ഇന്നത്തെ ചിന്താവിഷയം

പ്രിയപ്പെട്ട സഹോദരങ്ങളേ,

ഭാരതീയർ എവിടെയായിരുന്നാലും അവർ ആയിരിക്കുന്ന ഇടങ്ങളിൽ തങ്ങളുടെ ദേശം ബ്രിട്ടീഷ്‌ അടിമത്തത്തില്‍നിന്നു സ്വതന്ത്രമാക്കപ്പെട്ടതിന്‍റെ എഴുപത്തിരണ്ടാം വാര്‍ഷികം ആഘോഷിക്കുന്നു. ഈ വേളയില്‍ നമ്മുടെ ദേശത്തിനു ലഭിച്ച സ്വാതന്ത്ര്യ ദിനത്തെ ഓര്‍ത്തുകൊണ്ട്‌ എല്ലാവര്‍ക്കും ആശംസകൾ നേരുന്നു. അതോടൊപ്പം മനുഷ്യ അടിമത്തത്തില്‍നിന്നു സ്വതന്ത്രരാക്കപ്പെട്ട നാം മറ്റെന്തിന്‍റെയെങ്കിലും അടിമത്തത്തിലാണോ എന്ന് ഇവിടെ ചിന്തിക്കുകയാണ് ഇന്നത്തെ ചിന്താവിഷയത്തിലൂടെ ചെയ്യുന്നത്. അതായത് പൂര്‍ണ്ണമായ സ്വാതന്ത്ര്യത്തിലാണെന്ന് അവകാശപ്പെടുന്ന നാം അപ്രകാരം തന്നെയാണോ എന്നു ചിന്തിക്കാം.

ഇക്കാലങ്ങളില്‍ നാം പരിശോധിച്ചുനോക്കുമ്പോൾ വളരെ കുറച്ചു രാജ്യങ്ങളേ മറ്റു രാജ്യങ്ങളുടെ അടിമത്തത്തിൽ കഴിയുന്നതായി കാണാൻ സാധിക്കുകയുള്ളു. ചിലവയെ ഒഴിവാക്കിയാൽ ഏതാണ്ടെല്ലാംതന്നെയും സ്വതന്ത്രമാക്കപ്പെട്ടു എന്നര്‍ത്ഥം.

ലോകത്തിലെ ബഹുഭൂരിപക്ഷം ജനസമൂഹം വായിക്കുകയും വിശ്വസിക്കുകയും ചെയ്തുവരുന്ന ഒരു പുസ്തകമാണ് സത്യവേദപുസ്തകവും (Holy Bible) അതിലെ ദൈവവും.(യെഹോവ) ഈ പുസ്തകം വായിക്കുന്ന ഒരാള്‍ക്ക്‌ മനുഷ്യവര്‍ഗ്ഗം ആയിരിക്കുന്ന മറ്റൊരു അടിമത്തത്തെക്കുറിച്ച് അതില്‍നിന്നു സൂചന ലഭിക്കുന്നുണ്ട്. അതില്‍ മനുഷ്യവര്‍ഗ്ഗം സ്വാതന്ത്ര്യം പ്രാപിക്കുന്നതിനുള്ള മാര്‍ഗ്ഗം യേശുക്രിസ്തു വെളിപ്പെടുത്തുന്നുണ്ട്.

യോഹന്നാൻ – അദ്ധ്യായം 8:31. തന്നിൽ വിശ്വസിച്ച യെഹൂദന്മാരോടു യേശു: “എന്‍റെ വചനത്തിൽ നിലനില്ക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്‍റെ ശിഷ്യന്മാരായി, 32. സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും” എന്നു പറഞ്ഞു.

ന്നാല്‍ തന്നെ ശ്രവിച്ച യഹൂദന്മാര്‍ക്ക് ആ അടിമത്തത്തെക്കുറിച്ച് മനസ്സിലാക്കാൻ കഴിഞ്ഞില്ല. ഇന്നും ഭൂമിയിലെ ബഹുഭൂരിപക്ഷം മനുഷ്യരും മനസ്സിലാക്കാത്ത ഒരു മര്‍മ്മം കൂടിയാണത്.

അവര്‍ യേശുവിനോട് ഇങ്ങനെ മറുപടിയായി പറഞ്ഞു.

