കുരിശിൽ നിര്‍വ്വഹിക്കുന്നു.
(പ.നി. സങ്കീര്‍ത്തനങ്ങൾ 9:16. യഹോവ തന്നെത്താൻ വെളിപ്പെടുത്തി ന്യായവിധി നടത്തിയിരിക്കുന്നു; ദുഷ്ടൻ സ്വന്തകൈകളുടെ പ്രവൃത്തിയിൽ കുടുങ്ങിയിരിക്കുന്നു. തന്ത്രിനാദം. സേലാ. )
അതാണ് യേശുവിന്റെ
മരണവും പാപത്തിനുള്ള ന്യായവിധിയും. അതിലൂടെ മനുഷ്യവര്‍ഗ്ഗം നീതീകരിക്കപ്പെട്ടു.
മുകളില്‍ എഴുതിയത് ഒന്നും ആരുടെയും മനുഷ്യബുദ്ധി അംഗീകരിക്കുന്ന ഒന്നല്ല.
ദൈവംതന്നെ ബുദ്ധിയെ തുറക്കട്ടെ. ബുദ്ധിക്കു നിരക്കാത്തതു വിശ്വസിക്കാൻ കഴിയട്ടെ.
രക്ഷ പ്രാപിക്കട്ടെ.
(പു.നി.1കൊരിന്ത്യർ 1:21. ദൈവത്തിന്റെ ജ്ഞാനത്തിൽ ലോകം ജ്ഞാനത്താൽ ദൈവത്തെ അറിയായ്കകൊണ്ടു വിശ്വസിക്കുന്നവരെ പ്രസംഗത്തിന്റെ ഭോഷത്വത്താൽ രക്ഷിപ്പാൻ ദൈവത്തിന്നു പ്രസാദം തോന്നി. ).
ഭാര്യയും
ഭര്‍ത്താവും ഭര്ത്തൃനിയമത്താൽ ബന്ധിപ്പിക്കപ്പെട്ടപ്പോൾ മുതൽ വചനപ്രകാരം
അവര്‍ ഒരു ദേഹം ആയിത്തീര്‍ന്നിരിക്കുന്നു.
(പ.നി. ഉൽപ്പത്തി 2:24.അതുകൊണ്ടു പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഏക ദേഹമായി തീരും. )
അതുപോലെ ദേഹിയും ദേഹവും പാപത്തിന്റെ നിയമത്താൽ ബന്ധിപ്പിക്കപ്പെട്ട് ഒരു ദേഹമായി കാണപ്പെടുന്നു.
(പ.നി. ഉൽപ്പത്തി 5:2 .സൃഷ്ടിച്ച നാളിൽ അവരെ അനുഗ്രഹിക്കയും അവർക്കു ആദാമെന്നു പേരിടുകയും ചെയ്തു. )
എന്നാൽ ഇങ്ങനെയുള്ള ഒരു ദേഹത്തിൽ രണ്ടു വ്യക്തികൾ ഉള്ളതുപോലെ മനുഷ്യനെപ്പോലെയുള്ള ദൈവത്തിലും രണ്ടു വ്യക്തികൾ ഉണ്ട്.
ഭാര്യയും ഭര്‍ത്താവും നയിക്കപ്പെടുന്നത് ഭര്ത്തൃനിയമത്താൽ ആയിരിക്കുമ്പോൾ ഒരു ആത്മാവിൽ ആകുന്നു ജീവിക്കേണ്ടത്. അത് ഭര്‍ത്താവിന്റെയും ഭാര്യയുടെയും മാനുഷാത്മാവാണ്.