യോഹന്നാൻ – അദ്ധ്യായം 8:33. അവർ അവനോടു: ഞങ്ങൾ അബ്രാഹാമിന്‍റെ സന്തതി; ആർക്കും ഒരുനാളും ദാസന്മാരായിരുന്നിട്ടില്ല; നിങ്ങൾ സ്വതന്ത്രന്മാർ ആകും എന്നു നീ പറയുന്നതു എങ്ങനെ എന്നു ഉത്തരം പറഞ്ഞു. യോഹന്നാൻ – അദ്ധ്യായം 8:34. അതിന്നു യേശു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പാപം ചെയ്യുന്നവൻ എല്ലാം പാപത്തിന്‍റെ ദാസൻ ആകുന്നു.

മനുഷ്യന്‍ പാപത്തിന്‍റെ അടിമത്തത്തിലാണെന്ന് യേശു വെളിപ്പെടുത്തുകയായിരുന്നു ഇതിലൂടെ ചെയ്തത്.ആ പാപാടിമാത്തത്തില്‍നിന്നു മോചനം പ്രാപിക്കുവാനുള്ള മാര്‍ഗ്ഗവും യേശുക്രിസ്തു അവരുമായി പങ്കുവെച്ചു. അതിങ്ങനെയാണ്;

യോഹന്നാൻ – അദ്ധ്യായം 8:36. പുത്രൻ നിങ്ങൾക്കു സ്വാതന്ത്ര്യം വരുത്തിയാൽ നിങ്ങൾ സാക്ഷാൽ സ്വതന്ത്രർ ആകും.

മനുഷ്യര്‍ക്ക്‌ പാപത്തില്‍നിന്നു സ്വാതന്ത്ര്യം നല്‍കുന്ന ഈ പുത്രൻ ആരാണ്? അവന്‍ എവിടയാണ് ജനിക്കേണ്ടത്‌? ജനിച്ചുവോ?

ദൃഷ്ടാന്തമായി ഒരു സ്ത്രീയുടെ ജീവിതക്രമം എടുത്തുകൊണ്ടു ആ പുത്രനെക്കുറിച്ചു നമുക്ക് മനസ്സിലാക്കാം. ഒരു സ്ത്രീ തന്‍റെ കന്യാകാലമൊക്കെയും തന്‍റെ പിതാവിനോടൊത്ത് വിശുദ്ധിയിൽ കഴിയുന്നുണ്ട്. എന്നാല്‍ പിന്നീട് വിവാഹത്തിലൂടെ അവൾ താൻ സൂക്ഷിച്ചിരുന്ന കന്യകാത്വം നഷ്ട്ടപ്പെട്ടു ‘മറ്റൊരു ബന്ധനത്തിലേക്ക്’ കടന്നുപോകുന്നു. അവിടെ താന്‍ ഒരു പുരുഷശിശുവിനു ജന്മം നല്‍കുന്നു. തന്‍റെ ഭര്‍ത്താവിന്‍റെ മരണശേഷം പുരുഷനായിത്തീര്‍ന്ന ആ ശിശു അന്നുവരെയും തനിക്കുണ്ടായിരുന്ന ‘മറ്റൊരു ബന്ധനത്തില്‍നിന്ന്’ മോചനം പ്രാപിക്കുവാൻ ഇടയാക്കിത്തീര്‍ക്കുന്നതോടൊപ്പം തനിക്കു ആദിയിലുണ്ടായിരുന്ന വിശുദ്ധിയുടെ ജീവിതത്തിലേക്ക് തിരികെ പോകുകയും ചെയ്യുന്നുണ്ട്.

പുത്രന് ജന്മം നല്‍കുന്ന സ്ത്രീക്കുമാത്രമേ ഇങ്ങനെയൊരു അവകാശം ലഭ്യമാകുകയുള്ളു.

യോഹന്നാൻ – അദ്ധ്യായം 8: 36.പുത്രൻ നിങ്ങൾക്കു സ്വാതന്ത്ര്യം വരുത്തിയാൽ നിങ്ങൾ സാക്ഷാൽ സ്വതന്ത്രർ ആകും.

ഭര്‍ത്താവ് മരിക്കുന്നതിലൂടെയാണ് സ്ത്രീക്ക് ഈ സ്വാതന്ത്ര്യം ലഭ്യമാകുന്നത്.