(1)ദേഹി+ദേഹം+പിശാചിന്റെനിയമം+(മാനുഷാത്മാവ്
)——> പാപസ്വഭാവം
(2)ഭാര്യ+ഭര്‍ത്താവ്+ഭര്ത്തൃനിയമം+(ലൈംഗികബന്ധം) ——–> മക്കള്‍
ഇതുപോലെ ദൈവത്തിലുള്ള രണ്ടു വ്യക്തികൾ (പിതാവും, പുത്രനും) സ്നേഹത്തിൽ ബന്ധിക്കപ്പെട്ട് ഒന്നായിരിക്കുമ്പോൾ അവരുടെ ആത്മാവാണ് പരിശുദ്ധാത്മാവ്.
യിസ്രായേലിന്റെ ദൈവം പാപത്തിലൂടെയാണ് നീതി എന്തെന്നു കാണിച്ചു തരുന്നത്. പാപം മാനുഷാത്മാവോടൊത്തുചേര്ന്നു മനുഷ്യഅവയവങ്ങള്ക്ക് ശക്തിപകർന്നു പാപം ചെയ്യുന്നന്നതുപോലെ ദേഹി പരിശുദ്ധാത്മാവോടൊത്തുചേര്ന്നു മനുഷ്യഅവയവങ്ങള്ക്ക് ശക്തിപകർന്നു നന്മ ചെയ്യിക്കുന്നു. അത് പാപം ക്രിസ്തു നീക്കിയിരിക്കുന്നു എന്നുള്ള വിശ്വാസം സ്വീകരിച്ചവരിൽ മാത്രം സംഭവിക്കുന്നു. ഇതാണ് വിശ്വാസം എന്നുള്ളതായ ദൈവവ്യവസ്ഥചെയ്യുന്ന ജീവിതരീതി.
ഒരു സ്ത്രീയുടെ
ജീവിതവ്യവസ്ഥയിൽ മൂന്നു തലങ്ങൾ കാണാം. ആദിയില്‍ അവൾ പിതാവിന്റെ
സംരക്ഷണത്തിൽ ലൈംഗികമായ ബന്ധമില്ലാതെ
ജീവിക്കുന്നു. രണ്ടാമതായി അവള് ഭര്‍ത്താവിന്റെ
സംരക്ഷണത്തിൽ ലൈംഗികമായ
ബന്ധത്തിൽ ജീവിക്കുന്നു. മൂന്നാമതായി അവള് പുത്രന്റെ
സംരക്ഷണത്തിൽ ലൈംഗികമായ ബന്ധത്തിൽനിന്ന് മോചനം
പ്രാപിക്കുന്നു. സ്ത്രീയുടെ ജീവിതവെളിപ്പെടുത്തലിലൂടെ ഇത് ദേഹിയിലേക്ക്
നയിക്കുന്നു. പിതാവായ ദൈവത്തോടൊപ്പമുള്ള
ദേഹിയും പിശാചിനോടൊപ്പം വസിക്കുന്ന ദേഹിയും ക്രിസ്തുവിനോടോപ്പമുള്ള ദേഹിയും മൂന്ന്
അവസ്ഥകളിൽ ആകുന്നു ജീവിക്കുന്നത്.
‘പുത്രന് നിങ്ങള്‍ക്ക് സ്വാതന്ത്ര്യം വരുത്തിയാൽ നിങ്ങൾ (പാപത്തില്‍നിന്നു) സാക്ഷാൽ സ്വതന്ത്രർ ആകും’. (പു.നി.യോഹന്നാന് 8:36)
ഓരോ മനുഷ്യനിലും വിശ്വാസത്താല്‍ ജനിക്കുന്ന ക്രിസ്തു (പുത്രന്)ആ മനുഷ്യദേഹിക്കു പാപത്തില്‍നിന്നു മോചനം നല്കുന്നു.
മനുഷ്യനില്‍ രണ്ടു
വ്യക്തികളും ഒരു ആത്മാവും ഉള്ളതുപോലെ ദൈവത്തിൽ രണ്ടു
വ്യക്തികളും ഒരു ആത്മാവും ആണ് ഉള്ളത്.