ദേഹി (പ്രാണന്‍,ആത്മാവ്,soul) അടിമയാക്കപ്പെട്ടിരിക്കുന്ന പിശാചിന്‍റെ (ദേഹം) ബന്ധനത്തെ കാണിക്കുവാനാണ് ഭാര്യാഭര്‍തൃ ബന്ധത്തെ ദൈവം സ്ഥാപിച്ചിരിക്കുന്നത്. ഭൌതികമായി ദാമ്പത്യത്തില്‍ ഒരു പുത്രൻ ജനിക്കുക എന്നുള്ളതും എല്ലാവരുടെയും ലക്ഷ്യവുമാണ്. ഈ മര്‍മ്മത്തെയാണ്‌ ദൈവം ആത്മീകതയിൽ വെളിപ്പെടുത്തുന്നത്.

ആത്മീകമായി പാപത്തില്‍നിന്നു സ്വാതന്ത്ര്യം നല്‍കുന്ന ഈ പുത്രൻ ആരാണ്? ആ പുത്രന്‍ യേശുക്രിസ്തുവാണ്.അവിടുന്ന് മനുഷ്യപുത്രനും ദൈവപുത്രനും ആകുന്നു.

വചനം മനുഷ്യനെ കാണുന്നത് മരണത്തിനു വിധിക്കപ്പെട്ട പാപബന്ധിതആത്മാവായിട്ടാണ്;(ദേഹി). ഓരോ സ്ത്രീയും പുത്രനു ജന്മം നല്കിക്കൊണ്ട് സ്വതന്ത്രരാക്കപ്പെടുന്നതുപോലെ ഓരോ ആത്മാവും തന്‍റെയുള്ളിൽ ക്രിസ്തുവിനു ജന്മം നല്‍കിയാൽ മാത്രമേ ‘മറ്റൊരു ബന്ധനമായ’ പാപബന്ധനത്തില്‍നിന്ന് സ്വതാന്ത്രരാക്കപ്പെടുകയുള്ളു.

ഗലാത്യർ – അദ്ധ്യായം 4: 19 ക്രിസ്തു നിങ്ങളിൽ ഉരുവാകുവോളം ഞാൻ പിന്നെയും പ്രസവവേദനപ്പെടുന്നവരായ എന്‍റെ കുഞ്ഞുങ്ങളേ,

ഓരോ മനുഷ്യനിലും വിശ്വാസത്താല്‍ ക്രിസ്തു ഉരുവാകുവാൻ അപ്പോസ്തലൻ പൌലൊസ് കാത്തിരുന്നു.

(മനുഷ്യദേഹം എന്നുള്ളത് പിശാചും പ്രാണൻ എന്നുള്ളത് ദേഹിയും ആകുന്നു.ദേഹവും ദേഹിയും ഒരുമിച്ചു കാണുന്നതുപോലെ പിശാചും ആത്മാവും ഒരുമിച്ചു കഴിയുന്നു. അതാണ്‌ മനുഷ്യൻ എന്ന ബുദ്ധിജീവി)

ഭാര്യാഭര്‍തൃ ബന്ധത്തിൽ ഭര്‍ത്താവ് മരിച്ചു ഭാര്യ സ്വതന്ത്രയാക്കപ്പെടുന്നതുപോലെ ദേഹിദേഹബന്ധത്തിൽ ദേഹം (പിശാച്,പാപം) മരിച്ചു ദേഹി സ്വതന്ത്രമാക്കപ്പെടട്ടെ. ആ ദേഹി ഉയിര്‍ത്തെഴുന്നേറ്റു ക്രിസ്തുവിന്‍റെതാകട്ടെ. പാപം വിട്ടൊഴിഞ്ഞുള്ള ജീവിതവും തുടങ്ങട്ടെ.

റോമർ – അദ്ധ്യായം 6: 14 നിങ്ങൾ ന്യായപ്രമാണത്തിന്നല്ല, കൃപെക്കത്രെ അധീനരാകയാൽ പാപം നിങ്ങളിൽ കർത്തൃത്വം നടത്തുകയില്ലല്ലോ. യോഹന്നാൻ 1 അദ്ധ്യായം 5:18 ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നവൻ ആരും പാപം ചെയ്യുന്നില്ല എന്നും നാം അറിയുന്നു; ദൈവത്തിൽനിന്നു ജനിച്ചവൻ തന്നെത്താൻ സൂക്ഷിക്കുന്നു; ദുഷ്ടൻ അവനെ തൊടുന്നതുമില്ല.

ദേഹത്തിന്‍റെ ആ മരണം ക്രിസ്തുവിനോടൊപ്പം ആയിരിക്കട്ടെ എന്നതുകൊണ്ടും അവിടുന്ന് ദേഹിദേഹബന്ധങ്ങളെ വേര്‍പെടുത്തുവാനും ദേഹിയ രക്ഷിക്കുവാനുമാണ് കുരിശിൽ ആ സത്യത്തിന്‍റെ സാക്ഷ്യം പ്രദര്‍ശിപ്പിച്ചത്. അവിടുത്തോടൊപ്പം ക്രൂശിക്കപ്പെട്ട അധര്‍മ്മികൾ ദേഹിദേഹങ്ങളുടെ പ്രതീകങ്ങളാണ്.

ലൂക്കോസ് – അദ്ധ്യായം 22: 37. അവനെ അധർമ്മികളുടെ കൂട്ടത്തിൽ എണ്ണി എന്നു എഴുതിയിരിക്കുന്നതിന്നു ഇനി എന്നിൽ നിവൃത്തിവരേണം എന്നു ഞാൻ നിങ്ങളോടു പറയുന്നു; എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതിന്നു നിവൃത്തി വരുന്നു” എന്നു പറഞ്ഞു.

അധർമ്മികളായ മനുഷ്യരോട് നിങ്ങളെക്കുറിച്ചുള്ള ദൈവേഷ്ടമായ തിരുവെഴുത്തു നിറവേറുമോ എന്ന് യേശുക്രിസ്തു പരോക്ഷമായി ചോദിക്കുന്നു.

തെസ്സലൊനീക്യർ 1 – അദ്ധ്യായം 4 :3 ദൈവത്തിന്‍റെ ഇഷ്ടമോ നിങ്ങളുടെ ശുദ്ധീകരണം തന്നേ.

അതെ അതു ക്രിസ്തുവിനോടോപ്പമുള്ള പാപിയുടെ മരണത്തിലൂടെത്തന്നെ.

അതെ, തന്നിൽ വിശ്വസിച്ച യഹൂദരുമായിട്ടാണ് യേശുക്രിസ്തു ഈ വചനം പങ്കുവെച്ചതും.

യോഹന്നാൻ – അദ്ധ്യായം 8:31. തന്നിൽ വിശ്വസിച്ച യെഹൂദന്മാരോടു യേശു: “എന്‍റെ വചനത്തിൽ നിലനില്ക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്‍റെ ശിഷ്യന്മാരായി, 32. സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും” എന്നു പറഞ്ഞു.

പ്രിയ വായനക്കാരേ,യേശുവില്‍ വിശ്വസിച്ചു പാപത്തില്‍നിന്നു സ്വാതന്ത്ര്യം പ്രാപിക്കുവാന്‍, ദേഹി(ആത്മാവ്) ക്രിസ്തുവിന്‍റെതാകുവാൻ നിത്യത പ്രാപിക്കുവാന്‍ പാപത്തില്‍നിന്നു സ്വാതന്ത്ര്യം നല്കുന്ന ആ സത്യത്തെ തിരിച്ചറിയുമോ? ആ ഭാഗ്യപദവി വിശ്വാസത്താല്‍ സ്വീകരിക്കുമോ? സ്വാഗതം ചെയ്യുന്നു.ക്രിസ്തുവിലുള്ള സാക്ഷാല്‍ സ്വാതന്ത്ര്യത്തിൽ നിന്നുകൊണ്ട് വീണ്ടുമൊരു ആശംസകൾ എല്ലാവരെയും അറിയിക്കുന്നു. നന്ദി, നമസ്ക്കാരം.

താഴെയുള്ള ഓഡിയോ വിഡ്ജെറ്റിൽ ഒരു ഗീതം….ഭാഗ്യവാനാകുവാന്‍ ഏക മാര്‍ഗ്ഗം…..