ദേഹി+ദേഹം+മാനുഷാത്മാവ്=മനുഷ്യൻ. ഇത് ഏകമാണ്. അതായത് കൂടിച്ചേര്‍ന്ന ഒന്ന്.
പിതാവ്+പുത്രന്+പരിശുദ്ധാത്മാവ്=ദൈവം.
ഇത് ഏകമാണ്. അതായത്
കൂടിച്ചേര്‍ന്ന ഒന്ന്.
മനുഷ്യന് എന്നുള്ളത് ഒരു
ത്രിത്വം ആണെങ്കിൽ ദൈവം എന്നുള്ളത്
ഒരു ത്രിത്വം ആകുന്നു. അല്ല എങ്കിൽ അല്ല. അതില്‍ മൂന്ന് വ്യക്തികൾ ഇല്ല.
രണ്ടു പേര് മാത്രമാണ് അതിൽ ഉള്ളത്.
(പിതാവ്
പുത്രനില്‍ വസിക്കുന്നു. പുത്രന് പിതാവിൽ വസിക്കുന്നു.
ദേഹി ദേഹത്തിൽ വസിക്കുന്നു.
ദേഹം
ദേഹിയില്‍ വസിക്കുന്നു.
ആദാം
ഹവ്വായില് വസിക്കുന്നു.
ഹവ്വാ
ആദാമിൽ വസിക്കുന്നു.)
മനുഷ്യനുമായുള്ള ബന്ധത്തിൽ
ദൈവത്തിൽ രണ്ടു ഭാവങ്ങൾ ഉണ്ട്.
ഒന്ന് പൂര്‍ണ്ണ ദൈവഭാവവും മറ്റൊന്ന് പൂര്ണ്ണമനുഷ്യഭാവവും. പൂര്‍ണ്ണ
മനുഷ്യഭാവത്തിലേക്കാണ് ദൈവം മനുഷ്യനെ എത്തിക്കുന്നത്. പൂര്ണ്ണമനുഷ്യഭാവവും പൂര്‍ണ്ണ ദൈവഭാവവും ക്രിസ്തുവില്‍
സമ്മേളിച്ചിരുന്നു.
സ്നേഹാശംസകള്‍………….
&&&&&&&
ഇതാ, ഞാന്‍ അകൃത്യത്തിൽ ജനിച്ചു,പാപത്തില്‍ എന്റെ അമ്മ എന്നെ ഗര്‍ഭം ധരിച്ചു. അന്തര്ഭാഗത്തിലെ സത്യമല്ലോ നീ ഇച്ഛിക്കുന്നത്; ഹൃദയാന്തര്ഭാഗത്തിൽ എന്നെ ജ്ഞാനം ഗ്രഹിപ്പിക്കേണമേ. (പ.നി.സങ്കീര്‍ത്തനങ്ങൾ 51:5,6)
************
10.നന്ദി
ഈ പുസ്തകത്തിന്റെ രചനയ്ക്കുവേണ്ടി പ്രാർത്ഥനയിലൂടെ എന്നെ
സഹായിച്ച എല്ലാവരോടുമുള്ള നന്ദി അറിയിക്കുന്നു.
എല്ലാ
മഹത്ത്വവും ദൈവത്തിനു മാത്രം
ഉള്ളതാകുന്നു.ഈ പുസ്തകത്തെക്കുറിച്ചുള്ള നിങ്ങളുടെ
അഭിപ്രായങ്ങൾ ഞങ്ങളെ അറിയിക്കാവുന്നതാണ്.
പ്രഭാഷണങ്ങൾ കേൾക്കുവാൻ താല്‍പ്പര്യമുള്ളവർക്ക് പ്രഭാഷണങ്ങളുടെ CD യ്ക്കായി
email
അയക്കാവുന്നതാണ്. പ്രാർത്ഥനാവിഷയങ്ങൾ അറിയിക്കുക. നിങ്ങൾക്കായി ഞങ്ങൾ
നിങ്ങളുടെ ആവശ്യങ്ങളിൽ ദൈവത്തോട്
യാചിക്കാം.
email: eternallifeministries66@gmail.com
Mobile +91 7558 951 483.