ഇന്നത്തെ ചിന്താവിഷയം

? ക്രിസ്തുവിന്‍റെ വ്യക്തിത്വം.

യോഹന്നാൻ – അദ്ധ്യായം 8:46. നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു? 

അവിടുത്തെ മനുഷ്യവ്യക്തിത്വത്തെ വിശദമാക്കുക വളരെ എളുപ്പമാണ്. എന്നാൽ‍ അത് മനസ്സിലാക്കുക, അനുഭവിക്കുക എന്നുള്ളത് ചട്ടപ്രകാരം മാത്രമാണ് സാധിക്കുന്നത്. മനുഷ്യവ്യക്തിത്വം ഭോഗചിന്തകളുടെ ഉറവിടമായതിതിനാൽ‍  (carnal mind)  ദൈവകൽപ്പനകൾക്ക് കീഴ്പ്പെടാൻ‍ കഴിയുന്ന ഒന്നല്ല.  (പു.നി.റോമർ  8:7 ജഡത്തിന്‍റെ ചിന്ത ദൈവത്തോടു ശത്രുത്വം ആകുന്നുഅതു ദൈവത്തിന്‍റെ ന്യായപ്രമാണത്തിന്നു കീഴ്പെടുന്നില്ലകീഴ്പെടുവാൻ കഴിയുന്നതുമില്ല.)

                    ദൈവവ്യവസ്ഥയെക്കുറിച്ചു  പഠിക്കുമ്പോൾ‍  ദൈവകൽപ്പനകൾ അനുസരിക്കാൻ‍ കഴിയാത്ത ഒരു ജഡവ്യവസ്ഥയിലാണ് മനുഷ്യൻ‍  ജീവിക്കുന്നതെന്ന്  കാണാൻ‍കഴിയും. ആ വ്യവസ്ഥയാണ്‌ മനുഷ്യനെ ശാപത്തിൻകീഴിലാക്കുന്നത്.  (പു.നി.ഗലാത്യർ 3:10. എന്നാൽ ന്യായപ്രമാണത്തിന്‍റെ പ്രവൃത്തിയിൽ ആശ്രയിക്കുന്ന ഏവരും ശാപത്തിൻ കീഴാകുന്നുന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതു ഒക്കെയും ചെയ്‍വാൻ തക്കവണ്ണം അതിൽ നിലനിൽക്കാത്തവൻ എല്ലാം ശപിക്കപ്പെട്ടവൻ എന്നു എഴുതിയിരിക്കുന്നുവല്ലോ.)

എന്നാൽ‍ ക്രിസ്തുവിന്‍റെ  മനുഷ്യവ്യക്തിത്വം അത് പൂർണ്ണതയുള്ള ഒന്നായിരുന്നു. അവിടുത്തെ ശരീരം പാപജഡവ്യവസ്ഥക്കു കീഴിലുള്ള ഒന്ന് അല്ലാത്തതിനാൽ‍  ദൈവനിയമത്തിനു  കീഴ്പ്പെടാൻ‍ കഴിയുന്ന ഒന്ന് മാത്രമാണത്. ‘ഞാൻ എന്‍റെ പിതാവിനെ അറിയുന്നു; അവന്‍റെ വചനം പ്രമാണിക്കയും ചെയ്യുന്നു’. (പു.നി.യോഹന്നാൻ  8:55) എന്ന് പറയുന്നതിലൂടെ അവിടുത്തെഹൃദയാവസ്ഥ  മനുഷ്യരുടേതില്‍നിന്നു വ്യത്യസ്തത  ഉള്ള  ഒന്നാണെന്ന് മനസ്സിലാക്കുന്നതിനു  കഴിയും.  ദൃഷ്ടാന്തമായി മോഹിക്കരുത് എന്നുള്ള കൽപ്പന ലംഘിക്കപ്പെടുന്നത് ഹൃദയത്തിൽ‍  ജഡികമോഹം  ജനിക്കുമ്പോളാണു സംഭവിക്കുന്നത്‌.  മനുഷ്യനിൽ‍  പാപം   ഉള്ളതുകൊണ്ടാണ് കൽപ്പന  അനുസരിക്കാൻ‍  കഴിയാതെ മനുഷ്യൻ മോഹിക്കുന്നതിനു ഇടയാകുന്നത്. യേശുവാകട്ടെ കല്‍പ്പന  അനുസരിക്കാൻ‍  കഴിയുന്ന പൂർണ്ണൻ‍ ആയിരുന്നു. യേശു ആ കൽപ്പന ലംഘിച്ചിരുന്നു എങ്കിൽ മാത്രമേ  അവിടുത്തെ  ഉള്ളിൽ മോഹം ജനിക്കുകയുള്ളു. ‘സ്ത്രീയെ മോഹിക്കേണ്ടതിനു അവളെ നോക്കുന്നവൻ‍ എല്ലാം ഹൃദയം കൊണ്ട് അവളുമായി വ്യഭിചാരം ചെയ്തുപോയി’ എന്നുപറയുന്ന ആ ഗുരുവിന്‍റെ വ്യക്തിത്വം ഉന്നതമാണ്.(പു.നി.മത്തായി 5:28. ഞാനോ നിങ്ങളോടു പറയുന്നതു: സ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി. ).

അവിടുന്നിൽ‍ പാപം ഇല്ലാത്തതിനാലും അവിടുന്ന് പൂർണ്ണൻ‍ ആയതിനാലും അവിടുന്ന് പാപം അനുഭവിച്ചിട്ടില്ലാത്തവനും‍ (അറിയാത്തവൻ) കണ്ടിട്ടില്ലാത്തവനും ആണ്. എന്നാൽ‍ അവിടുന്ന്  ദാരിദ്ര്യവും,  മറ്റു ജീവിതദുഃഖങ്ങളും  നിന്ദയും വേദനകളും  അറിയുകയും  അനുഭവിക്കുകയും ചെയ്തിട്ടുള്ളവനാണ്. എന്നാൽ ‍ മനുഷ്യവ്യക്തിത്വമാകട്ടെ  പാപം ഉൾപ്പെടെയുള്ള സകലതും അനുഭവിക്കുകയും അറിയുകയും ചെയ്യുന്നു. എന്നിരുന്നാലും ചട്ടപ്രകാരം വിശ്വസിക്കുന്ന മനുഷ്യർ  ജഡവ്യവസ്ഥ നീക്കപ്പെട്ടു പാപമോചിതർ‍ ആകുന്നതുകൊണ്ട് അവരുടെ ഹൃദയം (മനസ്സു) ക്രിസ്തുവിന്‍റെതുപോലെ ഉൽകൄഷ്ടമനസ്സായിരിക്കും. ഒരു ശിശുവിന്‍റെതുപോലെയാണത്. നിയമം ഇല്ലാത്ത ശിശുക്കളുടെ അവയവങ്ങൾ തിന്മ ചെയ്യുന്നുണ്ട്. അത് അവരുടെ ജഡത്തിൽ പാപം വസിക്കുന്നതിനാലാണ് സംഭവിക്കുന്നത്‌. ഇപ്രകാരം യേശുവും നിയമത്തിന്‍ കീഴിൽ അല്ലെങ്കില്‍പോലും അവിടുന്നിൽ പാപം ഇല്ലാത്തതിനാൽ  തിന്മ വരികയില്ല. അവിടുന്ന് മനുഷ്യനെപ്പോലുള്ളപാപജഡത്തിൽ വന്നു എന്നും മാനുഷികമായ ഇവ്വിധ കാര്യങ്ങളിൽ അവിടുന്ന് അഭിഷേകത്താൽ ജയം നേടി എന്നും പഠിപ്പിക്കുന്നവർ ഇവിടെ ഉണ്ടല്ലോ.(ഈ ഉപമ ശ്രദ്ധിച്ചാല്‍ അതും നമുക്ക് മനസ്സിലാക്കാം.പാപജഡത്തിന്‍റെ സാദൃശ്യം (പോലെ) എന്ന് പൗലൊസ്‌ എഴുതിയിരിക്കുന്നു.( പു.നി. റോമര്‍ 8:3 ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു കഴിയാഞ്ഞതിനെ (സാധിപ്പാൻ ) ദൈവം തന്‍റെ  പുത്രനെ പാപജഡത്തിന്‍റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചുപാപത്തിന്നു ജഡത്തിൽ ശിക്ഷ വിധിച്ചു. )