*******
11.ഉപസംഹാരം
വയ്ക്കാത്ത ഇടത്തുനിന്നു
എടുക്കുകയും വിതറാത്ത ഇടത്തുനിന്നു ശേഖരിക്കുകയും ചെയ്യുന്ന ദൈവആലോചനയാണ്
ദൈവികസ്വഭാവം പുറപ്പെടുവിക്കുന്ന മനുഷ്യനിൽ കാണാൻകഴിയുന്നത്. മനുഷ്യനില്‍ ജന്മവാസനകളായി ദൈവികസ്വഭാവം പുറപ്പെടുന്നില്ല.
മത, സദാചാര ജീവിതപഠനത്തിലൂടെ
നന്മതിന്മകളെക്കുറിച്ചുള്ള തിരിച്ചറിവിൽനിന്നു പാപത്തോടൊപ്പം നന്മയും ചെയ്യുന്ന മനുഷ്യപ്രവര്‍ത്തിയും ദൈവം ഇഷ്ടപ്പെടുന്നില്ല. എന്നാല്‍
ക്രിസ്തുവിലുള്ള വിശ്വാസത്തില്‍നിന്നു ദൈവികസ്വഭാവം പുറപ്പെടുവിക്കുക എന്നുള്ള അതിശയകരമായ ദൈവആലോചനയിലൂടെ-പുതിയനിയമത്തിലൂടെ –നടക്കുന്ന മനുഷ്യന് അവസാനത്തേതിൽ മഹത്ത്വത്തിലേയ്ക്ക് കടന്നുപോകും.
മനുഷ്യരക്ഷയ്ക്കുവേണ്ടി യഹോവയായ ദൈവം അവിടുത്തെ പുത്രനിലൂടെ നല്കിയ അതിശയകരമായ,
സുവിശേഷപ്രസംഗം എന്ന ഭോഷത്വത്തിനായി ദൈവത്തിനു സ്തോത്രം.
വിശ്വസിക്കുന്നവരെ പ്രസംഗത്തിന്റെ ഭോഷത്വത്താൽ രക്ഷിപ്പാൻ ദൈവത്തിനു പ്രസാദം തോന്നി. (പു.നി.1കൊരിന്ത്യർ 1:21)
അനുബന്ധം
1.കോട്ടവും വ്യഭിചാരവുമുള്ള
തലമുറ:
ബുദ്ധിയിൽ ദൈവപ്രമാണമുണ്ടായിരിക്കെ പാപത്തിന്റെ പ്രമാണം
അവയവങ്ങളിലൂടെ നടപ്പിലാക്കുന്ന മനുഷ്യവര്‍ഗ്ഗം .
2. വ്യഭിചാരിണി:
ദൈവം (ഭർത്താവ്) ജീവിച്ചിരിക്കെത്തന്നെ പിശാചുമായുള്ള (അന്യപുരുഷനുമായുള്ള)
ബാന്ധവത്തിലൂടെ
തിന്മയുടെ സ്വഭാവം (കുഞ്ഞ്) പുറപ്പെടുവിക്കുന്ന ദേഹി (ഭാര്യ).
3. പാനപാത്രം:
യേശു തന്നെത്താൻ
അതിക്രമക്കാരുടെ കരങ്ങളിൽ ഏല്‍പ്പിച്ചു
കൊടുക്കുക എന്നുള്ളത്. (അവിടുന്ന് ഈ പാനപാത്രം കുടിച്ചു.) ദൈവം നീതിമാനായ യേശുവിനെ
മരണത്തിനു ഏല്പ്പിച്ചുകൊടുക്കാത്തതുപോലെ യാതൊരു പാപിയായ
മനുഷ്യനെയും പാപപരിഹാരത്തിനായി ദൈവം ഇന്ന്
കുരിശിൽ ഏല്‍പ്പിച്ചു കൊടുക്കുന്നില്ല.