 ‘വിശ്വസിച്ചുകൊണ്ട് നിങ്ങൾ‍ എന്തെങ്കിലും യാചിച്ചാൽ‍ അത് നിങ്ങൾക്ക് ലഭിച്ചു എന്ന് നിങ്ങൾ‍ വിശ്വസിക്കണം; എന്നാൽ‍ അത് നിങ്ങൾക്ക് ഉണ്ടാകും’.(പു.നി.മർക്കൊസ് 11:23 ,24) എന്ന്യേശു പറയുന്നതിലൂടെ മനുഷ്യൻ‍ അവിടുത്തെ മനസ്സിനുവേണ്ടി യാചിക്കുകയും അത് ലഭിച്ചു എന്ന് വിശ്വസിക്കുകയും ചെയ്യേണ്ടതാണ്.

                               മനുഷ്യൻ തന്‍റെ അദ്ധ്വാനത്തിലൂടെ നേടിയെടുക്കുന്ന കാര്യങ്ങളാണ് അവൻ‍ ജീവിതത്തിൽ‍ പ്രദർശിപ്പിക്കുന്നത്.എന്നാൽ‍  മനുഷ്യനിൽ‍ ജന്മസിദ്ധമായി ഇല്ലാത്ത ദൈവികസ്വഭാവം അവനിൽ‍  ഉണ്ടെന്നു ക്രിസ്തുവിലുള്ള  വിശ്വാസത്തിൽനിന്നു അവൻ‍ പ്രദർശിപ്പിക്കുന്നു. അത് അവന്‍റെ അദ്ധ്വാനത്താൽ‍  നേടിയെടുത്ത കാര്യമേ അല്ല. ‘ഒരുത്തൻ‍  അദ്ധ്വാനിച്ചു  മറ്റൊരുത്തൻ‍  കൊയ്തു എന്നുള്ള പഴഞ്ചൊല്ല് ഇവിടെ ഒത്തിരിക്കുകയാണ്’. (പു.നി.യോഹന്നാൻ 4:36..3836.വിതെക്കുന്നവനും കൊയ്യുന്നവനും ഒരുമിച്ചു സന്തോഷിപ്പാൻ തക്കവണ്ണം കൊയ്യുന്നവൻ കൂലി വാങ്ങി നിത്യജീവങ്കലേക്കു വിളവു കൂട്ടിവെക്കുന്നു.
37. 
വിതെക്കുന്നതു ഒരുത്തൻകൊയ്യുന്നതു മറ്റൊരുത്തൻ എന്നുള്ള പഴഞ്ചൊൽ ഇതിൽ ഒത്തിരിക്കുന്നു.
38. 
നിങ്ങൾ അദ്ധ്വാനിച്ചിട്ടില്ലാത്തതു കൊയ്‍വാൻ ഞാൻ നിങ്ങളെ അയച്ചിരിക്കുന്നുമറ്റുള്ളവർ അദ്ധ്വാനിച്ചുഅവരുടെ അദ്ധ്വാനഫലത്തിലേക്കു നിങ്ങൾ പ്രവേശിച്ചിരിക്കുന്നു.).

ആ ജീവിതം അവിടുത്തെ  വ്യക്തിത്വത്തോട്  തുല്യമായ ഒന്നായിരിക്കും. ‘നീ വിശ്വസിക്കുന്നത് നിനക്ക് ഭവിക്കട്ടെ’ എന്നാണല്ലോ യേശു ഉപദേശിച്ചിട്ടുള്ളത്. മരിച്ചവരെ ഉയിർപ്പിക്കുന്ന ദൈവം വെച്ചിട്ടില്ലാത്തത് എടുക്കുകയും വിതറാത്ത  ഇടത്തുനിന്നു ശേഖരിക്കുകയും ചെയ്യാൻ‍ കഴിയുന്ന ദൈവമാണ്. വിശ്വാസത്താലാണ് മനുഷ്യന്  ഉന്നതവ്യക്തിത്വം സ്വന്തമാകുന്നത്.

        ഇനി മറ്റൊന്ന് ക്രിസ്തുവിൽ‍ കാണാൻ‍ കഴിയുന്ന പൂർണ്ണദൈവവ്യക്തിത്വമാണ്. ദൈവത്തിലുള്ള  പൂർണ്ണമനുഷ്യവ്യക്തിത്വത്തിൽ‍  മനുഷ്യൻ ജീവിക്കണമെന്ന്  ദൈവം  ആഗ്രഹിക്കുന്നു. അതിനുളള   മാതൃകയാണ് യേശു. അവനിൽ‍ത്തന്നെയാണ് ദൈവത്തിന്‍റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായിവസിക്കുന്നതെന്ന് എഴുത്തുകാരൻ‍ രേഖപ്പെടുത്തുന്നു. (പു.നി.കൊലൊസ്സ്യർ  2:9അവനിലല്ലോ ദൈവത്തിന്‍റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു. ).

             മുപ്പതു വയസ്സുവരെയും യേശു ജീവിച്ചത് അവിടുത്തേക്കു ‌ മാത്രം ലഭിച്ച പൂർണ്ണമനുഷ്യവ്യക്തിത്വത്തിലായിരുന്നു. എന്നാൽ‍  അഭിഷേകത്തിലൂടെ (ജലസ്നാനത്തിലൂടെ)  അവിടുന്ന്  പൂർണ്ണദൈവത്വത്തിലേക്ക് മാറ്റപ്പെട്ടു.  ഇതിൽ നിന്നുകൊണ്ടാണ് അവിടുന്ന് അത്ഭുതങ്ങൾ‍ ചെയ്തത്.(ദൈവികവും മാനുഷികവുമായ ഏതു കാര്യങ്ങള്‍ ചെയ്യുവാനും  അവിടുത്തേക്ക്‌ വിശ്വാസവും ആവശ്യമില്ല.) ദൈവത്തിലുളള രണ്ടു പൂർണ്ണവ്യക്തിത്വങ്ങളും ക്രിസ്തുവിൽ‍  മനുഷ്യർക്ക്‌  കാണാൻ‍കഴിയും. രണ്ടും  പരസ്പര  പൂരകങ്ങളാണ്. (ഒന്നു മറ്റൊന്നിനെ ദുഷിക്കുന്നില്ല.) പൂർണ്ണമനുഷ്യ വ്യക്തിത്വം എന്നുള്ളതിൽ അത്ഭുതങ്ങൾ‍ ചെയ്യുവാനുള്ള കഴിവ് ഉണ്ടായിരിക്കുകയില്ല.  ജീവിതപ്രവര്‍ത്തനങ്ങളോ പ്രത്യേകതയുള്ളതും പൂര്‍ണ്ണവും ആയിരിക്കും. ചുരുക്കമായി, ദൈവത്തിലുള്ള  ദൈവഭാവത്തെയും  ദൈവത്തിലുള്ള പൂർണ്ണമനുഷ്യ ഭാവത്തെയും ക്രിസ്തുവിൽ‍ കാണാം. ‘അവനിൽ വസിക്കുന്നു എന്ന് പറയുന്നവൻ‍ അവൻ‍ നടന്നതുപോലെ നടക്കണം’(1 യോഹന്നാ 2:6.അവനിൽ വസിക്കുന്നു എന്നു പറയുന്നവൻ അവൻ നടന്നതുപോലെ നടക്കേണ്ടതാകുന്നു. എന്ന് പറയുമ്പോൾ‍ പാപികളായ മനുഷ്യർ‍ പാപപരിഹാരത്തിനായി ക്രിസ്തുവിന്‍റെ മരണത്തിന്‍റെ മാതൃക സ്വീകരിക്കണമെന്നും പിന്നീട് അവിടുന്ന് ജീവിച്ചതുപോലെ ജീവിക്കണം എന്നുമാകുന്നു. പൂർണ്ണമനുഷ്യവ്യക്തിത്വത്തിൽ‍ നിന്നുമാത്രമുള്ള ജീവിതമാണ് മനുഷ്യരിൽനിന്നു  യേശുവിലൂടെ ദൈവം ആഗ്രഹിക്കുന്നത്.


മത്തായി – അദ്ധ്യായം 13:8. മറ്റു ചിലതു നല്ല നിലത്തു വീണു, നൂറും അറുപതും മുപ്പതും മേനിയായി വിളഞ്ഞു. 
9. ചെവിയുള്ളവൻ കേൾക്കട്ടെ.”