ഓരോ മനുഷ്യനും മതഅഭിപ്രായങ്ങൾ, യഹൂദമതത്തിന്റെതായാലും
വെടിഞ്ഞ് തന്നെത്താൻ കുരിശിൽ മരണത്തിനു
ഏല്‍പ്പിച്ചു (പാനപാത്രം) കൊടുക്കേണ്ടതാണ്. പ്രാണന്റെ രക്ഷ എന്നുള്ളത് യേശുക്രിസ്തുവിലുള്ള വിശ്വാസം
എന്ന മനുഷ്യപങ്കാളിത്തത്തോടുകൂടി മാത്രമുള്ളതാണ്.
‘രക്ഷ യഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ
വരുന്നത്’. (പു.നി.യോഹന്നാൻ 4:22)
സകലവും കഴിയുന്ന അബ്ബാ പിതാവു
തന്നെ തന്നെ മരണത്തിനു ഏല്‍പ്പിച്ചു കൊടുക്കട്ടെ എന്നുള്ളതായ യേശുവിന്റെ ഇഷ്ടം യേശു തന്നെത്താൻ മരണത്തിനു
ഏല്‍പ്പിച്ചു കൊടുക്കുക എന്നുള്ളതായ ദൈവത്തിന്റെ ഇഷ്ടത്തിനു വിധേയപ്പെടുകയുണ്ടായി. അവിടുത്തെ
വാക്കുകളും ദുഃഖവും വായിക്കൂ…(പു.നി.മത്തായി 26:38-40, പു.നി. മർക്കൊസ്14:34-36).
4.സ്നാനം:
മരണം,
അടക്കപ്പെടൽ, പുനരുത്ഥാനം.(യേശു ഈ സ്നാനം
സ്വീകരിക്കുകയുണ്ടായി.) യേശുവിന്റെ മരണം
അടക്കപ്പെടൽ പുനരുത്ഥാനം എന്നിവ നടന്നതുപോലെ
ഓരോ മനുഷ്യനും കുരിശിൽ മരിച്ചു അടക്കം
ചെയ്യപ്പെട്ടു ഉയിർത്തെഴുന്നേറ്റു (വിശ്വാസം) ദൈവത്തിനുവേണ്ടി ജീവിക്കേണ്ടവനാണ്.
യേശുവിന്റെ വാക്കുകൾ അവിടുത്തെ
ശിഷ്യരോട് ഇപ്രകാരമാണ്:
‘യേശു
അവരോടു: ഞാൻ കുടിക്കുന്ന പാനപാത്രം നിങ്ങൾ
കുടിക്കയും ഞാൻ ഏല്ക്കുന്ന സ്നാനം ഏല്ക്കയും ചെയ്യും നിശ്ചയം’.(പു.നി.മർക്കൊസ്
10:39)
ദൈവനിയമം സകല മനുഷ്യർക്കും ബാധകമായിരിക്കുന്നതുപോലെ ക്രിസ്തുവിനും ബാധകമാകുന്നു. അതുപോലെത്തന്നെ ക്രിസ്തുവിന്റെ പാപപരിഹാരത്തിന്റെ അതെ രീതി തന്നെ സകല മനുഷ്യർക്കും ബാധകമാകുന്നു.
(പു.നി.)എബ്രായര്‍ 9:27,28. 27. ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കയാൽ
28 .ക്രിസ്തുവും അങ്ങനെ തന്നേ അനേകരുടെ പാപങ്ങളെ ചുമപ്പാൻ ഒരിക്കൽ അർപ്പിക്കപ്പെട്ടു തനിക്കായി കാത്തുനില്ക്കുന്നവരുടെ രക്ഷെക്കായി അവൻ പാപം കൂടാതെ രണ്ടാമതു പ്രത്യക്ഷനാകും.
5. മരണവും പുനരുത്ഥാനവും:
മനുഷ്യന്റെ പാപപരിഹാരം
ക്രിസ്തുവിന്റെ മരണപുനരുത്ഥാനത്തോടു
ഉപമിച്ചിരിക്കുന്നു. അത് അതിൽത്തന്നെ അതല്ല. കാരണം അത് സംഭവിച്ചിട്ടില്ലാത്തതാണ്.
അതിനാൽ അത് വിശ്വാസമാണ്. (ഭോഷത്വം) അവിടുന്ന്
ഉപമകളിലൂടെ സംസാരിച്ചു.
(പു.നി.മത്തായി 13:35 )
കർത്താവിന്റെ വാക്കുകളിലുള്ള കടുകും സൂചിക്കുഴയും നാം കാണുന്ന കടുകും സൂചിക്കുഴയും അല്ലല്ലോ?
6. ശരീരവും രക്തവും:
ശുശ്രൂഷയിൽ അത്
പ്രതീകങ്ങളാണ്. ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കൾ അതിൽത്തന്നെ
അതല്ല.
(ഒരു വാക്കത്തിയിലോ കമ്പ്യൂട്ടറിലോ അതിൽത്തന്നെ
തിന്മയില്ല. എന്നാൽ അത് എന്തിനായി ഉപയോഗിക്കുന്നുവോ അത് അതിനായി മാറുന്നു.)
അതുപോലെ ശരീരവും രക്തവും വിശ്വാസത്താൽ അപ്രകാരംതന്നെയാണ്..
7. മറപൊരുൾ:
പഴയനിയമദൃഷ്ടാന്തങ്ങൾ സംഭവങ്ങൾ എന്നിവ ഓരോന്നിലൂടെയും ദൈവം ക്രിസ്തുവിന്റെ കാന്തയെ കാണിച്ചുതരുന്നു. കൂടുതല്‍ വിശദമാക്കുമ്പോൾ സത്യവേദത്തിൽ ദൈവം പാപത്തിലൂടെ ആരംഭിച്ചു നീതിയിലേക്കു നയിക്കുകയാണ് ചെയ്യുന്നത്. പൗലൊസിന്റെ ഭാഷയിൽ അത് ഇപ്രകാരമാണ്.
എന്നാൽ ആത്മീകമല്ല
പ്രാകൃതമത്രേ ഒന്നാമത്തേത്; ആത്മീകം
പിന്നത്തേതിൽ
വരുന്നു. (പു.നി.1കൊരിന്ത്യർ 15:46)
ദൃഷ്ടാന്തമായി “അവിവേകിയായ” നാബാലിന്റെ മരണത്തോടെ അബീഗയിൽ എന്ന “വിവേകമുള്ളവൾ” ദാവീദ് രാജാവിന്റെതായി മാറ്റപ്പെടുന്നു. അതായത് ജഡം എന്ന ഭർത്താവിന്റെ (നാബാൽ) മരണത്തോടുകൂടി ദേഹി എന്ന ഭാര്യ (അബീഗയിൽ) ക്രിസ്തു (ദാവീദ്) എന്ന രാജാവിന്റെതാക്കപ്പെടുന്നു. വായിച്ചു നോക്കുമല്ലോ!
(പ.നി.1ശമുവേൽ 25:40-42. 40. ദാവീദിന്റെ ഭൃത്യന്മാർ കർമ്മേലിൽ അബീഗയിലിന്റെ അടുക്കൽ ചെന്നു അവളോടു: നീ ദാവീദിന്നു ഭാര്യയായ്തീരുവാൻ നിന്നെ കൊണ്ടുചെല്ലേണ്ടതിന്നു ഞങ്ങളെ അവൻ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു പറഞ്ഞു.
41. അവൾ എഴുന്നേറ്റു നിലംവരെ തല കുനിച്ചു: ഇതാ, അടിയൻ യജമാനന്റെ ദാസന്മാരുടെ കാലുകളെ കഴുകുന്ന ദാസി എന്നു പറഞ്ഞു.
42. ഉടനെ അബീഗയിൽ എഴുന്നേറ്റു തന്റെ പരിചാരകികളായ അഞ്ചു ബാല്യക്കാരത്തികളുമായി കഴുതപ്പുറത്തു കയറി ദാവീദിന്റെ ദൂതന്മാരോടുകൂടെ ചെന്നു അവന്നു ഭാര്യയായി തീർന്നു. )
8.
ഭോഷത്വം: ബുദ്ധിക്കു നിരക്കാത്തത്.
9.വിശ്വാസം:
കാണാത്തതുകൊണ്ട് ആവശ്യമായിരിക്കുന്ന ഒന്ന്.
10.ആശ്രയം: കാണുന്നതിലുള്ളത്.
11.ബുദ്ധിയും
യുക്തിയും: കണ്ടുമാത്രം അംഗീകരിക്കുന്നത്.
12.ജഡം: പാപപ്രവണതകളുള്ള ദേഹം. (മൃതം)
13.
ശരീരം: ജീവനുള്ള മാംസം.
14.ഉടമ്പടി:
രണ്ടുപേർ ചേര്‍ന്ന് ഉഭയസമ്മതമുള്ളത്.
15.കരാര്‍:
ഒരാള്‍ മാത്രം ചെയ്യുന്ന സമ്മതം.
16.
പാപം: പിശാച്, പാപപ്രവര്‍ത്തി.
17.അൽപ്പബുദ്ധി: പാപിയായ മനുഷ്യൻ.
18.സൂക്ഷ്മബുദ്ധി:
വിവേകിയായ മനുഷ്യൻ.
19.ജ്ഞാനം:കാര്യത്തെക്കുറിച്ചുള്ള അറിവ്.
20.പരിജ്ഞാനം:
കാര്യങ്ങൾ ചെയ്യാനുള്ള കഴിവ്.പരിശുദ്ധനെക്കുറിച്ചുള്ള അറിവ്. വിവേകം.
21.സഹോദരന്(രി):
പരിശുദ്ധാത്മാവും സ്ഥിരവിശ്വാസവും ഉള്ളവര്‍
22.ദൈവമക്കള്:
ദൈവാത്മാവ് നടത്തുന്നവർ.
23.അഭിഷേകം:
ദൈവികശുശ്രൂഷകൾ തുടങ്ങുന്നതിനുമുമ്പെ ദൈവം മനുഷ്യനു നല്കുന്ന
പരിശുദ്ധാത്മശക്തി.
*******
കടപ്പാട്:
· സത്യവേദപുസ്തകം (BSI)
· ബൈബിള്‍ (POC)
· വിശുദ്ധഖുറാന് (DC Books)
· ഋഗ്വേദം
· മഹാഭാരതം (PS നായര്‍)
· പൂര്‍ണ്ണനായ ഗുരു (സ്വാമിജ്ഞാനോദയൻ)
· തത്ത്വമസി (സുകുമാർ അഴീക്കോട്)
· നല്ല മലയാളം- ആകാശവാണി .കോഴിക്കോട്
നിത്യ സത്യത്തിലേക്ക്(എം.നാസർ മദനി)
· അവസാനമായി
ഇതുംകൂടി:
ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയഅനേകം മര്‍മ്മങ്ങൾ മനുഷ്യബുദ്ധിക്കു നിരക്കുന്നതല്ല.എങ്കിലും ഈ പുസ്തകം ദൈവവചനഅടിസ്ഥാനത്തിൽ മാത്രം ചെയ്തുകൊണ്ട് നിങ്ങളുടെ മുന്പിൽ വായനക്കായി സമര്‍പ്പിക്കുവാൻ സാധിച്ചതിൽ ദൈവത്തിനു നന്ദി…..
&&&&&&&&&